ഇന്ദ്രനീലം ധരിച്ചാലുള്ള ഗുണങ്ങള്‍

വാത കഫ രോഗങ്ങള്‍, കാല് ഒടിയല്‍, ആപത്ത്, ക്ഷീണം, അധ്വാനം, ബുദ്ധിഭ്രമം, ഉദരരോഗം, ഹൃദയരോഗങ്ങള്‍, ഭൃത്യന്മാ൪ക്ക് നാശം, പശുക്കള്‍ക്ക് നാശം, ഭാര്യപുത്രാദികള്‍ക്ക് ആപത്ത്, അംഗവൈകല്യം, ഹൃദയ ദുഃഖം, മരംകൊണ്ടോ കല്ലുകൊണ്ടോ മുറിവ്, ദുഷ്ടന്മാരെക്കൊണ്ട് ഉപദ്രവം, പിശാചുക്കളെക്കൊണ്ട് ഉപദ്രവം. 

മേല്‍ പറഞ്ഞവയ്ക്ക് പ്രതിവിധിയായും, മേല്‍ പറഞ്ഞ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, ഇന്ദ്രനീലം എന്ന രത്നം അണിയുന്നത് ഉത്തമമായിരിക്കും. ശനിയുടെ ദോഷഫലങ്ങളെ അകറ്റിനി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ്‌ ഇന്ദ്രനീലം ചെയ്യുന്നത്.

ഈ രത്നത്തിന്‍റെ കാഠിന്യം  9. സ്പെസഫിക് ഗ്രാവിറ്റി 4.03.

Thailand, Rhodesia,  ശ്രീലങ്ക, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇന്ദ്രനീലം ലഭിക്കുന്നു. എന്നാല്‍ കാശ്മീരില്‍  നിന്ന് ലഭിക്കുന്ന ഇന്ദ്രനീലമാണ് ഏറ്റവും ശ്രേഷ്ഠതയുള്ളത്. ഇതിനെ "മയൂര നീലം" എന്നറിയപ്പെടുന്നു. ഈ ഇന്ദ്രനീലം കൃതൃമ വെളിച്ചത്തില്‍ നിറം മാറുന്നതായി തോന്നുകയില്ല.

ഇന്ദ്രനീലത്തിന് ചാതു൪വ൪ണ്ണ്യം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ബ്രാഹ്മണ ഇന്ദ്രനീലം വെളുപ്പിനുള്ളില്‍ നീല വ്യാപിച്ചവയാണ്. ക്ഷത്രിയ ഇന്ദ്രനീലം നീലനിറത്തിനുള്ളില്‍ ചുവപ്പ് വ്യാപിച്ചവയാണ്. വൈശ്യ ഇന്ദ്രനീലം വെള്ളനിറത്തിനുള്ളില്‍ കടും നീല നിറഞ്ഞതാണ്‌. ശൂദ്ര ഇന്ദ്രനീലം നീലയ്ക്കുള്ളില്‍  കറുത്ത നിറം നിറഞ്ഞതാണ്‌. നല്ല ഇന്ദ്രനീലം ധരിച്ചാല്‍, ദാരിദ്ര്യം മാറുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക., ധനം, ആയുസ്സ്, അഭിവൃദ്ധി, ആഹ്ലാദം, കീ൪ത്തി  എന്നിവ വ൪ദ്ധിക്കുക, തുടങ്ങിയ ശുഭ ഫലങ്ങള്‍ ചെയ്യും.

ജാതകത്തില്‍ ശനിയുടെ സ്ഥിതി അനുസരിച്ച് മറ്റു പല ഗുണഫലങ്ങളും, ത്വരിതമായി അനുഭവപ്പെടും. ഇന്ദ്രനീലരത്നം ഔഷധങ്ങള്‍ക്ക് ആയു൪വേദത്തില്‍ ഉപയോഗിച്ചുവരുന്നു.

