അപ്പോൾ ബ്രാഹ്മണസമുദായത്തിൽപ്പെട്ട തന്ത്രിമാർ വേണ്ട എന്നാണോ പറയുന്നത്?

ബ്രാഹ്മണസമുദായത്തിൽപ്പെട്ടവർക്ക് ശാക്തേയദീക്ഷ നേടുന്നതിന് വിരോധമൊന്നുമില്ലല്ലോ. കാട്ടുമാടം, കാളകാട്ടില്ലം തുടങ്ങിയ ബ്രാഹ്മണ ഭവനങ്ങളിൽ വ്യക്തമായ ശാക്തേയ സംവിധാനം ഉണ്ടായിരുന്നതായി അറിയുന്നു. അത് എവിടെയോവെച്ച് കൈമോശം വന്നുപോയതാണ്. കങ്കാളധാരിണിയായ ശ്രീഭദ്രകാളിയെ ഉപാസിയ്ക്കുന്നതിനാൽ കാളകാട്ടില്ലത്ത് നമ്പൂതിരിമാർ കങ്കാളബ്രാഹ്മണർ എന്ന പേരിൽ അറിയപ്പെട്ടതായി പറയപ്പെടുന്നതും ഇതേ അർത്ഥത്തിലാണ്. അടിയേരി, പുല്ലഞ്ചേരി, കാളകാട്ടിൽ, കാട്ടുമാടം എന്നീ ബ്രാഹ്മണ ഭവനങ്ങൾക്കാണ് പൂർവ്വികമായി മാന്ത്രികപാരമ്പര്യം ഉണ്ടായിരുന്നത്.

അങ്ങനെ പുറത്തുനിന്നുള്ള സമുദായത്തിൽനിന്ന് ദേവതയെ കുടിയിരുത്തുവാൻ വേണ്ടി ഒരു ആചാര്യനെ നിശ്ചയിക്കുന്നുവെങ്കിൽ അദ്ദേഹത്തിനുള്ള യോഗ്യതയെന്ത്?

സാധാരണഗതിയിൽ മറ്റു സമുദായങ്ങളിൽ നിന്ന് ആചാര്യനെ നിശ്ചയിയ്ക്കുമ്പോൾ അന്യമന്ത്രയജനം എന്ന ദോഷം വരും. അതില്ലാതാക്കണമെങ്കിൽ കൗളതന്ത്രത്തിൽ ദീക്ഷിതനായ ആചാര്യനെക്കൊണ്ടുതന്നെ വേണം ദേവതയുടെ കുടിയിരുത്തൽക്രിയ ചെയ്യിക്കുവാൻ. ആചാര്യൻ ദീക്ഷിതനും ആഗമശാസ്ത്രങ്ങൾ എല്ലാം അറിഞ്ഞിരിയ്ക്കുന്ന ആളും തപസ്വിയുമായിരിക്കണം എന്നാണ് പ്രമാണം. ഇവിടെ വിശേഷിച്ച് കൗളശാസ്ത്രത്തിൽ വളരെ വലിയ അവഗാഹം നേടിയ ആളായിരിക്കണം. വാസ്തവത്തിൽ ദേവപ്രതിഷ്ഠയല്ല, കുടിയിരുത്തൽ മാത്രമാണ് ഇവിടങ്ങളിലെ സംവിധാനം.

ശാക്തേയ കാവുകളിൽ തന്ത്രിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്ന് പറഞ്ഞുവല്ലോ. അതെങ്ങനെ ക്ഷേത്രങ്ങളിൽ തന്ത്രിയ്ക്ക് പിതൃസ്ഥാനമാണല്ലോ പരികൽപ്പിച്ചിരിക്കുന്നത്?

തന്ത്രസമുച്ചയം തുടങ്ങിയ പ്രമാണങ്ങളനുസരിച്ച് തന്ത്രിക്ക് ക്ഷേത്രത്തിന്റെ പിതൃസ്ഥാനമാണുള്ളത്. എന്നാൽ ശാക്തേയ കാവുകളിലെ സ്ഥിതി അതല്ല. നേരത്തെ സൂചിപ്പിച്ച പ്രകാരം അതാത് സമുദായങ്ങളിൽ ചിരപുരാതനകാലത്ത് ജീവിച്ചിരുന്ന സിദ്ധയോഗീശ്വരന്റെ തപഃസിദ്ധിയുടെ സമർപ്പണമാണ് ശാക്തേയ കാവുകളിലെ ചൈതന്യമായി രൂപപ്പെട്ടത്. അതിനാൽ ശാക്തേയ കാവുകളിലെ സകലവിധ അവകാശാധികാരങ്ങളും അതാത് സമുദായക്കാർക്കുള്ളതാണ്. പാരമ്പര്യ ഉപദേശപ്രകാരം മന്ത്രധ്യാനാദികൾ പരിശീലിച്ച് അവർ തലമുറകളായി അർച്ചനയും ഉത്സവാദികളും നടത്തിപ്പോരുന്നു. ഈ സമുദായങ്ങളുടെ പാരമ്പര്യ ഉപദേശമില്ലാതെ മറ്റു സമുദായങ്ങളിൽനിന്ന് യോഗ്യനായ ഒരു തന്ത്രിയെ സ്വീകരിച്ചാൽ ചിലപ്പോൾ വിരുദ്ധ മന്ത്രങ്ങൾ പ്രയോഗിക്കേണ്ടിവരും. ഇവിടെ അന്യമന്ത്രയജനം എന്ന ദോഷമുണ്ടായിത്തീരും. എന്നാൽ പിൽക്കാലത്ത് ഈ സമുദായങ്ങളിൽപ്പെട്ടവർക്ക് തപോനിഷ്ഠ കുറയുവാനിടവന്നപ്പോൾ രാജകീയനിർദ്ദേശപ്രകാരം ജീർണ്ണോദ്ധാരണ സമയത്ത് ദേവതയെ കുടിയിരുത്തുവാൻ വേണ്ടിമാത്രം പുറത്തുള്ള സമുദായങ്ങളിൽനിന്ന് യോഗ്യരായവരെ നിയോഗിച്ചു എന്നു മാത്രമേയുള്ളൂ.

രുരുജിത് വിധാനമുള്ള ക്ഷേത്രങ്ങളിൽ ചാമുണ്ഡാ മന്ത്രമാണ് മൂലമന്ത്രമെന്ന് ചിലർ പറയുന്നുണ്ടല്ലോ ?

രുരുജിത് വിധാനമുള്ള ക്ഷേത്രങ്ങളിൽ ചാമുണ്ഡിക്കു വലിയ പ്രാധാന്യമുണ്ട്. എന്നാൽ മൂലമന്ത്രം നവാക്ഷരി എന്നറിയപ്പെടുന്ന ചാമുണ്ഡാ മന്ത്രമല്ല. നവാക്ഷരിയായി അറിയിപ്പെടുന്ന ചാമുണ്ഡാ മന്ത്രം ചണ്ഡികാദേവിയുടേതാണ്. ഈ ചണ്ഡികാദേവി മഹിഷാസുരമർദ്ദിനിയും സുംഭനിസുംഭന്മാരെ വധിച്ചവളുമാണ്. സപ്തമാതൃക്കളിലെ ചാമുണ്ഡാദേവിയും നവാക്ഷരിമന്ത്രം കൊണ്ട് ആരാധിക്കപ്പെടുന്ന ചണ്ഡികാദേവിയും ഒന്നല്ല. സപ്തമാതൃക്കളിലെ ചാമുണ്ഡാദേവിയുടെ വാഹനം നത്ത് ആകുന്നു. എന്നാൽ ചണ്ഡികാദേവിയുടെ വാഹനം സിംഹവുമാകുന്നു. സപ്തമാതൃക്കളിലെ ചാമുണ്ഡിയും ദാരികനെ വധിച്ച ശ്രീഭദ്രകാളിയും ഒന്നുതന്നെയെന്ന ഒരു പരാമർശം ഭദ്രോൽപത്തി പ്രകരണത്തിലുണ്ട്. എന്തായിരുന്നാലും കേരളത്തിലെ കാവുകളിലെല്ലാം ആരാധിക്കപ്പെടുന്നത് ദാരികവധവുമായി ബന്ധപ്പെട്ട കാളിയെയാണ്. ഈ കാളിയുടെ വാഹനം വേതാളവുമാകുന്നു. അതിനാൽ സപ്തമാതൃക്കളോട് ചേർന്നുള്ള വേതാളവാഹനയായ കാളിയെയാണ് മാടായിക്കാവിലും കളരിവാതുക്കൾ ക്ഷേത്രത്തിലും ആരാധിക്കപ്പെടുന്നത്. കളരിവാതുക്കലിലെ ശ്രീ. കേശവൻമൂത്തപിടാരരുമായി ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഇതേ സംവിധാനം തന്നെയാണ് മാമാനത്തുകാവിലേതെന്ന് അവിടുത്തെ പൂജാരിമാരായ കൃഷ്‌ണൻ മൂസ്സത്, ചന്ദ്രൻമൂസ്സത്, ഉണ്ണികൃഷ്ണമൂസ്സത്, രമേശൻമൂസ്സത് എന്നിവർ പറയുകയുണ്ടായി.

പിടാരകന്മാർ പൂജനടത്തുന്ന ക്ഷേത്രങ്ങളിലെല്ലാംതന്നെ ചണ്ഡകപാലിനിയായാണ് ദേവി അറിയപ്പെടുന്നത്. ഉത്തരാമ്നായത്തിലെ മഹാചണ്ഡയോഗേശ്വരിയുടെ മൂലമന്ത്രം നവാക്ഷരിയാണ്. ആ മന്ത്രമാണ് ഇവിടെയും മൂലമന്ത്രമായി കണക്കാക്കുന്നത്.

ശാക്തേയക്കാവുകളിലെ ആരാധനാമൂർത്തിയേത് ?

ശാക്തേയക്കാവുകളിൽ പരാമ്പര്യ ഉപദേശപ്രകാരമുള്ള മൂലമന്ത്രവും ധ്യാനവും സ്വീകരിച്ചുകൊണ്ട് അതാത് സമുദായങ്ങൾ തന്നെയാണ് പൂജാദി അടിയന്തിരങ്ങൾ നടത്തിവരുന്നത്. ഉദാഹരണമായി കളരിവാതുക്കൽ, മാടായിക്കാവ് തുടങ്ങിയ സങ്കേതങ്ങളിൽ പിടാരകന്മാർ അവരുടെ പാരമ്പര്യ ഉപദേശപ്രകാരമാണ് പൂജാദി അടിയന്തിരങ്ങൾ നടത്തുന്നത്. കൊടുങ്ങല്ലൂർ ശ്രീകുറുംബക്കാവിൽ അടികളും മറ്റ് കടലോരമേഖലകളിലും മറ്റുമുള്ള രുരുജിത് വിധാനമല്ലാത്ത കാവുകളിൽ ബന്ധപ്പെട്ട സമുദായക്കാരും പൂജാദി അടിയന്തിരങ്ങൾ നിർവ്വഹിക്കുന്നു. മാടായിക്കാവിൽ ചണ്ഡകപാലിനി എന്ന പേരിലും കൊടുങ്ങല്ലൂരിൽ ശ്രീകുറുംബ എന്ന പേരിലും അറിയപ്പെടുന്ന ദേവി ദാരികവധവുമായി ബന്ധപ്പെട്ട കാളിയാണ്. പാരമ്പര്യ ഉപദേശപ്രകാരം പൂജയും ഉത്സവങ്ങളും നിർവ്വഹിക്കുന്ന ഇത്തരം സങ്കേതങ്ങളിൽ ക്ഷേത്രാചാര്യന് അതായത് തന്ത്രിയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ല. മേൽപ്പറഞ്ഞ സമുദായങ്ങളിലൊക്കെത്തന്നെ പൂർവ്വികരായ യോഗിവര്യന്മാർ ജീവിച്ചിരുന്നതായും അവർ നടപ്പിലാക്കിയ ആചാരാനുഷ്ഠാനങ്ങളാണ് പിൻതലമുറക്കാർ പിന്തുടർന്നതെന്നും മനസ്സിലാക്കാം.

ശാക്തേയക്കാവുകളുടെ ആരാധനയ്ക്ക് രഹസ്യസ്വഭാവമുണ്ടോ?

ശാക്തേയക്കാവുകളിൽ  പ്രകടവും രഹസ്യവുമായ ആരാധനകൾ നടക്കുന്നു. സാധാരണരീതിയിൽ അഭിഷേകാദികളായി തുടങ്ങുന്ന പൂജകളും ഉത്സവങ്ങളും മറ്റ് ചടങ്ങുകളും പ്രകടഭാവത്തിന്റെ ആവിഷ്കാരമാണ്. രഹസ്യമായി നടക്കുന്നത് അഥവാ നടക്കേണ്ടത് പഞ്ചമകാര പൂജയാണ്.

രുരുജിത് വിധാനത്തിന്റെ താത്വികവശമെന്ത്?

എല്ലാ ക്ഷേത്രങ്ങളും ഒരു സാധകശരീരത്തിന്റെ പ്രതീകാത്മക ആവിഷ്കാരമാണ്. എന്നാൽ കൊടുങ്ങല്ലൂർ തുടങ്ങിയ ശാക്തേയക്കാവുകൾ ഒരു കൗളസാധകന്റെ ഉപാസ്യഭാവത്തെ പ്രതീകാത്മകമായി ആവിഷ്കരിക്കുന്നതാണ്. അതായത് കൗളസാധകൻ സ്വന്തം ശരീരത്തെ ശ്രീചക്രരൂപേണ അനുസന്ധാനം ചെയ്യുന്നു. ശ്രീചക്രത്തിലെ നവയോനികളിൽ അഞ്ചെണ്ണം ശക്ത്യാത്മകങ്ങളും നാലെണ്ണം ശിവാത്മകങ്ങളുമാണ്. എന്നിരുന്നാലും ശ്രീചക്രത്തിൽ ശിവന് പൂജയില്ല. ദേവിയ്ക്ക് മാത്രമേ പൂജയുള്ളൂ. ദേവിയുടെ വിവിധ പരിവാരങ്ങളുടെ കൂട്ടത്തിൽ അഷ്ടമാതൃക്കൾക്ക് പ്രാധാന്യവുമുണ്ട്. സപ്തമാതൃക്കൾ എന്ന് പറഞ്ഞുവരാറുണ്ടെങ്കിലും താന്ത്രികമായ ഉപാസന ഉയരുമ്പോൾ അഷ്ടമാതൃക്കളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. മാതൃദേവതമാർക്ക് പ്രാധാന്യം ഉള്ളതുകൊണ്ടാണ് തെക്കോട്ട് പൂജ നിർവ്വഹിക്കപ്പെടുന്നത്. ശാക്തേയക്കാവുകളിൽ ശിവന് പൂജ നടക്കാറുണ്ടെങ്കിലും വലിയ പ്രാധാന്യമൊന്നും കല്പിക്കാറില്ല. ദേവിക്കാണ് ശരിയായ പൂജ നടക്കുന്നത്. ശിവതത്വം എന്നത് നിർഗ്ഗുണവും നിർവ്വികാരവുമായ പരബ്രഹ്മതത്വം തന്നെ. ദേവീചൈതന്യമാവട്ടെ ഉത്ഥാപിത കുണ്ഡലിനി തന്നെയാണ്. ശ്രീചക്രത്തിന്റെ ഈ താത്വിക സമീപനത്തെ ഉൾക്കൊണ്ടാണ് ശാക്തേയക്കാവുകളിൽ ശിവനും, മാതൃക്കളും, കാളിയുമെല്ലാം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ശാക്തേയക്കാവുകൾ ഏതൊക്കെയാണ്?

മുൻകാലത്ത് എല്ലാ ദേവീക്ഷേത്രങ്ങളും ശാക്തേയക്കാവുകളായിരുന്നു. പിൽക്കാലത്ത് വന്നുചേർന്ന പൗരോഹിത്യശക്തികളുടെ പ്രഭാവം നിമിത്തം പല മാറ്റങ്ങളും വന്നുചേർന്ന് തനതായ ഭാവം കൈവെടിഞ്ഞതാണ്. എങ്കിലും കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ്, കോഴിക്കോട് ശ്രീവളയനാട്കാവ്, കൊയിലാണ്ടി കൊല്ലംശ്രീപിഷാരികാവ്, എടച്ചേരിയിലെ കളിയാംവെള്ളിക്കാവ്, കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവ്, ഇരിക്കൂർ ശ്രീമാമാനത്ത്കാവ്, കണ്ണൂരിനടുത്ത് കളരിവാതുക്കൽ, മാടായിക്കാവ്, നീലേശ്വരം മന്നത്ത് കാവ് എന്നിവ തനതായ സ്വഭാവം കൈവിടാതെ കാത്തുസൂക്ഷിക്കപ്പെടുന്നു. കൊട്ടിയൂരിനടുത്ത ചപ്പാരത്ത് ക്ഷേത്രം സപ്തമാതൃപുരം എന്നതിന്റെ അപഭ്രംശനാമാന്തരമാണ്. അവിടെയും ശാക്തേയവിധാനമാണ് വേണ്ടത്. ശാക്തേയക്കാവുകളിലെ വാസ്തുഘടനയും പ്രതിഷ്ഠാവിധാനവും മറ്റു ക്ഷേത്രങ്ങളുടേതിൽനിന്ന് വ്യത്യസ്ഥമാണ്. ശിവനും, സപ്തമാതൃക്കളും, ഭദ്രകാളിയും ചേർന്നതാണിത്. ക്ഷേത്രപാലനും സവിശേഷപ്രാധാന്യമുണ്ട്. ശേഷസമുച്ചയത്തിൽ ഇത് " രുരുജിത് വിധാനം " എന്ന പേരിലറിയപ്പെടുന്നു. ഇവ കൂടാതെ അരയർ, മലയോരനിവാസികൾ, വിശ്വകർമ്മജർ തുടങ്ങിയ വിവിധ സമുദായക്കാർ ശ്രീകുരുംബയായും മറ്റും പൂജിയ്ക്കുന്ന കാവുകളും ശാക്തേയക്കാവുകൾ തന്നെയാണ് ഇവിടെ രുരുജിത് വിധാനം ഇല്ലെന്നുമാത്രം.

ശാക്തേയത്തിൽ സ്ഥിരപ്രതിഷ്ഠ ഇല്ലെന്നും ആവാഹനവും ഉദ്വസനവുമുള്ള സംവിധാനമാണെന്നും പറഞ്ഞുവല്ലോ. അങ്ങിനെയെങ്കിൽ ശാക്തേയക്കാവുകൾ എങ്ങനെയുണ്ടായി?

ഒരേ കേന്ദ്രത്തിൽ വച്ചുതന്നെ ഒരേ അർച്ചനോപാധിയിൽ തലമുറകളായി കുളയോഗികൾ പൂജിച്ചുവന്ന സങ്കേതങ്ങളിൽ തപഃപ്രഭാവം വർദ്ധിക്കുകയും ദേവീചൈതന്യം സ്ഥിരമായിത്തീരുകയും ചെയ്തുകൊണ്ടായിരിക്കാം അവ സ്ഥിരപ്രതിഷ്ഠയുള്ള കാവുകളും ക്ഷേത്രങ്ങളുമായിത്തീർന്നത്. നിർഗ്ഗുണയായിരിക്കുന്ന പരാശക്തിയ്ക്ക് സകളീകൃതവും പ്രകടവുമായ ഭാവം കൈവരിക്കുകയും പുരാതനകാലത്തെ രാജകീയ പ്രതാപത്തിനനുസരിച്ച് സാമൂഹ്യ ബന്ധങ്ങളുണ്ടായിത്തീരുകയും പിന്നീട് സമൂഹമൊട്ടാകെ അവരുടെ പരദേവതയായി ആരാധിക്കുകയും ചെയ്തു. അതിനാൽ വിവിധ സമുദായങ്ങളിൽ അവകാശാധികാര സമ്പ്രദായങ്ങൾ രൂപപ്പെടുകയും ജനപദത്തിന്റെ മുഴുവൻ ചൈതന്യകേന്ദ്രമായി അവരോധിക്കപ്പെടുകയും ചെയ്തു. ഇവിടെ ആദിപരാശക്തിയുടെ സകളകൃതഭാവമായി പലപ്പോഴും അവതാരഭദ്രകാളിയെയാണ് വിവിധകാവുകളിൽ പൂജിയ്ക്കുന്നത്. എങ്കിലും പല ശാക്തേയക്കാവുകളിലും രഹസ്യമായി ശ്രീചക്രപൂജയും നിർവ്വഹിക്കപ്പെട്ടിരുന്നു. ഈ ആരാധനയിലൂടെ രാഷ്ട്രത്തിനും ജനപദത്തിനും ബാധിച്ചേക്കാവുന്ന ഈതിബാധകളെ അകറ്റി പുഷ്ടിയും കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്.

ജ്യോതിഷി വേദാംഗങ്ങളും മറ്റ് ശാസ്ത്രങ്ങളും സാമാന്യമായി അറിഞ്ഞിരിക്കണമെന്നാണല്ലോ. വിശദീകരിക്കാമോ?

വേദ വേദാംഗങ്ങളെക്കുറിച്ചും തന്ത്രശാസ്ത്രത്തെക്കുറിച്ചും സാമാന്യമായി ധാരണയുണ്ടെങ്കിൽ മാത്രമേ ആഗമദൃശാ പ്രസ്താവിക്കേണ്ട കാര്യങ്ങൾ മനസ്സിലാവുകയുള്ളു. അതിന് മറ്റൊരു പ്രശ്നചിന്ത ആവശ്യമായി വരുന്നില്ല.

