ഇങ്ങിനെയുള്ള സ്ഥലത്ത്‌വച്ച് ജ്യോതിഷക്കാരനോട് ചോദിച്ചാൽ പ്രശ്നത്തിലന്തർഭവിച്ച സംഗതി ലഭിക്കുന്നതല്ല

മഹാവനേ ശ്‌മശാനാന്തേ, നിമ്നോച്ചേ, ശൂന്യമന്ദിരേ
ഗൃഹേ ചാർത്തജനേ, പ്രേതക്രിയാദ്യശുഭകർമണി,

ജലാഗ്നിശുഷ്കവൃക്ഷാന്തേ, തഥൈവേന്ദ്രിയചേതസാ-
മനിഷ്ടദേ പ്രദേശേ ച പ്രഷ്ടാ നാപ്നോത്യഭീപ്സിതം.

സാരം :-

കൊടുംകാട്, ചുടുകാട് (ശ്‌മശാനം) അതിന്റെ സമീപ പ്രദേശം, കുന്നും കുഴിയുമായിരിക്കുന്ന സ്ഥലം, ജനങ്ങളുടെ സഞ്ചാരമില്ലാതെ ശൂന്യമായ വീട്,  മരണരോഗാദികളാൽ ദുഃഖിതന്മാരായ ജനങ്ങളോടു കൂടിയ വീട്, പ്രേതക്രിയ, ക്ഷൗരം, മുതലായ അശുഭകർമ്മങ്ങൾ ചെയ്യുന്ന സ്ഥലം, വെള്ളം, അഗ്നി, ഉണങ്ങിയ മരം ഇതുകളുടെ സമീപം, പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും പ്രീതി ഇല്ലാത്ത പ്രദേശം ഇങ്ങിനെയുള്ള സ്ഥലത്ത്‌വച്ച് ജ്യോതിഷക്കാരനോട് ചോദിച്ചാൽ പ്രശ്നത്തിലന്തർഭവിച്ച സംഗതി ലഭിക്കുന്നതല്ല.

ഇങ്ങനെയുള്ള ശുഭ സ്ഥലങ്ങളിൽവച്ചു ദൈവജ്ഞനോട് (ജ്യോതിഷക്കാരനോട്) ആഗ്രഹത്തെ പറയുകയാണെങ്കിൽ ആഗ്രഹ നിവൃത്തി വരുമെന്ന് നിശ്ചയമായും പറയണം

ഫലപ്രസൂനസംപൂർണ്ണമഹീരുഹസമാകുലേ,
സ്‌നിഗ്ധഭൂമിതലേ, രത്നകാഞ്ചനാദിസമന്വിതേ

പഞ്ചേന്ദ്രിയമനഃപ്രീതികരേ, ഗോമയവാരിണാ
തൽക്ഷണപ്രോക്ഷിതക്ഷോണീതലേ, സമവസുന്ധരേ,

മംഗല്യകർമ്മസംയുക്തേ, മംഗലസ്ത്രീസമാകുലേ,
മന്ദിരേ പുത്രഭാര്യാഹൃഷ്ടപുഷ്ടജനാശ്രിതേ

യഃ പൃച്ഛതീദൃശേ ദേശേ *സാപ്നോത്യഭിമതം ധ്രുവം.

സാരം :-

പുഷ്പങ്ങളും ഫലങ്ങളും ധാരാളമുള്ള വൃക്ഷങ്ങൾ ഉള്ള പ്രദേശവും നല്ലപോലെ മിനുസപ്പെട്ട സ്ഥലവും സ്വർണ്ണം രത്നം വെള്ളി മുതലായ ഉത്തമദ്രവ്യങ്ങളുള്ള പ്രദേശവും കാണുന്നതിനും കേൾക്കുന്നതിനും മണക്കുന്നതിനും ആസ്വദിക്കുന്നതിനും സ്പർശിക്കുന്നതിനും മനഃസന്തോഷത്തെ വർദ്ധിപ്പിക്കുന്ന ഉപകരണങ്ങളോടുകൂടിയ പ്രദേശവും അപ്പോൾ ചാണകം മെഴുകി ശുദ്ധിവരുത്തിയ സ്ഥലവും താഴ്ച ഉയർച്ചകൂടാതെ നിരപ്പോടു കൂടിയ പ്രദേശവും വിവാഹം മുതലായ ശുഭകർമ്മങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും ശുഭഭൂയിഷ്ഠകളായ സ്ത്രീകളുള്ളതും മക്കൾ ഭാര്യമാർ മുതലായ ഇഷ്ടജനങ്ങളാൽ സന്തുഷ്ടമായിരിക്കുന്നതും ആയ വീടും ഇങ്ങനെയുള്ള ശുഭ സ്ഥലങ്ങളിൽവച്ചു ദൈവജ്ഞനോട് (ജ്യോതിഷക്കാരനോട്) ആഗ്രഹത്തെ പറയുകയാണെങ്കിൽ ആഗ്രഹ നിവൃത്തി വരുമെന്ന് നിശ്ചയമായും പറയണം.

