സ്ത്രീജാതകത്തിൽ ലഗ്നത്തിനോ ചന്ദ്രലഗ്നത്തിനോ ഏതിനാണ് അധികം ബലമുള്ളതെന്ന് ആദ്യമാറിയണം

സ്ത്രീണാം ജന്മനിലഗ്ന ശീതകരയോഃ
മധ്യേബലീയസ്തതഃ
സമ്പത് രൂപബലാനി തന്നവമതഃ
പുത്രായ വൃദ്ധീംവദേൽ.
സൗമംഗല്യമനിഷ്ടമഷ്ടമഗൃഹാൽ
കേചിൽ ഭർത്തൃശുഭാശുഭം ശുഭഗൃഹാ
ദിച്ഛന്തിഹോരാവിദഃ

സാരം :-

സ്ത്രീജാതകത്തിൽ ലഗ്നത്തിനോ ചന്ദ്രലഗ്നത്തിനോ ഏതിനാണ് അധികം ബലമുള്ളതെന്ന് ആദ്യമാറിയണം. അതിനുശേഷം ബലാധിക്യമുള്ള ലഗ്നം കൊണ്ട് ഉണ്ടാകാനിടയുള്ള സമ്പദൈശ്വര്യങ്ങളെയും രൂപഗുണങ്ങളെയും ധീരപരാക്രമാദികളെയും വിചിന്തിക്കണം. ലഗ്നത്തിന്റെ ഒമ്പതാം ഭാവംകൊണ്ട് സന്താനാഭിവൃദ്ധി പറയണം. എട്ടാം ഭാവംകൊണ്ട് സൗമംഗല്യവും മരണവും പറയണം. ഏഴാംഭാവംകൊണ്ട് ഭർത്താവിന്റെ ഐശ്വര്യത്തേയും സൗഖ്യത്തെയും വിചിന്തിക്കണം. ചില ജ്യോതിശാസ്ത്രപണ്ഡിതന്മാർ ഭർത്താവിന്റെ ശുഭാശുഭഫലങ്ങൾ സ്ത്രീജാതകത്തിലെ ഒമ്പതാം ഭാവംകൊണ്ട് വിചിന്തിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് യുക്തിസഹമായി ഈ ആചാര്യൻ കരുതുന്നില്ല. ഈ ശ്ലോകത്തിൽ ലഗ്നം, ചന്ദ്രലഗ്നം ഇതിൽ ബലമുള്ളതുകൊണ്ട് സമ്പത്ത് രൂപപസൗഭാഗ്യങ്ങൾ വിചിന്തിക്കണമെന്നു പറഞ്ഞ ശേഷം അവ്യവധാതോപേതം " തന്നവമതഃ " എന്നെടുത്തുപറഞ്ഞിരിക്കയാൽ ബലമുള്ള ലഗ്നത്തിന്റെ ഒമ്പതാം ഭാവംകൊണ്ടും എട്ടാം ഭാവംകൊണ്ടും ഏഴാം ഭാവംകൊണ്ടും സന്താനസമൃദ്ധിയും സൗമംഗല്യവും മരണവും ഭർത്തൃസുഖവും വിചിന്തണമെന്നതാണ് എന്റെ പക്ഷമെന്ന് ആചാര്യൻ ഉറപ്പിച്ചിരിക്കുന്നുവെന്ന് സ്പഷ്ടം.

സ്ത്രീജാതകംകൊണ്ട് ഭർത്താവിന്റെ ലക്ഷണം പറയണം

യദ്യൽഫലം നരഭപേക്ഷമ മംഗനാനാം
തത്തൽ വദേൽ പതിഷ്ഠവാ സകലംവിധേയം
താസാംതു ഭർത്തൃമരണം നിധനേ; വപുസ്തു
ലഗ്നേന്ദുഗം, സുഭഗതാസ്തമയേപതിശ്ച.

സാരം :-

സ്ത്രീജാതകവശാൽ കാണുന്ന അഖില ശുഭാശുഭഫലങ്ങളും - സ്ത്രീകൾക്കു അനുഭവയോഗ്യമല്ലെന്നു കാണുന്നവയെ അവരുടെ ഭർത്താക്കന്മാർക്ക് അനുഭവയോഗ്യമായിത്തീരുമെന്നും, അപ്രകാരംതന്നെ പുരുഷജാതകവിചിന്തനത്തിൽ  പറഞ്ഞഫലങ്ങൾ സ്ത്രീകൾക്കനുഭവയോഗ്യമായിത്തീരാനിടയുണ്ടെന്നും കാണുന്നവ സ്ത്രീജാതകവശാലും പറയാവുന്നതാണ്. മാത്രമല്ല സ്ത്രീജാതകവശാൽ ഉളവാകുന്ന എല്ലാ ഫലങ്ങളും അവരുടെ ഭർത്താക്കന്മാർക്കും അനുഭവയോഗ്യമായിത്തീരുന്നതാണ്. സ്ത്രീജാതകപ്രകാരം ഭർത്താവിന്റെ ആയുർബലത്തെ ചിന്തിക്കേണ്ടത് എട്ടാം ഭാവംകൊണ്ടാണ്. ശരീരഗുണങ്ങളായ സൗന്ദര്യം, സന്ദര്യവിഹീനത, രൂപം, രൂപവിഹീനത വിചിന്തനം ചെയ്യേണ്ടത് ലഗ്നം, ചന്ദ്രലഗ്നം ഇവകൊണ്ടും സുഭഗത, വശ്യത ആകർഷകത ഇത്യാദി ഗുണദോഷങ്ങളെ വിചിന്തിക്കേണ്ടത് ഏഴാം ഭാവംകൊണ്ടുമാകുന്നു.

" സ്ത്രീണാം ജന്മഫലം നൃയോഗമുദിതം
യത്തൽപതൗയോജയേൽ
താസാംദേഹശുഭാശുഭം ഹിമകരാൽ
ലഗ്നാച്ചവിര്യാധികാൽ.
ഭർത്തൃണാമഗുണം ഗുണം മദഗൃഹാൽ
ച്ഛിദ്രച്ചതേഷാം മൃതീം
സൗമ്യാ സൗമ്യബലം ബലേന സകലം
സംചിന്ത്യ സർവ്വം വദേൽ. "

എന്നിങ്ങനെയും പറഞ്ഞുകാണുന്നു. മറ്റുള്ളവയെല്ലാം ശുഭഗ്രഹങ്ങളുടെ ബലാബലങ്ങൾ വിചിന്തനം ചെയ്ത് അതിന്നനുകൂലമായി പറയണം. ശാസ്ത്രനിയമം ജാതകത്തിൽ വന്നാൽ ഫലം പൂർണ്ണമെന്ന ധാരണ തികച്ചും യുക്തിസഹമല്ല; നിയമസാധകമായ ഗ്രഹബലവുംകൂടിയുണ്ടായാലേ ഫലം ഫലപ്രദമാകൂ.

ശിവഭഗവാന്‍റെ കഴുത്തിലെ സര്‍പ്പം

ചില പ്രത്യേകം ഊര്‍ജ്ജങ്ങളുടെ നേരെ ഒരു സര്‍പ്പം പെട്ടെന്ന് പ്രതികരിക്കും. ആ തരത്തിലുള്ള ഒരു സൂക്ഷ്മബോധം അവയ്ക്കുണ്ട്. ശിവന്‍റെ കഴുത്തിനു ചുറ്റുമായി ഒരു സര്‍പ്പം കിടക്കുന്നു. അതിന്‍റെ പിന്നീല്‍ ഒരു ശാസ്ത്രമുണ്ട്.*

ഊര്‍ജ്ജശരീരത്തില്‍ 114 ചക്രങ്ങളുണ്ട്. അവയില്‍ അടിസ്ഥാന ചക്രങ്ങളായ ഏഴെണ്ണത്തിനെപറ്റി മാത്രമേ സാധാരണയായി പരാമര്‍ശിക്കുന്നുള്ളു. ഈ ഏഴെണ്ണത്തില്‍, വിശുദ്ധി സ്ഥിതിചെയ്യുന്നത് നമ്മുടെ തൊണ്ടക്കുഴിയിലാണ്.

ഈ ചക്രത്തിനും സര്‍പ്പത്തിനും തമ്മില്‍ സവിശേഷമായൊരു ബന്ധമുണ്ട്. വിശുദ്ധി വിഷത്തെ തടയുന്നു, സര്‍പ്പം വിഷത്തെ വഹിക്കുന്നു. ഇതെല്ലാം പരസ്പരം ബന്ധമുള്ളതാണ്.*

പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്.

വിശുദ്ധി എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അരിച്ചെടുക്കുക എന്നതാണ്. നിങ്ങളുടെ വിശുദ്ധി ചക്രം പ്രബലമാണെങ്കില്‍ അതിനര്‍ത്ഥം ശരീരത്തിനകത്തേക്കു പ്രവേശിക്കുന്ന എല്ലാ കാലുഷ്യങ്ങളേയും അതിന് അരിച്ചു മാറ്റാന്‍ കഴിയും എന്നതാണ്.

ശിവന്‍റെ കേന്ദ്രഭാഗത്തിലാണ് വിശുദ്ധി സ്ഥിതി ചെയ്യുന്നത്. ശിവന് വിഷകണ്ഠന്‍ എന്നും നീലകണ്ഠന്‍ എന്നും പേരുകളുണ്ട്, കാരണം അവിടുന്ന് വിഷത്തെ അരിച്ചുമാറ്റുന്നവനാണ്. ഒരു വിഷത്തേയും തന്‍റെ ഉള്ളിലേക്കു കടക്കാന്‍ ശിവന്‍ അനുവദിക്കുന്നില്ല.

ഭക്ഷണത്തില്‍ കൂടി മാത്രമേ വിഷം അകത്തേക്കു ചെല്ലു എന്നു ധരിക്കരുത്. പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്.

നിങ്ങളുടെ വിശുദ്ധിചക്രം പ്രബലമാണെങ്കില്‍ ഒരു വിഷത്തിനും നിങ്ങളെ ബാധിക്കാനാവില്ല. എല്ലാ ദുഷിച്ച സ്വാധീനങ്ങളില്‍നിന്നും അതു നിങ്ങളെ കാത്തുകൊള്ളും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഏതൊരു വ്യക്തിയിലാണൊ വിശുദ്ധിചക്രം സജീവമായിരിക്കുന്നത്, ബാഹ്യമായ ദോഷങ്ങള്‍ എന്തെല്ലാമായാലും അതൊന്നുംതന്നെ അയാളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതല്ല. കാരണം അയാളുടെ ആത്മശക്തി അത്രയും പ്രബലമായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത് സ്ഥിരവും ദൃഢവുമായിരിക്കും.

ഭർത്തൃവിചിന്തനം

രന്ധ്രേണ ഭർത്തൃഭാവനേ
കാരകേണാസ്യചാർക്കിണാ
ചിന്ത്യോയഥാസ്തശുക്രാഭ്യാം
ഭർത്തേതിബ്രൂയതേപരേ.

സാരം :-

പുരുഷജാതകപ്രകാരം ഏഴാം ഭാവംകൊണ്ടും കളത്രകാരകഗ്രഹമായ ശുക്രനെക്കൊണ്ടും ഭാര്യാനിരൂപണം ചെയ്യാൻ പറഞ്ഞപോലെതന്നെ സ്ത്രീജാതകപ്രകാരം എട്ടാം ഭാവംകൊണ്ടും ഭർത്തൃഭാവം (ഏഴാം ഭാവം) കൊണ്ടും ഭർത്തൃകാരകനായിരിക്കുന്ന ശനിയെക്കൊണ്ടും ഭർത്താവിനെ നിരൂപണം ചെയ്യണമെന്ന് അഭിപ്രായമുണ്ട്. 

ഗുരുതി പൂജ എന്താണ്?

അനാര്യദേവതകൾക്കായി കേരളത്തിൽ നടത്തുന്ന പൂജകളിൽ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം. ദക്ഷിണ ഭാരതത്തിൽ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഗുരുതി പൂജകൾ നടത്തിയിരുന്നതായി വിശ്വസിക്കുന്നു. ആര്യന്മാർ ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ഗുരുതി മുതലായവ നടത്തുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്. ഇന്നും പല ഹൈന്ദവക്ഷേത്രങ്ങളിലും ഈ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമായി ഗുരുതിയും ഗുരുതിക്കളവും നിലനിൽക്കുന്നുണ്ട്. ദ്രാവിഡാചാര പ്രകാരം ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ആദികാലങ്ങളിൽ നടന്നിരുന്ന മൃഗബലി (കുരുതി)യുടെ പരിഷ്കരിച്ച രൂപമാണ് ഇന്ന് ക്ഷേത്രങ്ങളിൽ കാണുന്നത്.

വെണ്‍ഗുരുതി, ചെങ്കുരുതി, കടുംഗുരുതി എന്നീപ്രകാരം ഗുരുതികള്‍ കണ്ടുവരുന്നു. ഗുരുതിക്ക് കുരുസി എന്നും പാഠഭേദമുണ്ട്. അരിമാവ് കലക്കി ഉണ്ടാക്കുന്നതാണ് വെണ്‍ഗുരുതി. ചെങ്കുരുതിയില്‍ മഞ്ഞള്‍പൊടിയും ചുണ്ണാമ്പും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കുന്നു. അല്പം ശര്‍ക്കരകൂടി ചേര്‍ത്ത് രൂക്ഷത കുറച്ചും ഗുരുതി നടത്താറുണ്ട്. കടുംഗുരുതിയില്‍ മഞ്ഞള്‍പൊടിയും, ചുണ്ണാമ്പും പുറമേ ചിരട്ടകരിയും നിണ സങ്കല്പത്തില്‍ നരികുമ്പളങ്ങയും ചേര്‍ത്ത് കാണാറുണ്ട്. ഭദ്രകാളിയുടെ ഭൂതഗണങ്ങള്‍ക്ക് രക്തം കൊടുക്കുക എന്ന സങ്കല്‍പത്തിലാണ് ഗുരുതിതര്‍പ്പണം. രക്തേശ്വരി സങ്കല്പത്തിലാണ് ഭദ്രകാളിക്ക് ഗുരുതി തര്‍പ്പിക്കുക. ശ്രീജേഷ്ഠ, പാര്‍വതി, ദുര്‍ഗ, ഭദ്രകാളി, സരസ്വതി എന്നീപ്രകാരം ആറു യാമങ്ങളുണ്ട്. ഒരു യാമം എന്നു വച്ചാല്‍ മൂന്നേമുക്കാല്‍ നാഴികയെന്നും, എഴരനാഴികയെന്നും, പത്തുനാഴികയെന്നും പാഠഭേദങ്ങളുണ്ട്. ഇതില്‍മൂന്നാമത്തെ പാഠം സ്വീകരിച്ചാല്‍ നട്ടുച്ചയ്ക്ക് നടത്തുന്ന വലിയഗുരുതി ജ്യേഷ്ഠായാമത്തില്‍വരും, ജ്യോതിശാസ്ത്രപരമായി പറഞ്ഞാല്‍ ഇത് അഭിജിത്ത് മുഹൂര്‍ത്തം ആണ്. ലോകത്തുള്ള സമസ്ത ദോഷങ്ങളെയും മഹാവിഷ്ണു തന്‍റെ സുദര്‍ശന ചക്രം കൊണ്ട് മറച്ചു പിടിക്കുന്ന സമയം. ഈ സമയത്താണ് വലിയഗുരുതി തര്‍പ്പണം ചെയ്യപ്പെടുന്നത്. നട്ടുച്ചക്ക് ഗുരുതിനടത്താറുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് എറണാകുളം ജില്ലയില്‍ തെക്കേ ആമ്പല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ആമ്പല്ലൂര്‍ കാവ്‌ ഭഗവതി ക്ഷേത്രം.

ക്ഷേത്രമുറ്റത്ത് വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾകൊണ്ടും നിർമ്മിച്ച കളങ്ങളിൽ വിളക്കുവെക്കുന്നു. പിന്നീട് കുരുത്തോലകൾകൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. ഇതിൽ ധാരാളം പന്തങ്ങൾ നാട്ടാറുണ്ട്. 8, 16, 64 എന്നീകണക്കുകളാണ് ഇതിനു പയോഗിക്കുന്നത്. ഇതിന്റെ നടുവിലെ പന്തമാണ് ഗുരുതിപ്പന്തം. ഇത് തെങ്ങിൻ പൂക്കുലകൾ കൊണ്ടും മാലകൾ കൊണ്ടും അലങ്കരിച്ചിരിക്കും. ഈ പന്തത്തിനു സമീപം കുമ്പളങ്ങകൾ വയ്ക്കുകയും ഗുരുതി പൂജാവസനം ഈ കുമ്പളങ്ങകൾ വെട്ടിമുറിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മഞ്ഞളും ചുണ്ണാമ്പും കലക്കി ചുവന്ന നിറമാക്കിയ വെള്ളം നിലത്തൊഴുക്കുകയും ചെയ്യുന്നു.

എങ്ങിനെയാണ് ഒരു കാവ് നിര്‍മ്മിക്കേണ്ടത് ? ഏതൊക്കെ മരങ്ങള്‍ നടണം ഏതൊക്കെ പാടില്ല ഒന്നു നോക്കാം

മുള്ളുകള്‍ ഉള്ള ചെടികള്‍ സര്‍പ്പങ്ങളുടെ ശത്രുക്കള്‍ ആകുന്നു. മുള്ളുകള്‍ ഉള്ളവ കാവില്‍ വേണ്ട മുള്ളുകളാല്‍ പൊതിഞ്ഞ ചെടിയുടെ സമീപത്തു കൂടി ഇവ സഞ്ചരിക്കില്ല മുള്ളുകള്‍ ഇവയുടെ ദേഹത്തെ വ്രണപ്പെടുത്തും

തൊട്ടാവാടി / ശതാവരി / ഈ ചെടികള്‍ കാവില്‍ വളരാന്‍ അനുവദിക്കരുത് ഇവയുടെ മുള്ളുകള്‍ പാമ്പുകളുടെ ശല്ക്കങ്ങളെ കീറി മുറിക്കാറുണ്ട് മുള്ളുകള്‍ ഉള്ളവ കാവിനു ദോഷം ചെയ്യും .

മഴക്കാലത്ത് ഒറ്റല്‍ എന്ന് വിളിക്കുന്ന ഒരു ഉപകരണം കൊണ്ട് മത്സ്യത്തെ പിടിക്കാറുണ്ട് മുളകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പൊള്ളയായ നീളന്‍ കുട്ടകള്‍ നിങ്ങള്‍ കണ്ടിരിക്കും ഇവ വെള്ളത്തില്‍ പതിപ്പിച്ച് അതില്‍ കുടുങ്ങുന്ന മീനിനെ പിടിക്കാം .

പക്ഷേ ഈ പ്രവര്‍ത്തിയില്‍ ചിലപ്പോള്‍ പാമ്പും കുടുങ്ങും അതിന് പരിഹാരമായി ഒറ്റ്ലില്‍ മുള്ളം കാരയുടെ കമ്പുകള്‍ ചേര്‍ത്തു ഒറ്റല്‍ നെയ്താല്‍ പാമ്പുകള്‍ കുടുങ്ങില്ല കരിം കാര എന്ന് വിളിക്കുന്ന ഈ ചെടിയില്‍ കാരിരുമ്പിന്റെ ശക്തിയുള്ള മുള്ളുകളുണ്ട്‌ കാപ്പിക്കുരുവിന്റെ ആകൃതിയില്‍ കറുത്ത പഴങ്ങള്‍ ഉണ്ടാകുന്ന ഈ കാരയുടെ ഫലം ഭക്ഷണമാണ് .

