ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം


മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ആലുവ മഹാദേവ ക്ഷേത്രം.ഇന്ന് ഭാരതത്തിലെ അതിപ്രധാനമായ ദേശീയ തീർത്ഥാടന കേന്ദ്രം കൂടിയാണ് ആലുവ മണപ്പുറം.

വില്യമംഗലം സ്വാമികൾ അനന്തൻ കാട് അന്വേഷിച്ചു പോകുന്ന വഴി ക്ഷേത്രം സ്ഥിതി ചെയ്യുന്നതായ സ്ഥലത്ത് എത്തിയപ്പോൾ അവിടമാകെ ജടവിരിച്ചു കിടക്കുന്നതായി അദ്ദേഹത്തിന്റെ ജ്ഞാന ദൃഷ്ടിയിൽ തെളിയുകയും ചെയ്തു. അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താനായി അദ്ദേഹം (ജടയിൽ ചവിട്ടാൻ പാടില്ലാത്തതിനാൽ ) മുട്ടുകുത്തി വന്ന് ഭഗവാന്റെ സ്വയം ഭൂവായ ലിംഗ വിഗ്രഹം കാണുകയും തുടർന്ന് അന്നത്തെ കരപ്രമാണിമാരെയും ,അടുത്ത് താമസമുണ്ടായിരുന്ന നമ്പൂരിമാരെയും വിളിച്ചുവരുത്തി പരമശിവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു .അതനുസരിച്ച് അന്ന് അവിടെ ഉണ്ടായിരുന്ന നമ്പൂതിരിമാർ കവുങ്ങിൻ പാളയിൽ നിവേദ്യം കൊടുക്കുകയും സ്വാമിയിൽ നിന്ന് അത് ഭഗവാന് സമർപ്പിക്കുകയും ചെയ്തു.

മകരസംക്രാന്തി ദിവസമാണ് സ്വാമികൾ മഹാദേവനെ കണ്ടെത്തിയത് .മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാര ക്രമങ്ങളും ആലുവ മഹാദേവ ക്ഷേത്രത്തിലുണ്ട് മകരം മുതൽ മേടംവരെ (3-മാസക്കാലം )മാത്രമെ ദീപാരാധന ,പൂജ എന്നിവ ഉള്ളൂ .അഞ്ചു വിളക്കുകൾ ആണ് (പഞ്ചവിളക്കുകൾ ) ഈ ക്ഷേത്രത്തിലുള്ളത് .ഇവ അഞ്ചും ഒരുവർഷം തൊഴാൻ സാധിക്കുന്നത് വളരെ പുണ്യമാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത് .അവ 1-മകരവിളക്ക് ,2-ശിവരാത്രി വിളക്ക് ,3 - കൊടിപ്പുറത്ത് വിളക്ക് ,4 - ഉത്രവിളക്ക്(മീനമാസം ),5-വിഷുവിളക്ക് എന്നിവയാണ് . ഇവിടെ മീനമാസത്തിൽ തിരുവാതിര പടഹാദി കൊടിയേറ്റായി ഉത്രം വിളക്കോടുകൂടി സമാപിക്കുന്ന തരത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്.

ഗംഗാ നദി ആയ പെരിയാർ വർഷക്കാലത്ത് കരകവിഞ്ഞ് ഉയരുമ്പോഴാണ് ഭഗവാന് ആറാട്ട് നടക്കാറ് . ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വലിയ ഒരു കരിങ്കൽ തറ മാത്രമേ ഉള്ളൂ ബാക്കി എല്ലാം താൽക്കാലികമായി ഉണ്ടാക്കുന്നതാണ്. ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നും ഇതിൽ അസൂയമൂലം ഇന്ദ്രൻ കോഴി ആയിവന്ന് കൂവി ഭൂത ഗണങ്ങൾ നേരം പുലർന്നതായി കരുതി നിർമ്മാണം നിർത്തി പോയ്‌ എന്നും പുരാണങ്ങൾ പറയുന്നു.

ആലുവ ,കടുങ്ങല്ലൂർ ,തിരുവാല്ലൂർ ഈ മൂന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുകഥ വാമൊഴിയായി കേൾക്കുന്നു .ഒരു സർപ്പം നീണ്ടുകിടക്കുന്ന പ്രതീതിയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും .തലഭാഗം ആലുവായും ,നടുഭാഗം നടുങ്ങല്ലൂരും (ഇത് ലോപിച്ച് ഇന്ന് കടുങ്ങല്ലൂർ ആയി ),വാലിന്റെ ഭാഗം തിരുവാല്ലൂരും ആയി എന്നാണ് കഥ .

ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലങ്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു ആ പക്ഷി ശ്രേഷ്ഠന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം (നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്. ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്...

