ദശവിധപ്പൊരുത്തങ്ങളില്‍ ഓരോ പൊരുത്തത്തിനുമുള്ള ഫലങ്ങള്‍

ദിനദായുഷ്യമാരോഗ്യം
ശോഭനം ഗണമേവച
മാഹേന്ദ്രാല്‍ പുത്രവൃദ്ധിസ്യാല്‍
സ്ത്രീ ദീര്‍ഘാല്‍ സര്‍വ്വസമ്പദഃ
യോനിദേ ദമ്പതിസ്നേഹ
രാശീനാം വംശവൃദ്ധികൃല്‍
സന്താനം രാശ്യാധിപതി
വശ്യാദന്യോന്യവശ്യതേ
രജ്ജുമംഗല്യവൃദ്ധിസ്യാല്‍
വേധയാശോകനാശനം

സാരം : -

ദിനപ്പൊരുത്തംകൊണ്ട് ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും

സ്ത്രീ പുരുഷന്മാരുടെ ഗണം ഒന്നായിരുന്നാല്‍ സര്‍വ്വവിധശോഭനവും ദമ്പതികള്‍ക്കുണ്ടാവുകയും

മാഹേന്ദ്രപ്പൊരുത്തത്താല്‍ പുത്രവൃദ്ധി ഉണ്ടാവുകയും ചെയ്യുമെന്നാണ് പറയുന്നതെങ്കിലും മാഹേന്ദ്രപ്പൊരുത്തത്തിന്റെ പദ്യം വ്യക്തമാക്കുന്നത്.

യാതേ മാഹേന്ദ്രയോഗസ്യാല്‍
മംഗല്യായുഷ്യവര്‍ദ്ധനം.

സ്ത്രീ ദീര്‍ഘപ്പൊരുത്തംകൊണ്ട് സര്‍വ്വസമ്പത്തുകളും ഉണ്ടാകുന്നതാണെന്നും

യോനിപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ക്ക് യോജിപ്പും സ്നേഹവും ഉണ്ടാകുമെന്നും

രാശിപ്പൊരുത്തം ഉണ്ടായിരുന്നാല്‍ ബന്ധുക്കള്‍ക്ക് യാതൊരു ആപത്തും ഉണ്ടാകാതെ അഭിവൃദ്ധിയെ ചെയ്യുന്നതാണെന്നും

രാശ്യാധിപപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്‍ ഉത്തമസന്താനങ്ങള്‍ ജനിക്കാനിടയാകുമെന്നും,

വശ്യപ്പൊരുത്തം ഉണ്ടായിരുന്നാല്‍ പരസ്പരം രണ്ടുപേരും തമ്മില്‍ വശ്യപ്പെടുകയും (പരസ്പരം ആകര്‍ഷിക്കപ്പെടുകയും) സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണെന്നും

രജ്ജുപ്പൊരുത്തം ഉത്തമമായാല്‍ ദീര്‍ഘമംഗല്യം ഉണ്ടാകുന്നതാണെന്നും

വേധപ്പൊരുത്തം ഉത്തമമായാല്‍ ദമ്പതികള്‍ക്ക് ദുഃഖശാന്തിവരുമെന്നും


ഇപ്രകാരം ദശവിധപ്പൊരുത്തം ദാമ്പത്യജീവിതത്തിന്റെ സുപ്രധാനമായ 10 ഘടകങ്ങളായിതീരുന്നു. അതുകൊണ്ടാണ് ഋഷിവര്യന്മാര്‍ പൊരുത്തശോധനയ്ക്ക് പ്രാധാന്യത കല്‍പിച്ചിട്ടുള്ളത്. 

വെറ്റിലയുടെ ഞരമ്പുകള്‍ (സിരകള്‍)

"സിരയാ ബുദ്ധിനാശനം". "സിരാദോഷേ തു ഗോത്രാണാം ദോഷം തത്തല്‍ വിനി൪ദ്ദിശേല്‍" എന്നെല്ലാം പറയപ്പെടുന്നു. അതിനാല്‍ ഏത് ഭാവത്തോടു ബന്ധപ്പെട്ട വെറ്റിലയിലാണോ സിരാദോഷങ്ങള്‍ കാണപ്പെടുന്നത്, ആ ഭാവം കൊണ്ട് പറയേണ്ട വ്യക്തികള്‍ക്ക് ബുദ്ധിമാന്ദ്യം ഭ്രാന്ത് ഇത്യാദിദോഷങ്ങളും, ആ ഭാവം സൂചിപ്പിക്കുന്ന കുടുംബശാഖകള്‍ക്കും നാശവും ഫലം പറയാവുന്നതാണ്. യുക്തിയോടെ ഇക്കാര്യം ഫലത്തില്‍ യോജിപ്പിച്ചുകൊള്ളുക. 

സ്ഥൂലാഭിശ്ച സിരാഭിരാത്തബലയുക് തച്ഛോഭനം പൃച്ഛതാം
ദീ൪ഘായുഷ്യകരം സുഖാ൪ത്ഥജയദം ഭാവസ്യ പുഷ്ടിപ്രദം

സാരം :-

സിരകള്‍ ബലവത്തായിരുന്നാല്‍ ആ ഭാവത്തിന് പുഷ്ടിയും, ആ ഭാവം കൊണ്ട് പറയപ്പെടേണ്ട വ്യക്തികള്‍ക്ക് ദീ൪ഘായുസ്സും സുഖസമ്പത്തും വിജയവും ഉണ്ട് എന്ന് പറയാവുന്നതാണ്.

സിരാപ൪ണം തു ശൈഥില്യം കുര്യാത്തസ്യാസ്യഹൃദ്ഭവം
ശീ൪ണം ത്വഗ്ദോഷദം തസ്യ ഭക്ഷിതേ തു സിതാസിതേ

സാരം :-

സിരകള്‍ വായ്ക്കും ഹൃദയത്തിലും ശൈഥില്യം ഉണ്ടാക്കും. ഉണങ്ങിയതോ അഥവാ പൊട്ടി കഷണങ്ങളായി ചിതറിയതോ ആയ വെറ്റില കഴിക്കുന്നത് ത്വക്ദോഷത്തെ ഉണ്ടാക്കും.

ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭാവം സൂചിപ്പിക്കുന്ന വ്യക്തികളില്‍ ഇത്തരം ഫലാനുഭവങ്ങള്‍ ഉള്ളവ൪ ഉണ്ട് എന്ന് പറയാവുന്നതാണ്. 

വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു

രാശീ രാശിപവശ്യൗ
മാഹേന്ദ്രഗണാഖ്യയോനിദിനസംജ്ഞാഃ
സ്ത്രീദീ൪ഘം ചേത്യഷ്ടൗ
വിവാഹയോഗാഃ പ്രധാനതഃ കഥിതാഃ

മദ്ധ്യമരജ്ജു൪വ്വേധ-
ശ്ചേത്യേതൗ ദോഷസംജ്ഞിതൗ യോഗൗ.

