:

ഗുരുവായൂര്‍ ക്ഷേത്രം 1. ഗുരുവായൂര്‍ ക്ഷേത്ര ചരിത്രം - History of Guruvayoor Temple 
 2. ഗുരുവായൂര്‍ ക്ഷേത്രം പഴയ ചരിത്രം - Old History of Guruvayur Temple 
 3. ഐതിഹ്യമാഹാത്മ്യം 
 4. നെന്മിനി ഉണ്ണി  
 5. ഗുരുവായൂര്‍ ഉത്സവ കൊടിയേറ്റം  
 6. ഭക്തയായ മഞ്ജുള 
 7. ശ്രീ ശങ്കരാചാര്യര്‍ - ഗുരുവായൂര്‍ 
 8. പഴക്കൊതി  
 9. ഗുരുവായൂര്‍ പാല്‍പ്പായസം  
 10. ആശ്രിതവാത്സല്യം - Guruvayurappan 
 11. ഭക്തരക്ഷണം 
 12. തേങ്ങക്ക് മുളച്ച കൊമ്പ് "2013  ലെ ഗുരുവായൂര്‍ ക്ഷേത്ര വിശേഷങ്ങള്‍"

ജനുവരി മാസം

2013 ജനുവരി 5 ന് ശനിയാഴ്ച :- താലപ്പൊലി (പിള്ളേര്) : 
  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തിരിക്കത്തുകാവില്‍ ഭഗവതിക്ക് ധനുമാസം ഒന്നാം തിയ്യതി മുതല്‍ കളംപാട്ട്, എഴുന്നെള്ളിപ്പ് എന്നിവ പതിവ്. ധനുമാസം ഇരുപത്തിയോന്നാം തിയ്യതി താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ താലപ്പൊലി ആഘോഷിക്കുന്നു. ഈ ദിവസം പകല്‍ 11 മണിക്ക് ഗുരുവായുരപ്പന് ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുമെന്നതിനാല്‍ അതിനുമുമ്പായി ചോറൂണ്, തുലാഭാരം, വിവാഹം മുതലായ വഴിപാട് നടത്തണം.

2013 ജനുവരി 24 ന് വ്യാഴാഴ്ച :- ഗുരുവായൂര്‍ ധ്വജപ്രതിഷ്ഠാദിനം (കൊടിമരം):
   മകരമാസത്തിലെ മകീര്യം നക്ഷത്രം

2013 ജനുവരിമാസത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1188 മകരം 15(ജനുവരി 28) തിങ്കളാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും മകരം 16 (ജനുവരി 29) ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

****************************

ഫെബ്രുവരി മാസം

2013 ഫെബ്രുവരി 5 ന് ചൊവ്വാഴ്ച :- ദേവസ്വം താലപ്പൊലി:- 
  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തിരിത്തുകാവില്‍ ഭഗവതിക്ക് ധനു 1 ഒന്നാം തിയ്യതി മുതല്‍ ആരംഭിക്കുന്ന കളംപാട്ടിന്‍റെ സമാപനം. വിശേഷാല്‍ എഴുന്നള്ളിപ്പ്, അലങ്കാരം, കലാപരിപാടികള്‍ മുതലായവ, ദേവസ്വം വക താലപ്പൊലി ആഘോഷം പകല്‍ 11 മണിക്ക് ഗുരുവായുരപ്പന് ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുമെന്നതിനാല്‍ അതിനു മുമ്പായി ചോറൂണ്, തുലാഭാരം, വിവാഹം മുതലായ വഴിപാട് നടത്തേണ്ടതാണ്.