--------------------------------------------------
* പ്രാപ്നോത്യഭിമതം (പാ. ഭേ.)

ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം

ദൈവജ്ഞസാവധാനത്വം പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവം
ഇഷ്ടദ്രവ്യശ്രുതീക്ഷേ ചാ സമ്യഗിഷ്ടോപലബ്ധയേ. ഇതി.

സാരം :-

പൃച്ഛാസമയത്ത് ജ്യോതിഷക്കാരന് സമാധാനമുണ്ടായിരിക്കണം. പൃച്ഛകൻ ശരിയായ വണക്കത്തോടുകൂടി വേണം ജ്യോതിഷക്കാരനോട് കാര്യം പറയേണ്ടത്. അപ്പോൾ ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം. ഇങ്ങനെ എല്ലാമുണ്ടായാൽ പൃച്ഛകന്റെ ആഗ്രഹം സാധിക്കുമെന്നു പറയണം. 

ജ്യോതിഷക്കാരൻ കാര്യാന്തരങ്ങളാൽ ഇളക്കം കൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം

ദൈവജ്ഞസാവധാനത്വേ പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവേ
സതി പ്രശ്നേഷു വർവേഷു ശുഭാപ്തിർ വചനം തഥാ.

സാരം :-

പൃച്ഛകൻ ജ്യോതിഷക്കാരനെ കണ്ടു കാര്യം പറയുമ്പോൾ ജ്യോതിഷക്കാരൻ കാര്യാന്തരങ്ങളാൽ ഇളക്കം കൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം. ഇങ്ങിനെ ആയാൽ ആയുസ്സ് വിവാഹം സന്താനം മുതലായവയെ അഭിമുഖീകരിച്ചുള്ള ഏതു പ്രശ്നങ്ങളിലും ശുഭഫലം തന്നെ ഉണ്ടാവും. ഇങ്ങനെ വേണമെന്നുള്ളതിന് ആപ്തവചനം ഉണ്ട്.

ഫലം പറയുന്നതിനുള്ള ക്രമം

പൃച്ഛാനിർഗമമാർഗമന്ദിരഗതിപ്രശ്നക്രിയാസംഭവം
സൂത്രത്രിസ്ഫുടജാഷ്ടമംഗലഫലാരൂഢോദയേന്ദൂദ്ഭവം
ആയുഃ ഖേടവശാച്ച ജാതകവശാത്സഞ്ചിന്ത്യ ഭാവാൻ പരാൻ
ദേവാനാമനുകൂലതാദി ച വദേദ് ബാധാഭിചാര്യാദ്യപി. ഇതി.

സാരം :-

പൃച്ഛാസമയത്തിൽ ധരിക്കേണ്ടവ കഴിഞ്ഞ ശ്ലോകംകൊണ്ടു പറഞ്ഞുകഴിഞ്ഞല്ലോ. ആ വക ലക്ഷണങ്ങളെക്കൊണ്ടും ജ്യോതിഷക്കാരൻ പുറപ്പെടുമ്പോൾ തല്ക്കാലം സംഭവിക്കുന്ന നിമിത്താദികളെക്കൊണ്ടും വഴിയിൽ വെച്ച് കാണുന്ന ശകുനം മുതലായവയെ ആശ്രയിച്ചും പൃച്ഛകഗ്രഹത്തിങ്കൽ പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന ലക്ഷണങ്ങളെക്കൊണ്ടും ചക്രമെഴുത്തു മുതലായ പ്രശ്നകർമ്മത്തിന്റെ ഉപകരണസാധനങ്ങളെ (സ്വർണ്ണദീപതാംബൂലാദികളെ)ക്കൊണ്ടും അതായത് പ്രശ്നത്തിന് ചക്രം എഴുതുക തുടങ്ങി സ്വർണ്ണം വെക്കുന്നതുവരെ ഉണ്ടാകുന്ന വിശേഷങ്ങളെക്കൊണ്ടും സൂത്രം, ത്രിസ്ഫുടം, അഷ്ടമംഗലം, സ്വർണ്ണസ്ഥിതി, ആരൂഢരാശി, ഉദയലഗ്നം, ചന്ദ്രലഗ്നം ഇവകളെകൊണ്ടും ഗ്രഹങ്ങളുടെ സ്ഥിതിവിശേഷംകൊണ്ടും ജാതകഫലത്താലും ഉള്ള ആയുസ്സിനെയും മറ്റു ഭാവങ്ങളേയും ദൈവാനുകൂല്യം ധർമ്മദൈവം ബാധാചിന്ത മുതലായവകളേയും ശത്രുക്കൾ ചെയ്യുന്ന മാരണം മുതലായവകളേയും വഴിപോലെ വിചാരിച്ചിട്ടു പറയണം. ഇങ്ങിനെയാണ് ഫലനിർദ്ദേശം.