ഇതേപോലെ ശാക്തേയവിഷയങ്ങളിൽ സാമാന്യമായ ധാരണയും പഞ്ചമകാര സാധനയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ഓരോ സങ്കേതങ്ങളിലും ആരാധിക്കപ്പെടുന്ന മൂർത്തിയുടെ രഹസ്യം മനസ്സിലാക്കി അതിനനുസരിച്ചുള്ള കാര്യങ്ങൾ വിധിക്കുവാൻ സാധിക്കുകയുള്ളു. ശാക്തേയമൂർത്തികളെ തിരിച്ചറിയാനാണ് പലപ്പോഴും പാടുപെടുന്നത്. അതിന് പ്രാദേശികമായ അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള ഗവേഷണാത്മകമായ സമീപനം ഇവിടെ ആവശ്യമാണ്.

ഗൃഹത്തിന്റെ പുറത്ത് ശാക്തേയ പൂജാമണ്ഡപം നിർമ്മിക്കുകയാണെങ്കിൽ പ്രത്യേകിച്ച് എന്തെങ്കിലും നിയമങ്ങൾ നോക്കേണ്ടതുണ്ടോ?

ഗൃഹത്തിന്റെ പുറത്ത് മണ്ഡപം നിർമ്മിച്ചാലും പൂജകൻ കീഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് ആരാധന നടത്തുന്ന വിധത്തിലായിരിക്കണം പീഠം സ്ഥാപിക്കേണ്ടത്. ഒരു ശാക്തേയ ആചാര്യനെക്കൊണ്ട് തന്നെവേണം പീഠപ്രതിഷ്ഠ ചെയ്യിക്കുവാൻ. ഒരിയ്ക്കലും ഒരു ക്ഷേത്രത്തിന്റെ മട്ടിൽ ഈ മണ്ഡപം നിർമ്മിക്കരുത്. ക്ഷേത്രത്തിലേതുപോലെ സ്ഥിരപ്രതിഷ്ഠാവിധാനമല്ല ഇവിടെയുള്ളത്. പൂജ ആരംഭിക്കുമ്പോൾ ആവാഹിക്കുന്നു. അവസാനം ഉദ്വസിക്കുന്നു. ക്ഷേത്രങ്ങളിൽ ഉദ്വസനമില്ലല്ലോ. അതേപോലെ പീഠം സ്ഥിരമായി ഒരിടത്ത് വെക്കണമെന്നില്ല. പൂജകഴിഞ്ഞാൽ സുരക്ഷിതമായി പെട്ടിയിലേയ്ക്കോ അലമാരയിലേയ്ക്കോ മാറ്റിവെക്കാം. വാസ്തു ശാസ്ത്രമനുസരിച്ച് പീഠശാലകൾക്ക് ധ്വജയോനി പരികല്പിക്കുന്നതായിരിക്കും ഉത്തമം. 

ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില്‍ അഥവാ കാണിക്കവഞ്ചിയില്‍ പണമിടുന്നത് എന്തിനാണെന്നറിയാം?

ആരാധനാലയങ്ങളില്‍, പ്രത്യേകിച്ചു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം നിത്യകാഴ്ചയാണ്. ഇതില്‍ കണക്കില്ലാത്ത പണം നിക്ഷേപിയ്ക്കുന്നവരുമുണ്ട്. ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തെപ്പറ്റി പല അഭിപ്രായങ്ങളുള്ളവരുണ്ട്, ചിലര്‍ പറയും ഇതാവശ്യമെന്ന്. മറ്റു ചിലര്‍ ചോദിയ്ക്കും, ദൈവത്തിനെന്തിനാ പണമെന്ന്.

ചോദ്യം തെറ്റാണെന്നു പറയാനാകില്ല, അല്ലെങ്കില്‍ പണമിട്ടാല്‍ ദൈവം പ്രസാദിയ്ക്കുമെന്ന വിശ്വാസം സത്യമായി വരണം. എന്തൊക്കെ പറഞ്ഞാലും ദൈവത്തെ പണത്താല്‍ പ്രീതിപ്പെടുത്താമെന്ന വിശ്വാസം തെറ്റു തന്നെയാണ്. വാസ്തവം ഇതെങ്കില്‍ ഭണ്ഡാരത്തില്‍ പണമിടുന്നതിനു പുറകില്‍ ചില വിശ്വാസങ്ങള്‍ കാണാതിരിയ്ക്കുമോ, ഇതെക്കുറിച്ചു കൂടുതലറിയൂ,

പുരാണങ്ങളില്‍ പറയുന്ന കഥയുണ്ട്, വിഷ്ണുഭഗവാന്‍ കുബേരന്റെ കയ്യില്‍ നിന്നും പണം വാങ്ങി. ഇതു തിരിച്ചടയ്ക്കാന്‍ വിഷ്ണുവിനെ സഹായിക്കുന്നതിനാണ് ഭണ്ഡാരത്തില്‍ പണമിടുന്നതെന്നത്. അതായത് വിഷ്ണുഭഗവാനെ കടത്തില്‍ നിന്നും മോചിപ്പിയ്ക്കുവാന്‍.

ഭണ്ഡാരത്തില്‍ പണമിടുന്നതിലൂടെ നാം ക്ഷണികമായ ആഗ്രഹങ്ങളില്‍ നിന്നും മോചനം നേടുമെന്ന വിശ്വാസവും നിലവിലുണ്ട്. ഇതോടെ നമ്മിലെ ചീത്ത ഘടകങ്ങള്‍ മാറുമെന്നും.

പണമിട്ടാല്‍ ദൈവം പ്രസാദിയ്ക്കുമെന്ന ചിന്തയോടെ ഭണ്ഡാരത്തില്‍ പണമിടുന്നവരുണ്ട്. ദൈവത്തിനു കൈക്കൂലി നല്‍കുന്ന ചിന്താഗതിയെന്നേ വിശേഷിപ്പിയ്ക്കാനാകൂ.

പല ക്ഷേത്രങ്ങളും പാവങ്ങളെ സഹായിക്കുന്നുണ്ട്. ഈ പുണ്യപ്രവൃത്തിയ്ക്കുള്ള സഹായമെന്ന നിലയ്ക്കും ഇതിനെ കാണാം. ക്ഷേത്രചിലവുകള്‍ക്കുള്ള പണം കണ്ടെത്താനുള്ള വഴിയാണ് ഭണ്ഡാരങ്ങളെന്നതും ഒരു വാസ്തവമാണ്.

മകയിരവും കരിങ്ങാലിയും


ആയുർവേദത്തിൽ ഖദിരാ എന്നാണ് കരിങ്ങാലിക്ക് പേര്. ഉറച്ചത് എന്നാണ് ഖദിരാ എന്ന വാക്കിനർത്ഥം. മകയിരം നക്ഷത്രക്കാരും ഉറച്ച സ്വഭാവഗതിയുള്ളവരായി കാണുന്നു. കരിങ്ങാലിക്കാതൽ കൊണ്ടുള്ള കഷായം കൊഴുപ്പിനെ നശിപ്പിക്കുന്നതായി കാണുന്നുണ്ട്. അധികം കൊഴുപ്പില്ലാത്തതും ഉറച്ച ശരീരമുള്ളവരുമാണ് സാധാരണയായി മകയിരം നക്ഷത്രക്കാർ. തൊലിയിൽ നിന്നെടുക്കുന്ന പേസ്റ്റിന് "കഥഥ് " എന്നാണ് ഹിന്ദിയിൽ പറയുന്നത്. ഇത് വെറ്റിലയിൽ ചേർത്ത് ചവച്ചരയ്ക്കുന്ന രീതി വടക്കേ ഇന്ത്യയിൽ നിലവിലുണ്ട്.

" ചപലോ വിശാലദേഹോ
ബാല്യേ ശോകാന്വിതഃ പ്രമാദീച
ഉത്സാഹീ സത്യപരോ
ഭീരുർധനവാൻ സുഖീ സൗമ്യേ "

മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവൻ ചപലതയും പുഷ്ടിയുള്ള ശരീരവും ഉള്ളവനായും ബാല്യത്തിൽ തെറ്റുകൾ ചെയ്യുന്നവനായും ശോകപീഢയുള്ളവനായും കാണുന്നു. ഉത്സാഹവും സത്യവും ഭയവും സമ്പത്തും സുഖവും സൗമ്യതയും ഇവരിൽ കാണാറുണ്ട്. ഇതാണ് ശ്ലോകത്തിന്റെ അർത്ഥം.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ

" ചപലശ്ചതുരോƒഭീ: പടുരുത്സാഹീ ധനീ മൃഗേ ഭോഗീ " 

എന്ന് മകയിരത്തെപ്പറ്റി പറയുന്നു.

കുട്ടിക്കാലത്ത് ബുദ്ധിമുട്ടുള്ളവരായും അല്പം അന്തർമുഖരായും പിന്നീട് സ്വപരിശ്രമത്താൽ സുഖഭോഗങ്ങൾ നേടിയെടുക്കുന്നവരായും മകയിരത്തെ പൊതുവെ കാണുന്നു.

(അക്കേഷ്യ കാറ്റച്യു - അക്കേഷ്യ ചുണ്ട്റ (റോട്ട്ലർ) വൈൽഡ്, കുടുംബം : മൈമോസേസി)

സംസ്കൃതം :- ഖദിര
ഹിന്ദി :- ഖൈർകഥ്ഥ
തെലുങ്ക് :- ചണ്ഡപെട്ടു, ഖദിരമു 
മറാഠി :- ഖൈർ
ഇംഗ്ലീഷ് :- Cutch Tree, Catechu Tree
ബംഗാളി :- ഖയെരമ, ഖയെർഗച്ഛ
തമിഴ് :- കങ്കാലി
കന്നഡ :- കരഗാലി

ഒരു ഇടത്തരം വൃക്ഷം. ചന്ദനം പോലെ ഇതിന്റെ കാതലാണ് പ്രധാനമായി ഔഷധങ്ങൾക്കുപയോഗിക്കാറ്. മുൾമരമായ ഇതിന്റെ ഇലകൾ ചെറുവന്നിയുടേതുപോലെ ചെറുതായിരിക്കും. ഇതിന്റെ കാതലായ ഭാഗം കൊണ്ടുണ്ടാക്കിയ കഷായം വറ്റിച്ചെടുക്കുന്നതാണ് കഥ്ഥ (കാത്ത്). കാതൽ കുഷ്ഠഘ്നങ്ങളിൽ (കുഷ്ഠം, ത്വക് രോഗഹരം) വെച്ച് ശ്രേഷ്ഠമാണ്.

കരിങ്ങാലിക്കാതൽ തീ കത്തിച്ച് ഇറ്റിറ്റുവീഴുന്ന രസം ശേഖരിച്ച് നെയ്യും നെല്ലിക്കനീരും തേനും ചേർത്ത് സേവിക്കുന്നത് കുഷ്ഠരോഗത്തിന് വിശേഷമാണ്.

നീരട്ടിയെണ്ണയിൽ വിധിപ്രകാരം തേനും നെയ്യും കരിങ്ങാലിക്കഷായവും ചേർത്ത് 15 ദിവസം സേവിക്കുകയും മാംസരസം മാത്രം സേവിക്കുകയും ചെയ്‌താൽ വളരെക്കാലം ജീവിക്കാമെന്ന് അഷ്ടാംഗഹൃദയത്തിൽ കാണുന്നു.

പ്രമേഹരോഗികളും അതിസ്ഥൂലശരീരക്കാരും ത്വക്ക് രോഗികളും കരിങ്ങാലിക്കാതലിട്ട് വെള്ളം തിളപ്പിച്ച് പലവട്ടം കുളിക്കുന്നത് നന്ന്.

കഥ്ഥ (കാത്ത്) രുചിയുണ്ടാക്കുന്നതും ദീപനവുമാണ്. ഇത് കഫവാതങ്ങളെ ശമിപ്പിക്കും. ഇത് പാലോടുകൂടി കഴിക്കുന്നത് വിരുദ്ധമാണ്. കാത്ത് അധികമായി കഴിച്ചുണ്ടാകുന്ന അസ്വാസ്ഥ്യത്തിന് പശുവിൻപാൽ പഞ്ചസാര ചേർത്ത് പലവട്ടം നൽകേണ്ടതുമാണ്. കാത്ത്, തിളപ്പിച്ച വെള്ളത്തിൽ അലിയിച്ച് വ്രണങ്ങൾ കഴുകുന്നത് നന്ന്. മുലക്കണ്ണിന്മേലുണ്ടാകുന്ന വ്രണങ്ങൾക്കും ഈ പ്രയോഗം വളരെ ഗുണം ചെയ്യും. പല്ല് വേദനയ്ക്ക് ഖദിരം (കാത്ത്) വായിലിട്ടലിയിക്കുകയോ പല്ലിന്റെ ദ്വാരത്തിൽ വെക്കുകയോ ചെയ്‌താൽ വേദന മാറും. ഇളക്കമുള്ള പല്ലുകൾ ഉറയ്ക്കുകയും ചെയ്യും. കാത്ത് ഉപയോഗിച്ച് വിശേഷപ്പെട്ട ദന്തധാവനചൂർണ്ണം ഉണ്ടാക്കാം. കാത്ത് 120 ഗ്രാം ആലം 60 ഗ്രാം, മീർ 60 ഗ്രാം, കരയാമ്പൂ 30 ഗ്രാം, ചോക്ക്പൊടി 480 ഗ്രാം ഇവ പൊടിച്ച് ചേർത്ത് ദിവസേന ഉപയോഗിക്കുക. ഊനില പഴുപ്പ്, രക്തം വരവ്, ദുർഗ്ഗന്ധം എന്നിവ അകറ്റി പല്ലുകൾ ഉറപ്പുള്ളവയായിത്തീരും.

തങ്ങളുടെ വ്യക്തിപ്രഭാവം കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരാണ് മകീര്യം നക്ഷത്രക്കാർ. ശുഭകാര്യങ്ങളുടെ സമാരംഭത്തിന് ഈ നക്ഷത്രക്കാരുടെ സാന്നിധ്യം വളരെ നല്ലതായി കരുതപ്പെടുന്നു. ആദ്യഘട്ടങ്ങളിലെ പാളിച്ചകൾ അകന്ന് നല്ലൊരു ജീവിതം ഈ നക്ഷത്രക്കാർക്ക് സിദ്ധിക്കുമെന്നും കാണുന്നു.

ഗൃഹാന്തർഭാഗത്തുവെച്ച് പൂജനടത്തിയാൽ ചില അശുദ്ധികൾ ബാധിക്കുകയില്ലേ?

പണ്ടുകാലത്ത് പ്രസവം, ആർത്തവം, മരണം എന്നിവയെല്ലാം നടന്നിരുന്ന അതേ വീട്ടിൽത്തന്നെയാണ് ശാക്തേയപൂജ നിർവ്വഹിച്ചിരുന്നത്. അതുകൊണ്ടുണ്ടാകുന്ന അശുദ്ധിയെക്കുറിച്ച് പൂർവ്വികന്മാർ ബോധവാന്മാരല്ലാത്തതുകൊണ്ടല്ലല്ലോ അങ്ങനെ ആചരിച്ചത്. ഇത്തരത്തിലുള്ള യാതൊരുവിധ അശുദ്ധിയും ശാക്തേയത്തെ ബാധിയ്ക്കുന്നതല്ല. ഗംഗാതീരത്ത് ശവങ്ങൾ ദഹിപ്പിച്ചാലും ഗംഗയിലൂടെ ശവങ്ങൾ ഒഴുകിയാലും ഗംഗയുടെ പരിശുദ്ധി ചോദ്യംചെയ്യപ്പെടുന്നില്ലല്ലോ.

ശാക്തേയപൂജ വീടിനകത്തുനിന്നാണല്ലോ പണ്ട് ചെയ്തുപോന്നിരുന്നത്. ഇപ്പോൾ പലരും പുറത്ത് മണ്ഡപമുണ്ടാക്കി ചെയ്‌തു വരുന്നത് ശരിയാണോ?

ശാക്തേയപൂജ ഗൃഹാന്തർഭാഗത്ത് തന്നെയാണ് ചെയ്യേണ്ടത്. ചിലരുടെ സംശയവും അജ്ഞതയും ചില അസൗകര്യങ്ങളും നിമിത്തമാണ് ഗൃഹത്തിന് പുറത്ത് മണ്ഡപം ഉണ്ടാക്കേണ്ടി വരുന്നത്.

പണ്ടുകാലത്ത് ശാക്തേയപൂജ നടത്തി പിന്നീട് പരിപാലിക്കാത്ത ഭവനങ്ങളിൽ ധാരാളം അനർത്ഥങ്ങൾ കാണുന്നുണ്ടല്ലോ. അതിന് പരിഹാരമെന്ത്?

ശരിയായ വിധത്തിൽ ശാക്തേയപൂജ നടത്തുകതന്നെയാണ് അതിന്റെ പരിഹാരം. അതാവട്ടെ മദ്യ - മാംസാദികളാകുന്ന '  മ  ' കാരങ്ങളെ ഉപയോഗിച്ചുതന്നെ ചെയ്യേണ്ടിയിരിക്കുന്നു. പൂജകന്റെ യോഗ്യതയും പാരമ്പര്യവും പരിശോധിക്കേണ്ടതുണ്ട്. തലമുറകളായി അനുഷ്ഠിച്ചുപോന്ന ശക്ത്യുപാസന തുടരാത്തതിന്റെ ദോഷങ്ങൾ കുടുംബാംഗങ്ങളിൽ എല്ലാം ബാധിച്ചിരിക്കും. ശാക്തേയത്തിന്റെ പുരുജ്ജീവനത്തിലൂടെ മാത്രമേ അതിന് പരിഹാരമാവുകയുള്ളൂ.

ജ്യോതിഷത്തിൽ വെളിപ്പെട്ട ദുരിതങ്ങൾക്ക് ശാക്തേയ സമ്പ്രദായത്തിൽ പരിഹാരമുണ്ടോ?

തന്ത്രമാർഗ്ഗത്തിൽ ലഗ്നവും ഒമ്പത് ഗ്രഹങ്ങളും ദശമഹാവിദ്യകളെക്കൊണ്ട് ചിന്തിക്കാമെന്ന് ചിലർ ഗവേഷണാത്മകമായി ചിന്തിച്ചിട്ടുണ്ട്. അതായത് ഗ്രഹങ്ങളെക്കൊണ്ടുണ്ടാകുന്ന ദോഷങ്ങൾക്ക് ദശമഹാവിദ്യയിൽ പറയപ്പെട്ട ഏതെങ്കിലും വിദ്യയെകൊണ്ട് പരിഹാരം നിർദ്ദേശിക്കാമത്രേ. അതായത് ലഗ്നം ത്രിപുരഭൈരവി, സൂര്യൻ രാജമാതംഗേശ്വരി, ചന്ദ്രൻ ഭൂവനേശ്വരി, ചൊവ്വ ബഗളാമുഖി, ബുധൻ ത്രിപുരസുന്ദരി, വ്യാഴം താരാദേവി, ശുക്രൻ കമലാദേവി, ശനി കാളീദേവി, രാഹു ഛിന്നമസ്ത, കേതു ധൂമാവതി എന്നീ ക്രമത്തിലാണത്രെ ഉപാസന ചെയ്യേണ്ടത്. എന്നാൽ ഇത് ഒരു കാമ്യപ്രയോഗമായി മാറിപ്പോകും, ദശമഹാവിദ്യകളുടെ ഉപാസന യഥാർത്ഥത്തിൽ മോക്ഷസാധനയാണ്. അതിനാൽ ഇത്തരം കണ്ടെത്തലുകളോട് പൂർണ്ണമായി യോജിക്കുന്നില്ല.

എന്നാൽ ദോഷപരിഹാരമായി ഇതേവരെ അനുവർത്തിച്ചു വന്ന രീതി മറ്റൊന്നാണ്. ജ്യോതിഷി ഏതെങ്കിലും ശാക്തേയമാന്ത്രികനെ നിർദ്ദേശിക്കുന്നു. പ്രശ്നച്ചാർത്ത് പരിശോധിച്ച് പ്രത്യംഗര തുടങ്ങിയ ഉഗ്രമൂർത്തികളെയും അശ്വാരൂഢാ തുടങ്ങിയ കാമ്യമൂർത്തികളെയും പ്രീതിപ്പെടുത്തി പരിഹാരം തേടുന്നു. ഇതും മാന്ത്രിക പ്രയോഗം തന്നെയാണ്.

നവഗ്രഹങ്ങളിൽ ഈശ്വരൻ - ശനീശ്വരൻ

നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് ' ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമ്മവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

' ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ, ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല..

എല്ലാവരും ശനീശ്വരനു മുമ്പിൽ സമന്മാരാണ്.

ഓരോ ജന്മത്തിന്റെയും ജന്മ ജൻമാന്തര - പൂർവ്വ ജന്മ കർമ്മങ്ങളെല്ലാം ശനീശ്വരന് എന്നും മനഃപാഠമായിരിക്കുമത്രെ.

'ശനീശ്വരന്റെ ദീർഘദൃഷ്ടിയും, കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴക്കാറുമില്ലത്രെ.

മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല.

ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന് ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.

അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ് ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

ശനിയെ എല്ലാവർക്കും ഭയമാണ്. വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനാണ് ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും ആണ് എന്ന് കരുതിയാൽ മതി.

ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

അതായത് നവഗ്രഹങ്ങളിൽ ഏറ്റവും സാവധാനം സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ. അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണവും

ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ.  അതിന് പിന്നിലുമുണ്ടൊരു കഥ .

ലങ്കാധിപതിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ് ആ കഥ

ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ തന്നെ പ്രസവിക്കണമെന്നും പ്രസവമയത്ത് എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഗ്രഹനില ശരിയാംവണ്ണമായില്ലെങ്കിലോ, ഗ്രഹങ്ങൾ ആ സമയത്ത് അനുസരിച്ചില്ലെങ്കിലോ എന്ന ബലമായ സംശയം രാവണനിൽ ഉടലെടുക്കുകയുണ്ടായി. ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ തന്നെ കൈകാലുകൾ ബന്ധിച്ചു കിടത്തി. അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്.' രാവണന്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറഞ്ഞാൽ മതിയല്ലോ. എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല. തന്റെ ദേഹത്തു രാവണന്റെ തന്നെ ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും കൂട്ടി ഉരുട്ടി തന്റെ തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിന്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവിന്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു.

ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണന്റെ കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ .

ശനീശ്വരൻ തന്നെ ആയുസ്സിന്റെ കാരകനാണ് പിന്നെ ശനിയുടെ പുത്രന്റെ കാര്യം പറയണോ.?

എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു. അതിന് കാരണമായതോ സാക്ഷാൽ ശനിയും. അതിനാലണത്രെ വലിയ വീരപരാക്രമിയായിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണപുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാനിടയായത്.

ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയുടെ കാലിന് വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ.

ദേവലോകരാജാവായ ദേവേന്ദ്രനെ ശനി ബാധിച്ച മറ്റൊരു കഥയുമുണ്ട്.

ഒരിക്കൽ ദേവലോകത്ത് എത്തിയ ശനിയോട് ദേവേന്ദ്രൻ കുറച്ച് അഹന്തയോടെ ഇങ്ങനെ പറഞ്ഞു.

"നീ എല്ലാവരെയും പരീക്ഷിക്കുന്ന വലിയ നീതിമാനല്ലേ. എന്നാൽ ദേവന്മാരുടെ രാജാവായ എന്റടുത്ത് നിന്റെ ബാധയൊന്നും ഏൽപ്പിക്കാൻ നീ നോക്കണ്ട, എന്നെ ശനി ബാധിക്കില്ല. എന്റെ ജാതകത്തിൽ അങ്ങിനെയൊരു ദശ നീയായിട്ടു വരുത്തിവക്കുകയും വേണ്ട"

. ഇതെല്ലാം കേട്ട ശനി പറഞ്ഞു.

" രാജാവായാലും കൊള്ളാം, പ്രജയായാലും കൊള്ളാം. അനുഭവിക്കേണ്ടത് അനുഭവിച്ചു തീർക്കുക തന്നെ വേണം, ഞാനായിട്ടു ഒന്നും ചെയ്തില്ലെങ്കിലും വരും ഓരോ ദശ വന്ന പോൽ പോകും. അതെല്ലാം ഓരോരുത്തരുടെ കർമ്മഫലമാണ്

ഉടൻ ദേവേന്ദ്രൻ പ്രതികരിച്ചു.

" ഹേ,ശനീ, 
നീ വലിയ കണിശക്കാരനല്ലെ 
എങ്കിൽ പറയൂ 
എന്റെ ജാതകത്തിൽ ശനിദശ എപ്പോഴാണ്?

ദേവരാജന്റെ ജാതകം നോക്കി ശനിയുടെ ദശാകാലം കൃത്യമായി ശനി പറഞ്ഞു കൊടുക്കുകയും ചെയ്തു. കാലം കടന്നു പോയി ശനി പറഞ്ഞ സമയം വന്നപ്പോൾ ദേവേന്ദ്രൻ ഒരു കാര്യം ഉറപ്പിച്ചു. എന്തു വന്നാലും ശനിക്ക് പിടികൊടുക്കാൻ അവസരമുണ്ടാക്കരുത്. എന്തെങ്കിലും ഉപായം കണ്ടു പിടിച്ചേ പറ്റു. പിന്നെ ഒട്ടും താമസിച്ചില്ല.

ദേവേന്ദ്രൻ തന്റെ തനതു രൂപം ഉപേക്ഷിച്ച് ഒരു മുഷിക രൂപം സ്വീകരിക്കുകയും ആരെയും അറിയിക്കാതെ രഹസ്യമായി ഒരു കുപ്പയിൽ'ഒളിക്കുകയും ചെയ്തു..

ഈ രൂപത്തിൽ ശനി എന്നെ ബാധിക്കുന്നത് , ഒന്ന് കാണട്ടെ എന്ന അഹംഭാവത്തിൽ കുപ്പത്തൊട്ടിയിൽ ശനി പറഞ്ഞ കാലമത്രയും കഴിഞ്ഞപ്പോൾ പെരുച്ചാഴി വേഷം ഉപേക്ഷിച്ച് ദേവലോകത്ത് ഇന്ദ്രനായി തന്നെ വന്നു ചേർന്നു.

പിന്നീട് ഒരു ദിവസം ശനിയെ കണ്ടപ്പോൾ പുച്ഛത്തോടെയും എന്നാൽ വിജയ ഭാവത്തോടെയും ശനിയെ പറ്റിച്ച കാര്യം ദേവേന്ദ്രൻ ശനിയെ ഓർമ്മിപ്പിച്ചപ്പോൾ .

ശനി ശാന്തഭാവത്തിൽ പറഞ്ഞു..

"സ്വർഗ്ഗ ലോകത്ത് സർവ്വരാലും ആരാധ്യനായി കഴിയേണ്ട അങ്ങ് ശനിദശക്കാലം എവിടെയായിരുന്നുവെന്ന് അങ്ങ് തന്നെ ഓർത്താൽ മതി. അങ്ങയെ ഈ വേഷം കെട്ടിച്ചതും അങ്ങിനെ തോന്നാൻ ഇടയാക്കിയതും ആരായിരിക്കുമെന്നു കൂടി ശരിക്കും ഒന്നു ചിന്തിച്ചോളു. "

അതെ എവിടെ പോയി ഒളിച്ചാലും ആർക്കും ശനി ബാധയെ തടുക്കാനാവില്ല

ആൾ എത്ര സമർത്ഥനായാലും ഏത് അധികാരി ആയാലും ശനി പിടിക്കേണ്ട സമയത്ത് ശനി പിടികൂടുക തന്നെ ചെയ്യും അത് തീർച്ചയാണ്. പിടികിട്ടാപ്പുള്ളികളും പിടിയിലാകും അധികാരികൾ ചിലപ്പോൾ ജയിലിലും ആകും.

അതാണ് ശനി സാക്ഷാൽ ശനീശ്വരൻ.

ശനി രുദ്രദേവതയെ പ്രതിനിധികരിക്കുന്ന ദേവനാണ് , സൂര്യന്റെ മകനാണ്. ശനി രഹസ്യ സ്വഭാവ സവിശേഷതയുള്ള ദേവനാണ്. ശനിയുടെ മുമ്പിൽ ഒന്നും മറച്ചു വയ്ക്കാനാവില്ല തന്നെ.

ശനിപ്പിഴയും ശനിദശയും ഒന്നല്ല, രണ്ടും രണ്ടവസ്ഥയാണ്.

ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ എന്നത് ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്.

അത് 19 കൊല്ലം വരും'

ശനിദോഷപരിഹാരത്തിന് ശനിമന്ത്രം, ശനിഗായത്രി എന്നിവ ജപിക്കാം '

ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.

കാക്കയ്ക്ക് ചോറു കൊടുക്കുക, നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കുക'

ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്

ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.

ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ, കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.

ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെപ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്.

ജ്യോതിഷി സമസ്യകളെ എങ്ങനെ വിലയിരുത്തുന്നു?

പ്രത്യക്ഷം, അനുമാനം, ആഗമം എന്നീ മൂന്ന് പ്രമാണങ്ങളെ മുഖ്യമായും ആശ്രയിച്ചിരിക്കണം. ഇതിൽ അനുമാനം എന്നതുകാര്യകാരണ ബന്ധങ്ങളാണ്. അത് അറിഞ്ഞ് ഗൗരവബുദ്ധ്യാ പ്രവർത്തിക്കണം. പ്രത്യക്ഷം കൊണ്ട് സിദ്ധമായ ഒരു വസ്തുവിനെക്കുറിച്ച് പ്രശ്നചിന്ത ആവശ്യമില്ലല്ലോ. ആഗമശാസ്ത്രങ്ങളിൽ പറയപ്പെട്ട വിഷയങ്ങളിലും പ്രശ്നചിന്ത നടത്തേണ്ടതില്ല. പ്രത്യക്ഷംകൊണ്ടും അനുമാനംകൊണ്ടും അറിയാത്തതാണ് ആഗമപ്രമാണം. അവിടെ തർക്കത്തിന്റെ ആവശ്യമില്ല. ആഗമശാസ്ത്രത്തിനാണ് പരമമായ പ്രാമാണ്യം എന്ന് മനസ്സിലാക്കിയിരിക്കണം. ഉദാഹരണമായി ആചാര്യന് പുല സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന കാര്യം പ്രശ്ന ചിന്ത നടത്തേണ്ടതില്ല. ആഗമശാസ്ത്രങ്ങളിൽ അവയെക്കുറിച്ച് വ്യക്തമായ നിർദ്ദേശമുണ്ട്. പ്രതിഷ്ഠ, ഉത്സവം തുടങ്ങിയ ക്രിയകൾക്ക് വേണ്ടി ആചാര്യവരണം നടത്തി പവിത്രവും കൂറയും വാങ്ങിച്ച ശേഷമാണ് ഒരു പുല സംഭവിക്കുകയോ അറിയുകയോ ചെയ്യുന്നതെങ്കിൽ കർമ്മപരിസമാപ്തിവരെ ആചാര്യന് പുല ബാധകമല്ല. യാഗദീക്ഷിതനായ ബ്രാഹ്മണനും ശാക്തേയദീക്ഷിതനും ഇതേ വിധിതന്നെയാണുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ സാമാന്യ ജനങ്ങളുടെ ആചരണവുമായി താരതമ്യം ചെയ്യരുത്. ഇത്തരത്തിൽ ആഗമശാസ്ത്രദൃഷ്ട്യാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾക്ക് പ്രശ്ന ചിന്ത നടത്തുകയല്ല തന്ത്രിയെ സമീപിക്കുകയാണ് വേണ്ടത്. അപ്പോൾ തന്ത്രി ആഗമശാസ്ത്രങ്ങൾ അറിഞ്ഞിരിക്കുന്നവനും ഭയസംശയരഹിതനുമായിരിക്കണം. തന്ത്രിയുടെ ലക്ഷണമെന്തെന്ന് തന്ത്രസമുച്ചയത്തിൽ വളരെ സ്പഷ്ടമായിത്തന്നെ വിവരിച്ചിരിക്കുന്നു.

ശാക്തേയപൂജയിൽ പഞ്ചമകാരങ്ങളുടെ പ്രാധാന്യം തന്ത്രശാസ്ത്രപ്രമാണങ്ങൾകൊണ്ട് സിദ്ധമാകയാൽ അതിന്റെ ആവശ്യകതയെക്കുറിച്ച് പ്രശ്നംവച്ചുനോക്കേണ്ടതില്ല. " ചതുർത്ഥനാഥസ്യതു ദൈവതം " എന്നു തുടങ്ങിയുള്ള ജ്യോതിഷപ്രമാണം കൊണ്ടും ഈ കാര്യം വ്യക്തമാകുന്നു. പ്രത്യക്ഷംകൊണ്ടും ആഗ്യമം കൊണ്ടും അറിയാൻ വയ്യാത്ത സന്ദർഭത്തിലാണ് നിമിത്തം ഗ്രഹനില തുടങ്ങിയ ഉപാധികളിലൂടെ അനുമാനിച്ച് വസ്തുത ദൃഢീകരിക്കുന്നത്. തത്കാലനിമിത്തങ്ങളും പൃച്ഛ - നിർഗ്ഗമാദി വിഷയങ്ങളും പരാമർശിച്ച് അനുമാനത്തിലൂടെ സമർത്ഥിക്കേണ്ടിയിരിക്കുന്നു. ഇവിടെ ജ്യോതിഷിയുടെ തപോബലം വളരെയേറെ ഉപയുക്തമായിരിക്കും. അതാണ് ജ്യോതിഷി സിദ്ധമന്ത്രനായിരിക്കണമെന്ന് പറയുന്നതിന്റെ പൊരുൾ. ദൈവജ്ഞന്റെ മന്ത്രസിദ്ധികൊണ്ട് മനസ്സിലുദിക്കുന്ന ആശയത്തെ സാധൂകരിക്കുകയാണ് ആ അവസരത്തിലെ ഗ്രഹനിലയും തത്കാലനിമിത്തങ്ങളും മറ്റും. അതിനാൽ മന്ത്രസിദ്ധി കൈവരിക്കാതെ നിത്യവൃത്തിക്കുള്ള ധനാർജ്ജന ഉപാധിയാക്കി ഈ ശാസ്ത്രത്തിൽ പ്രവർത്തിച്ചുകൂടാത്തതാകുന്നു.

ദൈവജ്ഞന്റെ (ജ്യോതിഷിയുടെ) ശരിയായ കൃത്യം എന്ത്?

" സത്യവാചഃ " സത്യം മാത്രം പറയുന്നവനായിരിക്കണം. ചിലപ്പോൾ സത്യം അപ്രിയമായിരിക്കും. എന്നിരുന്നാലും മരണകാര്യം ഒഴിച്ചുള്ളതെല്ലാം വ്യംഗ്യമായിട്ടെങ്കിലും അവതരിപ്പിച്ച് ദുർഘടനകളും, ഭാവിയിലെ പ്രയാസങ്ങളും ബോധ്യപ്പെടുത്തി സമൂഹത്തെ സന്മാർഗ്ഗത്തിലേക്ക് നയിക്കേണ്ടതാകുന്നു. ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരിതങ്ങളും പൂർവ്വജന്മകൃത്യമായ കർമ്മത്തിന്റെ പരിണാമമാണെന്ന് ബോധ്യപ്പെടുത്തി ഇത്തരം ദുരിതകർമ്മങ്ങൾ ഈ ജന്മത്തിൽ തുടരാതിരിക്കാനുള്ള ഉപദേശമാണ് ജ്യോതിഷികൾ നൽകേണ്ടത്. പൂർവ്വജന്മകർമ്മങ്ങൾ ശുഭമായിരുന്നാലും അശുഭമായിരുന്നാലും അതിന്റെ ചിത്രീകരണം മാത്രമാണ് ജാതകത്തിലെ ഗ്രഹനില എന്ന് പറയപ്പെടുന്നത്. പൂർവ്വജന്മത്തിൽ ചെയ്തുപോയ അശുഭകർമ്മങ്ങൾ ഈ ജന്മത്തിൽ രോഗമായും ദുരിതമായും അനുഭവിക്കേണ്ടിവരുന്നു. അതിന്റെ പരിഹാരമായി ഔഷധസേവ, ദാനം, ജപഹോമാദികൾ എന്നിവ വിധിക്കേണ്ടതാകുന്നു. അതിനാൽ മറ്റുള്ളവരുടെ പ്രീതി പരിഗണിക്കാതെ സത്യം തുറന്നുപറയാനുള്ള ആർജവം ജ്യോതിഷികൾ കൈവരിക്കേണ്ടതാണ്. ഇതിലൂടെ സമൂഹത്തോടും ഉപാസനാമൂർത്തിയോടും, നവഗ്രഹങ്ങളോടും സർവ്വോപരി ജ്യോതിഷമെന്ന ശാസ്ത്രത്തോടുമുള്ള പ്രതിബദ്ധത പുലർത്തേണ്ടതാകുന്നു.

ജ്യോതിഷികൾ പലപ്പോഴും ദീക്ഷിതശാപം ഉണ്ടെന്ന് പറയാറുണ്ടല്ലോ. അത് സംന്യാസിയുടെ ശാപമാണോ?

ദീക്ഷിതശാപം എന്നത് സംന്യാസിയുടെ ശാപമാവാം. അതല്ലെങ്കിൽ കൗളസമ്പ്രദായത്തിൽ പൂർണ്ണദീക്ഷ നേടിയ അതായത് ആനന്ദനാഥശബ്‌ദാന്തമായ ദീക്ഷാനാമം നേടിയ യോഗിയുടെ ശാപവുമാകാം. ഇവിടെയും ദൈവജ്ഞൻ (ജ്യോതിഷി) തികഞ്ഞ ജാഗ്രതയോടെ സമസ്യകളെ വിലയിരുത്തേണ്ടതാണ്.

ബ്രഹ്മരക്ഷസ്സ് എന്താണ്?

സമ്പ്രദായം നിലനിർത്തുവാൻ വേണ്ടി പുത്രന്മാരില്ലാത്തതുകൊണ്ടും, വിദ്യ ആർക്കും ഉപദേശിച്ചു കൊടുക്കാത്തതുകൊണ്ടും, യോഗഭ്രഷ്ടനായതുകൊണ്ടും, ഊർദ്ധ്വഗതി കൈവരിക്കാൻ കഴിയാത്ത ബ്രാഹ്മണനാണ് രക്ഷസ്സായി മാറുന്നത്

ശാക്തേയത്തോട് ജ്യോതിഷികളുടെ സമീപനം എന്തായിരിക്കണം ?

ജ്യോതിഷം വേദാംഗമായതിനാൽ തികച്ചും വൈദിക മാർഗ്ഗത്തെയാണ് പിന്തുടരുന്നത്. അതിലെ പ്രമാണങ്ങൾ എല്ലാംതന്നെ വൈദിക പക്ഷപാതത്വം നിറഞ്ഞതുമാണ്. ചൊവ്വയെക്കൊണ്ടും, ശുക്രനെക്കൊണ്ടും മറ്റും ചിന്തിച്ച്  ശാക്തേയത്തെയും ശ്രീചക്രത്തെയും കുറിച്ചൊക്കെ പ്രസ്താവന നടത്താറുണ്ടെങ്കിലും ജ്യോതിഷികൾ ശാക്തേയ പ്രമാണങ്ങളായിലേയ്ക്ക് വേണ്ടത്ര ഊഴ്ന്നിറങ്ങിയിട്ടില്ല. എങ്ങനെയെന്നാൽ ഒരു പ്രശ്നത്തിൽ ഒരു ബ്രാഹ്മണശാപം ഉണ്ടെന്ന് കണ്ടാൽ അത് ബ്രാഹ്മണസമുദായത്തിൽപ്പെട്ട ആളുടെ ശാപമാണെന്ന് ധരിച്ച് അതിനുള്ള പരിഹാരം നിർദ്ദേശിക്കുന്നു. ഈ ബ്രാഹ്മണ ശാപം എന്നത് ചിലപ്പോൾ ഒരു ശാക്തേയന്റെ ശാപവും ആകാം. ശാക്തേയദീക്ഷിതന്റെ ശാപം ഇവർ വേണ്ടത്ര ഗൗനിക്കാറില്ല. അതിനുള്ള പരിഹാരം നിർദ്ദേശിക്കാറുമില്ല. ബ്രാഹ്മണൻ എന്നത് ഒരു സാമുദായികനാമമാണെന്ന് തന്നെ ജ്യോതിഷികൾ ഇന്നും ധരിച്ചിരിക്കുന്നു.

പഴയ ചാതുർവർണ്ണ്യ വ്യവസ്ഥയെ ജാതിവ്യവസ്ഥയായിട്ടു തന്നെയാണ് വിവക്ഷിക്കുന്നത്. ഉദാഹരണമായി ഗുരു ശുക്രന്മാരെക്കൊണ്ട് ബ്രാഹ്മണരെയും സൂര്യനെക്കൊണ്ടും ചൊവ്വയെക്കൊണ്ടും ക്ഷത്രിയനെയും ചന്ദ്രനെക്കൊണ്ട് വൈശ്യനെയും ബുധനെക്കൊണ്ടും ശനിയെക്കൊണ്ടും ശൂദ്രനെയും രാഹുവിനെക്കൊണ്ട് അന്യമതസ്ഥരെയും കേതുവിനെക്കൊണ്ട് ചണ്ഡാലാദികളെയുമാണ് വിവക്ഷിക്കുന്നത്. ഇവിടെയൊക്കെയും സാമുദായിക പരിവേഷമല്ലാതെ ഗുണകർമ്മവിപാകത്തിലുള്ള ചാതുർവർണ്ണ്യ വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാറില്ല.

ഒരു ശാക്തേയസാധകന്റെ അതായത് കുളയോഗിയുടെ ശാപം എത്രമാത്രം ഗുരുതരമാണെന്ന കാര്യം ജ്യോതിഷികൾ ചിന്തിക്കേണ്ടതുണ്ട്. അതിനാൽ പ്രശ്നനിരൂപണസമയത്ത് തികഞ്ഞ ഉത്തരവാദിത്തത്തോടെ വിലയിരുത്തി പരിഹാരം നിർദ്ദേശിക്കേണ്ടതാണ്.

