ശാന്തിക്കാർക്കുള്ള നിർദ്ദേശങ്ങൾ

1. പൂജമുഴുവൻ പഠിച്ച് കൃത്യമായും ഭക്തിപൂർവ്വവും ചെയ്യുക. സമയനിഷ്ഠ പാലിയ്ക്കുക.

2. അതാത് ദേവന്റെ ധ്യാനവും വന്ദനശ്ലോകങ്ങളും സ്തോത്രങ്ങളും സൂക്തങ്ങളും പഠിയ്ക്കുക.

3. പൂജിയ്ക്കുന്ന ദേവീദേവന്മാരെ ഉപാസിയ്ക്കുക.

4. രണ്ടുനേരവും സന്ധ്യാവന്ദനാദികൾ മുട്ടാതെ ചെയ്യുക.

5. ശുദ്ധാശുദ്ധങ്ങൾ പരിപാലിച്ച് ക്ഷേത്രത്തിന്റെ പരിപാവനത നിലനിർത്തുക. ശ്രീകോവിലും തിടപ്പിള്ളിയും ശുചിയാക്കിവെയ്ക്കുക.

6. ജ്യോതിഷം, മന്ത്രവാദം മുതലായ വിദ്യകൾ പഠിച്ച് ഗുരുപദേശത്തോടെ മാത്രം കൈകാര്യം ചെയ്യുക.

7. ക്ഷേത്രാചാരങ്ങളെക്കുറിച്ച് പഠിയ്ക്കുക. കൃത്യനിഷ്ഠ പാലിയ്ക്കുക.

8. ബ്രാഹ്മണർക്ക് വിധിച്ച കർമ്മങ്ങളും വിദ്യകളും ഭയഭക്തി ബഹുമാനപൂർവ്വം പരദേവതോപാസനയിലൂടെ മാത്രം ചെയ്യുക.

9. ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങൾ പഠിയ്ക്കുകയും ആചരിയ്ക്കുകയും ചെയ്യുക.

10. നീതിസാരം, നീതിശതകം, സുഭാഷിതങ്ങൾ എന്നിവ പഠിച്ച് സജ്ജനസംസർഗ്ഗത്തിലൂടെ ഉത്തമപുരുഷന്മാരായിത്തീരുക - സമൂഹത്തിന്റെ ആചാര്യന്മാരായിത്തീരുക - ആചാര്യപദവി നേടുക.

11. സർവ്വോപരി ബ്രാഹ്മണനായി ജീവിയ്ക്കുക. ബ്രാഹ്മണ്യം നിലനിർത്തുക.

-----------------------------------------

പായസം, അപ്പം മുതലായ നൈവേദ്യങ്ങൾ നല്ലരീതിയിൽ കൃത്യമായി തയ്യാർ ചെയ്യുക.

സ്മരണസ്വരൂപ

അയം സർവ്വേഷ്ടദാതാ മേ സർവ്വാനിഷ്ടനിവാരകഃ
സർവ്വോൽകൃഷ്‌ടോƒയമേവൈകസ്തദീയോƒഹം സ മേ പതിഃ

സാരം :-

തന്റെ ഇഷ്ടദേവൻ അഭീഷ്ടങ്ങളെല്ലാം തരുന്നവനും, സകല അഹിതങ്ങളും നശിപ്പിയ്ക്കുന്നവനും, മറ്റു ദേവന്മാരെക്കാൾ ശ്രേഷ്ഠനും, നിത്യനും, ഞാൻ അദ്ദേഹത്തിനുള്ളവനും, ആ ദേവൻ എന്റെ രക്ഷിതാവും ആകുന്നു എന്നു വിചാരിയ്ക്കണം.

ഉത്ഥാനവിധി (ഉണർന്നാൽ ചെയ്യേണ്ട ആദ്യത്തെ പ്രവൃത്തി)

സ്തുത്വാ വിഷ്ണുഃ സമുത്ഥായ കൃതശൗചോ യഥാവിധി,
ധൗതദന്തഃ സാമാചമ്യ സ്നാനം കുര്യാധ്വിധാനതഃ

സാരം :-

സർവ്വവ്യാപകനായ (വിഷ്ണു - സർവ്വവ്യാപകൻ) ഈശ്വരനെ വിചാരിച്ച് എഴുന്നേറ്റ് വിധിപ്രകാരം ശൗചം ചെയ്യണം. പിന്നീട് പല്ലുതേച്ച് ആചമിച്ച് യഥാവിധി സ്നാനാദി കർമ്മങ്ങളും ചെയ്യണം.

ഉത്ഥാനകാലം (ബ്രാഹ്മമുഹൂർത്തം)

രാത്രേഃ പശ്ചിമയാമസ്യ മുഹൂർത്തോ യസ്തൃതീയകഃ,
സ ബ്രാഹ്മ ഇതി വിജ്ഞേയോ വിഹിതഃ സ ച ബോധനേ.