സാരം :-

വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു. (8 പൊരുത്തങ്ങളും 2 പൊരുത്ത ദോഷങ്ങളും)
  1. രാശിപൊരുത്തം
  2. രാശ്യധിപപൊരുത്തം
  3. വശ്യപൊരുത്തം
  4. മഹേന്ദ്രപൊരുത്തം
  5. ഗണപൊരുത്തം
  6. യോനിപൊരുത്തം
  7. ദിനപൊരുത്തം 
  8. സ്ത്രീദീ൪ഘം
  9. മദ്ധ്യമരജ്ജു (പൊരുത്ത ദോഷം)
  10. വേധം (പൊരുത്ത ദോഷം)
മദ്ധ്യമരജ്ജു, വേധം എന്നീ പൊരുത്തങ്ങള്‍ ദോഷപ്രദങ്ങളാകയാല്‍ വ൪ജ്ജിക്കേണ്ടവയുമാകുന്നു.

മേല്‍ പറഞ്ഞ 10 വിവാഹ പൊരുത്തങ്ങളെ കുറെകൂടി ലളിതമായ രീതിയില്‍  താഴെ പറഞ്ഞിരിക്കുന്നു.

ദിനം ഗണംച മാഹേന്ദ്രം
സ്ത്രീ ദീര്‍ഘം യോനിരേവച
രാശി രാശ്യാധിപോവശ്യം
രജ്ജുര്‍വേധം തഥൈവച.

വെറ്റിലകൊണ്ട് ഐശ്വര്യലക്ഷണവും ആയു൪നാശലക്ഷണവും

നെടും തുമ്പുകളൊത്തിട്ട് വാമദക്ഷിണകോണുകള്‍
ഒത്തുവന്നീടില്‍ നന്നേറ്റമൈശ്വര്യ ഭൂതിവ൪ദ്ധനം
നെടുന്തുമ്പുവരണ്ടീടിലത്യന്തം രോഗിയായ് വരും
ഊനം വടിവു വന്നീടില്‍ ശാപകോപാദിയുണ്ടത്
ചിലന്തിവലയും മറ്റും ആയു൪ ദോഷവുമായി വരും

സാരം :-

നീണ്ടു മനോഹരമായ താംബൂലാഗ്രത്തോട് കൂടിയതും ഇടത് വലത് എന്നിങ്ങനെ ഇരു കോണുകളും സമാന വലിപ്പത്തോട് കൂടിയതുമായ വെറ്റില ഏറ്റവും ശുഭസൂചകവും ഐശ്വര്യത്തെയും അഭിവൃദ്ധിയെയും പ്രദാനം ചെയ്യുന്നതുമാണ്. 

താംബൂലാഗ്രഹം വരണ്ടിരിക്കുന്നതായി കണ്ടാല്‍ അത് ആ വെറ്റില സൂചിപ്പിക്കുന്ന ഭാവ കൊണ്ട് ചിന്തിക്കേണ്ടതായ വ്യക്തിയുടെ അഥവാ വിഷയങ്ങളുടെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. താംബൂലാഗ്രത്തിലോ അഥവാ വെറ്റിലയ്ക്ക് പൊതുവായ ആകൃതിക്ക് കുറവുകളോ പൊട്ടലുകളോ വന്നിട്ടുണ്ട് എങ്കില്‍ അത് ആ ഭാവസൂചകമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാപകോപാദികളെയാണ് സൂചിപ്പിക്കുന്നത്. താംബൂല ലക്ഷണത്തിലെ ഭാവാല്‍ഭാവചിന്തയുമായും തല്‍ക്കാല  ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ഫലം യുക്ത്യനുസാരം സൂക്ഷ്മപ്പെടുത്തിക്കൊള്ളുക.  വ്യത്യസ്ത ഭാവ സൂചകമായ വെറ്റിലകളില്‍ കാണുന്ന ചിലന്തിവലയും മറ്റും ആ ഭാവസൂചകമായ വ്യക്തികളെ അഥവാ വിഷയങ്ങളെ ബാധിച്ചിട്ടുള്ള ആയു൪ദോഷാദികളെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാവുന്നതാണ്.

ആയു൪ഗ്രേ യശോമൂലേ ലക്ഷ്മീ൪ മദ്ധ്യേ വ്യവസ്ഥിതാ
പ൪ണമൂലേ ഭവേദ് വ്യാധിഃ പ൪ണാഗ്രേ ചായുഷഃ ക്ഷമഃ

സാരം :-

വെറ്റിലയുടെ അഗ്രഭാഗത്ത് ആയുസ്സും, കടയ്ക്കല്‍ യശസ്സും, മദ്ധ്യഭാഗത്ത് ലക്ഷ്മിയും സ്ഥിതിചെയ്യുന്നു. വെറ്റിലയുടെ കടയ്ക്കല്‍ കേടുണ്ടായിരുന്നാല്‍ രോഗവും, ആഗ്രഭാഗത്ത് കേടുണ്ടായിരുന്നാല്‍ ആയു൪നാശവും ഫലം പറയാവുന്നതാണ്. ഇത്തരം ഫലചിന്ത പ്രധാനമായും എട്ടാം ഭാവ സൂചകമായ വെറ്റിലയുമായി ബന്ധപ്പെടുത്തി വേണം. 

താംബൂലം പുഴുതിന്നാലുള്ള ഫലം

താംബൂലം പുഴുതിന്നിലും കരികിലും ഞെട്ടഗ്രമില്ലായ്കിലും
നേരേയുള്ള ഞരമ്പുതാനൊടികിലും കഷ്ടം ഫലം പൃച്ഛതാം

സാരം :-

താംബൂലം പുഴുത്തിന്നിട്ടുണ്ടെങ്കിലും, കരിഞ്ഞിരുന്നാലും, താംബൂലാഗ്രം പൊട്ടിപ്പോയി എങ്കിലും, വെറ്റിലയുടെ പ്രധാന ഞരമ്പ്‌ ഓടിഞ്ഞിരുന്നാലും ദോഷഫലം പറയേണ്ടതാണ്.

ഒന്നാം ഭാവസൂചകമായ വെറ്റിലയില്‍ പുഴുവിനെ കണ്ടാല്‍ സ൪പ്പദോഷമുണ്ടെന്ന് കരുതാം.

നാലാം ഭാവസൂചകമായ വെറ്റിലയിലാണ് പുഴുവിനെ കാണുന്നതെങ്കില്‍ ധ൪മ്മദേവതാ സ്ഥാനവുമായോ കുടുംബവുമായോ കാവുമായോ ബന്ധപ്പെട്ട സ൪പ്പദോഷങ്ങളുണ്ടാവാം.

അഞ്ചാം ഭാവസൂചകമായ വെറ്റിലയില്‍ പുഴുവിനെ കണ്ടാല്‍ സ൪പ്പദോഷം കൊണ്ട് സുതക്ഷയം (പുത്രനാശം) സംഭവിക്കും.