ആയുർവിഷയം പ്രധാനമായിട്ടാണ് ഈ പ്രശ്നമാർഗ്ഗത്തിന്റെ പുറപ്പാട്. അതുകൊണ്ടാണ് പൃച്ഛാനിർഗ്ഗമനാദികളെക്കൊണ്ട് ആയുസ്സിനെ അറിയണം എന്നു പറഞ്ഞത്.

വിവാഹപ്രശ്നം സന്താനപ്രശ്നം മുതലായതിനും സമയാദികളെ യുക്തിപോലെ ചിന്തിക്കാവുന്നതാണ്. കൂടാതെ ഒന്നു മുതൽ പന്ത്രണ്ട് ഭാവങ്ങളേയും  ഈശ്വരാനുകൂല്യത്തെയും ധർമ്മ ദൈവവിചാരത്തെയും ആഭിചാരം ബാധാചിന്ത മുതലായവയേയും വഴിപോലെ ആലോചിച്ചിട്ടു പറയേണ്ടതാണ്. ഫലം പറയുന്നതിനുള്ള ക്രമം ഇപ്രകാരമാണ്.

പൃച്ഛകൻ വന്ന് അഭീഷ്ടം ചോദിക്കുന്ന സമയം ജ്യോതിഷക്കാരൻ രണ്ടാംശ്ലോകത്തിൽ പറഞ്ഞപ്രകാരം അവിഹിതചിത്തനായിരുന്നു താഴെ പറയുന്നവകളെ സൂക്ഷിച്ചറിഞ്ഞുകൊള്ളണം.

ദൈവജ്ഞേന സമാഹിതേന സമയോ ദേശഃ സ്വവായുർദശാ
പ്രഷ്ടുഃ സ്പർശനമാശ്രിതർക്ഷഹരിതൗ പ്രശ്നാക്ഷരാണി സ്ഥിതിഃ
ചേഷ്ടാ ഭാവവിലോകനേ ച വസനാദ്യന്യച്ച തൽകാലജം
പൃച്ഛായാഃ സമയേ തദേതഖിലം ജ്ഞേയം ഹി വക്തും ഫലം.

സാരം :- 

പൃച്ഛകൻ വന്ന് അഭീഷ്ടം ചോദിക്കുന്ന സമയം ജ്യോതിഷക്കാരൻ രണ്ടാംശ്ലോകത്തിൽ പറഞ്ഞപ്രകാരം അവിഹിതചിത്തനായിരുന്നു താഴെ പറയുന്നവകളെ സൂക്ഷിച്ചറിഞ്ഞുകൊള്ളണം. അതുകൾ മേലിൽ ഫലം പറയേണ്ടതിന് ആവശ്യകങ്ങളാകുന്നു.  

1). സമയം 

2). പൃച്ഛകൻ വന്നു ചോദിച്ച ദേശം 

3). ജ്യോതിഷക്കാരന്റെ ശ്വാസഗതി 

4). അവസ്ഥ എന്നാൽ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ താനും ദൂതനും ചെയ്യുന്ന വ്യാപാരം