ഇതേപോലെ ശാക്തേയ വിധിപ്രകാരം പൂജാദി അടിയന്തിരങ്ങൾ നടത്തുന്ന സങ്കേതങ്ങളിൽ ഒരു ബ്രഹ്മരക്ഷസ്സ് ഉണ്ടെങ്കിൽ അതും വൈദികബ്രാഹ്മണൻ രക്ഷസ്സ് ആയതല്ലെന്നും ശാക്തേയ വിഭാഗത്തിൽപ്പെട്ട ആരെങ്കിലും ആയിരിക്കും എന്നും മനസ്സിലാക്കേണ്ടതുണ്ട്. മലബാറിലെ ശാക്തയേക്കാവുകളിൽ പൂജാദി അടിയന്തിരങ്ങൾ നിർവ്വഹിയ്ക്കുന്ന പിടാരകന്മാർ സാമുദായിക ബ്രാഹ്മണരാണ്. അവരുടെ സങ്കേതങ്ങളിൽ ബ്രഹ്മരക്ഷസ്സ് ഉണ്ടെന്ന് പറഞ്ഞാൽ തീർച്ചയായും അവരുടെ സമുദായത്തിപ്പെട്ട ഒരാൾ രക്ഷസ്സ് ആയിത്തീർന്നതായിരിക്കണം. കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവിൽ ഇത്തരത്തിലുള്ള ഒരു ബ്രഹ്മരക്ഷസ്സിനെ കുടിയിരുത്തിയിട്ടുണ്ട്. ഈ രക്ഷസ്സിന് ശാക്തേയ വിധിപ്രകാരം ഉപചാരം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ഇതിനെക്കുറിച്ച് തിരുവഞ്ചേരിക്കാവിലെ ഈശാനൻ മൂസ്സത്, ഉണ്ണികൃഷ്ണൻ മൂസ്സത്, ഹരിദാസൻ മൂസ്സത് എന്നിവർ പറഞ്ഞത് മറ്റൊരു പ്രകാരത്തിലാണ്. ഏതോ ഒരു ജ്യോതിഷി അവിടെനിന്ന് പ്രശ്നം വച്ചപ്പോൾ അത് ബ്രഹ്മരക്ഷസ്സാണെന്ന് അഭിപ്രായപ്പെട്ട് അതിന്റെ പൂജാദികൾ നമ്പൂതിരിമാർ വന്ന് ചെയ്യണമെന്നും വിധിച്ചത്രെ. എന്നാൽ കാലാകാലങ്ങളായി മൂസ്സത്മാർ ധരിച്ചുവച്ചിരിക്കുന്നത് മറ്റൊന്നാണ്. തമ്പുരാനെ കൂട്ടിയ ഇടം എന്നാണ് ഈ മണ്ഡപത്തിന് പറയപ്പെടുന്നത്. നമ്പൂതിരിമാരെ തിരുമേനി എന്നല്ലാതെ തമ്പുരാൻ എന്ന് പണ്ട് കാലത്ത് വിളിച്ചിരുന്നില്ല. അതിനാൽ രാജവംശത്തിൽ പെട്ട ഏതോ ഒരു ഉപാസകനെ കുടിവെച്ച സ്ഥലമാണ് അതെന്ന് പറയേണ്ടിയിരിക്കുന്നു. തമ്പുരാൻ തമ്പുരാട്ടി എന്നൊക്കെ രാജവംശത്തിലുള്ളവരെയാണ് വിളിച്ചുപോന്നിരുന്നത്.

രോഹിണിയും ഞാവലും


ഞാവൽ ഡിസംബറിൽ പൂക്കുകയും മാംസളമായ ഫലം നൽകുകയും ചെയ്യുന്ന വൃക്ഷമാണ്. ഇതിനെ ഒരുമഹാവൃക്ഷമായിട്ടാണ് കണക്കാക്കുന്നത്. മുൻകാലങ്ങളിൽ സ്വാഭാവികമായി ധാരാളം ഞാവൽ ഉള്ള സ്ഥലത്തെ സ്വർണ്ണനിക്ഷേപങ്ങളുള്ള സ്ഥലമായി കണക്കാക്കിയിരുന്നു. ഈ ഭാരതഭൂമിക്ക് മുമ്പുണ്ടായിരുന്ന പേര് ജംബു (ഞാവൽ) ദ്വീപ് എന്നായിരുന്നു.

രോഹിണി നക്ഷത്രം എന്നത് ചന്ദ്രന്റെ ഏറ്റവും ഉച്ചമായ സ്ഥാനം ആണ്. ഈ നക്ഷത്രക്കാർ അല്പം സ്ത്രൈണസ്വഭാവമുള്ളവരും വളരെ നിഷ്കളങ്കരും സ്നേഹം നിറഞ്ഞവരുമായിരിക്കും.പ്രിയങ്കരമായ സ്വഭാവഗതിയുള്ള രോഹിണി നക്ഷത്രം പോലെത്തന്നെ മഹനീയമാണ് ഞാവൽ വൃക്ഷം.

"നേത്രാതുരഃ കുലീനഃ
പ്രിയവാക് പാർശ്വ്യോങ്കിതോ വിശുദ്ധമതിഃ
മാതുരനിഷ്ടസ്സുഭഗോ
രോഹിണ്യാം ജായതേ ധനീ വിദ്വാൻ "

രോഹിണി നക്ഷത്രത്തിൽ ജനിക്കുന്നവൻ നേത്രരോഗം വരാൻ സാധ്യതയുള്ളവനായും കുലശ്രേഷ്ഠനായും ഇഷ്ടമായി സംസാരിക്കുന്നവനായും പാർശ്വഭാഗത്തിൽ അടയാളമുള്ളവനായും ശുദ്ധമനസ്സായും സുന്ദരനായും ധനവാനായും വിദ്വാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം. എല്ലാ നല്ല മുഹൂർത്തങ്ങൾക്കും രോഹിണിയെ ഉപയോഗിയ്ക്കാവുന്നതാണ്. ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമാണ് രോഹിണി.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" രോഹിണ്യാം സത്യശുചീ പ്രിയം വദ സ്ഥിരമതി : സുരൂപശ്ച " 

എന്ന് രോഹിണിയെപ്പറ്റി പറഞ്ഞിരിക്കുന്നു.

(സിസീജിയം കുമിനി (ലിൻ) സ്കീൽസ്, യൂജീനിയ ജംബോലാന. ലാംക്, സിസിജിയം ജാംബൊലോനം, ഡി.സി., മിർട്ടസ് മിനി. ലിൻ., കുടുംബം: മിർട്ടേസി).

സംസ്കൃതം :- ജാംബു, മഹാഫലം, ഫലേന്ദ്ര, സുരഭീപത്ര, നീലഫലം, മഹാസ്‌കന്ദ, നന്ദീ, രാജജംബു, കാലജാമ.
ഹിന്ദി :- ജാമുൻ, ജാംഭൽ
ഗുജറാത്തി :- ജാംബൂ
തമിഴ് :- ഞാവൽ
കന്നഡ :- നേരലി
തെലുങ്ക് :- നാഡു, നാരേലു, നസേഡു
മറാഠി :- ജാംഫൽ
ഇംഗ്ലീഷ് :- Jamun, Black Plum, Indian Cherry, Jaman Plum.

തണൽ ഇഷ്ടമുള്ള നിത്യഹരിതമരം, കോപ്പിസ് ചെയ്യും, ശൈത്യവും വരൾച്ചയും സഹിക്കുകയില്ല. ഞാവലിന്റെ ഉപയോഗം, ഞാവൽ വെച്ചുപിടിപ്പിക്കുന്ന വിധം മുതലായവ ബൃഹത്സംഹിതയിൽ പരാമർശിച്ചിട്ടുണ്ട്. കാട്ടാറുകളുടെ തീരവും അലൂവിയൽ മണ്ണുമാണ് കൂടുതലിഷ്ടം.

കാട്ടിൽ പക്ഷികളും മൃഗങ്ങളും വഴി സ്വാഭാവിക പുനരുത്ഭവം നടക്കാറുണ്ട്. തടിക്ക് ഈടും ഉറപ്പും കുറവാണ്. വിറകിന് കൊള്ളാം. വെള്ളത്തിൽ കേടുകൂടാതെ ദീർഘകാലം കിടക്കും. തൊലി, വിത്ത്, ഇല എന്നിവയ്ക്ക് ഔഷധഗുണമുണ്ട്. തൊലി ബന്ധനൗഷധമായി ഉപയോഗിക്കാം. കുട്ടികൾക്ക് ഉണ്ടാകുന്ന വയറിളക്കത്തിന് പച്ചത്തൊലി ഇടിച്ചുപിഴിഞ്ഞ നീര്  ആട്ടിൻ പാലിൽ ചേർത്ത് കൊടുക്കാം. ഫലങ്ങൾക്ക് ഇരുണ്ട നീലലോഹിതവർണം. മധുരവും ചവർപ്പും കലർന്ന രസമാണ്. തിന്നാം. വിത്തിൽ ജാംബൊലിൻ എന്ന ഗ്ലുക്കോസൈഡും അലൂജിക്ക് എന്ന അമ്ലവസ്തുവും മഞ്ഞ നിറത്തിലുള്ള സുഗന്ധതൈലവും അടങ്ങിയിരിക്കുന്നു. ഫലത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഖനിജദ്രവ്യം, വിറ്റാമിൻ എ, ബി. സി. ഗൈനിക്കമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. ഞാവൽതൊലിയിൽ ബീറ്റാസിറ്റോസ്റ്റിറോൾ, ബെറ്റൂലിനിക് അമ്ലം, ടാനിൻ, ഹൈലിക് അമ്ലം ഇവ ഉണ്ട്.

ഞാവൽ തൊലി, 16 ഇരട്ടി വെള്ളത്തിൽ കഷായംവെച്ച് എട്ടിലൊന്ന് ആക്കി വറ്റിച്ച്, ഈ കഷായം 25 മില്ലി ലിറ്റർ വീതം അല്പം തേൻ ചേർത്ത് രാവിലെയും വൈകീട്ടും കുടിക്കാമെങ്കിൽ അതിസാരം, പ്രവാഹിക (കഫവും രക്തവും കൂടി കലർന്ന് പല പ്രാവശ്യം അല്പാല്പമായി മലം പോകുന്ന അസുഖം) ഇവ ശമിക്കും. ഞാവൽ കുരു ഉണക്കി പൊടിച്ച പൊടി 1 ഗ്രാം മുതൽ 3 ഗ്രാം വരെ ദിവസം 3 നേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും എന്നും കരുതപ്പെടുന്നു. ശരീരം തീ പൊള്ളിയാൽ ഞാവലിന്റെ ഇല സ്വരസവും കൽക്കവുമാക്കി വിധി പ്രകാരം കടുകെണ്ണയിൽ കാച്ചി തൊലിപ്പുറത്തിട്ടാൽ ശമിക്കും. വെന്തുപോയ തൊലി വീണ്ടും ഉണ്ടാകും

അന്യരുടെ ചിന്തകളിൽ ഏറെ സ്വാധീനമുളളവരാണ് രോഹിണിക്കാർ നിഷ്ക്കളങ്കത കൊണ്ടും സാന്ത്വനസ്വഭാവം കൊണ്ടും ഇവർ എല്ലാവർക്കും ഏറെ പ്രിയരായിരിക്കും, പൊതുവേ മധുരഭാഷികളായിരിക്കും. സ്നേഹം, വാത്സല്യം, ദയ, പരോപകാരപ്രവണത, മുഖശ്രീ ഇതൊക്കെ ഈ നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.

ജ്യോതിഷിയുടെ യോഗ്യത എന്ത്?

ഉത്ഥായോഷസി...... എന്ന് തുടങ്ങുന്ന ദൈവജ്ഞകൃത്യം പരിശോധിച്ചാൽ കൃത്വാമന്ത്രജപാഖിലം എന്ന് പറഞ്ഞതുകൊണ്ട് ഗായത്രീമന്ത്രമോ മറ്റ് താന്ത്രികമന്ത്രങ്ങളോ ജ്യോതിഷി ജപിച്ചിരിക്കണമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജ്യോതിഷി തികഞ്ഞ മന്ത്രോപാസകനായിരിക്കണമെന്ന് സാരം.

" മന്ത്രം യഥാവിധി ഗുരോസുദിനേ ഗൃഹീത്വാ "

എന്ന് തുടങ്ങുന്ന ശ്ലോകത്തിലും മന്ത്രം ഗുരുവിൽ നിന്ന് ഉപദേശമായി സ്വീകരിച്ച് ജപഹോമാദികൾ ചെയ്യണമെന്ന്  നിർദ്ദേശിച്ചിരിക്കുന്നു. അതിനാൽ ജ്യോതിഷിക്ക് ഉപാസനാബലം ഉണ്ടായിരിക്കണം. ഇത്തരത്തിൽ മന്ത്രോപാസന അനുഷ്ഠിയ്ക്കണമെന്നും, വിനയിയും വേദാധ്യയനം ചെയ്യുന്നവനും, പഞ്ചസിദ്ധാന്തകോവിദനും, ഗ്രഹഗണനപടുവും ഒക്കെ ആയിരിക്കണം ദൈവജ്ഞൻ (ജ്യോതിഷി) എന്ന് കൃത്യമായി പറയപ്പെട്ടിരിക്കുന്നു. ഇവിടെ വേദാദ്ധ്യയനം എന്ന് പറയുന്നത് വേദാംഗങ്ങളായ പുരാണങ്ങൾക്കും ഉപലക്ഷണമത്രെ. ജ്യോതിഷി കേവലം ജ്യോതിഷഗ്രന്ഥങ്ങൾ മാത്രം അവലംബിച്ചാൽ മതിയാവില്ല. വേദാംഗങ്ങളായ മറ്റു ശാസ്ത്രങ്ങളും സാമാന്യമായി അറിഞ്ഞിരിക്കണം.

വിനയി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ദുഷ്‌തർക്കങ്ങളിൽ ഇടപെടരുത് എന്നതാണ്. മറ്റുള്ളവരുടെ വാദഗതികളുടെ സാധുത പരിശോധിച്ച് നിർമത്സരബുദ്ധ്യാ വിശകലനം ചെയ്ത് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതാണ്. അതല്ലാതെ ഞാൻ പ്രസ്താവിച്ചത് മാത്രം ശരിയെന്ന് ദുഃശാഠ്യം ഒരിയ്ക്കലും ജ്യോതിഷിക്ക് പാടില്ലാത്തതാകുന്നു. സ്വച്ഛാന്തരാത്മാ ഭവേത് എന്ന വചനം കൊണ്ട് ജ്യോതിഷി തികഞ്ഞ മനഃശുദ്ധിയുള്ള ആളായിരിക്കണമെന്ന് അറിയേണ്ടിയിരിക്കുന്നു. സിദ്ധമദ്രോജാനാതി ജാതകം എന്ന വചനംകൊണ്ട് ജ്യോതിഷിയുടെ മന്ത്രോപാസനയുടെ പ്രാധാന്യം വീണ്ടും വ്യക്തമാക്കുന്നു. ബ്രാഹ്മണേതര സമുദായത്തിൽപ്പെട്ട ജ്യോതിഷിമാരെല്ലാംതന്നെ മുൻകാലങ്ങളിൽ കൗളമാർഗ്ഗാവലംബികളായിരുന്നുവെന്ന കാര്യം സംശായാതീതമാണ്

കാർത്തിക നക്ഷത്രവും അത്തിമരവും


" ഭ്രാതൃവിഹീനോ ഹ്യേകോ
ബഹുഭൂൽ ബഹു ഭാര്യവാൻ വപുഷ്‌മാംശ്ച
തേജസ്വീ ശഠവചന
പരോപകര സുകീർത്തീ രനലർക്ഷേ "

കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്നവൻ സഹോദരന്മാർ കുറഞ്ഞവനായും ഏകാകിയായും വളരെ ഭക്ഷിക്കുന്നവനായും വളരെ സ്ത്രീകളുമായി ബന്ധം ഉള്ളവനായും നല്ല ശരീരവും തേജസ്സും ഉള്ളവനായും കീർത്തിമാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം.

ത്വക് സൗന്ദര്യത്തിന് പ്രധാനമായി ഉപയോഗിക്കുന്ന നാല്പാമരങ്ങളിൽ ഒന്നാണ് അത്തി. കാർത്തികയെ അഗ്നിനക്ഷത്രമായിട്ടാണ് കണക്കാക്കുന്നത്. ഏറ്റവും ചൂട് കൂടുതലുള്ള തെക്ക് വശമാണ് അത്തിക്ക് വാസ്തു പ്രകാരം നൽകിയിട്ടുള്ള സ്ഥാനം. പവിത്രമായ വൃക്ഷമാണ് അത്തി. യാഗങ്ങളിൽ ഇത് ഉപയോഗിക്കുന്നു. തന്നെ വിമർശിക്കുന്നവരോട് ശത്രുതയോടെ പെരുമാറുന്നവരാണ് കാർത്തികക്കാർ. നിർബന്ധബുദ്ധിയും കോപവും കൂടുതലുള്ളവരാണിവർ. കാർത്തിക കീർത്തി നേടും എന്നൊരു ചൊല്ലുണ്ട്.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" ബഹുഭുക്പരദാരരത സ്തേജസ്വീ കൃത്തികാസു വിഖ്യാതഃ " 

എന്ന് കാർത്തികയെപ്പറ്റി പറയുന്നു.

(ഫൈക്കസ് റെസിമോസലിൻ, ഫൈക്കസ് ഗ്ലോമറേറ്റ, റോക്സ് )

കുടുംബം :- അർട്ടിക്കേസി മൊറേസി

സംസ്കൃതം :- ഹേമദുഗ്ധ, ഉദുംബരം, ജന്തുഫല, സേവ്യ, കൃമിഫല
ഹിന്ദി :- ഗുലാർ, ഉമർ
ഗുജറാത്തി :- ഉംബാരോ 
മറാഠി :- ഉംബാര
തമിഴ് :- അത്തിമരം
ഇംഗ്ലീഷ് :- Cluster Fig, Country  Fig, Gular Fig
കന്നഡ :- അത്തി 
തെലുങ്ക് :- അത്തി, ബ്രഹ്മവേദി
ബംഗാളി :- ഡ്യുമർ, ജാഗ്യദൂമർ.

ഒരു അർദ്ധഹരിത മരം. കേരളത്തിലെ നനവാർന്ന നിത്യഹരിത വനങ്ങളിലും ഇലപൊഴിയുന്ന ഈർപ്പവനങ്ങളിലുമുണ്ട്. പുഷ്പമഞ്ജരികൾ നീണ്ട കുലകളായി കാണുന്നു. പുഷ്പത്തിന് മൂന്നോ നാലോ ഖണ്ഡങ്ങളുണ്ട്. പാകമാകുമ്പോൾ ഫലങ്ങൾ ചുവപ്പ് നിറമുള്ളതായിത്തീരുന്നു. മൃദുരോമം കൊണ്ടുള്ള ഒരു ബാഹ്യാവരണവും ഉണ്ടായിരിക്കും. ഫലത്തിന് മണമുണ്ട്. മധുരമുള്ള നീരുള്ളതുകൊണ്ട് തിന്നാം. പക്ഷേ മിക്ക പഴത്തിലും പുഴു കാണും. അതുകൊണ്ട് പൊളിച്ചുനോക്കിയേ തിന്നാവു.

അത്തി കായ്ക്കുവേണ്ടിയും നട്ടുവളർത്താറുണ്ട്. തടിക്ക് ഈടും ബലവും തീരെ കുറവാണ്. വെള്ളത്തിൽ കുറേക്കാലം ഈടുനിൽക്കും. തൊലി, കായ്, വേര് എന്നിവ ഔഷധങ്ങളാണ്.

അത്തിത്തൊലിയിട്ട് തിളപ്പിച്ച വെള്ളം ചെങ്കണ്ണും ഉഷ്ണപുണ്ണും കഴുകാൻ നല്ലതാണ്. തൊലിയുടെ ശീതക്കഷായം അത്യാർത്തവത്തിന് കൊടുക്കാം. മരക്കറ നല്ലെണ്ണ ചേർത്ത് അർബുദവ്രണത്തിൽ പുരട്ടാം. കായ് ചതച്ച് പിഴിഞ്ഞ് നീര്  തേൻ ചേർത്ത് സേവിക്കുന്നത് രക്തപിത്തഹരമാണ്. വേര് പാണ്ട് ചികിത്സയ്ക്ക് ഉപയോഗിയ്ക്കുന്നു. ഗർഭസ്ഥശിശുവിന്റ വളർച്ചയ്ക്കും മുലപ്പാൽ വർദ്ധനക്കും സഹായകരമാണ്.

അത്തി ലാക്കുപ്രാണികൾക്ക് ഇഷ്ടപ്പെട്ട ആതിഥേയമരമാണ്. കാപ്പിച്ചെടിക്ക് പറ്റിയ തണൽ വൃക്ഷമാണ്.

വീടിന്റെ തെക്കുഭാഗത്ത് അത്തി ശുഭലക്ഷണമാണത്രെ. വടക്കുഭാഗത്തുള്ള അത്തി വീട്ടുകാർക്ക് ഉദരരോഗമുണ്ടാക്കുമെന്നും വിശ്വാസം.

അത്തി, ഇത്തി എന്നിവയുടെ തൊലി ചതച്ച് നീരെടുത്ത് പാലോ വെള്ളമോ ചേർത്താൽ പുണ്യാഹമായി. യജ്ഞത്തിനും പുണ്യാഹത്തിനും ശുദ്ധിവരുത്തുന്നതിനും ഉപയോഗിക്കുന്നതു കൊണ്ടാണ് അത്തിക്ക് യജ്ഞിഹ, ശ്രീമന, വിപ്ര, സേവ്യ പവിത്രക, എന്നിങ്ങനെ പേര് വന്നത്.

ജ്വലിക്കുന്ന വ്യക്തിത്വത്തിനുടമകളാണ് കാർത്തികക്കാർ. ഏവരും ഇഷ്ടപ്പെടുന്ന പ്രകൃതം. ഊർജ്വസ്വലരും പരോപകാരപ്രിയരുമാകും. ഗുണകരവും ശുഭകരവുമായ ജീവിതശൈലിയും ഇവരുടെ പ്രത്യേകതകളാണ്.

ജ്യോതിഷത്തിന് അധികാരി ആരാണ്?

" അധ്യേതവ്യം ബ്രാഹ്മണൈരേവ " എന്നിങ്ങനെ ഹോരാശാസ്ത്രത്തിൽ പറഞ്ഞിരിക്കയാൽ ശരിയായ ബ്രാഹ്മണന് മാത്രമേ ജ്യോതിഷത്തിന് അധികാരമുള്ളൂ. അപ്പോൾ ബ്രാഹ്മണൻ ആരാണെന്ന് മറ്റൊരു നിർവ്വചനം കൂടി നൽകേണ്ടി വരും. മ്ലേച്ഛന്മാരും യവനന്മാരും ജ്യോതിഷത്തിന് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. അവരെയും ഋഷിമാരെപ്പോലെ പൂജിക്കണം. എന്നിങ്ങനെ മറ്റൊരു പ്രമാണത്തിൽ പറയുന്നു. പിന്നെ എങ്ങനെയാണ് ബ്രാഹ്മണന് മാത്രമേ അധികാരമുള്ളൂ എന്ന് പ്രസ്താവിച്ചത്.

