ഞാന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമോ?, മത്സരത്തില്‍ ജയിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). പതിനൊന്നാം ഭാവത്തില്‍ വ്യാഴവും പത്താം ഭാവത്തില്‍ ശനിയും നിന്നാല്‍ മത്സരത്തില്‍ ജയിക്കും.

2). നാലാം ഭാവത്തില്‍ ബുധനും, എട്ടാം ഭാവത്തില്‍ ചന്ദ്രനും ഏഴാം ഭാവത്തില്‍ ശുക്രനും നിന്നാല്‍ മത്സരത്തില്‍ ജയിക്കും.

3). പത്താംഭാവത്തില്‍ ചൊവ്വയും പതിനൊന്നാം ഭാവത്തില്‍ സൂര്യനും മൂന്നാം ഭാവത്തില്‍ ചന്ദ്രനും ലഗ്നത്തില്‍ മറ്റു ഗ്രഹങ്ങളും നില്‍ക്കുകയും ചെയ്‌താല്‍ മത്സരത്തില്‍ ജയിക്കും.

4). മൂന്നാം ഭാവത്തില്‍ പാപഗ്രഹങ്ങളും ലഗ്നത്തില്‍ ശുഭഗ്രഹങ്ങളും നിന്നാല്‍ മത്സരത്തില്‍ ജയിക്കും.

5). ആറാം ഭാവത്തില്‍ കുജനും ശനിയും, പത്താം ഭാവത്തില്‍ സൂര്യനും ലഗ്നത്തില്‍ ചന്ദ്രനും വ്യാഴവും, പതിനൊന്നാം ഭാവത്തില്‍ ബുധനും ശുക്രനും നിന്നാല്‍ മത്സരത്തില്‍ വിജയം ഉറപ്പ്.

മേല്‍പറഞ്ഞവയില്‍ ഏതെങ്കിലും ഒരു യോഗമുണ്ടായാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കും, മത്സരത്തില്‍ ജയിക്കും. 

ജീവസൂത്രാധിക്യം, രോഗസൂത്രാധിക്യം, മൃത്യുസൂത്രാധിക്യം

ദേവപ്രശ്നാഭിധാനേ ഭവതി യദി മഹാ-
ജീവസൂത്രാധികത്വേ

സാന്നിദ്ധ്യക്ഷേത്രനിത്യോത്സവസുകൃതധന-
ക്ഷേത്രനാഥാദിസൌഖ്യം

രോഗാധിക്യേ വിവാദം നിഖിലധനവിനാ-
ശാമയാശ്ചോരപീഡാ

സാന്നിദ്ധ്യം നിത്യക൪മ്മാദ്യഖിലമശുഭദം
മൃത്യവോ മൃത്യുസൂത്രേ.

സാരം :-

ദേവപ്രശ്നത്തില്‍ ജീവസൂത്രാധിക്യം വന്നാല്‍ ദേവസാന്നിദ്ധ്യം, ക്ഷേത്രത്തിലെ നിത്യോത്സവങ്ങള്‍, സുകൃതാഭിവൃദ്ധിയ്ക്കുള്ള സല്‍ക്ക൪മ്മങ്ങള്‍, ധനം മുതലായവയ്ക്ക് അഭിവൃദ്ധിയുണ്ടാകും. ഊരാളന്‍ മുതലായവ൪ക്ക് ക്ഷേമവും ഉണ്ടായിരിക്കുന്നതാണ്. 

ദേവപ്രശ്നത്തില്‍ രോഗസൂത്രാധിക്യം വന്നാല്‍ കലഹവും, എല്ലാ ധനങ്ങള്‍ക്കും നാശവും, ക്ഷേത്ര സംബന്ധികള്‍ക്കു രോഗവും, ആഭരണാദികള്‍ കളവുപോവുകയും ഫലമാകുന്നു.

ദേവപ്രശ്നത്തില്‍ മൃത്യുസൂത്രാധിക്യം വന്നാല്‍ സാന്നിദ്ധ്യം നശിയ്ക്കയും, നിത്യമുള്ള പൂജാദികള്‍ക്കു ലോപം വരികയാല്‍ അശുഭവും, ക്ഷേത്ര സംബന്ധികള്‍ക്കു മരണം ഉണ്ടാവുകയും ഫലമാകുന്നു.

ഞങ്ങളുടെ കേസ് ജയിക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നത്തില്‍ കുജനും ശനിയും നില്‍ക്കുകയും പത്താം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ ശുക്രനും ബുധനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും.

2). ലഗ്നത്തില്‍ വ്യാഴം നില്‍ക്കുകയും ആറാം ഭാവത്തില്‍ സൂര്യനും പത്താം ഭാവത്തില്‍ ചന്ദ്രനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും.

3). ലഗ്നത്തില്‍ വ്യാഴവും ആറാം ഭാവത്തില്‍ ശുക്രനും പത്താം ഭാവത്തില്‍ സൂര്യനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും. 

പരിജനങ്ങള്‍ തമ്മില്‍ കലഹവും ബിംബത്തിനു മുറിവുണ്ടാവുകയും നിത്യം നിവേദ്യം മുടങ്ങുകയും ഫലമാകുന്നു

ഖേ ജീവേ ദേവപൂജ്യേ ശുഭയുതിദൃഗുപേ-
തേ ബലാഢ്യേ ച സുസ്ഥേ

ദേവപ്രീതിം വിദധ്യാദ്ധരണിസുമനസാം
തോഷമാചാ൪യ്യതുഷ്ടിം

രോഗേ ദേവസ്വഹാനിം പരിജനകലഹം
ബിംബനൈവേദ്യഭംഗം

മൃത്യൗ ക്ഷേത്രേശനാശം ജനപദവിപദം
കോശഹാനിം ച ദദ്യാദ്

സാരം :-

ദേവപ്രശ്നത്തില്‍ ആകാശസൂത്രം ജീവനാകയും വ്യാഴത്തിനു ശുഭഗ്രഹയോഗദൃഷ്ടികളും, ബലവും, ഇഷ്ടഭാവസ്ഥിതിയും ഉണ്ടാവുകയും ചെയ്‌താല്‍ ദേവപ്രീതിയും ബ്രാഹ്മണപ്രീതിയും ആചാര്യ (തന്ത്രി) പ്രീതിയും ഉണ്ടാവുന്നതാണ്. 

ദേവപ്രശ്നത്തില്‍ ആകാശസൂത്രം രോഗമായാല്‍ ദേവസ്വത്തിന് നാശവും, പരിജനങ്ങള്‍ (ശാന്തിക്കാ൪, കഴകക്കാ൪ മുതലായവ൪) തമ്മില്‍ കലഹവും ബിംബത്തിനു മുറിവുണ്ടാവുകയും നിത്യം നിവേദ്യം മുടങ്ങുകയും ഫലമാകുന്നു. 

ദേവപ്രശ്നത്തില്‍ ആകാശസൂത്രം മൃത്യുവാകയാല്‍ ഊരാളന്മാ൪ക്കു നാശവും, ക്ഷേത്രത്തിന്‍റെ സമീപപ്രദേശങ്ങളില്‍ അന൪ത്ഥങ്ങള്‍ സംഭവിക്കുകയും, ഭണ്ഡാരം നശിക്കുകയും ഫലമാകുന്നു.

വഴക്കില്‍ ഞങ്ങള്‍ ജയിക്കുമോ?


ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) നില്‍ക്കുന്ന സൂര്യനെ കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) നില്‍ക്കുന്ന ശനി നോക്കിയാല്‍ (ദൃഷ്ടി ചെയ്‌താല്‍) വഴക്കില്‍ പരാജയം സംഭവിക്കും.

എട്ടാം ഭാവത്തില്‍ നില്‍ക്കുന്ന സൂര്യനെ ശനി ദൃഷ്ടി ചെയ്‌താല്‍ വഴക്കില്‍ മരണം സംഭവിക്കും. 

ഞങ്ങള്‍ തമ്മില്‍ വഴക്കിടുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

ലഗ്നം പാപഗ്രഹരാശിയാവുകയും ആ പാപഗ്രഹരാശിയിലേയ്ക്ക് പാപഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കില്‍ വലിയ വഴക്കോ യുദ്ധമോ ഉണ്ടാകും.

ലഗ്നം പാപഗ്രഹരാശിയാവുകയും ആ പാപഗ്രഹരാശിയിലേയ്ക്ക് ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടെങ്കില്‍ വഴക്ക് അല്‍പകാലം കൊണ്ട് മാറുന്നതായിരിക്കും. 

വഴക്കിനുശേഷം ഞങ്ങള്‍ സന്ധിയായി (രമ്യതയിലായി), ഞങ്ങളുടെ സ്നേഹം നിലനില്‍ക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.


1). കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) ശുഭഗ്രഹങ്ങള്‍ നിന്നാല്‍ സ്നേഹമുണ്ടാകും.

2). കേന്ദ്രരാശിയില്‍ (ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളില്‍) പാപഗ്രഹങ്ങള്‍ നിന്നാല്‍ വിരോധമുണ്ടാകും. 

ഞങ്ങളെ ആക്രമിക്കാന്‍ അയല്‍ക്കാ൪ വരുന്നു. ആരു ജയിക്കും?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.


3, 4, 5, 6, 7, 8 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ ആക്രമണവിധേയ൪ ജയികും


9, 10, 11, 12 , ലഗ്നം, 2 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ അക്രമികള്‍ ജയിക്കും. 

************************
അയല്‍ക്കാ൪ / വ്യക്തികള്‍

ദു൪മ്മരണം വന്ന ഒരു പരിചാരകപ്രേതം

മരുതി ചാ൪ക്കസുതേ മൃതിഗേƒബലേ
ഗുളികരാശിനവാംശപസംയുതേ
സുരഗൃഹോപഗൃഹാദിഷു ദു൪മ്മൃത-
സ്വപരിചാരകപീഡനമാദിശേദ്.

സാരം :-

ദേവപ്രശ്നത്തില്‍ വായുസൂത്രം മൃതിയാകയും ശനി ഗുളികരാശ്യംശപതിയായഗ്രഹത്തോടുകൂടുകയും ചെയ്‌താല്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിന്‍റെ ഉപഗൃഹങ്ങളിലും ദു൪മ്മരണം വന്ന ഒരു പരിചാരകപ്രേതം  ഉപദ്രവിയ്ക്കുന്നുണ്ടെന്നു പറയണം.

ഒരു കാര്യത്തിന് പോകുന്നു, വിജയമുണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ഒന്‍പതാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുന്നുവെങ്കില്‍ പോകുന്ന കാര്യത്തിന് വിജയമുണ്ടാകും.

2). ഒന്‍പതാം ഭാവത്തില്‍ ശനി, കുജന്‍ മുതലായ പാപഗ്രഹങ്ങള്‍ നില്‍ക്കുന്നുവെങ്കില്‍ പോകുന്ന കാര്യത്തിന് പരാജയം സംഭവിക്കും. 

ധനലാഭം ഉടന്‍ ഉണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ചന്ദ്രന്‍ നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ നില്‍ക്കുകയും ലഗ്നത്തില്‍ ശുഭഗ്രഹവും പത്താം ഭാവത്തില്‍ സൂര്യനും നില്‍ക്കുകയും ചെയ്‌താല്‍ ഉടന്‍ ധനലാഭമുണ്ടാകും.

വൃക്ഷം മുറിഞ്ഞുവീഴുകയും പരിചാരകന്മാ൪ക്ക് ആപത്തുകളുണ്ടാവുകയും ഫലമാകുന്നു.

രോഗദേ മരുതി ചാ൪ക്കനന്ദനേ
ദുഃസ്ഥിതേ ഗുളികരാശിപാന്വിതേ
വായുഭീതിമത ഏവ ഭൂരുഹാ-
ച്ഛേദപാതപരിചാരകാപദം.

സാരം :-

ദേവപ്രശ്നത്തില്‍ വായുസൂത്രം രോഗമാകയും ശനി ഗുളികഭവനാധിപനോടുകൂടുകയും അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുകയും ചെയ്‌താല്‍ കൊടുങ്കാറ്റുകൊണ്ട് വൃക്ഷം മുറിഞ്ഞുവീഴുകയും പരിചാരകന്മാ൪ക്ക് ആപത്തുകളുണ്ടാവുകയും ഫലമാകുന്നു.

എനിക്ക് സ്ഥാനലബ്ധി ഉണ്ടാകുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ശുഭഗ്രഹങ്ങള്‍ ഏഴാം ഭാവത്തിലും പത്താം ഭാവത്തിലും നിന്നാല്‍ സ്ഥാനലബ്ധിയുണ്ടാകും.

2). ശുഭഗ്രഹങ്ങള്‍ ഒന്നാം ഭാവത്തിലും രണ്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും നിന്നാല്‍ ബഹുമതി ലഭിക്കും.

3). പ്രശ്നലഗ്നരാശി സ്ഥിരരാശിയായാല്‍ സ്ഥാനലബ്ധിയുണ്ടാകും.

4). പ്രശ്നലഗ്നരാശി ചരരാശിയായാല്‍  സ്ഥാനലബ്ധിയുണ്ടാവുകയില്ല.


കാര്യം ഉടന്‍ നടക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ഒരു കാര്യത്തിനുള്ള ഭാവാധിപതിയായ ഗ്രഹവും ലഗ്നാധിപതിയായ ഗ്രഹവും ഒരു രാശിയില്‍ ഒരുമിച്ചു നിന്നാല്‍ കാര്യം ഉടന്‍ നടക്കും.

2). ഒരു കാര്യത്തിനുള്ള ഭാവാധിപതിയായ ഗ്രഹവും ലഗ്നാധിപതിയായ ഗ്രഹവും പരസ്പരം ദൃഷ്ടി ചെയ്‌താല്‍ (നോക്കിയാല്‍) കാര്യം  ഉടന്‍ നടക്കും.

3). കാര്യം ഉള്‍പ്പെടുന്ന ഭാവാധിപതിയായ ഗ്രഹം ചന്ദ്രനേയോ ലഗ്നത്തേയോ ദൃഷ്ടിചെയ്യുക (നോക്കുക) എങ്കില്‍ കാര്യം  ഉടന്‍ നടക്കും.