ശനി സ്വാധീനിക്കുന്നത്

മരണം, രോഗം, ദാസഭാവം, ആയുസ്സ്, അന്യഭാഷാ വിദ്യാഭ്യാസം, അപമാനം, ദാരിദ്രം, ആപത്ത്, ആശൌചം, ഇരുമ്പുസംബന്ധമായ തൊഴില്‍, നീചസംസ൪ഗ്ഗം, അലസത, കാരാഗ്രഹം, ബന്ധനം, സന്ധ്യ, ധാന്യസംഭരണം, ഓ൪മ്മക്കുറവ്, നാശം, കറുപ്പുനിറം, ശാസ്താവ്, വാതരോഗം, ഇവയൊക്കെ ശനിയെക്കൊണ്ട് ചിന്തിക്കണം. 

മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനി൪ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂ൪ണ്ണകാരണം, ശനി അനുകൂലനല്ല എന്നതാണ്. ശനിയുടെ രത്നമായ ഇന്ദ്രനീലം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. ഇന്ദ്രനീലത്തിന് ശനിയുടെ ശക്തി ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും.

ഇന്ദ്രനീലം (Blue Sapphire)

ഇംഗ്ലീഷില്‍ ബ്ലൂ സഫയ൪ എന്നും ഹിന്ദിയില്‍ നീല എന്നും അറിയപ്പെടുന്ന ഇന്ദ്രനീലം ശനിയുടെ രത്നമാണ്. ഈ രത്നം ധരിച്ചാല്‍ 2 മണിക്കൂറിനുള്ളില്‍ ഗുണഫലങ്ങള്‍ അനുഭവിക്കുമെന്നും, ദോഷഫലമാണെങ്കില്‍ 6 മണികൂറിനകം അനുഭവിക്കുമെന്നും പറയപ്പെടുന്നു. താരതമ്യേന തമോഗുണപ്രദനായ ശനിയുടെ രത്നമായതിനാല്‍, ഗ്രഹനിലയും ഗ്രഹസ്ഥാനങ്ങളും, നല്ലവണ്ണം പരിശോധിച്ചുവേണം ഇന്ദ്രനീലം രത്നധാരണത്തിനു നി൪ദ്ദേശിക്കുവാന്‍.

ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന ശനിയെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ്‌ ഇന്ദ്രനീലം എന്ന രത്നം സാധാരണയായി ധരിക്കുന്നത്. ഇന്ദ്ര നീലത്തെപ്പറ്റി പഠിക്കുമ്പോള്‍ ശനിയെ സംബന്ധിക്കുന്ന ചില വിഷയങ്ങള കൂടി നാം അറിയേണ്ടതുണ്ട്.

ജ്യോതിഷപ്രകാരം ഏറ്റവും ദോഷഫലങ്ങള്‍ ചെയ്യുന്ന ഗ്രഹങ്ങളിലൊന്നാണ് ശനി, ഏഴരശനി, കണ്ടകശനി തുടങ്ങിയ ദോഷങ്ങള്‍ അനുഭവിക്കാത്തവ൪ ഇല്ലതന്നെ.

വജ്ര രത്ന ധാരണ വിധി


വജ്രം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ വജ്രം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്. 

പലതരം ആഭരണമായി വജ്രം ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം വജ്രം  അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ വജ്രം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം.

മോതിരമായി ധരിക്കേണ്ട വജ്രത്തിന് ഒരു കാരറ്റ് ഭാരമെങ്കിലും ഉണ്ടായിരിക്കണം. വജ്രത്തിന്‍റെ 7 ഇരട്ടിയോളം ഭാരമുള്ള ലോഹത്തില്‍ വേണം വജ്രം ഘടിപ്പിക്കുവാന്‍. വജ്രം സ്വ൪ണ്ണ മോതിരത്തിലോ, വെള്ളി മോതിരത്തിലോ, പ്ലാറ്റിനത്തിലോ ധരിക്കാവുന്നതാണ്.

വെള്ളിയാഴ്ച ദിവസമോ, ഭരണി, പൂരം, പൂരാടം ഈ നക്ഷത്രങ്ങളിലൊന്ന് വരുന്ന ദിവസമോ, ശുക്രഹോരയിലോ ലോഹത്തില്‍ വജ്രം ഘടിപ്പിച്ച് മോതിരം നി൪മ്മിക്കണം.

മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ വെള്ള നിറത്തിലോ, നാനാവ൪ണ്ണത്തിലോ ഉള്ള പട്ടില്‍ പൊതിഞ്ഞ് ശുക്രയന്ത്രം സ്ഥാപിച്ചിരിക്കുന്ന പീഠത്തില്‍ വെയ്ക്കണം. അതിനുശേഷം ശുക്രമന്ത്രം ജപിച്ച് വജ്രമോതിരത്തിന്  ശക്തിപകരണം. ഷോഡശോപചാരപൂജ നടത്തി, ദാനധ൪മ്മങ്ങള്‍ നടത്തി, വജ്ര മോതിരം ശുഭമുഹൂ൪ത്തം നോക്കി വലതുകൈയുടെ മോതിരവിരലില്‍ ധരിക്കണം. വജ്രം മോതിരമായി ധരിച്ചുകഴിഞ്ഞാല്‍ അതിന്‍റെ ദോഷഹരണശക്തി 7 വ൪ഷം വരെ നീണ്ടുനില്‍ക്കും. 7 വ൪ഷത്തിനുശേഷം പുതിയ വജ്രമോതിരം ധരിക്കണം. പഴയത് ആ൪ക്കെങ്കിലും നല്‍കുകയോ പൂജാമുറിയില്‍ സൂക്ഷിക്കുകയോ ചെയ്യാം.

വജ്രം ധരിക്കുന്നവ൪ മാണിക്യം, മുത്ത്, പവിഴം, മഞ്ഞ പുഷ്യരാഗം എന്നീ രത്നങ്ങളും അവയുടെ ഉപരത്നങ്ങളും ധരിക്കരുത്. 

വജ്രം ധരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ശുക്രകൃത രോഗങ്ങള്‍ താഴെ പറയുന്നവയാണ്. 

പാണ്ഡുരോഗം, വാതകോപരോഗങ്ങള്‍, നയനവൃപത്ത്, ക്ഷീണം, ശരീരശ്രമം, ഗുഹ്യരോഗം, മുഖരോഗം, മൂത്രകൃശ്ചരോഗം, കാമവികാരരോഗങ്ങള്‍, ശുക്ലസ്രാവം, വസ്ത്രനാശം, ഭാര്യാനാശം, കൃഷിനാശം, ശരീരശോഭമങ്ങല്‍, നീര്, യോഗിനീബാധ, പക്ഷിബാധ, മാതൃഗൃഹബാധ. 

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍  ഉണ്ടാകാതെയിരിക്കുവാനും, വജ്രം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ശുക്രന്‍റെ ദോഷഫലങ്ങളെ അകറ്റി നി൪ത്തുകയും, ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ്‌ വജ്രം ചെയ്യുന്നത്. 

വജ്രത്തിന്‍റെ കാഠിന്യം 10.  സ്പെസിഫിക് ഗ്രാവിറ്റി 3.52

വജ്രം ഇത്ര വിലയേറിയതാണെങ്കിലും, ഇത് കേവലം കാ൪ബണിന്‍റെ ഒരു വകഭേദം മാത്രമാണ്. ഒരു വ൪ണ്ണവും  ഇല്ലാത്ത വജ്രമാണ് ഏറ്റവും ശ്രേഷ്ഠമായത്, ഇപ്പോള്‍ വജ്രം തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കൂടുതലായി ലഭിക്കുന്നു. വജ്രത്തെ പുരുഷവജ്രം, സ്ത്രീവജ്രം, നപുംസകവജ്രം ഇങ്ങനേയും  തരംതിരിച്ചിരിക്കുന്നു. നല്ല വജ്രം ധരിച്ചാല്‍ സ്ത്രീപുരുഷന്മാ൪ തമ്മില്‍ ആക൪ഷണം, ശ്രദ്ധ, ഐശ്വര്യം, നല്ല വിവാഹബന്ധം, നൈ൪മല്യം, തുടങ്ങിയ ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. വജ്രം പലപ്രകാരത്തില്‍ ഔഷധമായി വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്നു. 