കേരളത്തെ സംബന്ധിച്ചത്തോളം അധികവും ബ്രാഹ്മണ ഇതര സമുദായക്കാരാണ് ജ്യോതിഷത്തിൽ പ്രഗത്ഭന്മാരായിത്തീർന്നത്. ഇവിടെയാണ് ബ്രാഹ്മണ ശബ്ദത്തിന് സാമുദായിക പരിവേഷമല്ല താത്വിക സമീപനമാണ് വേണ്ടത് എന്ന് പറയേണ്ടിവരുന്നത്. ബ്രഹ്മ അധീതേ ഇതി ബ്രാഹ്മണഃ എന്നതാണ് ബ്രാഹ്മണ ശബ്ദത്തിന്റെ വ്യുൽപ്പത്തി. ബ്രഹ്മ എന്ന വാക്കിന് പരബ്രഹ്മമെന്നും. വേദമെന്നും അർത്ഥമുണ്ട്. പരബ്രഹ്മത്തെ അറിയുവാനുള്ള പ്രമാണം വേദമാണല്ലോ. അതിനാൽ വേദം പഠിച്ച് ബ്രഹ്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കുന്നവൻ തന്നെയാണ് ബ്രാഹ്മണൻ. വിത് ധാതുവിൽ നിന്ന് നിഷ്‌പതിച്ച വേദശബ്ദംകൊണ്ട് കേവലം വൈദികമന്ത്രങ്ങൾ മാത്രമല്ല ബ്രഹ്മത്തെ അറിയുവാനുള്ള ഏത് ശാസ്ത്രവും സിദ്ധമാകുന്നു.

പലപ്പോഴും വൈദിക വൃത്തി കൈവരിച്ചവരെമാത്രം ബ്രാഹ്മണരെന്ന് കരുതി. അങ്ങനെയാണ് സമുദായ ബ്രാഹ്മണൻ ഉണ്ടായിത്തീർന്നത്. എന്നാൽ കൗളസമ്പ്രദായം ബ്രഹ്‌മാനുഭൂതിയിലേക്കുള്ള ഗുരുപദിഷ്ടമായ മാർഗ്ഗമാണ്. അതിനാൽ കൗളസമ്പ്രദായത്തിൽ ചരിക്കുന്നവരും ബ്രാഹ്മണരാണെന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. കേരളത്തിൽ ജ്യോതിഷികളിൽ പലരും കൗളമാർഗ്ഗാവലംബികളായിരുന്നു. ബാലാവിംശതിയെ വ്യാഖ്യാനിച്ച കൈക്കുളങ്ങരെ രാമവാര്യർ ബ്രാഹ്മണസമുദായത്തിൽപ്പെട്ട ആളല്ല. താന്ത്രികദീക്ഷ നേടിയ ആളായിരുന്നു. ഹോരാശാസ്ത്രത്തിന് സമഗ്രമായ വ്യാഖ്യാനം നൽകിയത് ഇദ്ദേഹമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മറ്റു സമുദായങ്ങളിൽപ്പെട്ട ജ്യോതിഷകളിൽ പലരും പണ്ടുകാലത്ത് വൈദികവൃത്തിയിൽ നിന്നും അകറ്റിനിർത്തപ്പെട്ടവരായിരുന്നു. അവരുടെ തറവാടുകളിൽ ഇന്നും ശാക്തേയപൂജ ആചരിച്ചുവരുന്നു എന്നത് അവർക്ക് പാരമ്പര്യമായി കൗളധർമ്മത്തോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ഇന്നത്തെ ജ്യോതിഷികളുടെ പൂർവ്വപിതാമഹന്മാർ പലരും കുളയോഗികളായിത്തീർന്നവരായിരുന്നു. ഇത്തരക്കാർ കൗളധർമ്മത്തെ വെടിഞ്ഞ് മറ്റ് മാർഗ്ഗങ്ങൾ തേടിപ്പോകുന്നത് സ്വന്തം പൈതൃകത്തോട് കാണിക്കുന്ന അനാദരവാണ്.

ഈ കാരണത്താൽ അധ്യേതവ്യം ബ്രാഹ്മണൈരേവ എന്ന വാക്യംകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം സാമുദായിക ബ്രാഹ്മണരെ മാത്രമല്ല. കൗളമാർഗ്ഗാവലംബികളെക്കൂടി ഉദ്ദേശിച്ചാണെന്നുവരുന്നു. കൂടാതെ ഇന്ന് ബ്രാഹ്മണ സമുദായത്തിൽപ്പെടാത്ത പലരും വൈദികവൃത്തി സ്വീകരിച്ചുവരുന്നുണ്ട് എന്നത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

കർക്കിടക ഔഷധകഞ്ഞി

കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു.

ഔഷധക്കഞ്ഞി ചേരുവകൾ
=====================
നവരയരി അല്ലെങ്കിൽ പൊടിയരി - ആവശ്യത്തിന്. 
ജീരകം~ 5 ഗ്രാം.
ഉലുവ~ 5 ഗ്രാം.
കുരുമുളക്~ 2 ഗ്രാം.
ചുക്ക്~ 3 ഗ്രാം.
(എല്ലാം ചേർന്ന് 15 ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക

ചെറൂള.
പൂവാംകുറുന്നില.
കീഴാർനെല്ലി.
ആനയടിയൻ.
തഴുതാമ.
മുയൽച്ചെവിയൻ.
തുളസിയില.
തകര.
നിലംപരണ്ട.
മുക്കുറ്റി
വള്ളി ഉഴിഞ്ഞ.
നിക്തകം കൊല്ലി.
തൊട്ടാവാടി.
കുറുന്തോട്ടി.
ചെറുകടലാടി.
ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക.

പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.

ഞെരിഞ്ഞിൽ.
രാമച്ചം.
വെളുത്ത ചന്ദനം.
ഓരിലവേര്.
മൂവിലവേര്.
ചെറുവഴുതിന വേര്.
ചെറു തിപ്പലി.
കാട്ടുതിപ്പലി വേര്
ചുക്ക്
മുത്തങ്ങ.
ഇരുവേലി.
ചവർക്കാരം.
ഇന്തുപ്പ്.
വിഴാലരി.
ചെറുപുന്നയരി.
കാർകോകിലരി.
കുരുമുളക്.
തിപ്പലി.
കുടകപ്പാലയരി.
കൊത്തമ്പാലയരി.
ഏലക്കായ.
ജീരകം.
കരിംജീരകം.
പെരുംജീരകം.
ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക.

പർപ്പടകപ്പുല്ല്.
തഴുതാമയില.
കാട്ടുപടവലത്തിൻ ഇല.
മുക്കുറ്റി.
വെറ്റില.
പനികൂർക്കയില.
കൃഷ്ണതുളസിയില.
5 എണ്ണം ഇവ പൊടിക്കുക.
10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു ,250 (മില്ലി) ആക്കി.
ഞവരയരി.
കാരെള്ള് (5ഗ്രാം).
ഇവയും ചേർത്ത് വേവിച്ചു ,
പനംകൽക്കണ്ടും ചേർത്ത്.
നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു, അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.

ഭരണി നക്ഷത്രവും നെല്ലിക്കയും


നക്ഷത്രഫലം

"ശാന്താത്മാ ചലചിത്ത -
സ്ത്രീലോല സ്സത്യവാക് സുഖീ മാനീ
ധീരോ മിത്രസഹായോ
ദീർഘായുസ്സല്പപുത്രവാൻ യാമ്യേ "

ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവൻ ശാന്തബുദ്ധിയായും ചാപല്യം ഉള്ള സ്വഭാവക്കാരനായും സ്ത്രീകളിൽ താല്പര്യമുള്ളവനായും സത്യവാക്കായും സുഖവും മാനവും ധീരതയും ബന്ധുസഹായവും ദീർഘായുസ്സും ഉള്ളവനായും പുത്രന്മാർ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം.

നെല്ലിക്ക ധാത്രിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ധാത്രിക്ക് അമ്മയെന്നാണർത്ഥം. അമ്മയെപ്പോലെ ഐശ്വര്യമുള്ളത്, നമുക്കെല്ലാം ആശ്രയിക്കാവുന്നത്, എന്നെല്ലാം നെല്ലിക്കയെ പറ്റിയും ഭരണി നക്ഷത്രക്കാരെപ്പറ്റിയും പൊതുവായി പറയാം. ഏത് കാര്യത്തിന്റെയും നെഗട്ടീവ്‌ വശമാണ് ആദ്യം ഭരണിക്കാർ ചിന്തിക്കുക. അല്പം അപവാദം കേൾക്കാനും സാധ്യതയുളളവരുമാണ്. രോഗം പൊതുവേ കുറവായിരിക്കും. തൃഫല എന്ന യോഗത്തിൽ നെല്ലിക്കയും താന്നിയും കടുക്കയുമാണുള്ളത്. ഇതിലെ ഒന്നാം സ്ഥാനം നെല്ലിക്കയ്ക്കാണ്. ശ്രീപാർവ്വതീദേവിയുടെയും ശ്രീലക്ഷ്മീദേവിയുടെയും പ്രാർത്ഥനാ സമയത്തുതീർന്നുവീണ സന്തോഷാശ്രുക്കളിൽ നിന്നാണ് നെല്ലിക്കയുടെ ജനനം എന്ന് പുരാണം പറയുന്നു. ഏറ്റവും മഹത്വമുള്ള ഏകാദശി നാളിലാണ് നെല്ലിക്കയുണ്ടായത്. തുളസിയും കൂവളവും പോലെ വിശുദ്ധമായതാണ് നെല്ലിക്ക.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" കൃതനിശ്ചയ സ്സസത്യോരുഗ്‌ദക്ഷസുഖയുതശ്ച ഭരണീഷു " 

എന്ന് ഭരണി നക്ഷത്രക്കാരെപ്പറ്റി പറയുന്നു.

പൊതുസ്വഭാവം നിരീക്ഷിച്ചാൽ പ്രതികൂലകാലാവസ്ഥയോട് മല്ലിട്ടും അതിജീവിക്കും. തീയിൽ കുരുത്ത പ്രകൃതമാണ്. ഭരണിക്കാരെ ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും ക്രമേണ ഇഷ്ടപ്പെടാതിക്കില്ല. സ്വന്തം അഭിപ്രായത്തിൽ കടുപ്പമേറിയ വിശ്വാസം പുലർത്തുന്നവരാകും. ഒറ്റപ്പെട്ട് ജീവിക്കുമ്പോഴും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിയ്ക്കുന്നതും ഗുണകരമായ അഭിപ്രായം മാറ്റാതെയും നിലനിൽക്കുന്നവരുമാകും. ഒരു ലക്ഷ്യത്തിനു വേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഭരണി നക്ഷത്രക്കാർ മനസ്സിന് കാഠിന്യമുള്ളവരാണ്.

(എംബ്ലിക്ക ഓഫിസിനാലിസ്, ഫിലാന്തസ് എംബ്ലിക്ക ലിൻ. ഗയ്ർട്ടൻ (യൂഫോർബിയേസി)

സംസ്കൃതം :- വയസ്ഥ, ധാത്രിക, അമൃതാ, അമലകി, വൃഷ്യാ, ശിവം, അമൃതഫല
ഹിന്ദി :- ആമ്ലാ
ഗുജറാത്തി :- ആംല
തമിഴ് :- നെല്ലിക്കായ്
ഇംഗ്ലീഷ് :- Indian Gooseberry
കന്നഡ :- നെല്ലി
മലയാളം :- നെല്ലി
തെലുങ്ക് :- നെല്ലി, ആമലകമു
മറാഠി :- ആംല
ബംഗാളി :- ആമ്ലകി
കുടുംബം :- യൂഫോർബിയേസി

പ്രകാശാർത്ഥിയാണ് നെല്ലി. ഡിസംബറിൽ ഇല പൊഴിക്കും. നല്ല കോപ്പിസറാണ്. വരൾച്ചയും ലഘുവായ ശൈത്യവും സഹിക്കും. ആൺപെൺ പുഷ്പങ്ങൾ ഒരേ വൃക്ഷത്തിൽ തന്നെ ഉണ്ടാകും. പെൺ പൂക്കൾ ആൺ പൂക്കളേക്കാൾ എണ്ണത്തിൽ കുറവാണ്. തടിക്ക് ചുവപ്പ് നിറം. കടുപ്പവും ബലവുമുണ്ട്. എന്നാൽ വേഗം പൊട്ടിച്ചീന്തും. വെള്ളത്തിൽ കൂടുതൽകാലം കിടക്കും. തടിക്ക് കലങ്ങിയ വെള്ളം തെളിയിക്കാൻ കഴിയും. അതുകൊണ്ട് കിണറിന്റെ നെല്ലിപ്പലകക്ക് ഉപയോഗിച്ചിരുന്നു. ഫലത്തിൽ നെല്ലിക്കയിൽ വളരെയധികം പെക്റ്റിൻ, വിറ്റാമിൻ സി,  ' ബി ' കോംപ്ലക്സ്, കാത്സ്യം, ഇരുമ്പിന്റെ അംശം എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ഗൈനിക്കമ്ലം, ടാനിക് അമ്ലം, റെസിൻ, പഞ്ചസാര, അന്നജം, പ്രോട്ടീൻ, ആൽബുമിൻ, സെല്ലുലോസ് എന്നിവയും അടങ്ങിയിട്ടുണ്ട്. തായ്ത്തടിയുടെ തൊലിയിൽ 19 ശതമാനവും ചെറു ശാഖകളുടെ തൊലിയിൽ 21 ശതമാനവും വിളഞ്ഞ കായിൽ 28 ശതമാനവും ഇലയിൽ 22 ശതമാനവും ടാനിനുണ്ട്. ടാനിനിലുള്ള ടാനിക് അമ്ലവും എല്ലിലിക് അമ്ലവും ഗ്ലൂക്കോസും വിറ്റാമിന്റെ ഓക്സീകരണം തടയുന്നു. അതുകൊണ്ട് കായ ഉണക്കിയാലും ഉപ്പിലിട്ടാലും വിറ്റാമിൻ നഷ്ടപ്പെടുന്നില്ല. കായ് ' മൂത്തവരുടെ വാക്കുകൾ പോലെ ആദ്യം ചവർക്കും പിന്നെ മധുരിക്കും ' .

നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളത്തിൽ പതിവായി കുളിച്ചാൽ ജരാനര ബാധിക്കാത്ത ശതായുസ്സുകളാകും. നെല്ലിക്ക കഷായം സമം തൈര് ചേർത്ത് ധാര കോരിയാൽ ബുദ്ധിഭ്രമത്തിന് നല്ലതാണ്. പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീര് നല്ലതുപോലെ അരിച്ചെടുത്ത് കണ്ണിലൊഴിച്ചാൽ കണ്ണിനുണ്ടാകുന്ന മിക്ക അസുഖത്തിനും നല്ലതാണ്. നെല്ലിക്കാപ്പൊടി 3 ഗ്രാം വീതം 10 ഗ്രാം നെയ്യിൽപതിവായി കഴിച്ചാൽ തൊലിപ്പുറത്തുണ്ടാകുന്ന അലർജി ശമിക്കും. മൂത്രതടസ്സമുണ്ടാകുമ്പോൾ നെല്ലിക്ക അരച്ച് അടിവയറ്റിൽ പൂശുക. നെല്ലിക്ക ധാതുപുഷ്ടികരവും ശുക്ലവർദ്ധനീയവുമാണ്. അമ്ലപിത്തം (Hyper Acidity), രക്തദുഷ്ടി, രക്തപിത്തം, ജ്വരം, പ്രമേഹം, അതിസ്ഥൗല്യ, മുടികൊഴിച്ചിൽ ഇവ ശമിപ്പിക്കുന്നു. പച്ചനെല്ലിക്കനീരിൽ തേൻ ചേർത്ത് സേവിച്ചാൽ പാണ്ടുരോഗം കുറയും. ദീർഘായുസ്സിനും ആരോഗ്യത്തിനും സേവിക്കേണ്ട ആമലക രസായനവും ച്യവനപ്രാശരസായനവും നെല്ലിക്ക ചേർത്താണ് ഉണ്ടാക്കുന്നത്.

ജ്യോതിഷം ഒരു ശാസ്ത്രമാണോ?

തീർച്ചയായും ജ്യോതിഷം ഒരു വലിയ ശാസ്ത്രമാണ്. ഗ്രഹ സംക്രമണങ്ങളും, ഞാറ്റുവേലകളും, ഗ്രഹണങ്ങളും, വാവുകളും, വേലിയേറ്റ സമയവും എല്ലാം വളരെ കൃത്യമായി മുൻകൂട്ടി ഗണിച്ചെടുക്കുന്നു. അത് നമുക്ക് അനുഭവത്തിൽ വരുന്നു എന്നത് തന്നെയാണ് ജ്യോതിഷം ശാസ്ത്രമാണെന്നതിന് മുഖ്യമായ നിദാനം.

അക്ഷാംശ രേഖാംശങ്ങളെക്കുറിച്ച് ഇന്നത്തെ രീതിയിലുള്ള ധാരണ ഇല്ലാതിരുന്ന കാലത്തുപോലും പ്രാദേശിക സമയവും സൂര്യോദയവും, ഗുളികോദയവും, ഗ്രഹനക്ഷത്രാദി രാശി സ്ഥിതിയും കൃത്യമായി ഗണിച്ചെടുത്തിരുന്നുവല്ലോ. ഈ ശാസ്ത്രം വേദപുരുഷന്റെ ചക്ഷുരിന്ദ്രിയമായി കണക്കാക്കപ്പെടുന്നു. ശരീരത്തിൽ കണ്ണിന് എത്രമാത്രം പ്രാധാന്യമുണ്ടോ അത്രയും പ്രാധാന്യം വേദത്തിൽ ജ്യോതിഷത്തിനുണ്ട്.

പുരാണമെന്നാൽ എന്ത്, അതുകൊണ്ട് എങ്ങനെ തത്വവിചാരമുണ്ടാവും?

പുരാ അപി നവം എന്നതാണ് പുരാണ ശബ്ദത്തിന്റെ അർത്ഥം. അതായത് പഴയതാണെങ്കിലും പുതിയത്. കാലാന്തരാതിശായിയായ മഹത്വം ഉൾക്കൊള്ളുന്ന പുരാണം അഞ്ച് ലക്ഷണം ഉൾക്കൊള്ളുന്നതാണ്. അവയാകട്ടെ സർഗ്ഗം, പ്രതിസർഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം എന്നിവയാകുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അനാദിയായ കാലഘടനാചക്രവുമായി ജന്മജന്മാന്തരങ്ങളുടെ കർമ്മബന്ധങ്ങളെ അനാവരണം ചെയ്യുന്നതുമാണ്. നാം ഇന്ന് വായിക്കുന്ന മറ്റ്‌ എല്ലാ കഥകളും ഒരു ജന്മത്തിന്റേതുമാത്രമാണ്. അതിൽ അനുഭവിക്കേണ്ടിവരുന്ന സുഖദുഃഖങ്ങളെയും ഭാഗ്യദൗർഭാഗ്യങ്ങളെയും കുറിച്ചാകുന്നു. എന്നാൽ പുരാണങ്ങൾ അങ്ങനെയല്ല. പൂർവ്വജന്മദുഷ്കൃതങ്ങളെ മറ്റൊരു ജന്മത്തിൽ ദുരിതമായി അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങളായാണ് ഇതിൽ വർണ്ണിച്ചിരിക്കുന്നത്. അതായത് പൂർവ്വജന്മകർമ്മഫലം സുകൃതമായിരുന്നാലും ദുഷ്‌കൃതമായിരുന്നാലും വരും ജന്മങ്ങളിൽ അനുഭവിക്കേണ്ടിവരും എന്നുള്ള സൂചനയാണിത്. ത്രേതായുഗത്തിൽ ശ്രീരാമൻ ബാലിയെ ഒളിയമ്പ് എയ്തുകൊന്നതിന്റെ കർമ്മഫലമായിട്ടാണത്രെ ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ വേടന്റെ അമ്പ് ഏറ്റ് മരിക്കാനിടയായത്. ഇങ്ങനെ നോക്കുമ്പോൾ കർമ്മബന്ധങ്ങളെ വിച്ഛേദിയ്ക്കാൻ ഈശ്വരാവതാരങ്ങൾക്കുപോലും സാധിക്കുന്നില്ല എന്നുവരുന്നു. ഈ ബോധം ഉള്ളിലൊതുക്കി സദ് വിചാരങ്ങളെ അനുസന്ധാനം ചെയ്ത് സത്കർമ്മങ്ങളെ അനുഷ്ഠിച്ച് ജീവിക്കുവാനുള്ള പ്രേരണയാണ് പുരാണങ്ങൾ നൽകുന്നത്. അതിനാൽ ഒരു സാധകൻ തന്റെ ജപപൂജാദി സാധനയോടൊപ്പം തത്വവിചാരം വർദ്ധിപ്പിച്ചെടുക്കുവാനുള്ള സ്വാദ്ധ്യായക്രമം കൂടി ആചരിക്കേണ്ടതുണ്ട്.

കർമ്മബീജം ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്?