4). കാര്യം ഉള്‍പ്പെടുന്ന ഭാവാധിപതിയായ ഗ്രഹം ലഗ്നത്തില്‍ നില്‍ക്കാതെ വേറെ ഏതെങ്കിലും രാശിയില്‍ നിന്ന് ലഗ്നാധിപതിയായ ഗ്രഹത്തെ നോക്കുകയും ചെയ്‌താല്‍ വിചാരിച്ച കാര്യം അല്‍പം താമസിച്ചു നടക്കും.

5). കാര്യം ഉള്‍പ്പെടുന്ന ഭാവത്തിനും  ലഗ്നലഗ്നത്തിനും  ചന്ദ്രനുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ കാര്യം നടക്കുകയില്ല.

6). കാര്യം ഉള്‍പ്പെടുന്ന ഭാവത്തിന്‍റെ അധിപതിയായ ഗ്രഹത്തിനും ലഗ്നാധിപതിയായ ഗ്രഹത്തിനും ചന്ദ്രനുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ കാര്യം നടക്കുകയില്ല.

ബിംബത്തിന്നും മറ്റും ഉറപ്പുണ്ടെന്നും പറയണം

ദേവപ്രശ്നേ വായുസൂത്രേ ച ജീവേ
മന്ദേ സുസ്ഥേ ക്ഷേത്രബിംബാദി ദാ൪ഢ്യം
ദേവാഗാരാരാമവൃക്ഷാഭിവൃദ്ധിം
സൌഖ്യം ബ്രൂയാദ്ദേവസാദികാനാം.

സാരം :-

ദേവപ്രശ്നത്തില്‍ വായുസൂത്രം ജീവനാകയും ശനി ഇഷ്ടസ്ഥനാകയും ചെയ്‌താല്‍ ബിംബത്തിന്നും മറ്റും ഉറപ്പുണ്ടെന്നും ക്ഷേത്രത്തില്‍ പൂന്തോട്ടവും വിശിഷ്ടവൃക്ഷങ്ങളും ധാരാളമുണ്ടെന്നും കഴകക്കാരന്‍ മുതലായ പരിചാരകന്മാ൪ക്ക് സുഖവും ക്ഷേമവുമാണെന്നും പറയണം.

വിചാരിച്ച കാര്യം നടക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നം ശീ൪ഷോദയമാകുകയും ശുഭഗ്രഹരാശിയാകുകയോ ചെയ്യുകയും ചെയ്‌താല്‍ വിചാരിച്ചകാര്യം സംഭവിക്കും.

2). ലഗ്നം പൃഷ്ഠോദയരാശിയാകുകയും ആ ലഗ്നം പാപഗ്രഹക്ഷേത്രമാവുകയും ചെയ്താല്‍ വിചാരിച്ചകാര്യം നടക്കില്ല.

3). ശുഭഗ്രഹങ്ങള്‍ ലഗ്നകേന്ദ്രരാശികളിലും, ത്രികോണരാശികളിലും നില്‍ക്കുകയും പാപഗ്രഹങ്ങള്‍ 3, 6, 11 എന്നീ ഭാവങ്ങളിലും നില്‍ക്കുകയും ചെയ്‌താല്‍ അഭീഷ്ടസിദ്ധിയുണ്ടാകും (വിചാരിച്ച കാര്യം സംഭവിക്കും).


4). പാപഗ്രഹങ്ങള്‍ ലഗ്നകേന്ദ്രരാശികളിലും, ത്രികോണരാശികളിലും നില്‍ക്കുകയും ശുഭഗ്രഹങ്ങള്‍ 3, 6 എന്നീ ഭാവങ്ങളിലും നിന്നാല്‍ വിചാരിച്ചകാര്യം സംഭവിക്കയില്ല. (അഭീഷ്ടസിദ്ധിയുണ്ടാവുകയില്ല).


5). കേന്ദ്രരാശിയുടെ അധിപതിയായ ഗ്രഹം ലഗ്നത്തില്‍ നില്‍ക്കുകയും ലഗ്നാധിപതിയുടെ മിത്രഗ്രഹം (ബന്ധുഗ്രഹം) കേന്ദ്രരാശിയില്‍ നില്‍ക്കുകയും, പാപഗ്രഹങ്ങള്‍ കേന്ദ്രരാശിയിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നില്‍ക്കാതിരിക്കുകയും ചെയ്‌താല്‍ ശുഭഫലം പറയാം (വിചാരിച്ച കാര്യം സംഭവിക്കും).

6). ലഗ്നം മനുഷ്യരാശിയാകുകയും, ശുഭഗ്രഹങ്ങള്‍ ലഗ്നത്തെ ദൃഷ്ടി ചെയ്യുകയും (കന്നി, തുലാം, മിഥുനം, ധനു ആദ്യ പകുതി, കുംഭം എന്നിവ മനുഷ്യരാശി (നരരാശി)) ചെയ്‌താല്‍ വിചാരിച്ച കാര്യം സംഭവിക്കുന്നതായിരിക്കും.

7). ലഗ്നം ചതുഷ്പാദരാശികളായിരിക്കുകയും ആ ലഗ്നത്തിലേയ്ക്ക് പാപഗ്രഹദൃഷ്ടിയുണ്ടായാല്‍ വിചാരിച്ച കാര്യം നടക്കുകയില്ല. (മേടം, ഇടവം, ചിങ്ങം, ധനു രണ്ടാം പകുതി, എന്നീ രാശികള്‍ ചതുഷ്പാദരാശികളാണ്. (നാല്‍ക്കാലി രാശികള്‍).

8). ലഗ്നാധിപതിയായ ഗ്രഹം ലഗ്നത്തെ നോക്കുക. ഭാവാധിപതി (വിചാരിച്ചകാര്യത്തിന്‍റെ അധിപതി) യായ ഗ്രഹം വിചാരിച്ചകാര്യത്തിന്‍റെ  ഭാവത്തെ നോക്കുക കാര്യസിദ്ധിയുണ്ടാകും.

9). ലഗ്നാധിപതിയായ ഗ്രഹവും ഭാവാധിപതി (വിചാരിച്ച കാര്യത്തിന്‍റെ അധിപതി) യായ ഗ്രഹവും പരസ്പരം നോക്കുക (ദൃഷ്ടി ചെയ്യുക), പരസ്പരം രാശി മാറിനില്‍ക്കുക എങ്കില്‍ വിചാരിച്ച കാര്യം നടക്കുന്നതായിരിക്കും.

10). ഒരു കാര്യത്തിനുള്ള ഭാവാധിപതിയായ ഗ്രഹം ലഗ്നത്തേയോ ലഗ്നാധിപനായ ഗ്രഹത്തേയോ ദൃഷ്ടിചെയ്യുകയോ യോഗം ചെയ്യുകയോ (ഒരു രാശിയില്‍ ഒരുമിച്ച് നില്‍ക്കുകയോ)  ചെയ്യുന്നില്ലെങ്കില്‍ വിചാരിച്ച കാര്യം സംഭവിക്കുകയില്ല.

11). ലഗ്നാധിപതിയായ ഗ്രഹവും പതിനൊന്നാം ഭാവാധിപതിയായ ഗ്രഹവും ലഗ്നത്തിലോ പതിനൊന്നാം ഭാവത്തിലോ ഒരുമിച്ചു നിന്നാല്‍ വിചാരിച്ച കാര്യം നടക്കും.

12). ലഗ്നാധിപനായ ഗ്രഹം പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുകയും പതിനൊന്നാം ഭാവാധിപനായ ഗ്രഹം ലഗ്നത്തിലും നിന്നാല്‍ വിചാരിച്ച കാര്യം സംഭവിക്കും. 

***************************

വിളക്കുവെപ്പില്ലായ്കയും, രക്തം വീണതിനാലും മറ്റും അശുദ്ധിയും

വഹ്നൗ രോഗഗതേƒഗ്നിഭീതിനൃപചോ-
രാരാതിപീഡാം വദേദ്

ദീപഭ്രംശമിഹാസ്രസംഗമശുചിം
പിത്തോഷ്ണരക്താമയാന്‍

വഹ്നൗ മൃത്യുഗതേഖിലാശുചിമതോ
ജീ൪ത്തിം ച ദേവച്യുതിം

മൃത്യും ദേവജനേഷു ദൈവതകലാ-
ശുദ്ധിം രുജം ക൪മ്മിണാം.

സാരം :-

ദേവപ്രശ്നത്തില്‍ അഗ്നിസൂത്രം രോഗമായാല്‍ അഗ്നിഭയവും, രാജാവ്, കള്ളന്മാ൪, ശത്രുക്കള്‍ ഇവരാല്‍ ഉപദ്രവവും, ക്ഷേത്രത്തില്‍ വിളക്കുവെപ്പില്ലായ്കയും, രക്തം വീണതിനാലും മറ്റും അശുദ്ധിയും, ദേവസംബന്ധികള്‍ക്ക് പിത്തവും രക്തവും ദുഷിച്ചു ഉഷ്ണം വ൪ദ്ധിച്ചും ഉള്ള രോഗങ്ങളുണ്ടാവുകയും ഫലമാകുന്നു. 

ദേവപ്രശ്നത്തില്‍ അഗ്നിസൂത്രം മൃത്യുവായാല്‍ എല്ലാ അശുദ്ധികളുമുള്ളതിനാല്‍ സാന്നിദ്ധ്യത്തിനു ജീ൪ണ്ണത്വവും ( ക്ഷേത്രത്തില്‍ നവീകരണം ചെയ്യണം) ദേവന് സ്ഥാനചലനവും ദേവസംബന്ധിജനങ്ങള്‍ക്ക് മരണവും ദേവകലയ്ക്ക് ശുദ്ധിയില്ലയ്കയും, ശാന്തിക്കാരന്‍ മുതലായ ക്ഷേത്രപ്രവൃത്തിക്കാ൪ക്ക് രോഗവും ഫലമാകുന്നു.

പ്രശ്നവിഷയമായ പൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങള്‍

രക്താനി കുസുമാന്യത്ര ഗൃഹ്യന്തേ കൈശ്ചനാപരൈഃ
ശുക്ലാനി ദൃശ്യതേ പ്രായേണാദ്യ തുംബാഭിധാ൪ത്തവം.

സാരം :-

ചില ദൈവജ്ഞന്മാ൪ (ജ്യോതിഷികള്‍) പ്രശ്നവിഷയമായ പൂജയ്ക്ക് ചുവന്ന പുഷ്പങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. മറ്റു ചില ദൈവജ്ഞന്മാ൪ (ജ്യോതിഷികള്‍) വെളുത്ത പുഷ്പങ്ങളും സ്വീകരിച്ചുവരാറുണ്ട്. എങ്കിലും ഇപ്പോള്‍ സാധാരണ ദൈവജ്ഞന്മാ൪ (ജ്യോതിഷികള്‍) അനുവ൪ത്തിച്ചുകാണുന്നത് തുമ്പപ്പൂവാണ്. ഇതുകൊണ്ട് വെളുത്ത പുഷ്പമാണ്‌ വേണ്ടതെന്നും വിശേഷിച്ച് തുമ്പപ്പൂവിന് പ്രാധാന്യമുണ്ടെന്നും കരുതണം. പോരെങ്കില്‍ ചുവന്നപുഷ്പം അശുഭനിമിത്തങ്ങളുടെ കൂട്ടത്തില്‍ ഗണിച്ചിട്ടും ഉണ്ടല്ലോ.  

അഷ്ടമംഗല പ്രശ്നക്രമം

വിലിഖ്യ ചക്രം പ്രവികീര്യ ചാക്ഷതം
സംപൂജ്യ ഭക്ത്യാഥ കൃതേƒഷ്ടമംഗലേ
ആരാദ്ധ്യ രാശിം കനകേന സംസ്പൃശേല്‍
പ്രഷ്ടാ വരാടീ൪വിഭജേച്ച ദൈവവില്‍.

സാരം :-

രാശിചക്രം വരച്ചതിനുശേഷം ആ രാശിഖണ്ഡത്തില്‍ അക്ഷതം (പുഷ്പം) വിതരണം. പിന്നീട് ഭക്ത്യാദാരങ്ങളോടു കൂടെ പരമശിവന്‍ (ദക്ഷിണാമൂ൪ത്തി) മുതലായവരെ പൂജിക്കണം. പിന്നെ വിധിപ്രകാരം അഷ്ടമംഗലം ഉണ്ടാക്കുന്നതിന് ആരംഭിക്കണം. ഈശ്വരപ്രാ൪ത്ഥനയോടുകൂടി സ്വ൪ണ്ണത്തെ രാശിചക്രത്തിലെ രാശിഖണ്ഡത്തില്‍ വയ്ക്കണം. അപ്പോള്‍ ദൈവജ്ഞന്‍ (ജ്യോതിഷി) കവിടികളെ മൂന്നായി ഭാഗിക്കുകയും വേണം. ഈ ഘട്ടത്തില്‍ അഷ്ടമംഗലം എന്നുപറയപ്പെടുന്നത് കവിടികളെ മൂന്നായി വിഭജിച്ച്‌ അവയില്‍ ഓരോ ഭാഗങ്ങളില്‍ നിന്നും എട്ടുകവിടിവീതം കളഞ്ഞു (കുറച്ചു) ബാക്കി ശേഷിക്കുന്ന സംഖ്യകളെ അഷ്ടമംഗല സംഖ്യ എന്ന് പറയുന്നു. ഇത് ഗണിതതാന്യായപ്രകാരം ഏകസ്ഥാനദശസ്ഥാനശതസ്ഥാനമായിരിക്കും. 

ഫലം ക്രമേണ പറഞ്ഞുകൊള്ളണം

ആരൂഢം സ്വ൪ണ്ണസംസ്ഥാനം ഛായാമപ്യഷ്ടമംഗലം
വിലിഖേന്മാസയാതാഹപ്രഷ്ടൃതാരാപുരസ്സരം.

സാരം :-

വത്സരം (കൊല്ലം), മാസം, ദിവസം, ആഴ്ച, പൃച്ഛകന്‍റെ വീട്ടുപേര്, നാള് (നക്ഷത്രം), സങ്കല്പ്യം, ആരൂഢം, സ്വ൪ണ്ണസ്ഥിതി, അടി, അഷ്ടമംഗലം, ദീപസ്ഥിതി, താംബൂലസംഖ്യ മുതലായത് വ്യക്തമായി എഴുതികൊള്ളണം. മേല്‍പ്പറഞ്ഞവയെക്കൊണ്ട് ക്രമേണ ജ്യോതിഷി ഫലം പറഞ്ഞുകൊള്ളണം. 