2013 ഫെബ്രുവരി 15 ന് വെള്ളിയാഴ്ച :- ഗുരുവായുര്‍ ക്ഷേത്രത്തില്‍ "ഉത്സവം കലശാരംഭം":-
  ഗുരുവായൂര്‍ ഉത്സവത്തിന്‍റെ മുന്നോടിയായി ക്ഷേത്രത്തില്‍ ശുദ്ധികര്‍മ്മങ്ങളും കലശച്ചടങ്ങുകളും ആരംഭിക്കുന്നു. ക്ഷേത്രത്തില്‍ അറിയാതെ വന്നുപോയ ആശുദ്ധികള്‍ക്കും, പൂജാദി കര്‍മ്മങ്ങളിലെ വൈകല്യങ്ങള്‍ക്കും മന്ത്രതന്ത്രലോപങ്ങള്‍ക്കുമുള്ള പരിഹാരക്രിയകള്‍ കൂടിയാണിത്. ഇന്നു മുതല്‍ ഉത്സവം ആറാട്ട്‌ (മാര്‍ച്ച് 4) കൂടിയ ദിവസങ്ങളില്‍ 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല.

2013 ഫെബ്രുവരി 15 ന് വെള്ളിയാഴ്ച :- പൂന്താനദിനം :-
  ഭക്ത കവി പൂന്താനം നമ്പൂതിരിയുടെ അനുസ്മരണദിനം, ജ്ഞാനപ്പാനയിലെ "കുംഭമാസത്തിലാകുന്നു. നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും " എന്ന ഈരടിയെ ആസ്പദമാക്കികൊണ്ടാണ് ഈ സുദിനം ആഘോഷിക്കുന്നത്. പൂന്താനം കൃതികളുടെ പാരായണം, സാംസ്ക്കാരിക സമ്മേളനം, കലാപരിപാടികള്‍ മുതലായവയാണ് ചടങ്ങുകള്‍.

2013 ഫെബ്രുവരി 21 ന് വ്യാഴാഴ്ച :- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ "തത്വകലശം"

2013 ഫെബ്രുവരി  22 ന് വെള്ളിയാഴ്ച :- സഹസ്രകലശം, ബ്രഹ്മകലാശം :- 
  കലശ ചടങ്ങുകളുടെ സമാപന ദിവസം, ക്ഷേത്രം കൂത്തമ്പലത്തില്‍ താന്ത്രിക വിധികളോടെ പൂജിച്ചുവെച്ച ആയിരം കലശ കുടങ്ങള്‍ ഭഗവാന് അഭിഷേകം ചെയ്യുന്നു.

2013 ഫെബ്രുവരി  23 ന് ശനിയാഴ്ച  :- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ " ആനയോട്ടം, കൊടിയേറ്റം "
  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവം ഒന്നാം ദിവസം. രാവിലെ ആനയില്ലാത്ത ശിവേലി. ഉച്ചക്ക് 3 മണിക്ക് ആനയോട്ടം, മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലായിരുന്ന കാലത്ത് ഉത്സവത്തിനായി മറ്റൊരു ക്ഷേത്രത്തില്‍ നിന്ന് ആനകള്‍ ഓടിവന്നുവെന്നാണ് ഐതീഹ്യം.
2013 ഫെബ്രുവരി  25 ന് തിങ്കളാഴ്ച :- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ " മകം ശ്രാദ്ധം "
  ഭഗവാന്‍ ഒരു ഭക്തന്‍റെ ശ്രാദ്ധം ഊട്ടുന്നുവെന്നാണ് സങ്കല്‍പം. നാലമ്പലത്തിനകത്ത് നൃത്തം എന്ന സ്ഥാനത്ത് രാവിലെ 7 മണിമുതല്‍ ശ്രാദ്ധ ചടങ്ങുകള്‍.