മൂന്നേടം തൊഴുക എന്നാ ചടങ്ങ് പണ്ടുകാലങ്ങളിൽ മേൽപറഞ്ഞ മൂന്നു ക്ഷേത്രങ്ങളെയും ബന്ധപ്പെടുത്തി നടന്നു വന്നിരുന്നു .ഇത് കാലങ്ങളായി നിന്ന് പോയിരിക്കുക ആയിരുന്നു . കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമിക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്നത്തിൽ ഇത് പുനരാരംഭിക്കാൻ നിർദേശിക്കുകയും അതുപ്രകാരം  മകരമാസത്തിൽ മൂന്നംബല ദർശനം പുനരാരംഭിച്ചിട്ടുണ്ട് .ശിവനിൽ തുടങ്ങി ശിവനിൽ അവസാനിക്കുക എന്നതാണ് ഈ മൂന്ന് ക്ഷേത്രങ്ങൾ തമ്മിലുള്ള പ്രത്യേകത .ആലുവയിൽ ശിവനും ,കടുങ്ങല്ലൂരിൽ നരസിംഹ സാന്നിധ്യമുള്ള മഹാവിഷ്ണുവും,തിരുവാല്ലൂരിൽ ശിവനുമാണ് പ്രതിഷ്ഠ.

ആലുവ ക്ഷേത്രത്തിൽ (പാങ്കോട്  )ചേന്നാസ് പരമേശ്വരൻ നമ്പൂതിരി പാടാണ് ക്ഷേത്ര തന്ത്രി. ശാന്തി അവകാശം വില്യമംഗലത്ത് സ്വാമിയിൽ ഏൽപ്പിച്ച് നൽകിയ മുല്ലപ്പിള്ളി മനയിലെ നമ്പൂതിരിമാർക്കാണ്(കാരാണ്മ ശാന്തിയാണ് ).

പ്രധാന വഴിപാടുകൾ

നെയ്യ് വിളക്ക് ,മൃത്യുഞ്ജയം,പുഷ്പാഞ്ജലി,ജലധാര ,സഹസ്രകുംഭാഭിഷേകം ;ക്ഷീരധാര മുതലായവയാണ്.

കർക്കിടകവാവ്, തുലാവാവ്, ശിവരാത്രി വാവ് മുതലായ നാളുകളിലാണ്‌ പിത്യ കർമ്മങ്ങൾക്ക് പ്രധാന്യം.

എല്ലാ മാസത്തിലെ കറുത്ത വാവിനും പ്രാധാന്യം ഉണ്ടെങ്കിലും മേൽപറഞ്ഞ മൂന്ന് വാവുകൾക്ക് അമിതപ്രാധാന്യമുണ്ട്. ബലി കർമ്മാധികൾക്ക് ആലുവയിൽ പ്രാധാന്യം വന്നതിന് പ്രധാനമായും പറഞ്ഞു കേൾക്കുന്നത് രാവണന്റെ വെട്ടേറ്റ് വീണ ജടായു എന്ന പക്ഷി ശ്രേഷ്ഠൻ ശ്രീരാമനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിനു ശേഷം മരിക്കുകയും ആ പക്ഷി ശ്രേഷ്ഠന്റെ മരണാനന്തര ക്രീയകൾ പൂർണ്ണാനദി ആയ പെരിയാർ തീരത്ത് (ക്ഷേത്ര ഭാഗത്ത് )ശ്രീരാമൻ ചെയ്തു എന്നുമാണ്.

ത്രിവേണി സംഗമം എന്ന് കൂടി പറഞ്ഞു കേൾക്കുന്നു .ഇതിന് കാരണം ക്ഷേത്രത്തിന് അല്പ്പം കിഴക്കുമാറി പുഴ മൂന്ന് ഭാഗമായി തിരിഞ്ഞ് ക്ഷേത്രഭാഗത്ത് വന്ന് സന്ധിക്കുന്നതായി കാണുന്നു .അതുകൊണ്ടാണ് ആലുവ മണപ്പുറത്ത് മഹാദേവന്റെ സാന്നിധ്യത്തിൽ ബലികർമ്മങ്ങൾക്ക് പ്രാധാന്യം വന്നത് .തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം...!

ഓം നമഃ ശിവായ

മന്ത്രങ്ങളുടെ പുരുഷസ്ത്രീഭേദങ്ങൾ

മന്ത്രങ്ങളെ പുരുഷമന്ത്രങ്ങളെന്നും സ്ത്രീമന്ത്രങ്ങളെന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. അവസാനത്തിൽ ഫട്, വഷട്, എന്ന് അവസാനിക്കുന്ന മന്ത്രങ്ങൾ പുരുഷമന്ത്രങ്ങൾ, അവസാനത്തിൽ വൗഷട്, സ്വാഹാ, എന്ന് വരുന്ന മന്ത്രങ്ങൾ സ്ത്രീമന്ത്രങ്ങൾ.

മന്ത്രഭേദങ്ങൾ

മന്ത്രത്തിലുള്ള അക്ഷരസംഖ്യ, പുരുഷ്വത്വ സ്ത്രീത്വങ്ങൾ, കൂടം - അകൂടം, ഇവയെ അടിസ്ഥാനമാക്കി മന്ത്രങ്ങൾക്ക് പല ഭേദങ്ങൾ ഉണ്ട്.