അഷ്ടമംഗല സംഖ്യ

അഥ ദൂതഃ പദച്ഛായാമാനം കുര്യാല്‍ സമക്ഷിതൗ
യസ്മിന്‍ രാശൌ സ്ഥിതം സ്വ൪ണ്ണം സ സ്യാദാരൂഢസംജ്ഞകഃ
ജ്ഞാത്വാദൈവവിദാരൂഢം സ്വ൪ണ്ണസ്യോത്താനതാദി ച
പൃച്ഛകായ ഫലം കിഞ്ചില്‍ പ്രോച്യ പൂജാം സമാപ്യ ച
വരാടീരഷ്ടശസ്ത്യക്ത്വാ സ്ഥാനത്രിതയതഃ പൃഥക്
ശിഷ്ടസംഖ്യാമപി ജ്ഞാത്വാ രക്ഷണീയാ വരാടികാഃ

സാരം :-

ദൂതന്‍ രാശിചക്രത്തിലെ രാശിയില്‍ സ്വ൪ണ്ണം വച്ചതിനുശേഷം നിരപ്പുള്ള ഭൂമിയില്‍ ചെന്ന് ഛായ (നിഴല്‍) അളന്നു  നിഴലിന്‍റെ അടിയും അംഗുലവും ഇത്രയുണ്ടെന്ന് അറിയണം. (അറിഞ്ഞു പറയണമെന്നു ചുരുക്കം). ഏതൊരു രാശിയില്‍ സ്വ൪ണ്ണംവെച്ചുവോ ആ രാശി ആരൂഢമാകുന്നു. ദൈവജ്ഞന്‍ ഈ ആരൂഢരാശിയേയും സ്വ൪ണ്ണം മല൪ന്നോ കമഴ്ന്നോ ഇത്യാദി ഭേദത്തേയും മനസ്സിലാക്കി പ്രഷ്ടാവിനോട് അല്‍പം ഒരു ഫലം അപ്പോള്‍ തന്നെ പറഞ്ഞതിനുശേഷം രാശിചക്ര പൂജ അവസാനിപ്പിക്കണം. 

മുന്‍പേ മൂന്നായി വിഭജിച്ചിരിക്കുന്ന കവിടികളില്‍ നിന്ന് എട്ട് വീതം  കവിടികള്‍ മൂന്നായി വിഭജിച്ചിരിക്കുന്ന കവിടികളില്‍ ഓരോ ഭാഗത്ത് നിന്ന് കുറച്ച് ബാക്കി കവിടികളുടെ സംഖ്യ അറിഞ്ഞ് അവയേയും രക്ഷിച്ചു കൊള്‍ക.  ഇവിടെ അല്‍പം ഫലം പറയണമെന്നു പറഞ്ഞിട്ടുള്ളത് പ്രഷ്ടാവ് വയ്ക്കുന്ന വെറ്റില പരിശോദിച്ച് വേണം ഫലം പറയേണ്ടത്. കൂടാതെ വ്യാഴത്തിന്‍റെ സ്ഥിതികൊണ്ടും സാമാന്യമായ ഒരു ഫലം പറയുക പതിവുണ്ട്. ഈ ശേഷിക്കുന്ന അഷ്ടമംഗല സംഖ്യ ആകെ നാലോ, പന്ത്രണ്ടോ, ഇരുപതോ, ആയിരിക്കുമത്രെ.

ജന്മലഗ്നംപോലെത്തന്നെ പ്രഷ്ടാവിന്‍റെ പ്രശ്നസമയത്തെ ആരൂഢരാശിക്കും ലഗ്നരാശിക്കും പ്രാമാണ്യമുണ്ടെന്നു പ്രാധാന്യമുണ്ട്

സംപ്രേര്യമാണസ്ത്വവശശ്ശരീരീ
പ്രസഹ്യ ദൈവേന ശുഭാശുഭേന
ജോതി൪വ്വിദഃ സന്നിധിമേതി യസ്മാല്‍
പ്രശ്നോ ഹ്യതോ ജന്മസമഃ ഫലേഷു.

സാരം :-

തങ്ങള്‍ക്കുവരാന്‍ പോകുന്ന ശുഭാശുഭത്താല്‍ ഈശ്വരപ്രേരണകൊണ്ടാല്ലോ പൃച്ഛകന്‍ (ഫലമറിയേണ്ടയാള്‍) ജ്യോതിഷിയുടെ സമീപത്തില്‍ ചെല്ലുന്നത്. അതിനാല്‍ ഫലനിരൂപണത്തിലെ പ്രശ്നവും ജാതകത്തോടു സമാനമാകുന്നു. ഈശ്വരശക്തികൊണ്ട് മനുഷ്യന്‍ ജനിക്കുന്നതുപോലെ ഈശ്വരശക്തികൊണ്ടുതന്നെയാണ് ഫലമറിയേണ്ടയാള്‍ ദൈവജ്ഞന്‍റെ (ജ്യോതിഷിയുടെ) മുന്‍പില്‍ ചെല്ലുന്നത്. അതുകൊണ്ട് ജന്മലഗ്നംപോലെത്തന്നെ പ്രഷ്ടാവിന്‍റെ പ്രശ്നസമയത്തെ ആരൂഢരാശിക്കും ലഗ്നരാശിക്കും പ്രാമാണ്യമുണ്ടെന്നു ഗ്രഹിക്കേണ്ടതാണ്. 

**************************

ജന്മലഗ്നതയാ പ്രശ്നലഗ്നം സങ്കല്‍പ്യ പണ്ഡിതഃ
ജാതകേ യദ്യദുദ്ദിഷ്ടം തദ്വല്‍ പ്രശ്നേƒപി ചിന്തയേല്‍.

സാരം :-
ജനനലഗ്നത്തെ ആശ്രയിച്ചാണല്ലോ ജാതകഫലം വിചാരിക്കുന്നത്. ആ സ്ഥാനത്ത് പ്രശ്നലഗ്നത്തേയോ ആശ്രയിച്ചിട്ട്‌ അറിവുള്ള ദൈവജ്ഞന്‍ (ജ്യോതിഷി) ഫലങ്ങളെയെല്ലാം വിചാരിക്കണം.

ക്ഷേത്രത്തില്‍ ആയുധവും നിത്യമുള്ള ദീപവിശേഷങ്ങളും നിമിത്തം ശുഭം വ൪ദ്ധിക്കുന്നുവെന്നും പറയണം

ശിഖിനി ജീവനദേ ധരണീസുതേ
ബലയുതേ ശുഭവ൪ഗ്ഗദൃഗന്വിതേ
നിയതമായുധദീപവിശേഷതഃ
ശുഭമതോ ധരണീധനവൃദ്ധയഃ.

സാരം :-

ദേവപ്രശ്നത്തില്‍ അഗ്നിസൂത്രം ജീവനാകയും ചൊവ്വാഗ്രഹം ബലവും ശുഭവ൪ഗ്ഗസ്ഥിതിയും ശുഭഗ്രഹദൃഷ്ടിയുമുള്ളവനാകയും ചെയ്‌താല്‍ ക്ഷേത്രത്തില്‍ ആയുധവും നിത്യമുള്ള ദീപവിശേഷങ്ങളും നിമിത്തം ശുഭം വ൪ദ്ധിക്കുന്നുവെന്നും ഭൂമി, ധനം, നാല്‍ക്കാലികള്‍ എന്നിവയ്ക്ക് അഭിവൃദ്ധിയുണ്ടെന്നും പറയണം.

കവിടികളെ തെക്കുവടക്കു ഭാഗത്തായി മൂന്നു ഭാഗമാക്കി ഭാഗിച്ചുവയ്ക്കണം

തദൈവ വിന്യസേദ് ദൂതഃ സ്വ൪ണ്ണം നിജകരസ്ഥിതം
ചക്രസ്ഥഭേഷു ചൈകത്ര ദൈവജ്ഞസ്താ വരാടികാഃ

വിഭജേത്ത്രിരുദക് പൂ൪വ്വം നിമിത്താനി ച ചിന്തയേല്‍
പ്രാക്പൃച്ഛാസമയേ യദ്യല്‍ ശുഭാശുഭമുദിരിതം
തത്തല്‍ സകലമത്രാപി ചിന്ത്യം സ്പ൪ശശരാദികം.

സാരം :-

ദൈവജ്ഞന്‍റെ (ജ്യോതിഷിയുടെ) അനുവാദം കിട്ടിയാലുടന്‍തന്നെ ദൂതന്‍ (സ്വ൪ണ്ണം  വലതുകയ്യില്‍ വച്ച് നില്‍ക്കുന്ന ആണ്‍കുട്ടിയോ / പെണ്‍ കുട്ടിയോ, മറ്റൊരാളൊ) രാശിചക്രത്തിലുള്ള ഒരു രാശിഖണ്ഡത്തില്‍ സ്വ൪ണ്ണം വയ്ക്കണം. രാശിഖണ്ഡങ്ങളെ മുന്‍പേതന്നെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്. തത്സമയം ദൈവജ്ഞന്‍ നൂറ്റെട്ടു കവിടികളെ തെക്കുവടക്കു ഭാഗത്തായി  മൂന്നു ഭാഗമാക്കി ഭാഗിച്ചുവയ്ക്കണം. അപ്പോള്‍ സംഭവിക്കുന്ന ശുഭാശുഭനിമിത്തങ്ങളേയും മനസ്സുവച്ചറിഞ്ഞു കൊള്ളണം. മാത്രമല്ല പ്രഷ്ടാവ് ദൈവജ്ഞനെ ആദ്യം കണ്ടപ്പോള്‍ സംഭവിച്ച നിമിത്തങ്ങളെയും ലക്ഷണങ്ങളെയും ദൈവജ്ഞന്‍ ഇവിടേയും ചിന്തിച്ചു ഫലം പറഞ്ഞുകൊള്ളണം. 


ജ്യോതിശ്ശാസ്ത്രവും വിധിപോലെ അഭ്യസിക്കുന്നതായാല്‍ സഫലമായിത്തന്നെ തീരുന്നതാണ്

വിധിവന്മന്ത്രാഃ പഠിതാ
ഭവന്തി സ൪വാ൪ത്ഥസാധകാ ലോകേ
ഏവം സഫലം ശാസ്ത്രം
ഭവതീ ഹി വിധിപൂ൪വകം പഠിതം - ഇതി.

സാരം :-

മന്ത്രങ്ങള്‍ വിധിപ്രകാരം അഭ്യസിച്ചാല്‍ മന്ത്രങ്ങളെ ഈ ലോകത്തില്‍ എന്തും സാധികാവുന്നതാണ്. മന്ത്രങ്ങള്‍ക്ക് അവാച്യങ്ങളും അനന്തങ്ങളുമായ ശക്തികളുണ്ട്. അതുപോലെ ജ്യോതിശ്ശാസ്ത്രവും വിധിപോലെ അഭ്യസിക്കുന്നതായാല്‍ സഫലമായിത്തന്നെ തീരുന്നതാണ്.

ജ്യോതിശ്ശാസ്ത്രം ഉപദേശിക്കാന്‍ ആരംഭിക്കേണ്ടതാണ്

ദാതവ്യമപാപേഭ്യോ
നിപുണമതിഭ്യഃ പ്രശാന്തശീലേഭ്യഃ
ശുഭദിവസേ ഗുരുലഗ്നേ
ചന്ദ്രേ മൃദുശീഘ്രവ൪ഗ്ഗസ്ഥേ.

സാരം :-

മകീര്യം, ചിത്ര (ചിത്തിര), അനിഴം, രേവതി, അശ്വതി, പൂയം, അത്തം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ശുഭദിവസം വ്യാഴോദയസമയത്ത് ശാന്തന്മാരായും ബുദ്ധിമാന്മാരായും പുണ്യവാന്മാരായും ഉള്ള ശിഷ്യ൪ക്ക് ജ്യോതിശ്ശാസ്ത്രം ഉപദേശിക്കാന്‍ ആരംഭിക്കേണ്ടതാണ്.

**********************************


ബലിഹോമഗന്ധപുഷ്പൈരാദിത്യാദീന്‍ ഗ്രഹാന്‍ സമഭ്യ൪ച്യ
പ്രാരഭ്യമിദം ശാസ്ത്രം വിധിവല്‍ കൃത്വാ ഗുരോഃ പൂജാം.

സാരം :-

ജ്യോതിഷം പഠിക്കുന്ന വ്യക്തിക്കള്‍ക്ക് വിധിച്ചിട്ടുള്ള മന്ത്രങ്ങളെക്കൊണ്ടും മറ്റും ഹോമംചെയ്ത്, അതാതു ഗ്രഹങ്ങളെ ആവാഹിച്ച് ഗന്ധപുഷ്പാദികളെക്കൊണ്ട് പൂജിച്ചു സൂര്യാദികളായ ഗ്രഹങ്ങള്‍ക്ക്‌ ബലിചെയ്യണം. വിധിപ്രകാരം തന്നെ ഗുരുപൂജയും നടത്തണം. അതിനുശേഷം ജ്യോതിഷപഠനം ആരംഭിക്കണം.

പ്രേതം ക്ഷേത്രത്തിലുള്ളതിനാല്‍ ദേവന്‍റെ നിവേദ്യം അശുദ്ധിയായിത്തീരുന്നുവെന്നും പറയണം

പയസി മൃതികരേƒച്ഛേƒനിഷ്ടഭാവാധിനാഥ-
ത്രിദശഗുരുസമേതേƒനിഷ്ടഗേ ക്ഷേത്രദേശേ
അധികകദനനഷ്ടബ്രഹ്മരക്ഷോനിവാസാ-
ന്നിയതമശുചിമേവ പ്രാദിശേത്തന്നിവേദ്യേ.

സാരം :-

ദേവപ്രശ്നത്തില്‍ രണ്ടാമത്തെ സൂത്രം മൃത്യുവാകയും ശുക്രന്‍ അനിഷ്ടസ്ഥാനാധിപനായ വ്യാഴഗ്രഹത്തോടുകൂടി അനിഷ്ടഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ക്ഷേത്രപ്രദേശത്തുവെച്ച് അധികം ദുഃഖിച്ചും കഷ്ടപ്പെട്ടും മരിച്ച ഒരു ബ്രാഹ്മണന്‍റെ പ്രേതം ക്ഷേത്രത്തിലുള്ളതിനാല്‍ ദേവന്‍റെ നിവേദ്യം അശുദ്ധിയായിത്തീരുന്നുവെന്നും പറയണം. ശുക്രനോടുകൂടിയ ഗ്രഹങ്ങളനുസരിച്ച് വേറെ പ്രതങ്ങളേയും വിചാരിക്കാവുന്നതാണ്. ഈ ശുക്രന്‍റെ രാശ്യംശങ്ങളനുസരിച്ച് ജലമരണാദികളേയും ഊഹിയ്ക്കണം.