പക്ഷേ ഇവയും പാമ്പ് വര്‍ഗ്ഗത്തിന്റെ ശത്രുവാണ് ഇവയും കാവില്‍ പാടില്ല

വെളുത്തുള്ളിയുടെ ഗന്ധം ഉള്ളവ ഒന്നും തന്നെ കാവില്‍ നാട്ടു വളര്‍ത്തരുത്. സര്‍പ്പഗേന്ധി എന്ന് വിളിക്കുന്ന ഈ ചെടി വള്ളികളായി വീട്ടില്‍ വളര്‍ത്തിയാല്‍ പാമ്പുകള്‍ പടിക്കല്‍ പോലും വരില്ല . അത് കൊണ്ട് വെളുത്തുള്ളി ഉള്ളി എന്നിവയും കാവില്‍ വേണ്ട

മറ്റൊന്ന് നാഗത്താളി എന്ന് വിളിക്കുന്ന സ്തന വര്‍ദ്ധിനിയാണ്. ഇവയ്ക്കു പ്രത്യക്ഷത്തില്‍ മണമോ ഗുണമോ കാണാന്‍ സാധിക്കില്ല പക്ഷേ പണ്ട് കാലങ്ങളില്‍ വനങ്ങളില്‍ രാത്രി സഞ്ചാരം നടത്തിയിരുന്നവരും കാമലീലകള്‍ തൊഴിലാക്കിയവരും പാമ്പില്‍ നിന്നും രക്ഷ നേടാന്‍ ഇതു പുരട്ടി കുളിക്കാറുണ്ട്‌ നാഗത്താളി പാമ്പിന്റെ ശത്രുവാണ് . ഇതു പുരട്ടി കുളിച്ചാല്‍ സ്തനങ്ങള്‍ വളരും ഈ സസ്യവും കാവില്‍ വേണ്ട.

കഞ്ഞിരമരം പൂവിടാന്‍ തുടങ്ങിയാല്‍ ആ ഭാഗത്തേക്ക് ഇഴ ജന്തുക്കള്‍ അടുക്കില്ല കായകള്‍ വീഴാന്‍ തുടങ്ങിയാല്‍ ആ പരിസരത്തുള്ള ഒട്ടു മിക്ക പുഴുക്കളും ചാകാന്‍ തുടങ്ങും. കാഞ്ഞിരം ഒരു കാരണവശാലും കാവുകളിൽ പാടില്ല .

വേപ്പിലെ ശ്രേഷ്ഠന്‍ ആയ ആര്യ വെപ്പിനെയും അരയാലിനെയും ബന്ധിപ്പിച്ചു നടുന്ന ചടങ്ങ് ഭാരതത്തില്‍ നിലവിലുണ്ട്. ആല്‍ വൃക്ഷങ്ങളെല്ലാം തന്നെ തന്റെ അരികില്‍ നില്ക്കുന്ന എന്തിനെയും വിഴുങ്ങുന്നു .

ആല്‍ മരങ്ങളെ കൊണ്ട് മാവിനെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങ് ഭാരതത്തില്‍ നിലവിലുണ്ട്. നാഗവും ആരായാലും നല്ല പ്രണയികള്‍ ആകുന്നു. വേദ വിദ്യകള്‍ അറിഞ്ഞ പുരുഷനും വേദ വിദ്യ വാഹിനിയായ യുവതിയുടെയും ഗുരുകുല വിദ്യകള്‍ തുല്യമാണ് ഇരുവരും വിദ്യാവാഹിനികള്‍ ആകുന്നു. ഇവര്‍ തമ്മിലുള്ള സംഗമത്തിനാണ് നാം വിവാഹം എന്ന് പറയുന്നത് .

വിദ്യാ + വാഹം = വിവാഹം

കാവിലും ചില വിവാഹങ്ങള്‍ നടക്കാറുണ്ട് ആലും മാവും ഒന്നിച്ചു കാവില്‍ വളര്‍ന്നാല്‍ അതിനെ ആത്മാവ് എന്ന് വിളിക്കുന്നു. കാവിന്റെ ജീവനെ തുടിപ്പിക്കാന്‍ ഈ രണ്ട് വൃക്ഷവും ഒന്നുച്ചു നടുക.

വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാവിനെ ആല്‍ മരം അകമേ വിഴുങ്ങുന്നു. പുറമേ നിന്ന് നോക്കിയാല്‍ ആല്‍ മരത്തിന്റെ ശാഖയില്‍ നിന്ന് മാവ് മുളച്ചു നില്‍ക്കുന്നതായി മാത്രമേ തോന്നുകയുള്ളൂ.

ആല്‍ മരം മാവിനെ പുല്കി രക്ഷയേകുന്ന ഈ കാഴ്ച ഇന്നും ചില കാവുകളില്‍ കണ്ടു വരുന്നു. ഈ സംഗമത്തിലൂടെ മാവില്‍ ചില വിശേഷങ്ങള്‍ വന്നു ചേരും. ഇങ്ങിനെ അരയാലില്‍ ഒതുങ്ങി വളരുന്ന മാവുകള്‍ അത്ഭുത ഔഷധങ്ങളാണ്‌. ഇതില്‍ നിന്നും ഉണ്ടാകുന്ന മാമ്പഴം ശ്രേഷ്ഠമാണ്. സാക്ഷാല്‍ ആത്മാവിന്റെ വിശേഷത ഈ മാമ്പഴത്തില്‍ നിറയെ ഉണ്ട്. ഇങ്ങനെയുണ്ടാകുന്ന മാവിന്റെ ഫലത്തിന് തേനിന്റെ രുചിയുണ്ട് ഇത് നിങ്ങളില്‍ ജീവന്റെ പുതിയ തുടിപ്പുകളായി ഇണ ചേര്‍ന്ന് ചൈതന്യവത്തായ ദേഹം പ്രദാനം ചെയ്യുന്നു . അത് കൊണ്ട് വൃക്ഷ രാജന് ഭാര്യയായി കാവില്‍ മാവുകള്‍ നട്ട് പിടിപ്പിക്കാം.

അതുകൊണ്ട്നിര്‍ബന്ധമായും കാവില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലാത്ത മരമാണ് അരയാല്‍. ഈ വട വൃക്ഷം കാവിന്റെ മനോഹാരിതയക്ക് മാറ്റ് കൂട്ടുന്നു.

അഥര്‍വ്വവേദം ആലിനെയും നാഗത്തെയും കൂട്ടിയിണക്കിയിരിക്കുന്നു. ഇവരെ രണ്ടിനെയും വിദ്യകൊണ്ട് ആവാഹനം നടത്തി ഒരിക്കലും വേര്‍പിരിയാത്ത ആത്മ ബനധം അരക്കിട്ട് ഉറപ്പിച്ചു കൊടുത്തിരിക്കുന്ന ആലും നാഗവും ഉറ്റ ചങ്ങാതികള്‍ ആകുന്നു.

അത് കൊണ്ട് നാഗങ്ങള്‍ക്ക്‌ അഥര്‍വ്വവേദം വിളിക്കുന്ന മറ്റൊരു പേര് അരയാല്‍ ബന്ധു എന്നാണ്. കാരണം എഴുത്താണി മൂര്‍ഖന്‍ / ചുരുട്ടമണ്ഡലി / മോതിര വളയന്‍ / എന്നിവ വിഷം കൂടിയാല്‍ ആലിന്റെ ചുവട്ടില്‍ ആഴ്ച കളോളം വിശ്രമിക്കുന്നു. അത് കൊണ്ട് കാവില്‍ അരയാല്‍ നട്ട് പിടിപ്പിക്കണം. മറ്റൊന്ന്‍ ആലിന്‍ കീഴെ ഉറുമ്പുകള്‍ വരില്ല. .ചിതലും ഉറുമ്പും ഉള്ളിടം പാമ്പുകള്‍ വാഴില്ല. കാവിനോടും നാഗങ്ങളോടും സ്നേഹമുണ്ടെങ്കില്‍ ആല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുക. കൂടെ മാവുകളും വളരട്ടെ.

കാവില്‍ എല്ലാവിധത്തിലും ഉള്ള പാലകള്‍ നടാം. എരുക്ക് ചെടികള്‍ വളര്‍ത്താം. പന നട്ടുവളര്‍ത്താം. മയിലെള്ള് എന്ന മരം കാവിന്റെ അഴകാണ്. ചുണ്ണാമ്പു വള്ളികള്‍ പടര്‍ത്താം. പുല്ലാഞ്ഞി വള്ളികള്‍ വളരട്ടെ. ഇവയെല്ലാം പാവം പക്ഷിയായ കാലന്‍ കോഴികള്‍ക്ക് കാവില്‍ കുടില്‍ കെട്ടാന്‍ ഉതകും.

ഒരില മാത്രം ഉള്ള ഒരിലത്താമാര മണ്ണിലെ ചൂടിനെ തടഞ്ഞു നിര്‍ത്തും ഇതു കാവില്‍ എന്നും കുളിരുള്ള കാലാവസ്ഥയുണ്ടാക്കും.

ഇനി കാവിലെ കുളത്തില്‍ വരാല്‍ മത്സ്യങ്ങളെ വളര്‍ത്തുക. ചെറുമീനുകളെ വളര്‍ത്തുക. ഇവ പാമ്പിന്റെ ഭക്ഷണമാണ് .

മറ്റൊന്ന് ജല തൊട്ടാവാടി കുളത്തില്‍ വളര്‍ന്നാല്‍ ജലം ചൂടാകില്ല. അതുകൊണ്ട് മുള്ളില്ലാത്ത ഈ തൊട്ടാവാടി കാവിലെ കുളത്തില്‍ വളരട്ടെ .

കാവളം / കണിക്കൊന്ന / എന്നീ മരങ്ങളില്‍ പാമ്പുകള്‍ക്ക് പെട്ടന്ന് കയറുവാന്‍ സാധിക്കും. പാമ്പിന്റെ സഹായി ആണ് ഈ മരങ്ങള്‍. പക്ഷേ ചന്ദന മരം കാവില്‍ വേണ്ട. ചന്ദനം നടുന്നതില്‍ തെറ്റില്ല. പക്ഷേ ധനത്തിനോടുള്ള ആര്‍ത്തി കൊണ്ട് ചിലപ്പോള്‍ കാവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്.

വെളുത്ത പൂക്കള്‍ രാത്രിയിലാണ് വിരിയുന്നത് ഇത്തരം പൂക്കളില്‍ അഗ്നി ഗന്ധം കൂടുതലാണ്. നഗരത്തിലെ ഓടയില്‍ നിന്നും രാത്രി കാലങ്ങളിലാണ് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകുന്നത്. പകല്‍ സൂര്യതാപം നിമിത്തം അധിക ഗന്ധം നാം അറിയുന്നില്ല. അതുപോലെ രാത്രിയില്‍ സൂര്യന്റെ കുറവുകള്‍ നികത്തുന്നത് വെളുത്ത പൂവുകളാണ്. സൂര്യ ഭഗവാന്റെ പ്രതി പ്രവര്‍ത്തനം നടത്തുന്നവയാണ് വെളുത്ത പൂക്കള്‍. ഇവയില്‍ അതി സൂക്ഷ്മമായി ഉണ്ടാകുന്ന പെട്രോളിയം പെട്ടന്ന് കാറ്റില്‍ അലിഞ്ഞു ചേര്‍ന്ന് സുഗന്ധം പരത്തുന്നു .

രാത്രിയില്‍ വായുവിനെ ശുദ്ധമാക്കാന്‍ ദൈവം നിര്‍മ്മിച്ചതാണ് വെളുത്ത പൂക്കള്‍. വൃശ്ചികത്തില്‍ പാല പൂവിട്ടും പൈണ്‍ മരങ്ങള്‍ പൂവിട്ടും വായു കൂടുതല്‍ ശുദ്ധമാക്കുന്നു

പാരിജാതവും മുല്ലകളും കാവില്‍ വളർത്താം.

വെളുത്ത പുഷ്പ്പങ്ങള്‍ കാവില്‍ നട്ട് പിടിപ്പിക്കുക . അത് പരിസര വാസികള്‍ക്ക് ഗുണം ചെയ്യും. ഉത്തമ സന്താനങ്ങള്‍ കാവിനാല്‍ ഉണ്ടാകട്ടെ. കാവുകള്‍ നാടിന് ഗുണം ചെയ്യുന്ന മഹാക്ഷേത്രങ്ങള്‍ ആകുന്നു .

നാഗ വെറ്റില ദിനവും ഒരിതള്‍ കഴിച്ചാല്‍ മെയ് വഴക്കം ഉണ്ടാകും. വേദനകള്‍ കുറയുന്നു. കാവില്‍ നാഗവെറ്റില വളരണം.

കാവില്‍ എന്നും വിളക്ക് വെച്ചുള്ള പ്രാര്‍ത്ഥന നല്ലതാണ്. പക്ഷേ ഇതു കാവിനു വെളിയില്‍‍ ആകാനെ പാടുള്ളൂ. കാരണം കരിയിലകളില്‍ ഉറങ്ങുന്ന ജീവികള്‍ നിങ്ങളുടെ കാലടികളില്‍ അമര്‍ന്നു മരിക്കരുത്‌. വിളക്കു വെപ്പുകൊണ്ട് കരിയിലകളില്‍ തീ പിടിക്കരുത്.

കാവില്‍ ചവറുകള്‍ അടിച്ചു വാരി എല്ലാ ദിനവും വൃത്തിയാക്കരുത് ഒരു ചെറിയ ഭാഗമെങ്കിലും ചവര്‍ കുമിഞ്ഞു കൂടട്ടെ .ചവറില്‍ നിരവധി ഇഴയുന്ന ചെറു ജീവികള്‍ ജീവിക്കുന്നു. കരിയിലകളില്‍ ഒളിച്ചു ജീവിക്കുന്ന പാമ്പാണ് കരിയില നീര്‍ക്കോലികള്‍ തെയ്യാന്‍ എന്നും കരിയിലയിലെ നീര്‍ക്കോലിയെ വിളിക്കുന്നു . ദൈവം എന്ന പേരിലും അറിയപ്പെടുന്ന പാമ്പുകള്‍ ആണിവ. പഞ്ചപാവങ്ങളാണ് ഈ വര്‍ഗ്ഗം. കരിയിലകള്‍ ഇല്ലെങ്കില്‍ ഇവയുടെ വംശത്തിന്റെ കാര്യo കഷ്ടമാകും.

കേരളത്തിലെ ഏറ്റവും വലിയ കാവ് ഏറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഭാഗത്തുള്ള ഇരിങ്ങോള്‍ കാവാണ്‌. വന സ്നേഹികളും കാവിനെ സ്നേഹിക്കുന്നവരും ഈ കാവ് കാണാന്‍ മറക്കരുത് . കൊടും കാടിന്റെ മനോഹാരിത ജനിപ്പിക്കുന്ന ഈ കാവില്‍ ചെന്നാല്‍ ഭീമാകാരമായ പടു വൃക്ഷങ്ങള്‍ കാണാം. ചില വന്മരങ്ങള്‍ കടപുഴുകി വീണു കിടക്കുന്നതും അതിനെ പലതരം ജീവജാലങ്ങള്‍ തിന്നു തീര്‍ക്കുന്നതും കണ്ടു നിന്ന് ആസ്വദിക്കാം.

ആവണക്കെണ്ണ മുതല്‍ മാരോട്ടിയുടെ എണ്ണ വരെ കാവില്‍ തിരിയിട്ടു കത്തിക്കാം. നെയ്യില്‍ കസ്തൂരി ചേര്‍ത്തു വിശേഷ ദിവസങ്ങളില്‍ വലിയ വിളക്കുകള്‍ കത്തിക്കുക .കാവിന്റെ പരിസരo മുഴുവനും സുഗന്ധം നിറയും. ഇതൊക്കെ മനുഷ്യനെ കാവുകളുമായി കൂടുതല്‍ അടുപ്പിക്കും.

കാവില്‍ മാരോട്ടിയുടെ എണ്ണയും കരെള്ളിന്റെ എണ്ണയും മാറി മാറി കത്തിക്കുക . പാമ്പിന്റെ പൊഴിച്ചിട്ട പടങ്ങള്‍ തിരിയാക്കി കത്തിച്ചാല്‍ സര്‍വ്വ രോഗ സംഹാരം തന്നെ നടക്കും. പടം പൊഴിച്ചിട്ട ശല്ക്കങ്ങള്‍ നല്ലൊരു ഔവ്ഷധമാണ് .

പക്ഷേ മൂര്‍ഖന്‍ പാമ്പിന്റെ പടങ്ങള്‍ അര്‍ദ്ധരാത്രിയിലോ ഭക്തര്‍ കാണാത്ത ഇടത്തോ അല്ലങ്കില്‍ വളരെ രഹസ്യ മായി മാത്രമേ തിരിയാക്കി കത്തിക്കുവാന്‍ പാടുള്ളൂ .ജീര്‍ണ്ണതയെത്തിയതും പാമ്പ് സ്വയം പൊഴിച്ചിട്ടതുമായ പടങ്ങള്‍ക്കെ ഈ വിശേഷം കൈവരൂ.

ഇതിന്റെ തിരിനാളം നോക്കി നിന്നാല്‍ നാഗം ഇഴയുന്ന പോലെ തോന്നും. ഭയം ജനിപ്പിക്കുന്ന അഗ്നിയാണിത്. ഈ നാളങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യോഗ വിധികള്‍ വശമില്ലാത്തവരുടെ മനസ്സ് പതറും. അവര്‍ പിന്നെ കാണുന്ന പല വസ്തുവും പാമ്പാണെന്ന് തോന്നും. കയര്‍ പോലുള്ള വസ്തുക്കള്‍ അലപ്പ നേരം മാത്രം പാമ്പുകളായി തോന്നും. ഇതു ഭക്തരില്‍ കൊടിയ ഭയത്തെ ഉണ്ടാക്കും. ആയതു കൊണ്ട് ഈ ഔഷധ സമ്പ്രദായം പരമ രഹസ്യ മായി ആചരിക്കുക. അപസ്മാര രോഗത്തിന് നിറയെ ഗുണം കിട്ടുന്ന ഈ നാഗത്തിരി പൂജ എന്നും ആചരിക്കാന്‍ പാടില്ല. അതിനും ചില ദിവസങ്ങള്‍ ഉണ്ട് അങ്ങിനെയുള്ള ദിവസങ്ങളില്‍ മാത്രമേ അത് പാടുള്ളൂ.

ചൂണ്ടു വിരലിനേക്കാള്‍ വലുതാണോ നിങ്ങളുടെ മോതിരവിരല്‍? സ്ത്രീകളുടെ ലക്ഷണ ശാസ്ത്രം പറയുന്നത്

മുഖം മാത്രമല്ല ലക്ഷണ ശാസ്ത്രത്തിൽ വിവരിക്കുന്നത്. ഒരാളുടെ ശരീരപ്രകൃതി നോക്കിയും അയാളുടെ സ്വഭാവം നിർണ്ണയിക്കാം. കാൽവിരലുകളുടെയും കൈവിരലുകളുടെ രൂപവും നീളവുമെല്ലാം സ്വഭാവത്തെ നിര്‍ണ്ണയിക്കുമെന്ന് ശാസ്ത്രത്തിൽ പറയുന്നു. സ്ത്രീകളുടെ ലക്ഷണ ശാസ്ത്രമാണ് പ്രധാനമായും താഴെ വിവരിക്കുന്നത്.

കൈയിലെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍

സ്ത്രീകളുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍ അവര്‍ ജീവിതത്തില്‍ ഏറെ സന്തോഷിക്കുന്നവരും ലഭിക്കുന്ന അവസരങ്ങൾ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനും കഴിവുള്ളവരാണ്. നല്ല സൗന്ദര്യമുള്ളവരായിരിക്കും ഇവർ. ചെറിയ കാര്യങ്ങൾ മതി ദേഷ്യപ്പെടാൻ. പക്ഷെ പെട്ടെന്നുതന്നെ കൂളാവുന്ന ഇവർ പറഞ്ഞ കാര്യങ്ങളെല്ലാം മറന്നുപോയിരിക്കും. വിഷമങ്ങളെ തരണം ചെയ്തു മുന്നോട്ടു പോകാനുള്ള കഴിവ് ഇവർക്കുണ്ട്. ഒറ്റയ്‌ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവർ സ്നേഹിക്കുന്നവർക്ക് വിശ്വസ്തരായിരിക്കും. തൊഴില്‍സംബന്ധമായി ഇവർ ഉന്നതിയിലെത്തും.