1. പിണ്ഡം :- ഒരു അക്ഷരമുള്ള മന്ത്രം

2. കർത്തരി :- രണ്ട് അക്ഷരങ്ങളുള്ള മന്ത്രം

3. ബീജം :- മൂന്നോ അതിൽ കൂടുതലോ അക്ഷരങ്ങളുള്ള മന്ത്രം.

4. മന്ത്രം :- 10 അക്ഷരങ്ങൾ മുതൽ 20 അക്ഷരങ്ങൾവരെയുള്ള മന്ത്രങ്ങൾ.

5. മാലാ :- 20 അക്ഷരങ്ങളിൽ കൂടുതലുള്ള മന്ത്രങ്ങൾ.

6. കൂടമന്ത്രങ്ങൾ :- അനേകം സംയുക്താക്ഷരങ്ങൾ ചേർന്നുവരുന്ന മന്ത്രങ്ങൾ.

7. അകൂടമന്ത്രങ്ങൾ :- അക്ഷരങ്ങൾ സാധാരണരീതിയിൽ കാണുന്ന മന്ത്രങ്ങൾ.

ബഹുവർണ്ണാസ്തു യേ മന്ത്രാഃമാലാമന്ത്രാസ്തു തേ സ്മൃതാഃ
നവാക്ഷരാന്താ യേ മന്ത്രാഃ ബീജസംജ്ഞാഃ പ്രകീർത്തിതാഃ
പുനർവിംശതിവർണ്ണാന്താ മന്ത്രാ മന്ത്രാസ്തഥോദിതാഃ
തതോധികാക്ഷരാ മന്ത്രാ മാലാമന്ത്രാ ഇതി സ്മൃതാഃ

മന്ത്രസാധന (മന്ത്രജപം) ആരംഭിക്കുന്നതിനുള്ള മുഹൂർത്തങ്ങൾ

സാധകന് യോജിച്ച ദേവത, മന്ത്രം ഇവ നിശ്ചയിച്ചു കഴിഞ്ഞാൽ മന്ത്രസാധന തുടങ്ങാൻ അനുകൂലമായ സമയം നോക്കണം, ഇതിന് അനുകൂലമായ മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം, യോഗം, കരണം, ലഗ്നരാശി എന്നിവ തെരഞ്ഞെടുക്കണം.

അനുകൂലമാസങ്ങൾ :- വൈശാഖം (ഇടവം), ശ്രാവണം (ചിങ്ങം), അശ്വിനം (തുലാം), കാർത്തികം (വൃശ്ചികം), മാർഗശീർഷം (ധനു), മാഘം (കുംഭം), ഫാൽഗുനം (മീനം), ശ്രീകൃഷ്ണനെ സംബന്ധിച്ച മന്ത്രങ്ങൾക്ക് ചൈത്രമാസം (മേടം) നല്ലതാണ്, ലക്ഷ്മീമന്ത്രത്തിന് കർക്കിടകമാസം നല്ലതാണ്. അധിമാസങ്ങളിൽ മന്ത്രസാധന തുടങ്ങരുത്.

അനുകൂലപക്ഷങ്ങൾ :- മന്ത്രോപദേശം ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും സ്വീകരിക്കാം. പക്ഷേ മന്ത്രജപം തുടങ്ങുന്നത് ശുക്ലപക്ഷത്തിലേ ആകാവൂ. മോക്ഷപ്രധാനങ്ങളായ മന്ത്രങ്ങളുടെ ജപം ആരംഭിക്കുന്നതിന് കൃഷ്ണപക്ഷവും മറ്റ് മന്ത്രങ്ങളുടെ ജപത്തിന് ശുക്ലപക്ഷവുമാണ് നല്ലത്.

അനുകൂലതിഥികൾ :- മന്ത്രജപം തുടങ്ങാൻ ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി, ദശമി, ഏകാദശി, ദ്വാദശി പൗർണ്ണമി, എന്നീ തിഥികൾ നല്ലതാണ്. ചതുർത്ഥി, അഷ്ടമി, നവമി, ചതുർദശി, എന്നീ തിഥികൾ മന്ത്രജപം തുടങ്ങാൻ വർജ്ജിക്കണം. അക്ഷയതൃതീയ, നാഗപഞ്ചമി, ശ്രീകൃഷ്ണജന്മാഷ്ടമി, അമാവാസ്യ എന്നിവ മന്ത്രജപം തുടങ്ങുന്നതിന് സ്വീകരിക്കാം.

അനുകൂലവാരങ്ങൾ :- തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, എന്നീ ദിവസങ്ങൾ മന്ത്രജപം ആരംഭിയ്ക്കുന്നതിന് ശുഭമാണ്. ഞായർ, ചൊവ്വ, ശനി എന്നിവ വർജ്ജിക്കണം. 