ഇങ്ങനെ ഓരോ ഭാവവുമായി ബന്ധപ്പെട്ട് സ൪പ്പദോഷാദികള്‍ പുഴുവിനെ കണ്ടാലും അഥവാ പുഴുതിന്ന വെറ്റില കണ്ടാലും ചിന്തിച്ചുകൊള്ളുക. 

വിവാഹ പൊരുത്ത പരിശോധനയിലെ പരിമിതികള്‍

വിവാഹ പൊരുത്തശോധനയിലെ പ്രധാന അടിസ്ഥാനം നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങളുടെ അടിസ്ഥാനം ചന്ദ്രനും, അതുപോലെ രാശിപ്പൊരുത്തത്തിലും രാശ്യാധിപപ്പൊരുത്തത്തിലും ചന്ദ്രാധിഷ്ഠിത രാശിയുമാണ് അടിസ്ഥാനം.

 പൊരുത്തശോധനയില്‍ നവാംശാധിപന്‍, ഭാവാധിപന്‍, ഗ്രഹയോഗം, ഗ്രഹദൃഷ്ടി, സ്ത്രീപുരുഷ നക്ഷത്രാധിപന്‍ ഇവരെ കണക്കാക്കിക്കാണുന്നില്ല. ഇതു വലിയ കുറവാണ്. പൊരുത്തശോധനയോടൊപ്പം സ്ത്രീപുരുഷ ജാതകപൊരുത്തം കൂടി നോക്കിയാലെ ദമ്പതികളുടെ യോജിപ്പിനെ കുറിച്ചുള്ള തീരുമാനം പൂ൪ണ്ണമാകു. സ്ത്രീപുരുഷന്മാരുടെ ജാതകം നല്ലപോലെ പരിശോധിച്ച് അവരുടെ ആരോഗ്യം, മനഃസ്ഥിതി, ആയുസ്സ്, സാമ്പത്തികം, ഭാഗ്യം, സന്താനം, പരസ്പരധാരണ, യോജിപ്പ്, അഭിരുചി മുതലായവയിലും കൂടി പൊരുത്തം ഉണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതാണ്. സ്ത്രീപുരുഷജാതകങ്ങളില്‍ ദീ൪ഘായുസ്സും പരസ്പരയോജിപ്പും സാമ്പത്തികആനുകൂല്യവും ഉണ്ടാകുമെങ്കില്‍ പൊരുത്തം കുറവായാലും ആ ജാതകങ്ങള്‍ യോജിപ്പിക്കാം. പൊരുത്തം ഉണ്ടെങ്കിലും ആയു൪ബലവും പരസ്പരധാരണയും സാമ്പത്തിക ഭദ്രതയും സന്താനഭാഗ്യവും ജീവിതസുഖവും ഇല്ലാത്ത ജാതകങ്ങള്‍ യോജിപ്പിക്കരുത്.

പൊരുത്തശോധനയില്‍ സ്ത്രീപുരുഷ ജന്മലഗ്നങ്ങളെപ്പറ്റിയും ലഗ്നാധിപന്മാരെപ്പറ്റിയും, നക്ഷത്രാധിപന്മാരെപ്പറ്റിയും കൂടി പ്രധാനമായി ചിന്തിക്കേണ്ടതാണ്. വിശേഷിച്ചും ലഗ്നാധിപസ്ഥിതി, ലഗ്നാധിപമൈത്രി, നക്ഷത്രാധിപമൈത്രി ഇവ വളരെ പ്രധാനമായി ആലോചിക്കേണ്ടതാണ്.

സ്ത്രീപുരുഷന്മാരുടെ ആയുസ്സ്, ആരോഗ്യം, സാമ്പത്തിക സ്ഥിതി, സ്വഭാവശുദ്ധി, ഭാവി, സന്താനഭാഗ്യം, പരസ്പര സ്നേഹം, അഭിരുചികള്‍ എന്നിവ ലഗ്നശോധന, വിവിധ ഭാവധിപരിശോധന കൊണ്ടേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. പൊരുത്തശോധന കൊണ്ട് മാത്രം ഇത് വ്യക്തമാകുകയില്ല.

പൊരുത്തശോധനയില്‍ പ്രാധ്യാന്യം നക്ഷത്രങ്ങള്‍ക്കാണെന്ന് പറഞ്ഞുവല്ലോ. പലപ്പോഴും ജ്യോതിഷിയുടെ കൈയില്‍ വരുന്ന സ്ത്രീപുരുഷജതകങ്ങളില്‍ നക്ഷത്ര പാദങ്ങള്‍ മാത്രമല്ല പലപ്പോഴും നക്ഷത്രങ്ങള്‍ തന്നെയും തെറ്റായിട്ടാണ് അടയാളപ്പെടുത്തികാണുന്നത്. ഇവയിലെ ശരി തെറ്റ് നോക്കാതെയാണ് പലപ്പോഴും പൊരുത്തശോധന നടത്തി വിവാഹം ഉറപ്പിക്കുന്നത്. ഫലം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

വിവാഹ പൊരുത്തശോധനയും ജാതക പരിശോധനയും പൂ൪ത്തിയാക്കി വിവാഹ നിശ്ചയം ചെയ്യുന്നതിനുമുമ്പെ ഇവരുടെ വിവാഹം അനുകൂലമായിരിക്കുമോ എന്ന് പ്രശ്നം വെച്ചുനോക്കുന്നതു കുറച്ചു കൂടി സൂക്ഷ്മമായിരിക്കും. പ്രശ്നത്തില്‍ ശുഭഗ്രഹങ്ങളുടെ സ്ഥിതി വിവാഹഭാവത്തിന് അനുകൂലമായി വന്നാല്‍ വിവാഹത്തിന് അനുകൂലമായിരിക്കും. നേരെമറിച്ച് പാപഗ്രഹങ്ങള്‍ ലഗ്നത്തിന്‍റെ 3,6,8,12  എന്നീ ഭാവങ്ങളില്‍ നിന്നാല്‍ പൊരുത്തമുണ്ടെങ്കിലും ആ വിവാഹം അനുകൂലമല്ലെന്നു തീരുമാനിക്കണം.

ജാതകങ്ങള്‍ നോക്കി പൊരുത്തശോധന നടത്തുന്ന സമയത്തും, വിവാഹപ്രശ്നസമയത്തും ചുറ്റുപാടും നടക്കുന്ന നിമിത്തങ്ങളേയും ശകുനങ്ങളേയും ദൈവജ്ഞന്‍റെ ശ്വാസഗതിയേയും കൂടി ശ്രദ്ധിക്കണം. അനുകൂല ശകുനമോ നിമിത്തമോ കണ്ടാല്‍ വിവാഹാനുകൂല്യവും പ്രതികൂല ശകുനമോ നിമിത്തമോ കണ്ടാല്‍ വിവാഹപ്രാതികൂല്യവും ചിന്തിക്കണം.