പരമമായ ജ്ഞാനം ലഭിച്ചില്ലെങ്കിൽ മാത്രമേ കർമ്മബീജം നശിക്കുകയുള്ളൂ. ജ്ഞാനാഗ്നി സർവ്വകർമ്മാണി ഭസ്‌മാൽ കുരുതേ എന്നിങ്ങനെ ശ്രീമദ്ഭഗവദ്ഗീതയിൽ പ്രമാണമുണ്ട്. ജ്ഞാനമാകട്ടെ തപസ്സിലൂടെയും സ്വാധ്യായത്തിലൂടെയും നേടിയെടുക്കേണ്ടതാണ്. കലിയുഗത്തിൽ തപസ്സ് എന്നു പറഞ്ഞാൽ നാമജപവും മന്ത്രജപവും തന്നെയാകുന്നു. കേവലഭക്തിയുള്ളവൻ നാമജപത്തിലൂടെയും, ഗുരുപദേശം അനുസരിച്ച് ചരിക്കുന്ന വീരസാധകൻ മന്ത്രജപത്തിലൂടെയും തന്നെയാണ് ജ്ഞാനം നേടിയെടുക്കേണ്ടത്. സ്വാധ്യായം എന്നാൽ വേദപഠനം തന്നെയാകുന്നു. വേദമോ വേദാംഗങ്ങളോ വേദതത്വം ഉൾക്കൊള്ളുന്ന മറ്റ് ഗ്രന്ഥങ്ങളോ ദിവസേന വായിച്ചിരിക്കേണ്ടതാണ്. അതിലൂടെ മാത്രമേ ജ്ഞാനം ഉദിക്കുവാനുള്ള ചിത്തസംസ്കാരം കൈവരിക്കുകയുള്ളൂ.

നിർമ്മലമായ ജലാശയത്തിൽ സൂര്യമണ്ഡലം പ്രതിബിംബിയ്ക്കുന്നതുപോലെ സ്വാദ്ധ്യായംകൊണ്ട് മനോനൈർമല്യം സംഭവിച്ചാൽ അവിടെ ജ്ഞാനദീപം പ്രത്യക്ഷപ്പെടുന്നു. അതിനുവേണ്ടി നിരന്തരമായി തത്വവിചാരംതന്നെ നടത്തേണ്ടിയിരിക്കുന്നു. സദ് വിചാരം ഉണ്ടായിക്കഴിഞ്ഞാൽ ജന്മാന്തരസംബന്ധിയായ കർമപാശങ്ങളെക്കുറിച്ച് ബോധമുദിക്കുകയും അതിൽനിന്നുള്ള മോചനം ആഗ്രഹിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഘടനാപരമായ ഒരു വേദോപാംഗമാണ് പുരാണം എന്നത്. പുരാണപാരായണം ചിത്തശുദ്ധിയ്ക്ക് സഹായകരമായിത്തീരുന്നു.

പുനർജ്ജന്മം ഉണ്ടാവാനുള്ള കാരണം എന്ത്?

പ്രാരബ്ധം, സഞ്ചിതം, ആഗാമി എന്നീ മൂന്ന് തരത്തിലുള്ള കർമ്മങ്ങളാണ് പുനർജ്ജന്മത്തിന് കാരണമായി വർത്തിക്കുന്നത്. ആത്മാവ്‍ നിത്യനും, ശുദ്ധനും, നിരാമയനും, ചിന്മയനും ഒക്കെയാണെങ്കിലും സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളുമായി ബന്ധപ്പെട്ട് അവയിൽ അഭിമാനിച്ച് അഹംബോധവാനായ ജീവനായി മാറുന്നു. സ്ഥൂലശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ ജാഗ്രദവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. ഈ ജീവൻ വിശ്വൻ എന്ന പേരിൽ അറിയപ്പെടുന്നു. സൂക്ഷ്മശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ സ്വപ്നാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ഇവിടെ, തൈജസൻ എന്ന പേരിൽ അറിയപ്പെടുന്നു. കാരണശരീരത്തിൽ അഭിമാനിക്കുന്ന ജീവൻ സുഷുപ്‌താവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. ഇവിടെ പ്രാജ്ഞൻ എന്ന അവസ്ഥയിൽ അറിയപ്പെടുന്നു.

ജീവനെ ബാധിച്ച കർമ്മബന്ധങ്ങൾ സ്ഥൂല, സൂഷ്മ, കാരണ ദേഹങ്ങൾ അനുസരിച്ച് കാർമ്മികമലം, ആണവമലം, മായികമലം എന്നീ പേരുകളിൽ അറിയപ്പെടുന്നു. പ്രതീകാത്മകമായി ഈ മലങ്ങളെ ഇല്ലായ്മചെയ്യുന്ന പ്രക്രിയയാണ് തത്വശോധനം എന്നത്. അതായത് ആത്മതത്വം, വിദ്യാതത്വം, ശിവതത്വം എന്നിവ. ആത്മതത്വശോധനയിലൂടെ സ്ഥൂലശരീരത്തിലടങ്ങിയ കാർമ്മികമലങ്ങളെ ഇല്ലായ്മചെയ്യുന്നു. വിദ്യാതത്വശോധനയിലൂടെ സൂക്ഷ്മശരീരത്തിലടങ്ങിയ ആണവമലങ്ങളെ ശോധനചെയ്യുന്നു. ശിവതത്വശോധനയിലൂടെ കാരണശരീരത്തിലടങ്ങിയ മായികമലങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ഇത്തരത്തിൽ സ്ഥൂല സൂക്ഷ്മ കാരണശരീരത്തിലടങ്ങിയതും ജന്മ ജന്മാർജ്ജിതമായതുമായ കർമ്മബന്ധങ്ങളെ നിർമൂലനം ചെയ്തെങ്കിൽ മാത്രമേ യോഗി പരിശുദ്ധനായി മാറുകയുള്ളൂ. അതിലൂടെ മാത്രമേ ക്രമമുക്തി അതായത് ഹിരണ്യഗർഭതത്വത്തിലേക്കുള്ള സായൂജ്യം ലഭിക്കുകയുള്ളു.

കൗളന്മാർ ശ്രാദ്ധം ആചരിയ്ക്കേണ്ടതുണ്ടോ?

കൗളശ്രാദ്ധം എന്നൊന്നുണ്ട്. അത് വീരഭാവം കൈവരിച്ച സാധകനുവേണ്ടിയുള്ളതാണ്. എന്നാൽ ദിവ്യഭാവം കൈവരിച്ച യോഗിയെ സംബന്ധിച്ചിടത്തോളം ഒരു ശ്രാദ്ധത്തിന്റെയും ആവശ്യമില്ല. വീരസാധകന്റെ മൃതശരീരം മന്ത്രസംസ്കാരത്തോടെ ദഹിപ്പിച്ചിരിക്കണം. എന്നാൽ ദിവ്യന്റെ മൃതശരീരം ഗന്ധപുഷ്‌പാദികളാൽ അലങ്കരിച്ച് കുഴിയിൽ ഇരുത്തി സംസ്കരിക്കയാണ് ചെയ്യുന്നത്.

എന്നിരുന്നാലും പുത്രന്മാർ അവരുടെ കർത്തവ്യം നിറവേറ്റാൻ ബാധ്യസ്ഥരാണ്. അതേപോലെ ഒരു കൗളസാധകന്റെ പിതൃപിതാമഹന്മാർ പലപ്പോഴും അങ്ങനെയുള്ളവരായിരിക്കണമെന്നില്ല. അതിനാൽ അവർക്ക് വേണ്ടി വൈദികശ്രാദ്ധം ആചരിക്കാനും കൗളസാധകൻ ബാധ്യസ്ഥനാണ്.

കൗളസാധകൻ ഏതുതരത്തിലുള്ള മുക്തിയാണ് കൈവരിക്കുക?

" സദ്യോമുക്തഃ കൗളഃ " എന്നതാണ് പ്രമാണം. ശരിയായ കൗളസാധകൻ മുക്തനായി വ്യാവഹാരികലോകത്തിൽ ബദ്ധനെന്നനിലയിൽ ജീവിക്കുകയാണ്. അതിനാൽ ഉപനിഷദ് ദ്രഷ്ടാക്കളായ ഋഷീശ്വരന്മാരെപ്പോലെ കൗളസാധകനും ജീവന്മുക്തനാണ്. ഇത്തരത്തിലുള്ള കൗളന്റെ ദേഹത്യാഗം എവിടെയായിരുന്നാലും കാശിയിൽ ദേവത്യാഗം ചെയ്‌തതുപോലെയാകുന്നു.

ഉപാസ്യദേവതയിലേക്ക് വിലയം പ്രാപിക്കുന്നതാണ് ക്രമമുക്തി എന്ന് പറഞ്ഞുവല്ലോ. ഒന്ന് വിശദീകരിയ്ക്കാമോ?

സഗുണോപാസന അനുഷ്ഠിക്കുന്ന യോഗികൾക്ക് നാലുതരത്തിലുള്ള മുക്തി കൈവരിക്കുവാൻ സാധിക്കും. അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ദേവതാഭാവം പ്രാപിച്ച് ജീവൻമുക്തരായിത്തീരുന്നു. എന്താണ് നാലുതരത്തിലുള്ള മുക്തി എന്ന് നോക്കാം. അവ സാരൂപ്യം, സാമീപ്യം, സാലോക്യം, സായൂജ്യം എന്നിവയാകുന്നു. 

ഉപാസ്യദേവതയുടെ രൂപഭാവങ്ങൾ കൈവരിക്കുന്നതിനെ സാരൂപ്യം എന്ന് പറയുന്നു. ശ്രീമഹാഭാഗവതത്തിൽ ഉദ്ധവർ ശ്രീകൃഷ്ണന്റെ രൂപഭാവങ്ങൾ കൈവരിച്ചിരുന്നവത്രെ. 

സാമീപ്യം എന്നാൽ എപ്പോഴും ഉപാസ്യദേവതയുടെ സന്നിധിയിൽ ഉണ്ടാവുക. തന്റെ കൂടെ എപ്പോഴും ഉപാസ്യദേവത ഉണ്ടെന്ന് ഭാവിക്കുക എന്നിങ്ങനെയാകുന്നു. 

സാലോക്യം എന്നാൽ ഉപാസ്യദേവതയുടെ സ്ഥാനമായി കല്പിക്കപ്പെടുന്ന വൈകുണ്ഠാദി ലോകങ്ങളിൽ എത്തിച്ചേരുക എന്നതാകുന്നു. 

സായൂജ്യം എന്നാൽ ഉപാസ്യദേവതയിലേക്ക് പൂർണ്ണമായും ലയിച്ചുചേരുക എന്നതുമാകുന്നു.

ഉത്തരായനം എന്നാൽ എന്ത്?

ഇതിന് അർച്ചിർ മാർഗ്ഗമെന്നും പറയപ്പെടുന്നു. അഗ്നി, അഹസ്സ് (പകൽ) ശുക്ലപക്ഷം, ഉത്തരായനം എന്നീ ക്രമത്തിൽ ജീവൻ ഉത്ക്രമിച്ച് സൂര്യതേജസ്സിലേക്ക് വിലയം പ്രാപിയ്ക്കുക എന്നതാണ് ഇതിന്റെ പൊരുൾ. ഇത് ക്രമ മുക്തി എന്നും പറയപ്പെടുന്നു. അതായത് ഏതെങ്കിലും ദേവതയെ ഉപാസിക്കുന്നവൻ മരണശേഷം ആ ദേവതയിൽ വിലയം പ്രാപിക്കുന്നു. ഇതിന് ഉപനിഷത്തിൽ ഹിരണ്യഗർഭതത്വം എന്നാണ് പറയുന്നത്. ഇതു തന്നെയാണ് കാര്യബ്രഹ്മമെന്ന പേരിലും അറിയപ്പെടുന്നത്. കല്പാന്തകാലത്ത് ഹിരണ്യഗർഭൻ അതായത് കാര്യബ്രഹ്മം പരബ്രഹ്മത്തിലേക്ക് വിലയം പ്രാപിക്കുമ്പോൾ ഉപാസ്യദേവതയുടെ കൂടെ ഉപാസകനും മുക്തി ലഭിക്കുന്നു. ഇത്തരക്കാർക്ക് ശ്രാദ്ധകർമ്മം ആവശ്യമില്ലെങ്കിലും പുത്രന്മാർ ചെയ്യുന്ന എല്ലാ സുകൃതകർമ്മത്തിന്റെയും ഫലം ഇവരുടെ ഊർദ്ധ്വഗതിയിൽ സഹായകരമായി വർത്തിക്കുന്നു. ഇത്തരത്തിൽ ക്രമമുക്തി ലഭിച്ചവർക്ക് പുനർജ്ജന്മം ഉണ്ടായിരിക്കുന്നതല്ല.

ഈ രണ്ട് മാർഗ്ഗമല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ?

സദ്യോമുക്തി എന്ന അവസ്ഥയുണ്ട്. ഇത് ജ്ഞാനികൾക്ക് മാത്രമുള്ളതാണ്. ജ്ഞാനാദേവതു കൈവല്യം എന്നാണല്ലോ പ്രമാണം. ജ്ഞാനം എന്നാൽ അദ്വൈതബോധമാണ്. അതായത് കേവല ബ്രഹ്‌മാനുഭൂതി തന്നെ. ഇത്തരക്കാർ പരബ്രഹ്മതത്വത്തിലേയ്ക്ക് നിർവികൽപ്പസമാധിയിലൂടെ ലയിച്ചുപോരുന്നു. അങ്ങനെയാണെങ്കിലും ചിലർ ലോകസംഗ്രഹാർത്ഥം ജീവൻമുക്തരായി വ്യാവഹാരികതയിൽ പ്രവർത്തിക്കുന്നു. ശ്രീരാമാദികളായ അവതാരപുരുഷന്മാരും, പ്രവാഹണജൈവലി, വിദേഹൻ തുടങ്ങിയ രാജാക്കന്മാരും ഇത്തരക്കാരായിരുന്നു.

രാമായണവും കർക്കടകമാസവും തമ്മിലുള്ള ബന്ധമെന്ത്?

വാത്മീകി മഹർഷി രാമായണമെഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് (സീതാദേവിയുടെ മക്കൾ) ആദ്യം പാടിച്ചത് ഒരു കര്‍ക്കടകമാസത്തിലായിരുന്നു.   കർക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്ന മാസമാണ്.   ഇതിൽ നിന്നുള്ള മോചനത്തിന് പൂർവ്വസ്വരൂപികളായ ആചാര്യന്മാർ നൽകിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും.   

രാമൻ ജനിച്ചത് കർക്കടക ലഗ്നത്തിലാണ്.  വ്യാഴഗ്രഹം ഉച്ചനാകുന്നത് കർക്കടകം രാശിയിലാണ്. ദശരഥപുത്രന്മാരെല്ലാം വ്യാഴഗ്രഹത്തിന്റെ  ഉച്ചരാശിയായ കർക്കിടകം രാശിയിൽ വ്യാഴം നിൽക്കുമ്പോഴാണ് ജനിച്ചത്.   ജ്യോതിശാസ്ത്രത്തിലെ 4–ാമത്തെ രാശിയാണ് കർക്കടകം.   ഞണ്ടാണ് കർക്കിടകം രാശിയുടെ അടയാളം.    ജനനസമയത്തു തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റേത്.   ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്കുവരെ കർക്കടകമാസത്തിൽ രാമായണം വായിച്ചാൽ പരിഹാരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.   

കാലപുരുഷന്റെ മനസ്സാണ് കർക്കടകം.   പുരാണങ്ങൾ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണപാരായണം കേൾപ്പിക്കുന്നു.  മരിച്ച വ്യക്തിയുടെ ശവശരീരം കിടക്കുമ്പോഴും രാമായണ പാരായണം നടത്തുന്നു.  ദശരഥപുത്രന്മാരുടെ ചന്ദ്രൻ നിൽക്കുന്നത് കർക്കടക രാശിയിലാണ്.

പുനർജ്ജന്മമുണ്ടെങ്കിൽ ശ്രാദ്ധക്രിയയുടെ ആവശ്യമെന്ത്?

ഇക്കാര്യം മനസിലാക്കണമെങ്കിൽ ഉപനിഷത്തുക്കളിൽ പറയപ്പെട്ട പഞ്ചാഗ്നിവിദ്യയും, ബ്രഹ്മസൂത്രത്തിലെ ഉത്ക്രാന്തിഗത്യാധികരണവും, ശ്രീമദ്ഭഗവദ്ഗീതയിലെ എട്ടാമദ്ധ്യായവും അവശ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. പുണ്യവാന്മാർക്ക് മരണാനന്തരം രണ്ട് ഗതികളാണുള്ളത്. ഇതിനെ ഉത്തരായണം അതായത് അർച്ചിർ മാർഗ്ഗമെന്നും ദക്ഷിണായനം അതായത് ധൂമമാർഗ്ഗമെന്നുംപറയപ്പെടുന്നു. ഇഷ്ടാപൂർത്തങ്ങൾ നിർവ്വഹിച്ച വ്യക്തി അതായത് യാഗകർമ്മങ്ങൾ നടത്തുന്നവനും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും യോഗക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നവനും ധൂമമാർഗ്ഗത്തിലൂടെ ചാന്ദ്രജ്യോതിയിലേയ്ക്ക് എത്തിച്ചേരുന്നു. അതായത് ധൂമം രാത്രി, കൃഷ്ണപക്ഷം, ദക്ഷിണായനം എന്നിങ്ങനെയാണ് ക്രമം. അത്തരത്തിൽ ചാന്ദ്രജ്യോതിയിൽ എത്തിച്ചേർന്ന കർമ്മയോഗി കുറേക്കാലം അവിടെ ദേവന്മാരോടുകൂടി സുഖിച്ച് പുണ്യം ക്ഷയിക്കുന്നതോടുകൂടി വീണ്ടും ഭൂമണ്ഡലത്തിലേക്ക് തന്നെ തിരിച്ചുവരുന്നു. ഇതാണ് പുനർജ്ജന്മത്തിന്റെ പൊരുൾ. ക്ഷീണേപുണ്യേ മർത്യലോകം വിശന്തി എന്നിങ്ങനെ പ്രമാണവും ഉണ്ട്. അതല്ലാതെ മരിച്ച ഉടനെത്തന്നെ പുനർജ്ജന്മം സിദ്ധിക്കുകയല്ല ഉണ്ടാവുന്നത്. ഈ ജന്മത്തിൽ ചെയ്ത സുകൃതങ്ങളുടെ പരിണിതഫലമായി പിതൃലോകം ഭുജിയ്ക്കുന്ന ആത്മാക്കൾ സുകൃതങ്ങൾ അനുഭവിച്ചുകഴിഞ്ഞാൽ പൂർവ്വജന്മസുകൃതമനുസരിച്ച് പുണ്യവാന്മാരായ ആൾക്കാരുടെ ഇടയിൽ ജന്മമെടുക്കുന്നു. പിതാവിന്റെ ഈ ഗതിയെ ബലപ്പെടുത്തുക എന്നതാകുന്നു ശ്രാദ്ധകർമ്മത്തിലൂടെ പുത്രന്മാർ നിർവ്വഹിക്കുന്നത്. അതിനാൽ ശ്രാദ്ധം അനുഷ്ഠിക്കുക എന്നത് പുത്രന്റെ കടമയാണ്. ഒരാൾ ഈശ്വരവിശ്വാസിയായാലും നിഷേധിയായാലും ശരി സുകൃതകർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതായത് ഇഷ്ടമായിരിയ്ക്കുന്ന ദേവപൂജ ചെയ്തില്ലെങ്കിലും പൂർത്തമെന്ന് അറിയപ്പെടുന്ന ലോകക്ഷേമകരങ്ങളായ പ്രവൃത്തികൾ ചെയ്തിരുന്നാലും പിതൃലോകം ഭുജിയ്ക്കാം എന്നതാണ് സനാതന ധർമ്മദർശനം.

കല്‍ക്കി


മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് കല്‍ക്കി. കലിയുഗാന്ത്യത്തോടുകൂടി ലോകത്ത് സര്‍വജനങ്ങളും, നാസ്തികരും, അധാര്‍മ്മികളും, ദുഷ്‌കര്‍മ്മികളുമായിത്തീരും. തുടര്‍ന്ന് ലോകത്തെ രക്ഷിക്കാന്‍ മഹാവിഷ്ണുവിന് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കി ദേവന്മാര്‍ ഭഗവാനില്‍ അഭയം പ്രാപിക്കും. ദേവന്‍മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വിഷ്ണുഭഗവാന്‍ ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായ കല്‍ക്കിയായി അവതരിക്കും.  പരശുരാമനെ ഗുരുവായി വരിച്ച് സര്‍വവിദ്യകളും കല്‍ക്കി ഭഗവാന്‍ അഭ്യസിക്കും. സിംഹളരാജാവായ ബൃഹദശ്വന്റെ പുത്രിയായ പത്മാവതിയെയും ശശിധ്വജന്റെ പുത്രിയായ രമയെയും  വിവാഹം കഴിക്കുകയും ചെയ്യും. തുടര്‍ന്ന്  ഭൂലോകത്തിലെ സകലദുഷ്ടജനങ്ങളെയും നിഗ്രഹിച്ച് സത്യധര്‍മ്മാദികളെ പുനഃസ്ഥാപിക്കും. അങ്ങനെ കലിയുഗത്തിനു ശേഷം സത്യയുഗം സമാഗതമാകും. അന്ന് സര്‍വജനങ്ങളും വേദോക്തമായ ധര്‍മ്മപന്ഥാവിലൂടെ മാത്രം സഞ്ചരിക്കുന്നവരായിത്തീരും. ഇപ്രകാരം തന്റെ അവതാരലക്ഷ്യത്തെ പൂര്‍ത്തിയാക്കിയതിനുശേഷം കല്‍ക്കിദേവന്‍ സ്വധാമത്തെ പ്രാപിക്കും. 