അനുകൂലനക്ഷത്രങ്ങൾ :- അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, മകം, ചോതി, അനിഴം, മൂലം, ഉത്രാടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് ഉത്തമമാണ്.

അനുകൂലനിത്യയോഗങ്ങൾ :- 27 നിത്യയോഗങ്ങളിൽ പ്രീതി, ആയുഷ്മാൻ, സൗഭാഗ്യം, ശോഭനം, ധൃതി, വൃദ്ധി, സുക്കർമ്മ, സാധ്യ, ഹർഷണ, വരീയാൻ, ശിവ, സിദ്ധി, ഇന്ദ്ര എന്നീ നിത്യയോഗങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലങ്ങളാണ്.

അനുകൂലകരണങ്ങൾ :- ബവം (സിംഹം), ബാലവം (പുലി), കൗലവം (പന്നി), തൈതിലം (കഴുത), വണിജ (പശു) എന്നീ കരണങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലമാണ്.

അനുകൂല ലഗ്നരാശികൾ :- ഇടവം, ചിങ്ങം, കന്നി, മീനം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലമാണ്. വിഷ്ണുമന്ത്രജപം ആരംഭിക്കുന്നതിന് മേടം, വൃശ്ചികം, ചിങ്ങം, കുംഭം എന്നീ രാശികൾ നല്ലതാണ്. ശക്തിമന്ത്രങ്ങൾക്ക് മിഥുനം, കന്നി, ധനു, മീനം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് നല്ലതാണ്. ശിവ മന്ത്രങ്ങൾക്ക് മേടം, കർക്കിടകം, തുലാം, മകരം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് ഉത്തമമാണ്.

മന്ത്രമഹാവിദ്യകൾ

മന്ത്രവിദ്യകളെ " കാളി കുലം, ശ്രീകുലം " എന്ന് രണ്ട് വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. 

1). കാളി
2). താര
3). ഷോഡശി
4). ഭുവനേശ്വരി
5). ധൂമാവതി
6). ഛിന്നമസ്ത
7). ത്രിപുരഭൈരവി
8). ബഗല
9). മാതംഗി
10). കമല

കാളികുലത്തിൽ രക്തകാളി, മഹിഷമർദ്ദിനി, ത്രിപുരാ, ദുർഗ്ഗ, പ്രത്യംഗിരാ എന്നീ അഞ്ച് വിഭാഗങ്ങൾ കൂടി ഉൾപ്പെടുന്നു. 

ശ്രീകുലത്തിൽ ത്രിപുരസുന്ദരി, ത്രിപുരഭൈരവി, ബഗളാ, കമലാ, ധൂമാവതി, മാതംഗി, ബാലാ, സ്വപ്നാവതി, മധുമതി എന്നിവർ ഉൾപ്പെടുന്നു. 

ഇതുപോലെ തന്നെ ശീഘ്രഫലം നൽകുന്ന ഉപാസ്യ ദേവതകളാണ്, മഹാഭൈരവൻ, ചണ്ഡേശ്വരൻ, ശൂലപാണി, വടുകഭൈരവൻ, നരസിംഹം, രാമൻ, കൃഷ്ണൻ, മാർത്താണ്ഡഭൈരവൻ, വേതാളം, ഗണപതി, ഉച്ഛിഷ്ടഗണപതി, ശ്മശാനഭൈരവി, ഉന്മുഖി, ചണ്ഡികാ, ലക്ഷ്മി, സരസ്വതി മുതലായവർ.

ശാക്തേയവും ഗുളികനും

മലബാറിൽ മാത്രം പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ഉപഗ്രഹകാരകനായ ദേവനാണ് ഗുളികൻ. ജ്യോതിഷത്തിൽ പറയപ്പെടുന്ന അതേ ഗുളികൻ തന്നെയാണിത്. ഗുളികന്റെ ആരാധന ശാക്തേയ സമ്പ്രദായത്തിൽ പെട്ടതല്ല. എങ്കിലും മിക്കവാറും ശാക്തേയപൂജ നടക്കുന്ന ഇടങ്ങളിൽ വാസ്തുവിന്റെ സംരക്ഷകനായി ഗുളികനെ പ്രതിഷ്ഠിച്ചു കാണുന്നുണ്ട്. ശാക്തേയപൂജയിൽ ഉപയോഗിക്കുന്ന നിവേദ്യത്തിന്റെ ഒരംശം ഗുളികന് വേണ്ടിയും മാറ്റിവയ്ക്കാറുണ്ട്. കുട്ടിച്ചാത്തൻ തുടങ്ങിയ മറ്റുഭൂതദൈവങ്ങളേയും ഇങ്ങനെ ചിലയിടങ്ങളിൽ ഉപചരിക്കാറുണ്ട്.