വിവാഹ പൊരുത്ത നിയമങ്ങളില്‍ ചിലവയില്‍  പരസ്പര വിരോധം കാണുന്നുണ്ട്. മാത്രമല്ല ഈ നിയമങ്ങളെ പലതരത്തില്‍ വ്യാഖ്യാനിച്ച് ഏത് സ്ത്രീ ജാതകത്തെ വേണമെങ്കിലും ഏത് പുരുഷ ജാതകത്തോട് കൂടി ചേ൪ക്കാനും ബുദ്ധിമാനായ ജ്യോതിഷിക്ക് സാധിക്കും എന്ന അവസ്ഥയാണിന്ന്. ഈ സന്ദ൪ഭങ്ങളില്‍ വിവാഹപ്രശനം വെച്ച് വേണം ഒരു നിശ്ചിത തീരുമാനത്തിലെത്തേണ്ടത്.

കൂടാതെ ചില പൊരുത്തങ്ങള്‍ അനുകൂലമല്ലെന്ന് കണ്ടാലും അവയ്ക്ക് പരിഹാരമായുള്ള മറ്റു പൊരുത്തങ്ങള്‍ സ്ത്രീ പുരുഷ ജാതകങ്ങളില്‍ കണ്ടാല്‍ ആ പൊരുത്ത ദോഷത്തിനെ കണക്കിലെടുക്കേണ്ട കാര്യവുമില്ല. ഉദാഹരണമായി ഒരു ജാതകത്തില്‍ യോനി പൊരുത്തമില്ലെന്നു വിചാരിക്കുക. ആ ജാതകത്തില്‍ വശ്യപൊരുത്തം ഉണ്ടെങ്കില്‍ യോനി പൊരുത്ത ദോഷത്തിന് പരിഹാരമാകും. 

വെറ്റിലയില്‍ സുഷിരം ഉണ്ടായിരുന്നാല്‍ ഫലം

ദ്വാരേ താംബൂലപത്രേ ഭവതി ഖലു നൃണാം
പൂ൪വ്വപുണ്യസ്യ ദോഷോ

വഹ്നേ൪ഭീതിശ്ച ഭൂമിസുരകൃതസകലാ-
ദ്യാമയപ്രേതകോപാഃ

നാഗേ നിന്ദ്യം ച ഭൂമീരുഹവിടപഹതിം
പുഷ്പവല്ലീവിപത്തിം

കൃത്വാ ഭോഗീന്ദ്രശാപാദധിഗതപിടകം
ദേവമ൪ത്യേഷു വാച്യം.

സാരം :-

വെറ്റിലയില്‍ ദ്വാരമുണ്ടെങ്കില്‍ ജനങ്ങളുടെ പൂ൪വ്വപുണ്യക്ഷയത്തേയും അഗ്നിഭീതിയേയും രാജകോപത്തേയും അധികാരസ്ഥാനങ്ങളുടെ അപ്രീതിമൂലമുണ്ടാകുന്ന പ്രയാസങ്ങളേയും, പലവിധങ്ങളായ രോഗപീഡകളേയും പ്രേതബാധയേയും, സ൪പ്പനാശത്തേയും, വൃക്ഷശിഖരങ്ങളുടെ നാശത്തേയും, പുഷ്പവള്ളികളുടെ നാശത്തേയും, കാവ് മുതലായവ നശിപ്പിച്ചത് നിമിത്തമുണ്ടായ സ൪പ്പശാപത്തേയും അത് ഹേതുവായി ഉണ്ടാകുന്ന ചൊറി, ചിരങ്ങ് മുതലയാവയേയും പറയണം. സ൪പ്പം കാമത്തിന്‍റെ പ്രതീകമാകയാല്‍, ഇവിടെ "ഭോഗീന്ദ്രശാപദധിഗത പീടകം" എന്ന് പറഞ്ഞിരിക്കുന്നതിനെ, അതിധികമായ കാമവും കാമപൂരണത്തിനുള്ള ശ്രമങ്ങളും (വേശ്യാസംഗം മുതലായവ) നിമിത്തം ഉണ്ടായ ഗുഹ്യരോഗങ്ങളും ചൊറി, ചിരങ്ങ് മുതലായ ത്വക് രോഗങ്ങളും എന്ന് വ്യക്തിപ്രശ്നത്തില്‍ യുക്ത്യനുസാരം വ്യാഖ്യാനിക്കാവുന്നതാണ്‌. ഇപ്രകാരം ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവത്തിന് അനുയോജ്യമായ ഫലങ്ങള്‍ മാത്രം വെറ്റിലയുടെ ഇത്തരം ലക്ഷണങ്ങളില്‍ നിന്നും പറയപ്പെടണമെന്നും ശേഷം ഫലങ്ങള്‍ താംബൂലാരൂഢം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹനിലയും അതേ ഫലത്തെ സൂചിപ്പിക്കുന്നു എങ്കില്‍ മാത്രമേ പറയപ്പെടാന്‍ പാടുള്ളൂ എന്നും അറിഞ്ഞിരിക്കണം. ഏതൊരു ഭാവസംബന്ധിയായ വെറ്റിലയിലാണോ മ്ലാനിക്ഷത്യാദി ദോഷലക്ഷങ്ങള്‍ ഉള്ളത്, ആ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്ന ഫലങ്ങള്‍ മാത്രമല്ല, ആ ഭാവസംബന്ധിയായ മറ്റു ദോഷങ്ങളും തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി പറയേണ്ടതാണ്.

സരന്ധ്രം പൂ൪വ്വഭാഗേ തു താംബൂലേ വനദേവതാ
യമരന്ധ്രേ കുജപ്രേതോ ഭ്രൂണപ്രേതോƒഥവാ ഭവേത്
വാരുണേ തു ജലപ്രേതോ ധനദെ വിത്തവൈരജഃ
മദ്ധ്യേത്വാകാശപാശാദിസംഭൂതപ്രേതസഞ്ചയഃ

സാരം :-  

താംബൂലത്തിന്‍റെ അഗ്രഭാഗത്തിങ്കല്‍ ദ്വാരമുണ്ടെങ്കില്‍ വനദേവതയേയും, തെക്കുഭാഗത്ത്‌ ദ്വാരമുണ്ടെങ്കില്‍ ദു൪മൃതി പ്രേതത്തിനേയും, പടിഞ്ഞാറ് ഭാഗത്ത് ദ്വാരമുണ്ടെകില്‍ ജലമൃതി പ്രേതത്തേയും, വടക്കുഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ ധനസംബന്ധമായ വൈരാഗ്യത്തേയും, മദ്ധ്യഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ പാശമൃതി (തൂങ്ങി മരണം) മുതലായവ സംഭവിച്ചിട്ടുള്ള പ്രേതബാധകളെയും പറയണം.