2013 ഫെബ്രുവരിമാസത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1188 കുംഭം 3 (ഫെബ്രുവരി 15) വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും കുംഭം 4 ഫെബ്രുവരി 16) ശനിയാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

****************************

മാര്‍ച്ച്  മാസം

2013 മാര്‍ച്ച്  2 ന് ശനിയാഴ്ച :- " ഉത്സവം എട്ടാം വിളക്ക് , ഉത്സവബലി "
  രാവിലെ ശീവേലി, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം വിവിധ ദേവീ ദേവന്മാര്‍, അഷ്ടദിക് പാലകന്മാര്‍, ഭഗവത്പാര്‍ഷദന്മാര്‍മ മുതലായവരുടെ പ്രതീകങ്ങളായ ഓരോ ബലികല്ലുകള്‍ക്കും പ്രത്യേക സ്ഥാനങ്ങളിലും ഭഗവാന്റെ എഴുന്നുള്ളിച്ച വിഗ്രഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തന്ത്രി പ്രത്യേകപൂജകള്‍ നടത്തുന്നു. രാവിലെ സുമാര്‍ 11 മണിക്ക് നാലമ്പലത്തിനകത്ത് മാതൃബലിക്കല്ലില്‍ ഹവിസ്സ് തൂവുമ്പോള്‍ മുപ്പത്തിമുക്കോടി ദേവീ ദേവന്മാരുടേയും സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. തത്സമയം കാണിക്കയര്‍പ്പിച്ച്‌ ദര്‍ശനം നടത്തുന്നത് പുണ്യമാണ്.

2013 മാര്‍ച്ച്  3 ന് ഞായറാഴ്ച :- " പള്ളിവേട്ട "
  ഉത്സവം ഒമ്പതാം ദിവസം. വൈകുന്നേരം കൊടിമരത്തറയ്ക്കല്‍ പഴുക്കാമണ്ഡപത്തില്‍ ദീപാരാധനദര്‍ശനം വിശേഷമാണ്, തുടര്‍ന്ന് കുള പ്രദക്ഷിണം എഴുന്നെള്ളിപ്പ്. രാത്രി 10  മണിക്ക് പള്ളിനായാട്ട്, ഓട്ടപ്രദക്ഷിണം.

2013 മാര്‍ച്ച്  4 ന് തിങ്കളാഴ്ച :- " ആറാട്ട്‌  "
  ഉത്സവം സമാപനം. സന്ധ്യക്ക്‌ കൊടിമരച്ചുവട്ടില്‍ പഴുക്കാമണ്ഡപത്തില്‍ ദീപാരാധന, തുടര്‍ന്ന് കുള പ്രദക്ഷിണം എഴുന്നെള്ളിപ്പ്. രാത്രി 10 മണിക്ക് രുദ്രതീര്‍ത്ഥത്തില്‍ ആറാട്ട്‌, ഭഗവതി ക്ഷേത്രത്തില്‍ ഉച്ചപൂജ, തുടര്‍ന്ന് 11 പ്രദക്ഷിണം, ആനയോട്ടം, കൊടിയിറക്കല്‍.

2013 മാര്‍ച്ച്  31 ന് ഞായറാഴ്ച :- " മേല്‍ശാന്തിമാറ്റം  "
  രാത്രി അത്താഴശീവേലിക്കുശേഷം അടുത്ത 6മാസത്തേക്കുള്ള പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കുന്ന ചടങ്ങ്.

2013 മാര്‍ച്ച് മാസത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1188 മീനം 5 (ഏപ്രില്‍ 8) തിങ്കള്‍ വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും മീനം 6 (ഏപ്രില്‍ 9) ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

***************************

ഏപ്രില്‍ മാസം

2013 ഏപ്രില്‍ 14 ന് ഞായറാഴ്ച :-  " വിഷുക്കണി "
  പുലര്‍ച്ചെ രണ്ടരമണിക്ക് വിഷുക്കണി ദര്‍ശനപുണ്യം. ജ്യോതിഷവര്‍ഷാരംഭം. സൂര്യന്‍ നേര്‍ദിശയില്‍ വരുന്ന ദിവസം. ക്ഷേത്രത്തില്‍ വിശേഷാല്‍ എഴുന്നള്ളിപ്പ്, ഉച്ചയ്യ്ക്ക് ദേവസ്വം വക നമസ്കാരസദ്യ.


