ഭാഗ്യയോഗത്തിൽ ജനിക്കുന്നവൻ

പഞ്ചച്ചാമരവാദ്യഘോഷനിബിഡാ-
മാന്ദോളികാം ശാശ്വതീം
ലക്ഷ്മിം പ്രാപ്യ മഹാജനൈഃ കൃതനതി-
സ്സ്യാദ്ധർമ്മമാർഗ്ഗസ്ഥിതഃ
പ്രീണാത്യേഷ പിതൃൻ സുരാൻ ദ്വിജഗണാൻ
തത്തൽപ്രിയൈരർഹണൈഃ
സ്വാചാരസ്സ്വകുലോദ്വഹസ്സുഹൃദയ-
സ്സ്യാത്ഭാഗ്യയോഗോത്ഭവഃ.

സാരം :-

ഭാഗ്യയോഗത്തിൽ ജനിക്കുന്നവൻ ഛത്രചാമരങ്ങളോടും വാദ്യഘോഷങ്ങളോടുംകൂടിയ പല്ലക്കും ശാശ്വതമായ സമ്പത്തുകളും ലഭിക്കുകയും മഹാജനങ്ങളാൽ പൂജിക്കപ്പെടുകയും ചെയ്യുന്നവനായും ധർമ്മമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവനായും ദേവന്മാരെയും പിതൃക്കളെയും ബ്രാഹ്മണരെയും യഥോചിതങ്ങളായ പൂജാദികളെക്കൊണ്ട് സന്തോഷിപ്പിക്കുന്നവനായും സദാചാരനിഷ്ഠനായും കുലശ്രേഷ്ഠനായും വിദ്വാനായും സന്മനസ്സായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.