സ്വ൪ണ്ണം രാശിചക്രത്തിലെ ഏതെങ്കിലും രാശിയില്‍ വയ്ക്കാം എന്ന് പറയണം

തതഃ പ്രഷ്ടാ നിജാഭീഷ്ടം ധ്യായംസ്തിഷ്ഠതു സാഞ്ജലിഃ
ദൈവജ്ഞോഅഥ സ്മരന്‍ പ്രഷ്ടുരഭീഷ്ടം താ വരാടികാഃ

സംസ്പൃശന്‍ സംസ്പൃശന്‍ മന്ത്രം മൂ൪ത്തിത്വേപൂ൪വകം ജപേല്‍
ത്രിവാരം തജ്ജപസ്യാന്തേ ദൂതം ബ്രൂയാന്ന്യസേയസേരിതി.

സാരം :-

പിന്നെ അയാളുടെ വലത്തെകയ്യില്‍ പുഷ്പാക്ഷതങ്ങള്‍ കല൪ത്തി സൂക്ഷിച്ചിരിക്കുന്ന സ്വ൪ണ്ണത്തെ കൊടുക്കണം. അയാള്‍ സ്വ൪ണ്ണത്തെ വലത്തേകയ്യില്‍ വച്ചുകൊണ്ടുതന്നെ രാശിചക്രത്തിനു മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്തു രാശിചക്രത്തിന്‍റെ പടിഞ്ഞാറുവശം അടുത്തു കിഴക്കോട്ടുതിരിഞ്ഞ്, ശുദ്ധമനസ്സോടുകൂടി നില്‍ക്കണം. അതിനുശേഷം പ്രഷ്ടാവു തന്‍റെ ആഗ്രഹത്തെ മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ കൂപ്പുകയ്യോടുകൂടി ഈശ്വരധ്യാനനിഷ്ഠയോടുംകൂടി ഒരുഭാഗത്ത് നില്‍ക്കണം.  ദൈവജ്ഞന്‍ (ജ്യോതിഷി) പ്രഷ്ടാവിന്‍റെ അഭീഷ്ടത്തെ മനസ്സില്‍ വിചാരിച്ചുകൊണ്ടു കവിടികളെ തലോടണം. അപ്പോള്‍ മുന്‍പറഞ്ഞവണ്ണം ഗ്രഹങ്ങളേയും ഗുരുക്കന്മാരേയും മറ്റും ജ്യോതിഷി ധ്യാനിച്ചുകൊള്ളണം. കവിടികളെ തലോടുമ്പോള്‍ "മൂ൪ത്തിത്വേ പരികല്പിതഃ " ഇത്യാദി ശ്ലോകങ്ങളെ മൂന്നു പ്രാവശ്യം ജ്യോതിഷി ജപിക്കണം. മറ്റുള്ള ഇഷ്ടദേവതകളേയും ജ്യോതിഷി ധ്യാനിക്കണം. അതിനുശേഷം ദൂതനോട് (സ്വ൪ണ്ണം ധരിച്ചുകൊണ്ട് നില്‍ക്കുന്ന വ്യക്തിയോട്) സ്വ൪ണ്ണം രാശിചക്രത്തിലെ ഏതെങ്കിലും രാശിയില്‍ വയ്ക്കാം എന്ന് പറയണം.


ജ്യോതിഷി മന്ത്രസിദ്ധിയുള്ളവനായിരിക്കണം

മന്ത്രം യഥാവിധി ഗുരോസ്സുദിനേ ഗൃഹീത്വാ
തദ്ദേവതാം ജപഹുതപ്രമുഖൈഃ പ്രതോഷ്യ
ജ്ഞാനായ ജാതകഫലസ്യ തു സിദ്ധമന്ത്രഃ
സ്യാദേവ ദൈവവിദിഹാപ്തവചനസ്തഥാ ഹി.

സാരം :- 

ജ്യോതിഷക്കാരന്‍ സിദ്ധമന്ത്രനായിരിക്കണം. നല്ല സമയം ഗുരുസന്നിധിയില്‍ നിന്ന് ദക്ഷിണാദികളെക്കൊണ്ട് ഗുരുവിനെ തൃപ്തിപ്പെടുത്തി ഉപദേശം വാങ്ങി ആ മന്ത്രത്തെ ഉരുക്കഴിച്ചും ഹോമിച്ചും സന്തോഷിപ്പിച്ചും മന്ത്രസിദ്ധി വരുത്തി ജാതകഫലനി൪ദ്ദേശത്തിനു യോഗ്യനായിത്തീരണം. ഇവിടെ ജാതകമെന്നുമാത്രം പറഞ്ഞുവെങ്കിലും "ജാതകേ യദ്യദുദ്ദിഷ്ടം തദ്വല്‍ പ്രശ്നേപി ചിന്തയേല്‍" എന്നും മറ്റും ഇനി പറയാന്‍ ഭാവമുള്ളതുകൊണ്ട് പ്രശ്നഫലനി൪ദ്ദേശത്തിനുകൂടി ജ്യോതിഷി യോഗ്യനായിത്തീരണം. 

അഞ്ചു സിദ്ധാന്തങ്ങള്‍ ഏവ?

ബ്രാഹ്മസ്സൗരശ്ച വാസിഷ്ഠോ രൗമശഃ പൌലിശസ്തഥ
സിദ്ധാന്താ ഇതി പഞ്ച സ്യുഃ കഥ്യന്തേ ഖലു തദ്ഭിദാഃ 

സാരം :-

ജ്യോതിഷത്തില്‍ അഞ്ചു സിദ്ധാന്തങ്ങള്‍ ഉണ്ട്. ബ്രഹ്മസിദ്ധാന്തം, സൂര്യസിദ്ധാന്തം, വസിഷ്ഠസിദ്ധാന്തം, രോമശസിദ്ധാന്തം, പൗലിശ സിദ്ധാന്തം എന്നിവയാണവ. ഇവ കാലഭേദങ്ങളനുസരിച്ചു പ്രത്യക്ഷങ്ങളായുമപ്രത്യക്ഷങ്ങളായുമാണിരിക്കുന്നത്. 

ചിലന്തി, പുഴുക്കള്‍ മുതലായവ വെള്ളത്തില്‍ ചത്തു കിടക്കുന്നുണ്ടെന്നും പറയണം

രുജി ജലേ ഭൃഗുജേ വിബലേ, ജലേ
ശിഥിലദു൪ബ്ബലജന്തുവിനാശനം
കുസുമസന്തതിസഞ്ചിതപാദപ-
ക്ഷപണമേവ വദന്തി പുരാവിദഃ

സാരം :-

ദേവപ്രശ്നത്തില്‍ രണ്ടാമത്തെ സൂത്രം രോഗമാകയും ശുക്രന്‍ ബലഹീനനാകയും ചെയ്‌താല്‍,  ചിലന്തി, പുഴുക്കള്‍ മുതലായ ദു൪ബ്ബലജന്തുക്കള്‍ (വിഷജന്തുക്കളുമാകാം) ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ചത്തു കിടക്കുന്നുണ്ടെന്നും, അതിനാല്‍ വെള്ളം കേടു വന്നിരിക്കുന്നുവെന്നും ക്ഷേത്രത്തിലെ വിശിഷ്ടപുഷ്പവൃക്ഷങ്ങള്‍ നശിച്ചിരിക്കുന്നുവെന്നും പറയണം. ശുക്രന്‍റെ രാശ്യംശങ്ങളനുസരിച്ചു ജന്തുക്കളേയും വൃക്ഷങ്ങളെയും ഊഹിച്ചു പറയണം. 

സ്വ൪ണ്ണത്തെ കൊടുക്കണം

തതഃ കന്യാ കുമാരോ വാ സ്നാത്വാ വസ്ത്രാദ്യലംകൃതഃ
രാശിഗ്രഹസ്ഥിതിജ്ഞാനശുന്യോ വാ കശ്ചനാപരഃ

ഉപേത്യാരാധയേല്‍ പുഷ്പൈ൪ദ്ദീപവിഘ്നഖഗേശ്വരാന്‍ 
തതോഅസ്യ ദക്ഷിണേ ഹസ്തേ സ്വ൪ണ്ണം സാക്ഷതപുഷ്പകം.

ദദ്യാദേതദ്വഹന്‍ സോപി കൃത്വാ ചക്രപ്രദക്ഷിണം
പശ്ചാല്‍ സമീപതസ്തിഷ്ഠേല്‍ ചക്രസ്യ പ്രാങ്മുഖഃ സുധീഃ

സാരം :-

രാശികളുടെ ദിക്കും ഗ്രഹങ്ങളുടെ നിലയും അറിവില്ലാത്ത ഒരു ആണ്‍കുട്ടിയോ അല്ലെങ്കില്‍ പെണ്‍കുട്ടിയോ അഥവാ മറ്റൊരാളോ കുളിച്ചു ശുദ്ധവസ്ത്രം (വെളുത്ത വസ്ത്രം) ധരിച്ചുവന്ന് ഗണപതിയേയും ഗ്രഹങ്ങളേയും ഭക്തിപൂ൪വ്വം ആരാധിച്ചു നമസ്കരിക്കണം. (അവരെക്കൊണ്ടു ഇങ്ങനെ ചെയ്യിക്കണമെന്നു ചുരുക്കം). പിന്നെ അയാളുടെ വലത്തെകയ്യില്‍ പുഷ്പാക്ഷതങ്ങള്‍ കല൪ത്തി സൂക്ഷിച്ചിരിക്കുന്ന സ്വ൪ണ്ണത്തെ കൊടുക്കണം. അയാള്‍ സ്വ൪ണ്ണത്തെ വലത്തേകയ്യില്‍ വച്ചുകൊണ്ടുതന്നെ രാശിചക്രത്തിനു മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്തു രാശിചക്രത്തിന്‍റെ പടിഞ്ഞാറുവശം അടുത്തു കിഴക്കോട്ടുതിരിഞ്ഞ്, ശുദ്ധമനസ്സോടുകൂടി നില്‍ക്കണം.

ഗ്രഹങ്ങളുടെ യുദ്ധം

ഗ്രഹങ്ങളുടെ യുദ്ധത്തിന് ഉല്ലേഖം, ഭേദം, അംശുവിമ൪ദ്ദം, അപസവ്യം, യുദ്ധം എന്നിങ്ങനെ അഞ്ചു വ്യത്യാസമുണ്ട്. ഇവയെ പൊതുവെയാണ് ഇവിടെ യുദ്ധമെന്നു പറഞ്ഞിട്ടുള്ളത്.

ഉല്ലേഖം :-
രണ്ടു ഗ്രഹങ്ങള്‍ ഒരു നക്ഷത്രത്തില്‍ സംബന്ധിച്ചു നില്‍ക്കുമ്പോള്‍ ഉല്ലേഖമെന്നു പറയുന്നു.

ഭേദം :-
ഒരു ഗ്രഹത്തെക്കൊണ്ട് മറ്റൊരു ഗ്രഹം മറയുന്നതിനു ഭേദം എന്ന് പറയുന്നു.

അംശുവിമ൪ദ്ദം :-
രണ്ടു ഗ്രഹങ്ങള്‍ ഒരു തിയ്യതികൊണ്ട് ഒരുമിക്കുമ്പോള്‍ അത് അംശുവിമ൪ദ്ദമാകുന്നു.

അപസവ്യം :-
ഒരു ഗ്രഹം ഒരു തിയ്യതിയേക്കാള്‍ കുറേ കുറഞ്ഞ് അന്തരം വരുമ്പോള്‍ അത് അപസവ്യമാകുന്നു.

യുദ്ധം :-
രണ്ടു ഗ്രഹങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒന്നിന് മുന്‍പിലത്തേക്കാള്‍ സൂക്ഷ്മത കാണപ്പെടുന്നു. ഇതിനെ യുദ്ധം എന്ന് പറയുന്നു. ഇതുകള്‍ കുജാദികള്‍ക്ക് മാത്രമേയുള്ളൂ. 

കുളം, കിണ൪ മുതലായ ജലാശയങ്ങള്‍ വളരെ ശുദ്ധമായും വൃത്തിയായും ഇരിക്കുന്നുണ്ടെന്നും പറയണം

ദ്വിതീയസൂത്രേ യദി ജീവനാഖ്യേ
ശുക്രേ ബലാഢ്യേ ശുഭവ൪ഗ്ഗയുക്തേ
തടാകകൂപാദി ശുചിം തദീയ-
ജലാഭിഷേകാച്ഛുചിമാഹുരീശേ.

സാരം :-

രണ്ടാമത്തെ സൂത്രം ജീവനാകയും ശുക്രന്‍ ബലവാനും ശുഭവ൪ഗ്ഗസ്ഥനുമാകയും ചെയ്‌താല്‍ ക്ഷേത്രത്തിലെ കുളം, കിണ൪ മുതലായ ജലാശയങ്ങള്‍ വളരെ ശുദ്ധമായും വൃത്തിയായും ഇരിക്കുന്നുണ്ടെന്നും അതിലെ വെള്ളംകൊണ്ടുള്ള അഭിഷേകാദികളാല്‍ ദേവന് ശുദ്ധിയുണ്ടാകുന്നുണ്ടെന്നും പറയണം.

കവിടികളെ ജ്യോതിഷി തലോടണം

ജ്യോതിഷി രാശിചക്രത്തെയും ഗ്രഹങ്ങളേയും പൂജിച്ചതിനുശേഷം കവിടികളെ ആചാരമനുസരിച്ച് സ്പ൪ശിച്ചുകൊണ്ട് നൂറ്റെട്ടു ഉരു പഞ്ചാക്ഷരമന്ത്രവും (ഓം നമഃ ശിവായ മന്ത്രവും), ഗുരു ഉപദേശിച്ച മന്ത്രങ്ങളും ജപിക്കണം. പിന്നീട് തന്‍റെ ഗുരുക്കന്മാരോടും നവഗ്രഹങ്ങളോടും താഴെപ്പറയുന്നപോലെ പ്രാ൪ത്ഥിച്ചുകൊള്ളണം.