സാരം :-

രാത്രിയുടെ ഒടുവിലത്തെ യാമത്തിന്റെ മൂന്നാമത്തെ മുഹൂർത്തത്തിനു ബ്രാഹ്മമുഹൂർത്തമെന്നുപോരാകുന്നു (ഉദയത്തിന് 5 നാഴിക മുമ്പേ - 2 മണിക്കൂർ മുമ്പേ). ഈ സമയത്തിന് പൂജകൻ എഴുന്നേൽക്കണം.

ബ്രാഹ്മണരുടെ നിത്യാനുഷ്ഠാനങ്ങൾ

നിത്യം സ്നാത്വാ ശുചിഃ കുര്യാദ്ദേവർഷി പിതൃതർപ്പണം,
ദേവതാഭ്യർച്ചനം ചൈവ സന്ധ്യാവന്ദനമേവ ച

സാരം :-

നിത്യവും കുളിച്ച് (രണ്ടുനേരവും) ശുചിയായിട്ട് ദേവന്മാർക്കും ഋഷിമാർക്കും പിതൃക്കൾക്കും തർപ്പണം ചെയ്യണം. സന്ധ്യാവന്ദനം ചെയ്യുകയും ഇഷ്ടദേവതയെ പൂജിയ്ക്കുകയും വേണം. പരദേവതോപാസനയും സന്ധ്യാവന്ദനവും ചെയ്തു ഒരു സുദിനത്തിനായി പ്രാർത്ഥിയ്ക്കുക.

ആദിത്യമംബികാം വിഷ്ണും ഗണനാഥം മഹേശ്വരം
പഞ്ചദേവാൻ ഭജേന്നിത്യം സർവ്വാഭീഷ്ടാർത്ഥസിദ്ധയേ.

സാരം :-

സൂര്യൻ, ഭഗവതി, വിഷ്ണു, ഗണപതി, ശിവൻ എന്നീ അഞ്ചു ദേവന്മാരേയും എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുവാനായിട്ട് നിത്യവും ഭജിയ്ക്കണം. സാധിയ്ക്കുമെങ്കിൽ സമീപ ക്ഷേത്രത്തിൽ ദർശനം നടത്തുക. ഏതെങ്കിലും ഒരു കുറിതൊടുക. സമീപത്തു ക്ഷേത്രമില്ലാത്തവർ ഗൃഹത്തിൽ ചുരുങ്ങിയരീതിയിൽ പൂജാമുറി ഒരുക്കി രണ്ടുസന്ധ്യക്കും കൃത്യ സമയത്തും വിളക്കുവെച്ച് പ്രാർത്ഥിയ്ക്കുക.

മന്ത്രങ്ങൾ, സൂക്തങ്ങൾ എന്നിവ ജപിയ്ക്കുകയോ, സ്തോത്രങ്ങൾ ചൊല്ലുകയോ ആകാം. സന്ധ്യാസമയത്ത് പരിശുദ്ധമായ സ്ഥലത്ത് ഒരു നിലവിളക്ക് കത്തിച്ചുവെയ്ക്കുക

ആചാരമാഹാത്മ്യം

ആചാരഃ പരമോ ധർമ്മഃ ശ്രുത്യുക്ത സ്മാർത്ത ഏവ ച,
തസ്മാദസ്മിൻ സദാ യുക്തോ നിത്യം സ്യാദാത്മവാൻ ദ്വിജഃ.

സാരം :-

വേദോക്തവും സ്മൃതിപ്രോക്തവുമായ കുലധർമ്മത്ത ആചരിയ്ക്കുന്നതാകുന്നു ഏറ്റവും വലിയ ധർമ്മം. അതിനാൽ ആത്മജ്ഞാനിയായ ബ്രാഹ്മണൻ സദാ അതിൽ ഏർപ്പെട്ടിരിയ്ക്കണം.

ആചാരഃ പരമാ വിദ്യാ ആചാരഃ പരമാഗതിഃ,
സദാചാരവതാം പുംസാം സർവ്വത്രാപ്യഭയം ഭവേത്.

സാരം :-

സദാചാരമാകുന്നു ഏറ്റവും വലിയ വിദ്യ. ആചാരമാണ് ശ്രേഷ്ഠമായ മാർഗ്ഗം. സദാചാരയുക്തന്മാരായ മനുഷ്യർക്ക് എല്ലാദിയ്ക്കിലും അഭയമുണ്ടാകും. (ദുരാചാരങ്ങളായ മദ്യപാനം, മാംസഭക്ഷണം മുതലായവ ഒഴിവാക്കുക).

