സൂര്യന്റെ ദൃഷ്ടിയോഗങ്ങളിലോ ഭാവങ്ങളിലോ / ചന്ദ്രന്റെ ദൃഷ്ടിയോഗങ്ങളിലോ ഭാവങ്ങളിലോ നിൽക്കുന്ന ശനിയുടെ ദശാകാലം

സൂര്യേണ സംയുതേ മന്ദേ ബഹുഭാഗ്യം സുതക്ഷയം
സൂര്യാൽ സപ്തായതുര്യേഷു സ്ഥിതശ്ചേൽ സ തു പുത്രഹാ
സൂര്യേണ യദി സംദൃഷ്‌ടോ ഭാഗ്യകാരക ഏവ സഃ
ചന്ദ്രദൃഷ്‌ടേ യദി യദാ ഗൃഹ വാഹനലാഭവാൻ.

ചന്ദ്രാൽ സപ്തായസൗഖ്യേഷു സ്ഥിതശ്ചേന്മാതൃഹാപി ച
ക്ഷേത്രവാഹനവിത്താദിലാഭസ്സ്യാൽ ബലവാന്യദി.

സാരം :-

സൂര്യനോടുകൂടി (മൗഢ്യമില്ലാതെയിരിക്കണം) നിൽക്കുന്ന ശനിയുടെ ദശാകാലം വലിയ ഭാഗ്യവും പുത്രനാശവും ഉണ്ടാകും.

സൂര്യൻ നിൽക്കുന്ന രാശിയുടെ നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നിൽക്കുന്ന ശനിയുടെ ദശാകാലം പുത്രമരണമുണ്ടാകും.

സൂര്യദൃഷ്ടനായ ശനിയുടെ ദശാകാലം ഏറ്റവും ഭാഗ്യയോഗകർത്തവായിത്തീരും

ചന്ദ്രദൃഷ്ടനായ ശനിയുടെ ദശാകാലം ഗൃഹവും വാഹനങ്ങളും ഉണ്ടാകും.

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 4, 7, 11 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം മാതൃമരണമുണ്ടാകും. ഈ  ശനി ബലവാനാണെങ്കിൽ ഭൂമിയും ധനവും വാഹനങ്ങളും മറ്റ് ഇഷ്ടഫലങ്ങളും ലഭിക്കുകയും ചെയ്യും. 

മീനം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഝഷഗതമന്ദദശായാം
ദേശഭ്രമണം പിതുർവ്യഥാം ലഭതേ
നേത്രരുജം നൈർദ്ധന്യം
ഭൂനാശം കാര്യസാധനം കിമപി.

സാരം :-

മീനം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ദേശാന്തര സഞ്ചാരവും നേത്രരോഗവും നിർദ്ധനത്വവും ഭൂമിനാശവും പിതാവിന് അരിഷ്ടയും അല്പമായ ചില കാര്യഗുണങ്ങളും സംഭവിക്കും.

കുംഭം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഘടഗതസൂര്യജദായേ
ഘടയതി പുത്രക്ഷയം ക്ഷതം ദേഹ
ബഹുധനലാഭം കീർത്തിം
ഖരഗോമഹിഷോഷ്ട്രലാഭമപി.

സാരം :-

കുംഭം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ദേഹത്തിൽ മുറിവ്, വ്രണം, ചതവ്, എന്നിവ സംഭവിക്കുകയും പുത്രന്മാർക്ക് ഹാനിയുണ്ടാവുകയും വളരെ ധനവും കീർത്തിയും കഴുത, പശു, കാള, എരുമ, ഒട്ടകം, കൃഷികാര്യങ്ങൾ എന്നിവയുടെ ലാഭവും സംഭവിക്കുകയും ചെയ്യും.

ഐതിഹ്യങ്ങൾ

ഐതിഹ്യങ്ങൾ
  1. ചെമ്പകശ്ശേശിരാജാവ്  
  2. കോട്ടയത്തുരാജാവ്  
  3. മഹാഭാഷ്യം  
  4. ഭർത്തൃഹരി  
  5. അധ്യാത്മരാമായണം  
  6. പറയി പെറ്റ പന്തിരുകുലം  
  7. തലക്കുളത്തൂർ ഭട്ടതിരി  
  8. വില്വമംഗലത്തു സ്വാമിയാർ  
  9. കാക്കശ്ശേരി ഭട്ടതിരി  
  10. മുട്ടസ്സു നമ്പൂരി  
  11. പുളിയാമ്പിള്ളി നമ്പൂരി  
  12. കല്ലന്താറ്റിൽ ഗുരുക്കൾ  
  13. കോലത്തിരിയും സാമൂതിരിയും  
  14. പാണ്ടമ്പറമ്പത്തു കോടൻ ഭരണിയിലെ ഉപ്പുമാങ്ങ  
  15. മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും   
  16. കാലടിയിൽ ഭട്ടതിരി  
  17. വെണ്‍മണി നമ്പൂരിപ്പാടന്മാർ  
  18. കുഞ്ചമണ്‍പോറ്റിയും മറ്റപ്പള്ളി നമ്പൂരിപ്പാടും  
  19. വയക്കരെ അച്ഛൻമൂസ്സ്  
  20. കോഴിക്കോട്ടങ്ങാടി   
  21. കിടങ്ങൂർ കണ്ടങ്കോരൻ  
  22. കുമരനല്ലൂർ ഭഗവതി  
  23. തിരുനക്കരദ്ദേവനും അവിടുത്തെ കാളയും  
  24. ഭവഭൂതി  
  25. വാക്ഭടാചാര്യൻ  
  26. പ്രഭാകരൻ  
  27. പാതായിക്കര നമ്പൂതിരിമാർ  
  28. കാരാട്ടുനമ്പൂരി  
  29. വിഡ്ഢി! കൂശ്മണ്ഡം  
  30. കുഞ്ചൻ നമ്പ്യാരുടെ ഉത്ഭവം  
  31. വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ  
  32. ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും  
  33. നാലേക്കാട്ടു പിള്ളമാർ  
  34. കായംകുളം കൊച്ചുണ്ണി  
  35. കൈപ്പുഴ രാജ്ഞിയും പുളിംകുന്നു ദേശവും  
  36. ഒരന്തർജ്ജനത്തിന്റെ യുക്തി  
  37. പാഴൂർ പെരുംതൃക്കോവിൽ  
  38. പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം  
  39. രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം  
  40. കൊച്ചുനമ്പൂരി  
  41. ചെമ്പകശ്ശേരിരാജാവും മേല്പത്തൂർ ഭട്ടതിരിയും  
  42. വട്ടപ്പറമ്പിൽ വലിയമ്മ  
  43. വൈക്കത്തു തിരുനീലകണ്ഠൻ  
  44. കിളരൂർ കുന്നിന്മേൽ ഭഗവതി  
  45. പൂന്താനത്തു നമ്പൂരി  
  46. ആലത്തൂർ നമ്പി  
  47. വയസ്കര ചതുർവേദി ഭട്ടതിരിയും യക്ഷിയും  
  48. രാമപുരത്തുവാര്യർ  
  49. ചെമ്പ്രെഴുത്തച്ഛന്മാർ  
  50. കൊച്ചി ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ട്  
  51. അമ്മന്നൂർ പരമേശ്വരച്ചാക്യാർ  
  52. ചേരാനല്ലൂർ കുഞ്ചുക്കർത്താവ്  
  53. കൊട്ടാരക്കരഗ്ഗോശാല  
  54. തേവലശ്ശേരി നമ്പി  
  55. ചില ഈശ്വരന്മാരുടെ പിണക്കം  
  56. പറങ്ങോട്ടു നമ്പൂരി  
  57. പാക്കിൽ ശാസ്താവ്  
  58. കൊടുങ്ങല്ലൂർ വസൂരിമാല  
  59. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവങ്ങൾ  
  60. ആറന്മുള മാഹാത്മ്യം  
  61. കോന്നിയിൽ കൊച്ചയ്യപ്പൻ   
  62. ഊരകത്ത് അമ്മതിരുവടി  
  63. സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ട്   
  64. പിലാമന്തോൾ മൂസ്സ്  
  65. ശാസ്താങ്കോട്ടയും കുരങ്ങന്മാരും  
  66. മുഴമംഗലത്തു നമ്പൂരി  
  67. വയസ്ക്കര കുടുംബവും അവിടുത്തെ ശാസ്താവും  
  68. കായംകുളത്തു രാജാവിന്റെ ശ്രീചക്രം  
  69. കുളപ്പുറത്തു ഭീമൻ  
  70. മണ്ണടിക്കാവും കാമ്പിത്താനും   
  71. ശ്രീകൃഷ്ണകർണ്ണാമൃതം  
  72. കടമറ്റത്തു കത്തനാർ  
  73. പുരുഹരിണപുരേശ മാഹാത്മ്യം   
  74. തോലകവി   
  75. കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ  
  76. അച്ചൻകോവിൽ ശാസ്താവും പരിവാരമൂർത്തികളും  
  77. അവണാമനയ്ക്കൽ ഗോപാലൻ  
  78. പള്ളിപ്പുറത്തു കാവ്  
  79. എളേടത്തു തൈക്കാട്ടു മൂസ്സന്മാർ  
  80. കൈപ്പുഴത്തമ്പാൻ  
  81. കൊല്ലം വിഷാരിക്കാവ്  
  82. വയസ്ക്കരെ ആര്യൻ നാരായണൻ മൂസ്സ് അവർകളുടെ ചികിത്സാനൈപുണ്യം  
  83. ചംക്രോത്തമ്മ  
  84. അവണങ്ങാട്ടു പണിക്കരും ചാത്തന്മാരും  
  85. കുട്ടഞ്ചേരി മൂസ്സ്  
  86. പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും  
  87. കടാങ്കോട്ടു മാക്കംഭഗവതി  
  88. ഒരു യൂറോപ്യന്റെ സ്വാമിഭക്തി  
  89. സംഘക്കളി  
  90. കൊട്ടാരക്കര ചന്ദ്രശേഖരൻ  
  91. പനയന്നാർ കാവ്  
  92. ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളി യോഗവും  
  93. കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാരിയരും  
  94. വിജയാദ്രി മാഹാത്മ്യം  
  95. നടുവിലേപ്പാട്ടു ഭട്ടതിരി  
  96. ആറന്മുളദേവനും മങ്ങാട്ടു ഭട്ടതിരിയും   
  97. മുണ്ടേമ്പിള്ളി കൃഷ്ണമാരാർ  
  98. മണ്ണാറശാല മാഹാത്മ്യം  
  99. ഒരു സ്വാമിയാരുടെ ശാപം 
  100. പുല്ലങ്കോട്ടു നമ്പൂരി  
  101. പനച്ചിക്കാട്ടു സരസ്വതി  
  102. വെള്ളൊടു നമ്പൂരി  
  103. ആറന്മുള വലിയ ബാലകൃഷ്ണൻ   
  104. ചെങ്ങന്നൂർ ഭഗവതി  
  105. ഇടവെട്ടിക്കാട്ടു നമ്പൂരി  
  106. പയ്യന്നൂർ ഗ്രാമം 
  107. ഒളശ്ശയിൽ വേട്ടയ്ക്കൊരു മകൻ കാവ്  
  108. ശബരിമല ശാസ്താവും പന്തളത്തു രാജാവും  
  109. വൈക്കത്തെപ്പാട്ടുകൾ  
  110. പെരുമ്പുലാവിൽ കേളുമേനോൻ  
  111. ചെമ്പകശ്ശേരി രാജാവും രാജ്ഞിയും  
  112. വില്വമംഗലത്തുസ്വാമിയാർ - 2   
  113. പാമ്പുമേക്കാട്ടു നമ്പൂരി  
  114. കാളിദാസൻ  
  115. പന്തളം നീലകണ്ഠൻ  
  116. ചിറ്റൂർകാവിൽ ഭഗവതി  
  117. കല്ലൂർ നമ്പൂരിപ്പാടന്മാർ  
  118. തകഴിയിൽ ശാസ്താവും അവിടത്തെ എണ്ണയും  
  119. അറക്കൽ ബീബി  
  120. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും  
  121. പാഴൂർ പെരുംതൃക്കോവിൽ - 2  
  122. തെക്കേടത്തു കുടുംബക്കാർ  
  123. മുക്കോല ക്ഷേത്രങ്ങൾ  
  124. കുമാരമംഗലത്തു നമ്പൂരി  
  125. മണ്ടക്കാട്ടമ്മയും കൊടയും  
  126. തിരുവട്ടാറ്റാദികേശവൻ  

മഹാഭാരതത്തിലെ ഗുണപാഠം

ഭാരത ചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു. മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.

മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍ തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.
ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം. ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം. മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്. പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.

പാണ്ഡവരോട് കൂറുകാണിച്ചു എന്ന പേരില്‍ പലപ്പോഴും കൗരവര്‍ മുത്തച്ഛനെ കുറ്റപ്പെടുത്തുന്നുമുണ്ട്. മഹാഭാരതയുദ്ധത്തില്‍ ഭീഷ്മര്‍ കൗരവരുടെ പ്രധാന സേനാപതിയായിരുന്നു. ശിഖണ്ഡിയുടെ സഹായത്താല്‍ അര്‍ജ്ജുനന്‍ ഭീഷ്മരെ പരാജയപ്പെടുത്തി ശരശയ്യയില്‍ വീഴ്ത്തുന്നു. ഹസ്തിനപുരവും ആയി അലിഞ്ഞുചേര്‍ന്ന അദ്ദേഹത്തിന്റെ ജീവന്‍, ആ രാജ്യത്തിന് മോചനം കിട്ടിയതിനുശേഷമാണ് മോക്ഷപ്രാപ്തി നേടുന്നത്. ശരശയ്യയില്‍ കിടക്കുന്ന സമയത്ത് പലപ്പോഴും ഗംഗാദേവി വന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ഹസ്തിനപുരത്തെ ഈ അവസ്ഥയിലാക്കി വരാന്‍ സാധ്യമല്ല എന്നദ്ദേഹം പറയുന്നു. പിതാവിന്റെ നന്മയ്ക്കുവേണ്ടി മുന്‍പില്‍ നോക്കാതെ ചെയ്ത ശപഥമാണല്ലോ ആ പുണ്യാത്മന്റെ ജീവിതം ഇത്രത്തോളം ആക്കിത്തീര്‍ത്തത്. വാസ്തവത്തില്‍ ഭീഷ്മര്‍ തന്റെ ജീവിതം പിതാവിനു വേണ്ടി ഹോമിക്കുകയല്ലേ ചെയ്തത്. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്. നാം ഒരിക്കലും ഒന്നിലും എടുത്തുചാടരുത്. വീണ്ടുവിചാരമില്ലാതെ പ്രവൃത്തിക്കുന്നവര്‍ക്ക് ഫലം ആപത്താണെന്നതില്‍ സംശയമില്ല.

ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്. അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതുപോലുമില്ല. തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.

മഹാഭാരത യുദ്ധത്തില്‍ ദ്രൗപതിക്കും അവരുടേതായ പങ്കുണ്ട്. ചൂതുകളിച്ച് പരാജിതരായിരുന്ന പാണ്ഡവരുടെ മുന്നില്‍വച്ച് കൗരവര്‍ നടത്തിയ വസ്ത്രാക്ഷേപമാണ് ദ്രൗപതിയുടെ മനസ്സില്‍ കൗരവരോടുള്ള വൈരാഗ്യത്തെ വളര്‍ത്തിയത്. ഇതേ സഭയില്‍ വച്ചാണ് ഭീമന്‍ ദുര്യോധനനെ തുടയ്ക്കടിച്ച് കൊല്ലും എന്ന് ശപഥം ചെയ്യുന്നതും. ബാലന്‍മാരായിരിക്കെ തന്നെ ഭീമനും ദുര്യോധനനും ബദ്ധ ശത്രുക്കളാണ്. ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെട്ട യുധിഷ്ഠിരന് പാഞ്ചാലിയേയും പണയം വയ്‌ക്കേണ്ടിവരുന്നു. ധര്‍മ്മനിഷ്ഠനായാലും യുധിഷ്ഠരന്‍ ചെയ്ത ഈ പ്രവൃത്തി ധര്‍മ്മത്തിന് നിരക്കാത്തത് അല്ലേ? പാഞ്ചാലി ഭീഷ്മരുടെ മുന്നില്‍ വച്ചുതന്നെ ഈ നീചപ്രവൃത്തിയെ ചോദ്യം ചെയ്യുന്നുമുണ്ട്. നമ്മുടെ ആള്‍ക്കാര്‍ക്കിടയില്‍ ഇന്നും നിലനില്ക്കുന്ന ഒന്നാണല്ലോ ചൂതുകളി. ഈ ചൂതുകളി എല്ലായിപ്പോഴും നാശമേവരുത്തുകയുള്ളൂ. ഈ ചുതുകളിയാണല്ലോ മഹാഭാരത യുദ്ധത്തിന്റെ ആദ്യ വിത്ത് വിതച്ചത്.

മഹാഭാരത യുദ്ധത്തിന് ശകുനി വഹിച്ച പങ്ക് നിസ്സാരമല്ല. തന്റെ സഹോദരിയായ ഗാന്ധാരിയെ ഭീഷ്മരെ ഭയന്നാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവാഹം ചെയ്തു കൊടുത്തത്. അന്നുമുതല്‍ ശകുനിയുടെ മനസ്സില്‍ ഭീഷ്മരോടുള്ള പക നാള്‍കുനാള്‍ വളരുകയായിരുന്നു. എങ്ങിനെയും കൗരവകുലത്തെ നശിപ്പിക്കുക എന്നതായിരുന്നു ശകുനിയുടെ ലക്ഷ്യം. ദുര്യോധനന്റെ ഉപദേഷ്ടാവെന്നുകൂടി ശകുനിയെ വിശേഷിപ്പിക്കാം. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. ചൂതുകളിക്ക് പാണ്ഡവരെ വിളിച്ച് കള്ളചൂതില്‍ പരാജയപ്പെടുത്തിയത്. എല്ലാത്തിനും പിന്നില്‍ പ്രവൃത്തിച്ചത് ശകുനിയുടെ കുടിലബുദ്ധിയായിരുന്നു. തങ്ങളുടേയും നാശം ആണ് അമ്മാവന്‍ ആഗ്രഹിക്കുന്നതെന്ന് പാവം ദുര്യോധനന്‍ അറിഞ്ഞിരുന്നില്ല. എത്ര അടുത്ത ബന്ധുക്കളായാലും നമ്മില്‍ നിന്ന് ഒരു നിശ്ചിത അകലം സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവരുടെ വാക്കിന് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നതും ബുദ്ധിപരമല്ല. തെറ്റായാലും ശരിയായാലും നമുക്ക് നമ്മുടേതായ ഒരു അഭിപ്രായം ഏതൊരു കാര്യത്തിനും വേണം.

‘ശത്രുക്കളല്ല ശത്രുക്കളാകുന്നത്
മിത്രഭാവത്തോടരികെ വസിപ്പിന
ശത്രുക്കള്‍ ശത്രുക്കളാകുന്നിതേവരൂം”

ശകുനിയെ സംബന്ധിച്ച് രാമായണത്തിലെ പ്രസ്തുത വരികള്‍ എത്ര അര്‍ത്ഥവത്താണ്. ശകുനിയുടെ സ്നേഹമാണെന്നേ കൗരവര്‍ കരുതിയുള്ളൂ. കൗരവരെ എങ്ങനെയും നശിപ്പിക്കണം എന്ന ഒരൊറ്റ ചിന്തയെ ശകുനിക്കുണ്ടായിരുന്നുള്ളൂ. വിഷം തേനില്‍ അധികമെന്തിന്, ഒരു തുള്ളിപോരേ?

ജന്മനാതന്നെ തന്റെ കര്‍മ്മങ്ങളെ ഇച്ഛാനുസരണം നടത്തുവാനുളള യാതൊരു അധികാരവും ഇല്ലാതിരുന്ന മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ദാനവീരനായ കര്‍ണ്ണന്‍. വിവാഹത്തിനു മുന്‍പ് കുന്തിക്ക് സൂര്യഭഗവാനിലുണ്ടായ കുഞ്ഞാണ് കര്‍ണ്ണന്‍. അപമാന ഭാരത്താല്‍ കുന്തി കര്‍ണ്ണനെ ഒരു പെട്ടിയിലടച്ച് നദിയില്‍ ഒഴുക്കി. ഒരു തേരാളിയുടെ വളര്‍ത്തു പുത്രനായി കര്‍ണ്ണന്‍ വളര്‍ന്നു വലുതായി. ക്ഷത്രിയരോടൊപ്പം ആയുധാഭ്യാസം പഠിക്കാന്‍പോലും കര്‍ണ്ണു സാധിക്കുന്നില്ല. ഒരു ദിവസം കൗരവരും, പാണ്ഡവരും തമ്മിലുള്ള മത്സരത്തില്‍ കര്‍ണ്ണനും പങ്കെടുക്കാന്‍ പോകുന്നു. അവിടെ വച്ച് തേരാളിയുടെ പുത്രന് ആയുധാഭ്യാസത്തിനെന്തുകാര്യം എന്ന് ചോദിച്ച് അധിക്ഷേപിക്കുന്നു. ആ സമയത്ത് ദുര്യോധനനാണ് കര്‍ണ്ണന്റെ അഭിമാനം രക്ഷിക്കാനുണ്ടായിരുന്നത്.

ദുര്യോധനന്‍ കര്‍ണ്ണനെ ആ സഭയില്‍ വച്ചുതന്നെ അംഗരാജാവിയി വാഴിച്ചു. അന്ന് ആ സഭയില്‍ വച്ചുണ്ടായ കര്‍ണ്ണന്റെ ദുര്യോധനനോടുള്ള കടപ്പാടാണ് കര്‍ണ്ണനെ മരണം വരെ എത്തിച്ചത്. അന്നുമുതല്‍ കര്‍ണ്ണന്റെ ജീവിതം ദുര്യോധനനു വേണ്ടി മാത്രമായിരുന്നു. എന്തിന് സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യംപോലും കര്‍ണ്ണനുണ്ടായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ആ ജീവിതത്തിന് എന്താണ് വില? പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം നിശ്ചയിച്ച ശേഷം കുന്തി ഒരു ദിവസം കര്‍ണ്ണനോട് സത്യാവസ്ഥ തുറന്നുപറയുന്നു. പാണ്ഡവരുടെ ജ്യോഷ്ഠനാണെന്നും അതിനാല്‍ യുദ്ധത്തില്‍ അവരോടൊപ്പം പങ്കുചേരണം എന്നു പറയുന്നു. എന്നാല്‍ കടപ്പാടിനു നടുവില്‍ നില്ക്കുന്ന കര്‍ണ്ണന്‍ നിസ്സഹായനായിരുന്നു. എന്നിട്ടും എങ്ങനെയായാലും അമ്മയ്ക്ക് അഞ്ചുമക്കള്‍ എന്നും ജീവിച്ചിരിക്കും എന്ന് വാക്കും കൊടുത്തു. ഇതിനെല്ലാം കാരണം സ്വന്തം പുത്രനെന്നു പറയാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ ദുരഭിമാനമല്ലേ.