ശാക്തേയവും കളരിയും

ശ്രീപരശുരാമൻ കേരളം സൃഷ്ടിച്ചു മലയോരങ്ങളിൽ കുറെ ശാസ്ത്രൃക്ഷേത്രങ്ങളും ഇടനാടുകളിൽ ശിവക്ഷേത്രങ്ങളും തീരദേശങ്ങളിൽ ദുർഗ്ഗാക്ഷേത്രങ്ങളും സ്ഥാപിച്ചുവെന്നാണല്ലോ ഐതിഹ്യം. ഇവ കൂടാതെ നാൽപത്തിനാല് കളരികളും സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. കളരിയുടെ അധിദേവത ശ്രീ ഭദ്രകാളിയാണ്. കളരിയിലെ ഗുരു - ഗണപതി സങ്കൽപങ്ങളും കന്നിമൂലയിലെ പൂത്തറയും ശ്രദ്ധിക്കേണ്ടതാണ്. ഒമ്പതു തട്ടുകളോടുകൂടിയ പൂത്തറ നവാവരണങ്ങളോടുകൂടിയ ശ്രീചക്രത്തെ അനുസ്മരിപ്പിക്കുന്നതാകുന്നു. വാസ്തുപുരുഷന്റെ മൂലാധാരസ്ഥാനമത്രെ കന്നിമൂല. ക്ഷേത്രങ്ങളിൽ തന്നെ കന്നിമൂലയിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നത് മൂലാധാരാസ്ഥിതനായ ഗണനായകൻ എന്ന സങ്കൽപത്തിലാണ്. ഇവിടെ കന്നിമൂലയിലെ പൂത്തറയിൽ ശ്രീഭദ്രകാളി അധിവസിക്കുന്നതായി സങ്കല്പിക്കപ്പെടുന്നു. ഇത് മൂലാധാരസ്ഥിതമായ ജീവശക്തി അഥവാ കുണ്ഡലിനിശക്തിതന്നെ. ഉണർന്നുവരുന്ന കുണ്ഡലിനിയുടെ ഉപാസനയത്രെ. അതിനാൽ ശാക്തേയവും കളരിയും തമ്മിൽ ബന്ധമുള്ളതായി കാണുന്നു. തന്നെയുമല്ല ശാക്തേയ സമ്പ്രദായക്കാരാണ് മിക്കവാറും കളരികളിലെ പൂജാദികർമ്മങ്ങൾ നിർവ്വഹിച്ചു പോന്നിരുന്നതും പണ്ടുകാലത്തെ ശാക്തേയ ഗുരുക്കന്മാർ തന്നെ വളരെ വലിയെ കളരി അഭ്യാസികളായിരുന്നെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ആയോധനകല (ധനുർവേദം) യോഗശാസ്ത്രം, ആയുർവേദം, തന്ത്രശാസ്ത്രം എന്നീ ശാസ്ത്രങ്ങളുടെ സമ്മിളിത രൂപമാണ് കളരികൾ. ധനുർവേദത്തിലെ അസ്ത്രമന്ത്രങ്ങളും, യോഗശാസ്ത്രത്തിലെ ആസന്ന പ്രാണായാമാദികളും ആയുർവേദതത്വങ്ങളും തന്ത്രശാസ്ത്രാധിഷ്ടിതമായ ശാക്തേയത്തിലും കാണാവുന്നതാണ്. 

ആയില്യവും നാഗമരവും (നാങ്ക്)


സർപ്പങ്ങളുടെ പൂവെന്നാണ് നാഗമരപ്പൂവിനെ വിളിക്കുന്നത്. ഈ മരത്തിൽ നിന്നുതന്നെ പാമ്പിൻവിഷത്തിനുള്ള പ്രതിവിധിയും ഉണ്ടാക്കുന്നുണ്ട്. നാഗമരത്തെ നാങ്ക് എന്നും അറിയപ്പെടും.

" രൗദ്രശ്ചപലോ വാഗ്‌മീ ഗണേശ്വരോ ജ്ഞാനവാൻ ശഠോ ധൂർത്ത ബഹ്വായാസോ ധനവാൻ കൃതഘ്ന ആശ്ലേഷഭേ വിനീതശ്ച "

രൗദ്രസ്വഭാവവും ചപലതയും വാക്സാമർഥ്യവും ഉള്ളവനായും സംഘത്തിന്റെയും സമുദായത്തിന്റെയും നായകനായും ജ്ഞാനിയായും ശഠനായും വിടവൃത്തിയുള്ളവനായും ഉപകാരസ്മരണയില്ലാത്തവനായും ഭവിക്കും. സർപ്പസംബന്ധമായ കർമ്മങ്ങൾ, വിഷസംബന്ധമായ കാര്യങ്ങൾ, കപടപ്രവൃത്തികൾ, സാഹസപ്രവൃത്തികൾ എന്നിവ ചെയ്യുന്നതിനുള്ള ദിവസമായിട്ടും ആയില്യത്തെ എടുക്കണം. ഈ നക്ഷത്രത്തിന്റെ മൃഗം കരിമ്പൂച്ചയാണ്.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ

" ശംസർവദക്ഷപാപാഃ കൃതഘ്ന ധൂർത്തശ്ച ഭൗജംഗേ " എന്ന് ആയില്യംകാരെപ്പറ്റി പറയുന്നുണ്ട്.

