പ്രശ്നം സ്വസ്ഥനെക്കുറിച്ചോ രോഗിയെക്കുറിച്ചോ

ലഗ്നേശോ യദി കേന്ദ്രഗഃ ഖലു ബലീ രാശൗ ചരേ ചാംശകേ
പ്രശ്നഃ സ്വസ്ഥഗതോƒഥ രിപ്ഫരിപുഗോ ലഗ്നാധിപശ്ചേൽ സ്ഥിരേ
നിർവീര്യശ്ച മഹാഗദാർതവിഷയാ പൃച്ഛാഥ മിശ്രഃ സ ചേ -
ത്തോയർദ്ധിക്ഷയവന്മുഹുഃ പ്രശമനം വൃദ്ധിശ്ച വാച്യേ രുജാം.

സാരം :-

ലഗ്നാധിപൻ ചരരാശിയിൽ ചരരാശ്യംശകത്തിൽ കേന്ദ്രഭാവങ്ങളിൽ ബലവാനായി നിന്നാൽ പ്രഷ്ടാവിനു ദേഹവിഷമായ യാതൊരു സുഖക്കേടും ഇല്ലെന്നു പറയണം.

ലഗ്നാധിപൻ സ്ഥിരരാശിയിൽ സ്ഥിരരാശി  നവാംശകത്തിൽ ആറോ പന്ത്രണ്ടോ ഭാവങ്ങളിൽ ദുർബലമായി നിന്നാൽ പ്രഷ്ടാവ് അതികഠിനമായ വ്യാധിയിൽപ്പെട്ടു കിടക്കുന്നു എന്നു പറയണം.  

ഇങ്ങനെയാണ് പ്രശ്നം സ്വസ്ഥനെക്കുറിച്ചോ രോഗിയെക്കുറിച്ചോ എന്നറിയേണ്ടത്. മേല്പറഞ്ഞ ലക്ഷണങ്ങൾ രണ്ടുംകൂടി ഇടകലർന്നു വന്നാൽ സമുദ്രത്തിൽ വെള്ളം ഏറുകയും കുറയുകയും ചെയ്യുന്നതുപോലെ രോഗം ചിലപ്പോൾ വർദ്ധിക്കുമെന്നും ചിലപ്പോൾ കുറയുമെന്നും പറഞ്ഞുകൊള്ളണം.

ലഗ്നം, ലഗ്നാധിപൻ, എട്ടാം ഭാവം, എട്ടാം ഭാവാധിപൻ, ചന്ദ്രൻ മുതലായവയെക്കൊണ്ടാണ് ആയുസ്സിനെ ചിന്തിക്കേണ്ടത്

ഇത്യാദിഭിസ്തു വചനൈഃ പൂർവമായുർനിരൂപണം
കർതവ്യമിതി ലഗ്നാഷ്ടമേശപ്രഭൃതിഭിർഗ്രഹൈഃ

സാരം :-

ലഗ്നം, ലഗ്നാധിപൻ, എട്ടാം ഭാവം, എട്ടാം ഭാവാധിപൻ, ചന്ദ്രൻ മുതലായവയെക്കൊണ്ടാണ് ആയുസ്സിനെ ചിന്തിക്കേണ്ടത്.

ജാതകംകൊണ്ടോ പ്രശ്നംകൊണ്ടോ ഭാഗ്യാദിലക്ഷണങ്ങൾ പറയുന്നതിനു മുൻപേതന്നെ ആയുസ്സിന്റെ സ്ഥിതി ചിന്തിച്ചറിയേണ്ടതാണ്

ആയുഃ പൂർവ്വം പരീക്ഷേത പശ്ചാല്ലക്ഷണമാദിശേൽ
അനായുഷാം തു മർത്യാനാം ലക്ഷണൈഃ കിം പ്രയോജനം. ഇതി

സാരം :-

ജാതകംകൊണ്ടോ പ്രശ്നംകൊണ്ടോ ഭാഗ്യാദിലക്ഷണങ്ങൾ പറയുന്നതിനു മുൻപേതന്നെ ആയുസ്സിന്റെ സ്ഥിതി ചിന്തിച്ചറിയേണ്ടതാണ്. ആയുസ്സില്ലാത്ത മനുഷ്യരുടെ ലക്ഷണങ്ങൾ പറഞ്ഞിട്ട് എന്താണ് ഫലം? ഒന്നുമില്ലല്ലോ. അല്‌പായുസ്സായാൽ രാജയോഗാദികളെക്കൊണ്ടുള്ള ലക്ഷണങ്ങൾ പറഞ്ഞാൽ അസ്ഥാനത്തിലാകുന്നതിനേ തരമുള്ളുവല്ലോ.

ദേഹവിഷയമായ പ്രശ്നത്തിൽ ഒന്നാമതായി ചിന്തിക്കേണ്ടത് ആയുസ്സിനെയാണ്

തൽകാലജൈർനിമിത്തൈഃ പ്രഷ്ടാരൂഢോദയേന്ദുഗുളികാദ്യൈഃ
ആയുഃ പ്രഥമം ചിന്ത്യം സ്വസ്ഥാതുരവിഷയഭേദമവഗമ്യ. ഇതി.

സാരം :-

ദേഹവിഷയമായ പ്രശ്നത്തിൽ ഒന്നാമതായി ചിന്തിക്കേണ്ടത് ആയുസ്സിനെയാണ്. എന്നാൽ ആയുസ്സിനെ ചിന്തിക്കുന്നതിനു മുൻപുതന്നെ അയാൾ സ്വസ്ഥനോ, രോഗിയോ എന്ന് അറിയേണ്ടതാണ്. ഇതിനു അപ്പോൾ ഉള്ള നിമിത്തങ്ങൾ, പ്രഷ്ടാരൂഢം, ചന്ദ്രൻ മുതലായവയെക്കൊണ്ട് രോഗിയോ അരോഗിയോ എന്നറിഞ്ഞതിനുശേഷം ആയുസ്സിനെത്തന്നെയാണ് ആദ്യമായി വിചാരിക്കേണ്ടത്.

കോണിലെ രാശികൾ ഏതെല്ലാം?


മീനം, മിഥുനം, കന്നി, ധനു എന്നീ രാശികളാണ് കോണിലെ രാശികൾ


മീനം രാശി ഈശാനദിക്കിലും

മിഥുനം രാശി അഗ്നികോണിലും

കന്നി രാശി നിരൃതികോണിലും

ധനു രാശി വായുകോണിലും സ്ഥിതി ചെയ്യുന്നു.


നക്ഷത്രങ്ങൾ ഏതെല്ലാം?


നക്ഷത്രങ്ങൾ 27 എണ്ണം


അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയ്യം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി.

ഗ്രഹങ്ങൾ ഏതെല്ലാം?

ഗ്രഹങ്ങൾ 9 എണ്ണം

സൂര്യൻ

ചന്ദ്രൻ 

ചൊവ്വ 

ബുധൻ 

വ്യാഴം 

ശുക്രൻ 

ശനി 

രാഹു 

കേതു

രാശികൾ ഏതെല്ലാം?

രാശികൾ 12 എണ്ണം

മേടം

ഇടവം

മിഥുനം 

കർക്കടകം

ചിങ്ങം 

കന്നി 

തുലാം 

വൃശ്ചികം

ധനു

മകരം

കുംഭം

മീനം


അഷ്ടമംഗല പ്രശ്നം ആരംഭിക്കണം

വിലിഖ്യ ചക്രം പ്രവികീര്യ ചാക്ഷതം
സംപൂജ്യ ഭക്ത്യാഥ കൃതേƒഷ്ടമംഗലേ
ആരാധ്യ രാശിം കനകേന സംസ്‌പൃശേൽ
പ്രഷ്ടാ, വരാടീർവിഭജേച്ച ദൈവവിൽ.

സാരം :-

രാശിചക്രമെഴുതിയിട്ട് ആ രാശിഖണ്ഡങ്ങളിൽ അക്ഷതം (പുഷ്പം) വിതറണം. പിന്നീട് ഭക്ത്യാദരങ്ങളോടു കൂടെ പരമശിവൻ മുതലായവരെ പൂജിക്കണം. പിന്നെ വിധിപ്രകാരം അഷ്ടമംഗലം ഉണ്ടാക്കുന്നതിന് ആരംഭിക്കണം. അപ്പോൾ പ്രഷ്ടാവ് ഈശ്വരപ്രാർത്ഥനയോടുകൂടി സ്വർണ്ണത്തെ രാശിഖണ്ഡത്തിൽ വയ്ക്കണം. അപ്പോൾ ദൈവജ്ഞൻ (ജ്യോതിഷി) കവിടികളെ മൂന്നായി ഭാഗിക്കയും വേണം. ഈ ഘട്ടത്തിൽ അഷ്ടമംഗലം എന്നുപറയപ്പെടുന്നത് കവിടികളെ മൂന്നായി വിഭജിച്ച് അവയിൽ ഓരോ ഭാഗങ്ങളിൽ നിന്നും എട്ടു കവിടി വീതം കളഞ്ഞു ബാക്കി ശേഷിക്കുന്ന സംഖ്യക്കാണെന്നു ഗ്രാഹ്യമാകുന്നു. ഇത് ഗണിതാന്യായപ്രകാരം ഏകസ്ഥാനദശസ്ഥാനശതസ്ഥാനമായിരിക്കും. 


****************************

രക്താനി കുസുമാന്യത്ര ഗൃഹന്തേ കൈശ്ചനാപരൈഃ
ശുക്ലാനി ദൃശ്യതേ പ്രായേണാദ്യ തുംബാഭിധാർത്തവം.

സാരം :-

ചില ദൈവജ്ഞന്മാർ പ്രശ്നവിഷയമായ പൂജയ്ക്ക് ചുവന്ന പുഷ്പങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്. മറ്റു ചിലർ വെളുത്ത പുഷ്പങ്ങളും സ്വീകരിച്ചുവരാറുണ്ട്. എങ്കിലും ഇപ്പോൾ സാധാരണ ദൈവജ്ഞന്മാർ അനുവർത്തിച്ചുകാണുന്നത് തുമ്പപ്പൂവാണ്. ഇതുകൊണ്ട് വെളുത്ത പുഷ്പമാണ് വേണ്ടതെന്നും വിശേഷിച്ച് തുമ്പപ്പൂവിന് പ്രാമാണ്യമുണ്ടെന്നും വെളിവാകുന്നു. പോരെങ്കിൽ ചുവന്ന പുഷ്പം അശുഭ നിമിത്തങ്ങളുടെ കൂട്ടത്തിൽ ഗണിച്ചിട്ടും ഉണ്ടല്ലോ.

കൊല്ലം, മാസം, ദിവസം, ആഴ്ച, പൃച്ഛകന്റെ വീട്ടുപേര്, നാള്, സങ്കല്പം, ആരൂഢം, സ്വർണ്ണസ്ഥിതി

ആരൂഢം സ്വർണ്ണസംസ്ഥാനം ഛായാമപ്യഷ്ടമംഗലം
വിലിഖേന്മാസയാതാഹപ്രഷ്ടൃതാരാപുരസ്സരം.

സാരം :-

കൊല്ലം, മാസം, ദിവസം, ആഴ്ച, പൃച്ഛകന്റെ വീട്ടുപേര്, നാള്, സങ്കല്പം, ആരൂഢം, സ്വർണ്ണസ്ഥിതി, അടി (പദച്ഛായ), അഷ്ടമംഗലം, ദീപസ്ഥിതി, താംബൂലസംഖ്യ മുതലായത് ഇത്യാദി വ്യക്തമായി എഴുതിക്കൊള്ളണം. ഇതുകളെക്കൊണ്ടു ക്രമേണ ഫലം വിചാരിക്കേണ്ടതാണ്.

ഏതൊരു രാശിയിൽ സ്വർണ്ണം വച്ചുവോ ആ രാശി ആരൂഢമാകുന്നു

അഥ ദൂതഃ പദച്ഛായാമാനം കുര്യാൽ സമക്ഷിതൗ

യസ്മിൻ രാശൗ സ്ഥിതം സ്വർണ്ണം സ സ്യാദാരൂഢസംജ്ഞകഃ
ജ്ഞാത്വാ ദൈവവിദാരൂഢം സ്വർണ്ണസ്യോത്താനതാദി ച

പൃച്ഛകായ ഫലം കിഞ്ചിൽ പ്രോച്യ പൂജാം സമാപ്യ ച
വരാടീരഷ്ടശസ്ത്യക്ത്വാ സ്ഥാനത്രിതയതഃ പൃഥക്

ശിഷ്ടസംഖ്യാമപി ജ്ഞാത്വാ രക്ഷണീയാ വരാടികാഃ

സാരം :-

ദൂതൻ സ്വർണ്ണം വച്ചതിനുശേഷം നിരപ്പുള്ള ഭൂമിയിൽ ചെന്നു ഛായ അളന്നു അടിയും അംഗുലവും ഇത്രയുണ്ടെന്ന് അറിയണം. (അറിഞ്ഞു പറയണമെന്നു ചുരുക്കം) ഏതൊരു രാശിയിൽ സ്വർണ്ണം വച്ചുവോ ആ രാശി ആരൂഢമാകുന്നു. ദൈവജ്ഞൻ ഈ ആരൂഢരാശിയേയും സ്വർണ്ണം മലർന്നോ കമിഴ്ന്നോ ഇത്യാദി ഭേദത്തേയും മനസ്സിലാക്കി പ്രഷ്ടാവിനോട് അല്പം ഒരു ഫലം അപ്പോൾ തന്നെ പറഞ്ഞതിനുശേഷം പൂജ അവസാനിപ്പിക്കണം. മുൻപേ മൂന്നായി വിഭജിച്ചുവച്ചിരിക്കുന്ന കവിടികളിൽ നിന്ന് എട്ടെട്ടു കവിടികൾ കളഞ്ഞു ബാക്കി സംഖ്യ അറിഞ്ഞ് അവയേയും രക്ഷിച്ചു കൊൾക. ഇവിടെ അല്പം ഫലം പറയണമെന്നു പറഞ്ഞിട്ടുള്ളത് പ്രഷ്ടാവു വയ്ക്കുന്ന വെറ്റില പരിശോധിച്ച് അതുകൊണ്ടാണ് പറഞ്ഞുവരുന്നത്. കൂടാതെ വ്യാഴത്തിന്റെ സ്ഥിതികൊണ്ടും സാമാന്യമായ ഒരു ഫലം പറയുക പതിവുണ്ട്. ഈ ശേഷിക്കുന്ന അഷ്ടമംഗലസംഖ്യ ആകെ നാലോ പന്ത്രണ്ടോ ഇരുപതോ ആയിരിക്കുമത്രെ.

രാശിചക്രത്തിലുള്ള ഒരു രാശിഖണ്ഡത്തിൽ സ്വർണ്ണം വയ്ക്കണം, കവിടികളെ തെക്കുവടക്കു മൂന്നു ഭാഗത്തായി ഭാഗിച്ചുവയ്ക്കണം

തദൈവ വിന്യസേദ്ദൂതഃ സ്വർണ്ണം നിജകരസ്ഥിതം
ചക്രസ്ഥഭേഷു ചൈകത്ര ദൈവജ്ഞസ്താ വരാടികാഃ

വിഭജേത്ത്രിരുദക്പൂർവ്വം നിമിത്താനി ച ചിന്തയേൽ
പ്രാക്പ്രച്ഛാസമയേ യദ്യഛ്ശുഭാശുഭമുദീരിതം.

തത്തത്സകലമത്രാപി ചിന്ത്യം സ്പർശശരാദികം
അഥ ദൂതഃ പദഛായാമാനം കുര്യാത്സമക്ഷിതൗ.

സാരം :-

ദൈവജ്ഞന്റെ അനുവാദം കിട്ടിയിലുടൻതന്നെ ദൂതൻ രാശിചക്രത്തിലുള്ള ഒരു രാശിഖണ്ഡത്തിൽ സ്വർണ്ണം വയ്ക്കണം. രാശിഖണ്ഡങ്ങളെ മുൻപേതന്നെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്. തത്സമയം ദൈവജ്ഞൻ ആ കവിടികളെ തെക്കുവടക്കു മൂന്നു ഭാഗത്തായി ഭാഗിച്ചുവയ്ക്കണം. അപ്പോൾ സംഭവിക്കുന്ന ശുഭാശുഭനിമിത്തങ്ങളേയും മനസ്സുവച്ചറിഞ്ഞു കൊള്ളണം. എന്നല്ല ആദിമമായ പ്രഷ്ടൃദൈവജ്ഞ സംവാദത്തിൽ എന്തെല്ലാം ചിന്തിക്കണമെന്നു പറഞ്ഞിട്ടുണ്ടോ ശരസ്പർശാദികളായ ആ ലക്ഷണങ്ങളെല്ലാം ഇവിടേയും ചിന്തിച്ചുകൊള്ളണം.

ദൈവജ്ഞൻ പ്രഷ്ടാവിന്റെ അഭീഷ്ടത്തെ മനസ്സിൽ വിചാരിച്ചുകൊണ്ടു കവിടികളെ തലോടണം, കവിടികളെ തലോടുമ്പോൾ "മൂർത്തിത്വേ പരികല്പിതഃ " ഇത്യാദിയായ ശ്ലോകത്തെ മൂന്നുപ്രാവശ്യം ജപിക്കണം

തതഃ പ്രഷ്ടാ നിജാഭീഷ്ടം ധ്യായംസ്തിഷ്ഠതു സാഞ്ജലിഃ
ദൈവജ്ഞോഥ സ്മരൻ പ്രഷ്ടുരഭീഷ്ടം താ വരാടികാഃ

സംസ്പൃശൻ സംസ്‌പൃശന്മന്ത്രം മൂർത്തിത്വേപൂർവ്വകം ജപേൽ
ത്രിവാരം തജ്ജപസ്യാന്തേ ദൂതം ബ്രൂയാന്ന്യസേരിതി.