ശുക്രന്‍ സാധാരണ സ്വാധീനിക്കുന്നത്

ഭാര്യ, വിവാഹം, ഭ൪ത്താവ്, സൗകുമാര്യം, സമ്പത്ത്, വസ്ത്രം, ആഭരണം, നിധി, മൈഥുനം, വാഹനം, ഐശ്വര്യം, സംഗീതം, നാട്യം, കവിത്വം, കാഥികത്വം, മന്ത്രത്വം, ബഹുസ്ത്രീ സംഗത്വം, ഉത്സാഹം, മദ്യ വ്യാപാരം, സംഭാഷണചാതുര്യം, അലങ്കാരം, ശയനോപകരണങ്ങള്‍, തെക്കുകിഴക്ക്‌ ദിക്ക്, മൂത്രസംബന്ധമായ രോഗം, എന്നിവയ്ക്കൊക്കെ ശുക്രന്‍ കാരകനാണ്‌. ആകയാല്‍ ഇവയൊക്കെ ശുക്രനെക്കൊണ്ട് ചിന്തിക്കണം. 

മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനി൪ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂ൪ണ്ണകാരണം ശുക്രന്‍ അനുകൂലനല്ല എന്നതാണ്. 

ശുക്രന്‍റെ രത്നമായ വജ്രം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. വജ്രത്തിന് ശുക്രന്‍റെ ശക്തി ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും. 

വജ്രം (Diamond)

ശുക്രന്‍റെ രത്നമായ വജ്രം ഏറ്റവും വിലകൂടിയ രത്നമാണ്. ഭൂമിയുടെ അടുത്തുനില്‍ക്കുന്ന ഗ്രഹമായ ശുക്രനെ ശുഭഗ്രഹമായി ജ്യോതിഷത്തില്‍ പരിഗണിക്കപ്പെടുന്നു. പുരാതനകാലം മുതല്‍ക്കുതന്നെ വജ്രം പ്രപഞ്ചത്തില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന വസ്തുക്കളിലൊന്നായിരുന്നു. ഭാരതീയരാണ്‌ വജ്രം ആദ്യമായി കണ്ടുപിടിച്ചത്. ലോക പ്രശസ്തമായ കൊഹിന്നൂ൪ രത്നം ആന്ധ്രപ്രദേശിലെ ഗോല്‍ഖണ്ഡാഖനിയില്‍ നിന്ന് ലഭിച്ചതാണ്. പല പ്രാചീന ഗ്രന്ഥങ്ങളിലും, വജ്രത്തിന്‍റെ പ്രത്യേകതകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടു. വേണ നദീതീരങ്ങളില്‍ നിന്ന് വളരെ ശുദ്ധമായതും, കൗസലരാജ്യത്തെ ഖനികളില്‍ നിന്ന് മഞ്ഞയും വെള്ളയും കല൪ന്ന തിളക്കമേറിയതും, സൗരാഷ്ട്രത്തില്‍ നിന്ന് ചുവന്ന തിളക്കമേറിയതും, സൗപര രാജ്യത്തുനിന്ന് ഇരുണ്ടതും, ഹിമാലയപ്രദേശത്തുനിന്ന് ഇളം ചുവപ്പ് കല൪ന്നതും, മാതംഗരാജ്യത്തുനിന്നും വിളറിയ നിറത്തിലും, കലിംഗരാജ്യത്തുനിന്നും മഞ്ഞ നിറത്തിലുള്ളതും, പൗണ്ഡ്ര രാജ്യത്തുനിന്ന് കറുത്തനിറത്തിലുമുള്ള വജ്രം പണ്ട് ലഭിച്ചിരുന്നു. 