രണ്ടാം ഭാവസംബന്ധിയായ വെറ്റിലയുടെ കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന അഗ്രഭാഗത്ത് ദ്വാരമുണ്ടെങ്കില്‍ "താംബൂലാഗ്രേ നിവസതി രമാ" എന്നുകൂടി ഉണ്ടായിരിക്കയാല്‍ ധനസംബന്ധമായ ദോഷങ്ങളും ദാരിദ്രവും പ്രവചിക്കപ്പെടാറുണ്ട്. വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടെങ്കില്‍ അത് മൂലക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യാഖ്യാനിക്കാം. ബിംബം, അഷ്ടബന്ധം തുടങ്ങിയവയെ സൂചിപ്പിക്കുന്ന വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടായിരുന്നാല്‍ - തല്‍ക്കാല ഗ്രഹസ്ഥിതികൂടി അനുകൂലമെങ്കില്‍ - ബിംബത്തിന്‍റെയും അഷ്ടബന്ധത്തിന്‍റെയും ദോഷമായി വ്യാഖ്യാനിക്കാവുന്നതാണ്. ക്ഷേത്രത്തിനു വെളിയില്‍ കാവിനോടും കാടിനോടും അനുബന്ധിച്ചുള്ള ദേവതകളെയാണ് "വനദേവത" എന്ന് പറയുന്നത്. ശാസ്താവ്, നാഗ൪ തുടങ്ങിയവ൪ വനദേവതകളാണ്. മാടന്‍, യക്ഷി തുടങ്ങി പല ക്ഷേത്രങ്ങളിലും ധാരാളമായി കാണുന്ന മിക്ക ദേവതകളേയും വനദേവതാ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ്. തെക്കുഭാഗത്ത്‌, അതായത് കിഴക്കോട്ട് തിരിച്ചുവെച്ചിരിക്കുന്ന വെറ്റിലയുടെ വലതുഭാഗത്ത് സുഷിരമുണ്ടായിരുന്നാല്‍ (കുജന്‍ - "കു"വില്‍ നിന്ന് അതായത് ഭൂമിയില്‍ നിന്ന് ജനിച്ചവ൪ എന്ന൪ത്ഥമുണ്ടായിരിക്കയാല്‍) ഭൂമി സംബന്ധമായ കാരണങ്ങളാല്‍ ഉണ്ടായ കുഴപ്പങ്ങള്‍ നിലവിലുണ്ട് എന്ന് പറയാം. കൂടാതെ ഭ്രൂണം ഏതൊന്നിന്‍റെയും ഉത്ഭവത്തെ സൂചിപ്പിക്കുന്നതാകയാല്‍ തദ്ഭാവ സംബന്ധിയായ ഏതോ കാര്യത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട ദുരിതങ്ങളാണ് എന്ന് കരുതാവുന്നതാണ്. ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവംകൊണ്ട് ചിന്തിക്കാവുന്ന വ്യക്തികളുടെ കുടുംബങ്ങളിലെ ഗ൪ഭം അലസല്‍, ബാലമരണം എന്നിവയും അവ സൂചിപ്പിക്കുന്നതായും വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. നാലാം ഭാവ സൂചകമായ വെറ്റിലയുടെ കടയ്ക്കല്‍ (പടിഞ്ഞാറുഭാഗത്ത്) സുഷിരമുണ്ട് എങ്കില്‍, ആയത് കിണ൪ കുളം ഇത്യാദി ജലസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മരണദോഷങ്ങളെ സൂചിപ്പിക്കുന്നതായി കരുതാം. ഇടതുഭാഗത്താണ് (വടക്കുഭാഗം) സുഷിരമെങ്കില്‍ ധനലാഭവുമായി ബന്ധപ്പെട്ട വൈരാഗ്യങ്ങള്‍ ഉണ്ടെന്ന് പറയണം. ദേവലന്‍ (ശാന്തിക്കാരന്‍), ഭക്തജനങ്ങള്‍, ശത്രുക്കള്‍ ഇത്യാദിയായി അനുയോജ്യമായ ഏതിനെയെങ്കിലും സൂചിപ്പിക്കുന്ന വെറ്റിലയുടെ മദ്ധ്യഭാഗത്ത് സുഷിരമുണ്ടെങ്കില്‍ തൂങ്ങിമരണം മുതലായവ പറയാവുന്നതാണ്. കൂടാതെ വൃഥാഭിമാനജന്യങ്ങളായ പ്രശ്നങ്ങളും നിലവിലുണ്ടാവാം. ഭാവചിന്തയുമായും തല്‍ക്കാല ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ചിന്തിച്ച് ഫലങ്ങള്‍ സൂക്ഷ്മപ്പെടുത്തിക്കൊള്ളണം.

പൊരുത്തത്തിന്‍റെ അ൪ത്ഥം

പൊരുത്തം എന്ന വാക്കിന്‍റെ  യോജിപ്പ് എന്നാണ്. സംസ്കൃതത്തില്‍ ഇതിന് "മേലാപകം" അഥവാ "ആനുകൂല്യം" എന്നും ഇംഗ്ലീഷില്‍ Matching എന്നും പറയുന്നു. ജാതകദൃഷ്ട്യാ ഒരു പുരുഷനും സ്ത്രീക്കും പരസ്പരം പതിപത്നികള്‍ ആയിരിക്കുവാന്‍ യോജിക്കുന്ന ലക്ഷണങ്ങളുണ്ടോ, അവ൪ക്ക് സന്തോഷപൂ൪ണ്ണമായി ജീവിക്കുവാന്‍ കഴിയുമോ, അവ൪ക്ക് സന്താനങ്ങള്‍ ഉണ്ടാകുമോ, അവ൪ പരസ്പരം കലഹിക്കാതിരിക്കുമോ, ഭാവിയില്‍ അവ൪ക്ക് എന്തെങ്കിലും ക്ലേശാനുഭവങ്ങള്‍ ഉണ്ടാകുമോ, ഈ ജാതകങ്ങള്‍ യോജിപ്പിക്കാമോ എന്ന് കണ്ടുപിടിക്കുന്നതാണ് പൊരുത്തശോധന. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദമ്പതികളുടെ ജാതകത്തില്‍ കാണുന്ന ലഗ്ന രാശി നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി പൊരുത്തം ഉണ്ടെന്നു ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ വിവാഹം കഴിക്കാവു എന്ന് ശാസ്ത്രം അനുശാസിക്കുന്നു. അതനുസരിച്ച് ഇന്ന് 90 ശതമാനം വിവാഹങ്ങളും പൊരുത്തം നോക്കിയിട്ടാണ് നിശ്ചയിക്കപ്പെടുന്നത്. ഇതില്‍ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്ന പൊരുത്തങ്ങളുടെ എണ്ണത്തില്‍ തന്നെ വൈവിധ്യമുണ്ട്.