സാരം :-

ദൂതൻ സ്വർണ്ണവും വാങ്ങി നിന്നാൽ പ്രഷ്ടാവു തന്റെ ആഗ്രഹത്തെ മനസ്സിൽ വിചാരിച്ചുകൊണ്ടു കൂപ്പുകയ്യോടുകൂടി ഈശ്വരധ്യാനനിഷ്ഠയോടുകൂടി ഒരു ഭാഗത്തു നില്ക്കണം. ദൈവജ്ഞൻ പ്രഷ്ടാവിന്റെ അഭീഷ്ടത്തെ മനസ്സിൽ വിചാരിച്ചുകൊണ്ടു കവിടികളെ തലോടണം. അപ്പോൾ മുൻപറഞ്ഞവണ്ണം ഗ്രഹങ്ങളേയും ഗുരുക്കന്മാരേയും മറ്റും ധ്യാനിച്ചുകൊള്ളണം. കവിടികളെ തലോടുമ്പോൾ "മൂർത്തിത്വേ പരികല്പിതഃ " ഇത്യാദിയായ ശ്ലോകത്തെ മൂന്നുപ്രാവശ്യം ജപിക്കണം. മറ്റുള്ള ഇഷ്ടദേവതകളേയും ധ്യാനിക്കണം. അതിനുശേഷം ദൂതനോട് (സ്വർണ്ണം ധരിച്ചുകൊണ്ടു നിൽക്കുന്ന ആളോട്) സ്വർണ്ണംവയ്ക്കാം എന്നു പറയണം.

രാശികളുടെ ദിക്കും ഗ്രഹങ്ങളുടെ നിലയും അറിവില്ലാത്ത ഒരു ആൺകുട്ടിയെ അല്ലെങ്കിൽ പെൺകുട്ടിയോ അഥവാ മറ്റൊരാളോ

തതഃ കന്യാ കുമാരോ വാ സ്നാത്വാ വസ്ത്രാദ്യലംകൃതഃ
രാശിഗ്രഹസ്ഥിതിജ്ഞാനശൂന്യോ വാ കശ്ചനാപരഃ

ഉപേത്യാരാധയേൽ പുഷ്പൈർദീപവിഘ്നഖഗേശ്വരാൻ
തതോസ്യ ദക്ഷിണേ ഹസ്തേ സ്വർണ്ണം സാക്ഷതപുഷ്പകം

ദദ്യാദേതദ്വഹൻ സോപി കൃത്വാ ചക്രപ്രദക്ഷിണം
പശ്ചാത്സമീപതസ്തിഷ്ഠേച്ചക്രസ്യ പ്രാങ്മുഖഃ സുധീഃ.

സാരം :-

രാശികളുടെ ദിക്കും ഗ്രഹങ്ങളുടെ നിലയും അറിവില്ലാത്ത ഒരു ആൺകുട്ടിയെ അല്ലെങ്കിൽ പെൺകുട്ടിയോ അഥവാ മറ്റൊരാളോ കുളിച്ചു ശുദ്ധവസ്ത്രം (വെളുത്ത വസ്ത്രം) ധരിച്ചുവന്ന് ഗണപതിയേയും ഗ്രഹങ്ങളേയും ഭക്തിപൂർവ്വം ആരാധിച്ചു നമസ്കരിക്കണം (അവരെക്കൊണ്ടു ഇങ്ങനെ ചെയ്യിക്കണമെന്നു ചുരുക്കം). പിന്നെ അയാളുടെ വലത്തെക്കയ്യിൽ പുഷ്‌പാക്ഷതങ്ങൾ കലർത്തി സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തെ കൊടുക്കണം. അയാൾ അതിനെ വലത്തെക്കയ്യിൽ വച്ചുകൊണ്ടുതന്നെ രാശിചക്രത്തിനെ മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്തു രാശിചക്രത്തിന്റെ പടിഞ്ഞാറുവശം അടുത്തു കിഴക്കോട്ടുതിരിഞ്ഞ് ശുദ്ധമനസ്സോടുകൂടി നില്ക്കണം.

കവിടികളെ പ്രാർത്ഥിച്ചുകൊണ്ടുവേണം തലോടേണ്ടത്

ഏതന്നക്ഷത്രസഞ്ജാതസ്യൈതന്നാമ്നോസ്യ പൃച്ഛതഃ
ഭൂതേ ച വർത്തമാനേ ച സമയേ ച ഭവിഷ്യതി

ശുഭാശുഭാനി ചേദാനീം ചിന്തിതസ്യ വിശേഷതഃ
സംഭവാസംഭവാദ്യന്യാന്യർത്ഥപുത്രഗൃഹാദിഷു.

ശുഭാശുഭാനി യാന്യേതാന്യഖിലാന്യപി തത്വതഃ
യുഷ്‌മൽപ്രസാദതഃ സ്പഷ്ടം മമ ചിത്തേ സ്ഫുരന്ത്വിതി.

സാരം :-

ഇന്നനാളിൽ ജനിച്ച് ഇന്നപേരോടുകൂടിയ ഈ ആളിന്റെ ഭൂതവർത്തമാനഭവിഷ്യൽകാലങ്ങളിൽ അനുഭവിച്ചതും അനുഭവിക്കുന്നതും അനുഭവിക്കാനുള്ളതുമായ ഗുണദോഷങ്ങളും കൂടാതെ ഇപ്പോൾ വിചാരിച്ചിരിക്കുന്ന കാര്യം സാധിക്കുമോ ഇല്ലയോ എന്നും ധനം പുത്രന്മാർ ഭാര്യ മുതലായ കുടുംബജനങ്ങളുടെ ഗുണദോഷവും എന്നുവേണ്ട പ്രഷ്ടാവിന്റെ അഭീഷ്ടങ്ങളായ വാസ്തവമായ അനുഭവസ്ഥിതി എന്റെ മനസ്സിൽ പരിശുദ്ധമായി പ്രകാശിച്ചുവരണമേ, ഇതിനു ഗുരുക്കന്മാരും ഗ്രഹങ്ങളും മറ്റു തന്റെ ഇഷ്ടദേവന്മാരും പ്രസാദിച്ചിട്ട് ഈ പരമാർത്ഥതത്വം ഉദിപ്പിച്ചുതരണമേ. ഇങ്ങിനെ ഗ്രഹങ്ങളോടും മറ്റും പ്രാർത്ഥിച്ചുകൊണ്ടുവേണം കവിടികളെ തലോടേണ്ടത്.

കവിടി പലകയിൽവച്ച് കിഴക്കുഭാഗം സൂര്യനേയും അഗ്നിദിക്കിൽ ചൊവ്വായേയും തെക്കു ദിക്കിൽ വ്യാഴത്തേയും

പ്രാഗാദ്യാശാസു സൂര്യാരാര്യജ്ഞാച്ഛാർക്കിവധൂരഗാൻ
അപി സംപൂജ്യ താഃ സ്പൃഷ്ട്വാ പുനഃസാഷ്ടശതം ജപേൽ.

പഞ്ചാക്ഷരീം മനൂനന്യാനപി ഗുർവാനനാച്ശ്രുതാൻ
തതഃ സംപ്രാർത്ഥയേദ്ദേവം ഗുരൂനപി നിജാൻ ഗ്രഹാൻ.

സാരം :-

കവിടി പലകയിൽവച്ച് കിഴക്കുഭാഗം സൂര്യനേയും അഗ്നിദിക്കിൽ ചൊവ്വായേയും തെക്കു ദിക്കിൽ വ്യാഴത്തേയും നിരൃതികോണിൽ ബുധനേയും പടിഞ്ഞാറ് ദിക്കിൽ ശുക്രനേയും വായുകോണിൽ ശനിയേയും ഈശാനകോണിൽ രാഹുവിനേയും പൂജിച്ചു ആ കവിടികളെ ആചാരമനുസരിച്ചു സ്പർശിച്ചുകൊണ്ടു 108 ഉരു പഞ്ചാക്ഷരമന്ത്രവും ഗുരുമുഖസിദ്ധങ്ങളായ മറ്റു മന്ത്രങ്ങളും ജപിക്കണം. പിന്നീട് തന്റെ ഗുരുക്കന്മാരോടും നവഗ്രഹങ്ങളോടും പ്രാർത്ഥിച്ചുകൊള്ളണം.

രാശിചക്രത്തിന്റെ വടക്കുഭാഗത്ത് കിഴക്കോട്ടു തിരിഞ്ഞു പരിശുദ്ധമായ പലകയിൽ ഇരുന്നു

കൃത്വാ ദക്ഷിണതോ രാശിചക്രം പ്രാങ്മുഖ ആസനേ
ആസീനഃ ഫലകേഭിന്നേ വരാടീഃ സാഷ്ടകം ശതം.

നിധായ മന്ത്രവൽ പ്രോക്ഷ്യ ഗന്ധപുഷ്‌പാക്ഷതൈശ്ച താഃ
അലംകൃത്യാർചയേത്താസു ശിവമാവാഹ്യ ചക്രവൽ.

സാരം :-

രാശിചക്രത്തിന്റെ വടക്കുഭാഗത്ത് കിഴക്കോട്ടു തിരിഞ്ഞു പരിശുദ്ധമായ പലകയിൽ ഇരുന്നു വേറൊരു പലക മുമ്പിൽവെച്ച് 108 കവിടി എണ്ണി അതിൽ വയ്ക്കണം. അതുകളെ മന്ത്രസഹിതം പ്രോക്ഷിച്ചു ചന്ദനം പൂവ് ഇതുകളേക്കൊണ്ടു കവിടികളെ അലങ്കരിച്ചിട്ട് രാശിചക്രത്തെ ആവാഹിക്കുന്ന വിധി അനുസരിച്ച് ആവാഹിച്ച്  ധ്യാനശ്ലോകം കൊണ്ടു ധ്യാനിച്ചു പൂജിക്കണം.

സ്വർണ്ണം വച്ചിരിക്കുന്ന ഇല ഇടത്തെകയ്യിൽവച്ചു വലതുകൈകൊണ്ടു മൂടി 108 ഉരു പഞ്ചാക്ഷരവും

വാമഹസ്തേ നിധായാഥ പിധായാന്യേന പാണിനാ
പഞ്ചാക്ഷരീം സാഷ്ടശതം മനൂനന്യാംശ്ച ഭക്തിതഃ

ജപ്ത്വാഥൈകത്ര വിന്യസ്യ പ്രാരഭേതാഷ്‌ടമംഗലം
സംക്ഷേപേണാഥ തൽകർമ കഥ്യതേ ഗുരുണോദിതം.

സാരം :-

സ്വർണ്ണം വച്ചിരിക്കുന്ന ഇല ഇടത്തെകയ്യിൽവച്ചു വലതുകൈകൊണ്ടു മൂടി 108 ഉരു പഞ്ചാക്ഷരവും ഉപദേശസിദ്ധങ്ങളായ മറ്റു മന്ത്രങ്ങളും സാദ്ധ്യോദ്ദേശത്തോടുകൂടി ജപിക്കണം. പിന്നെ അതിനെ വേറൊരു ദിക്കിൽ സൂക്ഷിച്ചിട്ട് അഷ്ടമംഗലകർമ്മം ആരംഭിക്കണം.

രാശിയിൽ വയ്‌പിക്കാനുള്ള സ്വർണ്ണപണം കഴുകി അതിന്മേൽ ചന്ദനം ചാർത്തി ഇലയിൽവച്ചു

അഥ പ്രക്ഷാള്യ തോയേന സ്വർണ്ണം ചന്ദനഭൂഷിതം
പത്രേ വിന്യസ്യ കുസുമൈരക്ഷതൈരപി യോജയേൽ.

സാരം :-

ഈശ്വരനമസ്കാരങ്ങളെല്ലാം കഴിഞ്ഞതിനു ശേഷം രാശിയിൽ വയ്‌പിക്കാനുള്ള സ്വർണ്ണപണം കഴുകി അതിന്മേൽ ചന്ദനം ചാർത്തി ഇലയിൽവച്ചു പുഷ്പങ്ങളും നെല്ലുമരിയും കൂട്ടി സ്വർണ്ണത്തെ അതോടു യോജിപ്പിക്കണം.

രാശിചക്രത്തിൽ രാശികളേയും ഗ്രഹങ്ങളേയും പൂജിയ്ക്കണം

മേഷാദ്യാ രാശയഃ സ്വസ്വസ്ഥാനേ സ്വാശ്രിതഭേ ഗ്രഹാഃ
പരിവാരതയാ പൂജ്യാ ഗുളികശ്ച സ്വനാമഭിഃ

സാരം :-

രാശിചക്രത്തിൽ മദ്ധ്യേയുള്ള പത്മം ഒഴികെയുള്ള പന്ത്രണ്ടു ഖണ്ഡങ്ങൾ മേടം, ഇടവം, മിഥുനം എന്നിങ്ങനെ പന്ത്രണ്ടു രാശികളാകുന്നു. ഇവയിൽ ഓരോരോ രാശികളെ അതാതുസ്ഥാനങ്ങളിൽ തന്നെ പൂജിക്കേണ്ടതാണ്. അതായതു മേഷായ നമഃ, വൃഷഭായ നമഃ എന്നിങ്ങനെയാണ്. സൂര്യൻ മുതൽ ഗുളികൻവരെയുള്ള ഗ്രഹങ്ങളെ അവരവർ നില്ക്കുന്ന രാശിയിൽവച്ചു പൂജിക്കേണ്ടതാണ്. അതായത് സൂര്യായ നമഃ, ചന്ദ്രായ നമഃ എന്നിങ്ങനെയാണ്. ഗ്രഹങ്ങൾ പരമശിവന്റെ പരിവാരങ്ങളാണ്. പൂജാവിധി തന്ത്രസമുച്ചയം മുതലായ ഗ്രന്ഥങ്ങളിൽ നിന്ന് അറിയേണ്ടതാണ്.

***************************

ബ്രഹ്മാർപണാന്തേ വാഗ്ദേവീം ഗുരൂംശ്ചാപ്യഷ്ടമംഗലേ
പുഷ്പൈരാരാധ്യ വന്ദേത പ്രദീപേ ച തഥാ ശ്രിയം.

സാരം :-

മേല്പ്പറഞ്ഞവണ്ണം രാശിഗ്രഹപൂജകളോടുകൂടി ബ്രഹ്മാർപ്പണം ചെയ്തതിനുശേഷം അഷ്ടമംഗലത്തിൽ സരസ്വതിയേയും ഗുരുവിനേയും വിളക്കിൽ ലക്ഷ്മീദേവിയേയും പുഷ്പംകൊണ്ടു ആരാധിച്ചു നമസ്കരിക്കണം.

പീഠപൂജയ്ക്കുള്ള ധ്യാനം

കൈലാസാദ്രീശകോണേ സുരവിടപിതടേ സ്ഫാടികേ മണ്ഡപേ സ-
ന്മാതംഗാരാതിപീഠോപരി പരിലസിതം സേവ്യമാനം സുരൗഘൈഃ
ജാനുസ്ഥം വാമബാഹും മൃഗമപി പരശും ജ്ഞാനമുദ്രാം വഹന്തം
നാഗോദ്യദ്യോഗവേഷ്ടം ദദതമൃഷിഗണേ ജ്ഞാനമീശാനമീഡേ. ഇതി.

സാരം :-

കൈലാസഗിരിയുടെ ഒരു ഭാഗത്ത് കല്പവൃക്ഷത്തിന്റെ ചുവട്ടിലായി സ്ഫടികശിലകളെക്കൊണ്ടുണ്ടാക്കപ്പെട്ട മണ്ഡപത്തിൽ വിശേഷമായ സിംഹാസനത്തിൽ ഇരുന്ന് ഒരു തൃക്കയ്യ് കാലിന്റെ മുട്ടിലൂന്നി മറ്റു മൂന്നു തൃക്കയ്യുകളിൽ മൃഗം, വെൺമഴു, ജ്ഞാനമുദ്ര ഇവയെ ധരിച്ചുകൊണ്ട് മഹർഷിമാർക്ക് ജ്ഞാനോപദേശം ചെയ്തും സർപ്പങ്ങളെക്കൊണ്ടു യോഗപട്ടം കെട്ടിയും ഇന്ദ്രൻ മുതലായ ദേവന്മാരാൽ ചുറ്റും സേവിക്കപ്പെട്ടും ഇരിക്കുന്ന ശ്രീപരമശിവനെ ഞാൻ സ്തുതിക്കുന്നു.

ഈ ധ്യാനം പൂജാസന്ദർഭത്തിൽ മാത്രമല്ലാ നിർഗ്ഗമം ഗൃഹപ്രവേശം പ്രശ്‌നാരംഭം മുതലായ സന്ദർഭങ്ങളിലും ധ്യാനിച്ചുവരാറുണ്ട്. 

രാശിചക്രം എഴുതിത്തീർന്നാൽ കാലുകഴുകി ശരീരശുദ്ധിവരുത്തി ദേഹപൂജാ, ഗണപതിപൂജ മുതലായവ ചെയ്ത്

ചക്രം വിലിഖ്യ ചരണൗ പ്രക്ഷാള്യ തനുശോധനം
ആത്മപൂജാം ഗണേശാർചാമപി കൃത്വാ മഹേശ്വരം

ചക്രമധ്യസ്ഥിതേ പത്മേ പീഠപൂജാ പുരസ്സരം
പരിവാരനിവേദ്യാഢ്യം പഞ്ചാക്ഷര്യാ സമർചയേൽ.

സാരം :-

രാശിചക്രം എഴുതിത്തീർന്നാൽ കാലുകഴുകി ശരീരശുദ്ധിവരുത്തി ദേഹപൂജാ, ഗണപതിപൂജ മുതലായവ ചെയ്ത് രാശിചക്രത്തിന്റെ മദ്ധ്യേയുള്ള പത്മത്തിൽ പരമശിവനെ പീഠസങ്കല്പം ചെയ്ത് ആവാഹിച്ച് പീഠപൂജ ചെയ്ത് വിധിപ്രകാരം ധ്യാനിച്ച് അർച്ചിക്കണം. രാശികളേയും ഗ്രഹങ്ങളേയും പരമശിവന്റെ പരിവാരങ്ങളെന്നു സങ്കല്പിച്ച് നിവേദ്യം വച്ചുകൊള്ളണം. പൂജിക്കേണ്ടതു പഞ്ചാക്ഷരികൊണ്ടാണ്. ഇവിടെ രാശിചക്രലേഖനം, ദേവപൂജ മുതലായ കർമ്മങ്ങൾ ദൈവജ്ഞനാണ് ചെയ്യേണ്ടതെന്നു വെളിവാകുന്നുണ്ട്. എന്നാൽ രാശിചക്രം എഴുതിക്കുന്നത് ആ വിഷയത്തിൽ അറിവില്ലാത്ത ഒരാളിനെക്കൊണ്ടാണ് വേണ്ടത്. സദാചാരം അങ്ങിനെയാണ്. ദേവപൂജ ദൈവജ്ഞന് കഴിവുണ്ടെങ്കിൽ ദൈവജ്ഞൻതന്നെയും ഇല്ലെങ്കിൽ പൂജാഭിജ്ഞനായ മറ്റൊരാളെക്കൊണ്ടും സാധിച്ചുവരാറുണ്ട്.