കാലിലെ തള്ളവിരൽ ചെറുതും രണ്ടാമത്തെ വിരൽ വലുതുമാണെങ്കിൽ

സ്ത്രീകളുടെ കാലിലെ തള്ളവിരൽ ചെറുതും രണ്ടാമത്തെ വിരൽ വലുതുമാണെങ്കിൽ ഇവർ ഭർത്താവിന്റെ വാക്കുകൾ അനുസരിക്കാൻ മടിയുള്ളവരായിരിക്കും. തന്റേടികളും മുൻകോപികളുമാണ് ഇവർ. മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് ചെവി കൊടുക്കാത്ത ഇവർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കെൽപ്പുള്ളവരായിരിക്കും.

ഇന്നു കുഞ്ഞുങ്ങള്‍പോലും രോഗത്തില്‍നിന്നും വിമുക്തരല്ല. അവര്‍ എന്തു തെറ്റാണു ചെയ്തതു്?

അവരുടെ രോഗത്തിനു് ഉത്തരവാദികള്‍ അവരുടെ മാതാപിതാക്കളാണു്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച അവരുടെ ബീജത്തില്‍നിന്നുമാണല്ലോ കുട്ടികള്‍ ജനിക്കുന്നതു്. പിന്നെ എങ്ങനെ അസുഖം ബാധിക്കാതിരിക്കും? പശുവിൻ്റെ പാലില്‍പ്പോലും വിഷാംശം കലര്‍ന്നിരിക്കുന്നു. കീടനാശിനികള്‍ തളിച്ച പുല്ലും മറ്റുമാണതു കഴിക്കുന്നതു്.

ലഹരികള്‍ ധാരാളമായി കഴിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്കു രോഗം മാത്രമല്ല, അംഗവൈകല്യം വരെ സംഭവിക്കാം. കാരണം അവരുടെ ബീജത്തില്‍ ശരീരനിര്‍മ്മിതിക്കാവശ്യമായ ഘടകങ്ങള്‍ വേണ്ടത്ര കാണില്ല. അധികമായി മരുന്നു കഴിക്കുന്നവരുടെ കുട്ടികളെയും രോഗം വേഗം ബാധിക്കും. കഴിഞ്ഞ ജന്മങ്ങളില്‍ ചെയ്ത ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലമായി അവര്‍ ഇങ്ങനെയുള്ള മാതാപിതാക്കളുടെ സന്തതികളായി ജനിക്കേണ്ടി വരുന്നു. അതുകാരണം മാതാപിതാക്കളുടെ ദുഷ്‌ക്കര്‍മ്മത്തിൻ്റെ ഫലം അവരെയും തിന്നുന്നു. നമ്മുടെ സുഖവും ദുഃഖവും എല്ലാം നമ്മുടെ കര്‍മ്മത്തെ ആശ്രയിച്ചാണിരിക്കുന്നതു്. എല്ലാറ്റിൻ്റെയും കാരണം നാം ചെയ്ത കര്‍മ്മമാണു്. കര്‍മ്മം ശ്രദ്ധയായി ചെയ്താല്‍ ദുഃഖിക്കേണ്ടിവരില്ല. തീര്‍ത്തും ആനന്ദം അനുഭവിക്കാം.

മനുഷ്യൻ്റെ കഷ്ടതയ്ക്കു കാരണം അവന്‍തന്നെയാണു്. ചെയ്യാത്ത തെറ്റുകള്‍ക്കല്ല, ചെയ്ത തെറ്റുകള്‍ക്കു മാത്രമാണവന്‍ ശിക്ഷ അനുഭവിക്കുന്നതു്. ഈശ്വരൻ്റെ സൃഷ്ടിയിലല്ല ഇന്നു മനുഷ്യന്‍ ജീവിക്കുന്നതു്. അവൻ്റെ സൃഷ്ടിയില്‍ അവന്‍ ജീവിക്കുന്നു. അതിൻ്റെ ഫലവും അനുഭവിക്കുന്നു. അതിനു് ഈശ്വരനെ പഴി പറഞ്ഞിട്ടോ, കുറ്റക്കാരനാക്കിയിട്ടോ കാര്യമില്ല. ഈശ്വരൻ്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നാല്‍ ആര്‍ക്കും ദുഃഖിക്കേണ്ടി വരില്ല. കഷ്ടത എന്താണെന്നു കാണുകപോലുമില്ല.

ദീര്‍ഘായുസ്സിനായി ഈ മന്ത്രം ജപിക്കുവിന്‍

നവഗ്രഹങ്ങളില്‍ ശുഭഗ്രഹമായി വര്‍ണ്ണിക്കപ്പെടുന്ന ഗുരു (വ്യാഴം) വിനെ ബൃഹസ്പതിയെന്നും പറയുന്നു. ബൃഹസ്പതി എന്നാല്‍ വലിയ വസ്തുവിനെ മനസ്സിലാക്കിയവന്‍ എന്ന് പൊരുള്‍. അതുകൊണ്ട് ബ്രഹ്മത്തെ മനസ്സിലാക്കിയവനാണ് ബൃഹസ്പതി. ഈ ബൃഹസ്പതി ദേവന്മാരുടെയെല്ലാം ഗുരുവാണ്. അംഗിരസ് മഹര്‍ഷിക്കും ചിത്രാദേവിക്കും ജനിച്ച ഗുരുഭഗവാന്‍ നന്മയേകുന്ന ഗ്രഹങ്ങളില്‍ പ്രഥമനാണ്. അതുകൊണ്ടാണ് ഗുരു നോക്കിയാല്‍ തന്നെ കോടി പുണ്യം എന്നൊക്കെ പറയുന്നത്. ഗുരു തന്‍റെ ഒരു കയ്യില്‍ വജ്രായുധം ഏന്തിയിരിക്കുന്നു. ഗുരുവിന്‍റെ ലോഹം സ്വര്‍ണ്ണമാണ്. രത്നം മഞ്ഞ പുഷ്യരാഗവും. പഞ്ചഭൂതങ്ങളില്‍ ആകാശമായി വര്‍ണ്ണിക്കപ്പെടുന്ന ഗുരുവിന്‍റെ ദിക്ക് വടക്കുകിഴക്കാണ്. ധനു, മീനം രാശികള്‍ക്കധിപന്‍. കര്‍ക്കിടക രാശിയില്‍ ഉച്ചവും മകരം നീച (ബലഹീന) വു മാണ്. ഇന്ദ്രനാണ് ഗുരുവിന്‍റെ അധിദേവത. 

ഒരിക്കല്‍ ദേവാസുരന്മാര്‍ തമ്മില്‍ കടുത്ത യുദ്ധമുണ്ടായി. ആ യുദ്ധത്തില്‍ ഒട്ടനവധി ദേവന്മാര്‍ മരിച്ചുവീണു. മരിച്ചവരെ മികച്ച മൂലികകള്‍ കൊണ്ട് ബൃഹസ്പതി വീണ്ടും ജീവിപ്പിച്ചു എന്നതിനാല്‍ ജീവന്‍ എന്നൊരുപേരും ഗുരുവിനുണ്ട്.

ക്ഷേത്രങ്ങളില്‍ നവഗ്രഹ വഴിപാടുകള്‍ ചെയ്യുമ്പോള്‍ ഗുരുഗായത്രിമന്ത്രം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഏറെ നന്മയുണ്ടാവും. ഈ മന്ത്രം നിത്യവും 108 തവണ ജപിക്കുന്നത് അത്യുത്തമമാവുന്നു.

ഗുരുഗായത്രി :-

‘ഓം ഋഷഭധ്വജായ വിദ്മഹേ
ഘൃണിഹസ്തായ ധീമഹി
തന്നോ ഗുരുഃ പ്രചോദയാത്’

ഋഷഭം(കാള)പതാകയുമേന്തി കിരണങ്ങളാകുന്ന കരങ്ങള്‍കൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന ഗുരുവിനെ നമിക്കുന്നു. ഗുരുഭഗവാന്‍ തിന്മകളെ അകറ്റി നന്മകളേകി കാത്തുരക്ഷിക്കട്ടെ എന്നാണിതിന്‍റെ ലളിതമായ പൊരുള്‍. ഈ ഗായത്രിമന്ത്രം ജപിക്കയാല്‍ ദീര്‍ഘായുസുണ്ടാവുന്നു. അജ്ഞത അകലുന്നു. രാജ (സര്‍ക്കാര്‍) പദവികള്‍ ലഭിക്കും. ദാരിദ്ര്യം അകലും. ജ്ഞാനം, സമ്പാദ്യം, ശരീരബലം, മനോബലം എന്നിവ വര്‍ദ്ധിക്കും.

ശാസ്ത്രങ്ങള്‍ പുനര്‍ജ്ജന്മത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ. ഒരു ജീവനു പുതുശരീരം ലഭിക്കുന്നതു് എന്തിന്റെ അടിസ്ഥാനത്തിലാണു്?

ഓരോരുത്തരുടെയും പൂര്‍വ്വസംസ്‌കാരത്തെ ആശ്രയിച്ചാണു പുതിയ ജന്മം ലഭിക്കുന്നതു്. പൂവ്വസംസ്‌കാരംകൊണ്ടു മനുഷ്യ ജന്മം കിട്ടി; വീണ്ടും സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ശുദ്ധമായ ജീവിതം നയിച്ചാല്‍ അവനു് ഈശ്വരനായിത്തീരാം.

എന്നാല്‍ മനുഷ്യ ജന്മം ലഭിച്ചിട്ടും വീണ്ടും മൃഗതുല്യം ജീവിതം നയിക്കുകയാണെങ്കില്‍, അധോയോനി കളിലായിരിക്കും പിന്നീടു ജനിക്കേണ്ടി വരുക.

നമ്മുടെ ശരീരത്തിനു ചുറ്റും ഒരു ഓറയുണ്ടു്. ടേപ്പില്‍ സംഭാഷണങ്ങളും പാട്ടുകളും എങ്ങനെ പിടിച്ചെടുക്കുന്നുവോ അതുപോലെ ഇതു നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും ടേപ്പു ചെയ്യുന്നുണ്ടു്. ഓരോന്നിനും പ്രത്യേക ഭാഗങ്ങളുണ്ടു്. സത്കര്‍മ്മങ്ങള്‍ ചെയ്താല്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും, ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്താല്‍ അരയ്ക്കു കീഴ്‌പ്പോട്ടുള്ള ഭാഗവും പിടിച്ചെടുക്കും. സത്കര്‍മ്മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ മരിച്ചു കഴിയുമ്പോള്‍ ഉയര്‍ന്ന തലത്തിലെത്തും. പിതൃലോകത്തിലെത്തും. അല്ലെങ്കില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ പരിധിക്കനുസരിച്ചുള്ള ജന്മം കിട്ടും. എന്നാല്‍ ചീത്തക്കര്‍മ്മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ ഓറ താഴേക്കു വീണു്, കൃമികീടങ്ങള്‍ക്കും മറ്റും ആഹാരമായി, പക്ഷിമൃഗാദികളായി വീണ്ടും ജന്മമെടുക്കും. നല്ല മുട്ട അടവച്ചാല്‍ അതു വിരിഞ്ഞു പറവ പറന്നുയരും. മുട്ട ചീത്തയാണെങ്കില്‍ പറന്നുയരാന്‍ പറവ കാണില്ല. അതു മണ്ണില്‍ വീണു ചീഞ്ഞളിയും; കൃമികീടങ്ങള്‍ക്കു് ആഹാരമാകും.

ഇന്നത്തെ സുഖം മാത്രം കാംക്ഷിച്ചു ജീവിച്ചാല്‍ അതു നാളത്തെ ദുഃഖത്തിനു മാത്രമേ വഴിയൊരുക്കൂ. എഴുന്നേല്ക്കാനുള്ള മടി കാരണം മലര്‍ന്നു കിടന്നു തുപ്പിയാല്‍ ശരീരത്തില്‍ത്തന്നെ വന്നു വീഴും. അതുപോലെ നമ്മുടെ ഏതു പ്രവൃത്തിക്കും അതനുസരിച്ചു തിരിച്ചടി പ്രകൃതിയില്‍നിന്നുമുണ്ടാകും. സംശയമില്ല.

സര്‍പ്പദോഷങ്ങളകലാന്‍ നീലകണ്ഠമന്ത്രം

സര്‍പ്പദോഷങ്ങള്‍വന്നുപെട്ടാല്‍ ആ ജാതകനു ഫലം ദുരിതമാണ് . തലമുറകളെ പോലും ദോഷം പിന്തുടരുന്നതായിരിക്കും. ഇതിന് ശരിയായ പരിഹാരം ചെയ്യേണ്ടതാണ്. സര്‍പ്പദോഷങ്ങള്‍ മാറാനായി നീലകണ്ഠമന്ത്രവും ധ്യാനവും ഉത്തമമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. എന്നാല്‍, ഇത് പ്രയോഗിക്കുന്നതിനു മുമ്പ് ഉത്തമനായ ആചാര്യന്‍റെയടുത്തു നിന്നും ഉപദേശം തേടയിരിക്കണം. കൃത്യമായ വ്രതനിഷ്ഠയോടുകൂടി മന്ത്രം ജപിച്ചാല്‍ മാത്രമേ ഫലം ലഭിക്കൂ. മന്ത്രം തെറ്റായി ജപിക്കുന്നത് വിപരീതമായിരിക്കും ഫലം.

മന്ത്രം:-
പ്രോം, നീ, ഠം 

ഛന്ദസ്സ്:- 
അരുണഃ 

ഋഷി:-
ത്രിഷ്ടുപ്പ്ച്ഛന്ദഃ ശ്രീനീല കണ്‌ഠോ ദേവതാ

ധ്യാനം:- 

”ബാലാര്‍ക്കായുത തേജസംധൃതജടാ
ജൂടേന്ദു ഖണ്‌ഡോജ്ജ്വലം
നാഗേെ്രെന്ദ: കൃതഭൂഷണം ജപപടീം
ശൂലം കപാലം കരൈഃ
ഖട്വാംഗം ദധതം ത്രിനേത്രവിലസത്
പഞ്ചാനനം സുന്ദരം
വ്യാഘ്രത്വക്ക് പരിധാനമബ്ജനിലയം
ശ്രീ നീലകണ്ഠം ഭജേ.”

സൂര്യകാലടി മന

ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിച്ചിട്ടുള്ള പുരാണപ്രസിദ്ധമായ കാലടിമന. തേക്കിൽ തീർത്ത നാലുകെട്ടോടു കൂടി സ്വാതിതിരുന്നാൾ മഹാരാജാവ് പുനർനിർമിച്ചു നൽകിയ ഹോമകുണ്ഡമണയാത്ത സൂര്യകാലടി മനയെ കുറിച് അനവധി കഥകൾ കേട്ടിട്ടുണ്ടാവും.

പരശുരാമൻ കേരളസൃഷ്ഠിക്കു ശേഷം പരദേശി ബ്രാഹ്മണരെ കേരളത്തിൽ കൊണ്ടുവന്നു എന്നും, 64 ഗ്രാമങ്ങളായി തിരിച്ചു താന്ത്രികം, മന്ത്രികം, വൈദ്യം, വൈദികം എന്നിങ്ങനെ ഓരോ ആവശ്യങ്ങൾക്കായി ആറു കുടുംബങ്ങളെ നിയോഗിച്ചു. വൈദ്യവൃത്തിക്ക് അഷ്ടവൈദ്യന്മാരെ നിയോഗിച്ചപോലെ വൈദിക താന്ത്രിക വൃത്തിക്ക് നിയോഗിച്ച കുടുംബങ്ങളിൽ ഒന്നാണ് കാലടി മന. പണ്ടുകാലത്തു തിരുന്നാവായ നാവാമുകുന്ദക്ഷേത്രം കാലടിമനയുടെ കീഴിൽ ആയിരുന്നു, നാവാമുകുന്ദ ക്ഷേത്രത്തിന്റെ അധികാരങ്ങളിൽ കൈകടത്തിയ സാമൂതിരിയുമായി പിണങ്ങി കാലടി കുടുംബം ഭാരതപുഴയുടെ തീരങ്ങളിൽ നിന്നും തെക്കോട്ടു പലായനം ചെയ്തു, കോട്ടയം രാജാവ് അവരെ സ്വാഗതം ചെയുകയും മീനച്ചിലാറിന്റെ തീരത്ത് ഇല്ലം നിർമിക്കാൻ സ്ഥലം കൊടുക്കുകയും വസ്തുക്കൾ കരം ഒഴിവാക്കി നൽകുകയും ചെയ്തു.

അങ്ങനെ മീനച്ചിലാറിന്റെ തീരങ്ങളിൽ താമസമാക്കിയ ശേഷം ഒരു കാലടി ഭട്ടതിരി ആറാട്ടുപുഴ പൂരം കാണാൻ സുഹൃത്തുമൊത്തു പുറപ്പെട്ടു, ഉഗ്രയക്ഷിവാസമുള്ള യക്ഷിപ്പറമ്പ് കടന്നു വേണം പോകുവാൻ, നേരം ഇരുട്ടി യക്ഷിപ്പറമ്പിനു അടുത്തെത്തി അതിസുന്ദരികളായ രണ്ടു സ്ത്രീകൾ ആ വഴി വന്നുവെന്നും, ആ സുന്ദരികൾ തങ്ങളുടെ തറവാട്ടിലേക്ക് നമ്പൂതിരിമാരെ രാത്രിവാസത്തിനു ക്ഷണിച്ചു കൊണ്ടുപോയി, കാലടി ഭട്ടതിരിപ്പാടിനെ അതിൽ ഒരു യക്ഷി ഭക്ഷിച്ചു എന്നും ദേവീമാഹാത്മ്യം ഗ്രാൻഥം കൂടെ ഉണ്ടായിരുന്ന സുഹൃത്തായ നമ്പൂതിരിയെ യക്ഷിക്കു ഉപദ്രവിക്കാൻ സാധിച്ചില്ല എന്നും ഐതിഹ്യകഥകളിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പ്രസ്താവിച്ചിട്ടുണ്ട്. രക്ഷപെട്ട നമ്പൂതിരി പിറ്റേ ദിവസം രാവിലെ നോക്കുമ്പോൾ താൻ ഒരു കരിമ്പനയുടെ മുകളിൽ ഇരിക്കുന്നതായി കണ്ടു. കരിമ്പനയുടെ മുകളിൽ നിന്നും ഇറങ്ങിയ അദ്ദേഹം താഴെ കൊല്ലപ്പെട്ട ഭട്ടതിരിയുടെ കുറച്ചു പല്ലുകളും കുടുമയും കണ്ടു തിരികെ ഓടിപോയി കാലടിമനയിൽ എത്തി മരിച്ചുപോയ ഭട്ടതിരിയുടെ അന്തർജ്ജനത്തിനോട് വിവരങ്ങൾ മൊത്തം ധരിപ്പിച്ചു . അപ്പോൾ ഗർഭിണിയായിരുന്ന ആ അന്തർജനം യഥാവിധി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഉപനയന നാളിൽ ആ ഉണ്ണി സ്വന്തം അമ്മയോട് തന്റെ പിതാവിനെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും മറച്ചുവെക്കാതെ അച്ഛൻ യക്ഷക്കു ഭക്ഷണമായ കഥ ഉണ്ണിയെ പറഞ്ഞു ധരിപ്പിച്ചു.