2013 എപ്രില്‍മാസത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1188 മേടം 16 (ഏപ്രില്‍ 29) തിങ്കളാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും മേടം 17 (ഏപ്രില്‍  30) ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

***************************

മെയ് മാസം

2013 മെയ് 11 ന് ശനിയാഴ്ച :-  " വൈശാഖം ആരംഭം "
  മേടമാസത്തിലെ അമാവാസികഴിഞ്ഞ് അടുത്ത ദിവസം മുതല്‍ ഇടവമാസത്തിലെ അമാവാസിവരെ വൈശാഖ പുണ്യമാസം. വൃതാനുഷ്ഠാനങ്ങള്‍ക്കും ദാനധര്‍മ്മാധികള്‍ക്കും വിശേഷം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 4 ഭാഗവത സപ്താഹങ്ങള്‍. നിത്യവും സന്ധ്യക്ക്‌ ഭക്തി പ്രഭാഷണങ്ങള്‍.

2013 മെയ് 13 ന് തിങ്കളാഴ്ച :-  "അക്ഷയതൃദീയ, ബലരാമജയന്തി "
  ക്ഷേത്രകഴകക്കാര്‍ വക ക്ഷേത്രത്തില്‍ കാലത്തും ഉച്ചയ്ക്കും കാഴ്ച ശീവേലി, സന്ധ്യക്ക്‌ നിറമാല, തായമ്പക, രാത്രിവിളക്ക് എഴുന്നള്ളിപ്പ്.

2013 മെയ്‌ മാസത്തിലെ  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1188 ഇടവം 13 (മെയ് 27) തിങ്കളാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും ഇടവം 14 (മെയ് 28) ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

***************************

ജൂണ്‍ മാസം


2013 ജൂണ്‍  8 ന് ശനിയാഴ്ച :-  " വൈശാഖ മാസം സമാപനം "
  വൈശാഖമാസ വ്രതപുണ്യകാല സമാപനം.

2013 ജൂണ്‍ 20 വ്യാഴാഴ്ച മുതല്‍ 2013 ജൂണ്‍ 26 ബുധനാഴ്ച വരെ :-  " ഉപദേവന്മാര്‍ക്ക് കലശം "
  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവന്മാരായ ഗണപതി, ശാസ്താവ്, ഭഗവതി എന്നിവര്‍ക്ക് ശുദ്ധികര്‍മ്മങ്ങളും കലശാഭിഷേകവും.

2013 ജൂണ്‍മാസത്തിലെ  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1188 മിഥുനം 12 (ജൂണ്‍ 26) ബുധനാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും മിഥുനം 13 (ജൂണ്‍ 27) വ്യാഴാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

***************************

ജൂലൈ മാസം

2013 ജൂലൈ 17 ബുധനാഴ്ച മുതല്‍ 2013 ആഗസ്റ്റ്‌ 16 വെള്ളിയാഴ്ച വരെ :- "കര്‍ക്കിടക മാസാചരണം "
 നിത്യവും സന്ധ്യക്ക്‌ രാമായണ പ്രഭാഷണം.

2013 ജൂലൈമാസത്തിലെ  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1188 കര്‍ക്കിടകം 13 (ജൂലൈ 29) തിങ്കളാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും കര്‍ക്കിടകം 14 (ജൂലൈ 23) ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

***************************

ആഗസ്റ്റ്‌ മാസം

2013 ആഗസ്റ്റ്‌ 6 ന് ചൊവ്വാഴ്ച :- "കര്‍ക്കിടകവാവ്"

2013 ആഗസ്റ്റ്‌ 16 ന് വെള്ളിയാഴ്ച :- രാമായണമാസാചരണ സമാപനം

2013 ആഗസ്റ്റ്‌ 17 ന് ശനിയാഴ്ച :- "ചിങ്ങം 1 "
 മലയാള പുതുവത്സര പുലരി, സമ്പല്‍സമൃദ്ധിക്കും സര്‍വ്വൈശ്വര്യത്തിനും ഭഗവല്‍ ദര്‍ശനം പുണ്യം.