പൃച്ഛാസമയം ബ്രാഹ്മണൻ വന്നാൽ / ദുഷ്ടബുദ്ധിയായ ഒരാൾ വന്നാൽ / വില്ലും ധരിച്ച് ഒരാൾ വന്നാൽ

വിപ്രായാനേ ബ്രഹ്മരക്ഷോനിവാസ-
ശ്ചോരോത്ഥാപദ്ദുർമതേരാഗമേന
ദൂതസ്യൈതത്സംഭവോ യദ്ദിശായാം
പ്രഷ്ടുർധാമ്നസ്തൽഫലം തദ്ദിശി സ്യാൽ. ഇതി.

സാരം :-

പൃച്ഛാസമയം ബ്രാഹ്മണൻ വന്നാൽ ആ ദിക്കിൽ ബ്രഹ്മരക്ഷസ്സിന്റെ ആവാസമുണ്ടെന്നു പറയണം. ദുഷ്ടബുദ്ധിയായ ഒരാൾ വന്നാൽ ആ ദിക്കിലുള്ള കള്ളന്മാരിൽനിന്നും ഉപദ്രവമുണ്ടെന്നു പറയണം. ദിക്ക് നിർണ്ണയിക്കുന്നത് ദൂതനെ കേന്ദ്രമായി നിശ്ചയിച്ചിട്ടു വേണ്ടതാണ്. ശാസ്താവിന്റെ ആലയം മുതലായത് പ്രഷ്ടാവിന്റെ ഭവനത്തെ ലാക്കാക്കിയാണ് പറയേണ്ടത്. ഈ വക നിമിത്തങ്ങൾ ഏതൊന്നിനെക്കുറിച്ചു വിചാരിക്കുന്നുവോ ആ അവസരങ്ങളിലെല്ലാം വിചാരിക്കപ്പെടാവുന്നതാണ്. എങ്ങിനെയെന്നാൽ ദേവകോപത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ വില്ലും ധരിച്ച് ഒരാൾ വന്നാൽ ശാസ്താവിന്റെ കോപമാണെന്നും ബാധാചിന്ത ചെയ്യുമ്പോൾ ബ്രാഹ്മണൻ വന്നാൽ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവമാണെന്നും മറ്റും പറയാവുന്നതാണ്. 

പൃച്ഛാസമയം ദൂതന്റെ ചുറ്റും എവിടെയെല്ലാം ജനങ്ങൾ ഇരിക്കുന്നവോ പ്രഷ്ടുഭവനത്തിന്റെ ആ ദിക്കുകളിൽ

ദൃശ്യന്തേ ദിശി യത്ര മനുജാ ദൂതസ്യ വിഷ്വക്സ്ഥിതാ
ദിക്ഷ്വാസ്വാസു ഗൃഹാണി സന്തി സദൃശാം ജാത്യാ ച തൈഃ സംഖ്യയാ
ആയാനേന ധനുഷ്‌മതോത്ര ഹരിതി സ്ഥാനം ച ശാസ്തുർവദേ-
ദ്ദേവ്യാസ്തദ്ദിശി യോഷിതഃ കുപൃഥുകായാനേ പിശാചസ്ഥിതിം.

സാരം :-

പൃച്ഛാസമയം ദൂതന്റെ ചുറ്റും എവിടെയെല്ലാം ജനങ്ങൾ ഇരിക്കുന്നവോ പ്രഷ്ടുഭവനത്തിന്റെ ആ ദിക്കുകളിൽ ആ ഇരിക്കുന്നവരുടെ ജാതിക്കാർ പാർക്കുന്ന ഭവനങ്ങളുണ്ടെന്നു പറയണം. ഭവനങ്ങളുടെ സംഖ്യ ദൂതന്റെ ചുറ്റുമുള്ളവരോട് സമമായിരിക്കും. തത്സമയം വില്ലും ധരിച്ചുകൊണ്ടു് ആരോ വരുന്നുവെങ്കിൽ അയാൾ ഏതൊരു ദിക്കിൽനിന്നുവരുന്നുവോ ആ ദിക്കിൽ ശാസ്താവിന്റെ ക്ഷേത്രമുണ്ടെന്നു പറയണം. ഇതുപോലെ സ്ത്രീ വരുന്നുവോ ആ ദിക്കിൽ ഭഗവതിയുടെ ക്ഷേത്രമുണ്ടെന്നു പറയണം. വിരൂപന്മാരായ കുട്ടികൾ വന്നാൽ ആ ദിക്കിൽ പിശാചുക്കളുടെ ആവാസമുണ്ടെന്നു പറയണം. 

ഈ ശ്ലോകത്തിന്റെ പൂർവ്വാർദ്ധംകൊണ്ടു പറയപ്പെട്ട ലക്ഷണങ്ങൾ ദൈവജ്ഞനെ ക്ഷണിക്കുന്നതിന് ദൂതൻ ചെന്ന് ആശ്രയിക്കുന്ന ഘട്ടത്തിലും ദൂതൻ സ്വർണ്ണം വച്ചതിനുശേഷം പോയി ഒരു സ്ഥാനത്തെ ആശ്രയിക്കുന്ന ഘട്ടത്തിലും മറ്റും വിചാരിക്കാവുന്നതാണ്. ഉത്തരാർദ്ധംകൊണ്ട് പറയപ്പെട്ടത് പൃച്ഛാകാലം പ്രശ്‌നാരംഭകാലം മുതലായ ഘട്ടങ്ങളിൽ വിചാരിക്കേണ്ടതാണ്.

രാശിചക്രം എഴുതിയതിന്റെശേഷം തന്റെ പുറകുവശം നട്ടെല്ലിന്റെ ഭാഗത്തു തൊട്ടുവെങ്കിൽ

സ്വപൃഷ്ഠഭാഗസ്ഥനതപ്രദേശ - 
സ്പർശേന കുല്യാം കഥയേന്നദീം വാ 
രഹസ്യലക്ഷ്മേത്യഥ തൽപ്രസംഗാ-
ദ്ദൂതാശ്രയം കിഞ്ചന ലക്ഷ്മ വക്ഷ്യേ.

സാരം :-

രാശിചക്രം എഴുതിയതിന്റെശേഷം തന്റെ പുറകുവശം നട്ടെല്ലിന്റെ ഭാഗത്തു തൊട്ടുവെങ്കിൽ പ്രഷ്ടാവിന്റെ ഭൂമിക്ക് തോടിന്റെയോ പുഴയുടെയോ സംബന്ധമുണ്ടെന്നു പറയണം. 

ദൈവജ്ഞന്മാർ മറ്റൊരു സ്ഥാനത്തിരുന്ന് പ്രഷ്ടാവിന്റെ ഭൂമിയിലുള്ള ഏവം വിധങ്ങളായ രഹസ്യങ്ങൾ പറയുവാനുള്ള ലക്ഷണമാണല്ലോ പറയപ്പെട്ടത്. അതുകൊണ്ട് ദൂതനെ ആശ്രയിച്ച് ചിന്തിക്കേണ്ട ചില ലക്ഷണങ്ങളും ഇവിടെ പറയുന്നതും അനുചിതമല്ല.

രാശിചക്രം എഴുതിയിട്ട് കാലിന്റെ മുട്ടു മുതലായ അസ്ഥിപ്രധാനമായ അവയവങ്ങളിൽ തൊട്ടാൽ / പൊക്കിൾ മുതലായ കുഴിയുള്ള അവയവങ്ങളിൽ തൊട്ടാൽ

ജാന്വാദികേƒംഗേƒസ്ഥിയുതേ സ്പൃശേച്ചേൽ
പാഷാണജാലൈർനിചിതാസ്ഥിഭിശ്ച
നാഭ്യാദിനിമ്‌നാവയവാഭിമർശേ
ശ്വഭ്രാന്വിതാ പൃച്ഛകഭൂഃ സകുല്യാ.

സാരം :-

രാശിചക്രം എഴുതിയിട്ട് കാലിന്റെ മുട്ടു മുതലായ അസ്ഥിപ്രധാനമായ അവയവങ്ങളിൽ തൊട്ടാൽ പ്രഷ്ടാവിന്റെ ഭൂമിയിൽ കല്ലുകളും അസ്ഥികളും ഉണ്ടെന്നും പറയണം. 

രാശിചക്രം എഴുതിയിട്ട് പൊക്കിൾ മുതലായ കുഴിയുള്ള അവയവങ്ങളിൽ തൊട്ടാൽ പ്രഷ്ടാവിന്റെ ഭൂമിയിൽ ചില കുഴികളോ തോടുകളോ ഉണ്ടെന്നും പറയണം.

രാശിചക്രം എഴുതിയിട്ട് കക്ഷത്തിലോ ഗുദത്തിലോ തൊട്ടാൽ / കൈ ഉയർത്തി പിടിക്കുന്നു എങ്കിൽ / പല്ലിനേയോ നഖത്തേയോ തൊടുന്നുവെങ്കിൽ

കക്ഷാപാനസ്പർശനേ വാരിദുഷ്‌ടം
ബാഹൂന്നത്യാ ഭൂരുഹോƒതീവദീർഘാഃ
ഹസ്താനത്യാം തത്ര വൃക്ഷോƒതിഖർവോ
ലോഹാനി സ്യുഃ സ്പർശനേ ദന്നഖാനാം.

സാരം :-

രാശിചക്രം എഴുതിയിട്ട് കക്ഷത്തിലോ ഗുദത്തിലോ തൊട്ടാൽ പൃച്ഛകഭവനത്തിലുള്ള ജലാശയങ്ങളിലെ വെള്ളം ചീത്തയാണെന്നു പറയണം. കൈ ഉയർത്തി പിടിക്കുന്നു എങ്കിൽ വളരെ പൊക്കമുള്ള വൃക്ഷങ്ങളുണ്ടെന്നും കൈ താഴ്ത്തിപ്പിടിക്കുന്നുവെങ്കിൽ ഉയരം കുറഞ്ഞ മരങ്ങളുണ്ടെന്നും പല്ലിനേയോ നഖത്തേയോ തൊടുന്നുവെങ്കിൽ അവിടെ ഇരുമ്പു മുതലായ ലോഹങ്ങളുണ്ടെന്നും പറയണം.

രാശിചക്രലേഖന കർത്താവ് അഴിഞ്ഞ തലമുടിയോ മുഖരോമമോ സ്പർശിക്കുന്നുവെങ്കിൽ / മൂക്കിനെ സ്പർശിച്ചാൽ / ലിംഗം, വയറ്, കണ്ണ്, വായ, മുല ഇവകളെ സ്പർശിച്ചാൽ / വിയർപ്പുണ്ടാവുന്ന അവയവങ്ങളിൽ തൊട്ടാൽ

കേശാൽ വിശ്ലഥിതാംശ്ച രോമ മുഖജം യദ്വാ സ്പൃശേന്നിർദ്ദിശേ-
ന്മുഞ്ജോശീരകുശാദികാനപി നസോ വല്മീകമാമർശനേ
മേഢ്രക്രോഡദൃശാം കുചാസ്യവിലയോശ്ച സ്പർശനേƒന്തർജലം
പ്രഷ്ടുർവാസ്ത്വനിശോദ്യദംബു കഥയേത്സ്വിന്നാംഗസംസ്പർശനേ.

സാരം :-

രാശിചക്രലേഖന കർത്താവ് അഴിഞ്ഞ തലമുടിയോ മുഖരോമമോ സ്പർശിക്കുന്നുവെങ്കിൽ പൃച്ഛകന്റെ ഭൂമിയിൽ മേഖലപുല്ലു, രാമച്ചം, ദർഭ മുതലായ തൃണവർഗ്ഗങ്ങളുണ്ടെന്നും മൂക്കിനെ സ്പർശിച്ചാൽ പുറ്റുണ്ടെന്നും ലിംഗം, വയറ്, കണ്ണ്, വായ, മുല ഇവകളെ സ്പർശിച്ചാൽ പ്രഷ്ടാവിന്റെ ഭൂമി മേൽഭാഗത്തുതന്നെ ഊറ്റുള്ളതാണെന്നും എപ്പോഴും വിയർപ്പുണ്ടാവുന്ന അവയവങ്ങളിൽ തൊട്ടാൽ എപ്പോഴും വെള്ളമൊഴുകുന്ന ജലാശയമുണ്ടെന്നും പറയണം.

രാശിചക്രം എഴുതിയിട്ട് അല്പംമാത്രം വളർന്നിട്ടുള്ള മുഖരോമത്തെ തൊടുന്നു എങ്കിൽ / മുക്കിന്റെയോ ചെവിയുടെയോ ദ്വാരങ്ങളെ സ്പർശിക്കുന്നുവെങ്കിൽ

മുഖരോമാർധച്ഛിന്നം സ്പൃശേദ്യതി വദേത്സകണ്ടകാൻ വൃക്ഷാൻ
നാസാശ്രവസോ രന്ധ്രസ്പർശേ തു വിലം ഭുജംഗമാഖൂനാം.

സാരം :-

രാശിചക്രം എഴുതിയിട്ട് അല്പംമാത്രം വളർന്നിട്ടുള്ള (ക്ഷൗരംകഴിഞ്ഞ് അല്പകാലമായ) മുഖരോമത്തെ തൊടുന്നു എങ്കിൽ പ്രഷ്ടാവിന്റെ ഭൂമിയിൽ മുള്ളുവൃക്ഷങ്ങളുണ്ടെന്നു പറയണം.

രാശിചക്രം എഴുതിയിട്ട് മുക്കിന്റെയോ ചെവിയുടെയോ ദ്വാരങ്ങളെ സ്പർശിക്കുന്നുവെങ്കിൽ പ്രഷ്ടാവിന്റെ ഭൂമിയിൽ ഏലി, പാമ്പ് മുതലായവയുടെ മാളങ്ങളുണ്ടെന്നും പറയണം.

രാശിചക്രം എഴുതിയതിനുശേഷം തൽകർത്താവിന്റെ സ്പർശനം മുതലായ ചേഷ്ടകളെക്കൊണ്ടും മറ്റും പ്രഷ്ടാവിന്റെ വാസഭൂമിയുടെ ചില ലക്ഷണങ്ങൾ വിചാരിക്കാവുന്നതാണ്.

സംസ്പർശനാദ്യൈരപി ചക്രകർത്തുഃ
പ്രഷ്ടുഃ ക്ഷിതേർലക്ഷ്മ വിചാരണീയം
വിലിഖ്യ ചക്രം പ്രദദാദി കിഞ്ചിൽ
ദ്രവ്യം പരസ്മൈ യദി ഭൂമിരേഷാ

പരസ്വാതാമേഷ്യതി, യൽ പരസ്മാ-
ദാദാനമന്യക്ഷിതിലാഭശംസി,
യദ്യുദ്ധരേത്സ്വാഭിമുഖം പ്രസാര്യ
ഹസ്തം നഗാഃ സ്യു,ര്യദി സാംഗുലീയഃ

കരഃ സ വല്ലീപരിവേഷ്ടിതാംഗാ
ഗ്രീവാവിഭൂഷാലഭനേƒപി തദ്വൽ
ശാഖാവിഹീനാസ്തരവോƒംഗുലീനാ-
മാകുഞ്ചനേ സ്ഥാണവ ഏവ മുഷ്ടൗ.

സാരം :-

രാശിചക്രം എഴുതിയതിനുശേഷം തൽകർത്താവിന്റെ സ്പർശനം മുതലായ ചേഷ്ടകളെക്കൊണ്ടും മറ്റും പ്രഷ്ടാവിന്റെ വാസഭൂമിയുടെ ചില ലക്ഷണങ്ങൾ വിചാരിക്കാവുന്നതാണ്. 

രാശിചക്രം എഴുതിയ ഉടനെ ശേഷിച്ച ഭസ്മത്തെയോമറ്റോ വേറൊരാളിന്റെ കയ്യിൽ കൊടുത്താൽ പ്രഷ്ടാവിന്റെ ഭൂമി അന്യനു കൊടുപ്പാനിടവരുമെന്നു പറയണം. 

രാശിചക്രലേഖനം കഴിഞ്ഞാൽ ഉടനെ മറ്റൊരാളിൽനിന്ന് ഏതെങ്കിലും വാങ്ങിക്കുമെങ്കിൽ താമസം വിനാ പ്രഷ്ടാവിന് ഭൂമിലാഭമുണ്ടാകുമെന്നും പറയണം. 

രാശിചക്രം എഴുതിയിട്ടു കൈപരത്തി നേരെ മേല്പോട്ടുയർത്തുമെങ്കിൽ പ്രഷ്ടാവിന്റെ ഭൂമിയിൽ വൃക്ഷങ്ങളുണ്ടെന്നും ആ കൈവിരലിൽ മോതിരമുണ്ടെങ്കിൽ വൃക്ഷങ്ങളിൽ വള്ളി ചുറ്റിക്കിടക്കുന്നുണ്ടെന്നും കഴുത്തിലെ ആഭരണത്തിൽ തൊടുകയാണെങ്കിലും അപ്രകാരമാണെന്നും, വിരലുകൾ മടക്കിവച്ചിരിക്കുന്നു എങ്കിൽ വൃക്ഷങ്ങൾക്കു കൊമ്പുകളില്ലെന്നും കൈ മുറുക്കിപ്പിടിച്ചിരിക്കുന്നു എങ്കിൽ കുറ്റികളുണ്ടെന്നും യുക്തിപോലെ പറഞ്ഞുകൊള്ളുക.