5). പ്രഷ്ടാവ് സ്പർശിച്ചിരിക്കുന്ന സാധനം 

6). പൃച്ഛകൻ നില്ക്കുന്ന രാശി 

7). കിഴക്കുമുതലായ ഏതുദിക്കിൽ പൃച്ഛകൻ നില്ക്കുന്നുവെന്ന് 

8). ചോദ്യത്തിനുപയോഗിച്ച അക്ഷരങ്ങൾ

9). പൃച്ഛകൻ ഏതുമാതിരി നില്ക്കുന്നുവെന്ന് 

10). പൃച്ഛകൻ കയ്യ്, കാല് മുതലായ അവയവങ്ങളെക്കൊണ്ടു എടുക്കുന്ന വ്യാപാരം

11). പൃച്ഛകന്റെ പ്രസാദം ദുഃഖം മുതലായ ഭാവവിശേഷം 

12). പൃച്ഛകൻ എവിടേക്കു നോക്കിയിരിക്കുന്നുവെന്നത്

13). ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറം അവസ്ഥ മുതലായവ 

14). കടകം കുണ്ഡലം മുതലായി പൃച്ഛകൻ ധരിച്ച വസ്തുക്കൾ

15). താൽക്കാലത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ എന്നാൽ വേണുവീണാദിശബ്ദങ്ങൾ ഉപശ്രുതികൾ വിലാപപ്രലാപാദികൾ ഇതുകളാകുന്നു അറിയേണ്ടവ. ഇതുകളുടെ ശുഭാശുഭത്വങ്ങളെ ഈ നിർദ്ദേശക്രമേണ അനുപദം തന്നെ പറയുന്നതാകുന്നു.

ആരൂഢരാശി ഇന്നതെന്നു നിശ്ചയിപ്പാൻ കഴിയാതെവന്നാൽ

തസ്മിന്നനിശ്ചിതേ ചക്രം വിലിഖ്യാസ്മിൻ സുപൂജിതേ
പ്രഷ്ടാ സ്വർണേന യം രാശി സ്പൃശേദാരൂഢ ഏവ സഃ ഇതി.

സാരം :-

പൃച്ഛകൻ വന്നുനിന്നതു രാശിസന്ധിദിക്കിലാകകൊണ്ടോ നടന്നുകൊണ്ടു ചോദിക്കുകയാലോ മറ്റോ ആരൂഢരാശി ഇന്നതെന്നു നിശ്ചയിപ്പാൻ കഴിയാതെവന്നാൽ പറയാൻ പോകുന്ന വിധിപ്രകാരം ചക്രലേഖനം ചെയ്തു രാശിപൂജയും ഗ്രഹപൂജയും കഴിച്ച് ആ രാശിചക്രത്തിൽ ഏതുരാശിയിൻമേലാണ് പൃച്ഛകൻ സ്വർണം വെക്കുന്നത്, ആ രാശിയെ ആരൂഢരാശി എന്ന് കല്പിച്ച് അതുകൊണ്ടു് ഫലം പറഞ്ഞുകൊള്ളുക. 

ഏതുരാശിയിൽ നിന്നിട്ടു പൃച്ഛകൻ ചോദിക്കുന്നുവോ ആ രാശിയെ ആരൂഢം / ലഗ്നം എന്നു പറയുന്നു

ഐന്ദ്ര്യാം മേഷവൃഷാ, വഗ്നികോണേ മിഥുനഭം സ്ഥിതം,
യാമ്യാം കർകടസിംഹൗ സ്തോ, നൈരൃത്യാം ദിശി കന്യകാ,

വാരുണ്യാം തു തുലാകീടൗ, വായുകോണേ ധനുസ്ഥിതിഃ,
സൗമ്യാം മൃഗഘടൗ സ്യാതാ, മൈശാന്യാം ദിശി മീനഭം.

ഭൂമിചക്രമിതി പ്രോക്തം വിഷ്വഗ്ദൈവവിദഃ സ്ഥിതം
തത്ര യത്ര സ്ഥിതഃ പ്രഷ്ടാ *പൃച്ഛത്യാരൂഢഭം ഹി തൽ,

ആരൂഢത്വാൽ പൃച്ഛകേന രാശിരാരൂഢ ഉച്യതേ
തസ്മിൻ സമ്യക്പരിജ്ഞാതേ സർവം തേനൈവ ചിന്ത്യതാം.

സാരം :-

മേടം, ഇടവം, എന്നീ രാശികൾ കിഴക്കേ ദിക്കിലും മിഥുനം രാശി അഗ്നികോണിലും കർക്കടകം, ചിങ്ങം എന്നീ രാശികൾ തെക്കേ ദിക്കിലും കന്നി രാശി നൈതൃതകോണിലും തുലാം വൃശ്ചികം എന്നീ രാശികൾ പടിഞ്ഞാറേ ദിക്കിലും ധനു രാശി വായുകോണിലും മകരം കുംഭം എന്നീ രാശികൾ വടക്കേ ദിക്കിലും മീനം രാശി ഈശാനകോണിലും ഇങ്ങിനെ ജ്യോതിഷക്കാരന്റെ നാലുപുറത്തും ആയി രാശിചക്രം നില്ക്കുന്നുവെന്നു കല്പിക്കണം.