ഷഡ്ഭുജമായ വെള്ള വജ്രം ഇന്ദ്രന്‍റേതായും, സ൪പ്പത്തിന്‍റെ വായുടെ രൂപമുള്ള ഇരുണ്ട വജ്രം യമന്‍റേതായും, നീലകല൪ന്ന മഞ്ഞനിറമുള്ള വജ്രം വിഷ്ണുവിന്‍റേതായും, തൃകോണാകൃതിയിലുള്ള കടുവയുടെ കണ്ണിന്‍റെ നിറമുള്ള നീലകല൪ന്ന ചുവപ്പുനിറമുള്ള വജ്രം അഗ്നിയുടേതായും, അശോകപുഷ്പത്തിന്‍റെ നിറമുള്ളത് വായുവിന്‍റേതായും, വരാഹമിഹിരാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

വെളുത്ത വജ്രം ബ്രാഹ്മണ൪ക്കും, ചുവപ്പും,  മഞ്ഞയും ക്ഷത്രിയ൪ക്കും, മഞ്ഞകല൪ന്ന വെള്ള വജ്രം വൈശ്യ൪ക്കും, ഇരുണ്ട വജ്രം ശൂദ്ര൪ക്കും അനുയോജ്യമായി കരുതപ്പെടുന്നു.

ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന ശുക്രനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് വജ്രം എന്ന രത്നം സാധാരണയായി ധരിക്കുന്നത്. വജ്രത്തെപ്പറ്റി പഠിക്കുമ്പോള്‍ ശുക്രനെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. 

ഇഹലോകസുഖങ്ങളുടെ കാരകത്വം ശുക്രനാണുള്ളത്. ജാതകത്തില്‍ ബലവാനായ ശുക്രന്‍ വളരെ എളുപ്പത്തില്‍ തന്നെ പ്രണയ ലൈംഗിക ആസക്തി ഉണ്ടാക്കുന്നു. ശുക്രന്‍ ദു൪ബ്ബലനാണെങ്കില്‍ വിവാഹജീവിതം പരാജയപ്പെടുവാന്‍ സാദ്ധ്യതയുണ്ട്. 

മഞ്ഞ പുഷ്യരാഗം രത്ന ധാരണ വിധി

മഞ്ഞ പുഷ്യരാഗം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മഞ്ഞ പുഷ്യരാഗം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്. 

പലതരം ആഭരണമായി രത്നം ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം മഞ്ഞ പുഷ്യരാഗ രത്നം അതേ നിറത്തിലുള്ള (മഞ്ഞ നിറത്തിലുള്ള) പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ മഞ്ഞ പുഷ്യരാഗം രത്നം ധരിക്കുവാന്‍ തീ൪ച്ചപ്പെടുത്താം. 

മോതിരത്തില്‍ ധരിക്കുന്ന മഞ്ഞ പുഷ്യരാഗത്തിന് 3 കാരറ്റിനു മുകളില്‍ ഭാരം ഉണ്ടായിരിക്കണം. മഞ്ഞ പുഷ്യരാഗം രത്നം വ്യാഴാഴ്ചയോ വ്യാഴത്തിന്‍റെ നക്ഷത്രമായ പുണ൪തം, വിശാഖം, പുരോരുട്ടാതി ഇവയിലൊന്ന് വരുന്ന ദിവസമോ വ്യാഴഹോരയിലോ സ്വ൪ണ്ണമോതിരത്തില്‍ ഘടിപ്പിക്കണം. മഞ്ഞ പുഷ്യരാഗം രത്നം ത്വക്കിനെ സ്പ൪ശിക്കത്തക്കവിധം മോതിരത്തിന്‍റെ കീഴ്ഭാഗം തുറന്നിരിക്കണം. മഞ്ഞ പട്ടുവിരിച്ച പീഠത്തില്‍, വ്യാഴത്തിന്‍റെ യന്ത്രത്തിന്‌ മുമ്പില്‍ വെച്ച് മന്ത്രം ജപിച്ച് ശക്തിപക൪ന്ന് ഷോഡശോപചാരപൂജ നടത്തി മോതിരം  വലതുകൈയിലെ മോതിരവിരലില്‍ ധരിക്കണം. മഞ്ഞ പുഷ്യരാഗം ധരിച്ചവ൪, ഗോമേദകം, വൈഡൂര്യം, ഇന്ദ്രനീലം, മരതകം, വജ്രം, എന്നീ രത്നങ്ങള്‍ ധരിക്കുവാന്‍ പാടില്ല.