രാശിചക്രലേഖനത്തിനുള്ളിൽ പുല്ലു മുളച്ചുവരികയോ / വെള്ളം / ചെറിയ കല്ലു വീണു കിടപ്പുണ്ടെങ്കിൽ / മണൽ വീണുകിടപ്പുണ്ടെങ്കിൽ / ഉറുമ്പുകൾ മണ്ണുകുഴിച്ചിളക്കിയിടുന്നുണ്ടെങ്കിൽ

ചക്രേ യത്ര തൃണാനി തത്ര തവര, സ്തത്രാംബുസിക്തേ ജലം,
ഗ്രാവാ യാത്ര ശിലേഹ, യത്ര സികതാസ്തത്ര സ്ഥലം ചോന്നതം
കേരാ വാ ഖലു നാളികേരസദൃശാകാരാഃ പരേ ഭൂരുഹോ,
വല്മീകോƒത്ര പിപീലികാഹൃതമൃദോ യത്രൈവമാദിശ്യതാം.

യത്ര ക്ഷിതൗ പൃച്ഛതാമിതി വാ പാഠഃ

സാരം :-

രാശിചക്രലേഖനത്തിനുള്ളിൽ പുല്ലു മുളച്ചുവരികയോ അല്ലെങ്കിൽ പുല്ലിൻറെ ശകലം വീണുകിടക്കയോ ചെയ്യുന്നുവെങ്കിൽ പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ദിക്കിൽ വൃക്ഷങ്ങളുണ്ടെന്നു പറയണം. വൃക്ഷങ്ങളുടെ ജാതിസംഖ്യ മുതലായവ " ശുഭോശുഭർക്ഷേ രുചിരംകുഭൂതലേ " ഇത്യാദി ഹോരാവചനം അനുസരിച്ചു നിശ്ചയിച്ചുകൊള്ളുക.

രാശിചക്രത്തിൽ വെള്ളം വീണു നനഞ്ഞിട്ടുള്ള ഭാഗത്ത് ജലാശയമുണ്ടെന്നും ചെറിയ കല്ലു വീണു കിടപ്പുണ്ടെങ്കിൽ ആ ഭാഗത്തു പാറയുണ്ടെന്നും മണൽ വീണുകിടപ്പുണ്ടെങ്കിൽ ആ ഭാഗത്തു പറമ്പിന് ഉയർച്ചയുണ്ടെന്നോ ഇല്ലെങ്കിൽ തെങ്ങുകളോ തെങ്ങുപോലെയുള്ള മറ്റു മരങ്ങളോ ഉണ്ടെന്നോ എറുമ്പുകൾ മണ്ണുകുഴിച്ചിളക്കിയിടുന്നുണ്ടെങ്കിൽ ആ ഭാഗത്തു പുറ്റുണ്ടെന്നും മറ്റും യുക്തിപൂർവ്വം ആലോചിച്ചു പറയണം.

രാശിചക്രം എഴുതിയാൽ ഏതൊരു ഭാഗത്താണോ ഭസ്മം അധികം വീണ് ഉയർന്നിരിക്കുന്നത്

ചക്രസ്യ യത്ര നിമ്നത്വമൗന്നത്യം വാപി ദൃശ്യതേ
പ്രഷ്ടുർനിവാസഭൂമിശ്ച തത്ര തതോന്നതാ.

സാരം :-

രാശിചക്രം എഴുതിയാൽ ഏതൊരു ഭാഗത്താണോ ഭസ്മം അധികം വീണ് ഉയർന്നിരിക്കുന്നത്, പ്രഷ്ടാവിന്റെ വാസഭൂമിയുടെ ആ ഭാഗം ഉയർന്നിരിക്കുന്നുവെന്നും രാശിചക്രലേഖനത്തിൽ താഴ്ചയുള്ള ഭാഗത്തു പ്രഷ്ടാവിന്റെ വാസഭൂമിയിലും ആ ഭാഗത്ത് താഴ്ചയുണ്ടെന്നും പറയണം. 

ഹസ്തപ്രമാണമായ ഈ രാശിചക്രത്തെക്കൊണ്ട് പ്രഷ്ടാവിന്റെ വാസഭൂമിയുടെ സകല ഗുണദോഷങ്ങളും അവസ്ഥയും പറയാവുന്നതാണ്. 

ഇങ്ങിനെയുള്ള വിചാരം ദൈവജ്ഞൻ വീട്ടിൽ വച്ച് പ്രശ്നം ആരംഭിച്ചു പറയുന്നുവെങ്കിൽ മാത്രമേ യോജിക്കയുള്ളൂ.

രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ

ലിഖിതാ സൗമ്യരേഖാ പ്രാഗ്യദി നൂനം ധനാഗമഃ
വാരുണീ യദി രോഗാപ്തിരൈന്ദ്രീ ചേത്സന്തതിർഭവേൽ,

യാമ്യരേഖാ യദി ഭവേന്മരണായൈവ പൃച്ഛതാം.

സാരം :-

രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ പൃച്ഛത്തുകൾക്കു ധനലാഭമുണ്ടാകുമെന്നു പറയണം. പടിഞ്ഞാറേ രേഖ ആദ്യമായി എഴുതിയാൽ രോഗദുഃഖമുണ്ടാകുമെന്നും കിഴക്കേ രേഖ മുൻപേ എഴുതിയാൽ സന്താനലാഭമുണ്ടാകുമെന്നും തെക്കേ രേഖ മുൻപേ എഴുത്തുന്നു എങ്കിൽ മരണം സംഭവിക്കുമെന്നും പറയണം. 

ഇവിടെ പൃച്ഛതാം എന്നുള്ള ബഹുവചനപ്രയോഗംകൊണ്ട് മരണം മുതലായ ഫലങ്ങൾ പ്രഷ്ടാവിനോ തൽസംബന്ധികൾക്കോ ഉണ്ടാകുമെന്നു സൂചിപ്പിച്ചിരുന്നു. " മൃത്യുസൂത്രഫലംമൃത്യൂഃ പ്രഷ്ടുഃ സംബന്ധിനാമപി " എന്നുള്ള ഭാഗംകൊണ്ടു ഇതു സ്പഷ്ടമാണ്. ഫലനിർദ്ദേശത്തിനായി പുറമേയുള്ള ഈ നാലു രേഖകൾ മാത്രമേ രാശിചക്രത്തിൽ വരപ്പിക്കേണ്ടതുള്ളൂ 

രാശിചക്രത്തിന്റെ രേഖകൾ തടിച്ചതാണെങ്കിൽ പ്രഷ്ടാവിനു സുഖവും രാശിചക്രത്തിന്റെ രേഖകൾ മെലിഞ്ഞതാണെങ്കിൽ ദുഃഖവും ഫലമാകുന്നു

സ്ഥൂലരേഖാ സുഖകരീ സൂക്ഷ്മാ ദുഃഖപ്രദായിനീ
രേഖാച്ഛേദോ ഭവേൽ പ്രഷ്ടുഃ സുഖകാര്യവിഘാതകഃ

സാരം :-

രാശിചക്രത്തിന്റെ രേഖകൾ തടിച്ചതാണെങ്കിൽ പ്രഷ്ടാവിനു സുഖവും രാശിചക്രത്തിന്റെ രേഖകൾ മെലിഞ്ഞതാണെങ്കിൽ ദുഃഖവും ഫലമാകുന്നു. രാശിചക്രത്തിന്റെ രേഖയ്ക്കു ഇടയ്ക്കിടെ മുറിവുണ്ടെങ്കിൽ പ്രഷ്ടാവിന് ഇടയ്ക്കിടെ ദുഃഖവും കാര്യവിഘ്നവും ഉണ്ടെന്നറിയണം.

രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി രാശിചക്രരേഖ എഴുതരുത്

പ്രദക്ഷിണതയാ കാര്യം രാശിചക്രവിലേഖനം
അനുലോമവിലോമേന ലേഖനേ വിഘ്നസംഭവഃ.

സാരം :-

രാശിചക്രം വരയ്ക്കുന്നതിനു നിയോഗിക്കുന്ന ആളോട് ഒരിക്കോൽ തുല്യചതുരശ്രത്തിൽ നാലു വര വരയ്ക്കണമെന്നു പറയുകയല്ലാതെ ഇന്ന മാതിരിയിൽ വരയ്ക്കണമെന്നു പറഞ്ഞുകൂട.

രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി രാശിചക്രരേഖ എഴുതരുത്. ചിലതു വലതുവശമായും ചിലതു ഇടതുവശമായും എഴുതുന്നുവെങ്കിൽ ഇഷ്ടമായ കാര്യനിവൃത്തിക്ക് തടസ്സങ്ങളുണ്ടെന്നു പറയണം.

*************************

രാശിചക്രലേഖനം ചെയ്യുന്നതു പ്രദക്ഷിണമായിട്ടുതന്നെ വേണം. അപ്രദക്ഷിണമായി രാശിചക്രം ഇടരുത്. കുറെ ഭാഗം പ്രദക്ഷിണമായി എഴുതീട്ടു പിന്നെ കുറെ ഭാഗം അപ്രദക്ഷിണമായിട്ടും എഴുതി എന്നു വന്നാൽ പൃച്ഛകന്ന് അഭീഷ്ടകാര്യങ്ങൾ സാധിക്കുന്നതിന് ഇടയിൽ ചില തടസ്സങ്ങളും വന്നുചേരുമെന്നറിയണം. എന്നാൽ ഇഷ്ടസിദ്ധി വരുന്നതല്ല.

ഭസ്മംകൊണ്ടു രാശിചക്രം എഴുതാൻ പാടില്ലെന്നു ചില ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്

കേചിന്നിന്ദതി ദൈവജ്ഞാ ഭസ്‌മനാ ചക്രലേഖനം
തഥാപി തത്ര ഭസ്മൈവ ഗൃഹ്ണന്തി ബഹവോƒധുനാ.

സാരം :-

ഭസ്മംകൊണ്ടു രാശിചക്രം എഴുതാൻ പാടില്ലെന്നു ചില ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും ഇക്കാലത്ത് പലേ ദൈവജ്ഞന്മാരും ഭസ്മംകൊണ്ടുതന്നെയാണ് ചക്രലേഖനം നടത്തിവരാറുള്ളത്.

രാശിചക്രം എഴുതേണ്ട ക്രമം

ഹസ്തപ്രമാണേ ചതുരശ്രഖണ്ഡേ ഷഡംഗുലാംശൈർവിഭജേദ്ദളാനി
ചതുർദളം പദ്മമിഹാസ്തു മധ്യേ ചതുർഭിരന്യാന്യജപൂർവഭാനി.

സാരം :-

ഒരു കോൽ സമചതുരമായി നാലു ദിക്കിലും നാലു രേഖകളെ ആദ്യമായി വരയ്ക്കണം. പിന്നീട് ആറാറ് അംഗുലം സമചതുരമായി പതിനാറു ഖണ്ഡങ്ങളായി ഭാഗിക്കണം. അവയിൽ മദ്ധ്യേയുള്ള നാലുദളങ്ങൾ നാലു ദളമുള്ള ഒരു പത്മാകൃതിയിലാക്കി കല്പിക്കുക. ശേഷമുള്ള പന്ത്രണ്ടു ദളങ്ങൾ മേടം മുതൽ മീനംവരെയുള്ള പന്ത്രണ്ടു രാശികളാകുന്നു. 

രാശിചക്രം എഴുതണം

ശുദ്ധതണ്ഡുലസമ്പൂർണ്ണപ്രസ്ഥദീപാലംകൃതേ
സമേ സുമൃഷ്ടസംസിക്തേ ചക്രം ലിഖതു ഭൂതലേ.

സാരം :-

തറ നിരപ്പുവരുത്തി മെഴുകി ശുദ്ധമാക്കി വിധിപ്രകാരം വിളക്കുകൊളുത്തിവച്ച് അരി മുതലായ പദാർത്ഥങ്ങൾ ഇടങ്കഴി പറ മുതലായ പാത്രങ്ങളിൽ നിറച്ചു വച്ച് അഷ്ടമംഗലം വെറ്റില മുതലായ സാധനങ്ങളും വച്ച് അലങ്കരിച്ച് രാശിചക്രം എഴുതണം. 

രാശിചക്രം എഴുതുന്നത്, പ്രഷ്ടാവുതന്നെ വേണമെന്നില്ല. പ്രശ്നക്രിയയ്ക്കു വേണ്ട സാധനങ്ങൾ സംഭരിച്ചുകൊണ്ടുവരുന്ന ആളിനെക്കൊണ്ടോ അഥവാ മറ്റൊരാളെക്കൊണ്ടോ രാശിചക്രം എഴുതിക്കാവുന്നതാണ്.

ഇല മുതലായ സാധനങ്ങളെ ദൂതൻ കീറിയോ മുറിച്ചോ ഗുളികൻ നില്ക്കുന്ന രാശിദിക്കിലോ പ്രഷ്ടാവിന്റെ കൂറിന്റെ അഷ്ടമരാശിയിലോ ഇടുന്നുവെങ്കിൽ

പ്രശ്നാർത്ഥമാപാദിതപത്രപൂർവാൻ
ഛിത്വാ ച ഭിത്വാ *ഗുളികസ്ഥരാശൗ
പ്രഷ്ട്രഷ്ടമർക്ഷേ യദി നിക്ഷിപേച്ചേ
ത്സദ്യോ മൃതിഃ സ്യാന്ന തു ജീവദൃഷ്ടേ.

സാരം :-

പ്രശ്നകർമ്മത്തിനുവേണ്ടി സംഗ്രഹിച്ചിട്ടുള്ള ഇല മുതലായ സാധനങ്ങളെ ദൂതൻ കീറിയോ മുറിച്ചോ ഗുളികൻ നില്ക്കുന്ന രാശിദിക്കിലോ പ്രഷ്ടാവിന്റെ കൂറിന്റെ അഷ്ടമരാശിയിലോ ഇടുന്നുവെങ്കിൽ രോഗപ്രശ്നമാണെങ്കിൽ പ്രഷ്ടാവിന് ഉടൻതന്നെ മരണമുണ്ടാകുമെന്നും പറയണം. ആ രാശിയെ വ്യാഴം നോക്കുന്നുവെങ്കിൽ മരണം സംഭവിക്കയില്ല എങ്കിലും ശരീരക്ലേശം ഉണ്ടാകുന്നതാണ്.

-----------------------------------

* ഗുളികാസ്തരാശൗ (പാ. ഭേ.)

മനോഹരമായി ജ്വലിക്കുന്ന ദീപം പ്രഷ്ടാവിന് മഹദൈശ്വര്യഫലദമായ കാലം ഏറ്റവും സമീപിച്ചിരിക്കുവെന്നും സ്പഷ്ടമായി സൂചിപ്പിക്കുന്നു

ദീപഃ സംഹതമൂർത്തിരായതതനുർന്നിർവേപഥുർദീപ്തിമാൻ
നിശ്ശബ്ദോ രുചിരഃ പ്രദക്ഷിണഗതിർവൈഡൂർര്യഹേമദ്യുതിഃ
ലക്ഷ്മീം ക്ഷിപ്രമഭിവ്യനക്തി രുചിരാം യശ്ചോച്ഛിഖോ ദൃശ്യതേ
ശേഷം ലക്ഷണമഗ്നിലക്ഷണസമം യോജ്യം യഥാ യുക്തിതഃ

സാരം :-

ചിതറാതെ ചേർന്നു തടിച്ചു നീണ്ട വിറയിലും ശബ്ദവും കൂടാതെ ശുദ്ധതേജോമയമായി വലതുവശം ചുഴിഞ്ഞു വൈഡൂര്യരത്നത്തിന്റേയോ സ്വർണ്ണത്തിന്റേയോ ദ്യുതിക്ക് സമാനമായ നിറത്തോടുകൂടി മനോഹരമായി ജ്വലിക്കുന്ന ദീപം പ്രഷ്ടാവിന് മഹദൈശ്വര്യഫലദമായ കാലം ഏറ്റവും സമീപിച്ചിരിക്കുവെന്നും സ്പഷ്ടമായി സൂചിപ്പിക്കുന്നു. അതായത് ഈവക ഗുണങ്ങൾ ദേഹാത്മകമായ, എണ്ണയുടേയും ആത്മസ്വരൂപമായ, തിരിയുടേയും വാസസ്ഥാനാത്മകമായ തൽപാത്രത്തിന്റെയും ശുഭസാമൂഹ്യസമ്പൂർണ്ണതകൊണ്ടും ശത്രുസ്വരൂപനായ, കൊടുംകാറ്റിന്റെ അഭാവംകൊണ്ടും മറ്റും സിദ്ധിക്കേണ്ടതാണ്. ഒരു മനുഷ്യന് ശാരീരമായും ആത്മീയമായും ഭവനവിഷയമായും ശത്രുവർഗ്ഗങ്ങളിൽ നിന്നും യാതൊരനർത്ഥങ്ങൾക്കും അവകാശമില്ലാതെയിരിക്കിൽ അയാളുടെ അഭിവൃദ്ധിയുടെപ്പതിനിമിഷമുള്ള ശ്രീഘ്രഗമനം എത്ര മെച്ചമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. തന്നിമിത്തം പ്രഷ്ടാവിന് അപ്പോഴത്തേതിലും പ്രശംസനീയമായ ഒരു സ്ഥാനം സന്നിഹിതമാണെന്നു നിശ്ശങ്കം പറയാവുന്നതാണ്. ചിതറാതെ ഊർദ്ധ്വഗതിയോടു കൂടി മനോഹരമായി പ്രകാശിക്കുന്ന ദീപവും ശുഭപ്രദമാണ്.

നിമിത്തങ്ങളിൽ വച്ചു ദീപത്തിനു പ്രാമാണ്യമുള്ളതിനാൽ സമയം മുതലായ താല്ക്കാലിക ലക്ഷണങ്ങൾ ദീപലക്ഷണത്തോടു യോജിപ്പിച്ചു പറയാം. നാലാംപാദത്തിനു പ്രകാരാന്തരേണ ഒരർത്ഥംകൂടി പറയാം. യാഗാഗ്നിയുടേയും മറ്റും ലക്ഷണചിന്തനയിൽ നിന്നും അന്യഗ്രന്ഥങ്ങളിലുമുള്ള ദീപലക്ഷണവിധിയിൽനിന്നും ദീപവിഷയമായ മറ്റു ലക്ഷണങ്ങളെ ഗ്രഹിച്ചു ഇവിടെ ചേരത്തക്കവിധം ആലോചിച്ചു ദീപലക്ഷണം പറയേണ്ടതാണു. 