വിവാഹത്തില്‍ മാത്രമല്ല ജീവിതത്തില്‍ ഏതെങ്കിലും രംഗത്ത് രണ്ടു വ്യക്തികള്‍ പ്രവ൪ത്തിക്കുന്നുണ്ടെങ്കില്‍ (Partnership) അവിടെയെല്ലാം പൊരുത്തനിയമങ്ങള്‍ യോജിപ്പിക്കാവുന്നതാണ്. വീടിനും വീട്ടില്‍ താമസിക്കുന്ന വ്യക്തിക്കും, മന്ത്രത്തിനും മന്ത്രം ജപിക്കുന്ന സാധകനും തമ്മിലും പൊരുത്തം ഉണ്ടോ എന്നും നോക്കാറുണ്ട്.

വിവാഹ പൊരുത്തം പരിശോധനയില്‍ ശ്രദ്ധിക്കണം

വിവാഹ പൊരുത്തശോധനയില്‍ സസൂക്ഷ്മം ശ്രദ്ധിക്കപ്പെടേണ്ട ചില വസ്തുതകള്‍ ഉണ്ട്.പൊരുത്തശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന ജാതകങ്ങളുടെ "സൂക്ഷ്മത" ആദ്യമേ തിട്ടപ്പെടുത്തണം. (ജാതകത്തില്‍ പല തെറ്റുകളും കണ്ടേയ്ക്കാം. അതിനാല്‍ ജനനസമയം വച്ച് പുതിയ ഗ്രഹനില ഉണ്ടാക്കുന്നതായിരിക്കും ഉത്തമം). സ്ത്രീയുടേയും പുരുഷന്‍റെയും ജാതകങ്ങള്‍ വെവ്വേറെ പരിശോധിച്ച് ഓരോന്നിലും ആയുസ്സ്, ആരോഗ്യസ്ഥിതി, സാമ്പത്തികസ്ഥിതി, ഭാഗ്യസ്ഥിതി, കലഹം, സന്താനയോഗം, പരസ്പരധാരണ, സ്വഭാവം, ദൗ൪ബല്യങ്ങള്‍, ദശാസന്ധി തുടങ്ങിയവയെ കണക്കിലെടുക്കണം. നക്ഷത്രപൊരുത്തം, ജാതകപൊരുത്തം മുതലായവ പിന്നീട് മാത്രമേ പരിശോധിക്കേണ്ടതുള്ളു. പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന ജാതകങ്ങളില്‍ ശരിയായ ഗ്രഹസ്ഫുടം, നവാംശകം, അഷ്ടവ൪ഗ്ഗം ഇവ നി൪ബന്ധമായും ഉണ്ടായിരിക്കണം. (ചന്ദ്രാഷ്ട വ൪ഗ്ഗമെങ്കിലും വേണം). രണ്ടു ജാതകങ്ങളിലുള്ള 7,8 എന്നീ ഭാവങ്ങളുടെ ബലം കണ്ടറിയണം. ഇത്രയുമായാല്‍ നക്ഷത്രപൊരുത്തം, ജാതകപൊരുത്തം, ദശാപൊരുത്തം തുടങ്ങിയവ പരിശോധിക്കാവുന്നതാണ്.

വെറ്റില കീറിയിരുന്നാലുള്ള ഫലം

ഛിന്നെ താംബൂലപത്രെ ധനവിഭവകൃതൗ വൈര-
ബന്ധൊ ബലീയാന്‍

തത്രത്യാനാം നരാണാം നിരവധികവിരോധോƒ-
ഖിലപ്രേതതത്വാത്

ദേവാനാം മൂലഭാജാം ഭവതി ഖലു ശിലാ-
ദാരുഭേദോƒശുചിത്വം

തേനാരിഷ്ടം ജനാനാം ഭവതി ബഹുവിധം
ഹൃത്തബാധാവിധേയാ. 

സാരം :- 

വെറ്റില ഛിന്നമായിരുന്നാല്‍ - അതാത് വെറ്റിലയില്‍ പൊട്ടല്‍ അഥവാ കീറലുണ്ടായിരുന്നാല്‍ - ധനവിഭവങ്ങള്‍ ഹേതുവായുള്ള വലുതായ ശത്രുതയും, ആ പ്രദേശവാസികളുടെ പലവിധത്തിലുള്ള വിരോധങ്ങളും, പ്രേതബാധാദി ദോഷങ്ങളും, ദേവന്മാരുടെ മൂലക്ഷേത്രത്തിലുള്ള അശുദ്ധിയും, ദേവബിംബങ്ങളുടേയും പൊട്ടലും ജീ൪ണ്ണതയും പറയണം. ഈ കാരണങ്ങള്‍ കൊണ്ട് തദ്ദേശവാസികളായ ജനങ്ങള്‍ക്ക് പലവിധത്തിലുള്ള അരിഷ്ടതകളേയും മനോദുഃഖങ്ങളെയും പറയുകയും വേണം.

താംബൂല ലക്ഷണങ്ങളെ താംബൂലലഗ്നം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി മാത്രമേ ഇത്തരം ഫലങ്ങള്‍ ഉറപ്പിച്ചു പറയാവു. ഏതൊരു ഭാവത്തെക്കുറിച്ചാണോ ചിന്തിക്കുന്നത് ആ ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയുടെ ലക്ഷണങ്ങളേക്കാള്‍ തല്‍ക്കാല ഗ്രഹസ്ഥിതിയാണ് ജ്യോതിഷിക്ക് ഫലങ്ങളെ സ്പഷ്ടമായി കാണിച്ചുകൊടുക്കുന്നത്. ആകയാലാണ് താംബൂല പ്രശ്നത്തില്‍ താംബൂല ലക്ഷണങ്ങളെക്കാള്‍ പ്രാധാന്യം താംബൂല ലഗ്നം തുടങ്ങിയുള്ള തല്‍ക്കാല ഗ്രഹസ്ഥിതിക്ക് നല്‍കിയിരിക്കുന്നത്. താംബൂലലക്ഷണങ്ങളും താംബൂലലഗ്നം തുടങ്ങിയുള്ള തല്‍ക്കാലഗ്രഹസ്ഥിതിയും പരസ്പര പൂരകങ്ങളാണെന്ന് കരുതണം.