തന്റെ കുറ്റം അല്ലെങ്കില്‍ പോലും മാതാവും സഹോദരങ്ങളും ജീവിച്ചിരിക്കെ ഏകനായി അന്യന്റെ ആജ്ഞാനുസരണം ജീവിക്കകു, ഒടുവില്‍ സഹോദരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുക, അങ്ങനെ ഒരു ദുഃഖ കഥാപാത്രമാണ് കര്‍ണ്ണന്‍. പാണ്ഡവരുടെ വിജയത്തിനു വേണ്ടി ഇന്ദ്രന്‍ ബ്രഹ്മവേഷധാരിയായി വന്ന് കര്‍ണ്ണനോട് കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നു. ദാനവീരനായ കര്‍ണ്ണന്‍ യാതൊരു വിസ്സമ്മതവുമില്ലാതെ, പിതാവിന്റെ വാക്കുകളും ധിക്കരിച്ച് അത് ഇന്ദ്രന് ദാനം നല്‍കുന്നു. കര്‍ണ്ണന്റെ മരണത്തിനു കാരണവും ഇതാണല്ലോ, യുദ്ധസമയത്ത് എല്ലാം അറിയാവുന്ന ഭീഷ്മര്‍പോലും തന്റെ കൊടിക്കീഴില്‍ നിന്ന് കര്‍ണ്ണനെ യുദ്ധം ചെയ്യാന്‍ അനുവദിച്ചില്ല. ഭീഷ്മരുടെ പതനത്തിനു ശേഷമാണല്ലോ കര്‍ണ്ണന്‍ പ്രധാന സേനാപതിയായത്. നാം രാജാവിന്റെ മക്കളായി ജനിച്ചാലും ഒരു പാവപ്പെട്ടവന്റെ മക്കളായി ജനിച്ചാലും നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ജീവിതം ഒരിക്കലും ആര്‍ക്കും കടപ്പെട്ടത് ആവരുത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ കര്‍ണ്ണന്റെ പിന്‍ബലം കൂടി ഉണ്ടായിരുന്നതുകൊണ്ടല്ലേ ദുര്യോധനന്‍ ഇത്ര അഹങ്കാരിയും ദുര്‍മ്മോഹിയും ആയിത്തീര്‍ന്നത്. യുദ്ധത്തിന്റെ കാരണങ്ങളില്‍ കര്‍ണ്ണനും തന്റെതായ പങ്കുവഹിക്കുന്നുണ്ട്.

ധര്‍മ്മം, ഈശരഭക്തി, ഗുരുഭക്തി, സത്യം, ദയ, നീതിസ്‌നേഹം, ത്യാഗം എന്നീ ഗുണങ്ങളുടെ മൂര്‍ത്തിഭൂതമാണ് യുധിഷ്ഠരന്‍. എന്നാല്‍ ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടി ഈ യുധിഷ്ഠരന്‍ പോലും യുദ്ധ സമയത്ത് അശ്വത്ഥാമാ മരിച്ചു എന്നു കള്ളം പറഞ്ഞു. വാസ്തവത്തില്‍ അശ്വസ്ഥമായെന്ന ആനയാണല്ലോ മരിച്ചത്. ചൂതുകളിയില്‍ എല്ലാം നഷ്ടമായ യുധിഷ്ഠരന്‍ അവസാനം ഭാര്യയായ പാഞ്ചാലിയെയും പണയം വയ്‌ക്കേണ്ടിവരുന്നു. ഇതും ധര്‍മ്മമാണോ? ധര്‍മ്മം നിലനിര്‍ത്താന്‍വേണ്ടി അധര്‍മ്മം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുതെറ്റും ഇല്ലെന്നാണല്ലോ ഭഗവാന്‍ കൃഷ്ണന്റെ പക്ഷം എന്തൊക്കെയായാലും യുദ്ധാവസാനം കൗരവരുടെ നാശത്തോടെ പാണ്ഡവര്‍ ഹസ്തിനപുരം വീണ്ടെടുത്തുവെങ്കിലും യുധിഷ്ഠിരന് തങ്ങള്‍ ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധം തോന്നുന്നു. തങ്ങളുടെ രാജ്യമോഹം ആണല്ലോ ജ്യേഷ്ഠനായ കര്‍ണ്ണന്റെ മരണത്തിന് കാരണമാക്കിയതെന്ന് യുധിഷ്ഠിരന്‍ ചിന്തിക്കുന്നു. പശ്ചാത്താപവിവശനായ യുധിഷ്ഠരനോട് നാരദമുനി കര്‍ണ്ണനെ കുറിച്ച് പറയുന്നു.

പരശുരാമന്റെ അടുക്കല്‍ ബ്രാഹ്ണനാണെന്ന് പറഞ്ഞ് കര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചു. ഒരു ദിവസം പരശുരാമന്‍ കര്‍ണ്ണന്റെ മടിയില്‍ തലവച്ച് ഉറങ്ങുകയായിരുന്നു. ആ സമയം ഒരു വണ്ട് കര്‍ണ്ണന്റെ തുടയില്‍ കടിച്ചിരുന്നു. ഗുരുവിന്റെ ഉറക്കത്തിന് വി്ഘനം വരുത്താതിരിക്കാന്‍ വേദനയും സഹിച്ചിരുന്നു. പെട്ടെന്നുണര്‍ന്നു പരശുരാമന്‍ കണ്ട കാഴ്ച അദ്ദേഹത്തിനെ കോപാകുലനാക്കി. ബ്രാഹ്മണനാണെന്ന് കള്ളം പറഞ്ഞ കര്‍ണ്ണനെ അദ്ദേഹം ശപിച്ചു. ആ ശാപത്തിന്റ ഫലമാണ് യുദ്ധത്തിനിടയില്‍ കര്‍ണ്ണന്റെ തേര് ചെളിയില്‍ താണുപോയത്. ഭീമന്റെ പുത്രനായ ഘടോല്‍കചന്‍ യുദ്ധത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്നത് കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്. കാരണം കര്‍ണ്ണന്റെ കയ്യില്‍ അതിശക്തിയുള്ള ഒരു വേലുണ്ട്. അത് നഷ്ടമാക്കാന്‍ വേണ്ടിയായിരുന്നു ഘടോത്കചന്‍ പ്രത്യക്ഷപ്പെടുന്നതുതന്നെ. നാരദമുനി ഇത്രയൊക്കെ പറഞ്ഞിട്ടും യുധിഷ്ഠിരന്റെ ദുഃഖത്തിന് ഒരു കുറവും വന്നില്ല. യുധിഷ്ഠിരന്റെ രാജ്യാഭിഷേകശേഷം കൃഷ്ണനോടൊപ്പം പാണ്ഡവര്‍ ഭീഷ്മരെ കാണാന്‍ എത്തുന്നു. യുധിഷ്ഠരനോടുള്ള ഭീഷ്മരുടെ ഉപദേശം മഹാഭാരതത്തിലെ പ്രധാന ഭാഗമാണ്. അതിനുശേഷം ഭീഷ്മര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു. ഭീഷ്മോപദേശത്തോടുകൂടി മഹാഭാരതത്തിലെ 15ാംമത്തെ പര്‍വ്വമായ ശാന്തി പര്‍വ്വം ഭംഗിയായി പര്യവസാനിക്കുകയാണ്.

മഹാഭാരതം കഥയില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രധാന കഥാപാത്രം ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. യശോദയുടേയും നന്ദഗോപരുടേയും മകനായി പിറന്ന കൃഷ്ണന്റെ ജനനോദ്ദേശ്യം തന്നെ അധര്‍മ്മത്തെ തുടച്ചുനീക്കി ധര്‍മ്മത്തെ സ്ഥാപിക്കുകയും, ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ പരിപാലിക്കുകയും ആണല്ലോ കൗരവരും, പാണ്ഡവരും തമ്മിലുള്ള യുദ്ധത്തില്‍ ധര്‍മ്മവൃക്ഷമാകുന്ന യുധിഷ്ഠരന്‍ ബ്രഹ്മസ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണനാകുന്ന പേരിന്‍ മേലാണ് നിലനില്ക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് പാണ്ഡവരെ എല്ലാ ആപത്തുകളില്‍നിന്നും രക്ഷിച്ചത്. പാണ്ഡവര്‍ ഈശ്വരവിശ്വാസികളും, ഭക്തന്മാരുമാണ്. കൗരവരുടെ കാര്യത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് എത്രയൊക്കെ ധനവും, സമ്പത്തും, ഐശ്വര്യവും, ഉണ്ടായിരുന്നാലും അഹങ്കാരിയും, എളിമയില്ലാത്തവനും, ആയിരുന്നാല്‍ അവരുടെ ജന്മം പാഴായി പോവുകയേഉള്ളൂ. ആ ജന്മം കൊണ്ട് എന്ത് ഫലം. ധൃതരാഷ്ട്രര്‍ക്കും, ഗാന്ധാരിക്കും 101 മക്കളും, രാജ്യവും ധനാദികളും ഉണ്ടായിരുന്നിട്ടും ഒരു ദിവസം എങ്കിലും അവര്‍ മനസന്തോഷത്തോടെ കഴിഞ്ഞിട്ടുണ്ടോ? മക്കളെക്കുറിച്ച് അവര്‍ക്ക് ദുഃഖം അല്ലാതെ എന്തെങ്കിലും നേടിയിട്ടുണ്ടോ? യുദ്ധാവസാനം എല്ലാ മക്കളും, ബന്ധുക്കളും നഷ്ടപ്പെട്ടശേഷം അവര്‍ വനവാസത്തിനു പോകുന്നു. മഹാഭാരതത്തില്‍ നിന്നും പഠിക്കേണ്ട അതിപ്രധാനമായ ഒരു തത്ത്വമാണ്.

‘ദൈവമേവ ബലം മന്യേ
പൗരുഷം ഹി നിരര്‍ത്ഥകം’

ദുര്യോധനാദികള്‍ക്ക് ബന്ധുബലവും സൈന്യബലവും ഉണ്ടായിരുന്നു. പ്രധാനമായുണ്ടായിരിക്കേണ്ട ഒരേയൊരു ഗുണത്തിന്റെ കുറവ് വേണ്ടതിലധികം അനുഭവപ്പെട്ടിരുന്നു. അതാണ് ഈശ്വരാനുകൂല്യം. ധര്‍മ്മമെവിടെയാണോ അവിടെ ജയവും, അധര്‍മ്മമുള്ളിടത്ത് പരാജവും ആണെന്നുളള മഹത് തത്ത്വം ഇന്നത്തെ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നാണ്.

Vivaha Porutham (വിവാഹ പൊരുത്തം)

മകരം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

മൃഗഗതമന്ദദശായാം
ബഹുധനസൗഖ്യാഗമം ശ്രിയം ലഭതേ
ഗ്രാമപുരനഗരനേതാ
പ്രഥമേ ഭാഗേ തഥാ മനോദുഃഖം.

സാരം :-

മകരം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം വളരെ ധനവും ഐശ്വര്യവും സുഖവും ലഭിക്കുകയും ഗ്രാമാധിപത്യം, നഗരകർത്തൃത്വം, പുരാദ്ധ്യക്ഷത്വം എന്നിവ സിദ്ധിക്കുകയും ആദ്യം മനോദുഃഖമനുഭവിക്കുകയും ചെയ്യും.

ധനു രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ചാപസ്ഥമന്ദദായേ തു ഭാഗ്യശ്രീസുഖസമ്പദഃ
ബന്ധുനാശം വ്രജേദാദൌ ബന്ധനം ഹൃദയവ്യഥാം.

സാരം :-

ധനു രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പലപ്രകാരേണ ഭാഗ്യവും ശ്രീയും സുഖവും സമ്പത്തും വർദ്ധിക്കുകയും ബന്ധുക്കൾക്ക് നാശം സംഭവിക്കുകയും ദശയുടെ ആദ്യഘട്ടത്തിൽ മനോദുഃഖവും കാരാഗൃഹവാസവും അനുഭവിക്കുകയും ചെയ്യും.

വൃശ്ചികം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

അളിഗതരവിജദശായാ-
മൃണവാനധനശ്ച ഭിക്ഷുകോ ദുഃഖീ
ദേശഭ്രമണം ലഭതേ
സുഖസുതനാശം ച നയനരോഗം ച.

സാരം :-

വൃശ്ചികം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ധനഹീനതയും കടവും ദുഃഖവും വർദ്ധിക്കുകയും യാചിക്കുകയും അഥവാ ഭിക്ഷുവാകയും ദേശാന്തരങ്ങളിൽ സഞ്ചരിക്കുകയും സുഖസന്താനക്ഷയവും നേത്രരോഗവും സംഭവിക്കുകയും ചെയ്യും.

കിര്‍ലിയന്‍ ഫോട്ടോയും ചൈതന്യവും

മനുഷ്യന് സ്ഥൂലശരീരത്തിനു പുറമേ സൂക്ഷ്മശരീരങ്ങളും ഉണ്ടെന്ന ഭാരതീ തത്വത്തെ കിര്‍ലിയന്‍ ഫോട്ടോഗ്രാഫി അഥവാ ബയോ ഇലക്ട്രോഗ്രാഫി ശരി വയ്ക്കുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ചുറ്റില്‍ ചൈതന്യവത്തായ പ്രഭാവലയം ഉണ്ടെന്ന സത്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെ കിര്‍ലിയന്‍ ക്യാമറയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായിരിക്കുകയാണ്. പൂരാതന മനുഷ്യന്റെ ഭാവനയ്ക്ക് ആധുനിക ശാസ്ത്രം അർത്ഥം പകര്‍ന്നിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷതെളിവാണ് സോവിയറ്റ് ശാസ്ത്രജ്ഞനായ കിര്‍ലിയന്‍ വികസിപ്പിച്ചെടുത്ത കിര്‍ലിയന്‍ ക്യാമറ. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഭാവവ്യതിയാനങ്ങള്‍ പകര്‍ത്തുകയാണ്. കിര്‍ലിയന്‍ ഫോട്ടോ ഗ്രാഫി ചെയ്യുന്നത്. ഓം എന്ന പ്രണവാക്ഷരം മന്ത്രിക്കുമ്പോള്‍ പ്രസ്തുത ക്യാമറ നടരാജനൃത്തം പകര്‍ത്തിയെടുത്തതായ ചിത്രം ഇപ്പോള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ‘താവോ ഓഫ് ഫിസ്‌കസ്’ എന്ന പുസ്തകത്തില്‍ ഇത്തരം ഭാരതീയ ദര്‍ശനങ്ങള്‍ ശാസ്ത്രീയമായി പ്രതിപാദിച്ചിട്ടുള്ള കാര്യം ഇവിടെ ശ്രദ്ധേയവുമാണ്.
1939ല്‍ ആണ് കിര്‍ലിയന്‍ ദമ്പതികള്‍ (ഡേവിഡോവിച്ച് കിര്‍ലിയനും ഭാര്യ വാലന്റിന ക്രിസിനോവ കിര്‍ലിയനും) ഈ പ്രത്യേകതരം ഛായാഗ്രഹണ സമ്പ്രദായം കണ്ടെത്തിയത്. എല്ലാ ജീവജാലങ്ങളിലുമുള്ള ഒരുതരം വൈദ്യുതകാന്തിക തരംഗങ്ങളാണ് ചൈതന്യവത്തായ പ്രഭാസ്ഫുരണങ്ങളായി ക്യാമറയില്‍ പകര്‍ത്തുന്നതെന്ന് അവര്‍ പറയുന്നു. ആരോഗ്യം എന്നിവയും കാലവ്യതിയാനവും സമയവും വൈദ്യതു കവചത്തിന് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവത്രേ. ഋഷിവര്യന്മാരുടെയും ദൈവങ്ങളുടെയും പടങ്ങള്‍ക്കു ചുറ്റിലും ചിത്രകാരന്മാര്‍ സ്വര്‍ണ്ണനിറത്തിലുള്ള പ്രഭാവലയം അതായത് ‘ഒറ്റ’ വരയ്ക്കുക പതിവായിരുന്നു രാജാരവിവര്‍മ്മ വരച്ച ഒട്ടനവധി ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു ചുറ്റിലും പ്രഭാവലയ ചിത്രീകരണം കാണാന്‍ കഴിയും. പഴഞ്ചന്‍ ചിത്രകാരന്‍ എന്ന പേരില്‍ രാജാരവിവര്‍മ്മയെ തളച്ചിടാന്‍ ശ്രമിച്ച ആധുനിക ചിന്തകന്മാര്‍ക്ക് കിര്‍ലിയന്‍ ക്യാമറ ഒരു കനത്ത പ്രഹരം തന്നെയാണ്. ഓരോ വ്യക്തിയുടെയും ഗുണാശ്രയങ്ങളെ വെളിപ്പെടുത്താന്‍ ഈ ഫോട്ടോഗ്രാഫിക്ക് കഴിയുമത്രെ. ഏത് ജീവിയും മരിച്ചുകഴിഞ്ഞാല്‍ ഇത്തരം ചൈതന്യവത്തായ പ്രഭാവലയത്തിന്റെ ചലനം അപ്രത്യക്ഷമാവുമെന്നും പറയുന്നു. ഒരാളുടെ ശരീരത്തിനു ചുറ്റുമുള്ള ഈ വൈദ്യുതമേഖല യഥാര്‍ത്ഥയോഗിക്ക് നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാന്‍ സാധിക്കുന്നതാണ്.

ഋഷിവര്യന്മാരുടെയും ദൈവങ്ങളുടെയും പടങ്ങള്‍ക്കു ചുറ്റിലും ചിത്രകാരന്മാര്‍ സ്വര്‍ണ്ണനിറത്തിലുള്ള പ്രഭാവലയം അതായത് ‘ഔറ’ വരയ്ക്കുക പതിവായിരുന്നു. രാജാരവിവര്‍മ്മ വരച്ച ഒട്ടനവധി ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കു ചുറ്റിലും പ്രഭാവലയ ചിത്രീകരണം കാണാന്‍ കഴിയും.

ഇന്ത്യയില്‍ ആദ്യമായി  1983ലാണ് കിര്‍ലിയന്‍ ക്യാമറ ചര്‍ച്ചാവിഷയമായത്. പോണ്ടിച്ചേരിയില്‍ നടന്ന ഒരു സെമിനാറിലാണ് കിര്‍ലിയന്‍ ഫോട്ടോഗ്രാഫി അഥവാ ബയോ ഇലക്ട്രോഗ്രാഫിയെകുറിച്ച് സെമിനാര്‍ നടന്നത്. നോബല്‍ സമ്മാനജേതാവും അമേരിക്കയിലെ സീനിയര്‍ സയിന്റിസ്റ്റുമായ ഡോ.ഡഗ്ലസ്ഡീന്‍ പ്രസ്തുത സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ചിരുന്നു. ജീവനുള്ളതും അല്ലാത്തതുമായ ഒട്ടനവധി വസ്തുക്കളുടെ പ്രഭാവലയം പ്രസ്തുത സെമിനാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മനുഷ്യശരീരത്തിന് അഞ്ചുരൂപങ്ങളായ പഞ്ചമയകോശങ്ങള്‍ ഉണ്ടെന്ന ആചാര്യമതം ശാസ്ത്രീയമായി തെളിയിക്കാനും കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയുടെ പിന്‍ബലത്തോടെ സാധിക്കുന്നതാണ്. പ്രാണയാമത്തിലും യോഗാഭ്യാസത്തിലും ഊര്‍ജ്ജപ്രവാഹം മാറുന്നതായി കിര്‍ലിയന്‍ ഫോട്ടോഗ്രാഫിയിലൂടെ കാണാന്‍ കഴിയും.

1990 അതിരാത്രമഹാ യജ്ഞത്തോടനുബന്ധിച്ചാണ് കിര്‍ലിയന്‍ ഫോട്ടോഗ്രാഫി ആദ്യമായി കേരളത്തിലെത്തിയത്. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും യാഗസമയത്തും അതിനുള്ളിലും അതിനു മുന്‍പും പിന്‍പും ഉണ്ടാവുന്ന മാറ്റം രേഖപ്പെടുത്താനാണ് ക്യാമറയജ്ഞഭൂമിയില്‍ സ്ഥാപിച്ചിരുന്നത്. 1990 ൽ നാല്പതുലക്ഷത്തോളം രൂപ ചിലവ് വാടകയായി വേണ്ടി വരുന്ന കിര്‍ലിയന്‍ ക്യാമറ പകര്‍ത്തിയ യാഗഭൂമിയിലെ ഓരോ ചിത്രങ്ങളുടെയും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുമാത്രം ആറുമാസം വേണ്ടി വരുന്നതാണ്.

ഭാരതീയ ദര്‍ശനത്തിന്റെ അത്യുദാത്തമായ മേഖലകള്‍ കണ്ടെത്താന്‍ അത്യന്താധുനിക സാമഗ്രികളുടെ സഹായത്തോടെയാണെങ്കിലും തെളിയിക്കപ്പെടുന്ന ശാസ്ത്രദര്‍ശനം പാരമ്പര്യനിഷേധത്തില്‍ പുരോഗമനം കണ്ടെത്തുന്നവര്‍ക്ക് ഒരു വീണ്ടുവിചാരത്തിനു വഴി തെളിയിക്കുമെന്നതില്‍ സംശയമില്ല.