2013 ആഗസ്റ്റ്‌ 24 ന് ശനിയാഴ്ച "- അഷ്ടമരോഹിണിയുടെ മുന്നോടിയായുള്ള ദേവസ്വം വക ഭാഗവത സപ്താഹ മാഹാത്മ്യപാരായണവും പ്രഭാഷണവും. ഉച്ചയ്ക്ക് 3 നു മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍.

2013 ആഗസ്റ്റ്‌ 25 ന് ഞായറാഴ്ച  :- "ദേവസ്വം വക ഭാഗവത സപ്താഹം ആരംഭം "
   ക്ഷേത്രം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍. രാവിലെ 5 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ദേവസ്വം വക ഭാഗവത സപ്താഹയജ്ഞം ഇന്നു മുതല്‍ 7 ദിവസം.

2013 ആഗസ്റ്റ്‌ 28 ന് ബുധനാഴ്ച :- "അഷ്ടമിരോഹിണി - ശ്രീകൃഷ്ണജയന്തി "
   ക്ഷേത്രത്തില്‍ 3 നേരവും വിശേഷാല്‍ എഴുന്നള്ളിപ്പ്, കാലത്ത് 9 മണി മുതല്‍ ഭഗവാന്റെ പിറന്നാള്‍ സദ്യ ഊട്ടുപുരയില്‍. ആദ്ധ്യാത്മിക ഹാളില്‍ ശ്രീകൃഷ്ണാവതാര പാരായണവും പ്രഭാക്ഷണവും രാത്രി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അവതാരം കൃഷ്ണനാട്ടം കളി. ഇന്നത്തെ പ്രധാനവഴിപാട് അപ്പവും പാല്‍പായസവും.
2013 ആഗസ്റ്റ്‌ 31 ന് ഞായറാഴ്ച :- "ഭാഗവത സപ്താഹം സമാപനം "
 ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ദേവസ്വം ഭാഗവത സപ്താഹം സമാപനം.

2013 ആഗസ്റ്റ്‌മാസത്തിലെ  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1189 ചിങ്ങം 3 (ആഗസ്റ്റ്‌ 19) തിങ്കള്‍ വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും ചിങ്ങം  4 (ആഗസ്റ്റ്‌ 20) ചൊവ്വ രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

***************************

സെപ്തംബര്‍ മാസം

2013 സെപ്തംബര്‍ 15 ന് ഞായറാഴ്ച :- "ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം "
 രാവിലെ 7 മണിക്ക് വിശേഷാല്‍ ശീവേലി, ദേവസ്വത്തിലെ ഏറെ ആനകളും അണിനിരക്കും. തുടര്‍ന്ന് കൊടിമരത്തറയില്‍ മേല്‍ശാന്തി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും. പിന്നെ നേന്ത്രക്കുലകളുടെ കൂമ്പാരം കാണാം. നേന്ത്രപ്പഴം നിവേദ്യത്തിനും ദേവസ്വം ആനകള്‍ക്കും ബാക്കി ഭക്തജനങ്ങള്‍ക്ക് ലേലം വിളിക്കും.

2013 സെപ്തംബര്‍ 16 ന് തിങ്കളാഴ്ച :- "തിരുവോണം "
 മഹാവിഷ്ണുവിന്റെ ജന്മനക്ഷത്ര സുദിനം. ക്ഷേത്രത്തില്‍ മൂന്നുനേരം വിശേഷാല്‍ എഴുന്നള്ളിപ്പ്, ഉച്ചപൂജയ്ക്ക് ദേവസ്വം വക നമസ്ക്കാര സദ്യ.

2013 സെപ്തംബര്‍ 30 ന് തിങ്കളാഴ്ച :- "മേല്‍ശാന്തിമാറ്റം "
 രാത്രി അത്താഴശീവേലിക്കുശേഷം അടുത്ത 6 മാസത്തേക്കുള്ള പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കുന്ന ചടങ്ങ്.