വിളക്കിന്റെ ജ്വാല ആയുസ്സിന്റെ ഗുണദോഷ ചിന്തയ്ക്കു വിഷയമാകയാൽ

വാമാവർത്തോ മലിനകിരണഃ സസ്ഫുലിംഗോƒല്പമൂർത്തിഃ
ക്ഷിപ്രം നാശം വ്രജതി വിമലസ്നേഹവർത്ത്യന്വിതോപി
ദീപഃ പാപം കഥയതി ഫലം ശബ്ദവാൻ വേപഥുശ്ച
വ്യാദീർണാർചിർവിമലമസകൃദ്യശ്ച നാശം പ്രയാതി.

സാരം :-

പ്രശ്നാരൂഢസമയം ദൈവജ്ഞൻ വിളക്കിന്റെ സകല അവസ്ഥകളേയും നോക്കി അറിഞ്ഞ് അതിന്റെ ഫലത്തെ പറയേണ്ടതാണ്.

ദീപത്തിന്റെ ഇടതുവശമുള്ള ചുഴിച്ചിൽ അശുഭസൂചകമാണ്. ജ്വാല ആയുസ്സിന്റെ ഗുണദോഷചിന്തയ്ക്കു വിഷയമാകയാൽ അതിന്റെ മലിനതയും പൊരിച്ചിലും അല്പത്വവും ആയുസ്സിനെ സംബന്ധിച്ച ചില വൈഷമ്യഫലങ്ങളെ സൂചിപ്പിക്കുന്നു. എണ്ണയും തിരിയും ശുദ്ധവും സമ്പൂർണ്ണവുമായിരിക്കെ വിളക്ക് അണഞ്ഞുപോകുന്നു എങ്കിൽ അതും അശുഭലക്ഷണമാകുന്നു. ഒരുതരം ശബ്ദത്തോടുകൂടി കത്തുന്നതും ജ്വാലയ്ക്കിളക്കമുള്ളതും ഒന്നിലധികം പ്രാവശ്യം കത്തിച്ചിട്ടും വീണ്ടും വീണ്ടും അണയുന്നതും കഷ്ടതരങ്ങളായ ലക്ഷണങ്ങളാണ്.

'ഗുരു' എന്ന വാക്കിന്റെ അർത്ഥം

ഓരോ ദേവീ  ദേവന്മാര്‍ക്കും വ്യത്യസ്ഥ ചുമതലകളുണ്ട്. ഉദാ: ഗണപതി ഭഗവാന്‍ വിഘ്‌നഹര്‍ത്താവാണ്.  ഹനുമാന്‍ നമ്മളെ അനിഷ്ട ശക്തികളില്‍ നിന്നും രക്ഷിക്കുന്നു. എപ്രകാരമാണോ രാജ്യഭരണം എളുപ്പമാകാന്‍ രാജ്യത്ത് സര്‍ക്കാരിന്റെ വ്യത്യസ്ഥ വിഭാഗങ്ങളുള്ളത്, അതുപോലെയാണ് ഇക്കാര്യവും. ലോകത്ത് ആധ്യാത്മിക പഠനത്തിലും ആധ്യാത്മിക ഉയര്‍ച്ചയിലും മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയെയാണ് ഗുരു എന്നു പറയുന്നത്. നമ്മുടെ ആധ്യാത്മികനില, ജ്ഞാനം ഗ്രഹിക്കാനുള്ള കഴിവ്, മുതലായവ മനസ്സിലാക്കി ഗുരു നമ്മളെ അടുത്ത പടിയിലേക്ക് ഉയര്‍ത്തുവാനുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നു. 

'ഗുരു'  എന്ന വാക്ക് സംസ്‌കൃതത്തിലെ 'ഗു' , 'രു'  എന്നീ വാക്കുകളില്‍ നിന്നാണ് ഉണ്ടായത്. 'ഗു' എന്നാല്‍ അജ്ഞാനരൂപത്തിലുള്ള അന്ധകാരം. 'രൂ'   എന്നാല്‍ ജ്ഞാനരൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍. ഗുരു എന്നാല്‍ അന്ധകാരരൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍. ഗുരു തന്റെ ശിഷ്യന്  ആധ്യാത്മിക അനുഭൂതികളും ആധ്യാത്മിക ജ്ഞാനവും തരുന്നു. ഗുരു കൃപാഹി കേവലം ശിഷ്യ പരമമംഗളം.

ദീപത്തിന്റെ പ്രകാശം മുതലായ ശുഭലക്ഷണങ്ങളെക്കൊണ്ടു ഭാവികാലം ശുഭപ്രദമാണെന്നു പറയണം

സർവപ്രശ്നേഷു സർവേഷു കർമസ്വപി വിശേഷതഃ
പ്രസാദേനൈവ ദീപസ്യ ഭവിഷ്യഛ്‌ശുഭമാദിശേൽ 

സാരം :-

ആയുസ്സ്, വിവാഹം, സന്താനം മുതലായവയെ ആശ്രയിച്ചുള്ള എല്ലാ പ്രശ്നങ്ങളിലും മംഗല്യം, പ്രതിഷ്ഠ മുതലായ സകല കർമ്മങ്ങളിലും ദീപത്തിന്റെ പ്രകാശം മുതലായ ശുഭലക്ഷണങ്ങളെക്കൊണ്ടു ഭാവികാലം ശുഭപ്രദമാണെന്നു പറയണം.

വിളക്കിന്റെ അപ്രകാശത മുതലായ അശുഭലക്ഷണംകൊണ്ട് ഭാവികാലം അശുഭപ്രദമാണെന്നും പറയാം. ഇതുകൊണ്ടു ദീപഫലം അനുഭവിക്കാനുള്ളതാണെന്നു വന്നുകൂടുന്നു. അങ്ങനെയല്ല, വിളക്കുകൊണ്ടുതന്നെ ത്രികാലഫലങ്ങളും അറിയപ്പെടാവുന്നതാണ്. എണ്ണചോർന്നോ മറ്റോ കളയുക ജ്വാല അണയുക ഇത്യാദി ലക്ഷണങ്ങൾ മരണസൂചകങ്ങളാണല്ലോ. " ആരഭ്യസ്വോദയാദർക്ക" എന്നുള്ള വിധിപ്രകാരം തൈലനാശം ജീവനാശം മുതലായവ വിളക്കിന്റെ മദ്ധ്യം ലാക്കാക്കി ഏതൊരു ദിക്കിലാണോ സംഭവിച്ചത് ആ ദിക്കിന്റെ ഭൂതം ഭാവി വർത്തമാനം ഈ അവസ്ഥയെ അനുസരിച്ചു മരണത്തെ കല്പിച്ചുകൊള്ളണം.

പ്രശ്നത്തിനുള്ള സാമഗ്രികളിൽവച്ചു ഭസ്മത്തെയാണ് / ദീപമാണ് ആദ്യമായി പ്രശ്നസ്ഥലത്തേക്കു കൊണ്ടുവന്നത് എങ്കിൽ

പ്രശ്നാനുഷ്ഠാനസംഭാരസംഭൃതൗ പ്രാക്തു ഭസ്മനഃ
അനീതിർമൃതിദാർത്തസ്യ ദീപസ്യ തു ശുഭപ്രദാ.

സാരം :-

പ്രശ്നത്തിനുള്ള സാമഗ്രികളിൽവച്ചു ഭസ്മത്തെയാണ് ആദ്യമായി പ്രശ്നസ്ഥലത്തേക്കു കൊണ്ടുവന്നത് എങ്കിൽ രോഗി മരിക്കതന്നെ ചെയ്യും. ദീപമാണ് കൊണ്ടുവന്നത് എങ്കിൽ ആയുരാരോഗ്യാദി ശുഭം ഉണ്ടാകുന്നതാണ്. രോഗപ്രശ്നമല്ലാത്ത മറ്റു പ്രശ്നങ്ങളിൽ യുക്തികൊണ്ട് ചിന്തിച്ചു ഫലം യോജിപ്പിച്ചുകൊള്ളണം.

സൂര്യന്റെ ഉദയത്തിനും ഉച്ചക്കും (മദ്ധ്യാഹ്നം) അടുക്കാതെയുള്ള സമയം സൂര്യൻ നല്ലപോലെ പ്രകാശിച്ചിരിക്കുമ്പോൾ വേണം പ്രശ്നകർമ്മം ആരംഭിക്കേണ്ടത്

അനാസന്നേ തു സമയേ മധ്യാഹ്നോദയയോ രവേഃ
പ്രശ്നകർമ്മ ഹി കർത്തവ്യം സുപ്രസന്നേ ദിവാകരേ.

സാരം :-

സൂര്യന്റെ ഉദയത്തിനും ഉച്ചക്കും (മദ്ധ്യാഹ്നം) അടുക്കാതെയുള്ള സമയം സൂര്യൻ നല്ലപോലെ പ്രകാശിച്ചിരിക്കുമ്പോൾ വേണം പ്രശ്നകർമ്മം ആരംഭിക്കേണ്ടത്. ഇതുകൊണ്ടു പ്രശ്നത്തിന് ഉദയാല്പരം മദ്ധ്യാഹ്നംവരെയുള്ള കാലം ഉത്തമമാണെന്നു സൂചിപ്പിച്ചിരിക്കുന്നു. അല്ലെങ്കിൽ ഉദയം മദ്ധ്യാഹ്നം സായാഹ്നം ഈ മൂന്നുകാലങ്ങളുടെയും സാമീപ്യത്തെ നിഷേധിക്കുമായിരുന്നു. കൂടാതെ സൂര്യന് അഭിമുഖമായിരുന്നുവേണം പ്രശ്നം ആരംഭിക്കേണ്ടതെന്നു "മാർത്താണ്ഡാഭിമുഖഃ പ്രഹൃഷ്ടഹൃദയ " എന്നും മറ്റുമുള്ള വചനങ്ങൾകൊണ്ടു തെളിയുന്നു. കിഴക്കോട്ടു ഇരിക്കണമെന്നു ഈ പദ്യംകൊണ്ടു സ്പഷ്ടമാകുന്നുവല്ലോ. ഈ രണ്ടു സംഗതികളും സംഗതമാകണമെങ്കിൽ മദ്ധ്യാഹ്നത്തിനുമുമ്പ് പ്രശ്നകർമ്മം വേണമെന്നുള്ള സംഗതി തർക്കവിഷയമല്ലല്ലോ. പ്രശ്നക്രിയയ്ക്കു വിളക്ക് പൂജാസാധനങ്ങൾ മുതലായവയെ സംഗ്രഹിച്ചിട്ട് ദൂതനെക്കൊണ്ടു പ്രശ്നസ്ഥലത്തേക്കു ആദ്യമായി സാധനം കൊണ്ടുവരാൻ പറയണം. ആദ്യമായി കൊണ്ടുവരുന്ന സാധനംകൊണ്ടുള്ള ശുഭാശുഭത്തെ പറയണം.

ദൈവജ്ഞൻ കുളിച്ചു വെള്ളവസ്ത്രം ഉടുത്ത് ഭസ്മം മുതലായവ ധരിച്ചു കിഴക്കോട്ട് അഭിമുഖമായി സുഖമായി ഇരുന്നുകൊണ്ട്

പ്രശ്നഅനുഷ്ഠാനമേനേന ലക്ഷണാന്യപി കാനിചിൽ
ശാസ്ത്രാന്തരേഷു ദൃഷ്ടാനി കഥ്യന്തേഖല്വനന്തരം.

സാരം :-

പ്രഷ്ടാവിന്റെ വീട്ടിൽ ചെന്നതിന്റെ ശേഷം വേണ്ടത് പ്രശ്നം തുടങ്ങുകയാകുന്നു. അതിനുള്ള വിധികളും അതിനെ ആശ്രയിച്ച് ചില ലക്ഷണങ്ങളും ഇവിടെ പറയുന്നു.

***********************

സ്നാത്വാ ധൃതസിതവാസാ ഭൃതഭസ്മാ പ്രാങ്മുഖഃ സുഖാസീനഃ
ആലോച്യാഥ നിമിത്തം പ്രശ്നവിധിം പ്രാരഭേത ഗുരുഭക്ത്യാ.

സാരം :-

ദൈവജ്ഞൻ കുളിച്ചു വെള്ളവസ്ത്രം ഉടുത്ത് ഭസ്മം മുതലായവ ധരിച്ചു കിഴക്കോട്ട് അഭിമുഖമായി സുഖമായി ഇരുന്നുകൊണ്ട് ഗുരുവിനെ ഭക്തിയോടുകൂടി ധ്യാനിച്ച് (അപ്പോഴുണ്ടാകുന്ന പ്രശ്നക്രിയയിലും മറ്റും സംഭവിക്കുന്ന) നിമിത്തങ്ങൾ ആലോചിച്ചുകൊണ്ട് പ്രശ്നം (ചക്രലേഖനം മുതലായവ) ആരംഭിയ്ക്കണം.

ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ വിളക്ക് അണഞ്ഞു പോകയും

നിവാതേ ദീപനാശഃ സ്യാന്മന്ദിരേ യസ്യ രോഗിണഃ
സ ന ജീവതി ചുല്യാദൗ ചാഗ്നിനാശഃ സതീന്ധനേ

സാരം :-

ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ വിളക്ക് അണഞ്ഞു പോകയും അടുപ്പ് മുതലായ തീ  കത്തിക്കുന്ന സ്ഥാനങ്ങളിൽ വിറക് വേണ്ടവണ്ണം ഉണ്ടായിരിക്കെ തീ അണഞ്ഞു പോകയും ചെയ്യുന്നു എങ്കിൽ രോഗി മരിച്ചു പോകുമെന്ന് അറിയണം. കാറ്റുകൊണ്ട് വിളക്ക് അണഞ്ഞാലും  വിറകില്ലാതെ തീ അണഞ്ഞു പോയാലും ദോഷമില്ലെന്ന് സാരം.

ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ കടക്കുമ്പോൾ പാത്രങ്ങളും മറ്റും പെട്ടെന്ന് വീഴുകയോ പൊട്ടുകയോ ചെയ്യുന്നുവെങ്കിൽ

ആതുരസ്യ ഗൃഹേ യസ്യ ഭിദ്യന്തേ വാ പതന്തി വാ
അതിമാത്രമമത്രാണി ദുർലഭം തസ്യ ജീവിതം.

സാരം :-

ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ കടക്കുമ്പോൾ പാത്രങ്ങളും മറ്റും പെട്ടെന്ന് വീഴുകയോ പൊട്ടുകയോ ചെയ്യുന്നുവെങ്കിൽ രോഗി മരിച്ചുപോകുമെന്ന് അറിയണം.

കട്ടിൽ മുതലായ കിടപ്പുസാധനങ്ങളുടേയും കസേര പീഠം മുതലായ ഇരിപ്പുസാധനങ്ങളും പല്ലക്ക് മുതലായ യാത്രാസാധനങ്ങളും ഉപയോഗരീതിക്ക് വിപരീതമായി ഇരിക്കുന്നത്

ശയനാസനയാനാനാമുത്താനാനാം ച ദർശനം
ന്യുബ്ജാനാമിതരേഷാം ച പാത്രാദീനാമശോഭനം.

സാരം :-

കട്ടിൽ മുതലായ കിടപ്പുസാധനങ്ങളുടേയും കസേര പീഠം മുതലായ ഇരിപ്പുസാധനങ്ങളും പല്ലക്ക് മുതലായ യാത്രാസാധനങ്ങളും ഉപയോഗരീതിക്ക് വിപരീതമായി ഇരിക്കുന്നത് ദൈവജ്ഞന്റെ ദൃഷ്ടിക്ക് വിഷയീഭവിച്ചാൽ അശുഭകരമാകുന്നു. കിണ്ടി, ഉരുളി, മുതലായ പാത്രങ്ങളും അതുപോലെ കമഴ്ത്തിയിരിക്കുന്നതായി കാണുന്നുവെങ്കിൽ അതും അശുഭപ്രദമായ ലക്ഷണമാകുന്നു.

ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ കടക്കുമ്പോൾ വേദാദ്ധ്യയനം ചെയ്യുന്ന ശബ്ദമോ പുണ്യാഹം ജപിക്കുന്ന ശബ്ദമോ അനുകൂലമായി വരുന്ന കാളയുടേയും പശുവിന്റേയും ശബ്ദമോ കേൾക്കുക

വേദാധ്യയനഘോഷശ്ച തഥാ പുണ്യാഹനിസ്വനഃ
ഗന്ധശ്ച സുരഭിർവായുഃ സുഖസ്പർശഃ പ്രദക്ഷിണഃ

വൃഷസ്യ ചാനുലോമസ്യ സ്വനസ്തദ്വദ്ഗവാമപി
പ്രവേശസമയേ പ്രഷ്ടുരാരോഗ്യാദിഫലാപ്തയേ.

സാരം :-

ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ കടക്കുമ്പോൾ വേദാദ്ധ്യയനം ചെയ്യുന്ന ശബ്ദമോ പുണ്യാഹം ജപിക്കുന്ന ശബ്ദമോ അനുകൂലമായി വരുന്ന കാളയുടേയും പശുവിന്റേയും ശബ്ദമോ കേൾക്കുക, സുഗന്ധം അനുഭവിക്കുക, സുഗന്ധത്തോടുകൂടി വലതുവശം വീശുന്ന മന്ദവായു  ഏൽക്കുക. ഇവയെല്ലാം പ്രഷ്ടാവിനു രോഗനിവൃത്തി മുതലായ ശുഭ പ്രാപ്തിയുണ്ടെന്ന് പറയണം.

രജസ്വലയായ ഒരു സ്ത്രീ മൂലങ്ങളോ ഫലങ്ങളോ എടുത്തുകൊണ്ടു പുറത്തേക്കു വരുന്നതായാൽ പൃച്ഛകന്നു മൂലനാശം വരുമെന്നറിയണം

ഗൃഹാന്തികം പ്രഷ്ടുരിഹാഭിയാതേ
തതോ വധുഃ പ്രശ്നവിചാരീണീത്ഥം
വിനിർഗതാ മൂലഫലോപപന്നാ
രജസ്വലോന്മൂലവിനാശിനീ സ്യാൽ.

സാരം :-

ജ്യോതിഷക്കാരൻ പ്രശ്നവിചാരണത്തിന്നായികൊണ്ടു രോഗിയുടെ ഗൃഹത്തിന്റെ സമീപം ചെല്ലുമ്പോൾ അവിടെനിന്നു രജസ്വലയായ ഒരു സ്ത്രീ മൂലങ്ങളോ ഫലങ്ങളോ എടുത്തുകൊണ്ടു പുറത്തേക്കു വരുന്നതായാൽ പൃച്ഛകന്നു മൂലനാശം വരുമെന്നറിയണം.