രണ്ടാം ഭാവസൂചകമായ വെറ്റിലയില്‍ പൊട്ടല്‍ ഉണ്ടായിരുന്നാല്‍ (വെറ്റില ഛിന്നമായിരുന്നാല്‍) ആ കുടുംബത്തില്‍പ്പെട്ട ആരെങ്കിലും അന്യജാതിയിലോ മതത്തിലോ പോയിട്ടുണ്ടെന്ന് (തത്രത്യാന്യാം) ഫലം പറയാവുന്നതാണ്, രാണ്ടാംഭാവ സൂചകമായ വെറ്റിലയുടെ ഇടതുഭാഗത്ത്, 3-7-11 ഭാവസൂചകമായ ഭാഗത്ത്, പൊട്ടലുണ്ടായിരുന്നാലാണ് ഈ ഫലം ഉറപ്പിച്ച് പറയേണ്ടത്. ഇത്തരത്തില്‍ താംബൂല ലക്ഷണങ്ങളെ വിവിധ ഭാവങ്ങളുമായി ബന്ധപ്പെടുത്തേണ്ടതെപ്രകാരമാണെന്ന് വളരെ ചിന്തിച്ച് നിശ്ചയിക്കേണ്ടതാണ്. അപ്പോള്‍ മാത്രമേ ഉറപ്പോടെ താംബൂലലക്ഷണങ്ങള്‍ നിരീക്ഷിച്ച് ഫലപ്രവചനം നടത്താന്‍ സാധിക്കൂ. 

വിവാഹ പൊരുത്തം നോക്കുന്നത് എന്തിന്?

ഗംഗാ യമുനാ നദികള്‍  രണ്ടു ദിക്കുകളില്‍ നിന്ന് ഒഴുകി വന്ന് ഒരുമിച്ച് ഒന്നായി ഒഴുകുന്നതുപോലെയാണ് രണ്ടു കുടുംബത്തില്‍ നിന്നും വരുന്ന സ്ത്രീയും പുരുഷനും വിവാഹത്തിനുശേഷം ഒരുമിച്ച് ജീവിക്കുന്നത്. വിവാഹത്തോടൊപ്പം അവ൪ രണ്ടുപേരുടേയും പ്രത്യേക വ്യക്തിത്വം മാറി പുതിയ മൂന്നാമതൊരു ഗുണമാണ് അവരില്‍ പ്രത്യേക്ഷപ്പെടുന്നത്. മഞ്ഞളും ചുണ്ണാമ്പും ഒന്നുചേരുമ്പോള്‍ അവ സ്വന്തം നിറങ്ങള്‍ കൈവിട്ട് പുതിയ ചുവപ്പുനിറം സ്വീകരിക്കുന്നതിനോട് സ്ത്രീ പുരുഷ ബന്ധത്തെ താരതമ്യപെടുത്താം. വിവാഹത്തിനുശേഷം ഭ൪ത്താവിന്‍റെ ഗൃഹം സ്ത്രീയുടെ ഗൃഹമാകുന്നു. ഭ൪ത്താവിന്‍റെ മാതാപിതാക്കള്‍ സ്വന്തം മാതാപിതാക്കളെപ്പോലെയാകുന്നു. ഭ൪ത്താവിന്‍റെ ധനം സ്വന്തം ധനമാകുന്നു. ഭ൪ത്താവിന്‍റെ ലാഭം സ്വന്തം ലാഭമാകുന്നു. ഭ൪ത്താവിന്‍റെ സുഖദുഃഖങ്ങള്‍ സ്ത്രീയുടെ സുഖദുഃഖങ്ങളാകുന്നു. മാനവരാശിയുടെ നിലനില്‍പ്പിനുവേണ്ടി ഇവരില്‍ പ്രകടമാകുന്ന ലൈംഗികാഗ്രഹങ്ങളെ പൂ൪ത്തിയാക്കാന്‍ ഇവ൪ പരസ്പരം സഹകരിക്കുന്നതിന്‍റെ ഫലമായി സന്താനോല്‍പാദനം നടക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഭ൪ത്താവിന്‍റെ എല്ലാ അനുഭവങ്ങളും സ്ത്രീയുടെ സ്വന്തം അനുഭവങ്ങളായി മാറുന്നു. വിശേഷിച്ചും ഭാരതീയമായ കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഭ൪ത്താവിന്‍റെ ഗൃഹത്തില്‍ വരുന്ന സ്ത്രീയ്ക്ക് എല്ലാമെല്ലാം ഭ൪ത്താവിന്‍റെ ഗൃഹം തന്നെയാണ്. ക്രമേണ സ്ത്രീ ഭ൪ത്താവിന്‍റെ ഗൃഹത്തിന്‍റെ ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്നു. മാതൃഗൃഹവും പിതൃഗൃഹവുമെല്ലാം ഓ൪മ്മയില്‍ മാത്രം തങ്ങുന്ന കാര്യങ്ങളായി മാറുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വിവാഹത്തിനുശേഷം ഭ൪തൃജാതകവും പത്നീജാതകവും ഒന്നായിതീരുന്നു. പത്നിയുടെ (ഭാര്യയുടെ) ജാതകത്തില്‍ ഏഴാം ഭാവം ഭ൪ത്താവിന്‍റെ ലഗ്നമായും ഭ൪തൃജാതകത്തില്‍ ഏഴാം ഭാവം ഭാര്യയുടെ ലഗ്നമായും മാറുന്നു. ഇന്നാണെങ്കില്‍ കൂട്ടുകുടുംബ വ്യവസ്ഥ ക്ഷയിച്ചു വരുന്ന ചുറ്റുപാടില്‍ ഭാര്യാഭ൪ത്താക്കന്മാ൪ ദേശാന്തരത്തില്‍ തനിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഈ പരസ്പരാശ്രയാനുഭവങ്ങള്‍ക്ക് പ്രസക്തി കുറേകൂടി വ൪ദ്ധിക്കുന്നു.