ഏതന്നക്ഷത്രസഞ്ജാതസ്യൈതാന്നാമ്നോ അസ്യ പൃച്ഛതഃ
ഭൂതേ ച വ൪ത്തമാനേ ച സമയേ ച ഭവിഷ്യതി.

ശുഭാശുഭാനി ചേദാനീം ചിന്തിതസ്യ വിശേഷതഃ
സംഭവാസംഭവാദ്യന്യാന്യ൪ത്ഥപുത്രഗൃഹാദിഷു.

ശുഭാശുഭാനി യാന്യേതാന്യഖിലാന്യപി തത്വതഃ
യുഷ്മല്‍പ്രസാദതഃ സ്പഷ്ടം മമ ചിത്തേ സ്ഫുരന്ത്വിതി.

സാരം :-

ഇന്നനാളില്‍ (നക്ഷത്രത്തില്‍) ജനിച്ച് ഇന്നപേരോടുകൂടിയ ഈ ആളിന്‍റെ ഭൂതവ൪ത്തമാനഭവിഷ്യല്‍കാലങ്ങളില്‍ അനുഭവിച്ചതും അനുഭവിക്കുന്നതും അനുഭവിക്കാനുള്ളതുമായ ഗുണദോഷങ്ങളും കൂടാതെ ഇപ്പോള്‍ വിചാരിക്കുന്ന കാര്യം സാധിക്കുമോ ഇല്ലയോ എന്നും ധനം, പുത്രന്മാ൪, ഭാര്യ (ഭ൪ത്താവ്) മുതലായ കുടുംബജനങ്ങളുടെ ഗുണദോഷവും എന്നുവേണ്ട പ്രഷ്ടാവിന്‍റെ അഭീഷ്ടങ്ങളായ വാസ്തവമായ അനുഭവസ്ഥിതി എന്‍റെ മനസ്സില്‍ പരിശുദ്ധമായി പ്രകാശിച്ചുവരണമേ. ഇതിനു ഗുരുക്കന്മാരും ഗ്രഹങ്ങളും മറ്റു തന്‍റെ ഇഷ്ടദേവന്മാരും പ്രസാദിച്ചിട്ട് ഈ പരമാ൪ത്ഥതത്വം ഉദിപ്പിച്ചുതരണമേ ഇങ്ങിനെ ഗ്രഹങ്ങളോടും മറ്റും പ്രാ൪ത്ഥിച്ചുകൊണ്ടുവേണം കവിടികളെ ജ്യോതിഷി തലോടേണ്ടത്.  

കവിടികളെ ആചാരമനുസരിച്ച് സ്പ൪ശിച്ചുകൊണ്ടു

പ്രാഗാദ്യാശാസു സൂര്യാരാ൪യ്യജ്ഞാച്ഛാ൪ക്കിവിധൂരഗാന്‍
അപി സംപൂജ്യ താഃ സ്പൃഷ്ട്വാ പുനഃ സാഷ്ടശതം ജപേല്‍
പഞ്ചാക്ഷരീം മനൂനന്യാനപി ഗു൪വാനനാഛ്റുതാന്‍
തതഃ സംപ്രാ൪ത്ഥനയേദേവം ഗുരൂനപി നിജാന്‍ ഗ്രഹാന്‍.

സാരം :-

കവിടി പലകയില്‍വച്ച് കിഴക്കുഭാഗം സൂര്യനേയും അഗ്നിദിക്കില്‍ ചൊവ്വയേയും തെക്ക് ദിക്കില്‍ വ്യാഴത്തേയും നിരൃതികോണില്‍ ബുധനേയും പടിഞ്ഞാറ് ദിക്കില്‍ ശുക്രനേയും വായുകോണില്‍ ശനിയേയും ഈശകോണില്‍ രാഹുവിനേയും പൂജിച്ചു ആ കവിടികളെ ആചാരമനുസരിച്ച് സ്പ൪ശിച്ചുകൊണ്ടു നൂറ്റെട്ടു ഉരു പഞ്ചാക്ഷരമന്ത്രവും (ഓം നമഃ ശിവായ), ഗുരുമുഖസിദ്ധങ്ങളായ മറ്റു മന്ത്രങ്ങളും ജപിക്കണം. 

ഗ്രഹങ്ങളുടെ ഗണിതങ്ങള്‍ ഏവ?

ദ്വിഗുണാനയനം ഖേടമദ്ധ്യമസ്ഫുടയോരപി
ഗ്രഹണദ്വിതയം ഖേടകലഹസ്തല്‍സമാഗമഃ
അസ്തോദയൗ ച ഖേടാനാം നക്ഷത്രാണാഞ്ച സംഗമഃ
ഇതി ഭേദാസ്ത വിജ്ഞേയാ ഗ്രഹാണാം ഗണിതേ ദശ.

സാരം :-

1). തദ്ദിനകലി വരുത്തുക

2). ഗ്രഹമദ്ധ്യമങ്ങളെ വരുത്തുക

3). ആമദ്ധ്യമങ്ങളെ സ്ഫുടിക്കുക

4). സൂര്യന്‍റെ ഗ്രഹണത്തെ ഗണിക്കുക.

5). ചന്ദ്രന്‍റെ ഗ്രഹണത്തെ ഗണിക്കുക

6). ചൊവ്വ മുതലായ അഞ്ചു ഗ്രഹങ്ങള്‍ക്ക്‌ പരസ്പരമുള്ള യുദ്ധത്തെ ഗണിക്കുക.

7). ഗ്രഹങ്ങള്‍ ചന്ദ്രനുമായി ചേരുന്നതിനെ ഗണിക്കുക.

8). ചന്ദ്രന്‍ മുതലായ ഗ്രഹങ്ങളുടെ മൌഢ്യത്തെ ഗണിച്ചറിയുക.

9).  മൌഢ്യം തീ൪ന്നു ഉദിക്കുന്ന ഗ്രഹത്തിനെ ഗണിക്കുക

10). ഗ്രഹങ്ങളുടെ നക്ഷത്രസ്ഥിതി അറിയുക.

എന്നിവയാണ് ഗ്രഹങ്ങളുടെ പത്തുതരം ഗണിതങ്ങള്‍. 

ബിംബത്തിനു ഇളക്കമുണ്ടെന്നും, ആയുധം നശിച്ചിരിക്കുന്നുവെന്നും, ബിംബം മുറിഞ്ഞിട്ടുണ്ടെന്നും പറയണം

ഭൂസൂത്രേ മൃതിഗേ ബുധേ വ്യയവിനാ-
ശസ്ഥേ ച പാപാന്വിതേ
ബിംബേ വാ ചലനം തഥായുധഹതിം
ബിംബസ്യ ഭംഗം തഥാ
ക്ഷേത്രേശാന്‍ പ്രതി രാജവൈരമുദിതം
ശാപം ത്വസഹ്യവ്യഥാ-
മേതേഷാം തു വിനി൪ദ്ദിശേദ് ബലവശാ-
ന്മിശ്രേ തു മിശ്രം ഫലം.

സാരം :-

ദേവപ്രശ്നത്തില്‍ ഭൂമിസൂത്രം മൃതിയാകയും ബുധന്‍ പാപഗ്രഹയോഗത്തോടുകൂടി എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ  നില്‍ക്കുകയും ചെയ്‌താല്‍ ബിംബത്തിനു ഇളക്കമുണ്ടെന്നും, ആയുധം നശിച്ചിരിക്കുന്നുവെന്നും, ബുധന്‍റെ രാശ്യംശതുല്യമായ ഭാഗത്ത് ബിംബം മുറിഞ്ഞിട്ടുണ്ടെന്നും ക്ഷേത്ര ഉടമസ്ഥന്മാ൪ക്കു രാജകോപവും ദേവശാപവും വ൪ദ്ധിച്ചിരിക്കുന്നുവെന്നും അതു നിമിത്തം കഠിനദുഃഖവും രോഗാദ്യന൪ത്ഥങ്ങളുമുണ്ടാകുന്നുവെന്നും പറയണം. ബുധന് ബലമുണ്ടാവുകയും അനിഷ്ടസ്ഥനാകയും, അല്ലെങ്കില്‍ ബലഹാനിയും ഇഷ്ടഭാവസ്ഥിതി യുമുണ്ടാകയും ഇങ്ങനെ മിശ്രമായി വന്നാല്‍ മിശ്രഫലമാണെന്നും അറിഞ്ഞുകൊള്‍കയും വേണം.

നൂറ്റെട്ടു (108) കവിടി എണ്ണി

കൃതപാ ദക്ഷിണതോ രാശിചക്രം പ്രാങ്മുഖ ആസനേ
അസീനഃ ഫലകേ ഭിന്നേ വരാടീഃ സാഷ്ടകം ശതം

വിധായ മന്ത്രവല്‍ പ്രോക്ഷ്യ ഗന്ധപുഷ്പാക്ഷതൈശ്ച താഃ
അലംകൃത്യാ൪ച്ചയേത്താസു ശിവമാവാഹ്യ ചക്രവല്‍.

സാരം :-

രാശിചക്രത്തിന്‍റെ വടക്കുഭാഗത്ത് കിഴക്കോട്ടു തിരിഞ്ഞു പരിശുദ്ധമായ പലകയില്‍ ഇരുന്നു വേറൊരു പലക മുമ്പില്‍വെച്ച് നൂറ്റെട്ടു (108) കവിടി എണ്ണി അതില്‍ വയ്ക്കണം. അതുകളെ മന്ത്രസഹിതം പ്രോക്ഷിച്ചു ചന്ദനം, പൂവ് മുതലായവയെക്കൊണ്ട് കവിടികളെ അലംകരിച്ചിട്ട് രാശിചക്രത്തെ ആവാഹിക്കുന്ന വിധി അനുസരിച്ച് ആവാഹിച്ച് ധ്യാനങ്ങളെക്കൊണ്ടു  ധ്യാനിച്ച്‌ പൂജിക്കണം.

അഷ്ടമംഗലക൪മ്മം ആരംഭിക്കണം

വാമഹസ്തേ നിധായാഥ പിധായാന്യേന പാണിനാ
പഞ്ചാക്ഷരീം സാഷ്ടശതം മനൂനന്യാംശ്ച ഭക്തിതഃ
ജാപ്ത്വാഥൈകത്ര വിന്യസ്യ പ്രാരഭേതാഷ്ടമംഗലം
സംക്ഷേപേണാഥ തല്‍ക൪മ്മ കഥ്യതേ ഗുരുണോദിതം.

സാരം :-

സ്വ൪ണ്ണം വച്ചിരിക്കുന്ന ഇല ഇടത്തെകയ്യില്‍വച്ച് വലതുകൈകൊണ്ട് മൂടി 108 ഉരു പഞ്ചാക്ഷരവും ഉപദേശസിദ്ധങ്ങളായ മറ്റു മന്ത്രങ്ങളും സദ്ധ്യോദ്ദേശത്തോടുകൂടി ജപിക്കണം. പിന്നെ സ്വ൪ണ്ണത്തിനെ വേറൊരു ദിക്കില്‍ സൂക്ഷിച്ചിട്ട് അഷ്ടമംഗലക൪മ്മം ആരംഭിക്കണം.

ജാതകഫലം പറയുവാന്‍ യോഗ്യനായിത്തീരും

അനേകഹോരാതത്വജ്ഞഃ പഞ്ചസിദ്ധാന്തകോവിദഃ
ഊഹാപോഹപടുഃ സിദ്ധമന്ത്രോജാനാതി ജാതകം ഇതി

സാരം :-

മയന്‍, യവനന്‍, പരാശന്‍, വരാഹമിഹിരന്‍ മുതലായ ആചാര്യന്മാരാല്‍ രചിക്കപ്പെട്ട ഹോരാശാസ്ത്രങ്ങളെ നല്ലപോലെ പഠിച്ചു സൂര്യസിദ്ധാന്തം മുതലായ അഞ്ചു സിദ്ധാന്തങ്ങളേയും അറിഞ്ഞു ഗുരുമുഖേന ഉപാസനചെയ്ത് മന്ത്രസിദ്ധിയും വരുത്തി ന്യായംകൊണ്ട് ഊഹിപ്പാനും അപവാദംകൊണ്ട് അപോഹിപ്പാനും സാമ൪ത്ഥ്യമുള്ളവനായ ജ്യോതിഷക്കാരന്‍ ജാതകഫലം പറയുവാന്‍ യോഗ്യനായിത്തീരും.

ദേവപൂജയ്ക്ക് ചന്ദനവും മറ്റു ഗന്ധവസ്തുക്കളും ഉപയോഗിക്കുന്നത് ഇല്ലാതായിരിക്കുന്നുവെന്നും പറഞ്ഞുകൊള്ളണം

ദേവപ്രശ്നേ ചാദിമേ രോഗസൂത്രേ
ജ്ഞേƒനിഷ്ടസ്ഥേ ദു൪ബ്ബലേ പാപയുക്തേ
പ്രാസാദാന്ത൪മ്മക്ഷികാദിപ്രപീഡാ
ലോപോ വാച്യോ ദേവഗന്ധോപയോഗേ


സാരം :-

ദേവപ്രശ്നത്തില്‍ ആദ്യത്തെ സൂത്രം രോഗമാകയും ബുധന്‍ ബലഹീനനും പാപഗ്രഹയുക്തനുമായി അനിഷ്ട ഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍, ശ്രീകോവിലിന്‍റെ ഉള്ളില്‍ തേനീച്ചക്കൂടുള്ളതിനാലും മറ്റും ഉപദ്രവമുണ്ടെന്നും, ദേവപൂജയ്ക്ക് ചന്ദനവും മറ്റു ഗന്ധവസ്തുക്കളും ഉപയോഗിക്കുന്നത് ഇല്ലാതായിരിക്കുന്നുവെന്നും പറഞ്ഞുകൊള്ളണം.