ആയില്യം നക്ഷത്രം സർപ്പപ്രധാനമാണ്. നാഗമരവും സർപ്പപ്രധാനമാണ്. ദാമ്പത്യസുഖം കുറഞ്ഞവരായിട്ടാണ് ആയില്യക്കാരെ കാണുന്നത്.

ഒരേ സമയം സ്നേഹിക്കയും വെറുക്കപ്പെടുകയും ചെയ്യുന്നവരാണ് ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ. ഏത് സാഹചര്യത്തിലും വൃത്തിയായി നടക്കാൻ താല്പര്യപ്പെടുന്നവർ. നിഗൂഢമായ ഒരു പരിവേഷം ആയില്യം നക്ഷത്രക്കാർക്ക് ചുറ്റും ചാർത്തപ്പെടും.

(മെസുവ ഫെറിയ, ലിൻ. (ഗട്ടിഫെറേ ക്ലൂസിയേസി), മെസുവ നഗസേറിയം (ബർമ്. എഫ്.) കോസ്റ്റർമാൻസ്.

സംസ്കൃതം :- നാഗ.
ഹിന്ദി :- നാഗകേസർ
ബംഗാളി :- നാഗേശ്വര
മറാഠി :- നാഗചമ്പ
തമിഴ് :- നാകു
കന്നഡ :- നാഗകേസർ
തെലുങ്ക് :- നാഗചമ്പകമു
ഇംഗ്ലീഷ് :- Messua Tree, Iron Wood.

ഉഷ്ണമേഖലാവനങ്ങളിൽ വളരുന്ന വലിയ മരം. മഞ്ഞക്കറയുണ്ട്. തൊലി പൊഴിക്കുന്ന സ്വഭാവമുണ്ട്. നാങ്കിൽ മെസ്സുവ കൊറൊമാൻ ഡലിന എന്ന മണിനാങ്കും, ഇലകൾക്ക് തീരെ വീതി കുറഞ്ഞ്, വലിയ പൂവുള്ള നല്ല പൊക്കം വെക്കുന്ന ഇനത്തിന് നീർനാങ്ക് മെസുവ സ്വീഷിയോസ എന്നും അറിയുന്നു. ഫെബ്രുവരി മുതൽ ജൂൺ വരെയാണ് ചുരുളിയുടെ വസന്തം. വെള്ള നിറത്തിലുള്ള പൂക്കളാണ്. കായയ്ക്ക് അണ്ഡാകൃതിയാണ്. ഒരു കയ്യിൽ 4 വിത്തുകൾ വരെ ഉണ്ടാകാം. നിത്യഹരിതവനങ്ങളിലെ തണൽ ഇഷ്ടപ്പെടുന്ന വലിയ മരമാണ് നാങ്ക്. ശൈത്യവും തീയ്യും സഹിക്കില്ല. കോപ്പിസ് ചെയ്യാറില്ല. നല്ല നീർവലിവുള്ള അലുവിയൽ മണ്ണിലും ചുവന്ന ലോമിലും നന്നായി വളരും. കളിമണ്ണിൽ വളരുകയില്ല.

വിത്തിന് ജീവനക്ഷമത വളരെ കുറവാണ്. അതുകൊണ്ട് തന്നാണ്ടിൽ തന്നെ ഉപയോഗിക്കണം. ഒരു കിലോ വിത്തിൽ മുന്നൂറോളം എണ്ണം കാണും. വിത്ത് മുളയ്ക്കാൻ ഒരാഴ്ച മുതൽ എട്ട് ആഴ്ച വരെ വേണ്ടിവരും. മന്ദവളർച്ചയുള്ള സസ്യമാണ്. നൂറുകൊല്ലം കൊണ്ട് മാത്രമേ 80 സെന്റിമീറ്റർ ചുറ്റളവുള്ള തടി കിട്ടുകയുള്ളു.

തടിക്ക് നല്ല ബലവും ഉറപ്പും ഉണ്ട്. തടിയുടെ വെള്ളയ്ക്ക് വെണ്ണയുടെ നിറമാണ്. കാതലിന് തവിട്ടുനിറവും, തടികളിൽ പണിയാൻ പ്രയാസമാണ്. അതുകൊണ്ട് തവിട്ടുനിറവും. തടികളിൽ പണിയാൻ പ്രയാസമാണ്. അതുകൊണ്ട് ചുരുക്കമായേ വീട് നിർമാണത്തിന് ഉപയോഗിക്കാറുള്ളു. എന്നാൽ പാലം, റെയിൽവേ സ്ലീപ്പറുകൾ മുതലായവയ്ക്ക് ധാരാളമായി ഉപയോഗിച്ചുവരുന്നു.