ആ പിഞ്ചുമനസ്സിൽ യക്ഷിയോടുള്ള വൈരാഗ്യബുദ്ധി വളരുകയും യക്ഷിയെ തളക്കാനുള്ള വഴികൾ നോക്കി അവസാനം ഗുരുപദേശപ്രകാരം സൂര്യോപാസന തുടങ്ങുകയും ചെയുന്നു. കഠിനമായ ഉപാസനയുടെ അവസാനം സൂര്യഭഗവാൻ ഒരു വൃദ്ധബ്രാഹ്മണ വേഷത്തിൽ വന്നു നിഗൂഢമായ മാന്ത്രിക പദ്ധധികൾ അടങ്ങുന്ന മന്ത്രികഗ്രൻഥം ആ ബാലന് സമ്മാനിച്ചു എന്നുമാണ് ഐതിഹ്യം

ആ ബാലൻ സൂര്യകാലടി എന്നപേരിൽ വിശ്വവിഖ്യാതൻ ആയി, ഇതിഹാസ കഥാപാത്രമായി മാറിയ ആ ഭട്ടതിരിയുടെ ആവിര്‍ഭാവത്തോടെയാണ് കാലടി എന്ന പൂര്‍വ്വിക കുടുംബനാമം ‘സൂര്യകാലടി’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ആ ഉണ്ണി ഭട്ടതിരി സൂര്യൻ ഭട്ടതിരി എന്നും അറിയാൻ തുടങ്ങി

സൂര്യഗ്രൻഥം നിമിത്തം മന്ത്രതന്ത്രങ്ങളിൽ അജ്ജയ്യനായപ്പോൾ യക്ഷിയെ തളക്കാനുള്ള മുന്നൊരുക്കങ്ങൾ സൂര്യകാലടി ആരംഭിക്കുകയും ലോകത്തുള്ള സർവ്വമാന യക്ഷികളെയും ആവാഹിച്ചു തന്റെ അച്ഛനെ കൊന്നത് ഞാൻ അല്ലാ എന്ന് സത്യം ചെയ്യിപ്പിച്ചു വിടുകയും ചെയ്തു, അവസാനം ഒരു യക്ഷി മാത്രം ബാക്കിയായി, അവർക്കു സത്യം തുറന്നുപറയേണ്ടി വരുകയും സൂര്യകാലടി ഭട്ടത്തിരിപ്പാട് അവരെ ഹോമികുണ്ഡത്തിൽ ഹോമിച്ചു അടുത്തുള്ള പാലമരത്തിൽ കുടിയിരുത്തി. ഹോമിക്കുന്നതിനു മുൻപ് ആ യക്ഷി സൂര്യകാലടിയെ "നീ ഇന്നേക്ക് നാല്പത്തിയൊന്നാം നാൾ ചക്രശ്വാസം മുട്ടി മരിക്കട്ടെ എന്ന് ശാപം നൽകി, നാല്പത്തിയൊന്നാം നാൾ തിരുവാളൂർ ക്ഷേത്രത്തിൽ മൂന്നു നേരത്തെ പൂജകളും തൊഴുതാൽ ശാപമോക്ഷം കിട്ടും എന്നും പറഞ്ഞിരുന്നു.

അതിനുശേഷം അന്ന് നാടുവാണിരുന്ന പള്ളിബാണപെരുമാളുടെ കൊട്ടാരത്തിൽ ഒരുസ്ത്രീയുടെ ഗന്ധർവബാധ ഒഴിപ്പിക്കാൻ സൂര്യകാലടി പോവുകയും, ബ്രാഹ്മണന് വിഹിതമല്ലാത്ത മൃഗങ്ങളെ അറുത്തു ഹോമിക്കുക, ഒര് തുണി നെയ്യിലും തേനിലും മുക്കി അതിലേക്കു ഉറുമ്പുകളെയും പ്രാണികളെയും ആകർഷിച്ചു അതിൽ ജീവികൾ നിറയുമ്പോൾ ആ ജീവികളെ ജീവനോടെ ഹോമിക്കുക തുടങ്ങിയ കർമ്മങ്ങൾ ചെയ്തു എന്നും അവസാനം ഗതിമുട്ടിയ ഗന്ധർവ്വൻ സൂര്യകാലടിയെ "ഇന്നേക്ക് 15 നാളിൽ നീ മൂത്രം മുട്ടി മരിക്കട്ടെ എന്ന് ശാപവും, ആ നാൾ തിരുവാളൂർ മൂന്നു പൂജയും തൊഴുതാൽ ശാപം ഫലിക്കില്ല എന്ന് ശാപമോക്ഷവും നൽകി. സൂര്യകാലടി നോക്കിയപ്പോൾ രണ്ടു ശാപവും ഒരേ ദിവസം തിരുവാളൂർ ക്ഷേത്രത്തിലേക്ക് നീളുന്നു.

ശാപദിവസത്തിന്റെ താലെദിവസം തിരുവാളൂർ ക്ഷേത്രത്തിലെ പൂജാരികൾക്കും അധികാരികൾക്കും ഒരേ സ്വപ്നദർശനം ഉണ്ടായി, നാളെ ക്ഷേത്രത്തിൽ ഒരു മരണം നടക്കും, എല്ലാ പൂജയും അതിരാവിലെ തന്നെ തീർക്കണം എന്നിട്ടു ക്ഷേത്രം അടച്ചിടണം എന്നായിരുന്നു ആ സ്വപ്നം, എല്ലാവർക്കും ഒരുപോലെ സ്വപ്നദർശനം വന്നതുകൊണ്ട് അവർ അതുപോലെ ചെയുകയും സൂര്യകാലടി ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും ക്ഷേത്രം അടച്ചിരുന്നു. വൈകുന്നേരം തൊഴാം എന്ന് കരുതി അദ്ദേഹം ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടി പക്ഷെ സന്ധ്യ ആയപ്പോഴേക്കും അദ്ദേഹത്തിന് നിർത്താതെ മൂത്രശങ്ക, മൂത്രമൊഴിക്കാൻ ചെന്നാൽ വേണ്ട എന്ന് തോന്നും ശുദ്ധമായി തിരിച്ചു വന്നിരിക്കും അപ്പോഴേക്കും വീണ്ടും മൂത്രശങ്ക, ഇത് കുറെ നേരം തുടർന്ന് പിന്നെ ശ്വാസം മുട്ടി അദ്ദേഹം പരാക്രമങ്ങൾ കാട്ടി, മൂത്രം പോവാതെ ചാടി മറിഞ്ഞും ചക്രശ്വാസം മുട്ടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാളൂർ ക്ഷേത്രത്തിന്റെ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളുടെമേൽ മറ്റും കാണാനുണ്ട്, മരണവെപ്രാളത്തിൽ അദ്ദേഹം സൂര്യഭഗവാനോട് ഗ്രൻഥത്തിൽ കണ്ടത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു എന്ന് ചോദിക്കുകയും അപ്പോൾ "സൂര്യകാലടി തന്നെ വേണം എന്ന് പറഞ്ഞിരുന്നോ " എന്ന് അശരീരി ഉണ്ടായി . (ഗ്രൻഥത്തിൽ കണ്ടത് എല്ലാം സൂര്യകാലടി തന്നെ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലലോ എന്ന് സാരം"). അപ്പോൾ അദ്ദേഹം തിരുവാളൂർ മഹാദേവനോട് ഇതാണോ അവിടത്തെ ആഥിത്യമര്യാദ എന്ന് ചോദിച്ചു തിരുവാളൂർ മഹാദേവനെ ഈ ക്ഷേത്രം കത്തിനശിച്ചു പോവട്ടെ എന്ന് ശപിക്കുന്നു. അങ്ങനെ സൂര്യകാലടി ഭട്ടത്തിരിപ്പാട് ദുർമരണപ്പെടുകയും തിരുവാളൂർ ശിവക്ഷേത്രം കൊല്ലങ്ങൾക് ശേഷം അഗ്നിബാധയിൽ നശിച്ചു, ശിവലിംഗം തന്നെ രണ്ടായി പിളർന്നു, ക്ഷേത്രത്തിന്റെ ഊരാണ്മ ഉണ്ടായിരുന്ന ബ്രാഹ്മണകുടുംബങ്ങൾ മൊത്തം അന്ന്യംനിന്ന് പോയി. പിന്നീട്  വർഷങ്ങൾക് ശേഷം ആണ് തിരുവാളൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തു നിത്യപൂജകൾ തുടങ്ങുന്നത്. പണ്ട് അഗ്നിബാധയിൽ രണ്ടായി പിളർന്ന ആ ശിവലിംഗം ഇപ്പോഴും ഉള്ളത്

"ദുർമരണപ്പെട്ട ബ്രഹ്മജ്ഞാനം ഉള്ള സൂര്യകാലടിയെ ബ്രഹ്മരാക്ഷസായി സൂര്യകാലടിമനയുടെ അകത്തളത്തിൽ കുടിയിരുത്തിയിട്ടുണ്ട്'

പിന്നീട് ഗണപതി സൂര്യകാലടി മനയുടെ മുഖ്യപ്രതിഷ്ഠയായി, സൗരഗാണപത്ത്യ വിധികൾക്കനുസൃതമായി ഇവിടെ മന്ത്രവാദകർമ്മങ്ങൾ ചെയുന്നു .

വിവാഹം നടത്തുന്ന കന്യാകുമാരി ദേവി

ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. രാവിലെ 4.30 നു നട തുറക്കും. 11.45 ന് നട അടയ്ക്കും. പിന്നെ വൈകിട്ട് 4 ന് നടതുറന്ന് 8 ന് അടയ്ക്കും.

തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു.

മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് സുചീന്ദ്രം.

മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്.

സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറ ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയില്‍ തിരുവള്ളൂരിന്റെ പ്രതിമയും കാണാം.

ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.

യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശിവിശ്വനാഥക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കോഴിക്കോട് ലോകാംബിക (ലോകനാർകാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.

51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.

ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.

മെയ് മാസത്തിലെ ചിത്രാപൗർണമി ഉത്സവമാണ്. സെപ്തംബർ – ഒക്ടോബറിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിയും കൊണ്ടാടുന്നു. മെയ് – ജൂൺ മാസത്തിലെ 10 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന് ദേവിയെ തോണിയിൽ ഒമ്പതാം ദിവസം വെള്ളത്തിലൂടെ എഴുന്നള്ളിക്കും. ജൂലൈ – ആഗസ്റ്റിൽ കർക്കടകമാസത്തിലെ അവസാന വെള്ളിയാഴ്ച വിഗ്രഹത്തിന് ചന്ദനം ചാർത്തലും നടത്തുന്നു.

പാപകർമ്മങ്ങൾ അനുഷ്ഠിക്കുന്നവരുടെ ഗതി എന്തായിരിക്കും?

പാപകർമ്മങ്ങൾ അനുഷ്ഠിക്കുന്നവർ ഒരിയ്ക്കലും ഗതികിട്ടാതെ നിര്യക് യോനികളിൽ അതായത് പട്ടി, മൃഗ കീടാദികളായി വീണ്ടും, വീണ്ടും ജനിക്കുന്നു, മരിക്കുന്നു. നരകം ഭുജിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ജന്മത്തില്‍ നമ്മള്‍ തന്നെയാണു കര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ളതെങ്കില്‍ അതിനെക്കുറിച്ചു് ഇന്നറിവില്ലാത്തതെന്തുകൊണ്ടു്?

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ നമ്മള്‍ ചെയ്ത പ്രവൃത്തികള്‍ ഇന്നോര്‍മ്മയുണ്ടോ?

ഈ ജന്മത്തിലെ കാര്യങ്ങള്‍തന്നെ എല്ലാം ഓര്‍മ്മയില്‍ വരുന്നില്ല. ഇന്നലെ കാണാതെ പഠിച്ച പാട്ടു പോലും ഇന്നു മറന്നുപോകുന്നു. പിന്നെങ്ങനെ കഴിഞ്ഞ ജന്മത്തിലെതു് ഓര്‍ക്കുവാന്‍ സാധിക്കും? എന്നാല്‍ സാധന ചെയ്തു മനസ്സു് സൂക്ഷ്മമായാല്‍ എല്ലാം അറിയാറാകും. മുജ്ജന്മകര്‍മ്മഫലം എന്നു പറയുമ്പോള്‍, ഈ ജന്മത്തില്‍ത്തന്നെ അറിയാതെ ചെയ്ത കര്‍മ്മത്തിന്റെ ഫലവും ഉള്‍പ്പെടും. മുജ്ജന്മമായാലും ഈ ജന്മമായാലും ചെയ്ത കര്‍മ്മങ്ങളുടെ ഫലമാണു് ഇന്നനുഭവിക്കുന്ന സുഖവും, ദുഃഖവും. കര്‍മ്മം ശ്രദ്ധാപൂര്‍വ്വം, ബുദ്ധിപൂര്‍വ്വം വേണ്ടരീതിയില്‍ ചെയ്യുകയാണെങ്കില്‍ സംതൃപ്തമായ ജീവിതം നയിക്കാം. ആനന്ദത്തിന്റെ സന്താനങ്ങളായിത്തീരാം.

സദ്സ്വഭാവത്തിനായി മഹാഗണപതി മന്ത്രം

മനുഷ്യജന്മത്തില്‍ നമുക്കെറ്റവും അനിവാര്യമായ ഒന്നാണ് സത്സ്വഭാവം. ജീവിത സാഹചര്യങ്ങളില്‍ നമുക്ക് കാത്തുസൂക്ഷിക്കാന്‍ ഏറ്റവും പ്രയാസമേറിയ മൂല്യങ്ങളിലൊന്നായി അത്കൊണ്ടുതന്നെ നല്ല സ്വഭാവം മാറിക്കഴിഞ്ഞിരിക്കുന്നു. ധാര്‍മ്മിക ജീവതത്തിന്‍റെ അടിസ്ഥാന ഗുണങ്ങളിലൊന്നായ സത്സ്വഭാവത്തെ ജീവതത്തില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള വഴികളിലൊന്നണു മഹാഗണപതിയെ ആരാധിക്കുക എന്നത് മഹാഗണപതി മന്ത്രജപമാണ് സത്സ്വഭാവം സിദ്ധിക്കുന്നതിനുള്ള അനുയോജ്യവഴിയെന്നു പുരാണങ്ങള്‍ പറയുന്നു. സ്വഭാവ വൈകല്യങ്ങളുള്ള ജാതകന്‍റെ പേരും നക്ഷത്രവും കൊണ്ട് സത്സ്വാഭവത്തിനെന്ന സങ്കല്പ്പത്തില്‍ മഹാഗണപതി മന്ത്രസഹിതം പുഷ്പാര്‍ച്ചനയോടെ നടത്തുന്ന ഗണപതിഹോമം അതീവ ഗുണപ്രദവും ഫലദായകുമാണ്. മഹാഗണപതി മന്ത്രത്തിന്‍റെ സ്ഥിരമായുള്ള ജപം മറ്റുള്ളവരെ തന്നിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ശക്തി നല്‍കുമെന്നു വിശ്വസിക്കുന്നു ആര്‍ക്കും ബഹുമാനിക്കാന്‍ തോന്നലുള്ളവാക്കുന്ന വ്യക്തിത്വം ഈ മന്ത്രജപം നല്‍കും.

മന്ത്രം :-

ഒാം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ
വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ

സര്‍വ്വ സിദ്ധികളും ലഭിക്കുന്നതിന് അത്യുത്തമായ ഗണപതിമന്ത്രങ്ങളില്‍ ഏറ്റവും ശ്രഷ്ഠവുമാണ് മഹാഗണപതി മന്ത്രം. അതോടപ്പം സാധാരക്കാര്‍ക്ക് പോലും ജപം നടത്തുവാനുള്ള ഫലപ്രാപ്തി നല്‍കുന്ന മന്ത്രവുമാണിത്. പ്രഭാതത്തില്‍ സ്നാനശേഷം 108 തവണ മന്ത്രജപം എന്നതാണ് സാധാരണവിധി. ഗണപതി ക്ഷേത്ര ദര്‍ശനം, മറ്റു വഴിപ്പാടുകള്‍ എന്നിവയും മന്ത്രജപത്തിനൊപ്പം നടത്താവുന്നതാണ്.

മറ്റുള്ളവരുടെ ദേഹത്തു കാല്‍ തൊട്ടാല്‍, അവരെ തൊട്ടു നെറുകയില്‍ വയ്ക്കാറുണ്ടല്ലോ. ഇതൊക്കെ അന്ധവിശ്വാസങ്ങളില്‍നിന്നും ഉണ്ടായതല്ലേ?

ഈ ശീലങ്ങളൊക്കെ മനുഷ്യരില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തുവാന്‍വേണ്ടി നമ്മുടെ പൂര്‍വ്വികര്‍ നടപ്പിലാക്കിയിട്ടുള്ളതാണു്. കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടും എന്നു കുട്ടിയോടു പറയും. അതു സത്യമായിരുന്നുവെങ്കില്‍ ഇന്നു് എത്ര പേര്‍ക്കു കണ്ണുകാണും? പക്ഷേ, അങ്ങനെ പറയുന്നതുമൂലം കള്ളം പറയുന്ന ശീലത്തില്‍ നിന്നും കുട്ടിയെ തിരുത്തുവാന്‍ കഴിയും. അന്യരുടെ മേല്‍ കാലു തട്ടിയാല്‍ തൊട്ടു വന്ദിക്കണം എന്നു പറയുന്നതു്, അവനില്‍ വിനയം വളര്‍ത്തുവാന്‍ വേണ്ടിയാണു്. ഇതു ശീലമാക്കിയ ഒരാള്‍ ദേഷ്യം വന്നാല്‍ക്കൂടി മറ്റൊരാളെ ചവിട്ടാന്‍ തയ്യാറാകില്ല.

പിന്നെ മറ്റൊന്നു്; പാദവും ശിരസ്സും തമ്മില്‍ ബന്ധമുണ്ടു്. കാലു ശക്തിയായി തട്ടുമ്പോള്‍, തലയിലെ ചില നാഡികള്‍ക്കു് അതിനനുസരിച്ചുള്ള ചലനമുണ്ടാകും. ആ നാഡികള്‍ക്കു് അപ്പോഴുണ്ടാകുന്ന വലിവു കുനിയുമ്പോള്‍ വിട്ടുമാറും. മുഖ്യമായും, ഈ ശീലങ്ങള്‍ മനുഷ്യനില്‍ നല്ല സ്വഭാവം വളര്‍ത്തുവാന്‍ സഹായിക്കും.

ശ്രാദ്ധം എന്നാൽ എന്ത്?

ശ്രദ്ധ എന്നത് ഒരു വൈദിക സംജ്ഞയാണ്. അതല്ലാതെ നാം മലയാളത്തിൽ പ്രയോഗിക്കാറുള്ള ശ്രദ്ധയല്ല. ഈ വൈദിക സംജ്ഞയുടെ അർത്ഥം മനസ്സിലാക്കണമെങ്കിൽ ഉപനിഷത്തുക്കളെതന്നെ അവലംബിക്കേണ്ടിയിരിക്കുന്നു. ജീവന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള ശബ്ദമാണിത്. ജീവൻ യാതൊന്നിൽനിന്നാണോ ഉത്ഭവിച്ചത് അതിലേക്കുള്ള തിരിച്ചുപോക്കാണ് ശ്രാദ്ധം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതായത് മരണാന്തരം ആത്മാവിന് സ്വർഗ്ഗാദി ലോകങ്ങൾ അനുഭവിക്കാനോ ഉദാത്തമായ പുനർജ്ജന്മം ലഭിക്കുവാനോവേണ്ടി പുത്രന്മാർ അനുഷ്ഠിക്കേണ്ടുന്ന കർത്തവ്യമാണ് ഇത്.

ആദ്ധ്യാത്മികം, ഭൗതികം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തിരിക്കുവാന്‍ കഴിയുമോ, ഏതാണു് ആനന്ദദായകം?