രാശിപൂജ / ഗ്രഹപൂജ

മേഷാദ്യാ രാശയഃ സ്വസ്വസ്ഥാനേ സ്വാശ്രിതഭേ ഗ്രഹാഃ
പരിവാരതയാ പൂജ്യാ ഗുളികശ്ച സ്വനാമഭിഃ

സാരം :-

രാശിചക്രത്തില്‍ മദ്ധ്യേയുള്ള പത്മം ഒഴികെയുള്ള പന്ത്രണ്ടു ഖണ്ഡങ്ങള്‍ പന്ത്രണ്ടു രാശികളാകുന്നു. മേടം, ഇടവം, മിഥുനം, ക൪ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ പന്ത്രണ്ടു രാശികളായി തരം തിരിച്ചിരിക്കുന്നു. ഇവയില്‍ ഓരോ രാശികളെ അതാതു സ്ഥാനങ്ങളില്‍തന്നെ പൂജിക്കേണ്ടതാണ്. അതായത് മേഷായ നമഃ, വൃഷായ നമഃ, മിഥുനായ നമഃ എന്നിങ്ങനെയാണ്. സൂര്യന്‍ മുതല്‍ ഗുളികന്‍വരെയുള്ള ഗ്രഹങ്ങളെ അവരവ൪ നില്‍ക്കുന്ന രാശിയില്‍വച്ച് പൂജിക്കേണ്ടതാണ്. അതായത് സൂര്യായ നമഃ, ചന്ദ്രായ നമഃ, എന്നിങ്ങനെയാണ് പൂജിക്കേണ്ടത്. 

ഗ്രഹങ്ങള്‍ പരമശിവന്‍റെ പരിവാരങ്ങളാണ്. പൂജാവിധി തന്ത്രസമുച്ചയം മുതലായ ഗ്രന്ഥങ്ങളില്‍ നിന്ന് അറിയേണ്ടതാണ്. 

********************

ബ്രഹ്മാ൪പ്പണാന്തേ വാഗ്ദേവിം ഗുരുഞ്ചാപൃഷ്ടമംഗലേ
പുഷ്പൈരാരാധ്യ വന്ദേത പ്രദീപേ ച തഥാ ശ്രിയം

സാരം :-

മേല്‍പ്പറഞ്ഞവണ്ണം രാശിഗ്രഹപൂജകളോടുകൂടി ബ്രഹ്മാ൪പ്പണം ചെയ്തതിനുശേഷം അഷ്ടമംഗലത്തില്‍ സരസ്വതിയേയും ഗുരുവിനേയും വിളക്കില്‍ ലക്ഷ്മീദേവിയേയും പുഷ്പംകൊണ്ട് ആരാധിച്ചു നമസ്ക്കരിക്കണം. 

ശ്രീപരമശിവനെ (ദക്ഷിണാമൂ൪ത്തിയെ) ഞാന്‍ സ്തുതിക്കുന്നു

കൈലാസാദ്രീശകോണേ സുരവിടപിതടേ സ്ഫാടികേ മണ്ഡപേ സ-
മാതംഗാരാതി പീഠോപരി പരിലസിതം സേവ്യമാനം സുരൗഘൈഃ
ജാനുസ്ഥം വാമബാഹും മൃഗമപി പരശും ജ്ഞാനമുദ്രാം വഹന്തം
നാഗോദ്യദ്യോഗവേഷ്ടം ദദതമൃഷിഗണേ ജ്ഞാനമീശാനമീഡേ.

സാരം :-

കൈലാസ പ൪വ്വതത്തിന്‍റെ  ഒരു ഭാഗത്ത് കല്പവൃക്ഷത്തിന്‍റെ ചുവട്ടിലായി സ്ഫടികശിലകളെക്കൊണ്ടുണ്ടാക്കപ്പെട്ട മണ്ഡപത്തില്‍ വിശേഷമായ സിംഹാസനത്തില്‍ ഇരുന്ന് ഒരു തൃക്കയ്യ് കാലിന്‍റെ മുട്ടിലൂന്നി മറ്റു മൂന്നു തൃക്കയ്യുകളില്‍ മൃഗം വെണ്‍മഴു  ജ്ഞാനമുദ്ര ഇവയെ ധരിച്ചുകൊണ്ട് മഹ൪ഷിമാ൪ക്ക് ജ്ഞാനോപദേശം ചെയ്തും സ൪പ്പങ്ങളെക്കൊണ്ട് യോഗപട്ടം കെട്ടിയും ഇന്ദ്രന്‍ മുതലായ ദേവന്മാരാല്‍ ചുറ്റും സേവിക്കപ്പെട്ടും ഇരിക്കുന്ന ശ്രീപരമശിവനെ (ദക്ഷിണാമൂ൪ത്തിയെ) ഞാന്‍ സ്തുതിക്കുന്നു.

ഈ ധ്യാനം പൂജാസന്ദ൪ഭത്തില്‍ മാത്രമല്ലാ നി൪ഗ്ഗമം, ഗൃഹപ്രവേശം, പ്രശ്നാരംഭം മുതലായ സന്ദ൪ഭങ്ങളിലും ധ്യാനിച്ചുവരാറുണ്ട്.

ജ്യോതിഷഫലം പറയുന്നതില്‍ പിശക് വരുന്നതല്ല

ദശഭേദം ഗ്രഹഗണിതം ജാതകമവലോക്യ നിരവശേഷമപി
യഃ കഥയതി ശുഭമശുഭം തസ്യ ന മിഥ്യാ ഭവേദ്വാണീ.

സാരം :-

പത്തുവിധമുള്ള ഗ്രഹഗണിതത്തെ മനസ്സിലാക്കി ശാസ്ത്രരീതിപ്രകാരം ജാതകപരിശോധനചെയ്തു ശുഭാശുഭഫലം പറയുന്നതായാല്‍ ഒരിക്കലും ജ്യോതിഷഫലം പറയുന്നതില്‍ പിശക് വരുന്നതല്ല. ഗ്രഹങ്ങളെ നല്ലപോലെ ഗണിച്ചറിഞ്ഞിട്ടും ജാതകത്തെ സൂക്ഷ്മമായി പരിശോധിച്ചിട്ടും വേണം പ്രശ്നഫലം / ജാതകഫലം പറയേണ്ടതെന്ന് സാരം.

സാമാന്യസൂത്രം ജീവനാകയും ബുധന്‍ ബലവാനാകയും ചെയ്‌താല്‍

പൃത്ഥ്വീസൂത്രേ ജീവനേ ജ്ഞേ ബലാഢ്യേ
പ്രാസാദാ൪ച്ചാദാ൪ഢ്യനൈ൪മ്മല്യവൃദ്ധിം
ശ്രീരാമാദേ൪വ്വൈഷ്ണവാംശസ്യ തുഷ്ടിം
ക്ഷേത്രേളായാഃ പുഷ്ടിമാപ്നോത്യവശ്യം.

സാരം :-

ദേവപ്രശ്നത്തില്‍ സാമാന്യസൂത്രം ജീവനാകയും ബുധന്‍ ബലവാനാകയും ചെയ്‌താല്‍, നാലമ്പലം ശ്രീകോവില്‍, മുതലായ ഗ്രഹങ്ങള്‍ക്കും ബിംബത്തിനും ഉറപ്പും ശുദ്ധിയും ധാരാളമുണ്ടെന്നും, ശ്രീരാമന്‍ , ശ്രീകൃഷ്ണന്‍ മുതലായ വൈഷ്ണവാവതാരദേവന്മാരുടെ സന്തോഷമുണ്ടെന്നും ക്ഷേത്രസംബന്ധമായ ഭൂമിയ്ക്ക് അഭിവൃദ്ധിയുണ്ടെന്നും ഇനിയുമുണ്ടാകുമെന്നും പറയണം.

രാശിചക്രപൂജ

ചക്രം വിലിഖ്യ ചരണൗ പ്രക്ഷാള്യ തനുശോധനം
ആത്മപൂജാം ഗണേശാ൪ച്ചാമപി കൃത്വാ മഹേശ്വരം.
ചക്രമദ്ധ്യസ്ഥിതേ പത്മേ പീഠപൂജാപുരസ്സരം
പരിവാരനിവേദ്യാഢ്യം പഞ്ചാക്ഷര്യാ സമ൪ച്ചയേല്‍

സാരം :-
രാശി ചക്രം എഴുതിത്തീ൪ന്നാല്‍ കാലുകഴുകി ശരീരശുദ്ധിവരുത്തി ദേഹപൂജാ, ഗണപതിപൂജാ മുതലായവ ചെയ്ത് രാശി ചക്രത്തിന്‍റെ മദ്ധ്യേയുള്ള പത്മത്തില്‍ പരമശിവനെ (ദക്ഷിണാമൂ൪ത്തിയെ) പീഠസങ്കല്പം ചെയ്ത് ആവാഹിച്ച് പീഠപൂജചെയ്ത് വിധിപ്രകാരം ധ്യാനിച്ച്‌ അ൪ച്ചിക്കണം. രാശികളേയും ഗ്രഹങ്ങളേയും പരമശിവന്‍റെ പരിവാരങ്ങളെന്നു സങ്കല്‍പ്പിച്ചു നിവേദ്യം വച്ചുകൊള്ളണം. പൂജിക്കേണ്ടത് പഞ്ചാക്ഷരീമന്ത്രം കൊണ്ടാണ്. ഇവിടെ രാശിചക്രലേഖനം, ദേവപൂജമുതലായ ക൪മ്മങ്ങള്‍ ദൈവജ്ഞനാണ് (ജ്യോതിഷിയാണ്) ചെയ്യേണ്ടതെന്നു വെളിവാകുന്നുണ്ട്‌. എന്നാല്‍ രാശിചക്രം എഴുതിക്കുന്നത് ആ വിഷയത്തില്‍ അറിവില്ലാത്ത ഒരാളിനെക്കൊണ്ടാണ് വേണ്ടത്. സദാചാരം അങ്ങിനെയാണ്. ദേവപൂജ ദൈവജ്ഞന് കഴിവുണ്ടെങ്കില്‍ ദൈവജ്ഞന്‍ തന്നെയും ഇല്ലെങ്കില്‍ പൂജാഭിജ്ഞനായ മറ്റൊരാളെകൊണ്ടും സാധിച്ചുവരാറുണ്ട്.  

ജ്യോതിഷക്കാരനായി ഭാവിക്കുകയുള്ളു

ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധോ
ഗണിതപടു൪വൃത്തവാംശ്ച സത്യവചഃ
വിനയീ വേദാദ്ധ്യായീ
ഗ്രഹയജനപരശ്ച ഭവതു ദൈവജ്ഞഃ

സാരം :-

ജ്യോതിശ്ശാസ്ത്രത്തില്‍ നല്ല പഠിപ്പും ഗണിതത്തില്‍ വേണ്ടപോലെ  സാമ൪ത്ഥ്യവും സദൃത്തിയും സത്യനിഷ്ഠയും വിനയവും വേദാദ്ധ്യയനശീലവും സൂര്യാദിഗ്രഹങ്ങളെ ഭക്തിസഹിതം പൂജിക്കുന്നതിനു താല്‍പര്യവും ഉള്ളവന്‍മാത്രമേ ജ്യോതിഷക്കാരനായി ഭാവിക്കുകയുള്ളു. ഈവക ലക്ഷണങ്ങള്‍ പരിപൂ൪ണ്ണമായില്ലെങ്കില്‍ ജ്യോതിഷക്കാരനെന്നുള്ള പേരിന് അവകാശിയല്ലെന്നു സാരം.

ജീവസൂത്രം, രോഗസൂത്രം, മൃത്യുസൂത്രം

ദേവപ്രശ്നേ വിദദ്ധ്യാത് സതതമപി
മഹജ്ജീവസൂത്രാധികശ്ചേത്
സാന്നിദ്ധ്യക്ഷേത്ര നിത്യോത്സവ ധന-
സുകൃത ക്ഷേത്രനാഥാദിസൌഖ്യം
രോഗാധിക്യേ വിവാദം നിഖില-
ധനവിനാശാമയാശ്ചോരപീഡാ
സാന്നിദ്ധ്യേ നിത്യക൪മ്മസ്വഖില-
മശുഭദം മൃത്യവോ മൃത്യുസൂത്രേ

സാരം :-

ദേവപ്രശ്നത്തില്‍ ജീവസൂത്രാധിക്യമാണെങ്കില്‍ സാന്നിദ്ധ്യപുഷ്ടിയും ക്ഷേത്രാഭിവൃദ്ധിയും നിത്യപൂജാദികളുടേയും ഉത്സവാദികളുടേയും നി൪വ്വിഘ്നതയും ധനാഭിവൃദ്ധി, സുകൃതവ൪ദ്ധനവ്‌, ക്ഷേത്രനാഥന്മാരുടെ സൌഖ്യം മുതലായവയുണ്ടെന്ന് പറയണം. 

ദേവപ്രശ്നത്തില്‍ രോഗസൂത്രം അധികമായാല്‍ വിവാദം, എല്ലാ വിധത്തിലുള്ള നാശം, ക്ഷേത്രനാഥന്മാ൪ക്ക് രോഗം, തസ്കരഭയം എന്നിവയും പറയണം 

ദേവപ്രശ്നത്തില്‍ മൃത്യുസൂത്രം അധികമായി വന്നാല്‍ ദേവസാന്നിദ്ധ്യത്തിലും, നിത്യക൪മ്മങ്ങളിലും സാ൪വ്വത്രികമായ അശുഭത്തേയും മൃതിയേയും പറയണം. 

ജ്യോതിഷം വേദത്തിന്‍റെ കണ്ണുകള്‍

വേദസ്യ ചക്ഷുഃ കില ശാസ്ത്രമേതല്‍
പ്രധാനതാംഗേഷു തതോƒസ്യ യുക്താ
അംഗൈ൪യ്യുതോƒന്യൈരപി പൂ൪ണ്ണമൂ൪ത്തി-
ശ്ചക്ഷു൪വിനാ കഃ പുരുഷത്വമേതി.

സാരം :-

ജ്യോതിശ്ശാസ്ത്രം വേദത്തിന്‍റെ കണ്ണുകളാണ്. അതുകൊണ്ട് മറ്റുള്ള ശാസ്ത്രങ്ങളെക്കാള്‍ ജ്യോതിഷത്തിനു പ്രാമാണ്യമുണ്ടെന്നു തെളിയുന്നു. മറ്റുള്ള എല്ലാ അംഗങ്ങളെക്കൊണ്ടും സംപൂ൪ണ്ണനായിരുന്നാലും കണ്ണില്ലാതെ പോയാല്‍ അവന്‍ യഥാ൪ത്ഥപുരുഷനായി തീരുന്നില്ല. അതുപോലെ മറ്റു ശാസ്ത്രങ്ങള്‍ പ്രബലങ്ങളായാലും ജ്യോതിഷമില്ലാതെ വേദത്തിനു സംപൂ൪ണ്ണത സിദ്ധിക്കുന്നതല്ല. അതുകൊണ്ടാണ് ജ്യോതിഷം വേദാംഗം എന്ന് പറയുന്നത്. 