അധിയോഗത്തിന്റെ യോഗലക്ഷണത്തെ പറയുന്നു

സൌമ്യൈഃ സ്മരാരിനിധനേഷ്വധിയോഗ ഇന്ദോ-
സ്തസ്മിംശ്ചമൂപസചിവക്ഷിതിപാലജന്മ
സംപന്നസൌഖ്യവിഭവാ ഹതശത്രവശ്ച
ദീർഗ്ഘായുഷോ വിഗതരോഗഭയാശ്ച ജാതാഃ

സാരം :-

ജനനസമയത്ത് ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 6 - 7 - 8 എന്നീ ഭാവങ്ങളിലൊന്നിലോ രണ്ടിലോ മൂന്നിലും കൂടിയോ ബുധഗുരുശുക്രന്മാർ മൂന്നും നിന്നാൽ അതു അധിയോഗത്തിന്റെ ലക്ഷണമാകുന്നു.

ഈ യോഗകർത്താക്കന്മാരായ ബുധഗുരുശുക്രന്മാർ മൂന്നും ബലഹീനന്മാരാണെങ്കിൽ ഈ യോഗജാതൻ സേനാപതിയും, ഇവർ മധ്യബലവാന്മാരാണെങ്കിൽ രാജമന്ത്രിയും, പൂർണ്ണബലവാന്മാരാണെങ്കിൽ രാജാവുമാവുന്നതാണ്. അധിയോഗജാതന്മാരായ ഈ സേനാപതി തുടങ്ങിയ മൂന്നു തരക്കാരും ധനധാന്യാദികളും സുഖവും വസനാസന ശയനീയാദ്യുപയോഗ്യവിഭവങ്ങളുമുള്ളവരും ശത്രുക്കളെ ജയിയ്ക്കുന്നവരും രോഗപീഡയും ഭയവുമില്ലാത്തവരുമായി ദീർഘായുസ്സ് അനുഭവിയ്ക്കുന്നതുമാണ്. ഈ അധിയോഗസ്ഥാനത്തു (ചന്ദ്രന്റെ 6 - 7 - 8 ഭാവങ്ങളിൽ) പാപഗ്രഹങ്ങൾ നിന്നാൽ ദോഷഫലങ്ങൾ അനുഭവിയ്ക്കുന്നതാണെന്നും അറിയണം.

അധിയോഗത്തിന്റെ ലക്ഷണത്തിനും ഫലത്തിനും കുറെയൊക്കെ വ്യത്യാസം കല്പിച്ചും മറ്റു ചിലർ വ്യാഖ്യാനിച്ചു കാണ്മാനുണ്ട്. എങ്ങനെയെന്നാൽ, ചന്ദ്രാധിഷ്ഠിതരാശിയുടെ ഏഴാം ഭാവത്തിൽ ഒരു ശുഭഗ്രഹം നിന്നാൽ സേനാനായകനും, രണ്ടു ശുഭഗ്രഹങ്ങൾ നിന്നാൽ രാജമന്ത്രിയും മൂന്നു ശുഭഗ്രഹങ്ങൾ നിന്നാൽ രാജാവുമാവും, ചന്ദ്രന്റെ ആറാം ഭാവത്തിൽ ഒരു ശുഭഗ്രഹം നിന്നാൽ ധനികനും തന്നിമിത്തം സുഖിയും, രണ്ടു ശുഭഗ്രഹങ്ങൾ നിന്നാൽ വസനാശനാദി വിഭവങ്ങൾ ഉള്ളവനും, മൂന്നു ശുഭഗ്രഹങ്ങൾ നിന്നാൽ ശത്രുക്കളെ തോൽപ്പിച്ചവനുമാവും. ചന്ദ്രന്റെ എട്ടാം ഭാവത്തിൽ ഒരു ശുഭഗ്രഹം നിന്നാൽ ദീർഘായുഷ്മാനും രോഗവിഹീനനും, മൂന്നു ശുഭഗ്രഹങ്ങൾ നിന്നാൽ ഭയമില്ലാത്തവൻ കൂടിയുമായിരിയ്ക്കും. ഈ അഭിപ്രായവും സ്വീകാര്യമാണെന്നും അറിയണം.

നമ്മുടെ ക്ഷേത്രങ്ങള്‍

മതത്തെപ്പറ്റി എപ്പോഴും നാം അറിഞ്ഞിരിക്കേണ്ടതില്ലെങ്കിലും താത്ത്വികമായി നാം മതാനുബന്ധികളാണ്. ബാഹ്യജീവിതത്തില്‍ ആരാധനാക്രമങ്ങളേയും ചടങ്ങുകളേയും നാം സ്വീകരിയ്ക്കുകയോ സ്വീകരിയ്ക്കാതിരിക്കുകയോ ചെയ്‌തെന്നുവരാം. ഒരു മനുഷ്യന്റെ വിശ്വാസത്തെ അവന്റെ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ കൂടി നാം സമീപിയ്ക്കുന്നത് വെറും ഉപരിതലസ്പര്‍ശിയായെന്നുവരാം. എല്ലാ അംഗീകൃതമതങ്ങളുടേയും ആധികാരികതയെ നിരസിക്കുന്ന ഒരാള്‍ക്കും അയാളുടെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന പാരമാര്‍ത്ഥികമായ ദൈവത്തിന്റെ സന്തുഷ്ടി അയാളുടെ ആകൃതിയിലും പ്രകൃതിയിലും അയാള്‍ നയിക്കുന്ന ഒരു തത്ത്വമായിപ്രവര്‍ത്തിക്കുന്നാതാണ്.
നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ഈശ്വരചിന്തപ്രകടമാകുന്നത് ആദ്യമായി എല്ലാത്തിലും പൊതുവേ ഒരു താല്‍പര്യമില്ലായ്മ അഥവാ ഉന്മേഷകുറവ് എന്നുള്ള ഭാവത്തിലാണ്, മനസ്സ് അസ്വസ്ഥവും അനുഭൂതവും വ്യാപൃതവുമായ കാര്യങ്ങളില്‍ അതിനുള്ള അഭിരുചി കുറഞ്ഞുവരുന്നതുമാണ്.

മനസ്സ് അസ്വസ്ഥമാവുകയും പൂര്‍വ്വപരിചിതങ്ങളായ കാര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും അഭിരുചി കറയുകയും ചെയ്യുന്നു. ഹൃദയത്തില്‍ ഒരു ശൂന്യതയുടെ അനുഭൂതിയുണ്ടാകുന്നു. ഈ ശൂന്യതയെ നിവാരണം ചെയ്യാനായി പല മാര്‍ഗ്ഗങ്ങളും ആരായുന്നു. നമ്മുടെ സന്തുഷ്ടിക്കുള്ള കാരണം നമ്മില്‍ നിന്നു പറയുകയാണെങ്കില്‍ നാം എളുപ്പം ക്ഷീണിതരാകുകയും യഥാര്‍ത്ഥമായ സന്തുഷ്ടിയെ കണ്ടെത്താനായി ശ്രമിക്കുകയും ചെയ്യുന്നു. സിനിമ, റേഡിയോ  മുതലായി ക്ഷണിക സന്തുഷ്ടിപ്രദങ്ങളായ കാര്യങ്ങള്‍ നമുക്കുള്ള താല്‍പര്യത്തെ പുറംതള്ളുകയും അസുഖകരങ്ങളായ അവയുടെ നിഴല്‍മാത്രം അവശേഷിക്കുകുയം ചെയ്യുന്നു. അങ്ങനെ നമ്മുടെ ഉള്ളില്‍തന്നെ സ്ഥിതിച്ചെയ്യുന്ന നിത്യമായ സന്തുഷ്ടിയെപ്പറ്റിയുള്ള നമ്മുടെ അന്വേഷണത്തില്‍ ആത്മാനുഭൂതിവന്ന ഗുരുക്കന്മാരും, ശാസ്ത്രങ്ങളും നമ്മുടെ ക്ഷേത്രങ്ങളില്‍ കാണുന്ന സാങ്കേതികരൂപങ്ങളും നമുക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു.

ക്ഷേത്രങ്ങള്‍ കല്ലിലുള്ള പുസ്തകങ്ങള്‍
നാം പദ്മമെന്നോ മുല്ലയെന്നോ എഴുതുമ്പോള്‍ ആ വാക്കില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അക്ഷരങ്ങള്‍ ഏതു പ്രത്യേകതരം ശബ്ദത്തെയാണ് പ്രകടമാക്കേണ്ടതെന്നുള്ളതിന്റെ ചിഹ്നങ്ങള്‍ മാത്രമാകുന്നു. ഭാഷയിലെ അക്ഷരങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ജ്ഞാനമില്ലാത്തവര്‍ക്കു അങ്ങനെയുള്ള അടയാളംകൊണ്ടു യാതൊരു പ്രയോജനവും സിദ്ധിക്കുന്നില്ല. അതിനെ പ്രത്യേകതരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു മാത്രമേ ഗണിക്കാറുള്ളു. മുല്ലയെന്നോ ലോട്ടസ് എന്നോ ഉള്ള ശബ്ദംപോലും വെള്ളത്തിലും വള്ളിയിലും വളരുന്ന ഒരുതരം ചെടിയുടെ അടയാളമാണെന്നു മാത്രമേ നമുക്കു ലഭിക്കുന്നുള്ളു. അതുകൊണ്ട് നമ്മുടെ ഭാഷ ചിഹ്നങ്ങളുടെ ഒരു സമൂഹമല്ലാതെ മറ്റൊന്നുമല്ല എന്നു പറയാം. നമ്മുടെ പൂര്‍വ്വികന്മാര്‍ അവരുടെ ആശയങ്ങളെ കല്ലിലും ലോഹങ്ങളിലുമുള്ള കൊത്തുപണികള്‍മൂലം പ്രകടിപ്പിക്കുന്നതില്‍ തല്പരരായിരുന്നു.

അമ്പലങ്ങളില്‍ പോകുന്നതാവശ്യമാണോ?
എല്ലായിടത്തും വെള്ളംതന്നെ, വായുവില്‍ അത് ബാഷ്പരൂപമായി സ്ഥിതിച്ചെയ്യുന്നു. സമുദ്രത്തില്‍ ഉപ്പ് വെള്ളത്തിന്റെ രൂപമാണ്. വൃക്ഷങ്ങളില്‍ അവയുടെ രസം (ചാറ്) ആയിട്ട് സ്ഥിതിചെയ്യുന്നു. നമ്മുടെ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. നമുക്ക് ശുദ്ധജലം കുടിക്കണമെന്നുള്ളപ്പോള്‍ വൃത്തിയുള്ള കിണറുകളേയോ പൈപ്പുകളേയോ സമീപിക്കുന്നു. അതുപോലെ  എല്ലായിടത്തും ദൈവമുണ്ട്. എന്നാല്‍ ക്ഷേത്രങ്ങള്‍ ഈശ്വരാനുഭൂതിയെ ഉണ്ടാക്കാനായി പ്രത്യേകം പ്രതിഷ്ഠക്കപ്പെട്ടിട്ടുള്ളവയാണ്. ഒരു ക്ഷേത്രത്തിന്റെ ചുറ്റുപാടുകള്‍ ആത്മചൈതന്യത്തെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ പര്യാപത്മായിട്ടുള്ളവയാണ്. ക്ഷേത്രങ്ങളുടെ ഓരോ ഭാഗവും പ്രത്യേകിച്ച് പ്രചോദനം നല്‍കുന്നവയാണ്. ഓരോ ബിംബവും അവയുടെ പൂര്‍ണ്ണമായ നിശ്ശബ്ദതയില്‍കൂടി നമ്മുടെ ഉള്ളിലിരിക്കുന്ന ഈശ്വരപ്രകാശത്തെ എങ്ങനെ കാണണമെന്ന് പ്രചോദനം നല്‍കുകയാണ്.

ബുദ്ധിയുള്ള ഒരു മനുഷ്യന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ അവന്റെ ഭൗതികാവസ്ഥയില്‍ നിന്നും ഒരു വൈകാരികാവസ്ഥയിലേക്കും വൈകാരികാവസ്ഥയില്‍ നിന്ന് യുക്തിചിന്തയിലേക്കും യുക്തിചിന്തയില്‍ നിന്ന് സമാപനചിന്തയിലേക്കും അവസാനമായി തത്ത്വചിന്തയിലേക്കും കടക്കുന്നു. മനുഷ്യരാശിക്കും മറ്റു ജീവജാലങ്ങള്‍ക്കും, അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ അഞ്ചു കോശങ്ങള്‍ ഉള്ളതുപോലെ ക്ഷേത്രങ്ങള്‍ക്കും അഞ്ചു കോശങ്ങള്‍ ഉണ്ട്. ഓരോ കോശവും അതാതിന്റെ അടുത്ത കോശത്തിലേക്കു നയിക്കുന്നത് അവസാനമായി നമുക്കു പരമചൈതന്യത്തോടും കൂടിയുള്ള ഒരുലയം സിദ്ധിക്കുന്നതുമാണ്.

പഞ്ചഭൂതങ്ങളും അവയുടെ സാങ്കേതികാര്‍ത്ഥവും
ലോകത്തിലുള്ള എല്ലാമതഗ്രന്ഥങ്ങളും പഞ്ചഭൂതങ്ങളെ ജീവിതത്തിന്റെ പ്രധാന ഉപാധികളായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. പൂജാമന്ത്രങ്ങള്‍, ഭക്തിഗാനങ്ങള്‍, പൗരാണികകഥകള്‍, മതഗ്രന്ഥങ്ങള്‍ തുടങ്ങി പഞ്ചഭൂതങ്ങളുടെ പല ഉദ്ധാരണങ്ങളില്‍കൂടി നമ്മള്‍ കടന്നുവരുന്നു. പൃഥ്വി, പാറ, വെള്ളം, വൃക്ഷലതാദികള്‍, പുഷ്പങ്ങള്‍, അഗ്നിവായ്പാദികള്‍, പക്ഷിമൃഗാദികള്‍, ആകാശം, മേഘങ്ങള്‍, പല ചിഹ്നങ്ങള്‍ തുടങ്ങി ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഉദ്ധരാണങ്ങളുടെ വ്യാപകമായ അര്‍ത്ഥത്തിലേക്കു ഒന്നു കടക്കണമെങ്കില്‍ പഞ്ചഭൂതങ്ങളുടെ ഒരു സാങ്കേതികജ്ഞാനം വേണം.

പൃഥ്വി
എല്ലാ സമഷ്ടിഭാവങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് ഭൂമി. നിറഭേദങ്ങളോടുകൂടി അതിന് ഭൗതികമായൊരു രൂപമുണ്ട്. അതിന്റെ ഓരോ കണികകളിലും വിലമതിക്കാന്‍ പാടില്ലാത്ത രത്‌നങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭൂമി നമ്മുടെ ഭൗതികാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ രൂപങ്ങളും ഉള്‍ക്കൊള്ളുന്നതായി മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഭൂമിക്ക് നമ്മുടെ ജീവിതത്തിന്റെ ഭൗതികാവസ്ഥയുമായിട്ട് ബന്ധമുണ്ട്. ഉദാഹരണമായി പൗരാണികകഥ തന്നെ നോക്കാം. ഗൗതമമുനിയുടെ ശാപം നിമിത്തം ശിലാരൂപമായിരുന്ന അഹല്യ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ് വീണ്ടും സ്വന്തം രൂപം കൈക്കൊള്ളുന്നു. ബൈബിളില്‍ ലോട്ടസിന്റെ ഭാര്യ തൂണായിട്ടു മാറിയ കഥ പറയുന്നു. ഇത് എല്ലാ മതഗ്രന്ഥങ്ങളിലും സാധാരണയായി നമുക്കു കാണാന്‍ കഴിയുന്നതാണ്. നമ്മുടെ ക്ഷേത്രങ്ങളിലെ ചുറ്റുപാടുകളും ഭൗതികാവസ്ഥയെ (പൃഥിവിയെ) പ്രതിനിധാനം ചെയ്യുന്നവയാണ്.

ജലം
ഒരു ജലാശയത്തില്‍ പരപ്പും താഴ്ചയുമുണ്ട്, ചിന്താദീപ്തിയോടുകൂടിയ ജീവിതത്തെ അത് പ്രതിനിധാനം ചെയ്യുന്നു. ജലപ്പരപ്പിനെ, ബാഹ്യപ്രപഞ്ചത്തിലെ അനന്തവൈവിദ്ധ്യങ്ങള്‍ തമ്മില്‍ പ്രതിഫലിക്കുമ്പോള്‍ ചിന്താദീപ്തമാകുന്ന മനസ്സിനോടുപമിയ്ക്കാം. എന്നാല്‍ താഴ്ചയാകട്ടെ ആ ചിന്താദീപ്തിയുടെയെല്ലാം മൂലകാരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു താമരക്കുളത്തില്‍ മനോഹരമായ പൂക്കള്‍ വിടര്‍ന്ന് നില്ക്കുകയും ജലപ്പരപ്പ് അതിന്റെ ഇലകള്‍കൊണ്ട് വിതാനം ചെയ്തിരിക്കുന്നതായും നാം കാണുന്നു. പക്ഷേ അതിന്റെ അടിത്തട്ടില്‍ അടിഞ്ഞു കിടക്കുന്ന ചെളിയില്‍ നിന്നാണ് കുസുമങ്ങള്‍ പൊന്തിവന്നിട്ടുള്ളതെന്നുള്ള കാര്യം നാം വിസ്മരിക്കുന്നു.

ചിന്താദീപ്തിയില്‍ നിന്നുളവാകുന്ന സന്തോഷപ്രകടനങ്ങള്‍ മനസ്സാകുന്ന സരസ്സില്‍ നിന്നു പൊന്തിവരുന്ന പങ്കജങ്ങളാണ്. ഈ പങ്കജങ്ങളുടെ വേരുകളും നമ്മുടെ ജീവിതത്തിന്റെ അഗാധതയിലുള്ള അടിത്തട്ടില്‍ ഓടിട്ടുള്ളവയാണ്. ചിന്താദീപ്തിയെ കുറിക്കുന്ന പലകാര്യങ്ങളും ജലത്തെ സംബന്ധിച്ചുവരുന്ന പ്രതീകങ്ങളില്‍കൂടി നമ്മുടെ പുരാണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പദ്മതീര്‍ത്ഥം (ക്ഷേത്രങ്ങളും) മുതലായവ ക്ഷേത്രങ്ങളോടനുബന്ധിച്ച സാങ്കേതികതകളില്‍ നിന്നുളവാകുന്ന ചിന്താദീപ്തിയെ പ്രതിനിധാനം ചെയ്യുന്നു.

അഗ്നി
അഗ്നിയെ സംബന്ധിച്ചിടത്തോളം പലതും നമുക്കു മനസ്സിലാക്കാനുണ്ട്. ഗ്രീക്കുകാരുടെ പൗരാണിക കഥയില്‍ ‘പ്രൊമീതിയസ്’ എന്നൊരു ജൂതന്‍ ഈശ്വരസന്നിധിയില്‍നിന്നും അഗ്നിയെ മോഷ്ടിച്ചുകൊണ്ടുപോന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ദൈവികമായ ഒരു ശക്തി അഗ്നിയിലും ഉണ്ടെന്നാണു വിശ്വാസം. അഗ്നിജ്വാലകള്‍ ഒന്നിനുപുറകെ ഒന്നായിട്ടു പോകുന്നതുപോലെ നമ്മുടെ മനസ്സും ഒരിക്കലും ശമിക്കാത്ത ദാഹത്തോടും വിശപ്പോടുംകൂടി ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വയ്‌ക്കോല്‍ തീയിലിട്ടാല്‍ എരിഞ്ഞു ചാമ്പലാകുന്നു. സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കാന്‍ അഗ്നിക്കുമാത്രമേ കഴിയൂ. കള്ളങ്ങളെല്ലാം അഗ്നി സാക്ഷിയായിട്ടാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. പുരാതനകാലങ്ങളില്‍ സത്യത്തെ അറിഞ്ഞിരിക്കുന്നത് അഗ്നിപരീക്ഷ കൊണ്ടാണ്. രാവണന്‍ ലങ്കയില്‍ കൊണ്ടിരുത്തിയിരുന്ന സീതയുടെ ചാരിത്ര്യശുദ്ധി തെളിയിക്കപ്പെട്ടിട്ടുള്ളത് അഗ്നിപരീക്ഷകൊണ്ടാണ്. ഈശ്വരാംശം അഗ്നിയില്‍ ഉള്ളതുകൊണ്ടാണ് ലങ്കാനഗരത്തെ ഭസ്മാക്കാന്‍ ആഞ്ജനേയനു കഴിഞ്ഞത്.

വായു
അഗ്നിയേക്കാള്‍ സൂക്ഷ്മമാണ് വായു. വായുവിന് ഒരു രൂപവുമില്ല. അതു കാണാനും സാധ്യമല്ല. പിന്നെയോ അനുഭവം കൊണ്ട് മനസ്സിലാക്കാവുന്ന ഒന്നാണ്. കാറ്റുകൊണ്ട് തീ പെരുകുന്നു. അതുപോലെ കാരണത്തിനു ദര്‍ശനം കൊണ്ട് പിന്‍ബലം ലഭിക്കുമ്പോള്‍ അത് ഒരു വലിയ ശക്തിയായി തീരുകയും ആ ശക്തി വ്യക്തികളേയോ, രാജ്യത്തേയോ ജനസമുദായത്തെ മുഴുവന്‍ തന്നേയോ മുന്നോട്ടു തള്ളിവിടുന്നതിനു പര്യാപ്തമായി തീരുകയും ചെയ്യുന്നു. വായുവിന്റെ ഗതിയില്‍ പോകുന്ന മേഘങ്ങളും പക്ഷികളും ഇതേ അര്‍ത്ഥത്തിലുള്ളതുതന്നെ ക്ഷേത്രപ്രതീകത്തില്‍ വായുവിനെ സംഗീതോപകരണത്തില്‍കൂടി വരുന്നതും ഭക്തന്മാര്‍ ആലപിക്കുന്നതുമായ ഗാനങ്ങളെ ശ്രവിക്കാനുള്ള ഒരു ഉപാധിയായിട്ട് കണക്കാക്കിയിരിക്കുന്നു.