നാങ്കിൻ പൂവും കായും തൊലിയും ഔഷധമൂല്യമുള്ളവയാണ്. കഫപിത്തഹരമാണ്. വിത്ത് വേദനാഹാരിയാണ്. തടിയുടെ തൊലിക്ക് ലൈംഗികശേഷി വർധിപ്പിക്കാൻ പറ്റും. വിഷഹരവുമാണ് നാങ്ക് തൊലി. കാലിലുണ്ടാകുന്ന നീറ്റലിന് പൂക്കളരച്ച് വെണ്ണ ചേർത്ത് പുരട്ടിയാൽ ആശ്വാസം കിട്ടും.

പൂയവും അരയാലും


ആരായാലിനെപ്പറ്റി വൃക്ഷായുർവേദത്തിൽ ഇങ്ങനെ പറയുന്നു.

" ദശകൂപസമോ വാപീ, ദശവാപിസമോ ഹൃദഃ
ദശഹൃദസമോ പുത്ര, ദശപുത്ര സമോ ദ്രുമഃ "

ദ്രുമം അഥവാ അരയാൽ പത്ത് പുത്രന് തുല്യം. ആൽ ഒരു മനുഷ്യന് ഗുണവും ശക്തിയും സൗഖ്യവും തുണയും നൽകുന്നു എന്നാണ് സങ്കല്പം. രാവിലെ 5 നും 6 നും ഇടയിൽ വളരെ കൂടുതൽ ഓക്സിജൻ ഇതു പുറപ്പെടുവിക്കുന്നു.  എന്ന് വിശ്വസിക്കുന്നു. അരയാൽ അഥവാ അരചാൽ ആണ് വൃക്ഷങ്ങളുടെ രാജാവ്. ഈ വൃക്ഷത്തിന് കീഴെയിരുന്നപ്പോഴാണ് സിദ്ധാർത്ഥൻ ഗൗതമബുദ്ധനായി മാറിയത്. ആധ്യാത്മികമായതും മനഃസൗഖ്യം നൽകുന്നതുമായ ശക്തമായ ഊർജ്ജം ഈ വൃക്ഷം നൽകുന്നു എന്നത് നിസ്സംശയം പറയാം. വാസ്തു ശാസ്ത്രപരമായി സ്ഥലത്തിന്റെ പടിഞ്ഞാറ് ആണിതിന് സ്ഥാനം. ഇടിമിന്നലിൽ നിന്നും സമീപഗ്രാമത്തെ രക്ഷിക്കാൻ കഴിവുള്ള വൃക്ഷം കൂടിയാണ് അരയാൽ. അരയാൽ പ്രദക്ഷിണം നടത്തുന്നത് കുട്ടികളുണ്ടാവാത്ത ദമ്പതികൾക്ക് മക്കളുണ്ടാവാൻ സഹായിക്കുന്നു. അതിശക്തമായ പ്രാണോർജ്ജം മനുഷ്യനിലേക്ക് പ്രവഹിക്കുന്നതിനാലാണിത് സംഭവിക്കുന്നത്.

" പ്രീതഃ ക്രോധീ മതിമാൻ
ധൃഷ്ടോ വാഗ്‌മീ ഹ്യനേകശാസ്ത്രജ്ഞഃ
ബന്ധൂനാമുപകാരീ
പ്രാജ്ഞോ ധനവാൻ സ്വതന്ത്രകഃ പുഷ്യേ "

പൂയം നക്ഷത്രത്തിൽ ജനിക്കുന്നവൻ സന്തോഷവും കോപവും ഉള്ളവനായും ബുദ്ധിമാനായും ലജ്ജയില്ലാത്തവനായും വാക് സാമർത്ഥ്യം ഉള്ളവനായും ശാസ്ത്രജ്ഞാനം ഉള്ളവനായും ബന്ധുക്കൾക്ക് ഉപകാരത്തെ ചെയ്യുന്നവനായും വിദ്വാനായും ധനവാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം. എങ്ങനെയാണെങ്കിലും അരയാൽ ഒരു കുട പോലെ താഴെ നിൽക്കുന്നവരെ സംരക്ഷിക്കുന്നതുപോലെ കുടുംബാംഗങ്ങളെ പൂയം നക്ഷത്രക്കാർ സംരക്ഷിക്കും. എല്ലാ മംഗളകർമ്മങ്ങൾക്കും ചേർന്ന നക്ഷത്രമാണ് പൂയം.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" ശാന്താത്മാ സുഭഗഃ പണ്ഡിതോ ധനീ ധർമ്മസംശ്രിതഃ പുഷ്യേ " 

എന്ന് പൂയക്കാരെപ്പറ്റി പറയുന്നുണ്ട്.

അനുഭവാർദ്രമായ അറിവുള്ളവരാണ് പൂയം നക്ഷത്രക്കാർ. വ്യക്തിപ്രഭാവത്തിലൂടെ അന്യരുടെ വേദനയ്ക്ക് സാന്ത്വനമാകുന്ന പ്രകൃതവും ഇവരുടെ പ്രത്യേകതയത്രെ. അതിരുകളില്ലാത്ത കുടുംബസ്നേഹവും സ്വയംസഹനത്തിലൂടെ സ്നേഹസമാശ്വാസം പകരുന്ന സ്വഭാവവും ഇവരിൽ കാണാം. പൊതുവേ ദൈവഭക്തിയുള്ളവരാണ് പൂയ്യക്കാർ.