കുലധർമ്മമാഹാത്മ്യം

ശ്രേയാൻ സ്വധർമ്മോ വിഗുണഃ പരധർമ്മാത് സ്വനുഷ്ഠിതാത്,
സ്വധർമ്മേ നിധനംശ്രേയഃ പരധർമ്മോ ഭയാവഹഃ

സാരം :-

ഗുണം കുറഞ്ഞതാണെങ്കിലും സ്വന്തം കുലധർമ്മം അനുഷ്ഠിയ്ക്കുന്നതാണ് അന്യകർമ്മം നന്നായി അനുഷ്ഠിയ്ക്കുന്നതിനേക്കാൾ നല്ലത്. സ്വധർമ്മാനുഷ്ഠാനത്തിൽ മരണം സംഭവിച്ചാലും നന്മവരും. അന്യധർമ്മം അനുഷ്ഠിയ്ക്കുന്നത് ഭയത്തിന് കാരണമാകുന്നു. (കുലധർമ്മം നിലനിർത്തുവാൻ ശ്രമിയ്ക്കുക).

ബ്രാഹ്മണർക്കുവിധിച്ച കർമ്മങ്ങൾ

അദ്ധ്യാപനം ചാദ്ധ്യയനം യജനം യാജനം തഥാ,
ദാനം പ്രതിഗ്രഹശ്ചൈവ ബ്രാഹ്മണാനാമകൽപയത്.

സാരം :-

പഠിയ്ക്കൽ, പഠിപ്പിയ്ക്കൽ, യാഗംചെയ്യൽ, യാഗംചെയ്യിയ്ക്കൽ (സൽക്കർമ്മങ്ങൾ ചെയ്യലും ചെയ്യിയ്ക്കലും), ദാനം കൊടുക്കൽ, ദാനം വാങ്ങൽ എന്നിവ ബ്രാഹ്മണർക്കു വിധിയ്ക്കപ്പെട്ട കർമ്മങ്ങളാകുന്നു.

ബ്രാഹ്മണലക്ഷണം

യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദയാ ശ്രുതം
വിദ്യാ വിജ്ഞാനമാസ്തിക്യമേതദ് ബ്രാഹ്മണലക്ഷണം

സാരം :-

ധ്യാനയോഗം, തപസ്സ്, ദമം (ഇന്ദ്രിയനിഗ്രഹം), ദാനം, സത്യം, ശുചിത്വം, ദയ, വേദാഭ്യാസം (ഇതരവിദ്യകൾ), വിശേഷജ്ഞാനം, ഈശ്വരവിശ്വാസം എന്നീ പത്ത് ഗുണങ്ങൾ ഉള്ളവരേ ബ്രാഹ്മണൻ എന്ന പേര് അർഹിക്കുന്നുള്ളൂ.

*******************************************

വിപ്രശബ്ദാർത്ഥം - വിശേഷേണ പാപാദാത്മാനം പരഞ്ചപാതീതി - സായണാചാര്യൻ (തന്നേയും മറ്റുള്ളവരേയും പാപത്തിൽ നിന്ന് നന്നായി രക്ഷിയ്ക്കുന്നവൻ)

ഭദ്രകാളി ധ്യാനശ്ലോകങ്ങളും മൂലമന്ത്രങ്ങളും

ദുർഗ്ഗ ധ്യാനശ്ലോകങ്ങളും മൂലമന്ത്രങ്ങളും

സുബ്രഹ്മണ്യൻ ധ്യാനശ്ലോകങ്ങളും മൂലമന്ത്രങ്ങളും

ശാസ്താവ് ധ്യാനശ്ലോകങ്ങളും മൂലമന്ത്രങ്ങളും

ഗണപതി ധ്യാനശ്ലോകങ്ങളും മൂലമന്ത്രങ്ങളും

ശങ്കരനാരായണൻ ധ്യാനശ്ലോകങ്ങളും മൂലമന്ത്രങ്ങളും

ശിവൻ ധ്യാനശ്ലോകങ്ങളും മൂലമന്ത്രങ്ങളും

വിഷ്ണു ധ്യാനശ്ലോകങ്ങളും മൂലമന്ത്രങ്ങളും

108 ദുർഗ്ഗാലയങ്ങൾ

108 ശിവാലയങ്ങൾ

പരശുരാമൻ കേരളത്തിൽ ചെയ്തത്

ഈ നാട്ടിലെ പർവ്വതങ്ങളും നദികളും നഗരങ്ങളും

ഭാരതവർഷം ഒരു മഹാക്ഷേത്രം

ക്ഷേത്രം - ജീവനുള്ള ഒരു സാധക ദേഹം

ശിവലിംഗം

ബിംബ പരിഗ്രഹം

വിവിധ തരം വിഗ്രഹങ്ങളുടെ അനുപാതം

ദേവ വിഗ്രഹങ്ങൾ

കൊടിമരം

വലിയ ബലിക്കല്ലിന്റെ സ്വരൂപം

അന്തഹാരയും മദ്ധ്യഹാരയും

നമസ്കാരമണ്ഡപം

വിവിധ തരത്തിലുള്ള പ്രാസാദങ്ങൾ

ശിഖരമാകുന്ന താഴികക്കുടം

സോമമണ്ഡലസ്ഥാനമായ ശ്രീകോവിൽ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.