ആകാശം
ആകാശം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഇടമാണ്. അതിന്റെ ഭൗതികമായ നിലനില്പ് മറ്റു നാലിനേയും അപേക്ഷിച്ചു വളരെ സൂക്ഷ്മമാണ്. ആത്മാവിനെപ്പോലെ അത് എല്ലായിടത്തും ഉണ്ട്. ഒരിടത്തും ഇല്ല. അത് എല്ലാത്തിനേയും പൊതിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആകാശം ആത്മാവിനെ (ചൈതന്യത്തെ) പ്രതിനിധാനം ചെയ്യുന്നു. അത് പരിശുദ്ധജ്ഞാനമാണ്. പ്രപഞ്ചം മുഴുവനും ആകാശത്തിലേ ഇടഞ്ഞാല്‍ ചുറ്റപ്പെടും താങ്ങപ്പെട്ടും ഇരിക്കുന്നതുപോലെ ആത്മാവിനുമാത്രമേ സര്‍വ വ്യാപകമായി സ്ഥിതി ചെയ്യാന്‍ സാധിക്കയുള്ളൂ. മുകളിലും താഴേയും ചുറ്റുപാടും ആകാശം സ്ഥിതിച്ചെയ്യുന്നതെങ്ങിനേയോ അതുപോലെ പ്രപഞ്ചാത്മാവും എല്ലായിടവും നിറഞ്ഞിരിക്കുന്നു. ആകാശം (ഇടം) പ്രതിഷ്ഠാമണ്ഡപമാണ്. അവിടെയാണ് നമുക്കു ദേവതാദര്‍ശനമുണ്ടാകുന്നത്. ഉദാഹരണമായി ചിദംബരം ക്ഷേത്രത്തില്‍ ദൈവത്തെ പ്രതിനിധീകരിക്കുന്ന (നൃത്തം ചെയ്യുന്ന) നടരാജവിഗ്രഹം ചിത്താകുന്ന ആകാശത്തില്‍ ബന്ധനിര്‍മ്മുക്തമായ അവബോധസുഖത്തെയാണ് കുറിയ്ക്കുന്നത്. അതുകൊണ്ട് ശ്രീകോവില്‍ നമ്മുടെ  ജീവിതത്തിലെ ആദ്ധ്യാത്മികവശത്തേയാണ് കുറിയ്ക്കുന്നത്.

ക്ഷേത്രപ്രതീകം
ഇന്ത്യ ഒരു ഉപഭൂഖണ്ഡമാണ്. ഇന്ന് നാം അറിയുന്നതിനേക്കാള്‍ ഒരു മഹത്തായ ചരിത്രം അതിനുണ്ട്. മതപരവും സാമുദായികവുമായ ഇന്നത്തെ കുഴഞ്ഞ നിലയ്ക്ക് കാരണം ഇന്ത്യയില്‍ വന്നുചേര്‍ന്ന പല സംസ്‌കാരങ്ങളുടെയും കൂട്ടിക്കലര്‍പ്പാണ്. ഒരേ കുടുംബത്തില്‍ത്തന്നെ റോമന്‍സിന്റേയും, അറബികളുടേയും മങ്കോളികളുടേയും ആര്യന്മാര്‍ക്കുമുമ്പുണ്ടായിരുന്ന ദ്രാവിഡരുടേയും സാംസ്‌കാരികശകലങ്ങള്‍ കലര്‍ന്നിട്ടുള്ള അംഗങ്ങളെ കാണുന്നത് സാധാരണമാണ്. പല നൂറ്റാണ്ടുകളില്‍കൂടെയും ഉണ്ടായിട്ടുള്ള ഇന്ത്യയുടെ സാംസ്‌കാരിക വളര്‍ച്ചയില്‍ കന്യാകുമാരി മുതല്‍ കൈലാസം വരെ അനവധിക്ഷേത്രങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ ഈ ക്ഷേത്രങ്ങളുടെ നിര്‍മ്മിതിയിലും അവയുടെ ദേവതാപ്രതിഷ്ഠയിലും രാജ്യത്തിന്റെ തത്ത്വചിന്താഗതിയുടെ വളര്‍ച്ചയെ കാണിക്കുന്ന ആന്തരികമായ തത്ത്വങ്ങളില്‍ നിന്നുദ്ഭുതമായിട്ടുള്ള ചില മുറകള്‍ ഉള്‍പ്പെട്ടു കാണുന്നുണ്ട്.

വടക്കേ ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും ശ്രീരാമനും സീതയും ശിവനും പാര്‍വ്വതിയും ഇങ്ങനെ ജോടിയായിട്ടാണ് പ്രതിഷ്ഠകള്‍ കാണുന്നത്. നേരേമറിച്ചാണ് തെക്കേ ഇന്ത്യയിലെ സ്ഥിതി ശിവന്‍, കൃഷ്ണന്‍, പാര്‍വ്വതി, സുബ്രഹ്മണ്യന്‍, ഗണപതി ഇങ്ങനെ ഒറ്റയ്ക്കുള്ള പ്രതിഷ്ഠകളാണ് മിക്കവാറും കാണുന്നത്. ഒന്നില്‍ കൂടുതല്‍ സങ്കല്പങ്ങളുണ്ടെങ്കില്‍ അവയ്‌ക്കെല്ലാം പ്രത്യേകം ക്ഷേത്രങ്ങളും കാണും. തെക്കേ ഇന്ത്യയിലേയും പ്രതിഷ്ഠകളെല്ലാം തന്ത്രശാസ്ത്രവിധിപ്രകാരം പ്രതിഷ്ഠിച്ചിട്ടുള്ളവയാണ്. അതില്‍ തെക്കേ ഇന്ത്യയ്ക്കു ഒരു പ്രത്യേകതയുണ്ട് ഓരോ പ്രതിഷ്ഠയും ഓരോ ഉദ്ദേശത്തെ നിലനിറുത്തിയിട്ടുള്ളവയാണ്. ഉദാഹരണം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിയുടെ പ്രതിഷ്ഠതന്നെ. ക്ഷേത്രങ്ങളിലേ ശില്പങ്ങളും കൊത്തുപണികളുമെല്ലാം ശ്രദ്ധിച്ചു കണ്ടാല്‍ ഓരോന്നില്‍ നിന്നു ഓരോ കാര്യങ്ങള്‍ മനസ്സിലാക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുന്നൂറ്റിയിരുപത്തിനാലു കല്തൂണുകളുള്ള ശീവേലിപ്പുരയും ആയിരം തൂണുകളുള്ള കുലശേഖമണ്ഡപവും കണ്ടിട്ടുള്ളവര്‍ക്കു മുന്‍പറഞ്ഞ കാര്യം വ്യക്തമാകുന്നതാണ്.

ശ്രീമദ്ഭഗവദ്ഗീതയില്‍ ക്ഷേത്രത്തെക്കുറിച്ചും ക്ഷത്രജ്ഞനെക്കുറിച്ചും വിവരിക്കുന്ന ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗമെന്ന പതിമ്മൂന്നാം അദ്ധ്യായം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഭഗവത് ഗീതയില്‍ സ്മരിക്കുന്ന ക്ഷേത്രത്തിന് ഗാത്രക്ഷേത്രം എന്നു വ്യവഹാരം ഉള്ളതുപോലെ, പ്രാകൃതഭക്തന്മാരോ അല്ലെങ്കില്‍ വിഗ്രഹാരാധനാതല്പരരോ ആയിട്ടുള്ള സാധുക്കള്‍ അമ്പലം എന്നു വ്യവഹരിച്ചുവരുന്ന സങ്കേതത്തിനും ക്ഷേത്രം എന്നു പേരുണ്ട്. ശരീരത്തെ ശരീരപിണ്ഡം എന്നു പറഞ്ഞുവരുന്നതുപോലെ ക്ഷേത്രത്തെ ക്ഷേത്രപിണ്ഡം എന്നും പറഞ്ഞു വരുന്നുണ്ട്. ആത്മാവിനെ ശരീരപിണ്ഡത്തില്‍ എന്നപോലെ ഈശ്വരനെ ക്ഷേത്രപിണ്ഡത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നമ്മള്‍ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചെരിപ്പു കുട തുടങ്ങിയുള്ള സാധനങ്ങളെല്ലാം പറത്തു സൂക്ഷിച്ചിട്ടാണല്ലോ പ്രവേശിക്കാറുള്ളത്. നാം ഒരു ഭക്തനെന്നനിലയിലാണ് അതിനകത്തു പ്രവേശിക്കുന്നത്. പ്രവേശിക്കുന്ന ആള്‍ ചിലപ്പോള്‍ ചിലരുടെ അച്ഛനായിരിക്കാം. ചിലപ്പോള്‍ ഒരു പ്രഭുവായിരിക്കാം. ചിലപ്പോള്‍ ഒരു ഭടനും ആയിരിക്കാം. ക്ഷേത്രത്തിനുള്ളില്‍ കടക്കുമ്പോള്‍ ഒരു ഭക്തനെന്നുള്ള ഭാവമല്ലാതെ മറ്റൊന്നും ഇവരില്‍ നിന്നു നമുക്കു അനുഭവപ്പെടുകയില്ല.

നാം ക്ഷേത്രത്തിനുള്ളില്‍ കടക്കുന്നതോടുകൂടി കടക്കുന്നവര്‍, ജ്ഞാനികളാണെങ്കില്‍ അവര്‍ ജ്ഞാനത്തിനുവേണ്ടിയും, അര്‍ത്ഥികളാണെങ്കില്‍ അര്‍ത്ഥത്തിനുവേണ്ടിയും ആര്‍ത്തന്മാരാണെങ്കില്‍ ആര്‍ത്തിനാശത്തിനുവേണ്ടിയും ജിജ്ഞാസുവാണെങ്കില്‍ അതിനുവേണ്ടിയും പ്രാര്‍ത്ഥനനടത്തും എന്നു നമുക്കു വിചാരിക്കാം. ഏതായാലും ക്ഷേത്രാരാധനകൊണ്ട് ജീവിതത്തിനും മനസ്സിനും ശരീരത്തിനും വന്നുചേര്‍ന്നിട്ടുള്ള സകല പാകപ്പിഴകള്‍ക്കും പരിഹാരമുണ്ടാകുമെന്നു നമുക്കു വിശ്വസിക്കാം.

അമ്പലത്തില്‍ ആരാധനയ്ക്കു ചെല്ലുന്നവര്‍ ആദ്യമായി ശരീരശുദ്ധിവരുത്തുന്ന ഒരു സമ്പ്രദായമുണ്ട്. അതിലേക്ക് ക്ഷേത്രങ്ങളോടനുബന്ധിച്ചു നിര്‍മ്മിച്ചിട്ടുള്ള പത്മതീര്‍ത്ഥത്തില്‍ ഒരു സ്‌നാനം നടത്തുക പതിവാണ്. അത് ശരീരത്തെമാത്രമല്ല മനസ്സിനേയും നിര്‍മ്മലമാക്കുന്നു. ശുദ്ധജലം ഭക്തിയുടെ പ്രതീകമാണ്. നമ്മുടെ ശരീരത്തെ വെള്ളംകൊണ്ടു കഴുകുമ്പോല്‍ നമ്മുടെ വികാരങ്ങളെല്ലാം ഭക്തിയില്‍ കുളിരുന്നു. സ്‌നാനത്തിനുമുമ്പ് കൈക്കൂമ്പിള്‍ നിറയെ ജലവുമായി സൂര്യനഭിമുഖമായിനിന്നു നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു ഋഷികള്‍ കല്പിച്ചിട്ടുള്ള സ്ഥാനം ഏറ്റവും ശ്രേഷ്ഠമാണ്.

പഞ്ചവാദ്യം
അഞ്ചുപകരണങ്ങളില്‍നിന്ന് വരുന്ന സംഗീതത്തെ പഞ്ചവാദ്യമെന്നു പറയുന്നു. ആ സംഗീതത്തിന് മനുഷ്യമനസ്സിനെ വശീകരിക്കാനുള്ള ശക്തിയുണ്ട്. നല്ല പാട്ടുകേള്‍ക്കുമ്പോള്‍ നമ്മള്‍ സകലതും മറന്ന് അതില്‍ത്തന്നെ ലയിച്ചുചേരുന്നു. മനസ്സ് ശാന്തമാകുന്നു, തുഞ്ചത്താചാര്യന്‍ ഹരിനാമകീര്‍ത്തനത്തില്‍ വര്‍ണ്ണിച്ച ‘ഢക്കാമൃദംഗ തുടിതാളങ്ങള്‍ ചോലെയുടന്‍ ഓര്‍ക്കാമതന്നിലയില്‍’ എന്ന ഭാഗം

‘ഡംഭാദിദോഷമുടനെട്ടും കളഞ്ഞുഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പംകളഞ്ഞു നിലയാറും കടപ്പതിനു
തുമ്പങ്ങള്‍ തീര്‍ക്കും

എന്നുള്ള പ്രാര്‍ത്ഥനയുടെ പരിണതഫലമായിവന്നു ചേരുന്നതാണ്, അതായത് ക്ഷേത്രദര്‍ശനം സാധിക്കുന്നതിന് ശ്രമിക്കുന്ന സാധകന് മുന്‍പറഞ്ഞ അനുഭവങ്ങള്‍ വന്നുചേരുന്നുമെന്നാണ് നാം ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ക്ഷേത്രത്തില്‍ പഞ്ചവാദ്യമേളം സൂചിപ്പിക്കുന്നതും ഇക്കഥയല്ലെന്നാരറിഞ്ഞു!!

നമ്മള്‍ അമ്പലത്തിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ നമ്മുടെ എല്ലാ ശ്രദ്ധയും ദീപാരാധനയ്ക്കുവേണ്ടി അടച്ചിരിക്കുന്ന നട തുറക്കുന്ന കാര്യത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നു. മണിനാദം മുഴക്കിക്കൊണ്ട് ദീപാരാധനയ്ക്കു നടതുറക്കുന്ന വേളയില്‍, ആര്‍ത്തന്മാരും ജിജ്ഞാസുക്കളും അര്‍ത്ഥാര്‍ത്ഥികളും ജ്ഞാനികളുമായിട്ടുള്ള ഭക്തജനങ്ങള്‍ ആലപിക്കുന്ന കീര്‍ത്തനങ്ങളും മണിമുഴക്കവും പഞ്ചവാദ്യഘോഷവും കൊണ്ട് ക്ഷേത്രവും ക്ഷേത്രപരിസരവും മുഖരിതമാവും, ക്ഷേത്രത്തില്‍ ആവരണങ്ങള്‍ പലതുണ്ട്. അതില്‍ ഏതെങ്കിലും ഒന്നിനെ മാറ്റിയതുകൊണ്ട് ഭക്തജനങ്ങള്‍ തൃപ്തരാകുന്നില്ല. എല്ലാ ആവരണങ്ങളും മാറ്റണം. എന്തിനുവേണ്ടിയാണ് അത്തരം ഒരു ബുദ്ധി ഭക്തജനങ്ങളില്‍ ഉണ്ടാകുന്നതെന്നു നാം മനസ്സിലാക്കാണം.

ഈശ്വരചൈതന്യത്തെ നേരില്‍ അനുഭവിക്കുന്നതിനുവേണ്ടിയാണ് ആ യത്‌നം. പെട്ടെന്ന് ആവരണം മാറുന്നു. നമ്മള്‍ ആ തേജസ്സു കാണുന്നു. അതുപോലെ എല്ലാ യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ കണ്‍മുമ്പില്‍ വരുന്നു. ആ തേജസ്സിന് ഒരു സമയം നമ്മെ അന്ധരാക്കാന്‍ കഴിഞ്ഞു എന്നു വരാം. അതുകൊണ്ട് ആ പ്രകാശം കാണാന്‍ നമ്മുടെ പുറം കണ്ണ് ഉപയോഗിക്കാതിരിക്കണം, അര്‍ക്കാനലാദിവെളിവൊക്കെ ഗ്രഹിക്കാനുള്ള കണ്ണും, ആ കണ്ണിനു കണ്ണായിട്ടുള്ള മനമാകുന്ന കണ്ണുമാണല്ലോ, പിന്നെയും ഒരു കണ്ണുണ്ട്, സജ്ഞയനും, അര്‍ജ്ജുനനും കിട്ടിയ കണ്ണ് (ദിവ്യം ദരാമിതേ ചക്ഷുഃഗീ) അതിനും കണ്ണായിട്ടുള്ളതാണ് പൊരുള്‍ക്കണ്ണ്.

ആ കണ്ണുകൊണ്ട് അഥവാ അകകണ്ണുകൊണ്ട് ആ പ്രകാശത്തെ നുകരണം. അതായിത്തീരണം ക്ഷേത്രത്തില്‍ നാം നടത്തുന്ന വിഗ്രഹാരാധനകൊണ്ട് നമുക്ക് കൈവരേണ്ടത്, അതായത് ആത്മീയതയിലേക്ക് ഉയരുവാനുള്ള കഴിവ്. അന്തഃചൈതന്യം പലതായി ഒഴികിയിട്ട് ‘ഏകമേവ അദ്വിതീയം ബ്രഹ്മ’ എന്ന പരമതത്ത്വത്തിനു സമാനമായ് ബഹിഃ പ്രകാശിപ്പിക്കുന്ന കര്‍പ്പൂരദീപം സ്വയം ലയിക്കുന്ന കാഴ്ച നാം കാണാറുള്ളതാണല്ലോ. അതുപോലെ നിത്യശുദ്ധബുദ്ധസ്വഭാവമായിരിക്കുന്ന ബ്രഹ്മത്തില്‍ എല്ലാം ലയം പ്രാപിക്കുന്നു. അപ്പോള്‍ ഉള്ളില്‍ യോഗികള്‍ക്കു കേള്‍ക്കുവാന്‍ കഴിയുന്നതും പുറത്ത് പ്രാകൃതഭക്തന്മാര്‍ക്കുവേണ്ടി വിധിച്ചിട്ടുള്ളതുമായ പഞ്ചവാദ്യഘോഷങ്ങളും മണിനാദവും എല്ലാം അടങ്ങിയാല്‍ അവശേഷിക്കുന്നത് നിശ്ശബ്ദത മാത്രമായിരിക്കും. പരമമായിരിക്കുന്ന ഈ തത്ത്വമാണ് നമ്മുടെ ക്ഷേത്രത്തില്‍ പ്രതിനിധാനം ചെയ്യുന്നതെന്ന വസ്തുത ഗ്രഹിച്ചുകൊണ്ട് എല്ലാവരും ക്ഷേത്രാരാധനയ്ക്ക് പ്രാധാന്യംകല്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

കേരളത്തിലും ഭാരതത്തിലും അനേകം ക്ഷേത്രങ്ങള്‍ ശില്പവൈദഗ്ധ്യത്തോടുകൂടി സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ ഉയഷരക്ഷേത്രങ്ങളും ബീജക്ഷേത്രങ്ങളും ഉണ്ട്. ക്ഷേത്രസൃഷ്ടി ശരീരസൃഷ്ടിക്കനുസരണമായിട്ടാണെന്നു സ്ഥൂലവും സൂക്ഷമവും ആയ ശരീരപിണ്ഡതത്ത്വങ്ങളെ ആസ്പദമാക്കിക്കൊണ്ട് പല മഹാന്മാരും പ്രസ്താവിച്ചിട്ടുണ്ടെന്നുള്ള കാര്യവും ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.

സൂര്യന്റെ കേന്ദ്രാദിസ്ഥാനങ്ങളിൽ ചന്ദ്രൻ നിന്നാലത്തെ ഫലത്തെ പറയുന്നു

അധമസമവരിഷ്ഠാന്യർക്കകേന്ദ്രാദിസംസ്ഥേ
ശശിനി വിനയവിത്തജ്ഞാനധീനൈപുണാനി
അഹനി നിശി  ച ചന്ദ്രേ സ്വേƒധിമിത്രാംശകേ വാ
സുരഗുരുസിതദൃഷ്‌ടേ വിത്തവാൻ സ്യാൽ സുഖീ ച.

സാരം :-

ജനനസമയത്ത് സൂര്യൻ നിൽക്കുന്ന രാശിയുടെ എഴ്, പത്ത് എന്നീ ഭാവങ്ങളിൽ ചന്ദ്രൻ നിന്നാൽ വിനയം - ശാസ്ത്രാഭ്യാസം നിമിത്തമുള്ള മനസ്സമാധാനം എന്നു സാരം - ധനധാന്യാദികൾ, ജ്ഞാനം - വേണ്ട സമയത്ത് വേണ്ടതു തോന്നുക - ബുദ്ധിസാമർത്ഥ്യം ഈ നാലുഫലങ്ങളും അധമങ്ങളായിരിയ്ക്കും. സൂര്യാധിഷ്ഠിതരാശിയുടെ രണ്ട്, അഞ്ച്, എട്ട്, പതിനൊന്ന് എന്നീ ഭാവങ്ങളിലായാണ് ചന്ദ്രന്റെ സ്ഥിതി എങ്കിൽ മേൽപറഞ്ഞ നാലു ഫലങ്ങളും മദ്ധ്യമങ്ങളും, സൂര്യസ്ഥിതിരാശിയുടെ 3 - 6 - 9 - 12 എന്നീ ഭാവങ്ങളിലായാണ് ചന്ദ്രൻ നിൽക്കുന്നതെങ്കിൽ വിനയാദികൾ (മേൽപ്പറഞ്ഞ ഫലങ്ങൾ) ഉത്തമങ്ങളുമായിരിയ്ക്കുന്നതാണ്.

ചന്ദ്രൻ നിൽക്കുന്നത് അർക്കസ്ഥരാശിയിലാണെകിൽ വിനയം അധമവും രണ്ടാം ഭാവത്തിലാണെങ്കിൽ മദ്ധ്യമവും മൂന്നാം ഭാവത്തിലാണെങ്കിൽ ഉത്തമവും ആയിരിയ്ക്കും

ചന്ദ്രൻ നിൽക്കുന്നത് സൂര്യാധിഷ്ഠിതരാശിയുടെ നാലാം ഭാവത്തിലാണെങ്കിൽ ധനധാന്യാദികൾ അധമങ്ങളും അഞ്ചാം ഭാവത്തിലാണെങ്കിൽ മദ്ധ്യമങ്ങളും ആറാം ഭാവത്തിലാണെങ്കിൽ ഉത്തമങ്ങളും ആയിരിയ്ക്കും

ചന്ദ്രൻ നിൽക്കുന്നത് സൂര്യാധിഷ്ഠിതരാശിയുടെ ഏഴാം ഭാവത്തിലാണെങ്കിൽ ജ്ഞാനം അധമവും എട്ടാം ഭാവത്തിലാണെങ്കിൽ മദ്ധ്യമവും ഒമ്പതാം ഭാവത്തിലാണെങ്കിൽ ഉത്തമവും ആയിരിയ്ക്കും

ചന്ദ്രൻ നിൽക്കുന്നത് സൂര്യാധിഷ്ഠിതരാശിയുടെ പത്താം ഭാവത്തിലാണെങ്കിൽ ബുദ്ധിസാമർത്ഥ്യം അധമവും പതിനൊന്നാം ഭാവത്തിലാണെങ്കിൽ മദ്ധ്യമവും പന്ത്രണ്ടാം ഭാവത്തിലാണെങ്കിൽ ഉത്തമവുമായിരിയ്ക്കും. ഇങ്ങനേയും ഒരു അഭിപ്രായമുണ്ട്.