ആദ്ധ്യാത്മികജീവിതം, ഭൗതികജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി തരംതിരിച്ചു വ്യത്യസ്തമായി കാണേണ്ട കാര്യമില്ല. മനസ്സിന്റെ ഭാവനയിലുള്ള വ്യത്യാസം മാത്രമാണുള്ളതു്. ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ആനന്ദപ്രദമാകുകയുള്ളൂ. ആനന്ദപ്രദമായ ജീവിതം എങ്ങനെ നയിക്കാം എന്നു പഠിപ്പിക്കുകയാണു് ആദ്ധ്യാത്മികം ചെയ്യുന്നതു്. ഭൗതികം അരിയാണെങ്കില്‍ ആദ്ധ്യാത്മികം ശര്‍ക്കരയാണു്. പായസത്തിനു മധുരം നല്കുന്ന ശര്‍ക്കരപോലെയാണു് ആദ്ധ്യാത്മികം. ആദ്ധ്യാത്മികം മനസ്സിലാക്കിയുള്ള ജീവിതം, ജീവിതത്തെ മാധുര്യമുള്ളതാക്കുന്നു.

ഭൗതികത്തെ ആശ്രയിച്ചാല്‍ അതില്‍ ദുഃഖമുണ്ടു്. ഭൗതികസുഖം മാത്രം ആഗ്രഹിക്കുന്നവര്‍ ദുഃഖംകൂടി അനുഭവിക്കാന്‍ തയ്യാറാകണം. അങ്ങനെയുള്ളവര്‍മാത്രം ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി. ഭൗതികം എപ്പോഴും നമ്മളെ അലട്ടിക്കൊണ്ടും ദുഃഖിപ്പിച്ചുകൊണ്ടുമിരിക്കും. ഇതിനര്‍ത്ഥം ഭൗതികം പൂര്‍ണ്ണമായും ത്യജിക്കണമെന്നല്ല. ആദ്ധ്യാത്മികം കൂടി മനസ്സിലാക്കി ഭൗതികജീവിതം നയിക്കണം. അങ്ങനെയാകുമ്പോള്‍ ദുഃഖിച്ചു തളരേണ്ടി വരില്ല. ഈ ലോകത്തു് ഇന്നു സ്വന്തമെന്നും ബന്ധുവെന്നും പറയുന്നവരാരുംതന്നെ നമുക്കു കൂട്ടല്ല. ഇന്നു ബന്ധുക്കളെന്നു പറയുന്നവരാരുംതന്നെ യഥാര്‍ത്ഥ ബന്ധുവല്ല. ഈശ്വരന്‍ മാത്രമാണു യഥാര്‍ത്ഥ ബന്ധു. മറ്റുള്ളവരെല്ലാം ഏതു നിമിഷവും നമ്മുടെ ശത്രുക്കളാകും. ഓരോരുത്തരും സ്വന്തം സുഖം മാത്രം ഇച്ഛിച്ചാണു നമ്മളെ സ്നേഹിക്കുന്നതു്. രോഗം വന്നാലും ദുഃഖം വന്നാലും അപകടമുണ്ടായാലും നമ്മള്‍തന്നെ അനുഭവിക്കണം. അതിനാല്‍ ബന്ധം ഈശ്വരനോടു മാത്രമാകട്ടെ. ഭൗതികത്തോടു ബന്ധം സ്ഥാപിച്ചാല്‍ അതില്‍നിന്നും മോചനം നേടുക വളരെ പ്രയാസമാണു്. എത്ര ജന്മമെടുത്താലാണു് അതില്‍നിന്നു മുക്തിനേടാന്‍ സാധിക്കുക? അതിനാല്‍ ഒരു കടമ നിറവേറ്റുന്നതുപോലെ ആയിരിക്കണം നമ്മുടെ ജീവിതം. അങ്ങനെയാകുമ്പോള്‍ ആരു ദ്വേഷിച്ചാലും, ആരുപേക്ഷിച്ചാലും ദുഃഖിച്ചു തളരേണ്ടിവരില്ല. നിരാശപ്പെടേണ്ടി വരില്ല. ‘ഞാന്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന അവരെന്നെ വെറുത്തുവല്ലോ’ എന്നോര്‍ത്തു ബുദ്ധിഭ്രമം സംഭവിച്ചു ഭ്രാന്തനായിത്തീരേണ്ട. കൈമുറിഞ്ഞിട്ടു കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പൊറുക്കുകയില്ല. അതുപോലെയാണു സമ്പത്തും ബന്ധുക്കളും നഷ്ടമാകുമ്പോള്‍ കരഞ്ഞു തളരുന്നതും. കരഞ്ഞതുകൊണ്ടു് എന്തു പ്രയോജനമാണുള്ളതു്? എന്നാല്‍ ‘ഇന്നു കൂടെയുള്ളവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ എന്നെ വിട്ടിട്ടു പോകാം’ എന്നു മനസ്സിലാക്കി ജീവിച്ചാല്‍ ആരു വെറുത്താലും വിട്ടുപോയാലും ദുഃഖിക്കാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം ആരെയും സ്നേഹിക്കരുതെന്നല്ല. എല്ലാവരെയും സ്നേഹിക്കണം. പക്ഷേ, സ്നേഹം നിഷ്‌കാമമായിരിക്കണം. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കണം. ദുഃഖിക്കാതിരിക്കുന്നതിനു വേണ്ടിയാണിതു്.

ഭൗതികം ദുഃഖം കലര്‍ന്നതാണു്. എന്നാല്‍ ആദ്ധ്യാത്മികം മനസ്സിലാക്കിയിരുന്നാല്‍ അതു് ആനന്ദദായകംതന്നെ. പ്രത്യേക പരിശീലനം കൂടാതെ കടലില്‍ നീന്താനിറങ്ങിയാല്‍ തിരയില്‍ പെട്ടു പോകും. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം. എന്നാല്‍ കടലില്‍ നീന്താന്‍ പഠിച്ചവര്‍ക്കു് ഏതു വലിയ തിരയെ മുറിച്ചു കടക്കുവാനും പ്രയാസമില്ല. അതുപോലെ ആദ്ധ്യാത്മികം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ഏതു പ്രതിബന്ധത്തിലും തളരാതെ മുന്നോട്ടു പോകുവാന്‍ കഴിയും. ഏതു സാഹചര്യത്തെയും അതിജീവിക്കുവാന്‍ സാധിക്കും. ഒരു വസ്തുവില്‍ ആനന്ദം കണ്ടെത്തുന്നതും മറ്റൊരു വസ്തുവിനെ വെറുക്കുന്നതും മനസ്സുകൊണ്ടാണു്. ചിലര്‍ക്കു സിഗററ്റില്ലാതെ ജീവിക്കുവാന്‍ കഴിയില്ല. മറ്റു ചിലര്‍ക്കാകട്ടെ സിഗററ്റിന്റെ പുകയേറ്റാല്‍ അസ്വസ്ഥതയാണു്. സുഖവും ദുഃഖവും മനസ്സിലാണു്. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിച്ചു ശരിയായ പാതയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ ആനന്ദം മാത്രമായിരിക്കും. അതിനുള്ള മനസ്സിന്റെ വിദ്യയാണു് ആദ്ധ്യാത്മികവിദ്യ. അതു മനസ്സിലാക്കി ജീവിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.

എപ്പോഴും ഭഗവന്നാമങ്ങള്‍ ജപിച്ചും, അവിടുത്തെ കാര്യങ്ങള്‍മാത്രം സംസാരിച്ചും, സ്വാര്‍ത്ഥത വെടിഞ്ഞു സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചും ഒരു ജീവിതം നയിക്കാന്‍ നോക്കുക. ദുഃഖിക്കേണ്ടി വരില്ല. ലോകത്തുള്ള സര്‍വ്വതിനോടും ബന്ധം സ്ഥാപിക്കാമെങ്കില്‍ എന്തുകൊണ്ടു് ഈശ്വരനോടു ബന്ധം സ്ഥാപിച്ചു കൂടാ? ലോകത്തിലുള്ള സര്‍വ്വകാര്യങ്ങളും പറയുവാന്‍ അറിയുന്ന നാവിനെക്കൊണ്ടു ഭഗവന്നാമങ്ങള്‍ ജപിക്കുവാന്‍ എന്തുകൊണ്ടു ശീലിപ്പിച്ചുകൂടാ? അങ്ങനെയായാല്‍ നമുക്കുമാത്രമല്ല, നമ്മുടെ സമീപത്തു വരുന്നവര്‍ക്കും നമ്മില്‍നിന്നും ശാന്തി ലഭിക്കും. എന്നാല്‍ സാധാരണ മനുഷ്യരാകട്ടെ, അവരുടെ ദുഃഖങ്ങള്‍ വരുന്നവരോടെല്ലാം പറയുന്നതു മൂലം അവരുടെ ദുഃഖം മാറുന്നതുമില്ല, അതു കേള്‍ക്കുന്നവരുടെ മനസ്സും അസ്വസ്ഥമാകുന്നു. ചെറിയ ചേര വലിയ തവളയെ വിഴുങ്ങുവാന്‍ ശ്രമിക്കുന്നതുപോലെയാണിതു്. ഭഗവാനെ മറന്നു സ്വന്തം സുഖം മാത്രം ഇച്ഛിച്ചു ഭൗതികത്തെ ആശ്രയിച്ചു്, ഇത്തിരി സുഖത്തിനുവേണ്ടി ശേഷിക്കുന്ന സമയം മുഴുവന്‍ ദുഃഖിച്ചു കഴിയേണ്ടി വരുന്നതാണു ഭൗതികം. അശാന്തി അവര്‍ക്കു മാത്രമല്ല, അവരുടെ സമീപത്തിലുള്ളവര്‍ക്കും ലഭിക്കുവാനുള്ളതു് അതു മാത്രമാണു്. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞു് എല്ലാം അവിടുത്തേതു് എന്നുകണ്ടു്, സര്‍വ്വതും അവിടുത്തേക്കര്‍പ്പിച്ചു ജീവിക്കുന്നതാണു് ആദ്ധ്യാത്മികം. അവര്‍ ശാന്തി അനുഭവിക്കുക മാത്രമല്ല, തങ്ങളുടെ സമീപത്തു വരുന്നവരിലും ശാന്തി വിതയ്ക്കുന്നു.

ദേവകാര്യത്തിനുവേണ്ടി ഹിംസചെയ്യുന്നത് അംഗീകരിയ്ക്കാൻ പറ്റുമോ?

ദേവകാര്യത്തിനുവേണ്ടി ചെയ്യുന്ന ഹിംസ സമൂഹനന്മയ്ക്ക് വേണ്ടിയുള്ളതാണ്. പൂജയ്ക്ക് ഉപയോഗിക്കുന്നത് ജീവനുള്ള ഇലകളും പുഷ്പങ്ങളുമാണ്. നിവേദ്യത്തിന് ഉപയോഗിക്കുന്ന പാലും തൈരും നെയ്യും പശുക്കളെ ചൂഷണം ചെയ്തുകൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. വാദ്യോപകരണത്തിന് ഉപയോഗിക്കുന്നത് മൃഗങ്ങളുടെ തൊലിയാണ്. ഒരു ജീവിയുടെ മാംസം ചുരണ്ടിയെടുത്ത് ലഭിക്കുന്ന പുറംതോടാണ് പവിത്രമായ തീർത്ഥശംഖായി ഉപയോഗിക്കുന്നത്. കളഭക്കൂട്ടിലുപയോഗിക്കുന്ന കസ്തൂരിയും ഗോരോചനവുമെല്ലാം ജീവികളിൽ നിന്നെടുത്തവയാണ്.

കാമ്യഭക്തി പാടില്ല, തത്ത്വമറിഞ്ഞുള്ള ഭക്തിയാണു വേണ്ടതെന്നു്. അങ്ങനെ പറയുവാന്‍ കാരണമെന്താണു്?

തത്ത്വത്തിലുള്ള ഭക്തിയിലൂടെയേ, ശരിയായ പുരോഗതി ഉണ്ടാവുകയുള്ളു. ഒരു മെഷീന്‍ മേടിച്ചാല്‍, അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കണം എന്നു് അതിൻ്റെ കൂടെ തരുന്ന ബുക്കില്‍ പറഞ്ഞിരിക്കും. അതു വായിച്ചു മനസ്സിലാക്കാതെ തോന്നിയപോലെ പ്രവര്‍ത്തിപ്പിച്ചാല്‍ മെഷീന്‍ കേടാകും. റേഡിയോ ശരിയായ രീതിയില്‍ ട്യൂൺ ചെയ്തില്ലായെങ്കില്‍ ‘കിറുകിറ’ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടാകൂ. അതുപോലെ ശരിയായ പാതയില്‍ ജീവിതം നയിക്കുവാന്‍ നാം അറിഞ്ഞിരിക്കണം. എങ്ങനെ ശരിയായ പാതയിലൂടെ ജീവിതം നയിക്കണം എന്നു പഠിപ്പിക്കുന്നതാണു ഭക്തി. ഒരു യഥാര്‍ത്ഥ ഭക്തൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. എന്നാല്‍ തത്ത്വമറിയാതെയുള്ള ഭക്തിയാണെങ്കില്‍ ജീവിതത്തിലുടനീളം അപശ്രുതി മാത്രമായിരിക്കും. ജീവിതം ആനന്ദദായകമാകില്ല. അതുകൊണ്ടാണു് ‘മക്കള്‍ തത്ത്വമറിഞ്ഞു ഭജിക്കൂ, ഭക്തിക്കുവേണ്ടി ഈശ്വരനെ വിളിക്കൂ’ എന്നു പറയുന്നതു്.

ഇന്നുള്ളവരില്‍ മിക്കവരുടെയും ഭക്തി ആഗ്രഹങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണു്. തത്ത്വം മനസ്സിലാക്കിയല്ല അവര്‍ ഭജിക്കുന്നതു്. എന്തെങ്കിലും കാര്യം സാധിക്കുവാനുണ്ടെങ്കില്‍ ക്ഷേത്രങ്ങളില്‍ പോകും. നേര്‍ച്ച നേരും. അതു ഭക്തിയല്ല. അതിനെ ഭക്തിയുടെ കൂട്ടത്തില്‍പ്പെടുത്തുവാനും കഴിയില്ല. അതില്‍നിന്നും ആനന്ദം ലഭിക്കുമെന്നും കരുതേണ്ട. കാര്യം സാധിച്ചാല്‍ ഈശ്വരനോടു സ്നേഹം; സാധിച്ചില്ലെങ്കില്‍ വെറുപ്പു്. അവരുടെതു വിശ്വാസം തകര്‍ന്ന ജീവിതമായിരിക്കും.

ഒരു ഗ്രാമത്തില്‍ രണ്ടുപേരുണ്ടായിരുന്നു. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ടു് എട്ടുപത്തു വര്‍ഷമായെങ്കിലും രണ്ടുകൂട്ടര്‍ക്കും കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്ത ദുഃഖം മൂലം ആദ്യത്തെയാള്‍ ഈശ്വരനെ വിളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഒരു കുട്ടി ജനിക്കുന്നതിനുവേണ്ടി ദിവസവും ഈശ്വരനോടു കരഞ്ഞു പ്രാര്‍ത്ഥിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം സ്വപ്നത്തില്‍ ഒരു ദര്‍ശനമുണ്ടായി. ഒരു ദേവന്‍ വന്നു ചോദിച്ചു ”കുട്ടികളുണ്ടായാല്‍ നിനക്കു തൃപ്തിയാകുമോ?” അയാള്‍ പറഞ്ഞു, ”കുട്ടിയെ കിട്ടാതെ എനിക്കു ജീവിതത്തില്‍ സന്തോഷമുണ്ടാകില്ല. കുട്ടി ജനിച്ചാല്‍ അതോടെ ഞാന്‍ തൃപ്തനാകും.” ദേവന്‍ അനുഗ്രഹിച്ചിട്ടു മറഞ്ഞു. അധികനാള്‍ കാത്തിരിക്കേണ്ടിവന്നില്ല, ഭാര്യ ഗര്‍ഭിണിയായി. അതറിഞ്ഞപ്പോള്‍ മുതല്‍ സന്തോഷം. പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. കുട്ടിക്കു് അവയവങ്ങള്‍ എല്ലാം ഉണ്ടായിരിക്കുമോ, അസുഖം കാണുമോ, സുന്ദരനായിരിക്കുമോ, ഇതുതന്നെയായി ചിന്ത. കുട്ടിക്കുവേണ്ടി ആയിരുന്നുവെങ്കില്‍ക്കൂടി, ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്ന ആ മനുഷ്യനു് ഇപ്പോള്‍ ഒരുനിമിഷംപോലും ഈശ്വരനെ ചിന്തിക്കുവാന്‍ സമയമില്ല. ജനിക്കാനിരിക്കുന്ന കുട്ടിയെപ്പറ്റി മാത്രമായിരുന്നു ചിന്ത. ഒരു നിമിഷം സ്വസ്ഥതയില്ല.

ഭാര്യ പ്രസവിച്ചു. നല്ല ആരോഗ്യമുള്ള ഒരാണ്‍കുട്ടി. വലിയ സന്തോഷമായി. കുട്ടിയുടെ പഠിത്തക്കാര്യങ്ങള്‍ക്കും മറ്റുമായി പണം സൂക്ഷിച്ചുവയ്ക്കുവാന്‍ തുടങ്ങി. കഷ്ടപ്പെട്ടു ജോലിചെയ്തും കൈക്കൂലി വാങ്ങിയും പണം സമ്പാദിക്കുവാന്‍ തീരുമാനിച്ചു. കുട്ടിക്കു പ്രായമായപ്പോള്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. വീട്ടില്‍നിന്നും മകന്‍ പോയിക്കഴിഞ്ഞാല്‍പ്പിന്നെ അവനെക്കറിച്ചു മാത്രമാണു ചിന്ത. മകന്‍ എവിടെയെങ്കിലും വീണു കാണുമോ, ആരെങ്കിലും ഉപദ്രവിക്കുമോ കുട്ടി തിരിച്ചെത്തുന്നതുവരെയും സ്വസ്ഥതയില്ല. കുട്ടി വലുതാകുന്തോറും അവൻ്റെ ദുശ്ശാഠ്യവും കുസൃതിയും വര്‍ദ്ധിച്ചുവന്നു. മാതാപിതാക്കളെ അനുസരിക്കാതെയായി. പഠിത്തത്തില്‍ തീരെ ശ്രദ്ധയില്ലാതെയായി. ഇപ്പോള്‍ അവൻ്റെ ഭാവിയെക്കുറിച്ചായി ചിന്ത മുഴുവന്‍. വളര്‍ച്ചയ്ക്കനുസരിച്ചു് അവൻ്റെ ദുഃസ്വഭാവങ്ങളും വളര്‍ന്നതേയുള്ളൂ. സ്‌കൂളില്‍നിന്നു ദിവസവും മകനെക്കുറിച്ചുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും പരാതികേട്ടു് അച്ഛനുമമ്മയും മടുത്തു. കോളേജില്‍ എത്തിയതോടെ മദ്യപാനവും തുടങ്ങി. വീട്ടില്‍ ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു പണം വാങ്ങുന്നതു നിത്യസംഭവമായി. മാതാപിതാക്കളെ ശകാരിക്കുന്നതു പോകട്ടെ, ഉപദ്രവിക്കുവാനും മടിയില്ലാതെയായി. മകന്‍ കോളേജില്‍നിന്നും വരുന്ന സമയത്തു്, അച്ഛനുമമ്മയ്ക്കും പേടിയാണു്. സമ്പത്തുകള്‍ ഓരോന്നായി മകന്‍ വിറ്റു നശിപ്പിച്ചു. ഒരു ദിവസം പണം നല്കുവാന്‍ വിസമ്മതിച്ചപ്പോള്‍ അച്ഛനെയും അമ്മയെയും അവന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ജീവന്‍ നഷ്ടപ്പെടുമോ എന്നു ഭയന്നു്, സമ്പത്തു മുഴുവന്‍ നഷ്ടമായ അവര്‍ കടം വാങ്ങി മകന്‍ ആവശ്യപ്പെട്ടതെല്ലാം നല്കി. കടം വാങ്ങിയതു തിരിച്ചു നല്കുവാന്‍ കഴിയാതെ വന്നപ്പോള്‍ നാട്ടുകാരും അവരെ വെറുത്തു, കടം കൊടുക്കാതെയായി. മാതാപിതാക്കളെക്കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു മനസ്സിലായപ്പോള്‍ പുത്രനൊടുവില്‍ അവരെ ഉപേക്ഷിച്ചു പോയി. മകനു വേണ്ടിയാണു് അവര്‍ ജീവിച്ചതു്; പക്ഷേ, മകനും നഷ്ടമായി, നാട്ടുകാരും വെറുത്തു. അവര്‍ക്കു കരയുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ജീവിതത്തില്‍ നിരാശ മാത്രമായി. ഭൗതിക സുഖം മാത്രം ആഗ്രഹിച്ചുപോയാല്‍ അതിലെ ദുഃഖംകൂടി അനുഭവിക്കുവാന്‍ തയ്യാറാകണം.