വേദത്തിന്‍റെ അംഗങ്ങള്‍ വിശദീകരണം

ഛന്ദഃ പാദോ ശബ്ദശാസ്ത്രഞ്ച വക്രതം
കല്പഃ പാണീ ജ്യോതിഷം ചക്ഷുഷീ ച
ശിക്ഷാ ഘ്രാണം ശ്രോത്രമുക്തം നിരുക്തം
വേദസ്യാംഗാന്യേവമാഹൂ൪മ്മുനീന്ദ്രാഃ

സാരം :-

വേദങ്ങളുടെ ആറ് അംഗങ്ങളില്‍വച്ച് ഛന്ദശ്ശാസ്ത്രം വേദപുരുഷന്‍റെ കാലുകളാകുന്നു. ശബ്ദശാസ്ത്രം (വ്യാകരണം) മുഖമാകുന്നു. കല്പശാസ്ത്രം കരങ്ങളാകുന്നു. ജ്യോതിശാസ്ത്രം കണ്ണുകളാകുന്നു. ശിക്ഷാശാസ്ത്രം നാസികയാകുന്നു. നിരുക്തം ചെവികളാകുന്നു. ഇങ്ങനെ ആറ് അംഗങ്ങളെക്കൊണ്ട് വേദത്തിന് പൂ൪ണ്ണത സിദ്ധിക്കുന്നു എന്ന് ഋഷീശ്വരന്മാ൪ വിശദമായി പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യന് കരചരണാദികളായ അവയവങ്ങളെപ്പോലെയാണ് വേദത്തിന് ശബ്ദശാസ്ത്രാദികളായ അവയവങ്ങള്‍ ഉപകരിക്കുന്നത്.

ഛന്ദസ്സ് (മന്ത്രം )  :- ഗായത്രിമന്ത്രം മുതലായവയുടെ ലക്ഷണങ്ങളെ പ്രതിപാദിക്കുന്നു. അതുകളുടെ അ൪ത്ഥനി൪ണ്ണയം ചെയ്യുക, മന്ത്രാദികളുടെ ലിംഗവിഭക്ത്യാദികളറിയുക എന്നിവ ഛന്ദഃശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.

വ്യാകരണം :- ഓരോ അ൪ത്ഥഭേദത്തില്‍ ഓരോ സ്വരങ്ങളെ വിധിക്കുന്നു. അവയുടെ അ൪ത്ഥത്തെ ബോധിപ്പിക്കുക മുതലായവയില്‍ വ്യാകരണം ഉള്‍പ്പെടുന്നു.

കല്പം (അനുഷ്ഠാനക്രമം) :- മറ്റു ചില ഘട്ടങ്ങളില്‍ പഠിക്കപ്പെട്ടവയും യുക്തികൊണ്ട് കിട്ടേണ്ടതും അന്യശാഖകളില്‍ കിടക്കുന്നതുമായ അംഗങ്ങളുടെ പ്രയോഗങ്ങള്‍ കല്പമെന്ന അംഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ജ്യോതിഷം :- ശ്രൗതങ്ങളായ ക൪മ്മങ്ങളുടേയും സ്വാദ്ധ്യായാദികളുടേയും അനുഷ്ഠാനത്തിന്‍റെ സമയനി൪ണ്ണയത്തേയും മറ്റും പ്രതിപാദിക്കുന്നതു ജ്യോതിഷമാകുന്നു.

നിരുക്തം :- ഇത് വ്യാകരണത്തിന്‍റെ പരിശിഷ്ടവും ലോപം ആഗമം വികാരം മുതലായവയെ വിശദീകരിക്കുന്നതും നിരുക്തത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 

വേദത്തിന്‍റെ അംഗങ്ങള്‍ വിശദീകരണം

ഛന്ദഃ പാദോ ശബ്ദശാസ്ത്രഞ്ച വക്രതം
കല്പഃ പാണീ ജ്യോതിഷം ചക്ഷുഷീ ച
ശിക്ഷാ ഘ്രാണം ശ്രോത്രമുക്തം നിരുക്തം
വേദസ്യാംഗാന്യേവമാഹൂ൪മ്മുനീന്ദ്രാഃ

സാരം :-

വേദങ്ങളുടെ ആറ് അംഗങ്ങളില്‍വച്ച് ഛന്ദസ്സാസ്ത്രം വേദപുരുഷന്‍റെ കാലുകളാകുന്നു. ശബ്ദശാസ്ത്രം (വ്യാകരണം) മുഖമാകുന്നു. കല്പശാസ്ത്രം കരങ്ങളാകുന്നു. ജ്യോതിശാസ്ത്രം കണ്ണുകളാകുന്നു. ശിക്ഷാശാസ്ത്രം നാസികയാകുന്നു. നിരുക്തം ചെവികളാകുന്നു. ഇങ്ങനെ ആറ് അംഗങ്ങളെക്കൊണ്ട് വേദത്തിന് പൂ൪ണ്ണത സിദ്ധിക്കുന്നു എന്ന് ഋഷീശ്വരന്മാ൪ വിശദമായി പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യന് കരചരണാദികളായ അവയവങ്ങളെപ്പോലെയാണ് വേദത്തിന് ശബ്ദശാസ്ത്രാദികളായ അവയവങ്ങള്‍ ഉപകരിക്കുന്നത്.

ഛന്ദസ്സ് (മന്ത്രം )  :- ഗായത്രിമന്ത്രം മുതലായവയുടെ ലക്ഷണങ്ങളെ പ്രതിപാദിക്കുന്നു. അതുകളുടെ അ൪ത്ഥനി൪ണ്ണയം ചെയ്യുക, മന്ത്രാദികളുടെ ലിംഗവിഭക്ത്യാദികളറിയുക എന്നിവ ഛന്ദഃശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.

വ്യാകരണം :- ഓരോ അ൪ത്ഥഭേദത്തില്‍ ഓരോ സ്വരങ്ങളെ വിധിക്കുന്നു. അവയുടെ അ൪ത്ഥത്തെ ബോധിപ്പിക്കുക മുതലായവയില്‍ വ്യാകരണം ഉള്‍പ്പെടുന്നു.

കല്പം (അനുഷ്ഠാനക്രമം) :- മറ്റു ചില ഘട്ടങ്ങളില്‍ പഠിക്കപ്പെട്ടവയും യുക്തികൊണ്ട് കിട്ടേണ്ടതും അന്യശാഖകളില്‍ കിടക്കുന്നതുമായ അംഗങ്ങളുടെ പ്രയോഗങ്ങള്‍ കല്പമെന്ന അംഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ജ്യോതിഷം :- ശ്രൗതങ്ങളായ ക൪മ്മങ്ങളുടേയും സ്വാദ്ധ്യായാദികളുടേയും അനുഷ്ഠാനത്തിന്‍റെ സമയനി൪ണ്ണയത്തേയും മറ്റും പ്രതിപാദിക്കുന്നതു ജ്യോതിഷമാകുന്നു.

നിരുക്തം :- ഇത് വ്യാകരണത്തിന്‍റെ പരിശിഷ്ടവും ലോപം ആഗമം വികാരം മുതലായവയെ വിശദീകരിക്കുന്നതും നിരുക്തത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 

വേദത്തിന്‍റെ അംഗങ്ങള്‍

ജ്യോതിഃ കല്‍പോ നിരുക്തഞ്ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോവിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ

സാരം :-

ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷാ, വ്യാകരണം, ഛന്ദസ്സ് എന്നിങ്ങനെ വേദത്തിന് ആറ് അംഗങ്ങളാകുന്നു. 

പ്രമാണഭാഗം, ഫലഭാഗം

പ്രമാണഫലഭേദേന ദ്വിവിധഞ്ച ഭവേദിദം
പ്രമാണം ഗണിതസ്കന്ധഃ സ്കന്ധാവന്യൗ ഫലാത്മകൗ- ഇതി.

സാരം :-

ജ്യോതിശാസ്ത്രത്തിന് പ്രമാണഭാഗമെന്നും ഫലഭാഗമെന്നും രണ്ടുവിഭാഗംകൂടിയുണ്ട്.

ഗണിതസ്കന്ധം പ്രമാണഭാഗത്തിലും, സംഹിതാസ്കന്ധവും ഹോരാസ്കന്ധവും ഫലഭാഗത്തിലും ഉള്‍പ്പെട്ടിരിക്കുന്നു. 

സംഹിതാസ്കന്ധം

ജനപുഷ്ടിക്ഷയവൃഷ്ടിദ്വിരദതുരംഗാദിസ൪വ്വവസ്തുനാം
കേതുല്‍ക്കാദിനാം സാ ലക്ഷണമുദിതം ഹി സംഹിതാസ്കന്ധേ.

സാരം :-

നിമിത്തം എന്ന ജ്യോതിശാസ്ത്ര അംഗം സംഹിതാസ്കന്ധത്തിലാണല്ലോ. ആ നിമിത്തങ്ങളെ ഈ ശ്ലോകം കൊണ്ട് ഒന്നുകൂടി വിശദീകരിക്കുന്നു. 

ജനങ്ങളുടെ അഭിവൃദ്ധിലക്ഷണം, നാശലക്ഷണം, വ൪ഷലക്ഷണം, ആന, കുതിര മുതലായ ജന്തുക്കളുടെ ലക്ഷണവിശേഷങ്ങള്‍, കൊള്ളിമീന്‍ വീഴുക, ധൂമകേതു ഉദിക്കുക മുതലായവയുടെ ലക്ഷങ്ങളും സംഹിതാസ്കന്ധത്തിലാണുള്ളത്.

ഗണിതസ്കന്ധം, സംഹിതാ സ്കന്ധം, ഹോരാസ്കന്ധം

ഗോളോ ഗണിതഞ്ചേതി ദ്വിതയം ഖലു ഗണിതസംജ്ഞകേ സ്കന്ധേ
ഹോരാസംഹിതയോരപി നിമിത്തമന്യത്ത്രയഞ്ച ഹോരാഖ്യേ.

സാരം :-

ഗോളവും ഗണിതവുമാകുന്ന രണ്ടു അംഗങ്ങള്‍ ഗണിതസ്കന്ധത്തിലും നിമിത്തമെന്ന അംഗം ഹോരാ, സംഹിതാ എന്നീ രണ്ടു സ്കന്ധങ്ങളിലായും ശേഷമുള്ള ജാതകം, പ്രശ്നം, മുഹൂ൪ത്തം എന്നീ അംഗങ്ങള്‍ മൂന്നും ഹോരാസ്കന്ധത്തിലും അടങ്ങിയിരിക്കുന്നു. 

ജ്യോതിശാസ്ത്രത്തിന്‍റെ അംഗങ്ങള്‍

ജാതകഗോളനിമിത്തപ്രശ്നമുഹൂ൪ത്താഖ്യഗണിതനാമാനി
അഭിഭധതീഹ ഷഡംഗാന്യാചാര്യാഃ ജ്യോതിഷേ മഹാശാസ്ത്രേ.

സാരം :-

 ജ്യോതിശാസ്ത്രത്തിന് ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂ൪ത്തം, ഗണിതം എന്നിങ്ങനെ ആറ് അംഗങ്ങളും ഉണ്ട്. 

ജ്യോതിശാസ്ത്രത്തെ വിഭജിച്ചിരിക്കുന്നത്

സ്കന്ധത്രയാത്മകം ജ്യോതിശ്ശാസ്ത്രമേതല്‍ ഷഡംഗവല്‍
ഗണിതം സംഹിതാ ഹോരാ ചേതി സ്കന്ധത്രയം മതം

സാരം :-

ജ്യോതിശാസ്ത്രത്തെ മൂന്നു സ്കന്ധങ്ങളായും ആറ് അംഗങ്ങളായും വിഭജിച്ചിരിക്കുന്നു. ഗണിതം, സംഹിതാ, ഹോരാ എന്നിങ്ങനെയാണ് സകന്ധവിഭാഗം വിഭജിച്ചിരിക്കുന്നത്.

ബിംബത്തിന് വൈകല്യമുണ്ടെന്ന് പറയണം

മൃതിസൂത്രേണ വൈകല്യം രോഗസൂത്രേണ ഭേദനം
ജീവസൂത്രേണ സാന്നിദ്ധ്യം നി൪വ്വൈകല്യം നിരൂപയേദ്

സാരം :-

ദേവബിംബത്തില്‍ ഏത് ഭാഗത്താണോ മൃതിസൂത്രം വരുന്നതെങ്കില്‍ ആ ഭാഗത്ത് ബിംബത്തിന് വൈകല്യമുണ്ടെന്ന് പറയണം. 

ദേവബിംബത്തില്‍ ഏത് ഭാഗത്താണോ രോഗസൂത്രം വരുന്നതെങ്കില്‍ ആ ഭാഗത്ത് ബിംബത്തിന് പൊട്ടല്‍ കേടുപാടുകള്‍ എന്നിവയേയും പറയണം. 

ജീവസൂത്രംകൊണ്ട് ബിംബത്തില്‍ പരിപൂ൪ണ്ണമായ ദേവസാന്നിദ്ധ്യത്തേയും പറയണം.

ദേവബിംബത്തിലെ പഞ്ചഭൂതങ്ങള്‍

പൃഥിവീ പാദയോ൪വസ്ത്യാമംഭസ്തേജോദരസ്ഥലേ
ഹൃദയേ മാരുതോ വ്യോമ ശിരസ്യംഗസ്ഥിതിര്യഥാ.

സാരം :-

ദേവന്‍റെ ബിംബത്തിങ്കല്‍ പൃഥിവി (ഭൂമി), അപ്പ് (ജലം), തേജസ്സ് (അഗ്നി), വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സ്ഥാനത്തെയാണ് പറയുന്നത്. പൃഥിവീഭൂതം പാദങ്ങളിലും, ജലഭൂതം വസ്തിപ്രദേശത്തും, അഗ്നിഭൂതം ഉദരത്തിലും, വായുഭൂതം വക്ഷസ്സിലും, ആകാശഭൂതം ശിരസ്സിലും സ്ഥിതിചെയ്യുന്നു. 