കല്‍ക്കി അവതാരവുമായി ബന്ധപ്പെട്ട സകലവസ്തുതകളും കല്‍ക്കി പുരാണത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് പുരാണങ്ങളിലും കല്‍ക്കിചരിതത്തെ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ഭാഗവതത്തില്‍ കല്‍ക്കിദേവന്റെ കുതിരയുടെ പേര് ദേവദത്തം എന്നാണ്. കല്‍ക്കിയുടെ രോമകൂപങ്ങളില്‍ നിന്നും തേജസ്സുറ്റ കിരണങ്ങള്‍ സ്ഫുരിച്ചുകൊണ്ടിരിക്കും. അദ്ദേഹം ഭൂമണ്ഡലം മുഴുവന്‍ ചുറ്റി നൃപന്‍മാരുടെ വേഷത്തില്‍, ഒളിഞ്ഞിരിക്കുന്ന ചോരന്മാരെയെല്ലാം നിഗ്രഹിക്കും. ഭഗവാന്‍ കല്‍ക്കി അവതാരം സ്വീകരിക്കുന്നതോടു കൂടി സത്യയുഗത്തിന്റെ ആരംഭവും ഉണ്ടാകുന്നതായി പറഞ്ഞിരിക്കുന്നു. ഇതിനു സമാനമായ ചരിതം വിഷ്ണുപുരാണത്തിലും പറഞ്ഞിരിക്കുന്നു. 

ബ്രഹ്മവൈവര്‍ത്തപുരാണത്തിലെ പരാമര്‍ശം

കലിയുഗാന്ത്യത്തോടുകൂടി ജനങ്ങള്‍ തള്ളവിരലിന്റെയും വൃക്ഷങ്ങള്‍ കയ്യിന്റെയും വലിപ്പത്തിലായിത്തീരും. അക്കാലത്താണ് ഭഗവാന്‍ മഹാവിഷ്ണു കല്‍ക്കിയായി അവതരിക്കുക. അദ്ദേഹം അതിവേഗതയോടുകൂടിയ കുതിരയുടെ പുറത്തുകയറി മൂന്നുനാള്‍കൊണ്ട് ഭൂമിയില്‍നിന്ന് തിന്മയെ തുടച്ച് നീക്കും. പിന്നീടുള്ള ആറു ദിവസം തുടര്‍ച്ചയായി മഴപെയ്യും. അതോടെ ഭൂമി മുഴുവന്‍ ജലത്തിനടിയിലാകും. തുടര്‍ന്ന് ആകാശത്തില്‍ ദ്വാദശാദിത്യന്മാര്‍ ഒരുമിച്ച് ഉദിച്ച് ജലത്തെയെല്ലാം വറ്റിച്ചുക്കളഞ്ഞ് പൂര്‍വ്വസ്ഥിതിയിലാക്കും. 

ഭവിഷ്യ പുരാണത്തിലെ പരാമര്‍ശം ഇപ്രകാരമാണ് - കലിയുഗത്തിലെ നാലാം പാദമാകുമ്പോള്‍ മനുഷ്യരെല്ലാം നരകപ്രാപ്തിക്ക് യോഗ്യരായിത്തീരും. അധര്‍മ്മം കൊടികുത്തി വാഴുന്ന അക്കാലത്ത് യമധര്‍മന്‍ ബ്രഹ്മാവിനെ ചെന്നുകണ്ട് സങ്കടമുണര്‍ത്തിക്കും. ബ്രഹ്മാവ് യമനെയും കൂട്ടി വൈകുണ്ഠത്തില്‍ ചെന്ന് വിഷ്ണുഭഗവാനോട് എല്ലാ കാര്യങ്ങളും ബോധിപ്പിക്കും. തുടര്‍ന്ന് ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി ഭഗവാന്‍ അവതരിക്കും. മാര്‍ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷത്തിലുള്ള അഷ്ടമി നാളില്‍ അര്‍ദ്ധരാത്രിയിലായിരിക്കും ഭഗവാന്റെ തിരുവവതാരം സംഭവിക്കുകയെന്ന് പറഞ്ഞിരിക്കുന്നു. വിഷ്ണുയശസ്സ് കശ്യപപ്രജാപതിയുടെ പുനര്‍ജന്മമാണത്രേ. കല്‍ക്കിദേവന്റെ മാതാവിന്റെ പേര് വിഷ്ണുകീര്‍ത്തി എന്നായിരിക്കുമത്രേ. അവര്‍ ഭഗവാന്റെ ചരിത്രമായ ലീലാചരിതത്തെ ജനങ്ങളെ വായിച്ചു കേള്‍പ്പിക്കും. എന്നാല്‍ മൂഢരായ ജനങ്ങള്‍ അവരെ കാരാഗൃഹത്തില്‍ അടയ്ക്കും. ഇതിനുശേഷം അവതരിക്കുന്ന കല്‍ക്കി ഭഗവാന്റെ ദ്വിഗ്‌വിജയം 16000 സംവത്സരം പൂര്‍ത്തിയാക്കുമ്പോഴേക്കും ഭൂമി മനുഷ്യശൂന്യമാകുകയും കലിയുഗം അവസാനിക്കുകയും ചെയ്യും.

ശ്രീകൃഷ്ണന്‍


ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. പൂര്‍ണ്ണ പുണ്യാവതാരമാണ് ശ്രീകൃഷ്ണനെന്ന് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് നാരായണീയത്തില്‍ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു. വസുദേവരുടെ അഷ്ടമപുത്രനായാണ് ശ്രീകൃഷ്ണ ഭഗവാന്‍ അവതരിച്ചത്. ജനിച്ചയുടന്‍ ശീകൃഷ്ണനെ വസുദേവന്‍ നന്ദഗോപരുടെ ഗൃഹത്തിലെത്തിച്ചു. നന്ദഗോപരുടെ പത്‌നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ കൃഷ്ണന്റെ സ്ഥാനത്തും കിടത്തി. സാക്ഷാല്‍ മായാദേവിയായ ആ ശിശുവിനെ കംസന്‍ വധിക്കുവാന്‍ തുനിഞ്ഞു. അപ്പോള്‍ ബാലിക ആകാശത്തിലേക്കുയര്‍ന്ന് 'നിന്റെ അന്തകന്‍ ഭൂമിയില്‍ ജനിച്ചു കഴിഞ്ഞു' എന്ന് പറഞ്ഞു. ഇതുകേട്ടതും ഭയചകിതനായ കംസന്‍ അടുത്ത ദിവസങ്ങളിലായി  ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി പൂതന എന്ന രാക്ഷസിയെ പറഞ്ഞയച്ചു. നന്ദഗോപ ഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന് മുലയില്‍ വിഷം പുരട്ടി സ്തന്യത്തെ നല്‍കി. ശ്രീകൃഷ്ണനാകട്ടെ സ്തന്യത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവനറ്റ്  ഭൂമിയില്‍ പതിച്ചു. ഇതിനുശേഷം കൃഷ്ണനെ നിഗ്രഹിക്കാനായി തൃണാവര്‍ത്തന്‍, ശകടന്‍, വല്‍സന്‍, ബകന്‍, അഘന്‍ എന്നീ അസുരന്മാരെ ഒന്നിനു പുറകെ ഒന്നായി കംസന്‍ പറഞ്ഞയച്ചു. എന്നാല്‍ കൃഷ്ണന്റെ കൈകൊണ്ട് മരിച്ചുവീഴാനായിരുന്നു അവരുടെയെല്ലാം യോഗം. 

 കൗരവരെയും പാണ്ഡവരെയും നിമിത്തമാക്കി ഭൂഭാരം ഇല്ലാതാക്കുന്നതിനുവേണ്ടിയായിരുന്നു ശ്രീകൃഷ്ണന്‍ അവതരിച്ചത്. കൗരവര്‍ കള്ളചൂതുകളിച്ച് പാണ്ഡവരുടെ രാജ്യത്തെ അപഹരിച്ചു. തുടര്‍ന്ന് പാണ്ഡവര്‍ 12 വര്‍ഷം വനവാസവും ഒരുവര്‍ഷം അജ്ഞാതവാസവും അനുഷ്ഠിച്ചു. ഇതിനുശേഷം രാജ്യം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൗരവര്‍ നല്‍കിയില്ല. തുടര്‍ന്ന് യുദ്ധത്തിലൂടെ തന്നെ രാജ്യത്തെ തിരികെ നേടുവാന്‍ പാണ്ഡവര്‍ പരിശ്രമിച്ചു. ഈ സമയത്ത് ശ്രീകൃഷ്ണന്‍ സമാധാനദൂതനായി കൗരവസദസ്സിലേക്ക് ചെന്നു. കൗരവര്‍ ശ്രീകൃഷ്ണന്റെ വാക്കുകളെ മാനിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ തടവിലാക്കുവാന്‍വരെ പരിശ്രമിക്കുകയുണ്ടായി. ഈ സമയത്ത് ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപത്തെ പ്രദര്‍ശിപ്പിച്ചു. ഭഗവാന്റെ ദിവ്യസ്വരൂപത്തെ കണ്ട് ഭീഷ്മര്‍ തുടങ്ങിയവര്‍ ഭക്തിയോടുകൂടി സ്തുതിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശിക്കുന്നതാണ് ഭഗവദ്ഗീത. ഭഗവാന്റെ തിരുമുഖത്തുനിന്നും ഉപദേശം ശ്രവിച്ചതോടുകൂടി അര്‍ജ്ജുനന്‍ തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധവാനായിത്തീരുകയും ശത്രുപക്ഷത്തെ എതിരിടുകയും ചെയ്തു. പതിനെട്ട് ദിവസത്തെ യുദ്ധം കഴിഞ്ഞതോടെ ഇരുപക്ഷത്തെയും ഏതാനും ചിലര്‍ ഒഴിച്ചുള്ളവരെല്ലാം വധിക്കപ്പെട്ടു. തന്റെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖിതയായ ഗാന്ധാരി എല്ലാത്തിനും കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി ഭഗവാനെ ഇപ്രകാരം ശപിച്ചു; ''കുരുപാണ്ഡവന്മാര്‍ തമ്മിലടിച്ച് ഇല്ലാതായതുപോലെ മുപ്പത്തിയാറു വര്‍ഷം കഴിയുമ്പോള്‍ നിന്റെ വംശവും പരസ്പരം പോരടിച്ച് ഇല്ലാതായിത്തീരട്ടെ''. ഗാന്ധാരിയുടെ ശാപത്തെ മന്ദസ്മിതത്തോടുകൂടി ഭഗവാന്‍ സ്വീകരിച്ചു. യാദവ നാശത്തിന് മുനിശാപവും കാരണമായി പറയുന്നു. ഒരിക്കല്‍ കണ്വന്‍, വിശ്വാമിത്രന്‍ തുടങ്ങിയ മുനിമാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക് വരികയുണ്ടായി. അപ്പോള്‍ യാദവന്മാര്‍ കൃഷ്ണപുത്രനായ സാംബനെ ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് മുനിമാരുടെ മുന്നിലേക്ക് കൊണ്ടുവന്ന് ഇവള്‍ പ്രസവിക്കുന്ന കുഞ്ഞ് ആണോ, പെണ്ണോ എന്ന് ചോദിച്ചു.

ഇതുകേട്ട് കുപിതരായ മുനിമാര്‍ ഗര്‍ഭിണി ഒരു ഇരുമ്പുലക്കയെ പ്രസവിക്കുമെന്നും അത് യാദവകുലത്തിന്റെ നാശത്തിന് കാരണമായിത്തീരുമെന്നും ശപിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യാദവന്മാര്‍ ആ ഇരുമ്പുലക്ക രാകിപ്പൊടിച്ച് കടലിലെറിഞ്ഞു. അത് സമുദ്രതീരത്തടിഞ്ഞ് എരകപ്പുല്ലുകളായി വളര്‍ന്നു വന്നു. അല്‍പ കാലം കഴിഞ്ഞ് നിരവധി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കൃഷ്ണന്‍ യാദവരെയും കൂട്ടി തീര്‍ത്ഥയാത്രയ്ക്കിറങ്ങി. പ്രഭാസത്തിലെത്തിയ അവര്‍ അമിതമായി മദ്യപിച്ച് കലഹിക്കുവാന്‍ തുടങ്ങി. സമുദ്രതീരത്ത് മുളച്ചുനിന്ന എരകപ്പുല്ലുകള്‍ പറിച്ചെടുത്ത് പരസ്പരം പ്രഹരിച്ചു. അവ പറിച്ചെടുക്കുന്ന മാത്രയില്‍ തന്നെ ഇരുമ്പുലക്കകളായി മാറിക്കൊണ്ടിരുന്നു. അനേകം യാദവന്മാര്‍ അവിടെവച്ച് തമ്മിലടിച്ച് മരിച്ചുവീണു. ഇതു കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്ന കൃഷ്ണന്‍ എരകപ്പുല്ലുകള്‍ പറിച്ചെടുത്ത് ശേഷിച്ച യാദവരെയും കൊന്നുകളഞ്ഞു. അങ്ങനെ യാദവവംശം നാമാവശേഷമായിത്തീര്‍ന്നു. പിന്നീടൊരിക്കല്‍ കൃഷ്ണന്‍ യോഗനിരതനായി പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാനന നടുവില്‍ ശയിക്കവെ ജരന്‍ എന്നൊരു വേടന്‍ ഭഗവാന്റെ തൃപ്പാദങ്ങള്‍ കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തു. അമ്പേറ്റ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദേഹം വെടിഞ്ഞ് വിഷ്ണു സ്വരൂപത്തോടു കൂടി വൈകുണ്ഠത്തിലേക്ക് പോയി.

ജന്മങ്ങൾ അനുവർത്തിക്കപ്പെടുമോ?

ആത്മാവിനെക്കുറിച്ചും അതിന്റെ നിത്യതയെക്കുറിച്ചും നമ്മുടെ ശാസ്ത്രങ്ങൾ ഒട്ടേറെ ഉദ്‌ഘോഷിക്കുന്നു. മനുഷ്യൻ പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പുതിയത് സ്വീകരിക്കുന്നതുപോലെ ആത്മാവ് പഴയ ദേഹങ്ങൾ ഉപേക്ഷിച്ച പുതിയവയെ സ്വീകരിക്കുന്നതായി ശ്രീമദ്ഭഗവദ്ഗീതയിൽ പ്രസ്താവിക്കുന്നു.

ലോകത്തിൽ എല്ലാത്തിനും ഷഡ്ഭാവവികാരങ്ങൾ ഉണ്ടെന്നാണ് യാസ്കമഹർഷി പ്രസ്താവിക്കുന്നത്. അവയാകട്ടെ ജായതെ ജനിക്കുന്നു, അസ്തി ഉണ്ട്. വർദ്ധതെ വളരുന്നു, വിപരിണമതെ പരിണാമം സംഭവിക്കുന്നു, അപേക്ഷീയതെ അപക്ഷയം സംഭവിക്കുന്നു, നശ്യതി നശിക്കുന്നു എന്നിവയാകുന്നു. ഈ ഷഡ്ഭാവങ്ങൾ ദേഹത്തിന് മാത്രമാണെന്നും ആത്മാവിനെ ബാധിക്കുന്നില്ലെന്നും ഉപനിഷത്തുക്കൾ സിദ്ധാന്തിക്കുന്നു. ജനനംതൊട്ട് മരണംവരെ അനുവർത്തിക്കുന്ന ബോധസത്ത ദേഹം നശിച്ചുകഴിഞ്ഞാൽ എന്തായിത്തീരുമെന്നതാണ് പ്രസക്തവിഷയം. ലോകത്ത് ഒന്നും ഉണ്ടാക്കപ്പെടുന്നില്ല. നശിക്കുന്നുമില്ല. എല്ലാത്തിനും പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നവെന്നേയുള്ളു. ഗർഭപാത്രത്തിൽവെച്ചുണ്ടായ ശരീരത്തിന് വിവിധഘട്ടങ്ങളിൽ ഉണ്ടാവുന്ന പരിണാമം മരണവരെ അനുവർത്തിക്കുന്ന. മരണത്തിനുശേഷം പഞ്ചഭൗതികമായ ഈ ശരീരം പഞ്ചഭൂതങ്ങളിലേയ്ക്ക് തന്നെ വിലയം പ്രാപിക്കുന്നു. അങ്ങിനെയിരിക്കെ ശരീരത്തിനും ആത്യന്തികമായ നാശം സംഭവിക്കുന്നില്ല. ശരീരത്തന്റെ രൂപഭാവങ്ങൾ മാത്രമേ നശിക്കുന്നുള്ളു. ആ പരിണാമമാണ് മരണാവസ്ഥയിൽ കലാശിക്കുന്നത്. അങ്ങനെയെങ്കിൽ ഈ ശരീരത്തിൽ അതേവരെ അനുവർത്തിച്ചുപോന്ന ബോധ സ്വത്വം അതും നശിക്കയില്ലല്ലോ. ഇതിന് രണ്ട് ഗതികളാണ് ഉള്ളത്. ഒന്ന് വ്യഷ്ടിബോധസത്ത സമഷ്ടിബോധാവസ്ഥയിലേക്ക് വിലയം പ്രാപിക്കണം. അതല്ലെങ്കിൽ മറ്റൊരു ശരീരത്തെ സ്വീകരിക്കണം. അതിൽ ആദ്യത്തേതിന് മോക്ഷമെന്നും രണ്ടാമത്തേതിന് പുനർജ്ജന്മം എന്നും പറയപ്പെടുന്നു.

ബലരാമാവതാരം

വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചുവെന്നും. ഭഗവാന്‍ ശ്രീകൃഷ്ണാവതാരം സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായ ബലരാമനായി അവതരിച്ചുവെന്നും കരുതപ്പെടുന്നു.

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോടും സര്‍വ്വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടും കൂടിയവനായതുകൊണ്ടാണ് ബലരാമന്‍ എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്. വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചുവെന്നും.  ഭഗവാന്‍ ശ്രീകൃഷ്ണാവതാരം സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായ ബലരാമനായി അവതരിച്ചുവെന്നും കരുതപ്പെടുന്നു. 

ബലരാമന്‍ വെളുത്തതും ശ്രീകൃഷ്ണന്‍ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്. ഭൂലോകത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന് ശരണം പ്രാപിച്ചു.  അപ്പോള്‍ ഭഗവാന്‍ തന്റെ ശിരസ്സിന്‍ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട് രോമങ്ങള്‍ എടുത്ത് അവ അവതാരങ്ങളായിത്തീരുമെന്ന് പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനായും, ശ്രീകൃഷ്ണനായും അവതരിച്ചത്. 

മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദരപുത്രിയായ ദേവകിയെ ശൂരസേനന്റെ പുത്രനായ വാസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍. വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടമപുത്രന്‍ കംസനെ വധിക്കുമെന്ന് അശരീരിയുണ്ടായി. ഇതുകേട്ട് കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന് കാഴ്ചവയ്ക്കാമെന്ന് വാസുദേവന്‍ പറഞ്ഞു. കംസന്‍ അതിന് സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ് ശിശുക്കളെയും കംസന്‍ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക് മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപ്പോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ് ബലരാമന്‍. ഗര്‍ഭത്തെ സംങ്കര്‍ഷണം ചെയ്ത് ജനിപ്പിച്ചവനായതുകൊണ്ട് ബലരാമന് " സങ്കര്‍ഷണന്‍ " എന്നൊരു പേരും കൂടിയുണ്ടായി. ബലരാമന്‍ വിവാഹം ചെയ്തത് രേവതിയെയായിരുന്നു. 

മഹാഭാരതത്തിലെ രണ്ട് പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത് ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ് ബലരാമന്‍ നയിക്കുന്നത്. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന്‍ തീര്‍ത്ഥയാത്രയിലായിരുന്നു. ബ്രാഹ്മണശാപം കൊണ്ട് യാദവര്‍ തമ്മില്‍ത്തല്ലി മരിച്ചു. ഇതുകണ്ട് ബലരാമന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന് ധ്യാനനിമഗ്‌നനായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച് സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത് സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന് ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക് പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു.

ശ്രീരാമന്‍


വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്‍ ആദര്‍ശത്തിന്റെ മൂര്‍ത്തിമത് ഭാവമായി പ്രകീര്‍ത്തിക്കുന്നു.  സൂര്യവംശ രാജാവായ ദശരഥന്റെ പുത്രനായാണ് ശ്രീരാമന്‍ അവതരിച്ചത്.  ശ്രീരാമാവതാരത്തിന്റെ മുഖ്യ ലക്ഷ്യം രാവണവധമായിരുന്നു.

രാവണനെക്കൊണ്ടുള്ള ഉപദ്രവം സഹിക്കാതായപ്പോള്‍ ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവര്‍ പാലാഴിയില്‍ ചെന്ന് ഭഗവാന്‍ വിഷ്ണുവിനെ സ്തുതിച്ചു. അപ്പോള്‍ വിഷ്ണു ഭഗവാന്‍ താന്‍ ദശരഥപുത്രനായ ശ്രീരാമനായി അവതരിച്ച് രാവണനെ നിഗ്രഹിക്കുന്നതാണെന്ന് വാക്കു നല്‍കി. അങ്ങനെ വിഷ്ണു ഭഗവാന്‍ ദശരഥപുത്രനായ ശ്രീരാമനായി അവതരിച്ച് രാവണനെ വധിച്ച് സജ്ജനങ്ങളെ രക്ഷിച്ചു. ശ്രീരാമന്റെ ചരിത്രം പ്രകീര്‍ത്തിക്കുന്ന പുണ്യഗ്രന്ഥമാണ് രാമായണം. രാമന്റെ അയനത്തെ വിവരിക്കുന്നതുകൊണ്ടാണ് ഇതിന് " രാമായണം " എന്ന പേരുണ്ടായത്. വാല്മീകി രചിച്ചതുകൊണ്ട് വാല്മീകിരാമായണം എന്ന നാമധേയത്തിലും ഈ ഗ്രന്ഥം അറിയപ്പെടുന്നു. രാമായണം ആദികാവ്യം എന്ന പേരിലും വാല്മീകി ആദികവി എന്നപേരിലും പ്രസിദ്ധമാണ്.