ഇദ്ദേഹത്തിൻ്റെ അയല്‍വാസിയും ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്നു. പക്ഷേ, കുട്ടിക്കുവേണ്ടി ആയിരുന്നില്ല; ഈശ്വരനുവേണ്ടി ആയിരുന്നു. അദ്ദേഹത്തിൻ്റെതു ഭക്തിക്കുവേണ്ടിയുള്ള ഭക്തി ആയിരുന്നു. കുട്ടികളില്ലല്ലോ എന്ന ചിന്ത ഒരിക്കലും അദ്ദേഹത്തെ അലട്ടിയില്ല. ”എനിക്കു കുട്ടികളില്ല, അതിനാല്‍ എല്ലാവരെയും നിൻ്റെ കുട്ടികളായി കാണുവാനുള്ള കഴിവു തരണേ” എന്നാണയാള്‍ പ്രാര്‍ത്ഥിച്ചിരുന്നതു്. ഈശ്വരൻ്റെ ഇച്ഛയുണ്ടെങ്കില്‍ കുട്ടി ജനിക്കും. പിന്നെ എന്തിനു് അതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കണം. ഈശ്വരനില്‍ ഭക്തിയുണ്ടാകുവാനാണു പ്രാര്‍ത്ഥിക്കേണ്ടതു് ഇതായിരുന്നു അദ്ദേഹത്തിൻ്റെ ഭാവം. അദ്ദേഹം യഥാര്‍ത്ഥതത്ത്വം മനസ്സിലാക്കിയ ആളായിരുന്നു. എന്താണു ശാശ്വതമായിട്ടുള്ളതു്, എന്താണു ജീവിതം ഇതു് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം എപ്പോഴും ഈശ്വരനാമം ഉരുവിട്ടും ജോലി കഴിഞ്ഞു കിട്ടുന്ന സമയം തൻ്റെ അടുത്തുവരുന്നവരുമായി ഭഗവദ് കഥകള്‍ പറഞ്ഞും ഈശ്വരകീര്‍ത്തനങ്ങള്‍ പാടിയും ആനന്ദിച്ചു. അദ്ദേഹത്തിനും ആനന്ദം അടുത്തു വരുന്നവര്‍ക്കും ആനന്ദം. എല്ലാവരെയും സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ഒരു മനസ്സു ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം ദിവസവും ഈശ്വരനോടു പ്രാര്‍ത്ഥിച്ചു. തൻ്റെ വരുമാനത്തിൻ്റെ ഒരുഭാഗം ധാര്‍മ്മിക കാര്യങ്ങള്‍ക്കു ചെലവഴിക്കുവാനും മറന്നില്ല. കുട്ടി ജനിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിച്ചില്ലെങ്കിലും, അദ്ദേഹത്തിൻ്റെ നിഷ്‌കാമഭക്തിമൂലം ഈശ്വരന്‍ പ്രസാദിച്ചു. അദ്ദേഹത്തിനു് ഒരു കുട്ടി ജനിച്ചു. കുട്ടി ജനിച്ചിട്ടും അദ്ദേഹത്തിൻ്റെ ഭക്തി നിലനിന്നു. കുട്ടി ജനിച്ചതില്‍ അമിതമായി ആനന്ദിച്ചില്ല. പിന്നീടും ഭഗവാനില്‍ മനസ്സുറപ്പിച്ച ജീവിതമാണവര്‍ നയിച്ചതു്. ഭഗവദ് കഥകള്‍ കേള്‍പ്പിച്ചും ഭഗവന്നാമങ്ങള്‍ ജപിപ്പിച്ചുമാണു ചെറുപ്പം മുതലെ കുട്ടിയെ വളര്‍ത്തിയതു്. അതുമൂലം കുട്ടി സത്‌സ്വഭാവിയായി. സര്‍വ്വര്‍ക്കും പ്രിയങ്കരനായി. മാതാപിതാക്കള്‍ കുട്ടിയോടു് അമിതമായ മമത പുലര്‍ത്തിയില്ല. ഭഗവാനെത്തന്നെ മുറുകെപ്പിടിച്ചു. വാര്‍ദ്ധക്യമടുക്കുന്തോറും ആരുടെയും കൂട്ടു പ്രതീക്ഷിച്ചില്ല. ഭഗവാനെത്തന്നെ ചിന്തിച്ചുകഴിഞ്ഞു. അതിനനുസരിച്ചു് അടുത്തു വരുന്നവര്‍ കൂടുതല്‍ ആദരവോടും ബഹുമാനത്തോടും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനും തുടങ്ങി. ഈശ്വരനിലുള്ള അദ്ദേഹത്തിൻ്റെ നിഷ്‌കളങ്കഭക്തിയും, എല്ലവരോടുമുള്ള ശുദ്ധമായ സ്നേഹവും മൂലം സര്‍വ്വരും അദ്ദേഹത്തില്‍ ആകൃഷ്ടരായി. സ്വാര്‍ത്ഥതയൊഴിഞ്ഞ ജീവിതമായതിനാല്‍ എപ്പോഴും ആനന്ദം മാത്രം. കുട്ടി ജനിക്കുന്നതിനു മുന്‍പും പിന്‍പും അദ്ദേഹം ആനന്ദവാനായി ജീവിച്ചു.

രണ്ടുപേരും ഭക്തരായിരുന്നു. ഒരാളുടെതു കാമ്യഭക്തിയായിരുന്നുവെങ്കില്‍ മറ്റെയാളുടെതു ഭക്തിക്കുവേണ്ടിയുള്ള ഭക്തിയായിരുന്നു. അദ്ദേഹം നിഷ്‌കാമഭക്തനായിരുന്നു. അതുമൂലം ജീവിതം മുഴുവന്‍ ആനന്ദം അനുഭവിക്കുവാന്‍ കഴിഞ്ഞു. ”സര്‍വ്വരെയും നിൻ്റെ കുട്ടികളായിക്കാണുവാനുള്ള ശക്തി തരൂ” എന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ ആനന്ദം മാത്രമല്ല, തന്നെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഒരു മകന്‍ മാത്രമല്ല അനേകം ആളുകളുമുണ്ടായി. ആദ്യത്തെയാള്‍ തൻ്റെ സര്‍വ്വസ്വവും മകനാണെന്നു കരുതി. മകന്‍ എന്നെന്നും കൂടെയുണ്ടായിരിക്കണമെന്നു ചിന്തിച്ചു. അദ്ദേഹത്തിനു് ഈശ്വരന്‍ ആഗ്രഹം സാധിക്കുവാനുള്ള ഒരുപാധി മാത്രമായിരുന്നു. കാര്യം നേടിക്കഴിഞ്ഞപ്പോള്‍ ഈശ്വരനെ പാടേ മറന്നു. അതുമൂലം മകന്‍ നഷ്ടമായപ്പോള്‍ തീരാദുഃഖത്തിലായി. രണ്ടാമത്തെയാളാകട്ടെ, സത്യവും നിത്യവുമായിട്ടുള്ളതു് ഈശ്വരന്‍ മാത്രമാണെന്നു മനസ്സിലാക്കി. മിഥ്യയായ ഈ ലോകത്തില്‍ ശാശ്വതമായതു് ഈശ്വരന്‍ മാത്രമാണെന്നറിഞ്ഞു. സ്വന്തം സുഖത്തില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ലെന്നു് അദ്ദേഹത്തിനറിയാമായിരുന്നു. തൻ്റെ പുത്രനും ബന്ധുക്കളും സമ്പത്തും ഒന്നും തന്നെ പിന്തുടരില്ലെന്നും അറിയാമായിരുന്നു. അതിനാല്‍ ശാശ്വതമായ ആത്മാവിനെ സാക്ഷാത്കരിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ അദ്ദേഹത്തിനു ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളു. അതിനു യോജിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതു്. അവരുടെതു തത്ത്വമറിഞ്ഞുള്ള ഭക്തിയായിരുന്നു. തങ്ങളെ ആരു വെറുത്താലും അവര്‍ക്കു ദുഃഖമില്ലായിരുന്നു. വെറുത്തവരെപ്പോലും സ്നേഹിക്കുവാന്‍ കഴിഞ്ഞു. ഈശ്വരനില്‍ സമര്‍പ്പിച്ച ഒരു ജീവിതമായിരുന്നതിനാല്‍ ജീവിതം അവര്‍ക്കു് ആനന്ദമായിരുന്നു.

ഭക്തി ഈശ്വരനെ മാത്രം കാംക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം. അപ്പോള്‍ എല്ലാം അവിടുന്നു തരും. വാര്‍ദ്ധക്യത്തില്‍ ആരു നോക്കുമെന്ന വേവലാതി വേണ്ട. ഒരു ഭക്തനും നോക്കാനാളില്ലാതെ കഷ്ടപ്പെട്ടിട്ടില്ല. പട്ടിണി കിടന്നു മരിച്ചിട്ടില്ല. മരിച്ചു കഴിഞ്ഞാലുള്ള കാര്യത്തെക്കുറിച്ചു് എന്തിനു ചിന്തിക്കണം? ചത്തു കുറച്ചു കഴിയുമ്പോള്‍ നാറും. ആരെങ്കിലും കുഴിച്ചിടും. ആ വക കാര്യങ്ങളെക്കുറിച്ചോര്‍ത്തു ജീവിതം തുലയേ്ക്കണ്ട കാര്യമില്ല. ഇന്നലത്തെക്കുറിച്ചോര്‍ത്തും നാളത്തെക്കുറിച്ചു ചിന്തിച്ചും എന്തിനു് ആധി കയറണം. ഒരു നിമിഷം മുന്‍പുവരെ കഴിഞ്ഞ കാര്യങ്ങള്‍ കാന്‍സലായ ഒരു ചെക്കുപോലെയാണു്. അതിനെക്കുറിച്ചോര്‍ത്തു തളര്‍ന്നിട്ടു കാര്യമില്ല. ‘ഇന്നു’ നിങ്ങള്‍ ശ്രദ്ധയോടെ ജീവിക്കുക; ‘നാളെ’ നിങ്ങള്‍ക്കു കൂട്ടുകാരനായി വരും. ഭക്തി വേണമെന്നു പറയുന്നു. പക്ഷേ, നാമം ജപിച്ചിട്ടു മറ്റുള്ളവരെ ദുഷിക്കുന്നതു ഭക്തിയല്ല. അസൂയയും വിദ്വേഷവും മനസ്സില്‍ വളര്‍ത്തുന്നതു ഭക്തിയല്ല. എല്ലാവരെയും ഈശ്വരനായിക്കാണുവാന്‍ കഴിയണം. അതാണു ഭക്തി. നല്ല കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യുന്നതും ഭക്തിയാണു്. നിത്യാനിത്യവിവേചനത്തെയാണു് അമ്മ ഭക്തിയെന്നു പറയുന്നതു്. അതാണു നമുക്കു വേണ്ടതു്.

വൈദിക യാഗങ്ങൾക്ക് മൃഗബലി നിർബന്ധമാണോ?

വൈദികയാഗങ്ങൾക്ക് ആജ്യം, സോമരസം, വപ എന്നിവ നിർബന്ധമാണ്. ആജ്യം എന്നാൽ പശുവിൻപാലിൽനിന്ന് എടുക്കുന്ന നെയ്യ് തന്നെ. സോമരസം എന്നാൽ സോമലത പിഴിഞ്ഞെടുത്തുണ്ടാക്കുന്ന സത്ത് തന്നെയാകുന്നു. വപ എന്നാൽ പശു, ആട്‌ തുടങ്ങിയ ബലിമൃഗങ്ങളിൽനിന്ന് സ്വീകരിക്കേണ്ടതാണ്. അതിനായി പശ്വാലംഭനം തുടങ്ങിയ വിധികൾ മീമാംസാ ശാസ്ത്രങ്ങളിൽ പ്രതിപാദിച്ചുകാണുന്നു.

മാനിഷാദ എന്നിങ്ങനെ ആദികവി പാടിയത് ഹിംസയ്ക്ക് എതിരായുള്ള താക്കീതല്ലേ?

മാനിഷാദ എന്ന് തുടങ്ങുന്ന രാമായണത്തിലെ ശ്ലോകത്തിന് രണ്ട് അർത്ഥങ്ങളുണ്ട്. ഒന്ന് -  ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ കൊന്ന കാട്ടാളന് ഒരിക്കലും ശാശ്വതമായ നിലനിൽപ്പുണ്ടാവാതിരിക്കട്ടെ എന്നതാണ്. രണ്ടാമത്തെ അർത്ഥം രാവണനെ കൊന്ന ശ്രീരാമന് സ്ഥിരമായ കീർത്തിയുണ്ടാവട്ടെ എന്നതുമാകുന്നു. രണ്ട് അർത്ഥതലങ്ങളിലും മുഴങ്ങിനിൽക്കുന്ന ഒരു വാക്ക് കാമമോഹിതം എന്നതാകുന്നു. അതായത് ക്രൗഞ്ചമിഥുനങ്ങളിൽ കാമമോഹിതനായ ആൺപക്ഷിയെ കൊന്നത് പഞ്ചമഹാപാതകങ്ങളിൽ ഒന്നാണ്. പരസ്ത്രീകളിൽ കാമമോഹിതനായ രാവണനെ കൊന്നത് ശ്രേഷ്ഠമായ ധർമ്മവുമാകുന്നു. അതിനാൽ ഇവിടെ മാനിഷാദ എന്ന ശ്ലോകംകൊണ്ടുദ്ദേശിക്കുന്നത് അഹിംസയ്ക്കുവേണ്ടിയുള്ള ആഹ്വാനമല്ല മറിച്ച് ധർമ്മാധർമ്മങ്ങളെ വ്യവച്ഛേദിച്ച് അറിയുവാനുള്ള മാർഗ്ഗദർശനമാണ്.

ധർമ്മഹിംസ എന്താണ്?

ദേവ പിതൃ യജ്ഞത്തിനുവേണ്ടിയുള്ള ഹിംസ ധർമ്മഹിംസയാണ്. ശാസ്ത്രപഠനത്തിനും ഗവേഷണത്തിനും വേണ്ടി നടത്തുന്ന ഹിംസയും ധർമ്മഹിംസതന്നെ. സമൂഹത്തിന് ഉപദ്രവകാരികളായ പന്നി, തെരുവുനായ്ക്കൾ തുടങ്ങിയ  ജീവികളെ കൊല്ലുന്നതും ധർമ്മഹിംസതന്നെ. കൃഷിയ്ക്കും മനുഷ്യജീവനും ഭീഷണിയായിരിക്കുന്ന കാട്ടുജന്തുക്കളെ കൊല്ലുന്നതും ധർമ്മഹിംസയാണ്. ഇതിന് എല്ലാറ്റിനും അധികാരം രാജാവിന് മാത്രമേ ഉള്ളു എന്നതിനാൽ രാജധർമ്മം അനുസരിച്ച് മാത്രമേ പ്രവർത്തിയ്ക്കാവു. പൗരാണികശാസ്ത്രങ്ങളിലും മൃഗയാവിനോദം (നായാട്ട്) രാജാക്കന്മാർക്കുമാത്രം വിധിക്കപ്പെട്ടതാണ്. രാജ്യദ്രോഹികളെ വധിക്കുന്നതും ധർമ്മഹിംസയാണ്. ഇതും രാജധർമ്മമനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ടതാണ്. യുദ്ധത്തിൽ സ്വയം ബലിയർപ്പിക്കപ്പെടുന്നതും ശത്രുക്കളെ വധിക്കുന്നതും ധർമ്മഹിംസതന്നെ.

തെറ്റും ശരിയുമെല്ലാം ചെയ്യിക്കുന്നതു് ഈശ്വരനല്ലേ?

എല്ലാം ഈശ്വരന്‍ ചെയ്യിക്കുന്നുവെന്നു ബോധമുണ്ടെങ്കില്‍ ഇതു ശരിയാണു്. ശരി ചെയ്തു് അതിൻ്റെ ഗുണം കിട്ടുമ്പോഴും, തെറ്റു ചെയ്തു ശിക്ഷ ലഭിക്കുമ്പോഴും സമഭാവത്തില്‍ ‘എല്ലാം ഈശ്വരന്‍ തരുന്നു’ എന്നു കാണുവാന്‍ കഴിയണം.

തെറ്റുകള്‍ക്കുത്തരവാദി ഈശ്വരനല്ല; നമ്മളുതന്നെയാണു്. ടോണിക് ശരീരപുഷ്ടിക്കുള്ളതാണു്; ദിവസം എത്രനേരം എത്ര സ്പൂണ്‍ വീതം കഴിക്കണമെന്നു ഡോക്ടര്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ടു്. അതനുസരിക്കാതെ മുഴുവനും ഒറ്റ പ്രാവശ്യമായി കഴിച്ചു് ഉള്ള ആരോഗ്യംകൂടി നഷ്ടമാകുമ്പോള്‍ ഡോക്ടറെ പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? അശ്രദ്ധയോടെ വണ്ടിയോടിച്ചു് എവിടെയെങ്കിലും കൊണ്ടിടിച്ചിട്ടു പെട്രോളിനെ കുറ്റം പറയുന്നതു പോലെയാണു നമ്മുടെ അറിവുകേടുകൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍ക്കു് ഈശ്വരനെ പഴി പറയുന്നതു്. എങ്ങനെ ഈ ലോകത്തു ജീവിക്കണം എന്നു് അവിടുന്നു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ടു്. അതനുസരിക്കാത്തതു മൂലമുള്ള ഭവിഷ്യത്തുകള്‍ക്കു് ഈശ്വരനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

മനുഷ്യൻ നൈസർഗ്ഗികമായി സസ്യാഹാരിയാണല്ലോ?

മനുഷ്യൻ നൈസർഗ്ഗികമായി സസ്യാഹാരിയല്ല. മാംസഭുക്കിന്റേതായ കോമ്പല്ലുകൾ മനുഷ്യനുണ്ട്. മനുഷ്യൻ മാംസം പാകം ചെയ്ത് ഭക്ഷിച്ചുതുടങ്ങിയതോടെ കോമ്പല്ലിന്റെ ആവശ്യം ലഘുവായിത്തീർന്നു. അതോടെ അതിന്റെ വളർച്ച ഇല്ലാതായിത്തീർന്നതാണ്. അതേപോലെ തൈര് ശരിയായ മാംസാഹാരമാണ്. പാലിനെ തൈരാക്കുന്നത് സൂക്ഷ്മജീവികളാണ്. അവയെ ജീവനോടെ ഭക്ഷിയ്ക്കുകയാണ് തൈര് ഉപയോഗിക്കുമ്പോൾ ചെയ്യുന്നത്.

ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യൂ എന്നു ഗീതയില്‍ പറയുന്നു. ഫലം ഇച്ഛിക്കാതെ എങ്ങനെ കര്‍മ്മം ചെയ്യുവാന്‍ കഴിയും ?