2013 സെപ്തംബര്‍ മാസത്തിലെ  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1189 കന്നി 7 (സെപ്തംബര്‍ 23) തിങ്കളാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും കന്നി 8 (സെപ്തംബര്‍ 224) ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

***************************

ഒക്ടോബര്‍ മാസം

2013 ഒക്ടോബര്‍ 2 ന് ബുധനാഴ്ച :- "മകം ശ്രാദ്ധം "
 കന്നിമാസത്തിലെ മകം നാളില്‍ ഭഗവാന്‍ ഊട്ടുന്ന ശ്രാദ്ധം. ക്ഷേത്രം നാലമ്പലത്തില്‍ നൃത്തം എന്നാ സ്ഥാനത്ത് ചടങ്ങുകള്‍ കാലത്ത് 7 മണിക്ക് ആരംഭിക്കും.

2013 ഒക്ടോബര്‍ 05 ന് ശനിയാഴ്ച :- "നവരാത്രി ആരംഭം "
 ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവില്‍ ഭഗവതി ക്ഷേത്രത്തില്‍ വിശേഷാല്‍ അഭിഷേകം, അലങ്കാരം, സ്തോത്രപാരായണം, കേളി മുതലായവ.

2013 ഒക്ടോബര്‍ 11 ന് വെള്ളിയാഴ്ച :- "ദുര്‍ഗ്ഗാഷ്ടമി "
 ക്ഷേത്രം ഭഗവതി അമ്പലത്തില്‍ അഭിഷേകം, അലങ്കാരം, തായമ്പക, നാദസ്വരം മുതലായവ. കൂത്തമ്പലത്തില്‍ ഗ്രന്ഥപൂജ. ഗുരുവായുരപ്പന് കാഴ്ചശീവേലി, വിളക്ക് എഴുന്നള്ളിപ്പ്.

2013 ഒക്ടോബര്‍ 13 ന് ഞായറാഴ്ച :- "മഹാനവമി "
 ഭഗവതി അമ്പലത്തില്‍ വിശേഷാല്‍ പരിപാടികള്‍, കൂത്തമ്പലത്തില്‍ ഗ്രന്ഥപൂജ, ഗുരുവായൂരപ്പന് കാഴ്ചശീവേലി, വിളക്ക് എഴുന്നള്ളിപ്പ്.

2013 ഒക്ടോബര്‍ 14 ന് തിങ്കളാഴ്ച :- "വിജയദശമി "
 ഭഗവതി അമ്പലത്തില്‍ വിശേഷാല്‍ പരിപാടികള്‍, കൂത്തമ്പലത്തില്‍ രാവിലെ 7 മണിക്ക് പൂജയെടുപ്പ് തുടര്‍ന്ന് എഴുത്തിനിരുത്തല്‍, ഉച്ചയ്ക്ക് കാഴ്ചശീവേലി, രാത്രി വിളക്ക് എഴുന്നള്ളിപ്പ്, തുടര്‍ന്ന് കൃഷ്ണനാട്ടം അരങ്ങുകളി ആരംഭം.

2013 ഒക്ടോബര്‍ മാസത്തിലെ  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1189 തുലാം 29 (നവംബര്‍ 14) വ്യാഴാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും തുലാം 30 (നവംബര്‍ 15) വെള്ളിയാഴ്ച, കാലത്ത് 7 മുതല്‍ 9 വരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

***************************

നവംബര്‍ മാസം

2013 നവംബര്‍ 2 ന് ശനിയാഴ്ച :- "ദീപാവലി"

2013 നവംബര്‍ 13 ന് ബുധനാഴ്ച :- "ഏകാദശി വിളക്ക് ആരംഭം "
 രാത്രി വിളക്ക്, എഴുന്നള്ളിപ്പ് എന്നിവ ഗുരുവായൂര്‍ ഏകാദശി (നവംബര്‍ 24 ശനിയാഴ്ച) വരെ തുടരും.