ജ്യോതിഷക്കാരന്റെ നാലുപുറത്തും രാശിചക്രം ഇങ്ങിനെ എന്ന് കല്പിച്ചാൽ അതുകളിൽവച്ച് ഏതുരാശിയിൽ നിന്നിട്ടു പൃച്ഛകൻ ചോദിക്കുന്നുവോ ആ രാശിയെ ആരൂഢമെന്നു പറയുന്നു. 

പൃച്ഛകനാൽ ആരോഹിക്കപ്പെട്ടതാകകൊണ്ട് " ആരൂഢം " എന്നു പറയുന്നു.

ജ്യോതിഷക്കാരന്റെ നേരെ കിഴക്കുനിന്നു പൃച്ഛകൻ ചോദിച്ചാൽ മേടമോ ഇടവമോ ആരൂഢമാകും. അതിൽ അല്പം വടക്കു നീങ്ങിയാണെങ്കിൽ മേടവും അല്പം തെക്കു നീങ്ങിയാണ് നില്ക്കുന്നതെങ്കിൽ ഇടവവും ആരൂഢമായിരിക്കും. ഈ ആരൂഢരാശി ഇന്നതാണെന്നു നല്ലവണ്ണം അറിഞ്ഞാൽ എല്ലാ ഫലങ്ങളും ഈ ആരൂഢം കൊണ്ടുതന്നെ വിചാരിക്കണം. ഇതിനെത്തന്നെ ലഗ്നമെന്നും പറയുന്നു. 
--------------------------------------------
* രാശിരാരൂഢഭം (പാ. ഭേ.)

ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ

അപൃച്ഛതഃ പൃച്ഛതോ വാ ജിജ്ഞാസോര്യസ്യ കസ്യചിൽ
ഹോരാകേന്ദ്രത്രികോണേഭ്യഃ ശുഭാശുഭഫലം വദേൽ.

വസിഷ്ഠവചനാദസ്മാജ്ജിജ്ഞാസോരപ്യപൃച്ഛതഃ
ദർശനേ ദൈവവിദ്ബ്രൂയാദാരൂഡേന ശുഭാശുഭം.

സാരം :-

ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ ഏതായാലും ജ്യോതിഷക്കാരൻ ജിജ്ഞാസായുള്ളവനോടു ലഗ്നത്തേയും കേന്ദ്രങ്ങളേയും ത്രികോണങ്ങളേയും ആലോചിച്ചു ശുഭഫലത്തേയും അശുഭഫലത്തേയും പറയണം. എന്നു വസിഷ്ഠമഹർഷി പറഞ്ഞിട്ടുണ്ട്. അതുഹേതുവായിട്ടു മുൻപു പറഞ്ഞ നിഷേധമുണ്ടെങ്കിലും അറിവാൻ മോഹമുള്ളവൻ ചോദിച്ചില്ലെങ്കിലും അവനെ കണ്ടാൽ ജ്യോതിഷക്കാരൻ ആരൂഢംകൊണ്ടു ശുഭാശുഭഫലങ്ങളെ പറഞ്ഞുകൊടുക്കണം. ഇവിടെ ഹോരാകേന്ദ്രത്രികോണേഭ്യഃ എന്നതു ല്യബ്ളോപേകർമണി പഞ്ചമീ; ഫലം പറയുന്നതിൽ ഹോരാകേന്ദ്രത്രികോണങ്ങൾക്ക് അധികാവകാശമുണ്ടായാൽ അതുകളെ വിശേഷിച്ചു കാണിച്ചുവെന്നു മാത്രമേ ഉള്ളു. അതിനെ ഇതരോപലക്ഷണത്വേന കല്പിച്ചാൽ മതി. ഹോരാ = ലഗ്നം കേന്ദ്രാന്തർഭൂതമാണെങ്കിലും ചതുർത്ഥസപ്തമദശമാപേക്ഷയാ പ്രാധാന്യമുണ്ടാകയാൽ വേറെ കാണിച്ചതാകുന്നു. ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷഃ എന്നു വചനവുമുണ്ട്.

പൃച്ഛകൻ ഫലം പറയണമെന്നു ജ്യോതിഷക്കാരനോടാവശ്യപ്പെട്ടു ചോദിക്കാതെ ജ്യോതിഷക്കാരൻ ഫലം പറയരുത്

നാപൃഷ്ടഃ കസ്യചിദ്ബ്രൂയാന്നാƒന്യായേന ച പൃച്ഛതഃ
പരമാർത്ഥഫലജ്ഞാനം യതോ നൈവേഹ സിദ്ധ്യതി. ഇതി.