ദുഃഖം ഒഴിവാക്കിയ ഒരു ജീവിതം നയിക്കുന്നതിനു വേണ്ടിയാണു ഭഗവാന്‍ അങ്ങനെ പറഞ്ഞതു്. ഫലത്തെക്കുറിച്ചു ചിന്തിച്ചു വേവലാതിപ്പെടാതെ കര്‍മ്മം ശ്രദ്ധയോടെ ചെയ്യുക. ഫലം ലഭിക്കേണ്ടതു ലഭിക്കുകതന്നെ ചെയ്യും. പഠിക്കുമ്പോള്‍ ശ്രദ്ധിച്ചു പഠിക്കുക. ജയിക്കുമോ, തോല്ക്കുമോ എന്നോര്‍ത്തു വിഷമിക്കേണ്ട ആവശ്യമില്ല. കെട്ടിടം പണിയുമ്പോള്‍ അതു വീഴുമോ വീഴുമോ എന്നു് ആലോചിച്ചു തല പുണ്ണാക്കാതെ, കണക്കനുസരിച്ചു ഭംഗിയായി പണിയുവാനാണു ശ്രദ്ധിക്കേണ്ടതു്. നല്ല കര്‍മ്മം ചെയ്താല്‍ തീര്‍ച്ചയായും നല്ല ഫലം കിട്ടും. കല്ലില്ലാത്ത നല്ല പാകത്തിനുള്ള അരിയാണെങ്കില്‍ എല്ലാവരും വാങ്ങും. ശ്രദ്ധിച്ചു നെല്ലു പുഴുങ്ങി ഉണക്കിക്കുത്തി അരിയാക്കിയ ആ പ്രയത്‌നത്തിനുവേണ്ട ഫലം കിട്ടിയില്ലേ? എന്നാല്‍ അമിതലാഭം കൊതിച്ചു കൃത്രിമം ചെയ്തിരുന്നുവെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അതിനുള്ള ശിക്ഷ ലഭിക്കുകതന്നെ ചെയ്യും. മനസ്സിനും അശാന്തിയാകും. അതിനാല്‍ കര്‍മ്മം ശ്രദ്ധയോടെ, ഈശ്വരാര്‍പ്പണബോധത്തോടെ ചെയ്യുകയാണു വേണ്ടതു്. ഫലത്തെക്കുറിച്ചു ചിന്തിച്ചാലും ഇല്ലെങ്കിലും ചെയ്ത കര്‍മ്മത്തിനുള്ള ഫലം യാതൊരു കുറവും കൂടുതലും കൂടാതെ ലഭിക്കുകതന്നെ ചെയ്യും. പിന്നെ എന്തിനു ഫലത്തെക്കുറിച്ചു ചിന്തിച്ചു സമയം കളയണം. ആ സമയംകൂടി കര്‍മ്മം ഭംഗിയാക്കുന്നതില്‍ ശ്രദ്ധിച്ചുകൂടേ? സമയം നഷ്ടമാക്കാതെ ഈശ്വരചിന്ത ചെയ്തുകൂടേ?

പഞ്ചഗവ്യം എന്താണ്?

ഭാരതീയര്‍ ഔഷധമായി കരുതുന്ന ഒരു വസ്തുവാണ് പഞ്ച ഗവ്യം .ഗവ്യം എന്നാല്‍ ഗോവില്‍ നിന്ന് ഗമിക്കുന്നത് അല്ലങ്കില്‍ പശുവില്‍ നിന്ന് ഉണ്ടാകുന്നത് എന്ന് അര്‍ത്ഥം. പഞ്ച ഗവ്യം എന്നാല്‍ പശുവില്‍ നിന്ന് ഉണ്ടാകുന്ന അഞ്ചു വസ്തുക്കളുടെ കൂട്ട് എന്ന് പറയാം .പശുവിനെ മാതാവായി കരുതുന്ന സംസ്കാരമാണ് ഭാരതത്തിന്‍റെത്. "ഗോമാതാ " എന്ന് നമ്മള്‍ പശുവിനെ വിളിക്കുന്നു . ഭാരതത്തില്‍ ഒരു വ്യക്തി, അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നതിലും അധികം പശുവിന്‍റെ പാല്‍ കുടിക്കുന്നുണ്ട്‌ . അതുകൊണ്ട് തന്നെ "ഗോമാതാ " എന്ന സങ്കല്പം ഏറെ മഹത്തരം എന്ന് പറയേണ്ടതില്ല .

എന്നാല്‍ പഞ്ച ഗവ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ ഈ സംസ്കാരത്തി ന്‍റെ മഹത്വം കുറേക്കൂടി ആഴത്തിലേക്ക് പോകുന്നു .

അത് മനസിലാകണം എങ്കില്‍ പഞ്ചഗവ്യത്തി ന്‍റെ ചേരുവകള്‍ എന്താണെന്ന് അറിയണം .

പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവയാണ് പഞ്ചഗവ്യത്തിലെ അഞ്ചു വസ്തുക്കള്‍ ഇതിനെ ഓരോന്നായി എടുക്കാം.

പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നീ വസ്തുക്കള്‍ ഒറ്റയ്ക്കെടുത്താല്‍ ഓരോന്നുംപശുവില്‍ നിന്ന് പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബാക്ട്ടീരിയകള്‍ നിറയും .ഏതാനും ദിവസം അത് അന്തരീക്ഷത്തില്‍ തുറന്നു വച്ചാല്‍ പുഴുവരിക്കും . (നെയ്യ് അല്‍പ്പം കൂടുതല്‍ ദിവസം എടുക്കും എന്ന് മാത്രം ). എന്നാല്‍ ഇത് പ്രത്യേക അനുപാതത്തില്‍ കൂട്ടി ചേര്‍ത്താല്‍ വര്‍ഷങ്ങളോളം ഒരു ബാക്ടീരിയ പോലും ഉണ്ടാകുന്നില്ല . എന്ന് മാത്രമല്ല ഇത് കഴിച്ചാല്‍ ബുദ്ധിക്ക് ഉണര്‍വും, ശരീരത്തിന് ശുദ്ധിയും ഉണ്ടാകുന്നു എന്ന് പല പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട് .

പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് പലതരത്തില്‍ പരീക്ഷണങ്ങള്‍ നടത്തി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇത് പ്രത്യേക അനുപാതത്തിലാണ് കൂട്ടിചേര്‍ക്കുന്നത് . ഒരു തവി ഗോമൂത്രത്തിന് രണ്ടു തവി ചാണകവെള്ളവും, എട്ടു തവി പാലും, പതിനാലു തവി തൈരും, അതില്‍ ഒരു തവി നെയ്യും എന്നതാണ് ഈ അനുപാതം . ഇവ ഓരോന്നും പശുവില്‍ നിന്ന് ശേഖരിക്കേണ്ട സമയവും ദിവസവും എല്ലാം പ്രത്യേകം പറയുന്നുണ്ട്. ഇവ കൂടാതെ ഇളനീര് ,ഏത്തപ്പഴം മുതലായവയും ഇതില്‍ ചേര്‍ക്കുന്നു . ഇങ്ങനെ നിര്‍മ്മിക്കുന്ന പഞ്ച ഗവ്യത്തിന്, ഒരു ബാക്ടീരിയ പോലും കടക്കാത്ത വസ്തുക്കളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം എന്ന് പറഞ്ഞാലും അത്ഭുതമില്ല . മഹാക്ഷേത്രങ്ങളില്‍ നിത്യവും നടത്തുന്ന "നവക "ത്തിന് പഞ്ച ഗവ്യം ആടാറുണ്ട്‌ . ഗുരുവായൂരിലെ നവകാഭിഷേകം ഏറെ പ്രസിദ്ധമാണ് . ഗോമാതാ എന്ന് ഭാരതീയര്‍ പശുവിനെ വിളിക്കുന്നതിനുള്ള കാരണങ്ങളില്‍ പഞ്ച ഗവ്യത്തിനുള്ള സ്ഥാനം വളരെ ചെറുത്‌ മാത്രം എന്ന് കൂടി മനസിലാക്കുക .

ആത്മാവു സര്‍വ്വവ്യാപിയാണെങ്കില്‍ മരിച്ചു കിടക്കുന്ന ആളിലും ചൈതന്യം നിലനിലേ്ക്കണ്ടതല്ലേ? പിന്നെ എന്തുകൊണ്ടാണു മരണം സംഭവിക്കുന്നതു്?

ബള്‍ബ്ബു ഫ്യൂസാകുന്നതുകൊണ്ടോ, ഫാന്‍ കേടായി കറങ്ങാത്തതുകൊണ്ടോ, കറണ്ടില്ലാതാകുന്നില്ല. വീശിക്കൊണ്ടിരുന്ന വിശറി മാറ്റിവച്ചപ്പോള്‍ കാറ്റു കിട്ടുന്നില്ല എന്നു കരുതി, കാറ്റില്ലാതാകുന്നില്ല. എഞ്ചിന്‍ കേടായി വണ്ടി ഓടാതായതിനു പെട്രോളിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വണ്ടി നിന്നെങ്കില്‍ പെട്രോളിന്റെ കുറ്റമല്ല എഞ്ചിന്റെ തകരാറാണു്. ഊതിവീര്‍പ്പിച്ചു കെട്ടിപ്പറത്തി വിട്ട ബലൂണ്‍ പൊട്ടി എന്നു കരുതി അതിലെ വായു ഇല്ലാതാകുന്നില്ല. അതു് അവിടെത്തന്നെയുണ്ടു്. അതുപോലെ, ആത്മാവു സര്‍വ്വവ്യാപിയാണു്. അവിടുന്നു എല്ലായിടവും ഉണ്ടു്. മരണം സംഭവിക്കുന്നതു് ആത്മാവിന്റെ അഭാവംകൊണ്ടല്ല; ശരീരമാകുന്ന ഉപാധിയുടെ തകരാറുകൊണ്ടാണു്. ഉപാധിയുടെ നാശമാണു മരണം; ആത്മാവിന്റെ ന്യൂനതയല്ല.

സ്തുതിയിലും നിന്ദയിലും സമചിത്തനായിരിക്കണം എന്നു പറയാറുണ്ടല്ലോ. എന്നാല്‍, ദേവന്മാര്‍ ഭഗവാനെ സ്തുതിച്ചപ്പോള്‍, അവിടുന്നു പ്രീതനായി എന്നു പറയുന്നുണ്ടു്. അപ്പോള്‍ ഭഗവാന്‍ സ്തുതിക്കു വശംവദനായില്ലേ?

ഭഗവാന്‍ ബാഹ്യമായ സ്തുതിയില്‍ മയങ്ങുന്ന ആളല്ല. അവിടുന്നു സമചിത്തനാണു്. സ്തുതിയും നിന്ദയും അവിടുത്തേക്കു് ഒരുപോലെയാണു്. നമ്മള്‍ പട്ടിക്കാട്ടം വലിച്ചെറിഞ്ഞാലും, തിരിയെ ‘ഐസ്‌ക്രീം’ തരുന്നതിനുള്ള മനസ്സാണു് അവിടുത്തേക്കുള്ളതു്. അതാണു സമചിത്തത.

കൊച്ചുകുട്ടികള്‍ കുസൃതികള്‍ കാണിക്കുമ്പോള്‍ നമ്മള്‍ ദേഷ്യപ്പെടുന്നതിനു പകരം എടുത്തു ലാളിക്കും. കുഞ്ഞുചെയ്യുന്ന തെറ്റുകള്‍ സഹിക്കും, ക്ഷമിക്കും. അഥവാ, അടിക്കുന്നുവെങ്കില്‍ അതു ദേഷ്യം കൊണ്ടല്ല, കുഞ്ഞിൻ്റെ ഉയര്‍ച്ചയ്ക്കു വേണ്ടി മാത്രമായിരിക്കും. പറഞ്ഞതു് അനുസരിക്കാതെ ഏതെങ്കിലും കുറുക്കുവഴിയെ പോയി കാലുതട്ടിമുറിച്ചു കൊണ്ടുവന്നാല്‍, വേദന അറിയാതിരിക്കുന്നതിനുള്ള മരുന്നു് ഉടനെ നല്കരുതു്. വീണ്ടും അഹങ്കാരവും അശ്രദ്ധയുംമൂലം അവിവേകം കാട്ടും. അപകടത്തില്‍പ്പെടും. ആദ്യം കുറച്ചു വേദന അറിഞ്ഞാല്‍ പിന്നീടു ശ്രദ്ധിക്കും.

അതുപോലെ ഭഗവാന്‍ ദേവന്മാരെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. ദേവന്മാരെ ആദ്യം ഒന്നു വിഷമിപ്പിക്കുന്നതിനുവേണ്ടി അവര്‍ എത്തി കുറെസമയം കഴിഞ്ഞിട്ടും ഭഗവാന്‍ കണ്ണു തുറന്നില്ല. ദേവന്‍മാര്‍ പലവട്ടം വിളിച്ചിട്ടും ഭഗവാന്‍ അറിഞ്ഞ ഭാവം കാണിച്ചില്ല. അവസാനം അവര്‍ ഹൃദയംനൊന്തു് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ കണ്ണു തുറന്നു. പ്രാര്‍ത്ഥനയുടെ ഫലമായി ഭഗവാൻ്റെ രൂപം അവര്‍ക്കു് ഉള്ളിലും ദര്‍ശിക്കുവാന്‍ കഴിഞ്ഞു. അല്ലാതെ, ആ മന്ത്രങ്ങള്‍ ഭഗവാനെ പുകഴ്ത്തി കാര്യം നേടാന്‍ വേണ്ടി ചൊല്ലിയതല്ല. ഭഗവാനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഭക്തൻ്റെ പ്രാര്‍ത്ഥനയാണു്. ആത്മസ്വരൂപത്തെ വെളിവാക്കുന്നതിനുള്ള പ്രാര്‍ത്ഥനയാണതു്. ഭക്തൻ്റെ നിഷ്‌ക്കളങ്കമായ മനസ്സു് കണ്ടാണു ഭഗവാന്‍ പ്രസന്നനായതു്. അല്ലാതെ ഹൃദയമില്ലാത്ത സ്തുതികൊണ്ടു ഭഗവാനെ പ്രീതിപ്പെടുത്താന്‍ പറ്റില്ല.

ഗൗളി (പല്ലി) വീണാല്‍ ഫലം ഉറപ്പ്

ശിരോമധ്യേ പതേല്‍ ഗൗളീ മാതുര്‍ഭ്രാതുര്‍ഗുരോര്‍മൃതിഃ 

എന്ന വചനമനുസരിച്ച്,

ശിരസ്സിന്‍റെ മദ്ധ്യഭാഗത്തു ഗൗളി വീണാല്‍ മാതാവിനോ സഹോദരനോ ഗുരുജനങ്ങള്‍ക്കോ മരണം ഫലം. 

ശിരസ്സിന്‍റെ പിന്‍ഭാഗത്തു ഗൗളി വീണാല്‍ കലഹം. 

നെറ്റിയില്‍ ഗൗളി വീണാല്‍ നിധിദര്‍ശനം. 

നെറ്റിയുടെ മദ്ധ്യത്തില്‍ ഗൗളി വീണാല്‍ രാജസമ്മാനലബ്ധി. 

നാസാഗ്രത്തില്‍ ഗൗളി വീണാല്‍ രോഗാരിഷ്ടം. 

അധരത്തിണ് ഗൗളി വീണതെങ്കിൽ ധന-ഐശ്വര്യാദികള്‍. 

കവിളില്‍ ഗൗളി വീണാല്‍ ധനനഷ്ടം.

ചെവിയിലോ കണ്ണിലോ കവിള്‍തടത്തിനടുത്തോ ഗൗളി വീണാല്‍ മരണപ്രേരണ. 

കഴുത്തില്‍ ഗൗളി വീണാല്‍ സജ്ജനസംസര്‍ഗ്ഗം.

കയ്യുടെ തുടക്കത്തില്‍ കക്ഷത്തിനടുത്ത് ഗൗളി വീണാല്‍ ചിലപ്പോള്‍ വ്യസനം. 

വയറ്റില്‍ ഗൗളി വീണാല്‍ മഹാഭയം. 

കൈകളില്‍ ഗൗളി വീണാല്‍ ശത്രുവിന്‍റെ ഉപദ്രവം. 

മാറിടത്തില്‍ ഗൗളി വീണാല്‍ വലിയ വ്യസനം. 

ഗുഹ്യഭാഗത്തു ഗൗളി വീണാല്‍ വീണാല്‍ സര്‍പ്പഭയം. 

തുട, കാല്‍മുട്ട് എന്നിവിടങ്ങളില്‍ ഗൗളി വീണാല്‍ പ്രസവാശൗചം. 

പാദങ്ങളില്‍ ഗൗളി വീണാല്‍ തീര്‍ത്ഥയാത്ര. 

കാലിനടിയില്‍ ഗൗളി വീണാല്‍ ക്ഷീരഭോജനം 

ഇവയാണ് വിവിധ അവയവഭാഗങ്ങളില്‍ ഗൗളി വീണാലുള്ള നിമിത്തഫലങ്ങള്‍.

ഗൗളി പുരുഷന്മാരുടെ ശരീരത്തില്‍ വലതുഭാഗത്തും സ്ത്രീകളുടെ ശരീരത്തില്‍ ഇടതുഭാഗത്തും വീണു മേലോട്ടുകയറിപ്പോകുകയാണെങ്കില്‍ ശുഭഫലമാണ്. താഴോട്ട് ഇറങ്ങുകയാണെങ്കില്‍ ദോഷഫലം. 

ഗൗളി വീണുള്ള ദോഷഫലത്തിന് ശിവഭജനമാണ് പരിഹാരം. 

ക്ഷേത്രസന്നിധിയിലോ ആലിന്‍റെ ചുവട്ടിലോ വച്ചാണ് ഗൗളി വീണതെങ്കില്‍ ദോഷമില്ല.

എല്ലാ ജീവികൾക്കും ജീവിക്കാനുള്ള ആഗ്രഹമില്ലേ അത് നിഷേധിക്കാൻ പറ്റുമോ?

എല്ലാ ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കുവാനുള്ള ആഗ്രഹവും അവകാശവുമുണ്ട്. അതിനെ നിഷേധിച്ചുകൂടാ. എന്നാൽ പ്രകൃതിയിലെ ഭക്ഷ്യശൃംഖല എന്തെന്നുകൂടി മനസ്സിലാക്കണം. ഒരു ചേരപാമ്പ് തവളയെപ്പിടിക്കുന്നു. പ്രാണവേദനയോടെ തവള കരയുന്നു. വിശപ്പ് സഹിക്കാതെ ചേര പുളയുന്നു. നിങ്ങൾ ആരുടെ ഭാഗത്ത് നിലകൊള്ളും. തവളയെ രക്ഷിക്കുകയോ, ചേരയുടെ വിശപ്പിനെ പരിഹരിക്കുകയോ, ഏതാണ് അഭികാമ്യം. ആ തവളയെ രക്ഷപ്പെടുത്തിയാൽ പകരം ചേരയ്ക്ക് വിശപ്പുമാറ്റുവാൻ നിങ്ങൾ എന്താണ് നൽകുക. മുന്തിരിജ്യൂസും ഓറഞ്ചുജ്യൂസുമൊന്നും ചേര കഴിക്കുകയില്ലല്ലോ.