ജ്യോതിഷക്കാരൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾത്തന്നെ വേറൊരാൾ പുറത്തേക്കു പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും

ആർത്താലയം വിശതി ദൈവവിദീത ഏത -
ദ്വാരാ നിരേതി യദി കോപി സരുങ്മ്രിയേത
*ദ്വാരാ തയൈവ വിശതീഹ യദീതരശ്ചേ
ജ്ജീവേത്സ നൂനമിതി മേ ഗുരുണോപദിഷ്ടം.

സാരം :-

ജ്യോതിഷക്കാരൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾത്തന്നെ വേറൊരാൾ പുറത്തേക്കു പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും. ആ വാതിലിൽ കൂടി ജ്യോതിഷക്കാരനോട് ഒരുമിച്ച് വന്നവരല്ലാതെ വേറെ ആരെങ്കിലും അകത്തേക്ക് കടന്നുവന്നാൽ രോഗി നിശ്ചയമായും ജീവിക്കും എന്നിങ്ങനെ എന്റെ ഗുരുനാഥനാൽ ഉപദേശിക്കപ്പെട്ടിരിക്കുന്നു.

--------------------------------------------
* ദ്വാരാനയൈവ (പാ. ഭേ.)

പ്രഷ്ടാവിന്റെ വീട്ടിൽ ദൈവജ്ഞൻ കടക്കുന്ന സമയവും നിമിത്തങ്ങൾ ചിന്തിച്ചുകൊള്ളണം

പ്രശ്നേ തൽകാലജം യദ്യന്നിർഗമേ യദ്യദധ്വനി
പ്രോക്തം പ്രഷ്ടൃഗൃഹപ്രാപ്തൗ തത്തൽ പ്രായേണ ചിന്ത്യതാം.

സാരം :-

ദൂതൻ ദൈവജ്ഞനോട് അഭീഷ്ടം പറഞ്ഞപ്പോഴും അവിടെ നിന്നും പുറപ്പെട്ട സമയവും വഴിയിൽ വച്ചും ആലോചിച്ചറിയേണ്ട പല നിമിത്തങ്ങളും പറഞ്ഞിട്ടുണ്ടല്ലോ. അവയെല്ലാം പ്രഷ്ടാവിന്റെ വീട്ടിൽ ദൈവജ്ഞൻ കടക്കുന്ന സമയവും ചിന്തിച്ചുകൊള്ളണം. ഈ കാലങ്ങളിലുണ്ടാകുന്ന നിമിത്തങ്ങളെയും അവയുടെ ശുഭാശുഭങ്ങളെയും ആലോചിച്ച് ധരിച്ചുകൊള്ളണം. അവയെ ആശ്രയിച്ച് മേൽഫലം പറയുകയും വേണം. എങ്കിലും ചില നിമിത്തങ്ങൾ ഇവിടേയും പറയപ്പെടുന്നു. 

യാത്ര പുറപ്പെട്ടാൽ ഒന്നാമതായി ദുശ്ശകുനം കണ്ടാൽ മടങ്ങിവന്ന് ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് പുറപ്പെടണം

ഏകാദശാദിമേƒനിഷ്ടേ ദ്വിതീയേ ശകുനേ പുനഃ
പ്രാണായാമാഃ ഷോഡശ സ്യുസ്തൃതീയേ തു ന ച വ്രജേൽ. ഇതി.

സാരം :-

യാത്ര പുറപ്പെട്ടാൽ ഒന്നാമതായി ദുശ്ശകുനം കണ്ടാൽ മടങ്ങിവന്ന് ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് പുറപ്പെടണം. അപ്പോഴും അനിഷ്ട ശകുനം കണ്ടാൽ മടങ്ങി വന്ന് മേൽപറഞ്ഞവണ്ണം 16 പ്രാവശ്യം പ്രാണായാമം ചെയ്യണം. വീണ്ടും യാത്ര പുറപ്പെടുമ്പോൾ ദുശ്ശകുനം കണ്ടാൽ ആ കാര്യത്തിനായി നിശ്ചയമായും പോകരുത് 

ദീപ്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം അശുഭപ്രദവും ശാന്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം ശുഭപ്രദവുമാകുന്നു

രവിമുക്താദയസ്തിസ്രോ ദീപ്താ നേഷ്ടാസ്തതോƒപരാഃ
ശാന്താഃ ശുഭാഃ സ്വദിക്തുല്യഫലം ഹി ശകുനം മതം. ഇതി.

സാരം :-

സൂര്യൻ ഉപേക്ഷിച്ച ദിക്കും അപ്പോൾ നില്ക്കുന്ന ദിക്കും അടുത്തു പ്രവേശിക്കേണ്ട ദിക്കും ഈ മൂന്നു ദിക്കുകളും ദീപ്തകളും ശേഷമുള്ള അഞ്ചുദിക്കുകൾ ശാന്തകളുമാകുന്നു. 

ദീപ്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം അശുഭപ്രദവും ശാന്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം ശുഭപ്രദവുമാകുന്നു. ആദിത്യൻ നിൽക്കുന്ന ദിക്കും അതിന്റെ കാലവും മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ.

ഗുരുവായൂരപ്പന്റെ ചിത്രം വീട്ടില്‍ വച്ചാൽ

മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്റെ വിവിധഭാവത്തിലുള്ള ചിത്രങ്ങള്‍ വീട്ടില്‍വച്ചാല്‍ ഓരോ ഭാവത്തിനും വിത്യസ്ത ഫലമാണ് ലഭിക്കുകയെന്നാണ് വിശ്വാസം. 

വെണ്ണ കട്ടുതിന്നുന്ന കണ്ണന്റെ രൂപമാണെങ്കില്‍ സന്താന സൗഭാഗ്യം 

ആലിലക്കണ്ണനാണെങ്കില്‍ സന്താന അരിഷ്ടത നീങ്ങുമെന്നുമാണ് വിശ്വാസം.

അകിട്ടില്‍ നിന്നും പാല്‍ കുടിക്കുന്ന കൃഷ്ണന്‍ – സന്താനങ്ങളുടെ ആരോഗ്യത്തിന്

ഓടക്കുഴലൂതുന്ന കൃഷ്ണന്‍- കുടുംബ ഐക്യത്തിനും കലഹം ഒഴിവാക്കാനും

രാധാകൃഷ്ണന്‍ – ദാമ്പത്യഭദ്രതയ്ക്ക്

കാളിയമര്‍ദ്ദനം -ശത്രുദോഷം മാറാനും സര്‍പ്പദോഷ നിവാരണത്തിനും

ഗോവര്‍ദ്ധനധാരി – ദുരിതങ്ങളില്‍ നിന്ന് മോചനം, പ്രതിസന്ധികലെ തരണം ചെയ്യാനും

രുഗ്മിണീ സ്വയംവരം – മംഗല്യഭാഗ്യത്തിന്

കുചേലകൃഷ്ണന്‍ – ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങള്‍ നിലനിര്‍ത്താനും

പാര്‍ത്ഥസാരഥി –ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും

ഗുരുവായൂരപ്പന്‍ – സര്‍വ്വൈശ്വര്യത്തിന്

സുദര്‍ശനരൂപം – ശത്രുനിഗ്രഹം

ലക്ഷ്മീ നാരായണ രൂപം -കുടുംബ ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താനും..

ഓം നമോ ഭഗവതേ വാസുദേവായ

ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തയെന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട്

ശാന്തദീപ്തത്വമാശാനാം ശകുനാനാം ച തദ്വശാൽ
ശുഭാശുഭത്വമസ്ത്യേതദപി ശാസ്ത്രാന്തരോദിതം.

സാരം :-

ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തയെന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട്. അതിനെ ആശ്രയിച്ച് ശകുനവും ശുഭരൂപമായും അശുഭരൂപമായും വരുന്നുണ്ട്. അത് അറിയാനുള്ള മാർഗ്ഗം  മറ്റു ചില ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ദൈവജ്ഞന്റെ വലതുവശത്തായി കുറുക്കൻ, കീരി, കടുവ, ചെമ്പോത്ത്, സർപ്പം, പന്നി / ഇടതുവശത്തായി പട്ടി, കാക്ക, ആട്, മാൻ, ആന, എന്നീ ജന്തുക്കൾ പോകുന്നതായി കണ്ടാൽ

സൃഗാലനകുലവ്യാഘ്രചകോരോരഗപോത്രിണഃ
ഗച്ഛന്തോ ദക്ഷിണേ വാമേ ശ്വകാകാജമൃഗദ്വിപാഃ

ദൃഷ്ടാഃ പ്രശസ്താ ഏതേ തു ന ശുഭാഃ സ്യുർവിപര്യയാൽ.

സാരം :-

ദൈവജ്ഞന്റെ വലതുവശത്തായി കുറുക്കൻ, കീരി, കടുവ, ചെമ്പോത്ത്, സർപ്പം, പന്നി എന്നിവ പോകുന്നത് ശുഭമാകുന്നു. ഇടതുഭാഗമായി പോകുന്നതുകണ്ടാൽ അശുഭമാകുന്നു. 

പട്ടി, കാക്ക, ആട്, മാൻ, ആന, എന്നീ ജന്തുക്കൾ ഇടതുവശം വച്ചു പോകുന്നതായി കണ്ടാൽ ശുഭമാകുന്നു. ഈ ജന്തുക്കൾ വലതുവശം കൂടി പോകുന്നതു കണ്ടാൽ അശുഭമാകുന്നു.

ജീവിതോപയോഗ്യങ്ങളായ സാധനങ്ങൾ ഇവയെല്ലാം നേരിട്ടു വന്നാൽ ശുഭമാകുന്നു. ഇവയുടെ ദർശനാദികളും ശുഭമാണ്

ചാഷഭാസഭരദ്വാജനകുലഛാഗബർഹിണഃ
മത്സ്യൗ ഘടീതിപദ്യോക്തം നിമിത്തം ച ശുഭപ്രദം.

സാരം :-

കാട്ടുകാക്ക, കുതള (ഒരുതരം പക്ഷി) ചെമ്പോത്ത്, കീരി, ആട്, മയിൽ ഇവയും ഹോരാശാസ്ത്രത്തിൽ  " മത്സ്യൗ ഘടീ നൃമിഥുനം " എന്നുള്ള ശ്ലോകം കൊണ്ട് പറഞ്ഞിട്ടുള്ളവയും ശുഭശകുനങ്ങളാണ്.

മേൽപ്പറഞ്ഞ ശ്ലോകം അർത്ഥബാഹുല്യം ഉള്ളവയാണെങ്കിലും ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം സാരം ഇങ്ങനെയാകുന്നു. രണ്ടു മത്സ്യങ്ങൾ, കുടം ധരിച്ചിട്ടുള്ള ഒരാൾ (വെറും കുടം ആകരുത്), ഗദാധാരിയായ പുരുഷൻ, വീണാധാരിണിയായ സ്ത്രീ, വില്ലു ധരിച്ചിട്ടുള്ള പുരുഷൻ; മുതല, തുലാസുധരിച്ചയാൾ, കന്യക, കറിസാധനങ്ങൾ, കത്തുന്ന തീയ്, അവരവരുടെ ജീവിതോപയോഗ്യങ്ങളായ സാധനങ്ങൾ ഇവയെല്ലാം നേരിട്ടു വന്നാൽ ശുഭമാകുന്നു. ഇവയുടെ ദർശനാദികളും ശുഭമാണ്.

ഇങ്ങനെയുള്ള മൃഗങ്ങളെ വഴിയിൽ വച്ചെന്നല്ല ഏതു ഘട്ടത്തിലും ശുഭശകുനമായി കരുതാവുന്നതാണ്

പ്രദക്ഷിണം ഖഗമൃഗാ യാന്തോ നൈവം ശ്വജംബുകൗ
അയുഗ്മാശ്ച മൃഗാഃ ശസ്‌താഃ ശസ്താ നിത്യം ച ദർശനേ.

സാരം :-

പക്ഷികളും മൃഗങ്ങളും വലതുവശത്തുകൂടി ഒഴിഞ്ഞുപോകുന്നത് ശുഭമാണ്. കുറുക്കനും പട്ടിയും ഇടതുവശം ഒഴിഞ്ഞുപോകുന്നത് ശുഭമാണ്. മേൽപ്പറയപ്പെട്ട ആന, കുതിര, മുതലായ മൃഗങ്ങൾ ഒന്ന്, മൂന്ന് തുടങ്ങിയ ഒറ്റ സംഖ്യ ആയിരുന്നാൽ ശുഭമാകുന്നു. ഇങ്ങനെയുള്ള മൃഗങ്ങളെ വഴിയിൽ വച്ചെന്നല്ല ഏതു ഘട്ടത്തിലും ശുഭശകുനമായി കരുതാവുന്നതാണ്.

ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു ഈവക പദാർത്ഥങ്ങൾ നേരിട്ട് വരുന്നത് കണ്ടാൽ ശുഭപ്രദമാകുന്നു

ആമം മാംസമഥാസവം മധുഘൃതേ ധൗതാംശുകാലേപനം
രത്നേഭദ്വിജവാജിനശ്ച നൃപതിം സംവർധമാനം നരം
ദേവം പാണ്ഡുരചാമരം സുമധുര സ്നിഗ്ധാന്നപാനേ ശവം
വിപ്രൗ ച ജ്വലദഗ്നിമത്ര ശുഭദം വിദ്യാന്നിമിത്തം ബുധഃ

സാരം :-

ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു മുൻപേ പച്ച ഇറച്ചി, മദ്യം, തേൻ, നെയ്യ്, വെള്ളമുണ്ട്, വെളുത്തകുറിക്കൂട്ട്, ആന, പക്ഷികൾ, രത്നങ്ങൾ, കുതിര, രാജാവ്, ധനജന സമൃദ്ധിയോടുകൂടിയ മനുഷ്യൻ, ദേവന്റെ എഴുന്നള്ളത്ത്, വെഞ്ചാമരം, മധുരവും പയസ്സുമുള്ള അന്നം, അപ്രകാരമുള്ള പാനീയം, ശവം, രണ്ട് ബ്രാഹ്മണർ, കത്തുന്ന തീയ്യ്,  ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു ഈവക പദാർത്ഥങ്ങൾ നേരിട്ട് വരുന്നത് കണ്ടാൽ ശുഭപ്രദമാകുന്നു.

പാമ്പ്, പൂച്ച, ഉടുമ്പ്, കീരി, ഇവർ ജ്യോതിഷക്കാരന്റെ മുമ്പിൽ വഴിമുറിച്ച് എടത്തോട്ടോ വലത്തോട്ടോ പോവുന്നതും, കടുക്, വിറക്, കല്ല്, പുല്ല്, മുതലായവയെ നേരിട്ടു കൊണ്ടുവരുന്നതും

പഥച്ഛേദോƒഹിമാർജാരഗോധാനകുലവാനരൈഃ
സർഷപേന്ധനപാഷാണതൃണാനീതിശ്ച ദോഷകൃൽ.

സാരം :-

പാമ്പ്, പൂച്ച, ഉടുമ്പ്, കീരി, ഇവർ ജ്യോതിഷക്കാരന്റെ മുമ്പിൽ വഴിമുറിച്ച് എടത്തോട്ടോ വലത്തോട്ടോ പോവുന്നതും, കടുക്, വിറക്, കല്ല്, പുല്ല്, മുതലായവയെ നേരിട്ടു കൊണ്ടുവരുന്നതും ദോഷമാകുന്നു.

കണ്ണിനും ചെവിക്കും മനസ്സിനും അനഷ്ടമാണെന്നു തോന്നുന്ന മറ്റു പദാർത്ഥങ്ങളും വഴിയിൽ നേരിട്ട് വരുന്നതായാൽ പ്രഷ്ടാവിനു അനിഷ്ടഫലമാണ് പറയേണ്ടത്

കാർപാസൗഷധകൃഷ്ണധാന്യലവണം ജലാദി ഹിംസാർത്ഥകം
ഭസ്മാംഗാരമയശ്ച തക്രമുരഗം പൂതിം ച വിൾഛദിതേ
ഭ്രാന്താപന്ന ജഡാന്ധമൂകബധിരക്ലീബാംശ്ച സന്യാസിനോ
യദ്യദ്ദൃങ്മനസോരനിഷ്ടമഖിലം കഷ്ടം നിമിത്തം വിദുഃ

സാരം :-

പരുത്തി, മരുന്ന്, എള്ള്, ഉപ്പ്, വല, ചൂണ്ട മുതലായ ഹിംസക പദാർത്ഥം, ഭസ്മം, തീക്കനൽ, ഇരുമ്പ്, മോര്, സർപ്പം, ദുർഗന്ധപദാർത്ഥം, മലം, ഛർദ്ദില്, ഭ്രാന്തൻ, ആപത്തിൽപ്പെട്ടവൻ, തിരിച്ചറിവില്ലാത്തവൻ, കണ്ണുകാണാൻപാടില്ലാത്തവൻ, ശബ്ദിക്കാൻ കഴിയാത്തവൻ, കേൾക്കാൻ കഴിയാത്തവൻ, നപുംസകൻ, സന്യാസി ഇവയും കണ്ണിനും ചെവിക്കും മനസ്സിനും അനഷ്ടമാണെന്നു തോന്നുന്ന മറ്റു പദാർത്ഥങ്ങളും വഴിയിൽ നേരിട്ട് വരുന്നതായാൽ പ്രഷ്ടാവിനു അനിഷ്ടഫലമാണ് പറയേണ്ടത്.

പ്രഷ്ടാവിനാൽ നിയോഗിക്കപ്പെടുന്ന ദൂതൻ മതം ആശ്രമം ജാതി മുതലായവ കൊണ്ട് തന്നോട് സമാനനായിരിക്കണം

പാഷാണ്ഡാശ്രമവർണാനാം സവർണാഃ കാര്യസിദ്ധയേ
ത ഏവ വിപരീതാഃ സ്യുർദൂതാഃ കാര്യവിപത്തേയേ.