ജനനസമയത്തേയ്ക്കുള്ള ചന്ദ്രന്റെ നവാംശകം കർക്കിടകം രാശിയിലോ തന്റെ - ചന്ദ്രന്റെ അതിബന്ധുവിന്റെ രാശിയിലോ വരികയും, ജനനം പകലാണെങ്കിൽ വ്യാഴത്തിന്റേയും, രാത്രിയാണെങ്കിൽ ശുക്രന്റേയും ദൃഷ്ടി ചന്ദ്രനുണ്ടാവുകയും ചെയ്ക; ഈ യോഗമുണ്ടായാൽ അയാൾ ധനവാനും സുഖിയുമായിരിയ്ക്കുന്നതാണ്.

ജനനം പകലാവുക, ചന്ദ്രന്റെ നവാംശകം കർക്കിടകം രാശിയിൽ വരികയും ചന്ദ്രനു വ്യാഴദൃഷ്ടി ഉണ്ടാവുകയും ചെയ്ക; എന്നാൽ ധനവാനും വ്യാഴത്തിന്റേയും ശുക്രന്റേയും ദൃഷ്ടിയുണ്ടെങ്കിൽ ധനവാനും, സുഖിയുമായിരിയ്ക്കും. ജനനം രാത്രിയിലാവുക, ചന്ദ്രൻ അതിബന്ധുക്ഷേത്രനവാംശകത്തിൽ നിൽക്കുകയും ശുക്രദൃഷ്ടി ഉണ്ടാവുകയും ചെയ്ക; എന്നാൽ സുഖാനുഭോക്താവും, വ്യാഴശുക്രന്മാർ രണ്ടിന്റേയും ദൃഷ്ടിയുണ്ടെങ്കിൽ ധനസുഖങ്ങൾ രണ്ടിനേയും അനുഭവിക്കുന്നതുമായിരിയ്ക്കും. ഇങ്ങനെ അർത്ഥം കല്പിക്കാമെന്നും ഒരു അഭിപ്രായമുണ്ട്.

ക്ഷേത്രങ്ങളും വിഗ്രഹാരാധനയും

ക്ഷേത്രം എന്ന വാക്കിന് സ്ഥലം എന്നാണര്‍ത്ഥം. സാധാരണ ഹൈന്ദവരുടെ ഇടയില്‍ ആരാധനകേന്ദ്രം എന്ന അര്‍ത്ഥത്തില്‍ അറിയപ്പെടുന്നവയാണ് ക്ഷേത്രങ്ങള്‍. അതിപുരാതനകാലംമുതല്‍ക്കേ ഭാരതത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു ആരാധിച്ചുപോന്നിരുന്നു. അന്നെല്ലാം ഭരണാധികാരികള്‍ ക്ഷേത്രങ്ങളുടെ നിലനില്പിനുവേണ്ടി വളരെ അധികം ശ്രദ്ധിച്ചിരുന്നു. പക്ഷേ ക്ഷേത്രങ്ങളില്‍ പലതും നാട്ടുകാരുടേയോ വലിയ പ്രഭുക്കന്മാരുടേയോ വകയായിരുന്നു. ഒരു കരയ്ക്കു ഒന്നും അതിലധികവും ക്ഷേത്രങ്ങളുണ്ടായിരുന്നു. കരപ്രധാനിമാരുടേ ആജ്ഞാനുവര്‍ത്തികളായിരുന്ന കരക്കാര്‍ ക്ഷേത്രസങ്കേതങ്ങളെ കേന്ദ്രമാക്കി സംഘടിക്കുകയും അങ്ങിനെ മതപരമായും ആത്മീയപരമായുമുള്ള പുരോഗതിക്കുവേണ്ടി പ്രയത്നിച്ചുവരികയുമാണുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സ്ഥിതിയും ഇതില്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല. അഥവാ കേരളത്തിലുള്ളിടത്തോളം ക്ഷേത്രങ്ങള്‍ മറുനാടുകളില്‍ ഉണ്ടായിരുന്നില്ലെന്നു പറയുന്നതായിരിക്കും കുറേക്കൂടി ശരി.
ദക്ഷിണേന്‍ഡ്യയില്‍ ചേര, ചോള പാണ്ഡ്യരാജാക്കന്മാര്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതീവതാല്പര്യവും പ്രകടിപ്പിച്ചുപോന്നിരുന്നു. അവിടെക്കാണുന്ന ക്ഷേത്രങ്ങള്‍ കലാനിലയങ്ങളായിരുന്നു. കല്ലിലും തടിയിലും ചെയ്തിട്ടുള്ള കൊത്തുപണികള്‍ അവരുടെ കലാവിരുതിന്റെ ഉറവിടങ്ങള്‍തന്നെയായിരുന്നു. ഉത്തരേന്‍ഡ്യയിലും ക്ഷേത്രനിര്‍മ്മാണത്തിലും ക്ഷേത്രസംരക്ഷണത്തിലും അന്നത്തെ ഭരണാധികാരികള്‍ ബന്ധശ്രദ്ധരായിരുന്നു. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് കുറവാണെങ്കിലും ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളും കലാശില്പങ്ങള്‍ തന്നെയായിരുന്നു. വിദേശിയാക്രമണം ഉത്തരേന്‍ഡ്യക്കാരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍ ഭരണകാലവും ക്ഷേത്രങ്ങളുടെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലും ടിപ്പുവിന്റെ ആക്രമണത്തോടെ ചില ക്ഷേത്രധ്വംസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നുള്ളവര്‍ ആത്മീയമായും മാനസികമായും കലാപരമായും വിദ്യാഭ്യാസപരമായും ഉള്ള അഭ്യുന്നതിക്ക് ക്ഷേത്രങ്ങളെ അഭയം പ്രാപിച്ചുപോന്നു.

ക്രൈസ്തവര്‍, മുസ്ലീങ്ങള്‍, ജൂതന്മാര്‍, സിക്കുക്കാര്‍, പാര്‍സികള്‍ തുടങ്ങി ഒട്ടധികം മതക്കാര്‍ അധിവസിക്കുന്ന ഭാരതത്തില്‍ ഏതെങ്കിലും മതക്കാരില്‍പ്പെട്ടവര്‍ തങ്ങളുടെ മതത്തേയോ ആരാധനാകേന്ദ്രങ്ങളേയോ ദുക്ഷിച്ചു സംസാരിച്ചതായി കേട്ടുകേള്‍വിപോലുമില്ല. അഭിപ്രായഭിന്നത എവിടയുണ്ടായകാം. അതു സ്വാഭാവികം മാത്രമാണ്. അവ നമ്മുടെ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു പരിഹരിക്കാവുന്നതേയുള്ളു. പരിഹരിക്കപ്പെടേണ്ടവയുമാണ്. അവിടെയാണ് നമ്മുടെ ക്ഷേത്രങ്ങളില്‍ പണ്ടുണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതുമായ സംഘടനാരാഹിത്യം സ്പഷ്ടമായി കാണുന്നത്. ക്ഷേത്രങ്ങളെ കേന്ദ്രമാക്കി സംഘടിച്ചിരുന്നുവെങ്കില്‍ ഒരു വ്യക്തിക്ക് ഇത്തരം കാര്യങ്ങള്‍ പറയുവാന്‍ കാണുമായിരുന്നുവോ എന്ന് ഒന്നാലോചിച്ചു നോക്കണം.

നമ്മുടെ ഭരണത്തില്‍നിന്നും സര്‍ക്കാര്‍ അധീനതയില്‍ ചേര്‍ന്നപ്പോള്‍ ക്ഷേത്രങ്ങള്‍ നമ്മുടേതല്ലെന്നും നമുക്ക് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ചിലരെങ്കിലും ധരിച്ചുകാണും. ഇപ്പോള്‍ ആ നില മാറി വീണ്ടും ക്ഷേത്രഭരണം ഹിന്ദുക്കളുടെ കയ്യില്‍ നിക്ഷിപ്തമായിരിക്കുകയാണ്. അതിനാല്‍ ക്ഷേത്രത്തിന്റെ നിലനില്പിനും പരിശുദ്ധിക്കും വേണ്ടിയും ഹിന്ദുക്കളുടെ ആത്മീയവും കലാപരവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടിയും ഹിന്ദുക്കള്‍ ക്ഷേത്രങ്ങളെ കേന്ദ്രമാക്കി സംഘടിക്കുകയും ക്ഷേത്രത്തിന്റെ പരിശുദ്ധിക്കോ നിലനില്പിനോ താന്താങ്ങളുടെ ഉന്നതിക്കോ ക്ഷേത്രങ്ങളില്‍ കാണുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അപര്യപ്തമെന്നു കണ്ടാല്‍ ആ സംഘടനമൂലം അവയെ നിര്‍മ്മാര്‍ജ്ജനംചെയ്തു ശരിയായ നടപടി കൈക്കൊള്ളേണ്ടതുമാണ്.

ഇന്ന് ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തിവരുന്ന മതപാഠശാലകളും ഗീതാക്ലാസ്സുകളും കുറേക്കൂടെ വിശാലമായ അടിസ്ഥാനത്തില്‍ നടത്തുന്നപക്ഷം ആയത് ഓരോ ഹിന്ദുവിനും പ്രയോജപ്പെടുന്നതും തന്നിമിത്തം മതപരമായും ആത്മീയമായും കൂടുതല്‍ ജ്ഞാനം സമ്പാദിക്കാന്‍ കാരണമാകുന്നതും ആണ്. ക്ലാസുകളില്‍ സംഘടനയില്‍പ്പെട്ടുവരുടെ ഹാജര്‍ നിര്‍ബന്ധമാക്കേണ്ടതുമാണ്.

വിഗ്രഹാരാധനയെപ്പറ്റി ഹൈന്ദവരും ഇതരമതസ്ഥരും പലപ്പോഴും എതിരായ അഭിപ്രായം പുറപ്പെടുവിപ്പിച്ചു കേട്ടിട്ടുണ്ട്. അവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്കുതന്നെ നിശ്ചയമില്ല.

വിതണ്ഡാവാദത്താല്‍ എതിരാളിയെ തോല്‍പിക്കുക എന്നതില്‍ കവിഞ്ഞ് ഈ വക വാദങ്ങളില്‍ വലിയ വിലയൊന്നും കല്പിക്കുവാന്‍ ഇല്ലതന്നെ. പഠിപ്പുള്ളവരെന്നും അറിവുള്ളവരെന്നും അറിയപ്പെട്ടുപോരുന്നവര്‍തന്നെ വിഗ്രഹാരാധനയെപ്പറ്റിയും ക്ഷേത്രങ്ങളെപ്പറ്റിയും അവജ്ഞയോടെ സംസാരിക്കാറുണ്ട്, ക്ഷേത്രങ്ങളും വിഗ്രഹാരാധനയും ഹിന്ദുക്കള്‍ക്കു മാത്രമുള്ളതല്ല. എല്ലാവയെപ്പറ്റി ആരും ഒന്നും പറഞ്ഞുകാണുന്നില്ല. കാരണം അവര്‍ ആരാധനാകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള സംഘടനകളില്‍പ്പെട്ടവരാണ്. ആത്മീയമായും മതപരമായും വിദ്യാഭ്യാസപരമായും കലാപരമായുമുള്ള എല്ലാ ഉത്കര്‍ഷത്തിനും നിദാനം ആരാധനാകേന്ദ്രങ്ങളാണ്. കേരളത്തിലും പണ്ട് ഹിന്ദുക്കള്‍ ക്ഷേത്രവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നിരുന്നതായി ‘ക്ഷേത്രസന്നിധിയിലെ ജനക്കൂട്ടംകൂടി’ ദേശകാര്യങ്ങളും രാജ്യകാര്യങ്ങളും മറ്റും ജനകീയസമ്പ്രദായത്തില്‍ നിര്‍വ്വഹിച്ചുപോന്നിരുന്നതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ആ പഴയ നിലയില്‍ ഹിന്ദുക്കള്‍ ഒന്നായിച്ചെന്നു ചേര്‍ന്നാല്‍ മാത്രമേ നമ്മുടെ ആരാധനാകേന്ദ്രങ്ങള്‍ക്കൊണ്ടുള്ള മുഴുവന്‍ പ്രയോജനവും നമുക്ക് സിദ്ധിക്കയുള്ളൂ.

ഹിന്ദുക്കള്‍ വിഗ്രഹാരാധനക്കാരാണെന്നുള്ളതാണ് മറ്റൊരാക്ഷേപം, യഥാര്‍ത്ഥത്തില്‍ വിഗ്രഹാരാധന ശരിയോ തെറ്റോ എന്നുള്ളതല്ല അവരുടെ ആക്ഷേപത്തിന്റെ അടിസ്ഥാനതത്ത്വം. അവരും വാസ്തവത്തില്‍ വിഗ്രഹാരാധകരാണ്.

പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സില്‍ ഒരു രൂപം നിശ്ചയമായും സങ്കല്പിക്കാതെ പറ്റില്ല. അതു മനോഹരമായ ഒരു വിഗ്രഹമായാല്‍ എന്താണ് തെറ്റുള്ളത്. ഏതേതു ദേവന്മാരെ ഉപാസിക്കുന്നുവോ അതാതു ദേവന്മാരെ മനസ്സില്‍ ഉറപ്പിക്കുന്നതിന് ധ്യാതാവ് വിഗ്രഹങ്ങളെ ആശ്രയിക്കുന്നത്. ആരുംതന്നെ ‘എന്റെ കല്ലേ’ എന്റെ മരമേ’ അല്ലെങ്കില്‍ ‘കൃഷ്ണന്റെ വിഗ്രഹമേ’ എന്നൊന്നും സങ്കല്പിക്കയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമെന്നു തോന്നുന്നില്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയും നിരാകാരനുമാണെന്ന് ആരാധകന് നേരത്തേന്നെ അറിയാവുന്നതും അവന്‍ വിഗ്രഹത്തെ ദേവന്റെ പ്രതിരൂപമായിമാത്രം കരുതിവരുന്നതും തന്നിമിത്തം സങ്കല്പത്തിന് വിഗ്രഹങ്ങള്‍ അവന് സഹായകമായി ഭവിക്കുന്നതുമാണ്. മറ്റു ചിലര്‍ പറയുന്നത് ഈശ്വരന്‍ അന്തര്‍യ്യാമിയാണ്. നാം തന്നെയാണ് ഈശ്വരന്‍. എല്ലാത്തിലും ഈശ്വരനെ ദര്‍ശിക്കണം. ക്ഷേത്രത്തിനുള്ളില്‍ നട്ടിരിക്കുന്ന ശിലയിലല്ല ഈശ്വരനുള്ളത് എന്നും മറ്റുമാണ്. ഇതു ഒരു വൃദ്ധന്‍ ശൈശവത്തേയും യൗവ്വനത്തേയും തെറ്റെന്നു പറയുന്നതിന് തുല്യമാണ്.

‘യേ യഥാ മാം പ്രപദ്യന്തേ
താം സ്തഥൈവ ഭജാമ്യഹം’

എന്നാണ് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ വിഗ്രഹാരാധകനെ വിഗ്രഹധാരിയായി അനുഗ്രഹിക്കാനും ഭഗവാനു കഴിയും. വിഗ്രഹങ്ങള്‍ കൂടാതെ തന്നെ ആരാധനയ്ക്കു സാധിക്കുന്നവര്‍ ആ മാര്‍ഗ്ഗം ഉപയോഗിച്ചു കൊള്ളട്ടെ. അല്ലാതെ വിഗ്രഹം കൂടാതെ സങ്കല്പിക്കാന്‍ ശക്തിയില്ലാത്തവന്‍ വിഗ്രഹത്തെ ആശ്രയിക്കുന്നപക്ഷം അതിനെ എതിര്‍ക്കുന്നതും ആക്ഷേപിക്കുന്നതും തെറ്റാണ്. വിഗ്രഹാരാധനയില്‍കൂടെയല്ലാതെ സാധാരണക്കാരന് ആദ്ധ്യാത്മിക ഉന്നതി കൈവരുന്നതല്ലെന്നുള്ളതിന് ശ്രീരാമകൃഷ്ണദേവന്‍തന്നെ ഒന്നാംതരം തെളിവാണ്. വിഗ്രഹാരാധനയെപ്പറ്റി സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ചിക്കാഗോപ്രസംഗത്തില്‍ വളരെ അധികം പറയുന്നുണ്ട്. കൂടാതെ ഒരു പാതിരി വിഗ്രഹങ്ങളെപ്പറ്റി വളരെ അധികം ഭത്സിച്ചിട്ട് ‘നിങ്ങളുടെ വിഗ്രഹത്തെ ഈ വടികൊണ്ട് അടിച്ചാല്‍ അതു എന്തുചെയ്യും. എന്നു ചോദിച്ചതായും അതിനു മറുപടിയായി ‘നിങ്ങളുടെ ദൈവത്തെ ഞാന്‍ നിന്ദിച്ചാല്‍ അതു എന്തുചെയ്യും’ എന്നൊരു മറുചോദ്യം ചോദിച്ചപ്പോള്‍ ‘നീ മരിക്കുമ്പോള്‍ എന്റെ വിഗ്രഹവും നിന്നെ ശിക്ഷിക്കും’ എന്ന് ഒരു ഹിന്ദു തിരിച്ചടിച്ചതായും വിവേകാനന്ദസ്വാമി പറഞ്ഞിട്ടുണ്ട്.

വിഗ്രഹാരാധനയെപ്പറ്റിയും ക്ഷേത്രോപാസനയെപ്പറ്റിയും ഓരോരുത്തര്‍ പറഞ്ഞുപരത്തിയ തെറ്റിദ്ധാരണ ജാതിപരമായ നിന്ദ്യവും വിനാശകരവുമായ സ്ഥിതിവിശേഷങ്ങളും അഭ്യസ്തവിദ്യരെന്നറിയപ്പെടുന്ന ചില പാശ്ചാത്യപ്രേമികളുടെ പെരുമാറ്റങ്ങളും നമ്മെ ക്ഷേത്രങ്ങളുമായി ബഹുദൂരം അകറ്റി നിര്‍ത്തുന്നതിന് കാരണമായിതീര്‍ന്നിട്ടുണ്ട്. മറ്റെല്ലാ തുറകളിലുമെന്നപോലെ ക്ഷേത്രങ്ങളിലും ശാന്തിക്കാരുടേയോ കഴകക്കാരുടേയോ മറ്റു സില്‍ബന്ധികളുടേയോ കൊള്ളരുതായ്കകൊണ്ട് എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിക്കൂടെന്നില്ല. അതിന് അങ്ങിനെയുള്ള അഴിമതിക്കാരെ കണ്ടുപിടിച്ചു മാതൃകാപരമായി ശിക്ഷിക്കാവുന്നതും അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ ക്ഷേത്രത്തിനുള്ളിലെ ക്രിയാദികളിലോ പെരുമാറ്റങ്ങളിലോ കാണുന്നപക്ഷം ആയവ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ക്ഷേത്രസങ്കേതങ്ങളെ പരിശുദ്ധമാക്കാവുന്നതും ആണെന്നിരിക്കെ അതിനൊന്നിന്നും മുതിരാതെ ക്ഷേത്രങ്ങള്‍ നശിച്ചേ അന്ധവിശ്വാസം കുറയൂ എന്നും മറ്റും പറയുന്നത് വെറും ബുദ്ധിശൂന്യതമാത്രമാണ്. അതിനാല്‍ ക്ഷേത്രങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും അങ്ങിനെ നമ്മുടെ സംഘടനയെ വളര്‍ത്താനും തദ്വാരാ ആത്മീയവും ഭൗതികവുമായ എല്ലാ ശ്രേയസ്സുകളും കൈവരിക്കാനും എല്ലാ ഹിന്ദുക്കളും തയ്യാറാകണമെന്നുള്ള അപേക്ഷയോടുകൂടി തല്ക്കാലം നിര്‍ത്തുന്നു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

തുലാം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ജൂകസ്ഥമന്ദദായേ തു മണ്ഡലാധിപതിർഭവേൽ
ദ്രവ്യനഷ്ടം വാതരോഗം പിതൃമാതൃവിനാശനം.

സാരം :-

തുലാം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം രാജത്വവും പ്രഭുത്വവും സമ്പത്തും ലഭിക്കും. ദ്രവ്യനഷ്ടം. വാതരോഗം, മാതാവിനും പിതാവിനും ഹാനി എന്നീ അനിഷ്ടഫലങ്ങളും സംഭവിക്കുന്നതാണ്. 

കന്നി രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

കന്യാസംസ്ഥനേർദായേ ക്ഷേത്രധാന്യധനക്ഷയം
ഭ്രാതൃനാശം ക്ഷതം കിഞ്ചിൽ സുഖം സുഭഗതാം ലഭേൽ.

സാരം :-

കന്നി രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ഭൂസ്വത്തിനും കൃഷിക്കും ധനധാന്യങ്ങൾക്കും ഹാനിയും സഹോദരനാശവും മുറിവ് വ്രണം മുതലായ ഉപദ്രവങ്ങളും അല്പമായ സുഖ സൗഭാഗ്യങ്ങളും ലഭിക്കും.

ചിങ്ങം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

സിംഹസ്ഥമന്ദദായേ തു പിതൃനാശോƒഥവാ വിപൽ
ബന്ധനം വനിതാനാശം നേതൃത്വം ഗ്രാമദേശയോഃ

സാരം :-

ചിങ്ങം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ദേശഗ്രാമനേതൃത്വവും ബന്ധനവും ഭാര്യാനാശവും പിതാവിന് രോഗമോ മരണമോ മറ്റു കഷ്ടങ്ങളോ ഉണ്ടാവുകയും ചെയ്യും.