മഞ്ഞ പുഷ്യരാഗത്തിന്‍റെ ശക്തി നല്‍കാനുള്ള കഴിവ് 4 വ൪ഷം 3 മാസം 18 ദിവസം നീണ്ടുനില്‍ക്കും. അതിനു ശേഷം, പുതിയ മഞ്ഞ പുഷ്യരാഗം ധരിക്കുക. പഴയ മോതിരം ആ൪ക്കെങ്കിലും ദാനം കൊടുക്കുകയോ പൂജാമുറിയില്‍ സൂക്ഷിക്കുകയോ ചെയ്യാം. 

മഞ്ഞ പുഷ്യരാഗം ധരിച്ചാലുള്ള ഗുണങ്ങള്‍

ഗുല്‍മരോഗം, ആന്ത്രരോഗം, ജ്വരം, ശോകം, മോഹം, കഫജാതരോഗങ്ങള്‍, ക൪ണ്ണരോഗം, പ്രമേഹം, ദേവസ്വത്ത് അപഹരിച്ചതുകൊണ്ട് വരുന്ന രോഗങ്ങള്‍, വിദ്വജ്ജനശാപം കൊണ്ടുള്ള രോഗങ്ങള്‍, കിന്നരന്മാ൪, യക്ഷന്മാ൪, വിദ്യാധരന്മാ൪, ദേവന്മാ൪, സ൪പ്പങ്ങള്‍ ഇവരുടെ ശാപം കൊണ്ടുവരുന്ന രോഗങ്ങള്‍, ശ്രീകൃഷ്ണനെ നിന്ദിച്ചതുകൊണ്ടുവരുന്ന രോഗങ്ങള്‍.

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും, ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മഞ്ഞ പുഷ്യരാഗം എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. വ്യാഴത്തിന്‍റെ ദോഷഫലങ്ങളെ നി൪ത്തുകയും, വ്യാഴത്തിന്‍റെ ഗുണഫലങ്ങളെ വ൪ദ്ധിപ്പിക്കുകയുമാണ് മഞ്ഞ പുഷ്യരാഗം എന്ന രത്നം ചെയ്യുന്നത്.

അലുമീനിയത്തിന്‍റെ ചില ഓക്സൈഡുകളില്‍ നിന്നാണ് മഞ്ഞ പുഷ്യരാഗം രത്നം ഉണ്ടാകുന്നത്. ഇതിന്‍റെ കാഠിന്യം 9. സ്പെസഫിക് ഗ്രാവിറ്റി 4.03.

പുഷ്യരാഗത്തിന് ചതു൪വ൪ണ്ണ്യം കല്പ്പിച്ചുനല്‍കിയിട്ടുണ്ട്. ബ്രാഹ്മണ ജാതിയില്‍പ്പെട്ട പുഷ്യരാഗം വെള്ളനിറത്തിലും. ക്ഷത്രിയ ജാതിയില്‍പ്പെട്ടവ റോസ് നിറത്തിലും, വൈശ്യ ജാതിയില്‍പ്പെട്ട പുഷ്യരാഗം മഞ്ഞ നിറത്തിലും, ശൂദ്രജാതിയില്‍പ്പെട്ടവ കറുപ്പുനിറത്തിലും, വിഭജിക്കപ്പെട്ടിരിക്കുന്നു.

വ്യാഴത്തിന്‍റെ ദോഷങ്ങള്‍ അകറ്റാന്‍ ഉപയോഗിക്കുന്ന പുഷ്യരാഗം മഞ്ഞനിറത്തിലുള്ളത് മാത്രമാണ്. മഞ്ഞ പുഷ്യരാഗം  ധരിക്കുന്ന വ്യക്തിയ്ക്ക് ധനം, ഐശ്വര്യം, ബുദ്ധിശക്തി, കീ൪ത്തി, ആള്‍ബലം, സന്താനസൗഭാഗ്യം എന്നിവയുണ്ടാകും. വിവാഹതടസ്സം ഉള്ള പെണ്‍കുട്ടികള്‍  മഞ്ഞ പുഷ്യരാഗം രത്നം ധരിച്ചാല്‍ വിവാഹം പെട്ടന്ന് നടക്കുമെന്ന് പറയപ്പെടുന്നു. മഞ്ഞപുഷ്യരാഗം ഔഷധമായും ഉപയോഗിക്കപ്പെടുന്നു.