24000 ശ്ലോകങ്ങളും 7 കാണ്ഡങ്ങളുമാണ് വാല്മീകി രാമായണത്തിലുള്ളത്. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ് രാമായണത്തിലെ ഏഴ് കാണ്ഡങ്ങള്‍. വാല്മീകിരാമായണത്തിനുശേഷം അനേകം രാമായണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മഹാഭാരതത്തിലും പുരാണങ്ങളിലും രാമായണ കഥ പ്രതിപാദിച്ചിട്ടുണ്ട്.

ഭാരതീയ സംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും ജനങ്ങളുടെ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ജീവിതമണ്ഡലത്തെയും പുഷ്ടിപ്പെടുത്തുന്നതില്‍ രാമായണം വഹിച്ച പങ്ക് വളരെ വലുതാണ്. ലോകം ഉള്ളിടത്തോളംകാലം ഈ രാമകഥ ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലിരിക്കുമെന്ന് വാല്മീകി മഹര്‍ഷി തന്നെ പ്രതിപാദിക്കുന്നത് വളരെ അര്‍ത്ഥവത്താണെന്ന് കാണുവാന്‍ സാധിക്കും.

ശ്രാദ്ധം പഞ്ചയജ്ഞസ്വരൂപമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്താണ് പഞ്ചയജ്ഞങ്ങൾ, വിവരിക്കാമോ?

മനുഷ്യൻ ജനിക്കുന്നത് മൂന്ന് തരത്തിലുള്ള ഋണബാദ്ധ്യതയോടെയാണ്. ദേവഋണം, ഋഷിഋണം, പിതൃഋണം എന്നിവയാണവ. 

ദേവഋണമെന്നാൽ ദേവന്മാരോട് അതായത് പ്രാപഞ്ചിക സ്പന്ദനങ്ങളോടുള്ള കടപ്പാടാണ്. സ്പന്ദനാത്മകമായ ജീവൻ പ്രപഞ്ച സ്പന്ദങ്ങളോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ദേവശബ്ദത്തിന്റെ അർത്ഥം ദീവ്യതി = പ്രകാശിയ്ക്കുന്നു എന്ന് ശ്രീശങ്കാരാചാര്യർ വ്യക്തമാക്കിയത്. എല്ലാ സ്പന്ദനങ്ങളും ഊർജ്ജതരംഗങ്ങളാണ്. അവ പ്രകാശവുമാകുന്നു. ജീവന് അവയോടുള്ള കടപ്പാടിനെ ദേവഋണം എന്നു പറയുന്നു. ഈ കടപ്പാട് നിറവേറ്റുന്നത് ദേവപൂജ, യജ്ഞം തുടങ്ങിയവ നിർവ്വഹിക്കുന്നതിലൂടെയാണ്.

നമുക്ക് വിദ്യാഭ്യാസവും, സംസ്കാരവും പകർന്നു തന്നത് ദേവദ്രഷ്ടാക്കളായ ഋഷീശ്വരൻമാരാണ്. അവരോടുള്ള കടപ്പാട് നിറവേറ്റുവാൻ വേണ്ടി വേദമോ അതിന്റെ അംഗങ്ങളോ പഠിക്കുന്നു. ഇത് ബ്രഹ്മയജ്ഞമാകുന്നു. തപസ്സ്, ദേവതോപാസന എന്നിവ അനുഷ്ഠിക്കുന്നതും ബ്രഹ്മയജ്ഞം തന്നെ.

പിതൃയജ്ഞം എന്നത് തനിക്ക് ജന്മം നൽകിയ പിതൃക്കളോടും, പൂർവ്വ തലമുറയോടുമുള്ള കടപ്പാടാണ്. വിവാഹം ചെയ്ത് പുത്രനെ ഉൽപാദിപ്പിച്ചും, ശ്രാദ്ധക്രിയ ചെയ്തും ഈ കടപ്പാട് നിറവേറ്റുന്നു.

പിന്നീടുള്ളത് മനുഷ്യയജ്ഞമാകുന്നു. അതിഥികളെ സൽക്കരിക്കുന്നതും, അഗതികൾക്ക് ദാനം നൽകുന്നതും മനുഷ്യയജ്ഞമാകുന്നു. 

ഭൂതയജ്ഞം എന്നത് മനുഷ്യ ഇതര ജീവികളായ സസ്യങ്ങളോടും, പക്ഷിമൃഗാദികളോടും പുലർത്തുന്ന കടപ്പാടാണ്. 

ഇത്തരത്തിൽ പഞ്ചയജ്ഞങ്ങൾ ചെയ്ത് ഋണത്രയമോചനം വരുത്തിയവർക്ക് മാത്രമേ മോക്ഷം സിദ്ധിക്കുകയുള്ളു.

ദുര്‍ബ്ബലമനസ്സുകളല്ലേ ഗുരുവിനെ ആശ്രയിക്കുന്നതു്?

കുടയുടെ ബട്ടണ്‍ അമര്‍ത്തുന്നതുകൊണ്ടു കുട നിവരുകയാണു്. അതുപോലെ ഗുരുവിൻ്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ വിശ്വമനസ്സാക്കി മാറ്റാന്‍ കഴിയുന്നു. ആ അനുസരണയും വിനയവും ദൗര്‍ബ്ബല്യമല്ല. ജലത്തെ ശുദ്ധീകരിക്കുന്ന ഫില്‍റ്റര്‍പോലെ ഗുരു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഓരോ സാഹചര്യം വരുമ്പോഴും നാം അഹങ്കാരത്തിനു് അടിമപ്പെട്ടുപോവുകയാണു്. വിവേചിച്ചു നീങ്ങുന്നില്ല.

ഒരിക്കല്‍ ഒരു കള്ളന്‍ മോഷ്ടിക്കാന്‍ പോയി. ഒരു വീട്ടില്‍ ചെന്നു കയറി. വീട്ടുകാര്‍ ഉണര്‍ന്നു. കള്ളന്‍ ഓടി. ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു ബഹളം കൂട്ടി. നാട്ടുകാര്‍ കള്ളൻ്റെ പിറകെ ഓടി. ആളുകള്‍ കൂടിയപ്പോള്‍ കള്ളനും അവരുടെ കൂട്ടത്തില്‍ക്കൂടി ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു പറഞ്ഞുകൊണ്ടു് ഓടാന്‍ തുടങ്ങി. ഇതുപോലെ ഓരോ സാഹചര്യത്തിലും അഹങ്കാരം നമ്മോടൊപ്പം ചേരുകയാണു്. അഹങ്കാരം കളയാനുള്ള സാഹചര്യങ്ങള്‍ ഈശ്വരന്‍ തരുമ്പോഴും നമ്മള്‍ അതിനെ വളര്‍ത്തിയെടുക്കുകയാണു്. കൂട്ടത്തില്‍ ചേര്‍ക്കുകയാണു്. വിനയത്തിലൂടെ കളയാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല.

ഇന്നു നമ്മുടെ മനസ്സു് ചെടിച്ചട്ടിയില്‍ വളരുന്ന ചെടിപോലെയാണു്. വെള്ളം ഒഴിച്ചില്ലെങ്കില്‍ അടുത്ത ദിവസം പൂവു വാടിക്കൊഴിയും. അതുപോലെ നിയമങ്ങളും ചിട്ടകളും കൂടാതെ നമ്മുടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ കഴിയില്ല. മനസ്സു് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത സ്ഥിതിയില്‍ യമനിയമങ്ങള്‍ പാലിക്കണം, ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു ജീവിക്കണം. മനസ്സു് നമ്മുടെ നിയന്ത്രണത്തിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ പേടിക്കേണ്ട. നമ്മില്‍ വിവേകം ഉദിച്ചു കഴിഞ്ഞു. അതു നമ്മളെ നയിക്കും.

***************************
ഒരിക്കല്‍ ഒരാള്‍ ഗുരുവിനെ തേടി പുറപ്പെട്ടു. അയാള്‍ക്കു വേണ്ടതു്, തൻ്റെ ഇഷ്ടം അനുസരിച്ചു തന്നെ നയിക്കുന്ന ഒരു ഗുരുവിനെയാണു്.

എന്നാലാരുമതിനു തയ്യാറല്ല. അവര്‍ പറയുന്ന ചിട്ടകളൊന്നും അയാള്‍ക്കു സ്വീകാര്യവുമല്ല. അവസാനം ക്ഷീണിച്ചു് ഒരു വനത്തില്‍ വന്നു കിടന്നു. ‘എൻ്റെ ഇഷ്ടത്തിനു നയിക്കാന്‍ കഴിവുള്ള ഒരു ഗുരുവുമില്ല. ആരുടെയും അടിമയാകാന്‍ എനിക്കു വയ്യ. ഞാനെന്തു ചെയ്താലും അതു് ഈശ്വരന്‍ ചെയ്യിക്കുന്നതല്ലേ.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഒരു വശത്തേക്കു നോക്കുമ്പോള്‍ അവിടെ ഒരു ഒട്ടകം നിന്നു തലയാട്ടുന്നു.

‘ങാ! ഇവനെ എൻ്റെ ഗുരുവാക്കാന്‍ കൊള്ളാം.’ ”ഒട്ടകം, നീ എൻ്റെ ഗുരുവാകുമോ?” ഒട്ടകം തലയാട്ടി.
അയാള്‍ ഒട്ടകത്തെ ഗുരുവായി സ്വീകരിച്ചു.
”ഗുരോ, അങ്ങയെ ഞാന്‍ വീട്ടില്‍ കൊണ്ടുപോകട്ടെ?” ഒട്ടകം വീണ്ടും തലയാട്ടി.
അയാളതിനെ വീട്ടില്‍ കൊണ്ടുവന്നു കെട്ടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു, ”ഗുരോ ഞാന്‍ ഒരു പെണ്ണിനെ സ്നേഹിക്കുന്നു. കല്യാണം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി.
”ഗുരോ എനിക്കു് കുട്ടികളൊന്നുമില്ല?” ഒട്ടകം തലയാട്ടി. കുട്ടികള്‍ ജനിച്ചു.
”ഗുരോ, ഞാന്‍ കൂട്ടുകാരോടൊത്തു അല്പം മദ്യം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആള്‍ നല്ല ഒരു മദ്യപനായി. ഭാര്യയുമായി വഴക്കായി.
”ഗുരോ, ഭാര്യ എന്നെ ശല്യം ചെയ്യുന്നു. ഞാനവളെ കുത്തിക്കൊല്ലട്ടേ?” ഒട്ടകത്തിനോടു ചോദിച്ചു. ഒട്ടകം തലകുലുക്കി.
അയാള്‍ പിച്ചാത്തിയെടുത്തു ഭാര്യയെ കുത്തി. ആ സാഹചര്യത്തില്‍ പോലീസു് അവിടെ വരാനിടയായി. അയാളെ അറസ്റ്റു ചെയ്തു ജയിലില്‍ കൊണ്ടിട്ടു. എന്നത്തേക്കും കാരാഗൃഹത്തിലായി.

” നമ്മുടെ ഇഷ്ടമനുസരിച്ചു നയിക്കുന്ന ഒരു ഗുരുവിനെ കിട്ടിയാലും തന്നിഷ്ടംപോലെ നീങ്ങിയാലും ഇതുപോലെ ബന്ധനങ്ങളില്‍ ആയിരിക്കും ചെന്നെത്തുക. നമുക്കു് ഈശ്വരന്‍ തന്ന വിവേകബുദ്ധിയുണ്ടു്. അതുപയോഗിച്ചു കര്‍മ്മം ചെയ്യണം. ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങണം. ഗുരു ശിഷ്യര്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവനാണു്., അദ്വൈതം മാത്രമാണു സത്യം. എന്നാലതു വാക്കുകൊണ്ടു പറയേണ്ട കാര്യമല്ല. അതു ജീവിതമാണു്. അനുഭവമാണു്. അതു സ്വാഭാവികമായി വരേണ്ടതാണു്. പുഷ്പം വിടരുമ്പോള്‍ പരിമളം താനേ വന്നുകൊള്ളും.

പഞ്ചമ മകാരം പൂജയ്ക്കുള്ളതല്ല

പഞ്ചമ മകാരം പൂജയ്ക്കുള്ളതല്ല. അത് ഒരു സാധനാക്രമം മാത്രമാണ്. എന്നാൽ ജീവിതത്തിലുടനീളം അനുവർത്തിയ്ക്കേണ്ടതല്ല. വളരെ രഹസ്യമായും എത്രയും വിരളമായും മാത്രമേ ഇതിന്റെ ഉപയോഗം പാടുള്ളതുള്ളൂ. ഇത് യോഗീശ്വരന്മാർ മാത്രം അനുഷ്ഠിയ്ക്കേണ്ടതാണ്. ഹഠയോഗത്തിലെ വജ്രോളിയുമായി ഇതിന് ബന്ധമുണ്ട്. സാധാരണ പൂജയിൽ സുവാസിനിപൂജയോ, ദമ്പതീപൂജയോ മാത്രമേ പഞ്ചമതത്വ സംബന്ധിയായി ആചരിക്കേണ്ടതുള്ളൂ. ശിവശക്തിസാമരസ്യ അനുഭവമാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

മൈഥുനക്രമം എങ്ങനെ?

ഇത് പരമരഹസ്യമായ കാര്യമാണ്. ഗുരുമുഖത്തുനിന്നും ശാസ്ത്രസമീപനത്തിൽനിന്നും അറിഞ്ഞിരിക്കേണ്ടതാണ്. വ്യാവഹാരിക പൂജയിൽ പ്രതീകാത്മകമായിട്ടേ ഇത് പാടുള്ളതുള്ളൂ എന്ന കാര്യം നേരത്തെ എഴുതിക്കഴിഞ്ഞു. ഇതിന്റെ താത്വിക സമീപനം ബൃഹദാരണ്യകോപനിഷത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഛാന്ദോഗ്യോപനിഷത്തിലെ പഞ്ചാഗ്നിവിദ്യ മനസ്സിലാക്കിയാലും ഈ തത്വം വെളിപ്പെടും.

മുദ്ര എന്നാൽ എന്ത്?

വ്യാവഹാരികപൂജയിൽ മുദ്ര എന്നാൽ അങ്കുരാരോപണത്തിന് യോഗ്യമായ കടല, പയർ തുടങ്ങിയവയാണ്. അവയുടെ സംസ്കരണമന്ത്രവും പൂജാപദ്ധതിയിലുണ്ട്. ഇവയെക്കുറിച്ച് തർക്കമില്ലാത്തതിനാൽ വിവരിക്കേണ്ട ആവശ്യമില്ല.

മത്സ്യത്തിന്റെ ഉപയോഗക്രമം വിവരിക്കാമോ?

പൂജയ്ക്ക് ഉപയോഗിയ്ക്കുന്ന മത്സ്യവും മന്ത്രസംസ്കാരം ചെയ്തിരിക്കണം. മാംസ ഉപയോഗത്തിനുള്ള വിതർക്കങ്ങൾ മത്സ്യത്തിനും ബാധകമാണ് എന്നതിനാൽ അതിന്റെയും പരിഹാരം നേരത്തെ പറഞ്ഞുകഴിഞ്ഞു. മത്സ്യം ജീവനോടെ കിട്ടിയില്ലെങ്കിലും പാകം ചെയ്തതിനുശേഷം സംസ്കാരപ്രക്രിയ ചെയ്‌താൽ മതിയാവുന്നതാണ്.

മാംസം യജിയ്ക്കുവാൻ താന്ത്രികപ്രമാണങ്ങളുണ്ടോ?

മാംസംതു ത്രിവിധം പ്രോക്തം ജലഭൂചര ഖേചരാം

എന്നിങ്ങനെയുള്ള പ്രമാണമനുസരിച്ച് ഭൂമിയിലും ജലത്തിലും ആകാശത്തിലും സഞ്ചരിക്കുന്ന ജന്തുക്കളുടെ മാംസം പൂജയ്ക്ക് ഉപയോഗിക്കാമെന്നും വരുന്നു. ഇതുകൂടാതെ മാംസത്തെ സംസ്കരിക്കുവാനും ബലിമൃഗത്തിന് സദ്ഗതി കൊടുക്കുവാനുമുള്ള മന്ത്രങ്ങൾ തന്ത്രശാസ്ത്രത്തിലുണ്ട്.

ശ്രദ്ധിയ്ക്കുക :- ഒരു താന്ത്രികൻ വീരഭാവനയോടെ ദേവിയ്ക്ക് സമർപ്പിച്ച മാംസം മാത്രമേ ഭക്ഷിക്കുവാൻ പാടുള്ളൂ.

ശ്രുതി സ്മൃതികളെക്കൊണ്ട് യാഗഹിംസയെ ന്യായീകരിയ്ക്കുവാൻ പറ്റുമോ?

അഗ്നിഷ്ടോമീയം പശും ആലഭേത സ്വർഗ്ഗകാമഃ
പശുനാ യജേത ചിത്രയാ യജേത
--------------------
തുടങ്ങിയ പൂർവ്വമീമാംസാ ശ്രുതികൾ ഇതിന് പ്രമാണമാണ്.

മനുസ്മൃതി മൂന്നാം അദ്ധ്യായത്തിൽ ഇങ്ങനെ പറയുന്നു

1. എള്ള്, നെല്ല്, യവം, ഉഴുന്ന്, ജലം, മൂലം, ഫലം ഇവയിൽ ഏതുകൊണ്ടെങ്കിലും യഥാശാസ്ത്രം തർപ്പണം ചെയ്‌താൽ പിതൃക്കൾക്ക് ഒരു മാസത്തേയ്ക്ക് തൃപ്തി കൈവരും.

2. പാഠീനം (ആയിരം പല്ലി) എന്ന മീനിന്റെ മാംസംകൊണ്ട് രണ്ട് മാസവും മാനിറച്ചികൊണ്ട് മൂന്നുമാസവും, ആട്ടിറച്ചികൊണ്ട് നാലുമാസവും, പക്ഷിമാംസം കൊണ്ട് അഞ്ച് മാസവും തൃപ്തി കൈവരും

3. കോലാടിൻ മാംസംകൊണ്ട് ആറുമാസവും പൃഷധം എന്ന പുല്ലിന്റെ മാംസംകൊണ്ട് ഏഴ് മാസവും, ഏണം എന്ന മാനിന്റെ മാംസംകൊണ്ട് എട്ട് മാസവും രുരു മാംസംകൊണ്ട് ഒമ്പതുമാസവും തൃപ്തികൈവരും.

4. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ മാംസത്താൽ പത്ത്മാസവും മുയൽ, ആമ എന്നിവയുടെ മാംസംകൊണ്ട് പതിനൊന്ന് മാസവും തൃപ്തികൈവരും.

5. പശുവിൻപാൽ കൊണ്ടും അതുപയോഗിച്ചുണ്ടാക്കുന്ന പായസാദികളെക്കൊണ്ടും വാർധ്രീണസം എന്ന മുട്ടനാടിന്റെ മാംസംകൊണ്ടും പന്ത്രണ്ട് മാസത്തെ തൃപ്‌തികൈവരും.

6. കാലശാകം എന്ന സസ്യത്താലും മഹാശൽകം എന്ന മത്സ്യം കൊണ്ടും കണ്ടാമൃഗം ചുവന്ന ആട് എന്നിവയുടെ മാംസം കൊണ്ടും തേൻ വരിനെല്ല് എന്നിവയാലും അന്തകാലത്തേയ്ക്ക് തൃപ്തികൈവരും.

ഇനി മനുസ്മൃതി അഞ്ചാം അധ്യായം നോക്കുക

1. മന്ത്രം ജപിച്ച് പ്രോക്ഷണം ചെയ്തിട്ട് യജ്ഞത്തിൽ ഹവനം ചെയ്യപ്പെട്ട പശ്വാദികളുടെ മാംസം ബ്രാഹ്മണർക്ക് കഴിക്കാം. മറ്റാഹാരം കിട്ടാതെ പ്രാണസംശയം വരുമ്പോഴും രോഗത്തിനുള്ള ഔഷധം എന്ന നിലയിലും മാംസം കഴിക്കാം.

2. സൃഷ്ടികർത്താവ് സ്ഥാവരജംഗമങ്ങളായ സകലത്തെയും പ്രാണന്റെ ഭക്ഷണമായി കല്പിച്ചിരിക്കുന്നു.

3. ദിവസവും ഭക്ഷ്യയോഗ്യങ്ങളായ ജീവികളെ ഭക്ഷിയ്ക്കുന്നവന് ദോഷമുണ്ടാവുന്നില്ല. എന്തെന്നാൽ ഭക്ഷ്യങ്ങളെയും ഭക്ഷിയ്ക്കുന്നവരെയും സൃഷ്ടിച്ചത് ബ്രഹ്‌മാവ്‌ തന്നെയാണ്.

4. യജ്ഞത്തിനുവേണ്ടി വിധിപ്രകാരം തയ്യാറാക്കിയ മാംസം ഭുജിയ്ക്കുന്നത് ദേവന്മാരെ സംബന്ധിച്ച വിധിയാണ്. അതിന് വിപരീതമായി സ്വന്തം ആവശ്യത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത് രാക്ഷസനെയുമാണ്.

5. ശാസ്താനുസാരം ശ്രാദ്ധത്തിനോ ദേവയജനത്തിനോ ഉപയോഗിച്ച മാംസം ഭുജിച്ചില്ലെങ്കിൽ അവൻ ഇരുപത്തിഒന്ന് ജനം മൃഗമായി ജനിക്കുന്നു.

6. ജീവിതത്തിൽ ഒരിക്കൽ പോലും മാംസം ഭക്ഷിച്ചില്ലെങ്കിൽ അശ്വമേധം നടത്തിയാലുള്ള പുണ്യം ഉണ്ടത്രെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.