മുടിയേറ്റ്

കേരളത്തിലെ മിക്ക കാളീക്ഷേത്രങ്ങളിലും, കാളിയെ പ്രീതിപ്പെടുത്തുവാന്‍ നടത്തുന്ന ഒരു അനുഷ്ഠാന നാടകമാണ് മുടിയേറ്റ്. ഈ കര്‍മ്മത്തിന് ചില ദിക്കുകളില്‍ മുടിയെടുപ്പ് എന്നും പറഞ്ഞുവരുന്നു. ദേവീക്ഷേത്രങ്ങളില്‍ മാത്രമല്ല. കയ്യാലകള്‍ക്ക് മുന്നിലും വീടുകളിലും ഇത് നടത്താമെന്നുണ്ട്. ഇതിനു പല ചടങ്ങുകളും ഉണ്ട്. അവയെ ക്രമത്തിന് താഴെ വിവരിക്കാം.
മുടിയേറ്റിന്റെ പ്രാരംഭച്ചടങ്ങായി ‘കളമെഴുത്ത്’ ആണംഗീകരിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേകം പന്തലുണ്ടെങ്കില്‍ അതിനകത്തോ അല്ലെങ്കില്‍ ശുദ്ധമായ മുറിക്കകത്തോകളമെഴുതാം. കളം എഴുതുന്നത് ഉപാസനമൂര്‍ത്തികളുടെയാവാം. മഞ്ഞപ്പൊടി, അരിപ്പൊടി, കരി, പച്ചപ്പൊടി ഇവ മാത്രം ഉപയോഗിച്ച് എഴുതുന്ന കളം, പുരാതന മനുഷ്യന്റെ കലയിലുള്ള പ്രാവീണ്യത്തെ വിളിച്ചറിയിക്കുന്നവയാണ്. ഇവ നടത്താന്‍ അധികാരികള്‍ കുറുപ്പന്മാരാണ്. കളം എഴുതിക്കഴിഞ്ഞാല്‍, മൂര്‍ത്തികളെ ഉദ്ദേശിച്ചുള്ള പ്രതിഷ്ഠാപൂജയായി. ദീപാരാധനയും കഴിഞ്ഞ് കളംപൂജ നടത്തുന്നു. ഈ അവസരത്തിലാണ് കളംപാട്ടു നടത്തുന്നത്. പാട്ടിനുശേഷം തിരിയോ, ചെറിയപന്തമോ കൊളുത്തി കളത്തിലുഴിയുന്നു. ഈ ചടങ്ങിനുശേഷം കളം മായ്ക്കുന്നു. ഇത് മായ്ക്കുന്നതിനും ചില പ്രത്യേക നിബന്ധനകളുണ്ട്.

കളം മായ്ക്കല്‍ കഴിഞ്ഞാല്‍ കുറുപ്പന്മാര്‍ മുടിയേറ്റിനു വട്ടംകൂട്ടുകയായി. കഥകളിക്കാരുടെ വേഷവിധാനങ്ങളില്‍ പലതും മുടിയേറ്റിനും ആവശ്യമാണ്. (മുടിയേറ്റില്‍ നിന്ന് കഥകളി പലതും സ്വീകരിച്ചിരിക്കുന്നു എന്നതാണ് ശരി). രാവണനേയോ ദൂര്യോധനനേയോപോലെയുള്ള കത്തിവേഷമാണാദ്യം. ഇതാണ് ദാരികന്‍. എങ്കിലും കഥകളിക്കത്തിപ്പോലെ മുടിയേറ്റുകത്തി അത്ര വിസ്തരിച്ചുള്ളതല്ല. മുഖത്തുതേപ്പിന് കഥകളിയിലെപ്പോലെ പകിട്ടു തോന്നിക്കയില്ല. എങ്കിലും കിരീടവും (മുടി) ഉടുത്തുകെട്ടും എല്ലാം ഏതാണ് ഒരുപോലെതന്നെ. ഉത്തരീയം വെള്ളവസ്ത്രംകൊണ്ടുള്ളതായിരിക്കും.

കടകകങ്കണാദികള്‍ നാമമാത്രമായിരിക്കും. ഇടത്തുകയ്യിലെ കങ്കണത്തിന്നിടയില്‍ ധാരാളം തെച്ചിപ്പു തിരുകിയിരിക്കും. ഉടത്തുകെട്ടിനെ കൂടുതല്‍ അപഗ്രഥിച്ചുനോക്കുമ്പോള്‍ ചാക്യാരുടെ ഉടുത്തുകെട്ടിനെ സാരമായി സാമ്യപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ ദാരികന്റെവേഷം കഴുത്തിനു താഴോട്ട് ചാക്യാരുടെ വേഷത്തോടും. കഴുത്തിനു മുകളിലോട്ടു കഥകളിവേഷത്തോടും സാദൃശ്യമുണ്ടെന്ന് മനസ്സിലാക്കാം. പരിചയും ചേര്‍ന്നാല്‍ കോയിമ്പടനായരായി. വേതാളത്തിന്റെ വേഷം പച്ചിലയും പടലും കുറെ തുണിയും കരിയും ഉണ്ടെങ്കില്‍ പൂര്‍ത്തിയാക്കത്തക്കതരത്തിലാണ്. കാളിയുടെ സഹചാരികളായ കൂളികള്‍ക്ക് പ്രത്യേക വേഷമൊന്നും ഇല്ല.

ഈ ചടങ്ങിന്റെ അരങ്ങിന്റെ കാര്യമാണെങ്കില്‍ അത് വലിയ വിശേഷമായൊന്നും വേണ്ട. വിശാലമായ മുറ്റത്ത് ഒരു വലിയ നിലവിളക്ക് കത്തിച്ചു വച്ച കഴിഞ്ഞാല്‍ അരങ്ങൊരുക്കം തീര്‍ന്നു.രണ്ടു ചെണ്ട, ഒരു വലംതലച്ചെണ്ട ഇലത്താളം ഇത്രയും കൊണ്ട് മേളത്തിന്റെ കാര്യംതീര്‍ന്നു. ഇവര്‍ വിളക്കിനു പിന്നിലാണ് നില്കുന്നത്. ഇത്രയും ആയാല്‍ മുടിയേറ്റു തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നു പറയാം.

രംഗത്തു കേളി എന്ന ചടങ്ങ് നടത്തുന്നതോടുകൂടി മുടിയേറ്റു ആരംഭിക്കുകയായി. പുറകില്‍നിന്ന് ആളുകള്‍ (മേളക്കാര്‍) രാഗം ആലപിക്കുന്നതോടുകൂടി ‘അരങ്ങുവാഴ്ത്തലെ’ ന്ന കര്‍മ്മം നടത്തുന്നു.  കവിത തുളുമ്പുന്ന ഒരു പാട്ട് ഗാനമാധുരികലര്‍ത്താതെ തകിച്ചും പരുക്കന്‍സ്വരത്തില്‍ അസ്പഷ്ടമായി ചൊല്ലുന്നതു കേള്‍ക്കാം. അരങ്ങുവാഴ്ത്തലോടെ തിരിശ്ശീല പിടിക്കുന്നു. ആദ്യം ശിവന്റേയും നാരദന്റേയും പുറപ്പാടാണ്. തിരശ്ശീലക്ക് പിന്നില്‍ വൃക്ഷഭവാഹനനായ ശിവന്‍ പ്രതൃക്ഷപ്പെടുന്നു. ഈ അവസരത്തില്‍ നാരദന്‍ തിരശ്ശീലയ്ക്കു മുന്നില്‍ വന്ന് ശിവനെ നമസ്‌ക്കരിക്കുന്നു. ശിവന്‍ ഒട്ടും സംസാരിക്കാതെ അവിടെ നിലകൊള്ളും എന്നാല്‍ നാരദന്‍ കയ്യിലിരിക്കുന്ന കുരുത്തോലയില്‍ (വാറോല വായിക്കുക എന്ന  പഴയ വിചാരിപ്പുസമ്പ്രദായത്തെ അനുസ്മരിക്കുന്നു ഈ ചടങ്ങ്) നോക്കി തന്റെ ഭാഗം പാടുന്നു. ശിവന്റെ ഭാഗം പിന്നയിലിലുള്ള പാട്ടുകാരും നാരദന്‍ തന്റെ ഭാഗം തനിച്ചും പാടുന്നു. ഇങ്ങനെ കുറെ സമയം നില്ക്കും ഈ രംഗം.
അടുത്തരംഗം ദാരികന്റെ പുറപ്പാടാണ്. കഥകളിയിലെപ്പോലെ തിരനോട്ടം ഇതിനും ഉണ്ട്. ഇരുകയ്യിലും ചുരികക്കോല്‍ ധരിച്ചിരിക്കും ദാരികന്‍, തിരനോട്ടം, ഒന്നല്ല, മൂന്നാണ്. പിന്നീട് തിരശ്ശീല നീക്കുന്നു. ഏതാനും പതങ്ങളാടിയശേഷം ദാരികനൊരു പീഠത്തിലിരിക്കുന്നു. തന്റെ ഇടത്തുകയ്യിലെ കങ്കണത്തിനിടയില്‍ തിരുകിയിരിക്കുന്നു. തന്റെ ഇടത്തുകയ്യിലെ കങ്കണത്തിനിടയില്‍ തിരുകിയിരിക്കുന്ന പൂക്കളെടുത്ത് മാനസപൂജനടത്തുന്നു. വീണ്ടും എഴുന്നേറ്റ് ഉത്തരീയം കയ്യില്‍ പിടിച്ചുകൊണ്ട് നൃത്തം വയ്ക്കുന്നു. അല്പം കഴിഞ്ഞ് ആയുധനേട്ടം നടത്തുന്നു. ഈയവസരത്തിലൊക്കെ നടന്റെ മുമ്പില്‍ രണ്ടു വലിയ കത്തിച്ച പന്തങ്ങള്‍ പിടിച്ചകൊണ്ടിരിക്കുന്നതായികണ്ടിട്ടുണ്ട്. ഇത് രംഗത്തിന് ഭീകരതസൃഷ്ടിക്കാനായിരിക്കാം എന്നു തോന്നുന്നു ദാരികന്‍ തുടര്‍ന്ന് പോരിനുവിളിക്കുന്നു. ദാരികന് വാചികാഭിനയവും അനുവദനീയമാക്കിയിട്ടുണ്ട്. അങ്ങനെ ആ രംഗവും അവസാനിക്കുന്നു.

അടുത്തരംഗം കാളിയുടെ പുറപ്പാടോടുകൂടി ആരംഭിക്കുന്നു വേഷമണിഞ്ഞ നടന്‍ ക്ഷേത്രത്തിനു മുന്നില്‍വന്നു നില്കുമ്പോള്‍ മേളക്കാരും കൂളികളുംകൂടി അന്തരീക്ഷം ശബ്ദായമാനമാക്കുന്നു. കത്തിച്ചു പന്തവും തെള്ളിയേറും വലിയ അലര്‍ച്ചയും കൊണ്ട് രംഗം ഭീകരമാക്കുന്നു. കാളിയുടെ കയ്യില്‍ ഒരു വാള്‍ ഉണ്ടായിരിക്കും. ശബ്ദകോലാഹലം കൊണ്ട് കാളിക്ക് കലികയറുന്നു. ഈ കലി….കുറെ സമയം നീണ്ടുനല്‍ക്കുന്നു. …. പീന്നീട് പോര്‍വിളിയും ആയുധനോട്ടവും നടക്കുന്നു. കാളി പോര്‍വിളിക്കുമ്പോള്‍ അകലെ മറഞ്ഞു നില്‍കുന്ന ദാരികന്‍ മറുപടി പറയുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണം ഏറെ സമയം നീണ്ടുനില്‍ക്കുന്നു…. പിന്നീട് പുറപ്പാട് നടക്കുന്നത് കോയിമ്പിടനായരുടെതാണ്. ഈ രംഗം തികച്ചും രംഗവാസികള്‍ക്ക് സന്തോഷം പകരുന്നതിന് വേണ്ടിമാത്രമാണ്.

കോയിമ്പിടനായരുടെ രംഗപ്രവേശനവേളയില്‍ കാളിമുടിയഴിച്ച് പീഠത്തിലിരിക്കും… അരങ്ങുവാഴ്ത്തി കോയിമ്പിടനായര്‍ മറയുമ്പോള്‍ കാളി മുടിമുറുക്കി രംഗത്ത് എത്തുന്നു. ദാനവന്‍, ദാരികന്‍, ഭൂതം (വേതാളം കാളിയുടെ വാഹനം) ഇവര്‍ തിരശ്ശീലക്കുള്ളില്‍ തിരനോട്ടം നടത്തുന്നു, വേതാളത്തിന് വിദൂഷകവേഷമാണുള്ളത്.

അഭിനയപ്രധാനമായ ഒരു രംഗമാണ് കാളിയും ദാരികനും ആയി കണ്ടുമുട്ടുന്നത് (ഏറ്റുമുട്ടുന്നത്). കാളി ദാരികനെ വെട്ടുന്നു…. ദാരികന്‍ തിരയ്ക്കകത്തു മറയുന്നു ഇങ്ങനെ ഒന്നുരണ്ടുതവണ സംഭവിക്കുന്നു. ദാരികനെ വധിക്കാന്‍ സാധിക്കാതെ വരുന്നതില്‍ കാളി കോപാവേശയായിത്തീരുന്നു. കാളിക്കു കാലികൊള്ളുന്നു. തുടര്‍ന്ന് കാളി ഒറ്റക്കാലില്‍ നൃത്തം വയ്ക്കുവാന്‍ തുടങ്ങുന്നു. അല്പം കഴിഞ്ഞ് കാളി ദാരികന്റെ മുടിയുമായി രംഗത്തുവരുന്നു. മുടിയെടുത്തുവരുമ്പോള്‍ കാളി ദാരികന്റെ മുടി (കിരീടം) എടുക്കുന്നതോടുകൂടി കഥയവസാനിക്കുന്നു ഇതിനാണ് മുടിയേറ്റ് അഥവാ മുടിയെടുപ്പ് എന്നു പറയുന്നത്.

ഈ ചടങ്ങ് ദേവീക്ഷേത്രങ്ങളില്‍ നടത്തി വരുന്നുണ്ട്. എങ്കിലും പണ്ടുകാലത്ത് നടന്നു വന്നിരുന്നതുപോലുള്ള പ്രാധാന്യം ഇതിനു ജനങ്ങള്‍ കല്പിക്കുന്നില്ല. പരിഷ്‌ക്കാരം കൂടി വരുന്നതുകൊണ്ടായിരിക്കാം. ഇങ്ങനെ എത്രയെത്രകലകളാണ് (ഹൈന്ദവരുടെ) ദിനംപ്രതി നാമാവിശേഷമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതുപോലുള്ള ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം കൊടുത്തില്ല എങ്കില്‍ ഇവയെല്ലാം ഏറെത്താമസിയാതെ നശിച്ചുപോകുമെന്നുള്ളത്. സത്യം അതു സംഭവിച്ചുകഴിഞ്ഞ് അതിനെപ്പറ്റി പശ്ചാത്തപിച്ചിട്ടു കാര്യവുമില്ലാതായിത്തീരും. ഇതു മനസ്സിലാവുന്നകാലം ഇനിയെന്നുണ്ടാവുമോ?…

യുഗം, ഗോളകം എന്നീ രണ്ടു യോഗഫലത്തേയും ഈ നാഭസയോഗങ്ങളുടെ ഫലാനുഭവകാലാദികളേയുമാണ്‌ പറയുന്നത്

ധനവിരഹിതാഃ പാഷണ്ഡീ വാ യുഗേ ത്വഥ ഗോളകേ
വിധനമലിനോ ജ്ഞാനാപേതഃ കുശില്പ്യടനോƒലസഃ
ഇതി നിഗദിതാ യോഗാസ്സാർദ്ധം ഫലൈരിഹ നാഭസാ
നിയതഫലദാശ്ചിന്ത്യാ ഹ്യേതേ സമസ്തദശാസ്വപി.

സാരം :-

 യുഗയോഗജാതൻ വലിയ ദരിദ്രനോ അഥവാ ശ്രുതിസ്മൃത്യാദ്യുക്തമാർഗ്ഗങ്ങളിൽ നിന്ന് ഭ്രഷ്ടനോ ആകുന്നതാണ്. 

ഗോളയോഗജാതൻ ദരിദ്രനും ദേഹവസ്ത്രാദികളിൽ മാലിന്യയുക്തനും അറിവില്ലാത്തവനും കുത്സിതശില്പപ്പണികൾ ചെയ്യുന്നവനും ഒരു പണിക്കും പ്രാപ്തിയില്ലാത്തവനും സദാ സഞ്ചാരശീലനുമായിത്തീരും.

ഇങ്ങനെ ഈ അദ്ധ്യായം കൊണ്ടു 32 നാഭസയോഗങ്ങളും അവയുടേയെല്ലാം ഫലങ്ങളും പറയപ്പെട്ടു. ഈ നാഭസയോഗങ്ങൾ എല്ലാറ്റിന്റേയും ഫലങ്ങൾ സകല ദശകളിലും തീർച്ചയായും അനുഭവപ്പെടുന്നതുമാണ്.

ദാമം, പാശം, കേദാരം, ശൂലം എന്നീ സംഖ്യായോഗഫലങ്ങൾ

ദാതാƒന്യകാര്യനിരതഃ പശുപശ്ച ദാമ്നി
പാശേ ധനാർജ്ജനസുശീലസുഭൃത്യബന്ധുഃ
കേദാരജഃ കൃഷികരസ്സുബഹൂപയോഗ്യഃ
ശൂരഃ ക്ഷതോ വധരുചിർവ്വിധനശ്ച ശൂലേ.

സാരം :-

ദാമയോഗജാതൻ ദാനശീലനും പരകാര്യപ്രസക്തനും പശുക്കളെ നല്ലപോലെ രക്ഷിച്ചു വളർത്തുന്നവനുമാവും.

പാശയോഗജാതൻ വളരെ ധനം സമ്പാദിക്കുന്നതിനു പുറമേ സത്സ്വഭാവിയും നല്ല ഭൃത്യന്മാരും ബന്ധുക്കള്ളുമുള്ളവനുമാവും.

കേദാരയോഗജാതൻ വലിയ കൃഷിയ്ക്കാരനും കൃഷിചെയ്ത പല സാധനങ്ങളുണ്ടാക്കി അതുകൾ നന്നാക്കി ധാരാളം ഭക്ഷിയ്ക്കുന്നവനും ആയിരിയ്ക്കും.

ശൂലമെന്ന യോഗസമയത്തു ജനിച്ചവൻ പരാക്രമിയും വ്രണമുള്ളവനും ഹിംസാതല്പരനും ദരിദ്രനുമാവും.

ഹനുമാന്റെ സംഗീതം

ഒരിക്കല്‍ സര്‍വ്വലോകസഞ്ചാരിയും പരമഭക്തനുമായ നാരദന്‍ ഹനുമാനെ കണ്ടുമുട്ടി.

ലോകത്തിലെ ഒന്നാംകിട ഭക്തഗായകനാണ് താനെന്ന അഹങ്കാരം നാരദനില്‍ ഉണ്ടായിരുന്നു. അതു തീര്‍ക്കാന്‍ ഭഗവാനെ നിമിത്തമാക്കി. ഹനുമാന്‍ ഒരു പാട്ടുപാടി പാട്ട് ആസ്വദിച്ച നാരദന്‍ തന്റെ അടുത്തുള്ള പാറയില്‍ വീണ വച്ചു.

ഹനുമാന്‍റെ ഗാനത്തിന്റെ ലയം നിമിത്തം ആ പാറ അലിഞ്ഞു. ദ്രവരൂപത്തിലായ പാറയില്‍ നാരദന്റെ വീണ ആഴ്ന്നിറങ്ങി. ഹനുമാന്‍റെ പാട്ട് അവസാനിച്ചപ്പോള്‍ പാറ പൂര്‍വ്വസ്ഥിതിയില്‍ ഉറച്ചു.

പാറയില്‍ ഉറച്ചുപോയ വീണ വെളിയിലെടുക്കാന്‍ നിര്‍വ്വാഹമില്ലാതെയായി. ഒരു ഗാനമാലപിച്ച് പാറ വീണ്ടും ഉരുക്കി വീണ എടുത്തുകൊള്ളാന്‍ ഹനുമാന്‍ നാരദനോട് പറഞ്ഞു.

നാരദന്‍ പാട്ടുതുടങ്ങി. അനേകം പാട്ടുകള്‍ പാടിയിട്ടും പാറ ഉരുകിയില്ല നാരദന്റെ അഹങ്കാരമെല്ലാം തീര്‍ന്നു. അപ്പോള്‍ ഹനുമാന്‍ മറ്റൊരു പാട്ടുപാടി.

ഉടന്‍തന്നെ പാറ ഉരുകുകയും വീണ വെളിയിലെടുക്കാന്‍ കഴിയുകയും ചെയ്തു. നാരദന്‍ അഹങ്കാരം നശിച്ച് ഹനുമനെ സ്തുതിച്ചശേഷം സ്ഥലംവിട്ടു.

അർദ്ധചന്ദ്രൻ, സമുദ്രം, ചക്രം എന്നീ മൂന്നു ആകൃതിയോഗങ്ങളുടേയും, സംഖ്യായോഗത്തിൽപ്പെട്ട വീണായോഗത്തിന്റേയും ഫലത്തെ പറയുന്നു

അർദ്ധേന്ദുജഃ സുഭഗകാന്തവപുഃ പ്രധാന-
സ്തോയാലയേ നരപതിപ്രതിമസ്തു ഭോഗീ
ചക്രേ നരേന്ദ്രമകുടദ്യുതിരഞ്ജിതാംഘ്രിർ-
വ്വീണോദ്ഭവശ്ച നിപുണഃ പ്രിയഗീതനൃത്തഃ

സാരം :-

അർദ്ധചന്ദ്രയോഗജാതൻ സകലജനപ്രിയനാവും, സൌന്ദര്യശാലിയാവും; സകലജനപൂജ്യനുമാവും.

സമുദ്രയോഗജാതൻ രാജതുല്യനും രാജോചിതങ്ങളായ ഉൽകൃഷ്ടസുഖങ്ങളെ അനുഭവിയ്ക്കുന്നവനുമായിവരും. 