സാരം :-

പൃച്ഛകൻ ഫലം പറയണമെന്നു ജ്യോതിഷക്കാരനോടാവശ്യപ്പെട്ടു ചോദിക്കാതെ ജ്യോതിഷക്കാരൻ ഫലം പറയരുത്. ദൈവഗത്യാ കാണുമ്പോഴോ പരീക്ഷിക്കാൻ വേണ്ടിയോ ന്യായമല്ലാതെ ചോദിച്ചവനോടും ഫലം പറയേണ്ടതില്ല. അങ്ങിനെയുള്ളവരോടു പറയുവാൻ ശ്രമിക്കുന്നതായാൽ ജ്യോതിഷക്കാരന്നു പരമാർത്ഥഭൂതമായ ഫലത്തിന്റെ അറിവുണ്ടാവുന്നതല്ല. അപ്പോൾ പറയുന്നത് ഒത്തുവരുവാനിടയാവില്ല. അതിനാലാണ് പറയേണ്ടതില്ലെന്നു പറഞ്ഞത്.

hr8k33aK4r16r55L31P8

hr8k33aK4r16r55L31P8

ജ്യോതിഷക്കാരന്റെ അടുക്കൽ എന്തെങ്കിലും ചോദിപ്പാൻ വരുന്ന പൃച്ഛകൻ ചെയ്യേണ്ടുന്ന കർമ്മങ്ങളെ പറയുന്നു

തിഥൗ ശുഭായാം ശുഭദേƒനുകൂലേ
താരേ ദിനേ ഭാനുശുഭഗ്രഹാണാം
പ്രഷ്ടേപ്സിതം പ്രാഭൃതദാനതുഷ്ടം
ജ്യോതിർവിദം പ്രാതരുപേത്യ പൃച്ഛേൽ.

സാരം :-

പൃച്ഛകൻ ചതുർത്ഥി, നവമി, പതിനാലു, വിഷ്ടി, സ്ഥിരകരണം മുതലായ ദോഷങ്ങളില്ലാത്ത തിഥിദിവസം ഭരണി, കാർത്തിക, മുതലായ ദോഷങ്ങളില്ലാതെയും അഷ്ടമരാശിക്കൂറു, മൂന്നഞ്ചേഴാംനാളു മുതലായ ദോഷങ്ങളില്ലാത്ത നക്ഷത്രത്തുന്നാൾ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ആഴ്ചകളിൽ പ്രാതഃകാലത്തിങ്കൽ എന്തെങ്കിലും ഒരു പ്രാഭൃത ദ്രവ്യംകൊടുത്തു ജ്യോതിഷക്കാരനെ സന്തോഷിപ്പിച്ചു സമീപത്തിങ്കൽ ചെന്ന് അഭീഷ്ടകാര്യത്തെ ചോദിക്കണം. ഉപത്യേ എന്നു പറഞ്ഞതുകൊണ്ടു ദൂരത്തുനിന്നു വിളിച്ചുചോദിക്കരുതെന്നു വരുന്നു.

ഇങ്ങനെ ഭക്തിപുരസ്സരമായിട്ടു ചോദിക്കുന്നയാൾക്കു മാത്രമേ ശുഭാശുഭഫലത്തെ പറയാവു. അതല്ലാത്തവരോട് പറയേണ്ടതില്ല. 

കാളിയനും ശ്രീഗരുഡനും

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് അമൃത് സ്വന്തമാക്കി. അമൃതുമായി ഭൂമിയിലെത്തിയ ഗരുഡന്‍ അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിച്ചു. ഈ തക്കത്തിന് ഇന്ദ്രന്‍ അമൃതുമായ് കടന്നു കളഞ്ഞു. ദാസ്യമകന്ന ഗരുഡന്‍, കൂടുതല്‍ കരുത്തോടെ നാഗങ്ങളെ ആക്രമിച്ചു. തന്റെ മാതാവിനെ ദാസിയാക്കിവെച്ച കദ്രുവിന്റെ മക്കളായ സര്‍പ്പങ്ങളെ ഒന്നൊന്നായ് കൊന്നു തിന്നാന്‍ തുടങ്ങി. വംശനാശം ഭയന്ന സര്‍പ്പങ്ങള്‍  ബ്രഹ്മദേവനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് ഗരുഡനെ വിളിച്ചു വരുത്തി. ഗരുഡനോട് ഇങ്ങനെ അരുളിച്ചെയ്തു; 'ഉണ്ണീ ഗരുഡാ ഇനിമേലില്‍ സര്‍പ്പങ്ങളെ ദ്രോഹിക്കരുത് വാവുതോറും നടത്തപ്പെടുന്ന സര്‍പ്പബലിയില്‍ സമര്‍പ്പിക്കുന്ന, ഹവിസ്സ് ആഹാരമാക്കി, സര്‍പ്പങ്ങളെ വെറുതെ വിടുക'. അപ്രകാരം ഗരുഡന്‍ സര്‍പ്പങ്ങള്‍ നല്‍കുന്ന ഹവിസ്സ് സ്വീകരിച്ച് തൃപ്തനായി.