സാരം :-

പ്രഷ്ടാവിനാൽ നിയോഗിക്കപ്പെടുന്ന ദൂതൻ മതം ആശ്രമം ജാതി മുതലായവ കൊണ്ട് തന്നോട് സമാനനായിരിക്കണം. അങ്ങനെയാണെങ്കിൽ രോഗശാന്തി മുതലായ കാര്യ സിദ്ധി ഉണ്ടെന്ന് പറയണം. മതം, ആശ്രമം വർണ്ണം ഇവ കൊണ്ട് ദൂതൻ പ്രതികൂലനാണെങ്കിൽ കാര്യസാദ്ധ്യമുണ്ടാകയില്ലെന്ന് മാത്രമല്ല കാര്യനാശംകൂടി സംഭവിക്കും.

ഓരോ നക്ഷത്രക്കാർക്കും അതാത് നക്ഷത്രക്കാർ ജപിക്കേണ്ട ഗണേശ രൂപം

1 അശ്വതി   -  ദ്വിമുഖ ഗണപതി                                                   
2ഭരണി  -  സിദ്ധ ഗണപതി                                                                             
3കാർത്തിക  -  ഉച്ചിഷ്ട ഗണപതി                                                                       
4.രോഹിണി  - വിഘ്ന ഗണപതി                                                                     
5.മകയിരം... ക്ഷിപ്രഗണപതി
6 തിരുവാതിര   - ഹേരംബ  ഗണപതി 
7പുണർതം   -ലക്ഷ്മി  ഗണപതി
8.പൂയം  - മഹാഗണപതി
9.ആയില്യം   - വിജയ ഗണപതി 
10.മകം   - നൃത്യ  ഗണപതി
11.പൂരം   - ഊർധ്വ  ഗണപതി
12. ഉത്രം   - ഏകാക്ഷര ഗണപതി
13.അത്തം   - വരദ  ഗണപതി 
14.ചിത്തിര  - ത്രയക്ഷര ഗണപതി
15.ചോതി ..  ക്ഷിപ്ര പ്രസാദ ഗണപതി 
16.വിശാഖം ..  ഹരിദ്രാ ഗണപതി
17അനിഴം - ഏകദന്ത ഗണപതി 
18.തൃക്കേട്ട  -സൃഷ്ടി ഗണപതി
19.മൂലം  - ഉദ്ധാന ഗണപതി
20.പൂരാടം  - ഋണമോചന ഗണപതി 
21.ഉത്രാടം  - ഢുണ്ഡിഗണപതി 
22.തിരുവോണം  - ദ്വിമുഖ ഗണപതി
23 അവിട്ടം  - ത്രിമുഖ ഗണപതി
24 ചതയം - സിംഹ ഗണപതി
25 പൂരുരുട്ടാതി  - യോഗ ഗണപതി 
26 ഉത്രട്ടാതി  - ദുർഗ ഗണപതി 
27രേവതി  - സങ്കടഹര ഗണപതി

കിഴക്കേ ദിക്കിൽ പക്ഷി ശബ്ദിച്ചാൽ രാജാവിനെയും, അഗ്നി കോണിലിരുന്ന് പക്ഷി ശബ്ദിച്ചാൽ യുവരാജാവിനെയും

പ്രാച്യാം ദിശി ശകുനരവോ യദി ഖലു ഭവിതാ സമാഗമോ രാജ്ഞാ
രാജകുമാരേണാഗ്നൗ യാമ്യാദിഷ്വേവമേവ നേതൃമുഖൈഃ ഇതി.

സാരം :-

കിഴക്കേ ദിക്കിൽ പക്ഷി ശബ്ദിച്ചാൽ രാജാവിനെയും, അഗ്നി കോണിലിരുന്ന് പക്ഷി ശബ്ദിച്ചാൽ യുവരാജാവിനെയും, തെക്കെ ദിക്കിലിരുന്ന് പക്ഷി ശബ്ദിച്ചാൽ സേനാപതിയേയും വഴിയിൽ വച്ച് കാണുമെന്ന് പറയണം.

ഇതുപോലെ അതാതു ദിക്കിലെ പക്ഷി ശബ്ദം കൊണ്ട് അതാത് നായകന്മാരോട് സംഗമം ഉണ്ടാകുമെന്നു പറയേണ്ടതാണ്.

ഗണപതി ഭഗവാന്റെ 32 ഭാവങ്ങൾ

ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട് ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്

1) ബാലഗണപതി :- കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.

2) തരുണഗണപതി :- യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.

3) ഭക്തിഗണപതി :- പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.

4) വീരഗണപതി :- ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.

5) ശക്തിഗണപതി :- 4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.

6) ദ്വിജഗണപതി :- 3 ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.

7) സിദ്ധിഗണപതി :- എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.

8) ഉച്ചിഷ്ടഗണപതി :- സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6 കൈകളിൽ മാതളം , നീലത്താമര , ജപമാല , നെൽക്കതിർ ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ള സിംഹാസനത്തിൽ ഇരിക്കുന്നു.

9) വിഘ്നഗണപതി :- എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.

10) ക്ഷിപ്രഗണപതി :- വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്. തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്ല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.

11) ക്ഷിപ്രപ്രസാദഗണപതി  :- പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ള സിംഹാസനത്തിൽ ഇരിക്കുന്നു.

12) ഹെരംബഗണപതി :- 5 മുഖമുള്ള ഗണപതി,വെളുത്ത നിറം, ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.

13) ലക്ഷ്മിഗണപതി :- തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌.കൈകളിൽ തത്ത,മാതളം.

14 ) മഹാഗണപതി  :-  തൃക്കണ്ണ് ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.

15) വിജയഗണപതി :- എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.

16 ) നൃത്തഗണപതി :- നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.

17) ഉർധ്വഗണപതി :-  6 കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.

18 ) ഏകാക്ഷര ഗണപതി  :-  തൃക്കണ്ണ് ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്.

19 ) വരദ ഗണപതി :- ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.

20) ത്രയാക്ഷരഗണപതി :- ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.

21) ഹരിന്ദ്രഗണപതി :- ഒരു പീഠംത്തിന്റെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.

22) ഏകദന്തഗണപതി :- ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.

23) സൃഷ്ടിഗണപതി :- ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.

24 ) ഉദ്ദണ്ടഗണപതി :- ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.

25) ഋണമോചനഗണപതി :- ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.

26 ) ധുണ്ടി ഗണപതി :- കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.

27 ) ദ്വിമുഖഗണപതി :- രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.

28 ) ത്രിമുഖഗണപതി :- സ്വർണ്ണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.

29 ) സിംഹഗണപതി :- ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

30) യോഗഗണപതി :- യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.

31 ) ദുർഗ്ഗഗണപതി :- വിജയത്തിന്റെ പ്രതീകമാണ്‌ ഈ ഗണപതി.

32 ) സങ്കടഹരഗണപതി :- എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

അരയാലും കുട്ടികളിലെ ശ്രവണശക്തിയും

ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും.

പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല.

ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം.

പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല.

 പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്.

ഇവിടെയാണ്‌ വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്.

അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു."

"പീത്വാ അംബരപീയൂഷം" - അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്.

അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്‌, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്.

സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.

ഏതൊരു ദിക്കിൽ നിന്ന് പക്ഷിയുടേയോ മറ്റോ ശബ്ദം കേൾക്കുന്നു ആ ദിക്കിന്റെ അധിപൻ വരുമെന്നോ

ഗച്ഛതസ്തിഷ്ഠതോ വാപി ദിശി യസ്യാം പ്രതിഷ്ഠിതഃ
വിരൗതി ശകുനോ വാച്യസ്തദ്ദിക്സ്ഥേന സമാഗമഃ.

സാരം :-

യാത്ര പുറപ്പെടുമ്പോഴോ അല്ലെങ്കിൽ ഒരിടത്തിരുന്ന് ഏതിനേയോ കുറിച്ച് ചിന്തിക്കുമ്പോഴോ ഏതൊരു ദിക്കിൽ നിന്ന് പക്ഷിയുടേയോ മറ്റോ ശബ്ദം കേൾക്കുന്നു ആ ദിക്കിന്റെ അധിപൻ വരുമെന്നോ വഴിയിൽ വച്ച് കാണുമെന്നോ പറയണം.

അതായത് യാത്രാ സമയം കിഴക്കു നിന്ന് പക്ഷിയുടെ ശബ്ദം ഉണ്ടായാൽ ക്ഷത്രിയ വംശജനോ അഥവാ രാജാവോ വഴിയിൽ കണ്ടുമുട്ടുമെന്ന് പറയണം. മറ്റു ദിക്കുകളിൽ വച്ചുണ്ടാകുന്ന ശകുനംകൊണ്ടും എപ്രകാരം തന്നെ വിചാരിക്കണം.

കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും, കിഴക്ക് ക്ഷത്രിയനും തെക്ക് വൈശ്യനും പടിഞ്ഞാറ് ശൂദ്രനും

രാജാ കുമാരോ നേതാ ച ദൂതഃ ശ്രേഷ്ഠശ്ചരോ ദ്വിജഃ
ഗജാധ്യക്ഷശ്ച പൂർവാദ്യാഃ ക്ഷത്രിയാദ്യാശ്ചതുർദിശഃ

സാരം :-

കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും തെക്കേ ദിക്കിൽ സേനാനായകനും നിരൃതി കോണിൽ ദൂതനും പടിഞ്ഞാറെ ദിക്കിൽ പുരോഹിതനും വായുകോണിൽ ഗജാധിപതിയും വിധിക്കപ്പെട്ടിരിക്കുന്നു. വിശേഷിച്ച് കിഴക്ക് ക്ഷത്രിയനും തെക്ക് വൈശ്യനും പടിഞ്ഞാറ് ശൂദ്രനും വടക്ക് ബ്രാഹ്മണനും ഇങ്ങനെ നാലു ദിക്കുകളിലായി നാലു വർണ്ണങ്ങളെയും കല്പിച്ചിരിക്കുന്നു.

ദേവീ പീഠങ്ങൾ എന്താണ്?

സതീദേവിയുടെ മൃതശരീരം ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ കഷ്ണം കഷ്ണങ്ങളായി മുറിഞ്ഞു വീണു.  ആ സ്ഥാനങ്ങൾക്കാണ് ദേവീ പീഠങ്ങൾ എന്ന് പറയുന്നത്.  

ശിവനെ ക്ഷണിക്കാതെ ദക്ഷൻ നടത്തിയ യാഗത്തിൽ വച്ച് സതി അഗ്നിയിൽ ചാടി മരിച്ചു.  കുപിതനായ ശിവൻ ദക്ഷനെ നശിപ്പിച്ച ശേഷം സതീദേവിയുടെ മൃതശരീരവുമായി ഒരു ഭ്രാന്തനെപ്പോലെ സർവ്വ ദിക്കിലും ചുറ്റി നടന്നു.  ശിവന്റെ മാനസിക വിഭ്രമത്തിന് അറുതി കാണാതെ വന്നപ്പോൾ ദേവകൾ പരിഭ്രമിച്ചു.  ശിവനെ ഈ ദുഃഖത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മഹാവിഷ്ണു ഒരു അമ്പും വില്ലും എടുത്ത് ആരും കാണാതെ  ശിവനെ അനുഗമിച്ചു.  സൗകര്യം കിട്ടുമ്പോഴൊക്കെ അദ്ദേഹം ശിവനറിയാതെ മൃതദേഹത്തിൽ ശരം ഏല്പിച്ചുകൊണ്ടിരുന്നു.  ശരം ഏറ്റു സതിയുടെ ശരീരം കഷ്ണം കഷ്ണങ്ങളായി പല ദിക്കുകളിലും ചിതറി വീണു.  അങ്ങനെ ഏതാനും നാളുകൾ കൊണ്ട് സതിയുടെ ശരീരം മുഴുവൻ പലസ്ഥലങ്ങളിലായി നിലംപതിച്ചുകഴിഞ്ഞപ്പോൾ ശിവൻ ഏകനായി കൈലാസത്തിലേക്ക് പോവുകയാണുണ്ടായത്.  

സതീദേവിയുടെ ശവശരീരത്തിന്റെ കഷ്ണങ്ങൾ 108 ദിക്കുകളിൽ വീണു.  അതുകൊണ്ടുതന്നെ 108 ദേവിപീഠങ്ങളും ഉണ്ടായി. അവ താഴെ പറയുന്നു.

ദേവീ പീഠം                     ദേവീ നാമം 

1. വാരണാസി               വിശാലാക്ഷി 
2. നൈമിശാരണ്യം        ലിംഗാധാരിണി
3. പ്രയാഗ്                       കുമുദ
4. ഗന്ധമാദനം               കാമുകി
5. ദക്ഷിണകൈലാസം  കുമുദ
6. ഉത്തരകൈലാസം     കുമുദ
7. ഗോമന്ദം                     ഗൗതമി
8. മന്ദരം                         കാമചാരിണി
9. ചൈത്രരഥം               മധോൽക്കട
10.ഹസ്തിനപുരം         ജയന്തി
11.കന്യാകുബ്ജം          ഗൗരി
12. മലയാചലം              രംഭ
13. ഏകാംരപീഠം           കീർത്തിമതി
14. വിശ്വം                       വിശ്വേശ്വരി
15. പുഷ്കരം                 പുരുഹൂത
16. കേദാരപീഠം             സന്മാർഗദായിനി
17. ഹിമവൽപൃഷ്ഠം      മന്ദ
18. ഗോകർണം              ഭദ്രകർണികാ
19. സ്ഥാനേശ്വരം           ഭവാനി
20. വില്വകം                    വില്വപത്രിക
21. ശ്രീശൈലം               മാധവി
22. ഭദ്രേശ്വരം                  ഭദ്ര
23. വരാഹശൈലം        ജയ
24. കമലാലയം              കമല
25. രുദ്രകോടി                 രുദ്രാണി
26. കാലാഞ്ജരം             കാളി
27. സാലഗ്രാമം               മഹാദേവി
28. ശിവലിംഗം                ജലപ്രിയ
29. മഹാലിംഗം               കപില
30. മാകോടം                   മുകുടേശ്വരി
31. മായാപുരി                കുമാരി
32. സന്താനം                   ലളിതാംബിക
33. ഗയ                            മംഗല
34. പുരുഷോത്തമം        വിമല
35. സഹസ്രോക്ഷം         ഉല്പലാക്ഷി
36. ഹിരണ്യാക്ഷം            മഹോൽപ്പല
37. വിപാശ                      അമോഘാക്ഷി
38. പുണ്ഡ്രവർധനം         പാടല
39. സുപാർശ്വം                 നാരായണി
40. ത്രികൂടം                      രുദ്രസുന്ദരി
41. വിപുലം                       വിപുല
42. മലയാചലം                 കല്യാണി
43. സഹ്യാദ്രി                      ഏകവീര
44. ഹരിശ്ചന്ദ്രം                   ചന്ദ്രിക
45. രാമതീർത്ഥം                രമണ
46. യമുനാതീർത്ഥം           മൃഗാവതി
47. വികോടതീർത്ഥം          കോടി
48. മാധവവനം                   സുഗന്ധ
49.ഗോദാവരീ തീർത്ഥം      ത്രിസന്ധി
50. ഗംഗാദ്വാരം                     രതിപ്രിയ
51. ശിവകുണ്ഡം                  ശുഭാനന്ദ
52. ദേവികാ തടം                 നന്ദിനി
53. ദ്വാരവതി                        രുക്മിണി
54. വൃന്ദാവനം                       രാധ
55. മധുര                              ദേവകി
56. പാതാളം                         പരമേശ്വരി
57. ചിത്രകൂടം                       സീത
58. വിന്ധ്യ                             വിന്ധ്യാദിവാസിനി
59. കരവീരം                         മഹാലക്ഷ്മി
60. വിനായകം                      ഉമാദേവി
61. വൈദ്യനാഥതീർത്ഥം      ആരോഗ്യ
62. മഹാകാളം                      മഹേശ്വരി
63. ഉഷ്ണതീർത്ഥം              അഭയ
64. വിന്ധ്യാപർവതം              നിതംബ
65. മാണ്ഡവ്യയം                    മാണ്ഡവി
66. മഹേശ്വരിപുരം                സ്വാഹ
67. ഛഗലാണ്ഡം                    പ്രചണ്ഡ
68. അമരകാടകം                  ചണ്ഡിക
69. സോമേശ്വരം                    വരാരോഹ
70. പ്രഭാസം                            പുഷ്കരവതി
71. സരസ്വതി                         ദേവമാതാ
72. മഹാലയം                        മഹാഭോഗ
73. പായോഷ്ണി                  പിങ്കളെശ്വരി   
74. കൃതശൗചം                     സിംഹിക
75. കാർത്തിക                     അതിശാങ്കരി
76. വർത്തകം                       ഉൽപ്പല
77. ശോണസംഗമം              സുഭദ്ര
78. സിദ്ധവനം                     മാതാ (ലക്ഷ്മി )
79.  ഭാരതാശ്രമം                അനംഗ
80. ജാലന്ധരം                    വിശ്വമുഖി
81. കിഷ്കിന്ധ പർവതം      താര
82. ദേവദാരു വനം            പുഷ്ടി
83. കാശ്മീരമണ്ഡലം        മേധ
84. ഹിമാദ്രി                        ഭീമ
85. കപാലമോചനം          ശുദ്ധി
86. കായാവരോഹണം     മാതാവ്
87. ശംഖോദാരണം           ധര
88. പിണ്ടാരകം                 ധൃതി
89. ചന്ദ്രഭാഗ                     കല
90. മച്ച്ചോദം                 ശിവധാരിണി
91. വേണ                         അമൃത
92. ബദര്യാശ്രമം            ഉർവശി
93. ഉത്തരകുരു              ഔഷധി
94. കുശദീപം                 കുശോഭഗ
95. ഹേമകൂടം                മന്മഥ
96. കുമുദം                    സത്യവാദിനി
97. അശ്വധം                 വന്ദനീയ
98. വൈശ്രവണാലയം       നിധി
99. വേദപതനം             ഗായത്രി
100. ശിവസന്നിധി        പാർവതി
101. ദേവലോകം         ഇന്ദ്രാണി
102. ബ്രഹ്മലോകം       സരസ്വതി
103. സൂര്യബിംബം         പ്രഭ
104. മാതൃലോകം         വൈഷ്ണവി
105. സതീതീർത്ഥം       അരുന്ധതി
106. രാമതീർത്ഥം          തിലോത്തമ
107. ചിത്തം                    ബ്രഹ്മകല
108. ജീവശക്തി              ശക്തി

പതിനെട്ടരക്കവികൾ

പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല .

പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ.

പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ

ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു.

തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ

കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും.

മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരിപ്പാട്

താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്.

കാക്കശ്ശേരി ഭട്ടതിരി

ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യ സന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു.

ഉദ്ദണ്ഡശാസ്ത്രികൾ

ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.

പൂനം നമ്പൂതിരി

മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌.

ദിവസവും ശംഖ് മുഴക്കിയാല്‍ സംഭവിക്കുന്ന മാറ്റങ്ങൾ

 പുരാണങ്ങളിലും ഐതിഹ്യങ്ങളും വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്ന ഒരു വസ്തുവാണ് ശംഖ്. ഹിന്ദുമതവിശ്വാസപ്രകാരം, ഭഗവാന്‍ മഹാവിഷ്ണുവിന്റെ ചിഹ്നമായിട്ടാണ് ശംഖിനെ കണക്കാക്കുന്നത്. ശംഖില്‍ നിന്ന് വരുന്ന ശബ്ദതരംഗങ്ങള്‍ വഴി ചുറ്റുപാടുകള്‍ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നു.

ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദിവ്യായുധം

ലോകത്തില്‍ ഉടലെടുത്ത തിന്മകളെ ഭഗവാന്‍ വിഷ്ണുവിന്റെ  പല അവതാരങ്ങളും  ശംഖനാദം മുഴക്കി നശിപ്പിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പവിത്ര ചിഹ്നമായ ശംഖിന് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വലിയ പ്രാധാന്യമാണുള്ളത്.

ശംഖിന്റെ ഉപയോഗങ്ങള്‍

വേദപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ശംഖിന് പ്രധാനമായും രണ്ട് ഉപയോഗങ്ങളാണുള്ളത്. 

1) ശംഖനാദം മുഴക്കുവാനും 

2) ആരാധനാവശ്യങ്ങള്‍ക്കും. 

ദിവസവും ശംഖ് മുഴക്കുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള ഹൃദ്രോഗങ്ങളും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ഇതിനാലൊക്കെ ആളുകള്‍ അവരുടെ വീടുകളില്‍ ഇത് സൂക്ഷിക്കുന്നുവെങ്കിലും, വേദങ്ങളിലും ശാസ്ത്രങ്ങളിലും പറയുന്നതുപോലെയുള്ള ആദരവ് അതിന് ലഭിക്കാറില്ല.

ശംഖ് ആരാധിക്കേണ്ട രീതികള്‍

ശംഖ് ഒരു വീട്ടിലെ എല്ലാ ആളുകളും ആരാധിക്കേണ്ട ഒന്നാണ്. അത് ഒരു ദിവസത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും മുഴക്കണം. ഇനി ശംഖും വാസ്തുവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളിലേക്ക് കടക്കാം.

1) വീട്ടിലേക്ക് ശംഖ് കൊണ്ടുവരികയാണെങ്കില്‍ ചുരുങ്ങിയത് രണ്ടെണ്ണം കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. മാത്രവുമല്ല അവ രണ്ടും രണ്ട് സ്ഥലത്തായി അകലത്തില്‍ വയ്ക്കുവാനും ശ്രദ്ധിക്കണം.

2) മുഴക്കുവാന്‍ ആയി ഉപയോഗിക്കുന്ന ശംഖ് ഒരിക്കലും ജലദര്‍പ്പണത്തിനോ, മന്ത്രോച്ചാരണ സമയത്തോ ഉപയോഗിക്കുവാന്‍ പാടില്ല. അത് മഞ്ഞ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കേണ്ട ഒന്നാണ്.

3) ആരാധിക്കുവാനായി ഉപയോഗിക്കുന്ന ശംഖ്, ഗംഗാ ജലത്തില്‍ മുക്കിയതും, വൃത്തിയുള്ള വെള്ള തുണിയില്‍ പൊതിഞ്ഞ് വയ്ക്കുന്നതും ആയിരിക്കണം.

4) ആരാധനക്കായി ഉപയോഗിക്കുന്ന ശംഖ്, മുഴക്കുവാന്‍ ഉപയോഗിക്കുന്ന ശംഖിന്റെ മുകളിലായോ, മുകളിലുള്ള സ്ഥലത്തായോ വയ്‌ക്കേണ്ടതായി കണക്കാക്കുന്നു.

5) ഒരേ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രണ്ട് ശംഖുകള്‍ ഒരേ മുറിയില്‍ സൂക്ഷിക്കുവാന്‍ പാടുള്ളതല്ല.

6) പൂജയുടെ സമയത്തോ അല്ലാതെയോ ഒരിക്കലും ശംഖ് ശിവലിംഗത്തിന് മുകളില്‍ വയ്ക്കുവാനോ അതില്‍ തൊട്ടിരിക്കിവാനോ പാടില്ല.

7) സൂര്യഭഗവാനോ ശിവഭഗവാനോ ജലദര്‍പ്പണം നടത്തുന്നതിന് ശംഖ് ഉപയോഗിക്കാന്‍ പാടില്ല.

ശ്രദ്ധിക്കുക: ശംഖ് വാങ്ങുമ്പോള്‍ ഉത്തമമായ ശംഖ് തന്നെ വാങ്ങേണ്ടതാണ്. തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക.

സൂര്യൻ നിൽക്കുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അപ്പോൾ അനുഭവിക്കുന്നതും

ആരഭ്യ സ്വോദയാദർക്കഃ പൂർവാദ്യഷ്ടാസു ദിക്ഷ്വപി
സഞ്ചരത്യർധസംയുക്താഃ സപ്ത നാഡീർദിവാനിശം.

മുക്തപ്രാപ്‌തൈഷ്യസൂര്യാസു ഫലം ദിക്ഷു തഥാവിധം
അംഗാരദീപ്തധൂമിന്യസ്താശ്ച ശാന്താസ്തതോƒപരാഃ

സാരം :-

സൂര്യൻ ഏഴര നാഴിക വീതം ഓരോ ദിക്കുകളിൽ ഉദയ സമയം മുതൽ രാത്രിയും പകലും സഞ്ചരിക്കുന്നു. ഉദിച്ച് ഏഴര നാഴിക പുലരുന്നതുവരെ കിഴക്കേ ദിക്കിലും അതിനുമേൽ ഏഴര നാഴിക സമയം അഗ്നി കോണിലും ഇങ്ങനെ എട്ടു ദിക്കുകളിലായി സൂര്യൻ എട്ട് യാമകാലം കഴിക്കുന്നു. ഇവയിൽ ആദിത്യൻ നിൽക്കുന്ന ദിക്കിനെ ദീപ്തി എന്നും ആദിത്യൻ ഉപേക്ഷിച്ച ദിക്കിനെ അംഗാരം എന്നും അടുത്തു ചെല്ലാൻ പോകുന്ന ദിക്കിനെ ധൂമിനി എന്നും ശേഷമുള്ള അഞ്ച് ദിക്കുകളെ ശാന്ത എന്നും പറയപ്പെടുന്നു.

ഉദയം മുതൽ ഏഴര നാഴിക പുലർച്ചെവരെ സൂര്യചാരം കിഴക്കേ ദിക്കിലാണല്ലോ. അപ്പോൾ സൂര്യൻ ഉപേക്ഷിച്ച ദിക്ക് ഈശാനകോണ്, ഇത് അംഗാരം, നീറിപ്പോയത് കഴിഞ്ഞത് എന്നു സാരം. സൂര്യൻ നിൽക്കുന്ന ദിക്ക് കിഴക്ക് ഇത് ദീപ്തിയാകുന്നു. ജ്വലിച്ചുകൊണ്ടിരിക്കുന്നത് അപ്പോൾ അനുഭവിക്കുന്നത് എന്നു സാരം. സൂര്യൻ പിന്നീട് ചെല്ലാൻ പോകുന്ന ദിക്ക് അഗ്നി കോണ്. ഇത് ധൂമിനി, പുകയുന്നത് വരാനുള്ളത് എന്നു സാരം. മറ്റുള്ള ദിക്കുകൾ അഗ്നി ബന്ധമില്ലാതെ ശാന്തമായിക്കുന്നു എന്നു സാരം.

സൂര്യൻ നിൽക്കുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അപ്പോൾ അനുഭവിക്കുന്നതും അപ്പോൾ സൂര്യൻ ഉപേക്ഷിച്ച ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനങ്ങളുടെ ഫലം കഴിഞ്ഞതാണെന്നും സൂര്യൻ ചെല്ലാൻ പോകുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനങ്ങളുടെ ഫലം വരാനുള്ളതാണെന്നും അറിയണം.

**********************************

തൽപഞ്ചമദിശാം തുല്യം ഫലം ത്രൈകാല്യമാദിശേൽ
പരിശേഷദിശോർവാച്യം യഥാസന്നം ശുഭാശുഭം ഇതി.

സാരം :-

സൂര്യൻ ഉപേക്ഷിച്ച ദിക്കിൽ വച്ചുണ്ടാകുന്ന ശകുനഫലം അനുഭവിച്ചതാണെന്ന് മുമ്പേ പറഞ്ഞുവല്ലോ. അതുപോലെ അതിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനത്തിന്റെ ഫലവും അനുഭവിച്ചതാണെന്ന് പറയണം. സൂര്യൻ നിൽക്കുന്ന ദിക്കിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനഫലം അപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണെന്നും സൂര്യൻ അടുത്തുചെല്ലാൻ പോകുന്ന ദിക്കിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനഫലം ഭാവിയിൽ അനുഭവിപ്പാനുള്ളതാണെന്നും പറയണം.

സൂര്യൻ കിഴക്കേ ദിക്കിൽ നിൽക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ന്യായം അനുസരിച്ച് അഗ്നികോണ്, കിഴക്ക്, ഈശാനകോണ്, നിരൃതികോണ്, പടിഞ്ഞാറ് വായുകോണ് ഈ ആറു ദിക്കുകളിലെ ഫലം ഇവിടെ പറഞ്ഞുവല്ലോ. ബാക്കി ശേഷിച്ചിട്ടുള്ളത് തെക്ക്, വടക്ക് ഈ ദിക്കുകളിലാണല്ലോ. തെക്ക് പകുതിക്ക് കിഴക്കുവച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അഗ്നികോണിനു പറഞ്ഞിട്ടുള്ളവണ്ണവും പകുതിക്ക് പടിഞ്ഞാറുവച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം നിരൃതി കോണിനു പറഞ്ഞിട്ടുള്ളവണ്ണവും വടക്ക് പകുതിക്ക് പടിഞ്ഞാറ് വച്ച് സംഭവിക്കുന്ന ശകുനഫലം ഈശാനകോണിനു പറഞ്ഞപോലെയും പകുതിക്ക് പടിഞ്ഞാറ് വച്ച് സംഭവിക്കുന്ന ശകുനഫലം വായുകോണിനു പറഞ്ഞപോലെ ധരിച്ചുകൊള്ളണം. ഇതുപോലെ മറ്റു ഘട്ടങ്ങളും ചിന്തിച്ചുകൊള്ളണം.

മോക്ഷ - ഹിന്ദുമത Videos

ശകുനം കൊണ്ട് ശൂചിപ്പിക്കുന്ന ഫലങ്ങൾ കഴിഞ്ഞതോ അതല്ല വരാനുള്ളതോ അഥവാ തല്ക്കാലമനുഭവിച്ചുകൊണ്ടിരിക്കുന്നതോ

ശകുനഫലാനാമപി ഭൂതാനാഗതവർത്തമാനത്വം
തത്സംഭവദിഗ്വശതോ ജ്ഞേയം ശാസ്ത്രാന്തരോക്തമേതദപി.

സാരം :-

ശകുനം കൊണ്ട് ശൂചിപ്പിക്കുന്ന ഫലങ്ങൾ കഴിഞ്ഞതോ അതല്ല വരാനുള്ളതോ അഥവാ തല്ക്കാലമനുഭവിച്ചുകൊണ്ടിരിക്കുന്നതോ എന്നുള്ള വാസ്തവവും അറിയേണ്ടതാണല്ലോ. ഇത് ശകുനം ഏതൊരു ദിക്കിൽ വച്ചാണോ സംഭവിക്കുന്നത് ആ ദിക്കിനെ ആശ്രയിച്ച് ചിന്തിക്കേണ്ടവയാണ്.

പരദൂഷണം പറയരുത്

പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരും, ഭാര്യയും കൂടി ഒരിക്കല്‍ കാട്ടില്‍ വിറകിന്, ചുള്ളി ഒടിച്ചുകൊണ്ട്  നില്ക്കുമ്പോള്‍, ഒരു ബ്രാഹ്മണന്‍ ആ വഴി വന്നു.  തീണ്ടലും,  തൊടീലും ഉള്ള അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ പറയന്‍ ആയ പാക്കനാരു ബ്രാഹ്മണന് വഴി ഒഴിഞ്ഞുകൊടുക്കണമായിരുന്നു.

 പാക്കനാര്‍ വഴിമാറി നിന്നിട്ട് ഭാര്യയോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍, മകളെ ഭാര്യ ആക്കി വച്ചിരിക്കുന്ന ഈ ബ്രാഹ്മണന് ഞാന്‍ എന്തിനു വഴി മാറി കൊടുക്കണം എന്ന് ചോദിച്ചു. പാക്കനാര്‍ : ആ ഒരു അട്ട നിനക്കും ആയി എന്ന് മറുപടി പറഞ്ഞു. അതെപ്പറ്റി അറിയാന്‍ പാക്കനാരുടെ ഭാര്യയ്ക്ക് ജിജ്ഞാസ ഉണ്ടായി.

പാക്കനാര്‍ പറഞ്ഞു തുടങ്ങി: ഈ ബ്രാഹ്മണന്‍,  പണ്ട് ഒരു ദിവസം ഇല്ലത്ത് വച്ച് മകന്റെ ഉപനയനം നടത്തി. അതോടു അനുബന്ധിച്ച് ഗംഭീര സദ്യയും ഒരുക്കി. അരി വലിയ ചെമ്പില്‍ വെന്തുകൊണ്ടിരിക്കുമ്പോള്‍, ചൂടേറ്റു മുകളിലെ ഓലയില്‍ നിന്ന് ഒരു അട്ട ചെമ്പില്‍ വീണു. വെന്തു വാര്‍ക്കുമ്പോള്‍ ആണ് ദേഹണ്ഡക്കാര്‍ ചത്ത അട്ടയെ കണ്ടത്. ഉടനെ അവര്‍ നമ്പൂരിയെ സമീപിച്ച് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അദ്ദേഹം ആ ചോറ് വാല്യക്കാര്‍ക്ക് കൊടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ വാല്യക്കാര്‍ അട്ട വീണ ചോറ് കഴിച്ചു.

കര്‍മ്മഫലം അനുഭവിക്കാതെ തരം ഉണ്ടോ? ബ്രാഹ്മണന്‍ മരിച്ചു പരലോകത്ത് ചെല്ലുമ്പോള്‍ കഴിക്കാൻ ഒരു കുന്ന് അട്ടയെ അവിടെ തയ്യാറാക്കിയിരുന്നു.

ഈ ബ്രാഹ്മണന്‍ എന്നും കിടക്കുമ്പോള്‍ ഓം ചിത്ര ഗുപ്തായ നമഃ എന്ന് ജപിക്കുക പതിവുണ്ട്. അതിനാല്‍ യമന്റെ മന്ത്രി ആയ ചിത്ര ഗുപ്തന് ബ്രാഹ്മണനോട് അലിവുതോന്നി. ചിത്രഗുപ്തന്‍ ഒരു രാത്രിയില്‍ സ്വപ്നത്തില്‍വന്നു.  ബ്രാഹ്മണനു പരലോകത്ത് അട്ട തിന്നേണ്ട ദുഃസ്ഥിതി ഉണ്ടെന്ന് അറിയിച്ചു. ബ്രാഹ്മണന്‍ പശ്ചാത്തപിച്ച് മാപ്പ് ചോദിച്ചു. 

അപ്പോള്‍ ചിത്രഗുപ്തന്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു. നാളെ മുതല്‍ അങ്ങയുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പ്രായം ആയ മൂത്ത മകളോട് പറയുക.

അങ്ങനെ പിറ്റേന്ന് മുതല്‍ ബ്രാഹ്മണന് കുളിക്കാന്‍ എണ്ണ കൊടുക്കുക, മുണ്ട് എടുത്തുകൊടുക്കുക, ഭക്ഷണം കൊടുക്കുക, മുറുക്കാന്‍ കൊടുക്കുക,  കാല്തിരുമ്മി കൊടുക്കുക,  എല്ലാം മകള്‍ ചെയ്തുതുടങ്ങി. വാല്യക്കാര്‍ മുഖേന ഈ വിവരം വെളിയില്‍ അറിഞ്ഞു. 

നാട്ടുകാര്‍ നമ്പൂതിരി, മകളെ ഭാര്യ ആക്കി വച്ചിരിക്കുന്നു,  എന്ന് അപഖ്യാതി പറഞ്ഞു നടന്നു. ഇതു നാട്ടിലൊക്കെ പാട്ടായി. നിരപരാധി ആയ ബ്രാഹ്മണനെപറ്റി അപവാദം പറയുന്നവര്‍ക്കായി പരലോകത്തെ അട്ടകളെ വീതം വച്ചു. അവസാനം ഒരു അട്ട ശേഷിച്ചു. അതാണ് പാക്കനാര്‍ ആ ഒരു അട്ട നിനക്കുമായി എന്ന് ഭാര്യയോട്‌ പറഞ്ഞത്.

പരദൂഷണം പറയുന്നവരുടെ വിധി എന്താണെന്നു മനസ്സില്‍‍ ആയല്ലോ; ആരെപ്പറ്റി പറയുന്നുവോ അവരുടെ പാപങ്ങള്‍ പറയുന്നവര്‍ക്ക് വരും. ഇനിമേല്‍ പരദൂഷണം നിര്‍ത്തുക. പരദൂഷണം പറയണം എന്ന് തോന്നുമ്പോള്‍ നാരായണ, നാരായണ എന്ന് ജപിക്കുക. പരദൂഷണക്കാരില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.                                       

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.