ചക്രയോഗജാതൻ ചക്ര വർത്തിയുമാവും.

സംഖ്യായോഗങ്ങളിൽ ഒന്നാമത്തേതായ വീണായോഗജാതൻ സകല കർമ്മങ്ങളിലും അതിസമർത്ഥനും ഗീതനൃത്താദികളിൽ ആസക്തനുമായിരിയ്ക്കുന്നതാണ്.

വിത്തും കൈക്കോട്ടുമായി വീണ്ടും വിഷുക്കാലം

കാലം കാത്തുവച്ച പുണ്യസ്മൃതികളില്‍ നിന്നും പടിയിറങ്ങി വിഷു വന്നണയുകയായി. ധനധാന്യ സമൃദ്ധിയുടെ ഹര്‍ഷാരവങ്ങളെ നെഞ്ചിലേറ്റി മലയാളികള്‍ വീണ്ടും വിഷു ആഘോഷിക്കുന്നതിന്റെ ആവേശത്തിലാണ്.

കര്‍ണ്ണികാരങ്ങള്‍ എവിടെയും പൂത്തുലഞ്ഞുകഴിഞ്ഞു. വിത്തും കൈക്കോട്ടും പാടി വിഷുക്കളി വിഷുക്കാലത്തിന്റെ ആനന്ദത്തിന് പിന്നണി പാടുന്നു. എങ്ങും സന്തോഷത്തിന്റെ ആഹ്ലാദത്തിന്റെ ഹൃദയത്തുടിപ്പുകള്‍.

സൂര്യന്‍ നേരേ കിഴക്കുദിക്കുന്ന ദിനമാണ് വിഷു. തന്റെ കൊട്ടാരത്തിനു നേരേ ഉദിച്ചുയര്‍ന്ന സൂര്യദേവനോട് കോപിഷ്ഠനായ രാവണന്‍ ദിശമാറി ഉദിക്കാനാവശ്യപ്പെട്ടത്രെ. ഇത് കേട്ട് ഭയന്ന സൂര്യദേവന്‍ സ്ഥാനം മാറി ഉദിച്ചുവെന്നും രാവണനിധനത്തിനു ശേഷമേ വീണ്ടും കിഴക്ക് ഉദിക്കുകയുള്ളൂ എന്നും പ്രതിജ്ഞയെടുത്തത്രെ. ഈ ഐതിഹ്യത്തിന് വിഷുദിനവുമായി പെരുമയുണ്ട്.

വിഷു ദിവസം രാത്രിയും പകലും തുല്യ അളവിലാണെന്ന് ജ്യോതിശാസ്ത്രം പറയുന്നു. മേടം ഒന്നിന് വന്നണയുന്ന വിഷു മലയാളികള്‍ക്ക് പുതുവര്‍ഷാരംഭംദിനമാണ്. ശ്രീകൃഷ്ണപരമാത്മാവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്റെ അടിസ്ഥാനത്തിലുള്ള കലിയുഗവത്സരം അന്നേദിവസം പുതുവത്സരത്തിലേക്കു പദമൂന്നും.

കണികാണലാണ് വിഷുപ്പുലരിയുടെ ധന്യമായ പ്രത്യേകതകളില്‍ പ്രധാനപ്പെട്ടത്, കണിയൊരുക്കിയ ഓട്ടുരുളി പ്രപഞ്ചത്തിന്റെ ആധാരമായ ഭൂമിയെ പ്രതിനിധീകരിക്കുന്നു. അരി, കൊന്നപ്പൂക്കുലകള്‍, മാങ്ങ, ചക്ക തുടങ്ങിയ ഫലങ്ങള്‍, വെള്ളരിക്ക, വാല്‍ക്കണ്ണാടി, അഷ്ടമംഗല്യം എന്നിവയാണ് പുതുവര്‍ഷാരംഭ ദിനത്തിലെ പ്രഥമ ദര്‍ശനത്തിനായി യഥാവിധി ഒരുക്കുന്നത്.

കണികണ്ടു കഴിഞ്ഞാല്‍ വിഷുകൈനേട്ടം (നീട്ടമല്ല) മുതിര്‍ന്നവര്‍ നല്‍കുന്ന ചടങ്ങുണ്ടാകും. സമര്‍പ്പണത്തിന്റേയും ത്യാഗത്തിന്റേയും പരിഛേദമാണ് കൈനേട്ടം നല്‍കല്‍.

പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയുടെ ഇളം ദളങ്ങളിലേക്ക് മേടസൂര്യനിലെ കനകകിരണങ്ങളില്‍ നിന്നും ഒരു തഴുകലായ് വിഷു അണയുന്നു. ഇനി ഒരു നാളുകൂടി കഴിയുമ്പോള്‍, കാത്തിരുന്ന കൈനീട്ടം കൈകളിലണയും.

പ്രകൃതി താലമെടുത്ത് താലമെടുത്ത് കാത്തുനില്‍ക്കുന്നു. സംതൃപ്തിയുടെ നിറവിനായി മലയാളവും! നാളെ പൂക്കുവാനായി മോഹങ്ങള്‍ കരുതിവച്ച് കാലങ്ങള്‍ കാത്തിരിക്കുന്ന ദരിദ്രനും, സമ്പത്തിന്റെ കൂനയ്ക്കിടയില്‍ കിതച്ചുജീവിക്കുന്ന ധനികനും, പച്ചയായ ജീവിതത്തിലനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ സംതൃപ്തിയുടെയും ശാന്തിയുടെയും തളിര്‍ജലം തൂവിക്കൊണ്ട് വിഷു അണയുന്നു. പിന്നെ കടന്നുപോകുന്നുഒരു പ്രഭാതത്തിലൂടെ! ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടുമണയാന്‍!

ഒരു കുല കണക്കൊന്നപ്പൂവും, കണ്ണിമാങ്ങയും, കണിവെള്ളരിയും, കശുവണ്ടിപ്പൂക്കുലയും ഒത്തിരുന്ന് ഒരുപാട് കഥപറയുന്ന സുപ്രഭാതത്തിന് മാറ്റുകൂട്ടിക്കൊണ്ട് തെളിഞ്ഞുകത്തുന്ന ഭദ്രദീപവും എന്തൊക്കെയാണ് നമ്മോട് പറയുന്നത്? – ഒരുപാടൊരുപാട് നിറവിന്റെയും സമൃദ്ധിയുടെയും കഥകള്‍. പുഞ്ചിരിക്കുന്ന പുണ്യോദയത്തിന് മുന്നില്‍ ഈ കാഴ്ചവട്ടങ്ങള്‍ ഒരുക്കുമ്പോള്‍ ഇരുളടയാത്ത ഉഷസിന്റെ മടിത്തട്ടില്‍ ഒരു സാധാരണക്കാരന്റെ വിഷുക്കണിയായി. തുറക്കാത്ത കണ്ണുകളുമായി ഉറക്കമെഴുന്നേറ്റ് വിഷുകാഴ്ചയുടെ മുന്നിലെത്തി പീലിവിടര്‍ത്തി കുളിരുകോരുമ്പോള്‍ വിഷു പോയിമറയുന്നു – ഒരു കൊച്ചു കൈനീട്ടവും തന്ന്!

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് വിഷു ഒരുപാടൊക്കെയാണ് മുത്തശ്ശിയോ, ജ്യേഷ്ഠനോ, ചേച്ചിയോ ഒക്കെയാവും അവരുടെ കണ്ണുകള്‍ പൊത്തിപ്പിടിച്ച് വിഷുക്കണിയുടെ മുന്‍പിലെത്തിക്കുക. കുടുംബത്തിലെ കാരണവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്കു നല്‍കുന്ന, വിശ്വാസത്തിന്റെ മൂല്യമേറിയ കുഞ്ഞുനാണയങ്ങള്‍ വിഷുകൈനീട്ടമാവുന്നു. വിഷു സമൃദ്ധമാകുന്നു. വരാനിരിക്കുന്ന വിഷുവരെ സംതൃപ്തി നുകരുവാനുള്ള ആശംസകളോടെയാണ് ആ വിഷുകൈനീട്ടം.

കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ വിഷുകൈനീട്ടം വെറും ചടങ്ങായിരുന്നില്ല. കാരണം അക്കാലത്ത് കാരണവരുടെ കൈവശമല്ലാതെ മറ്റാര്‍ക്കും ധനം കൈവശമുണ്ടായിരുന്നില്ല. ആവശ്യങ്ങള്‍ കാരണവര്‍ സാധിച്ചുകൊടുക്കുകയായിരുന്നു പതിവ്. അപ്പോള്‍ വിഷുകൈനീട്ടം അമൂല്യമായിരുന്നു. ഇന്ന് കഥമാറി എങ്കിലും ആചാരങ്ങളും, ചടങ്ങുകളും നടത്തുന്നതില്‍ മലയാളി എന്നും ഉത്സാഹിതരാണ്. അതുകൊണ്ടുതന്നെ വിഷുക്കണിയും, കൈനീട്ടവും കൊന്നപ്പൂവേന്തി വീണ്ടും വരുന്നു.

കൃത്രിമത്വം നമുക്കൊരിക്കലും ഒഴിവാക്കാനാവാത്തതാണ്. ഇന്ന് കൊന്നപ്പൂവും നിലവിളക്കുകളും ഉള്ളപ്പോഴും വൈദ്യുതിവിളക്കുകളും മറ്റും അതിന്റെ വര്‍ണ്ണക്കൊഴുപ്പു കൂട്ടാന്‍ ഉപയോഗിക്കുന്നു. അതുതന്നെ അതിന്റെ യാന്ത്രികത്വമാണ് വിളിച്ചറിയിക്കുന്നത്. ദൂരസ്ഥലങ്ങളഇല്‍ ജോലിതേടിപ്പോയവരരാരും തിരികെയെത്തി ആഘോഷം കേമമാക്കാന്‍ മെനക്കെടാറില്ല. എങ്കിലും വിഷു ആരും ഒഴിവാക്കുവാന്‍ ആഗ്രഹിക്കുന്നില്ല. പഴമയോടുള്ള ആത്മബന്ധത്തിന്റെ കെട്ടുപാടുകളുടെ ബാക്കി പത്രംപോലെ.

ഈ ഊഷ്വരഭൂമിയില്‍ വല്ലപ്പോഴുമൊക്കെ മനസ്സു പൂക്കുന്നത് ആഘോഷവേളകളില്‍ മാത്രമാണ്. ഈ തിരക്കുപിടിച്ച ലോകത്തില്‍ എല്ലാറ്റിനും തിരക്കാണ്. എങ്കിലും കണിക്കൊന്ന പൂക്കുകയാണ്, വിഷുവരികയും.

കർക്കടകം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

കർക്കിസ്ഥമന്ദദായേ തു
മാതൃണാം വിപദം തഥാ
ബന്ധനം വാതരോഗം ച
ദേശഗ്രാമഗണേശതാം.

സാരം :-

കർക്കടകം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം മാതാവിനോ മാതൃതുല്യകൾക്കോ നാശമുണ്ടാകും. തനിക്ക് വാതരോഗാദ്യുപദ്രവവും ബന്ധനവും കാരാഗൃഹവാസവും സംഭവിക്കും. ഗ്രാമം, സംഘം, ദേശം, നഗരം എന്നിവയുടെ ആധിപത്യവും ലഭിക്കും.

മിഥുനം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

മിഥുനഗതമന്ദദായേ
കൃഷിധനധാന്യാദിസമ്പദായാനം
സഹജതനൂജവിനാശം
വിപദം പദവിഭ്രമം ലഭതേ.

സാരം :-

മിഥുനം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം കൃഷിയും ധനധാന്യാദി സമ്പത്തുകളും ലഭിക്കുകയും സഹോദരനും പുത്രനും നാശവും മറ്റും ആപത്തുകളും സ്ഥാനഭ്രംശവും സംഭവിക്കുകയും ചെയ്യും.

ഇടവം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

വൃഷസ്ഥസ്യശനേർദായേ
ബഹുധാന്യധനായതിഃ
കരോതി ധർമ്മം വാണിജ്യം 
രാജസ്ത്രീസുഖവർദ്ധനം.

സാരം :-

ഇടവം രാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം വളരെ ധനധാന്യങ്ങൾ ലഭിക്കുകയും ധർമ്മകാര്യങ്ങളെ പ്രവർത്തിക്കുകയും കച്ചവടം ചെയ്കയും രാജ്യപ്രാപ്തിയും ഭാര്യാസുഖവും വർദ്ധിക്കുകയും ചെയ്യും.

നൌ, കൂട, ഛത്ര, ചാപയോഗഫലങ്ങൾ

കീർത്ത്യാ യുതശ്ചലസുഖഃ കൃപണശ്ചഃ നൌജഃ
കൂടേƒനൃതഃ പ്ലവനബന്ധനപശ്ച ജാതഃ
ഛത്രോദ്ഭവഃ സ്വജനസൌഖ്യകരോƒന്ത്യസൌഖ്യഃ
ശൂരസ്തു കാർമ്മുകഭവഃ പ്രഥമാന്ത്യസൌഖ്യഃ

സാരം :-

നൌയോഗജാതൻ യശസ്വിയും ചില സമയത്തു സുഖവും ചിലപ്പോൾ ദുഃഖവും മാറിമാറി അനുഭവിയ്ക്കുന്നവനും ആർക്കും ഒന്നും ദാനം ചെയ്യാത്തവനുമായിരിക്കും.

കൂടയോഗജാതൻ അസത്യവാദിയും തോണി, കപ്പൽ മുതലായ ജലവാഹനങ്ങളുടേയും കാരാഗൃഹത്തിന്റേയും അധിപതിയായും ഭവിക്കും.

ഛത്രയോഗജാതൻ സ്വജനങ്ങൾക്കു സുഖദാതാവും വാർദ്ധക്യത്തിൽ സുഖിയും ആയിരിക്കും.

കാർമ്മുകയോഗജാതൻ (ചാപയോഗജാതൻ) പരാക്രമശാലിയും ബാല്യത്തിലും വാർദ്ധക്യത്തിലും സുഖിയുമായിരിയ്ക്കും.

യൂപം, ഇഷു, ശക്തി, ദണ്ഡം എന്നീ യോഗഫലങ്ങൾ

ത്യാഗാത്മവാൻ ക്രതുവരൈര്യജതേ ച യൂപേ
ഹിംസ്രോതിഗുപ്ത്യധികൃതഃ ശരകൃച്ഛരാഖ്യേ
നീചോലസസ്സുഖധനൈർവ്വിയുതശ്ച ശക്തൌ
ദണ്ഡേ പ്രിയൈർവ്വിരഹിതഃ പുരുഷോƒന്ത്യവൃത്തിഃ

സാരം :-

യൂപമെന്ന യോഗസമയത്തു ജനിച്ചവൻ ദാനശീലനും അപ്രമത്തനും യാഗകർമ്മങ്ങളെ നല്ലവണ്ണം അനുഷ്ഠിക്കുന്നവനും ആയിരിക്കും. 

ഹിംസാതാല്പര്യം, ജയിൽ മുതലായ ബന്ധനഗൃഹത്തിന്റെ ആധിപത്യം മുതലായി ഹിംസാർത്ഥമുള്ള ആയുധനിർമ്മാണം, എന്നിവ ശരയോഗജാതന്റെ (ഇഷു) അനുഭവമാകുന്നു.

ശക്തി എന്ന യോഗത്തിൽ ജനിച്ചാൽ സ്വകുലോചിതമല്ലാത്ത അധമകർമ്മങ്ങളെ അനുഷ്ഠിക്കുന്നവനും ഒരു പ്രവൃത്തിക്കും സാമർത്ഥ്യമില്ലാത്തവനും സുഖം ധനം ഇതുകളില്ലാത്തവനുമായിരിക്കും.

ദണ്ഡയോഗജാതൻ പുത്രമിത്രകളത്രാദി ഇഷ്ടജനങ്ങളോടു വേർപെട്ടവനും പറയൻ, നായാടി തുടങ്ങിയുള്ള ഹീനകുലജന്മാരുടെ പ്രവൃത്തികളോടു തുല്യകർമ്മങ്ങൾ ചെയ്യുന്നവനുമാകുന്നു.

മുറ്റത്തെ തുളസി

അതിപരിചയം അവഹേളനത്തിനു ഇടവരുത്തുമെന്ന അര്‍ത്ഥത്തില്‍ “അതിപരിചയാതവജ്ഞാ” എന്നു സംസ്‌കൃതത്തിലും ഭഫെമിലിയര്‍ ബ്രീഡ്‌സ്‌ കണ്ടംറ്റ്‌” എന്നു ഇംഗ്ലീഷിലും പറഞ്ഞു വരുന്നതുപോലെ മലയാളത്തില്‍ നാം പറഞ്ഞുവരുന്ന ഒരു ശൈലീ പ്രയോഗമാണ്‌ മുറ്റത്തെ മുല്ലക്കു മണമില്ല’ എന്ന്‌ പ്രസ്‌തുതാര്‍ത്ഥത്തില്‍ മുല്ലയ്‌ക്കു പകരം തുസിക്ക്‌ എന്ന പദം കൊളുത്തിവിട്ടാല്‍ ആ ശൈലി വാണം പൊട്ടിവിരിഞ്ഞു വര്‍ണ്ണപ്രഭ പരത്തുകയില്ലെന്നു മാത്രമല്ല ചീറ്റിപ്പോവുകയും ചെയ്യും. എന്തെന്നാല്‍ മറ്റു ചെടികളില്‍ നിന്നു തുലോം വ്യത്യസ്‌തമായ ഹൃദയസംവേദന ക്ഷമതയാണു ദിവ്യതയുടെ പിരവേഷമണിഞ്ഞ തുളസിച്ചെടിക്കുള്ളത്‌. അതിന്റെ അനര്‍ഘമായ രക്ഷാകവചവും ആ അനര്‍ഘതയുടെ അംഗീകാരം കാണണമെങ്കില്‍ ഹൈന്ദവകുടുംബങ്ങളുടം ഉമ്മറമുറ്റത്തേക്ക്‌ ഒന്നു നോക്കിയാല്‍മതി. കമനീയമായി പടുത്തുയര്‍ത്തിയ കല്‍ത്തറയിലായാലും കട്ടക്കല്ലു തടുത്തുവച്ചുണ്ടാക്കിയ മണ്‍തറയിലായാലും വളര്‍ന്നു നില്‍ക്കുന്ന തുളസിച്ചെടികള്‍ കാണാം. എന്താണു തുളസിക്കു മാത്രമായിട്ട്‌ ഇത്ര വളരെ ആഢ്യത്വം? പൂജാപുഷ്‌പമെന്നുള്ളതു കൊണ്ടാണോ? പൂജാ പുഷ്‌പങ്ങള്‍ വേറെയും പല ഇനങ്ങളുണ്ടല്ലോ? അവയ്‌ക്കൊന്നും ആലയാങ്കണത്തില്‍ ഇത്രത്തോളം ആഢ്യമായ ആസ്ഥാനവും അന്തിത്തിരി വെയ്‌പും ഏര്‍പ്പെട്ടിട്ടില്ലതാനും. അപ്പോള്‍ തുളസിയുടെ സംപൂജ്യതയ്‌ക്ക്‌ കാരണമുണ്ടായിരിക്കണം. തുളസിക്കു നാം കല്‌പിച്ചിരിക്കുന്ന അമൂല്യതയുടെ ആഭരണങ്ങള്‍ പുരാണകഥകളുടെ തിരുവാഭരണം ചാര്‍ത്തിയ രൂപം സങ്കലിപക്കുമ്പോള്‍ ആസ്‌തികലോകത്തിന്റെ ശിരസ്സ്‌ തുളസിത്തറയ്‌ക്കു മുമ്പിലായാലും താനേ കനിയും. വെറുതെയാണോ ആസ്‌തികചിന്താഗതിയുള്ള കുടുംബങ്ങള്‍ ഉമ്മറമുറ്റത്തു തറകെട്ടി തുളസി നട്ടു വളര്‍ത്തുന്നതും സന്ധ്യക്കു തുളസിത്തറയില്‍ വിളക്കുവയ്‌ക്കുന്നതും! കുളി കഴിഞ്ഞുവരുന്ന വഴി തുളസിത്തറക്കുവലത്തുവച്ച്‌ തുളസീതീര്‍ത്ഥം സേവിക്കാതെ ജലപാനം കഴിക്കാത്ത വന്ദ്യവയോധികര്‍ വിരളമായിട്ടാണെങ്കിലും ഇന്നും ഉണ്ട്‌. തുളസീദളം ശിരസ്സിന്റേയോ ചെവികള്‍ക്കിടയിലോ ധരിക്കാത്ത ക്ഷേത്രവിശ്വാസികള്‍ ആരുണ്ട്‌.

തുളസീപൂജ ശ്രേയസ്സിനെന്നല്ല (ആദ്ധ്യാത്മികോന്നതി) പ്രേയസ്സിനും (ഭൗതികോന്നതി) നിദാനമാണെന്ന വിശ്വാസമാണു ഹിന്ദുക്കളുടെ തുളസിയോടുള്ള ആദരവിന്‌ അടിസ്ഥാനം. ഭൗതിക പരിഷ്‌കാരത്തിന്റെയും ലൗകിക ചിന്താഗതിയുടേയും അതിപ്രസരം ഉണ്ടായിട്ടും തുളസിയോടു ആസ്‌തിക്യലോകം പുലര്‍ത്തിപ്പോരുന്ന വിശ്വാസാചരണങ്ങള്‍ക്കു ഒട്ടും തന്നെ മങ്ങലേറ്റിട്ടില്ല.

തുളസിത്തറയിലെ അന്തിത്തിരി

സന്ധ്യാദീപം കൊളുത്തുന്നതോടൊപ്പം തുളസിത്തറയിലും വിളക്കുവച്ച്‌ നാമം ചൊല്ലുന്നതു പണ്ടുനാളേയുള്ള ഒരു പതിവാണ്‌. ഇന്നു അതിന്‌ അത്ര പ്രചാരമില്ല എന്നു സമ്മതിക്കാം. ആ പുരാതന ദൈനം ദിനചര്യയുടെ പശ്ചാത്തലത്തില്‍ മഹാകവി വള്ളത്തോള്‍ എഴുതിയ മനോഹരമായ ഒരു കവിതയുണ്ട്‌. മുറ്റത്തെ തുളസി (സാമഭാഗം) ആ കവിതയില്‍, ഗൃഹനാഥയാല്‍ അന്തിത്തിരിയര്‍പ്പിക്കപ്പെട്ട തുളസിച്ചെടിയെ ഗോലോകവാസിനിയായ സാക്ഷാല്‍ തുളസീദേവിയായിട്ടാണു കവിഹൃദയം ഭാവന ചെയ്യുന്നത്‌.