നവഗ്രഹങ്ങളും നവരത്നങ്ങളും - കവിത

സൂര്യന് രത്നം മാണിക്യം .അദ്ദേഹത്തെ ഞായറാഴ്ച കൂവളപ്പൂക്കള്‍ കൊണ്ട് പൂജിച്ചാല്‍ ദോഷ ശമനം.
ചന്ദ്രന്‍ രത്നം മുത്ത് .അദ്ദേഹത്തെ വെളുത്ത താമരപ്പൂകൊണ്ട് തിങ്കളാഴ്ച പൂജിച്ചാല്‍
ദോഷ ശമനം
കുജന്‍ (ചൊവ്വ) രത്നം പവിഴം. അദ്ദേഹത്തെ ചൊവ്വാഴ്ച ദിവസം ചുവന്ന ഏത് പൂവും തെച്ചി ചെമ്പരത്തി അര്‍ച്ചിക്കാം ജാതകത്തിലെ ഏറ്റവും വലിയ ദോഷം ചൊവ്വയുടേതാണ് വിവാഹം നടക്കാതി
രിക്ക മുടങ്ങുക ഇതിനൊക്കെ പരിഹാര
മാണ് ഈ പൂജ.
ബുധന്‍ രത്നം മരതകം . ബുധന്‍ വിദ്യാകാരക
നാണ് ബുധനാഴ്ച തുളസീമാല കൊണ്ട് പൂജിക്കുന്നത് ഗുണമാണ്.
ഗുരു(വ്യാഴം) വ്യാഴദശ പൊതുവെ ഈശ്വരാനുഗ്രഹ കാലമാണ് മഹാവിഷ്ണുവാണ് വ്യാഴാധിപന്‍ അദ്ദേഹത്തെ ചെമ്പകപ്പൂക്കള്‍കൊണ്ട് വ്യാഴാഴ്ച പൂജിക്കുന്നത് ശോഭനമാണ്
പുഷ്യരാഗമാണ്. വ്യാഴത്തിന്റെ രത്നം.
ശുക്രന്‍(വെള്ളി) വൈരമാണ് രത്നം വെള്ളിയാഴ്ച ശുക്രന് മുല്ലപ്പൂകൊണ്ട്
അര്‍ച്ചന നടത്തിയാല്‍ ഗുണഫലം.ശുക്ര
ദശ 20 കൊല്ലമാണ് പറയുന്നപോലെ ഗുണം മാത്രല്ല ദോഷവും ഉണ്ട് ഓരോ ഗ്രഹത്തിന്റെയും അപഹാരകാലത്തി
നനുസരിച്ചാണ്. ഗുണ ദോഷങ്ങള്‍
ശനി രത്നം ഇന്ദ്രനീലം. പേരുപോലെ ശനി ദോഷകാരകനാണ് മുജ്ജന്‍മ പാപഫലമാണ് ശനിദശയിലെ ജനനം
സൂര്യപുത്രനായ ശനി നപുംസകമാണെ
ന്ന് സങ്കല്പം ഈ ദശയില്‍ ജനിച്ചവരെ സ്ത്രീയോ പുരുഷനോ ആയി ഗണി
ക്കപ്പെടുന്നില്ല ശനിയാഴ്ച അദ്ദേഹത്തെ
കരിങ്കൂവളപ്പൂക്കളാല്‍ അര്‍ച്ചിക്കുക ഉത്തമം
രാഹു രത്നം ഗോമേദകം. പൊതുവേ ദോഷകാ
രകനായ രാഹു സര്‍പ്പമായാണ് വിശ്വാ
സം സര്‍പ്പപൂജ ഫലം ചെയ്യും ജ്യോതിഷത്തില്‍ പ്രത്യേക പൂക്കള്‍ പറയുന്നില്ല അസുരാംശമായതിനാല്‍ തമോഗുണ പ്രധാനം
കേതു രത്നം വൈഢൂര്യം .രാഹുവിന്റെ മറുപാതി ദോഷസമയാണ് കേതുദശയും.
എല്ലാദോഷത്തിനും നവഗ്രഹ പീഢാസ്തോത്രം ചൊല്ലുന്നത് ഉത്തമം.

ഈശ്വരനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു പ്രയത്‌നിക്കേണ്ട ആവശ്യമുണ്ടോ?

പ്രയത്‌നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്തുവാന്‍ കഴിയില്ല. പ്രയത്‌നം ചെയ്യുവാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക അതു് അലസതയുടെ ലക്ഷണമാണു്. എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറയുന്നുണ്ടു്. എങ്കിലും, അവര്‍ക്കതില്‍ പൂര്‍ണ്ണസമര്‍പ്പണം കാണാറില്ല. പ്രയത്‌നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും; എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്നു മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്തു് ഈശ്വരന്‍ കൊണ്ടുത്തരട്ടേ എന്നു ചിന്തിച്ചു ക്ഷമയോടെ കാത്തിരിക്കാറില്ല. വിശപ്പിൻ്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണു്.

നമ്മുടെ എല്ലാ കാര്യങ്ങളിലും ഈശ്വരനു പ്രത്യേക ശ്രദ്ധയുണ്ടു്. ഇതിൻ്റെ അര്‍ത്ഥം കര്‍മ്മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയും കെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുമെന്നല്ല. നമുക്കു് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്കിയിരിക്കുന്നതു മടിയന്മാരായിരുന്നു ജീവിതം പാഴാക്കുവാനല്ല. അവിടുത്തെ നിര്‍ദ്ദേശമനുസരിച്ചു പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. തീകൊണ്ടു പുരയും കത്തിക്കാം, ആഹാരവും പാകം ചെയ്യാം. അതുപോലെ ഈശ്വരന്‍ തന്നിരിക്കുന്ന ഈ ഉപാധികളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഗുണത്തിനുപകരം ദോഷമായിരിക്കും ഫലം. പ്രയത്‌നിക്കേണ്ട സമയത്തു്, പ്രയത്‌നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്‌നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ.

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്നു ഗുരുവിൻ്റെ അടുത്തെത്തി. ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ഈശ്വരനോടു ദേഷ്യമായി. വളരെ ഗൗരവത്തില്‍ ഗുരുവിനോടു പറഞ്ഞു ”ഇനി ഞാന്‍ ഈശ്വരനെ ആശ്രയിച്ചു ജീവിക്കാന്‍ തയ്യാറല്ല. അങ്ങു പറയാറുണ്ടു്, ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്കു വേണ്ടതെല്ലാം ലഭിക്കുമെന്നു്. ഒരു നേരത്തെ ഭക്ഷണംകൂടി തരാന്‍ കഴിയാത്ത ഈശ്വരനെ ഞാന്‍ എന്തിനു് ആശ്രയിക്കണം? ഈശ്വരനെ വിശ്വസിച്ചതു തന്നെ തെറ്റായിപ്പോയി.”
ഗുരു പറഞ്ഞു ”നിനക്കു ഞാന്‍ ഒരു ലക്ഷം രൂപ തരാം. നിൻ്റെ കണ്ണു് എനിക്കു തരുമോ”?
ശിഷ്യന്‍ പറഞ്ഞു, ”കണ്ണു പോയാല്‍ എൻ്റെ കാഴ്ചശക്തി നഷ്ടമാകില്ലേ? എത്ര വലിയ തുക തന്നാലും ആരെങ്കിലും കണ്ണു വിലയ്ക്കു കൊടുക്കുമോ?
”എങ്കില്‍ കണ്ണു വേണ്ട, നിൻ്റെ നാക്കു തരുമോ?”
”നാക്കു തന്നാല്‍ ഞാന്‍ എങ്ങനെ സംസാരിക്കും?”
”എങ്കില്‍ നിൻ്റെ കൈ തരുമോ? അതു പറ്റിയില്ലെങ്കില്‍ കാലു തന്നാല്‍ മതി. ഒരു ലക്ഷം രൂപ തരാം.”
”രൂപയെക്കാള്‍ വിലയുള്ളതാണു ശരീരം. അതു നഷ്ടപ്പെടുത്തുവാന്‍ ആരെങ്കിലും തയ്യാറാകുമോ?”
ശിഷ്യൻ്റെ മനോഭാവം അറിഞ്ഞ ഗുരു പറഞ്ഞു ”നിൻ്റെ ഈ ശരീരം എത്രയോ ലക്ഷം രൂപ വിലയുള്ളതാണു്. ഇതു് നിനക്കു് ഈശ്വരന്‍ തന്നതു യാതൊരു പ്രതിഫലവും പറ്റാതെയാണെന്നോര്‍ക്കണം. എന്നിട്ടും നീ ഈശ്വരനെ കുറ്റം പറയുന്നു. വിലമതിക്കാനാവാത്ത ഈ ശരീരം നിനക്കു ഈശ്വരന്‍ നല്കിയിരിക്കുന്നതു മടി പിടിച്ചിരിക്കുവാനല്ല; ശ്രദ്ധാപൂര്‍വ്വം കര്‍മ്മം ചെയ്തു ജീവിക്കുവാനാണു്.

തത്ത്വങ്ങള്‍ പ്രചരിപ്പിക്കേണ്ടതു് ആചരണത്തിലൂടെ ആയിരിക്കണം. പ്രസംഗംകൊണ്ടു മാത്രം തത്ത്വം പ്രചരിപ്പിക്കാന്‍ കഴിയില്ല. പ്രസംഗമല്ല പ്രവൃത്തിയാണാവശ്യം. സംസാരിച്ചു കളയുന്ന സമയം മതി, അതു പ്രാവര്‍ത്തികമാക്കുവാന്‍. സമൂഹത്തില്‍ നിലയും വിലയുമുള്ളവരുടെ ചെയ്തികളാണു സാധാരണക്കാര്‍ അനുകരിക്കുന്നതു്. അതിനാല്‍ ഉന്നതപദവിയിലിരിക്കുന്നവര്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം.

ഒരു രാജ്യത്തിലെ മന്ത്രി, ഒരു ഗ്രാമമുഖ്യൻ്റെ വീട്ടില്‍ അതിഥിയായി എത്തി. ആ രാജ്യത്തിലെ ഏറ്റവും അധികം അഴുക്കുനിറഞ്ഞ ഒരു ഗ്രാമമായിരുന്നു അതു്. റോഡുകളിലും കവലകളിലും ചപ്പു ചവറുകള്‍ കുന്നുകൂടിക്കിടന്നിരുന്നു. ഓടകളില്‍ അഴുക്കുവെള്ളം കെട്ടിനിന്നു. എവിടെയും ദുര്‍ഗന്ധം. ഗ്രാമം ഇത്ര വൃത്തികേടായി കിടക്കുന്നതിൻ്റെ കാരണം മന്ത്രി ചോദിച്ചു. ഗ്രാമമുഖ്യന്‍ പറഞ്ഞു ‘ഇവിടുത്തെ ജനങ്ങള്‍ക്കു സംസ്‌കാരം വളരെ കുറവാണു്. ഒരു വൃത്തിയുമില്ല. പരിസരം വൃത്തിയായി കിടക്കണം എന്നുകൂടി അവര്‍ക്കറിയില്ല. എത്ര പറഞ്ഞുകൊടുത്താലും അനുസരിക്കില്ല. മടിയന്മാരാണു്. അവരെക്കൊണ്ടു ഞാന്‍ മടുത്തു. എവിടെയും നാറുന്ന ചപ്പും ചവറുമാണു്.” ഇങ്ങനെ ജനങ്ങളെ ദുഷിച്ചുകൊണ്ടു ഗ്രാമത്തലവന്‍ സംസാരിച്ചു. മന്ത്രി ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞു് ഉറങ്ങുന്നതിനായി കിടന്നു.

അടുത്ത ദിവസം വെളുപ്പിനു്, ഗ്രാമമുഖ്യന്‍ എഴുന്നേറ്റു നോക്കുമ്പോള്‍ മന്ത്രിയെ കാണാനില്ല. വീട്ടില്‍ എല്ലായിടവും അന്വേഷിച്ചു. കണ്ടില്ല. പരിഭ്രമമായി. അവസാനം അന്വേഷിച്ചു ചെല്ലുമ്പോള്‍ ഒരു കവലയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടു മന്ത്രി തീ കത്തിക്കുകയാണു്. അതു കണ്ടപ്പോള്‍ ഗ്രാമമുഖ്യനു വെറുതെ നില്ക്കുവാന്‍ കഴിഞ്ഞില്ല. ”മന്ത്രി ജോലി ചെയ്യുമ്പോള്‍ ഞാന്‍ എങ്ങനെ വെറുതെ നോക്കിനില്ക്കും?” ഗ്രാമമുഖ്യനും മന്ത്രിയുടെ സഹായത്തിനെത്തി. രാവിലെ ജനങ്ങള്‍ ഉണര്‍ന്നു നോക്കുമ്പോള്‍ രാജ്യത്തിലെ മന്ത്രിയും തങ്ങളുടെ ഗ്രാമമുഖ്യനും തെരുവു വൃത്തിയാക്കുന്നതാണു കണ്ടതു്. അവര്‍ അദ്ഭുതപ്പെട്ടു! മന്ത്രിയും ഗ്രാമമുഖ്യനും ജോലി ചെയ്യുമ്പോള്‍ എങ്ങനെ കാഴ്ചക്കാരായി മാറിനില്ക്കും? എല്ലാവരും സന്തോഷത്തോടെ അവരോടൊപ്പം പണിക്കു ചേര്‍ന്നു. ഓടകള്‍ വൃത്തിയായി. റോഡുകളിലെ ചപ്പുചവറുകള്‍ നീങ്ങി. ആ ഗ്രാമം മുഴുവന്‍ വെടിപ്പായി. വളരെ വേഗം ഗ്രാമത്തിൻ്റെ മുഖഛായതന്നെ മാറി. മന്ത്രി ഓട വൃത്തിയാക്കുന്നതു കണ്ടപ്പോള്‍ അതുവരെ, കുറ്റം മാത്രം പറയാന്‍ അറിയാമായിരുന്ന ഗ്രാമമുഖ്യനും ജോലി ചെയ്യുവാന്‍ മടി ഉണ്ടായില്ല. തങ്ങളുടെ മന്ത്രിയും ഗ്രാമമുഖ്യനും പണിയെടുക്കുന്നതു കണ്ടപ്പോള്‍, പരിസരത്തെ ഒരു കരിയിലകൂടി മാറ്റുവാന്‍ മടിച്ചിരുന്ന ജനങ്ങളും അദ്ധ്വാനത്തിനു തയ്യാറായി.

മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സമയം വേണ്ട, പ്രവര്‍ത്തിച്ചു കാട്ടിക്കൊടുക്കുവാന്‍. മറ്റുള്ളവര്‍ ചെയ്യുന്നുണ്ടോ എന്നു നോക്കാതെ, സ്വയം ചെയ്യുവാന്‍ തയ്യാറാകണം. അപ്പോള്‍ നമ്മളെ സഹായിക്കാന്‍ ആളുണ്ടാകും. മറിച്ചു്, കുറ്റം പറയാന്‍ നിന്നാല്‍, നമ്മളോടൊപ്പം മറ്റുള്ളവരുടെ മനസ്സുകൂടി ദുഷിക്കുന്നു. പ്രയോജനവുമില്ല. അതിനാല്‍ മക്കളേ, നമുക്കു വാക്കല്ല, പ്രവൃത്തിയാണാവശ്യം. അതിലൂടെ മാത്രമേ മാറ്റം സാധിക്കുകയുള്ളൂ.

ഒരാള്‍ മൂന്നു പേര്‍ക്കു് ഓരോ വിത്തു നല്കി. ഒന്നാമന്‍ അതു് പെട്ടിയില്‍ വച്ചു സൂക്ഷിച്ചു. രണ്ടാമന്‍ അപ്പോഴേ അതു തിന്നു വിശപ്പടക്കി. മൂന്നാമന്‍ അതു നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തി. യാതൊരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, കിട്ടിയ വിത്തു പെട്ടിയില്‍വച്ചു സൂക്ഷിക്കുന്നവനെപ്പോലെയാണു്. വിത്തു പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. അതുപോലെ ഒരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, ഈശ്വരന്‍ നല്കിയ ഉപകരണങ്ങളെ ശരീര മനോബുദ്ധികളെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താതെ മടിയന്മാരായി കഴിയുന്നവര്‍, ലോകത്തിനു ഭാരമാണു്. കിട്ടിയ പാടെ വിത്തുതിന്നവനു് താത്കാലികമായി തൻ്റെ വിശപ്പടക്കുവാന്‍ കഴിഞ്ഞു. ഇതുപോലെയാണു ഭൗതികജീവികള്‍. താത്കാലികസുഖം മാത്രമാണു് അവരുടെ ലക്ഷ്യം. എന്നാല്‍, വിത്തു് എങ്ങനെ ശരിയായി പ്രയോജനപ്പെടുത്തണമെന്നു മനസ്സിലാക്കി, നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയവനു് അതില്‍നിന്നും കിട്ടിയ ഫലംകൊണ്ടു തൻ്റെയും കുടുംബത്തിൻ്റെയും വിശപ്പടക്കി, വീണ്ടും വിതച്ചു നാട്ടുകാര്‍ക്കു് ആവശ്യമായതും നല്കുവാന്‍ കഴിഞ്ഞു. ഇതുപോലെ ഈശ്വരന്‍ നമുക്കു നല്കിയിരിക്കുന്ന ഉപകരണത്തിൻ്റെ ശരിയായ പ്രയോജനം മനസ്സിലാക്കി അതിനെ വേണ്ടവണ്ണം ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തുവാന്‍ കഴിയൂ, പ്രയോജനപ്രദമായ രീതിയില്‍ ജീവിതം നയിക്കാന്‍ സാധിക്കൂ.

ഈശ്വരന്‍ നല്കിയിരിക്കുന്ന ഈ ഉപകരണത്തെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുന്നതാണു് അവിടുത്തോടുള്ള സമര്‍പ്പണം. മറിച്ചു്, പ്രയത്‌നം ചെയ്യാതെ മടിപിടിച്ചിരിക്കുന്നതു് അവിടുത്തോടു കാട്ടുന്ന ദ്രോഹമാണു്. ഭഗവാന്‍ കൃഷ്ണന്‍, ഗീതയില്‍ എന്താണു പറഞ്ഞതു്? ”അര്‍ജ്ജു നാ, നീ യുദ്ധം ചെയ്യുക, നിന്നോടൊപ്പം ഞാനുണ്ടു്” എന്നാണു്. അല്ലാതെ ”നീ കര്‍മ്മമൊന്നും ചെയ്യേണ്ട, വെറുതെയിരുന്നാല്‍ മതി, ഞാന്‍ നിന്നെ രക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞില്ല. ഈശ്വരൻ്റെ സമീപത്തേക്കു നാം ഒരു ചുവടുവച്ചാല്‍ അവിടുന്നു നമ്മിലേക്കു നൂറു ചുവടടുക്കും. പക്ഷേ, ആ ഒരു ചുവടുകൂടി വയ്ക്കുവാനുള്ള സമര്‍പ്പണം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല.

പ്രയത്‌നം ചെയ്യുവാനുള്ള കഴിവും സാഹചര്യവും നമുക്കു് ഒരുക്കിത്തരുന്നതു് ഈശ്വരനാണെന്നു് നാം മറക്കരുതു്. പക്ഷേ, നമ്മുടെ പ്രയത്‌നത്തിൻ്റെ വിജയവും അവിടുത്തെ കൃപയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഫലം എന്തുമാകട്ടെ, അവിടുത്തേക്കു സമര്‍പ്പിച്ചുകൊണ്ടു പ്രയത്‌നം ചെയ്യുകയാണു നമ്മുടെ കര്‍ത്തവ്യം. അവിടുത്തെ കൈകളിലെ ഒരു തടിക്കഷണംപോലെയാകണം നമ്മള്‍. ചിലപ്പോള്‍ നമ്മളെ കീറിമുറിച്ചെന്നിരിക്കും, ചിലപ്പോള്‍ കളിപ്പാട്ടമുണ്ടാക്കിയെന്നു വരാം. മറ്റു ചിലപ്പോള്‍ തീ കത്തിക്കാന്‍ ഉപയോഗിച്ചെന്നിരിക്കും. ‘അവിടുന്നു് അങ്ങനെ എന്തും ചെയ്യട്ടെ, അതെല്ലാം എനിക്കു സന്തോഷം തന്നെ’ ഈയൊരു സമര്‍പ്പണം വരണം. ഈ സമര്‍പ്പണഭാവത്തോടുകൂടി കര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ, അതു ശരിയായ കര്‍മ്മമാകുന്നുള്ളൂ. അപ്പോള്‍ ജയവും തോല്‌വിയും നമ്മെ ബാധിക്കുകയില്ല. നമുക്കു സംതൃപ്തിയോടെ, സമാധാനത്തോടെ ജീവിക്കാന്‍ കഴിയും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.