2013 നവംബര്‍ 15 ന് വെള്ളിയാഴ്ച  :- "കൃഷ്ണഗീതിദിനാഘോഷം "
 മാനവേദ കവി ഗുരുവായുരപ്പന് കൃഷ്ണനാട്ടം പദങ്ങള്‍ സമര്‍പ്പിച്ച (തുലാം 30) സുദിനം. വൈകുന്നേരം മാനവേദ സമാധിയില്‍ പുഷ്പാര്‍ച്ചന, ഘോഷയാത്ര, സാംസ്ക്കാരിക സമ്മേളനം, കൃഷ്ണാട്ടം കളി.

2013 നവംബര്‍ 14 ന് വ്യാഴാഴ്ച, 2013 നവംബര്‍ 15 ന് വെള്ളിയാഴ്ച എന്നീ ദിവസങ്ങളില്‍  :- "ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണ്ഡലശുദ്ധി "

2013 നവംബര്‍ 16 ന് ശനിയാഴ്ച  :- "മണ്ഡല കാലം ആരംഭം "
 ഇന്നുമുതല്‍ 31 ദിവസം കാലത്ത് വിശേഷാല്‍ ശീവേലി, 40 ദിവസം പഞ്ചഗവ്യാഭിഷേകം, 41 മത്തെ ദിവസം കളഭാട്ടം.

2013 നവംബര്‍ 23 ന് ശനിയാഴ്ച :-  "മേല്പത്തൂര്‍ പ്രതിമാ സ്ഥാപനദിനം"
  നാരായണീയം രചയിതാവ് മേല്‍പ്പത്തൂര്‍ നാരായണ ഭാട്ടത്തിരിയുടെ ഇല്ലത്ത് (ചന്ദനക്കാവ്) പ്രതിമാസ്ഥാപന ദിനാഘോഷം. നാരായണീയ സമ്പൂര്‍ണ്ണ പാരായാണം, സാംസ്ക്കാരിക സമ്മേളനം കലാപരിപാടി

2013 നവംബര്‍ 28 ന് വ്യാഴാഴ്ച :- "ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം "
 വൈക്കുന്നേരം 6.30pm ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍

2013 നവംബര്‍ 29 ന് വെള്ളിയാഴ്ച :- "ചെമ്പൈ സംഗീതോത്സവം ആരംഭം "
 രാവിലെ 7am മുതല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍.

***************************

ഡിസംബര്‍ മാസം

2013 ഡിസംബര്‍ 10 ന് ചൊവ്വാഴ്ച  :- "അഷ്ടമിവിളക്ക് "
 സ്വര്‍ണ്ണകോലം എഴുന്നെള്ളിപ്പ് ആരംഭം.

2013 ഡിസംബര്‍ 11 ന് ബുധനാഴ്ച :- "നവമി നെയ്‌വിളക്ക്"
 നെയ്‌ വിളക്ക്

2013 ഡിസംബര്‍ 12 ന് വ്യാഴാഴ്ച :- "ദശമി വിളക്ക് "
  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാലത്തും ഉച്ചയ്ക്കും കാഴ്ചശീവേലി. രാത്രി വിളക്ക് എഴുന്നള്ളിപ്പ്, സന്ധ്യക്ക്‌ ദീപാലങ്കാരം, തായമ്പക, ശ്രീഗുരുവായുരപ്പന്‍ സങ്കീര്‍ത്തനട്രസ്റ്റ് വക. രാവിലെ 9 മണിക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചരത്നകീര്‍ത്തനാലാപനം, ഗജരാജന്‍ കേശവന്‍ അനുസ്മരണം, തിരുവങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ഗജഘോഷയാത്ര ആരംഭിച്ച് കിഴക്കെ നടവഴി ക്ഷേത്രം പ്രദക്ഷിണം വെച്ച് തെക്കെനടയില്‍ ഗജരാജ പ്രതിഷ്ഠയ്ക്ക് മുമ്പില്‍ സമാപനം തുടര്‍ന്ന് ആനയുട്ട്.