(ഫൈക്കസ് റിലിജിയോസ, ലിൻ, കുടുംബം :- മൊറേസി)

സംസ്കൃതം :- അശ്വത്ഥാ, പിപ്പല, ക്ഷീരവൃക്ഷ, ചലപത്രാ, ബോധിദ്രൂമ, കേശവാലയ.
ഹിന്ദി :- പീപ്പൽ, പിപർ
ബംഗാളി :- പിപൽ, അശ്വത്ഥ.
മറാഠി :- പിപൽ
തമിഴ് :- അരശു
കന്നഡ :- അശ്വത്ഥ
തെലുങ്ക് :- അശ്വത്ഥമു
ഇംഗ്ലീഷ് :- Sacred Fig.

വൃക്ഷങ്ങളുടെ രാജാവാണ് അരയാൽ. വൃക്ഷങ്ങളിൽ ഞാൻ അരയാലാണെന്ന് ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നു. താഴോട്ടു പൊട്ടിവീഴുന്ന മിന്നൽപ്പിണരുകളെ സ്വയം ദഹിക്കാതെ തായ്ത്തടിയിലൂടെ ഭൂമിയിലെത്തിക്കാനുള്ള വിശേഷശക്തി അരയാലിനുണ്ടെന്നാണ് വിശ്വാസം. വീടിന്റെ പടിഞ്ഞാറുഭാഗത്ത് അരയാൽ നല്ലതാണ്.

ഇല നല്ല ആനത്തീറ്റയാണ്. അണ്ഡാകൃതിയുള്ള ഇലയുടെ അറ്റം വാലുപോലെ നീണ്ടിരിക്കും. ഇലയിൽ ധാരാളം കാത്സ്യമുണ്ട്. ചീഞ്ഞഴുകാൻ താമസമുള്ളതുകൊണ്ട് പച്ചില വളമായി ഉപയോഗിക്കാറില്ല. കായയിൽ 34.9% കാർബോഹൈഡ്രേറ്റും 0.69% ഫോസ്ഫറസ്സുമുണ്ട്.

വലിയ നിത്യഹരിതമരമാണ്. ശാഖകളെല്ലാം ഒന്നിച്ച് തളിർക്കുന്നു. അപ്പോൾ മൂത്ത ഇലകൾ കൊഴിയും. തളിരിലകൾക്ക് മാംസത്തിന്റെ നിറമാണ്. വരൾച്ചയും ശൈത്യവും സഹിക്കും. ഇലകൾ മിക്കപ്പോഴും ആടിക്കൊണ്ടിരിക്കും. ഒരേ പൂങ്കുലയിൽ തന്നെ ആൺപൂക്കളും പെൺപൂക്കളും ഗാൾപൂക്കളും (വന്ധ്യപെൺപൂക്കൾ) ഉണ്ടാകുന്നു. ആൺപൂക്കൾ ചെറുതാണ്.

തടി ഒരുവിധം കടുപ്പമുള്ളതാണ്. പാക്കിംഗ് പെട്ടി, വിറക്, കരി മുതലായവയ്ക്ക് ഉപയോഗിക്കുന്നു. ഇലയും തൊലിയും ഔഷധമാണ്. തൊലിയിട്ട് തിളപ്പിച്ച് വെള്ളമൊഴിച്ചാൽ ഉഷ്ണപ്പുണ്ണ് ശമിക്കും. തൈരോ വെണ്ണയോ അരയാലിന്റെ ഇലയിലെടുത്ത് തിളപ്പിച്ചാറ്റി ചെവിലൊഴിച്ചാൽ ചെവിക്കുത്ത് കുറയും. കഫപിത്തഹരമാണ്. അരയാൽ തൊലിയും ഇലകളും പൂക്കളും പൂമൊട്ടും കായും നല്ലതാണ്. വാതത്തിന് ഒറ്റമൂലിയായി ചരകൻ അരയാലിനെയാണ് കണ്ടത്. വ്രണങ്ങൾ ഉണക്കുന്നതിനും ത്വക്കിന് സ്നിഗ്ദ്ധത വരുത്തുന്നതിനും സ്ത്രീകളിലെ വെള്ളപോക്ക് നിയന്ത്രിക്കാനും അരയാലിന് സിദ്ധിയുണ്ട്. ശീതകാരിയും ലൈംഗികശേഷി വർധിപ്പിക്കാനും കഴിവുണ്ട്. രക്തശുദ്ധിക്ക് അത്യുത്തമമാണ്. അരയാൽമൊട്ട് അരച്ച് പുരട്ടിയാൽ തൊലിയുടെ നിറം തിരികെ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.