അങ്ങനെയിരിക്കെ, സ്വന്തം കരുത്തില്‍ അഹങ്കാരം പൂണ്ട കാളിയന്‍ എന്ന സര്‍പ്പം ഗരുഡന് നല്‍കാതെ ഹവിസ്സ് മുഴുവനും ഭക്ഷിച്ച്…ഗരുഡനെ വെല്ലുവിളിച്ചു.പത്തി വിടര്‍ത്തി ചീറ്റി വന്ന കാളിയനുനേരെ, പക്ഷിരാജന്‍ പറന്നടുത്തു. കൊക്കും, നഖവും ചിറകും കൊണ്ട് കാളിയനെ നേരിട്ടു. ഗരുഡന്റെ ആക്രമണമേറ്റ് തളര്‍ന്ന കാളിയന്‍ ഒരു വിധം രക്ഷപ്പെട്ട് കാളിന്ദീ നദിയിലെത്തി.…അവന്‍ കുടുംബസമേതം കാളിന്ദീനദിയില്‍ താമസം തുടങ്ങി.  

സൗരഭീമുനിയുടെ ശാപം മൂലം ഗരുഡന് കാളിന്ദീ നദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല.മുമ്പൊരിക്കല്‍ മുനി സന്ധ്യാവന്ദനം ചെയ്യുന്ന സമയത്ത് കാളിന്ദിയിലെത്തിയ ഗരുഡന്‍, മുനിസാന്നിധ്യം വകവയ്ക്കാതെ നദിയില്‍ നിന്നും മീന്‍പിടിക്കാനാരംഭിച്ചു. ഗരുഡന്റെ പ്രവൃത്തി സൗരഭിയെ കോപിഷ്ടനാക്കി. 'അഹങ്കാരിയായ ഗരുഡാ വകതിരിവ് ലവലേശമില്ലാതെ പവിത്രമായ സന്ധ്യാനേരത്ത് ഈ പുണ്യനദിയെ മലിനമാക്കിയ നീ ഈ പ്രദേശത്ത് വന്നാല്‍ ആ നിമിഷം, നിന്റെ തലപൊട്ടിത്തെറിക്കട്ടെ.' മുനി ഗരുഡനെ ശപിച്ചു. 

ശാപം നിലനില്‍ക്കെ ഗരുഡന് വരാന്‍ കഴിയാത്ത കാളിന്ദിയില്‍, കാളിയന്‍ തന്റെ സാമ്രാജ്യം സ്ഥാപിച്ചു. കാളിയന്റെ വിഷജ്വാലയില്‍ കാളിന്ദീതീരത്തെ വൃക്ഷങ്ങള്‍ കത്തിക്കരിഞ്ഞു. നദിയിലെ ജീവജാലങ്ങള്‍ ചത്തൊടുങ്ങി പരിസരമാകെ വിഷത്തില്‍ മുക്കി വസിച്ചു സര്‍പ്പശ്രേഷ്ഠന്‍.

ഒരു ദിവസം ഗോപബാലന്‍മാര്‍ക്കൊപ്പം എത്തിയ പശുക്കള്‍ കാളിന്ദിയിലെ ജലം കുടിച്ച മാത്രയില്‍ മറിഞ്ഞു വീണ് ചത്തു. വിവരമറിഞ്ഞെത്തിയ ശ്രീകൃഷ്ണന് നേരെ പത്തി വിടര്‍ത്തിച്ചീറ്റിയെത്തി കാളിയന്‍. ദുഷ്ട സര്‍പ്പത്തിന്റെ ഫണത്തിനു മുകളില്‍ ചാടിക്കയറി ഭഗവാന്‍ നൃത്തം വെക്കാന്‍ തുടങ്ങി. അഹങ്കാരത്തിന്റെ പത്തികള്‍ ഒന്നൊന്നായ് കൃഷ്ണന്‍ ചവിട്ടിത്താഴ്ത്തി. എന്നിട്ടവനോടു പറഞ്ഞു'ഹേ കാളിയാ പുണ്യനദിയായ കാളിന്ദിയില്‍ നിനക്കിനി സ്ഥാനമില്ല; ഉടന്‍  ഇവിടം വിട്ട് പോകുക. എന്റെ പാദസ്പര്‍ശമേറ്റതിനാല്‍ നിന്നെ ഇനി ഗരുഡന്‍ തൊടില്ല. നിനക്ക് രമണകദ്വീപിനു സമീപം പോയ് വസിക്കാം'