2013 ഡിസംബര്‍ 13 ന് വെള്ളിയാഴ്ച :- "ഗുരുവായൂര്‍ ഏകാദശി"
  ക്ഷേത്രത്തില്‍ ദേവസ്വം വക ഉദയാസ്തമനപൂജ. രാവിലെ 7 മണിക്ക് കാഴ്ചശീവേലി, രാവിലെ 9 മണിക്ക് കിഴക്കേ നടയില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രം വരെ വിശേഷാല്‍ എഴുന്നള്ളിപ്പ് (പഞ്ചവാദ്യം) ഉച്ചയ്ക്ക് 2 മണി മുതല്‍ അക്ഷരശ്ലോക മത്സരം. രാത്രി 10 മണിക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചെമ്പൈ സംഗീതോത്സവം സമാപനം. രാത്രി ഏകാദശി വിളക്ക് തുടര്‍ന്ന് കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ ഗീതാദിനാഘോഷചടങ്ങുകള്‍.

2013 ഡിസംബര്‍ 13 ന് വെള്ളിയാഴ്ച :- "നാരായണീയദിനം"
 മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി നാരായണീയം രചിച്ച് ഭഗവാന് സമര്‍പ്പിച്ച സുദിനം. ക്ഷേത്രത്തില്‍ ആദ്ധ്യാത്മിക ഹാളില്‍ നാരായണീയം, സമ്പൂര്‍ണ്ണ പാരായണം. വൈകുന്നേരം സാംസ്ക്കാരിക സമ്മേളനം, കലാപരിപാടികള്‍.

2013 ഡിസംബര്‍ 14 ന് ശനിയാഴ്ച :- "ദ്വാദശി" 
ദ്വാദശി പണ സമര്‍പ്പണം. രാവിലെ 7 മണി മുതല്‍ ക്ഷേത്ര ഊട്ടുപുരയില്‍ ദ്വാദശി ഊട്ട്.

2013 ഡിസംബര്‍ 15 ന് ഞായറാഴ്ച :- "ത്രയോദശി ഊട്ട് "
ഒരു പരദേശ ബ്രാഹ്മണന്‍റെ ശ്രാദ്ധം. പ്രത്യേക വിഭവങ്ങളോടുകൂടിയ പ്രസാദ ഊട്ട് ക്ഷേത്രം ഊട്ടുപുരയില്‍.

2013 ഡിസംബര്‍ 16 ന് ഞായറാഴ്ച :- "ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തിരികത്തുകാവില്‍ ഭഗവതിക്ക് കളം പാട്ട് ആരംഭം"

2013 ഡിസംബര്‍ മാസത്തിലെ  ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശുദ്ധി ദിവസങ്ങള്‍
  1189 ധനു 8 (ഡിസംബര്‍  23) തിങ്കളാഴ്ച വൈകുന്നേരം 6.30 മുതല്‍ 8.30 വരെയും ധനു  9 (ഡിസംബര്‍ 24) ചൊവ്വാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെയും ഭക്തജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. സീനിയര്‍ സിറ്റിസണ്‍സിന് പ്രത്യേക ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.


" Guruvayur Temple Today "


***************************


Guruvayur Devasom Website
www.guruvayurdevaswom.org
www.guruvayoordevaswom.org
www.guruvayoordevaswom.com
www.guruvayoordevaswom.net


Guruvayoor Temple Phone Number

0487 - 2556280

Guruvayur Devaswom Phone Number

0487 - 2556335, 2556346 2556347, 2556365, 2556538, 2555799, 2556670.


Guruvayoor Devasom Chairman Phone Number :- 0487 - 2556610 (Office)

Guruvayur Devasom Administrator Phone Number :-
0487 - 2556660 (Office), 0487 - 2556232 (Resi)