“അന്തിമയാകും സന്ധ്യ, ഭാസ്‌കരകരം കൊണ്ടു
നിന്തിരുമെയ്യില്‍ പുത്തന്‍ സിന്ധൂരമണിയിയ്‌ക്കേ
രാജരാജേന്ദ്രാദിദിക്‌പാലന്മാര്‍ മണിമൗലി
രാജിയാല്‍ നീരാജനം ചെയ്‌ത നിന്‍ തൃപ്പാദത്തില്‍”

തുളസിച്ചെടിയുടെ പാദാന്തകത്തില്‍ കൊളുത്തിവച്ച അന്തിത്തിരി, ഗോലോകവാസിനിയായ തുളസീദേവിയുടെ തൃപ്പാദത്തില്‍ ദിക്‌പാലന്മാര്‍ മൗലിരത്‌ന പ്രഭകൊണ്ടു നടത്തിയ നീരാജനവുമായി തട്ടിച്ചു നോക്കുമ്പോള്‍ എത്ര നിസ്സാരം! എന്ന വ്യര്‍ത്ഥതാ ബോധത്തെ കവിഹൃദയത്തില്‍ ഉളവാക്കി. ആ ബോധം തുളസീദേവിയെപ്പറ്റിയുള്ള പൗരാണിക കഥയിലെ സംഭവങ്ങളെ സ്‌മരിക്കുവാന്‍ കവിക്കു ഉതകി എന്നുള്ളത്‌ തീര്‍ച്ച. അതിനു തെളിവാണു കഥാംശങ്ങളെ സ്‌പര്‍ശിച്ചുകൊണ്ടുള്ള കവിതയുടെ പിന്നത്തെ ഗതി. തുളസിച്ചെടിയുടെ ആവിര്‍ഭാവത്തിനു പിന്നിലുള്ള കൗതുകാവഹമായ പുരാണകഥയുടെ വാച്യ വിസ്‌തരത്തിനു മുതിരാത്ത തുളസീചരിതത്തിലെ സംഭവങ്ങളുടെ സൂച്യസൂചനയാണ്‌ പ്രസ്‌തുതകവിതയില്‍ മഹാകവി കൈക്കൊണ്ടിട്ടുള്ള ആവിഷ്‌കരണോപാധി. അതിനു പ്രചോദനം നല്‍കിയതോ. ഗൃഹേശ്വരി തുളസിത്തറയില്‍ കൊളുത്തിവച്ച അന്തിത്തിരിയും!

ഗോലോകവാസിനിയായ ഒരു ഗോപികയായിരുന്നു തുളസീദേവി. ശ്രീകൃഷ്‌ണന്‍ അവളില്‍ അനുരക്തനായിത്തീര്‍ന്നു. രാധ അതു അറിഞ്ഞു. സാപത്‌ന്യമത്സരം കൊണ്ടും അഭ്യസൂയകൊണ്ടും ക്രുദ്ധയായ രാധ, “നീ ഒരു മനുഷ്യസ്‌ത്രീയായിത്തീരട്ടെ” എന്നു തുളസിയെ ശപിച്ചു. ശാപഗ്രസ്‌തയായ പാവം തുളസി തേങ്ങിക്കരഞ്ഞു. കദനപൂര്‍ണ്ണമായ അവളുടെ ഹൃദയരോദനം കണ്ണന്റെ കരളലിയിച്ചു. അദ്ദേഹം ഉത്തരീയാഞ്ചലം കൊണ്ടു തുളസിയുടെ കണ്ണുനീര്‌ ഒപ്പിയിട്ട്‌ സാന്ത്വനോക്തിയരുളി. “ദേവി! ഭവതി ദുഃഖിക്കരുത്‌. ധര്‍മ്മത്തിന്റെ കര്‍മ്മഭൂമിയായ ഭാരതവര്‍ഷത്തിലായിരിക്കും നിന്റെ മാനുഷീജന്മം. ചിരകാലത്തെ തപശ്ചര്യകൊണ്ടു പവിത്രീകൃതനായ ഭഗവാന്റെ കൗസ്‌തുഭാഞ്ചിതമായ വക്ഷസ്സില്‍ മഹാലക്ഷ്‌മിയോടൊപ്പം ലബ്‌ധാവകാശിനിയായി ഭവിക്കും.

ശ്രീകൃഷ്‌ണന്റെ വാഗ്‌ദാനം സാക്ഷാല്‍കൃതമായിത്തീര്‍ന്നതിന്റെ ഫലമായി തുളസിക്കുണ്ടായ മേന്മയെ മഹാകവി തന്റെ കവിതയില്‍ അനുസ്‌മരിച്ചിട്ടുണ്ട്‌. അതുമാത്രമല്ല തുളസിത്തറയില്‍ കൊളുത്തുന്ന അന്തിത്തിരി, നിസ്സാരമാണെങ്കിലും അതു അര്‍പ്പിക്കുന്നതില്‍ ആസ്‌തികള്‍ അഭിമാനം കൊള്ളുന്നതായും മഹാകവി അവകാശപ്പെടുന്നു.

കൈടഭാന്തകനുടെ കൗസ്‌തുഭരത്‌നപ്രഭാ
കുടദീപിതമാകും പ്രൗഢമാറിടത്തിങ്കല്‍
പൊല്‍ത്താരിന്‍മാതോടൊപ്പം വിളങ്ങും ഭവതിയെ
ങ്ങത്യന്തം ലഘുവാമീകാണിക്കയെങ്ങോ ഭദ്രേ!
എങ്കിലും ലജ്ജിക്കുന്നില്ലിജ്ജനം വര്‍ഷകാല
വങ്കരിക്കാറിന്നൊരു നീരാവി നിവേദിപ്പാന്‍.

രാധയുടെ ശാപമേറ്റ കൃഷ്‌ണപ്രീയയായ തുളസീദേവി ധര്‍മ്മധ്വജന്റേയും മാധവിയുടെയും മകളായി ഭൂമിയില്‍ ജനിച്ചു. കാര്‍ത്തിക പൗര്‍ണ്ണമി തിഥിയില്‍. മകളുടെ സൗന്ദര്യാതിശയംകണ്ട്‌ ഹര്‍ഷ പുളകിതരായ അച്ഛനമ്മമാര്‍ അവള്‍ക്ക്‌ തുളസി എന്നു പേരിട്ടു. യൗവ്വനയുക്തയായ തുളസി, താതമാതാക്കളുടെ ഇംഗിതത്തിനൊന്നും വഴങ്ങാതെ ജന്മവാസനാവൈഭവത്താലെന്നപോലെ കാട്ടില്‍ ചെന്നു തപസ്സിലേര്‍പ്പെടുകയാണുണ്ടായത്‌. എന്തു ജന്മവാസനയുണ്ടായാലെന്താ! വിധി വിഹിതം മറിച്ചായിരുന്നു.

ഗോലോകവാസിയായ ഒരു സുധാമന്‍ എന്തോ ഏഭ്യത്തരം കാണിച്ചതിന്റെ ഫലമായി രാധയുടെ തന്നെ ശാപംമൂലം ശംഖചൂഡന്‍ എന്ന ദാനവനായി ഭൂമിയില്‍ ജനിച്ചു കഴിഞ്ഞിരുന്നു. അവന്‍, തപസ്വിനിയായ തുളസിയുടെ സൗന്ദര്യത്തില്‍ ആകൃഷ്‌ടനായിത്തീര്‍ന്നു. അവളോടു പ്രേമാഭ്യര്‍ത്ഥനനടത്തി. തുളസി ആദ്യം അതു നിരസിച്ചെങ്കിലും ബ്രഹ്മാവിന്റെ മാദ്ധ്യസ്‌ഥതീരുമാനം അംഗീകരിച്ച്‌ ശംഖചൂഡനെ ഭര്‍ത്താവായി വരിച്ചു.

അസുരകുലജാതനായ ശംഖചൂഡന്‍ ബ്രഹ്മാവില്‍ നിന്നും ലഭിച്ച വരബലത്താല്‍ മൂവുലകും അടക്കി വാണു. ദേവന്മാര്‍ക്കു ഒരിടത്തും സ്ഥാനമില്ലാതായി. അവര്‍ പരമശിവനെ സമീപിച്ച്‌ അസുരഭരണമവസാനിപ്പിച്ചുകൊടുക്കണമെന്ന്‌ അപേക്ഷിച്ചു. പത്‌നിയായ തുളസിയുടെ പാതിവ്രത്യശക്തിയാണു ശംഖചൂഢനെ അജേയനാക്കിത്തീര്‍ക്കുന്നതെന്നും അവളുടെ ചാരിത്ര്യത്തിനു ഭംഗം വരുത്താതെ ശംഖചൂഡനെ നിഗ്രഹിക്കുക സാധ്യമല്ലെന്നും ശ്രീ പരമേശ്വരന്‍ ദേവന്മാരെ ധരിപ്പിച്ചു. അവര്‍ ശിവന്റെ നേതൃത്വത്തില്‍ മഹാവിഷ്‌ണുവിനെ സമീപിച്ചു വിവരം ധരിപ്പിച്ചു. അസുര നിഗ്രഹത്തിനു യാതൊരു പോംവഴിയുമില്ലെന്നുകണ്ട്‌ മഹാവിഷ്‌ണു ഒരു കപടതന്ത്രം തന്നെ കൈക്കൊണ്ടു. പുരാരിയായ ഇന്ദുചൂഢന്‍ സുരാരിയായ ശംഖചൂഡനോട്‌ ഏറ്റുമുട്ടുക. അതിനിടയില്‍ താന്‍ ശംഖചൂഡന്റെ കപട വേഷം പൂണ്ട്‌ തുളസിയുടെ ചാരിത്ര്യത്തിനുഭംഗം വരുത്തുക. ഇതായിരുന്നു മഹാവിഷ്‌ണു നിര്‍ദ്ദേശിച്ച കുതന്ത്രം. നിര്‍ദ്ദിഷ്‌ട്‌ തന്ത്രം രണ്ടും നിര്‍വഹിക്കപ്പെട്ടതോടെ ശംഖചൂഡന്‍ ഇന്ദുചൂഡനാല്‍ ഹതനായിത്തീരുകയും ചെയ്‌തു.

വഞ്ചിതയായി താന്‍ എന്നറിഞ്ഞ തുളസി വിഷ്‌ണുവിനെ ശപിച്ചു. “നീ ശിലാരൂപിയായിപ്പോകട്ടെ. ഒരവതാരത്തിലും സ്വശക്തി അറിയാതെ പോകട്ടെ”. പെട്ടെന്നു സമനിലകൈക്കൊണ്ട തുളസി ശാപം പിന്‍വലിച്ച്‌ മഹാവിഷ്‌ണുവിന്റെ പാദത്തില്‍ കുമ്പിട്ടും ഭഗവാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച്‌ ആശ്വസിപ്പിച്ചു. “ഭദ്രേ! പെട്ടെന്നു നീ നിന്റെ ഭൗതിക ശരീരം വെടിയും, ലക്ഷ്‌മിക്കുതുല്യമായ നില എന്നില്‍ നിനക്കു ഉണ്ടായിരിക്കുകയും ചെയ്യും നിന്റെ ശരീരം ഗണ്ഡകീനദിയായും തലമുടി കൃഷ്‌ണ തുളസിച്ചെടിയായും പരിണമിക്കും. നിന്റെ ഭര്‍ത്താവിന്റെ അസ്‌തികളില്‍ നിന്നു ശംഖും ഉണ്ടാകും. തുളസിയും ശംഖും എന്റെ ആരാധനയ്‌ക്കായി ഭക്തജനങ്ങള്‍ പ്രയോജനപ്പെടുത്തു. അങ്ങനെ തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിച്ചെടിയായും രൂപാന്തരപ്പെട്ടുവത്രെ.

കഥയുടെ രൂപാന്തരം

പദ്‌മ പുരാണത്തില്‍ തുളസീചരിതം വ്യത്യസ്‌തമായിട്ടാണു പ്രസ്‌താവിച്ചിട്ടുള്ളത്‌. ജലന്ധരി പത്‌നിയായ വൃന്ദയുടെ സൗഷ്‌ഠവത്തില്‍ മഹാവിഷ്‌ണു മോഹിതനായതുകൊണ്ട്‌ ദേവന്മാര്‍ വിഷ്‌ണുവിനെ ആ ഏര്‍പ്പാടില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പരമശിവനെ പ്രേരിപ്പിച്ചു. മോഹവും മോഹഭംഗവും പോലുള്ള സ്‌ത്രീപുരുഷവിഷയങ്ങളെല്ലാം മഹാമായയുടെ വകുപ്പില്‍പെട്ടവയാകയാല്‍ തനിക്കതില്‍ ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു ശിവന്‍ ഒഴിഞ്ഞുമാറി. ദേവകള്‍, മഹാമായയെ നേരിട്ട്‌ കണ്ട്‌ വിഷ്‌ണുവിന്റെ പരസ്‌ത്രീസംഗ ദോഷത്തെപ്പറ്റി നിവേദനം നടത്തി. മഹാമായ അതുകേട്ടു ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. “ഞാന്‍ സത്വഗുണപ്രധിനിധീകരിച്ച്‌ ഏകവദ്‌ഭാവം പൂണ്ട്‌ നിങ്ങളുടെ മുമ്പില്‍ ആവിര്‍ഭവിച്ച്‌ ദര്‍ശനംതരും. അതോടെ വിഷ്‌ണുവിനെ കുടുക്കിയ മായാമോഹവലയം മുറിയും”.

മഹാമായ മൂന്നുദേവിമാരേയും പ്രതിനിധീകരിച്ച്‌ ഉടനടി മറ്റൊരു രൂപം കൈക്കൊണ്ടു ദേവകള്‍ക്കു ദര്‍ശനം അരുളി. ആ ദേവിരൂപം ദേവകള്‍ക്കു ഒരു മന്ത്രം ഉപദേശിച്ചു. ദേവകള്‍, ആ മന്ത്രം ജപിച്ചപ്പോള്‍ ദേവിയുടെ ശൗര്യംശത്തില്‍ നിന്നു തുളസിയും ലക്ഷ്‌മ്യാംശത്തില്‍നിന്നു പിച്ചിയും സ്വാഹാംശത്തില്‍ നിന്നു ആമലകിയും (നെല്ലി) ആവിര്‍ഭവിച്ചു.

തുളസിയുടെ വൈശിഷ്‌ട്യം

പദ്‌മപുരാണം ഉത്തരകാണ്ഡത്തില്‍ തുളസിയുടെ മഹത്വത്തെപ്പറ്റി എന്തെല്ലാമാണ്‌ പറഞ്ഞിരിക്കുന്നത്‌ ! കാര്‍ത്തികമാസത്തില്‍ തുളസിയുടെ ദര്‍ശനസ്‌പര്‍ശന പൂജകള്‍ കൊണ്ടു അന്നുവരെയുണ്ടായപാപം പരിഹരിക്കുപ്പെടും. തുളസികൊണ്ടുള്ള വിഷ്‌ണുപൂജ വൈകുണ്‌ഠ പ്രാപ്‌തിക്കു വഴിയൊരുക്കും. തുളസിയില്‍തട്ടി വരുന്ന കാറ്റിനു ദിവ്യൗഷധശക്തിയുണ്ട്‌. തുളസിച്ചെടി നിഴല്‍ വിരിക്കുന്ന സ്ഥാനത്തുവെച്ചു നടത്തുന്ന പിണ്ഡക്രിയ പിതൃക്കള്‍ക്കു പരമപ്രീതികരമാണ്‌. തുളസിത്തറയിലെ മണ്ണുകൊണ്ടു തിലകം തൊട്ടാല്‍ കലിബാധയകലും. ഇത്യാദി.

ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ ഗണേശകാണ്ഡത്തില്‍ ഗണപതി തുളസിയെ കീര്‍ത്തിക്കുന്ന ഒരു ഭാഗമുണ്ട്‌.

പുഷ്‌പാണാം സാരഭൂതാത്വം
ഭവിഷ്യതിമനോരമേ!
കലാംശേന മഹാഭാഗേ!
സ്വയം നാരായണപ്രിയേ!
പ്രിതാത്വം സര്‍വ്വദേവാനാം
കൃഷ്‌ണസ്യഹി വിശേഷത:
പൂജാവിമുക്തിദാ നൃണാം
മമത്യാജ്യാച സര്‍വദാ,

തുളസിയുടെ മേന്മയെ അംഗീകരിക്കുന്ന ഗണപതി, തുളസി തനിക്കു വര്‍ജ്ജ്യയാണെന്നു പറയാന്‍ എന്താണാവോകാരണം?

തുളസിയുടെ ഓരോ ഇലകളായിട്ടല്ല ഇതര്‍പ്പിന്റെ തലപ്പുകളാണു കിള്ളിയെടുക്കേണ്ടതെന്നാണു വിധി. അതു തന്നെ നിഷിദ്ധ ദിവസങ്ങളും സന്ദര്‍ഭങ്ങളും ഒഴിവാക്കിക്കൊണ്ടുവേണം.

പൂര്‍ണ്ണിമായാം അമായാം ച
ദ്വാദശ്യാം രവിസംക്രമേ
തൈലാഭ്യാംഗേന സ്‌നാതേന
മദ്ധ്യാഹ്‌നേ നിശി സന്ധ്യായോ:
അശൗചേ ശുചികാലേ ച
രാത്രിവാസാവൃതേ പിവാ
തുളസീം യേ ചാവഛിന്ദന്തി
തേ ഛിന്ദന്തീ ഹരേ: ശിര:”

എന്തെല്ലാം വിലക്കുകള്‍ ഒഴിവാക്കിവേണം തുളസിപ്പൂനുള്ളാന്‍ എന്നു നോക്കുക. വാവ്‌ രണ്ട്‌, ദ്വാദശി സംക്രമം, എന്നീ ദിവസങ്ങളില്‍ വയ്യ. എണ്ണ തേച്ചുകൊണ്ടുവയ്യ, തേച്ചുകുളികഴിഞ്ഞും വയ്യ. രാത്രി വയ്യ, ത്രിസന്ധ്യകളിലും വയ്യ, അശൌചം ഉള്ളപ്പോഴും തുളസികിള്ളിക്കൂട. അശൌചം തീര്‍ന്നാല്‍ തന്നെയും ഉടുത്തുകിടന്നുറങ്ങിയ വസ്‌ത്രം ധരിച്ചു കൊണ്ട്‌ തുളസിപ്പൂകിള്ളരുത്‌. ഇതിനൊക്കെവിപരീതമായി തുളസിനുള്ളുന്നവര്‍ക്ക്‌ വിഷ്‌ണുവിന്റെ ശിരസ്സറുത്താലുണ്ടാകുന്ന പാപമാണു ഫലം.

ഈ നിഷേധങ്ങളെ കണക്കിലെടുത്തു തുളസിപ്പൂ കിള്ളാമെന്നുവച്ചാലോ? അതിനുമുണ്ട്‌ വിധി, താഴേകാണുന്ന പ്രാര്‍ത്ഥന ഉരുക്കഴിച്ചുകൊണ്ടു വേണം തുളസിപ്പൂവ്‌ ഇറുക്കാന്‍.

മാതാതുളസീ ഗോവിന്ദ
ഹൃദയാനന്ദകാരിണി!
നാരായണസ്യപൂജാര്‍ത്ഥം
ലുനാമി ത്വാം നമോസ്‌തുതേ.
ത്വയാവിനാ മഹാഭാഗേ
സമസ്‌തം കര്‍മ്മനിഷ്‌ഫലം.
അതസ്‌തുളസി ദേവി ത്വാം
ചിനോമി വരദാഭവ.
ലവനോദ്‌ഭവദുഃഖം യദ്‌
ദേവി! തേഹൃദിവര്‍ത്തതേ
തല്‍ക്ഷമസ്വ ജഗന്മാത:
തുളസി ത്വം നമാമ്യഹം.

ഭഗവല്‍ പ്രിയയായ തുളസീമാതാവെ! അടിയന്‍ ഈ പൂകിള്ളുന്നത്‌ ദേവപൂജക്കാണ്‌. അവിടുത്തെ കൂടാതെയുള്ള പൂജാ കര്‍മ്മമേതും നിഷ്‌ഫലമാണു ദേവീ! അതുകൊണ്ടാണ്‌ ഈയുള്ളവന്‍ ഈ പൂ ശേഖരിക്കുന്നത്‌. അടിയനെ അനുഗ്രഹിക്കണെ! അടിയന്റെ കൈക്കുറ്റപ്പാടുകൊണ്ടു അവിടുത്തേക്കു തട്ടുന്ന നൊമ്പരമുണ്ടല്ലോ അത്‌ ലോകമാതാവായ അവിടുന്നു ക്ഷമിക്കണേ!

ഈ പ്രാര്‍ത്ഥനചൊല്ലികൊണ്ടു തുളസിതറക്കു വലത്തുവെച്ചതിനു ശേഷം മൂന്നു പ്രാവശ്യം കൈകൊട്ടി മുന്നറിയിപ്പ്‌ കൊടുത്തുവേണം തുളസിപ്പു ഇറത്തു തുടങ്ങാന്‍. അലക്ഷ്യഭാവത്തിലൊ അഹങ്കാരത്തോടുകൂടിയോ തുളസിയെ സ്‌പര്‍ശിക്കുപോലും ചെയ്യരുത്‌.

തുളസിച്ചെടിയുടെ മൂത്ത തടിചെത്തിയുരുട്ടി ഉണ്ടാക്കുന്ന തുളസിക്കുരുമാലധരിക്കുന്നവര്‍ക്കു അശ്വമേധം ചെയ്‌താലുണ്ടാകുന്ന പുണ്യംകിട്ടുമെന്നാണു പറയപ്പെടുന്നത്‌.

നമസ്‌തുളസി കല്യാണി!
നമോ വിഷ്‌ണുപ്രിയേ ശുഭേ!
നമോ മോക്ഷപ്രദേ ദേവി!
നമോ സമ്പല്‍ പ്രദായികേ!

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.