പഞ്ചമഹാസൂത്രങ്ങളുടെ അധിപന്മാ൪

നാഥാശ്ച ബുധശുക്രാരമന്ദജീവാഃ ക്രമാദിമേ
തേഷാം ബലാബലത്വേന ഗുണദോഷാംശ്ച ചിന്തയേദ്

സാരം :-

സാമാന്യസൂത്രത്തിന്‍റെ അധിപന്‍ ബുധന്‍

ആധിപത്യസൂത്രത്തിന്‍റെ അധിപന്‍ ശുക്രന്‍

അംശകസൂത്രത്തിന്‍റെ അധിപന്‍ കുജന്‍

നക്ഷത്രസൂത്രത്തിന്‍റെ അധിപന്‍ ശനി

മഹാസൂത്രത്തിന്‍റെ അധിപന്‍ വ്യാഴം

മേല്‍പ്പറഞ്ഞ ഗ്രഹങ്ങളാണ് പഞ്ചമഹാസൂത്രങ്ങളുടെ അധിപന്മാ൪, ആയതിനാല്‍  മേല്‍പ്പറഞ്ഞ ഗ്രഹങ്ങളുടെ ബലാബലങ്ങളറിഞ്ഞ് ദേവപ്രശ്നത്തില്‍ ഗുണദോഷഫലങ്ങളെ ചിന്തിയ്ക്കണം.

പഞ്ചമഹാസൂത്രങ്ങള്‍

സാമാന്യാധിപതീസൂത്രേ നവാംശം താരകാഭിധം
മഹാസൂത്രം പൃഥിവ്യംഭസ്തേജോ വായ്വംബരാത്മകം.

സാരം :-

സാമാന്യസൂത്രം, ആധിപത്യസൂത്രം, അംശകസൂത്രം, നക്ഷത്രസൂത്രം, മഹാസൂത്രം എന്നിവയാണ് പഞ്ചമഹാസൂത്രങ്ങള്‍, ഈ പഞ്ചമഹാസൂത്രങ്ങള്‍ പൃഥിവി, അപ്പ്, തേജ്ജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതാത്മകമാണ്.

ദേവപ്രശ്നവും തന്ത്രവിദ്യയും

ദേവപ്രശ്നത്തില്‍ വിഷയമായിരിക്കുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തില്‍  ദേവന്‍റെ ചൈതന്യത്തെ ആവാഹിക്കുന്നതും, ആവാഹിക്കപ്പെട്ട ആ ചൈതന്യത്തെ നിലനി൪ത്തിക്കൊണ്ട് പോകാനുള്ള നിത്യപൂജാദികളുടേയും ഉത്സവാദികളുടെയും വ്യവസ്ഥകള്‍ ചെയ്തിട്ടുള്ളതും തന്ത്രശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കനുസരിച്ചാണ്. തന്ത്രശാസ്ത്ര വിധി അനുസരിച്ച് നിത്യപൂജാദികളും ഉത്സവങ്ങളും നടത്തി വന്നാല്‍ ക്ഷേത്ര ചൈതന്യം നിലനില്‍ക്കുകയും തദ്ദ്വാരാ ക്ഷേത്രനാഥന്മാ൪ക്കും ഭക്തന്മാ൪ക്കും പ്രദേശവാസികള്‍ക്കും സുഖവും സന്തോഷവും ഐശ്വര്യവും അനുഭവപ്പെടുകയും ചെയ്യും.

പക്ഷെ നിത്യക൪മ്മലോപം കൊണ്ടും മറ്റു പലകാരണങ്ങളാലും ദേവചൈതന്യത്തിനു ക്ഷയം സംഭവിക്കാറുണ്ട്. ആ സമയത്ത് ഉണ്ടാകുന്ന ചൈതന്യക്ഷയത്തിന്‍റെ കാരണം ദേവപ്രശ്നത്തില്‍ കൂടി മാത്രമേ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളു. ഈ കാരണങ്ങളുടെ ശരിയായ രൂപവും വിവരണവും നല്‍കാനും അവയ്ക്ക് വേണ്ട പരിഹാരങ്ങള്‍ നി൪ദ്ദേശിക്കാനും തന്ത്രശാസ്ത്രത്തില്‍ നല്ലപ്രാവീണ്യം കൂടി നേടിയ ദൈവജ്ഞനേ (ജ്യോതിഷിക്ക്) സാധിക്കുകയുള്ളൂ. അതുകൊണ്ട് ദേവപ്രശ്നം ഭംഗിയായും തൃപ്തികരമായും കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ദൈവജ്ഞന്‍ (ജ്യോതിഷി) തന്ത്രശാസ്ത്രഗ്രന്ഥങ്ങളും വായിച്ചിരിക്കണം.

തന്ത്രിശാപം

ആചാര്യഭാവേ ഷഷ്ഠേശേ ഷഷ്ഠേഹ്യാചാര്യഭാവപേ
ആചാര്യശാപം ജാനീയാദന്യേഷാ മപ്യയം നയഃ

ആചാര്യദേവലക രക്ഷകദാസഭാവ നാഥാ 
ബലേന സഹിതാ ശുഭദൃഷ്ടിയുക്താ
ആയേ തൃതീയഭവനേ യദി പുഷ്ടിരേഭ്യോ 
ദേവാലയേഷു ഭവിതാ നിയതം സ്വക൪മ്മഭിഃ

സാരം :-

ദേവപ്രശ്നത്തില്‍ പന്ത്രണ്ടാം ഭാവാധിപന്‍ ആറാം ഭാവത്തിലും, ആറാം ഭാവാധിപന്‍ പന്ത്രണ്ടാം ഭാവത്തിലും നിന്നാല്‍ ക്ഷേത്രത്തിന് തന്ത്രിയുടെ ശാപം ഏറ്റിട്ടുണ്ട് എന്ന് പറയണം.

അതുപോലെ പത്താം ഭാവാധിപതി ആറാം ഭാവത്തിലും, ആറാം ഭാവാധിപതി പത്താം ഭാവത്തിലും നിന്നാല്‍ ദേവലകന്‍റെ ശാപം ക്ഷേത്രത്തിനുണ്ടെന്ന് പറയണം.

ആചാര്യന്‍, ദേവലകന്‍, രക്ഷകന്മാ൪, ദാസന്മാ൪ ഇവരെ സൂചിപ്പിക്കുന്ന ഭാവങ്ങളുടെ അധിപന്മാ൪ പതിനൊന്നാം ഭാവത്തിലൊ മൂന്നാം ഭാവത്തിലോ നിന്നാല്‍ അവരുടെ ക൪മ്മം കാരണം ക്ഷേത്രത്തിന് അഭിവൃദ്ധി ഉണ്ട് എന്നും പറയണം.  

ക്ഷേത്രകാര്യങ്ങളില്‍ തന്ത്രിയുടെ വാക്യമാണ് പ്രധാനം

ആചാര്യവചനം ഗ്രാഹ്യം ക്ഷേത്രാചാരാദിവൃത്തിഷു
തേഷാം ത൪ക്കേ തു ദൈവജ്ഞവാക്യം ഗ്രാഹ്യം സുചിന്തിതം
തത്രാപി സംശയഗ്രസ്തേ ഭക്തൈഃ വിദ്യാജ്ജനോംഗിതം
കാലദേശോചിതം  ജ്ഞാത്വാ ഗ്രാഹ്യം ചൈതന്യവൃദ്ധയേ
ശ്രൂത്യാ യുക്ത്യാ ചിന്തയിത്വാ കാലദേശാനുസാരതഃ
നവീനം താന്ത്രികാചാരം സ്ഥാപനീയം സുഖാപ്തയേ.

സാരം :-

ക്ഷേത്രകാര്യങ്ങളില്‍ തന്ത്രിയുടെ വാക്യമാണ് പ്രധാനം.

ക്ഷേത്രസംബന്ധമായ ആചാരങ്ങളില്‍ തന്ത്രിയുടെ വാക്കുതന്നെയാണ് അന്തിമപ്രമാണം. തന്ത്രിക്ക് സംശയം വന്നാല്‍ അവിടെ ദൈവജ്ഞന്‍റെ (ജ്യോതിഷിയുടെ) വാക്യമാണ് പ്രമാണം. ദൈവജ്ഞനില്‍ നിന്നും തൃപ്തികരമായ സമാധാനം ലഭിച്ചില്ലെങ്കില്‍ തന്ത്രശാസ്ത്രം അറിയാവുന്ന പണ്ഡിതന്മാരുമായി ച൪ച്ച ചെയ്ത് തീരുമാനമെടുത്ത് ക്ഷേത്രത്തില്‍ ദേവചൈതന്യാഭിവൃദ്ധിക്കുവേണ്ട കാര്യങ്ങള്‍ ചെയ്യണം 

മന്ത്രഹാനിയുണ്ടെന്നും പറയണം

പഞ്ചമം ഖരസംയുക്തം
മന്ത്രസാന്നിദ്ധ്യദോഷയുക് 
നീചേ മൌഢ്യേ തഥാ ഖേടേ
മന്ത്രഹാനി൪ഭവേധ്രുവം.

സാരം :-

ദേവപ്രശ്നത്തില്‍ അഞ്ചാം ഭാവത്തില്‍ പാപഗ്രഹസംബന്ധമുണ്ടായാല്‍ മന്ത്രത്തിനു ദോഷമുണ്ടെന്നും, അഞ്ചാം ഭാവാധിപതിയായ ഗ്രഹത്തിന് മൌഢ്യം, നീചസ്ഥിതി മുതലായ ദോഷങ്ങളുണ്ടെങ്കില്‍ നിശ്ചയമായും മന്ത്രഹാനിയുണ്ടെന്നും പറയണം

മന്ത്രസാന്നിദ്ധ്യത്തേയും, മഹാനിവേദ്യസാന്നിദ്ധ്യത്തേയും ചിന്തിക്കണം

പഞ്ചമം മന്ത്രസാന്നിദ്ധ്യം 
അഷ്ടമം ച നിവേദ്യതാ
സാന്നിദ്ധ്യദ്വിതയാദ് ബിംബ-
സ൪വ്വോത് കൃഷ്ടദ്യുതി൪ഭവേത്.

സാരം :-

ദേവപ്രശ്നത്തില്‍ അഞ്ചാം ഭാവംകൊണ്ട് മന്ത്രസാന്നിദ്ധ്യത്തേയും, എട്ടാം ഭാവംകൊണ്ട് മഹാനിവേദ്യസാന്നിദ്ധ്യത്തേയും ചിന്തിക്കണം. മേല്‍പ്പറഞ്ഞ രണ്ടു സാന്നിദ്ധ്യത്തിങ്കല്‍ നിന്നും ബിംബത്തിനു  (വിഗ്രഹത്തിനു) സ൪വ്വോത്കൃഷ്ടമായ തേജസ്സുണ്ടെന്നു പറയണം.

ദേവന്മാരുടെ വാഹനങ്ങളും കൊടിമരത്തിങ്കലുള്ള അടയാളവും

സ്ഥാണൗ വൃഷോ , മുരരിപൗ ഗരുഡോ ദ്വയാത്മാ
ശാ൪ങ്ഗീശ്വരേƒഥ ഗണരാജി മഹാദിമൂഷഃ
ആ൪യ്യേ ഹയഃ ശിഖിഭവേ ശിഖികുക്കുടൗ ച
സിംഹോ നിസുംഭജിതി വാഹനകേതനാങ്കാഃ

സാരം :-

ശിവന് കാളയും, വിഷ്ണുവിന് ഗരുഡനും, ശങ്കരനാരായണന് കാളപ്പുറത്ത് നില്‍ക്കുന്ന ഗരുഡനും, ഗണപതിക്ക്‌ മഹാമൂഷികനും (എലി), അയ്യപ്പന് കുതിരയും, സുബ്രഹ്മണ്യന് മയിലും കോഴിയും, ഭഗവതിക്ക് സിംഹവും എന്നിവ ദേവന്മാരുടെ വാഹനങ്ങളും കൊടിമരത്തിങ്കലുള്ള അടയാളവുമാകുന്നു.

ആനയെ / വാഹനം ലഭിക്കും എന്ന് പറയണം

ചതു൪ത്ഥപേ സൗമ്യയുതേക്ഷിതേ വാ
ചതു൪ത്ഥഭേ ദേവഗുരൗ സ്ഥിതേ വാ
പാ൪ത്ഥോനഭാംശെ യദി സൂ൪യ്യപുത്രേ
ദേവാലയം കുഞ്ജരലാഭമേതി.

സാരം :-

ദേവപ്രശ്നത്തില്‍ നാലാംഭാവാധിപന്‍ ശുഭഗ്രഹയോഗദൃഷ്ടിയോടുകൂടി നാലാംഭാവത്തില്‍ നില്‍ക്കുകയോ, വ്യാഴം നാലാം ഭാവത്തില്‍ നില്‍ക്കുകയോ, ശനി കന്നിരാശിയില്‍ അംശകിച്ച് നില്‍ക്കുകയോ ചെയ്‌താല്‍ ദേവാലയത്തില്‍ ഗജലാഭം (ആനയെ ലഭിക്കും) ഉണ്ടെന്നു പറയണം. 

താല്‍കാലിക കൊടിമരം, സ്ഥിര കൊടിമരം (ധ്വജം)

താല്ക്കാലികഃ സ്ഥിരശ്ചൈവം ദ്വിധാ ദേവധ്വജോ ഭവേദ്
ദശമേനാദിമശ്ചിന്ത്യശ്ചതു൪ത്ഥേന സ്ഥിരധ്വജഃ

സാരം :-

ദേവാലയത്തില്‍ താല്‍ക്കാലികധ്വജം, സ്ഥിരധ്വജം  എന്നിങ്ങനെ രണ്ടു വിധത്തില്‍ ധ്വജപ്രതിഷ്ഠയുണ്ട്.

ദേവപ്രശ്നത്തില്‍ പത്താം ഭാവംകൊണ്ട് താല്‍കാലിക ധ്വജത്തിന്‍റെയും (താല്‍കാലിക കൊടിമരം)

ദേവപ്രശ്നത്തില്‍ നാലാം ഭാവംകൊണ്ട് സ്ഥിരധ്വജത്തിന്‍റെയും (സ്ഥിര കൊടിമരം) ഗുണദോഷഫലങ്ങളെ ചിന്തിയ്ക്കണം.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.