 ഭഗവാന്റെ പാദസ്പര്‍ശമേറ്റതോടെ കാളിയന്‍ ഗരുഡനില്‍ നിന്ന് രക്ഷപ്പെട്ടു. അങ്ങനെ ഗരുഡനും കാളിയനും തമ്മില്‍ നിലനിന്നിരുന്ന വൈര്യവും അവസാനിച്ചു. വിഷബാധയേറ്റ് കിടന്ന പശുക്കളും ഗോപന്‍മാരും ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നെണീറ്റ് ഭഗവാനെ അനുഗമിച്ചു. 

ജ്യോതിഷക്കാരൻ തന്റെ അടുക്കലേക്ക് ആരെങ്കിലും വരുന്നതു കണ്ടാൽ

ആലോകേ ഖലു യസ്യകസ്യചിദസാവായാതി യൽ കിഞ്ചന
പ്രഷ്ടും മാം പ്രതി നൂനമിത്യവഹിതസ്തന്ന്യസ്തദൃഷ്ടിർദൃഢം
തച്ചേഷ്ടാദികമാകലയ്യ സകലം തൽകാലജാതം പുനർ - 
ജാനീയാത്സദസന്നിമിത്തമപി ച ശ്വാസസ്ഥിതിംചാത്മനഃ

സാരം :-

സ്വസ്ഥചിത്തനായിരിക്കുന്ന ജ്യോതിഷക്കാരൻ തന്റെ അടുക്കലേക്ക് ആരെങ്കിലും വരുന്നതു കണ്ടാൽ ഇയ്യാൾ എന്റെ അടുക്കലേക്ക് എന്തോ ഒന്നു ചോദിപ്പാൻ വേണ്ടി വരികയാണെന്നു കരുതി നല്ലവണ്ണം അയാളുടെ സ്പർശം, ചേഷ്ട, വസ്ത്രം, നോക്കൽ, മുതലായതിനെ സാവധാനമായി നോക്കിയറിഞ്ഞു ദൈവവശാൽ താൽക്കാലത്തിൽ കോകിലശബ്ദം മുതലായ ശുഭനിമിത്തങ്ങളോ ക്ഷുതം മുതലായ അശുഭനിമിത്തങ്ങളോ ഉണ്ടാകുന്നതെല്ലാം ഗ്രഹിച്ചുവെച്ചു തന്റെ ശ്വാസസ്ഥിതി ഏതു വിധം ഇരിക്കുന്നുവെന്നും പരിശോധിച്ചറിയണം. ഇതുകളെല്ലാം പിന്നെ ഫലനിരൂപണത്തിനുപയോഗിക്കപ്പെടുമെന്നു സാരം.

ജ്യോതിഷക്കാരൻ ദിവസേന ചെയ്യേണ്ടുന്ന കർമ്മത്തെ പറയുന്നു

ഉത്ഥായോഷസി ദേവതാം ഹൃദി നിജാം ധ്യാത്വാ വപുശ്ശോധനം
കൃത്വാ സ്നാനപുരസ്സരം സലിലവിക്ഷേപാദികർമാഖിലം
കൃത്വാ മന്ത്രജപാദികം ചാ വിധിവൽ പഞ്ചാംഗവീക്ഷാം തഥാ
ഖേടാനാം ഗണനം ചാ ദൈവവിദഥ സ്വസ്ഥാന്തരാത്മാ ഭവേൽ.

സാരം :-

ജ്യോതിഷക്കാരൻ സൂര്യോദയസമയത്തിങ്കൽ ഉണർന്ന് എഴുന്നേറ്റു തന്റെ പരദേവതയെ ഭക്തിപുരസ്സരം മനസ്സുകൊണ്ടു ധ്യാനിച്ചു, മലമൂത്രവിസർജ്ജനം ചെയ്തു, ശൗചാചമനാദികൊണ്ടു ദേഹശുദ്ധിവരുത്തി, സ്നാനം ചെയ്തു, സന്ധ്യാവന്ദനം മുതലായ കർമ്മങ്ങളെ എല്ലാം വൈകല്യം വരാതെ ചെയ്തു താനുപാസിക്കുന്ന മന്ത്രത്തെ ജപിച്ചു പഞ്ചാംഗം വച്ചു ഗ്രഹഗണനം ചെയ്ത് അനന്തരം കൃതകൃത്യനായി മനോവിചാരം ഒന്നും കൂടാതെ സ്വസ്ഥചിത്തനായി ഇരിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.