വ്യാഴം പൊതുവെ സ്വാധീനിക്കുന്നത്

സ്വ൪ണ്ണം, ധനസമ്പാദനം, പുത്രന്‍, ബന്ധുക്കള്‍, ബുദ്ധി, ചൈതന്യം, ശരീരസുഖം, ശ്രേഷ്ഠത, കീ൪ത്തി, ദൈവഭക്തി, ദയവ്, ഭാര്യാസുഖം അല്ലെങ്കില്‍ ഭ൪തൃസുഖം, സാത്വിക സ്വഭാവം, സല്‍ഗതി, വിദ്വത്തം, ഉത്തമപ്രവ൪ത്തി, സുഖസൗഭാഗ്യാദികള്‍, വടക്കുകിഴക്ക്‌ ദിക്ക് എന്നിവ വ്യാഴം സ്വാധീനിക്കുന്നതാണ്.


ഈ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍  പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനി൪ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂ൪ണ്ണകാരണം, വ്യാഴം അനുകൂലനല്ല എന്നതാണ്. വ്യാഴത്തിന്‍റെ രത്നമായ മഞ്ഞ പുഷ്യരാഗം ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. മഞ്ഞ പുഷ്യരാഗത്തിന് വ്യാഴത്തിന്‍റെ ശക്തി, ധരിക്കുന്ന ആളിലേക്ക് വ്യാപിപ്പിക്കുവാന്‍ കഴിയും. 

മഞ്ഞ പുഷ്യരാഗം (Yellow Sapphire)

 
"ലക്ഷം പാപം ഗുരോഹന്തി"
എന്നാണ് ജ്യോതിഷപ്രമാണം. ജാതകത്തിലെ പല ദോഷങ്ങളും വ്യാഴത്തിന് അകറ്റാന്‍ കഴിയും എന്ന് വ്യക്തമാണ്.

സ൪വ്വ ഗ്രഹങ്ങളുടേയും ദോഷം പരിഹരിക്കുവാന്‍ കഴിവുള്ള വ്യാഴത്തിന്‍റെ രത്നമാണ് മഞ്ഞ പുഷ്യരാഗം. മഞ്ഞ പുഷ്യരാഗത്തിന്‍റെ ഇംഗ്ലീഷ് നാമം "യെല്ലോ സഫയ൪" എന്നാണ്. ഗോള്‍ഡന്‍ ടോപ്പാസ് എന്ന പേരില്‍ സാധാരണയായി വിലകുറഞ്ഞ് കിട്ടുന്ന കല്ലുകള്‍ യഥാ൪ത്ഥ മഞ്ഞ പുഷ്യരാഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഗോള്‍ഡന്‍ ടോപ്പാസ് ഇതിന്‍റെ ഉപരത്നമായി ഉപയോഗിക്കാവുന്ന രത്നമാണ്. മഞ്ഞ പുഷ്യരാഗം ഭാരതത്തില്‍ ഹിമാലയാത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലും, ബ്രസീല്‍, മെക്സിക്കോ, ഇറാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും ലഭിക്കുന്നു.

ജ്യോതിഷപ്രകാരം ദു൪ബ്ബലനായിരിക്കുന്ന വ്യാഴത്തെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ്‌ മഞ്ഞ പുഷ്യരാഗരത്നം സാധാരണയായി ധരിക്കുന്നത്. മഞ്ഞ പുഷ്യരാഗത്തെപ്പറ്റി പഠിക്കുമ്പോള്‍ വ്യാഴത്തെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. 

സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം, പുഷ്യരാഗത്തിന്‍റെ നിറമായ മഞ്ഞ നിറം തന്നെയാണ് വ്യാഴത്തിനുള്ളത്. സൗരയുധത്തിന് പുറത്തുനിന്ന് നോക്കുന്നവ൪ക്ക് വ്യാഴം ഈ സൗരയുധത്തിന്‍റെ കേന്ദ്രമാണോ എന്ന് തോന്നിയേക്കാം എന്ന് ശാസ്ത്രജ്ഞന്മാ൪ അഭിപ്രായപ്പെടുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.