ഇങ്ങനെ പുരുഷജാതകത്തെ പുരുഷന്‍റെ സ്വഭാവവിശേഷങ്ങളുടെയും ഭാവി അനുഭവങ്ങളുടെയും സംപൂ൪ണ്ണവിവരണമായും, സ്ത്രീജാതകത്തെ സ്ത്രീയുടെ സ്വഭാവവിശേഷങ്ങളുടെയും ഭാവി അനുഭവങ്ങളുടെയും സംപൂ൪ണ്ണ വിവരണമായും, വിവാഹശേഷം രണ്ടു ജാതകങ്ങളും ഒന്നുചേ൪ന്ന് ഒരേ ഫലങ്ങള്‍ അനുഭവിക്കുന്നതായും സങ്കല്‍പ്പിച്ചുകൊണ്ടാണ് പൊരുത്തശോധനയുടെ നിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പൊരുത്തമില്ലാത്ത ജാതകങ്ങളെ യോജിപ്പിക്കുന്നത് പാപമാണെന്ന് മാത്രമല്ല രണ്ടു ജീവിതങ്ങളെ പാഴാക്കല്‍ കൂടിയാണ്. നല്ല മോരിനെ പിത്തള പാത്രത്തിലൊഴിക്കുന്നതിനോടാണ് ഈ പ്രക്രിയയെ പണ്ഡിതന്മാ൪ താരതമ്യപ്പെടുത്തിയിട്ടുള്ളത്. യോജിക്കാത്ത ഭാര്യ യോജിക്കാത്ത പുരുഷനുമായും യോജിക്കാത്ത പുരുഷന്‍ യോജിക്കാത്ത സ്ത്രീയുമായും ബലം പ്രയോഗിച്ചോ, നി൪ബന്ധബുദ്ധികൊണ്ടോ, അറിവില്ലായ്മകൊണ്ടോ യോജിപ്പിക്കപ്പെട്ടാല്‍ രണ്ടുപേരുടെ ജീവിതം വ്യ൪ഥമാകും. സംഭോഗത്തിന് മാത്രമുള്ള വെറും ശാരീരിക ബന്ധമല്ല വിവാഹം. മനുഷ്യദമ്പതികളുടെ ബന്ധത്തേയും പക്ഷിമൃഗാദികളുടെ ശരീരസംയോഗം പോലെ വ്യാഖ്യാനിക്കുന്നവരോട് ഒരു കാര്യമേ ചോദിക്കാനുള്ളു. പക്ഷിമൃഗാദികള്‍ പാതിവ്രതം പാലിക്കാറില്ല എന്ന അടിസ്ഥാനത്തില്‍ സ്വന്തം ഭ൪ത്താവോ ഭാര്യയോ അവയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് ഇന്നത്തെ മനുഷ്യന് എത്രത്തോളം ഇഷ്ടപ്പെടും. വിവാഹത്തെ അഥവാ സ്ത്രീപുരുഷ ബന്ധത്തെ നിയന്ത്രിക്കുന്ന മറ്റു ചില അദൃശ്യഘടകങ്ങള്‍ കൂടിയുണ്ട്. ഭാര്യയും ഭ൪ത്താവും ജീവിതത്തിലെ സുഖദുഃഖങ്ങള്‍ പരസ്പരം തുല്യമായും ആത്മാ൪ത്ഥമായും ഉള്ളുതുറന്നും പങ്കിടുന്നത് സ്നേഹത്തില്‍ക്കൂടിയാണ്. ഈ ബന്ധം ലൈംഗീക സുഖലാഭത്തിനും കൂടി പ്രയോജനപ്പെടുന്നെങ്കിലും അതുമാത്രമല്ല ഈ ബന്ധത്തിന്‍റെ ലക്‌ഷ്യം. ജനനേന്ദ്രിയ ശേഷി നശിച്ച വൃദ്ധ ദമ്പതികളുടെ പരസ്പര സ്നേഹവും, സമ൪പ്പണ ബുദ്ധിയും, സേവനതാല്‍പര്യവും കാണുമ്പോള്‍ മാത്രമേ ഈ ബന്ധത്തിന്‍റെ പ്രത്യേകത മനസ്സിലാകൂ. പ്രതിഫലം പറ്റിക്കൊണ്ട്‌ ലൈംഗികസുഖലാഭത്തിന് കൂട്ടുനില്‍ക്കുന്ന ഒരു വേശ്യയ്ക്ക് ഒരിക്കലും ജീവിതാന്ത്യം വരെ ഒരു സഹധ൪മ്മിണിയായി വിശേഷിച്ചും വൃദ്ധാവസ്ഥയില്‍ ജീവിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് തന്നെയാണ് ഭാരതീയ ജ്യോതിഷത്തില്‍ സ്ത്രീപുരുഷബന്ധത്തെ പവിത്രവും ദിവ്യവുമായി കണക്കാക്കിവരുന്നത്. വിവാഹപൊരുത്തശോധനയിലും ദാമ്പത്യത്തെ ഈ ദൃഷ്ടികോണില്‍ക്കൂടി വേണം കാണാന്‍.

ജാതകപൊരുത്തം നോക്കി വിവാഹം വിശ്ചയിക്കുന്ന സമ്പ്രദായത്തെ തള്ളിപ്പറയുന്ന ഒരു പ്രവണത ഇന്ന് ചില ഭാഗങ്ങളില്‍ കാണുന്നുണ്ട്. വിവേകശൂന്യമായ ഒരു കാല്‍വെയ്പാണ് ഇത്. സ്ത്രീ പുരുഷന്മാ൪ തമ്മില്‍ പരിചയപ്പെട്ടു നടക്കുന്ന വിവാഹമാണ് നല്ലതെന്നും ജാതകപൊരുത്തം നോക്കി ചെയ്യുന്ന വിവാഹത്തില്‍ വലിയ യുക്തി ഇല്ലെന്നും വാദിക്കുന്നവ൪ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

സ്ത്രീ പുരുഷന്മാ൪ എത്ര അടുത്തു പരിചയിച്ചാലും അറിയാന്‍ സാധിക്കാത്തതും പരസ്പരം മറച്ചുവയ്ക്കാന്‍ കഴിയുന്നതുമായ പല വൈകല്യങ്ങളുമുണ്ട്.
  1. രഹസ്യ രോഗങ്ങള്‍
  2. ഹൃദ്രോഗം
  3. അപസ്മാരാദിരോഗങ്ങള്‍
  4. കുടുംബദോഷം
  5. ഋണബാധ്യത (കടം)
  6. ലഹരിപ്രിയം (മദ്യപാനം, പുകവലി, മയക്കുമരുന്ന്)
  7. നപുംസകത്വം
  8. മുന്‍വിവാഹം
  9. പരപുരുഷസ്ത്രീസമ്പ൪ക്കം
  10. പാരമ്പര്യരോഗങ്ങള്‍
  11. മാനസികരോഗങ്ങള്‍
  12. സന്താനോത്പാദന ശക്തി ഇല്ലായ്മ
  13. അല്പായുസ്സ്, അകാലമരണം
  14. കലഹപൂ൪ണ്ണവും ദുരിതപൂ൪ണ്ണവുമായ ദാമ്പത്യജീവിതം ഉണ്ടാകുമോ 
  15. Divorce ഉണ്ടാകുമോ 
താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയില്‍ മുകളില്‍ പറഞ്ഞ ദോഷങ്ങള്‍ കാണാന്‍ ഒരു പുരുഷനും സ്ത്രീയും ഇഷ്ടപ്പെടുകയില്ല എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. പക്ഷെ എത്ര രഹസ്യമായി അന്വേഷിച്ചാലും മുന്‍പറഞ്ഞ ദോഷങ്ങളെ മറച്ചുപിടിക്കാന്‍വിഷമമില്ല. വളരെ അടുത്തു പരിചയിച്ചതിനുശേഷം വിവാഹം കഴിക്കുന്ന പല സിനിമാതാരങ്ങളും, പല നാള്‍ ഒരുമിച്ചു പഠിച്ച അനേകം സഹപാഠികളും, വിശ്വവിഖ്യാതരായ കളിക്കാരും ഏതാനും ദിവസങ്ങള്‍ക്കുശേഷം വിവാഹബന്ധം ഉപേക്ഷിച്ച് ജീവിതത്തെ നിത്യനരകമാക്കിയിട്ടുള്ള ഉദാഹരണങ്ങള്‍ നാം നിത്യേന കാണുന്നുണ്ടല്ലോ. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്ന് വിവാഹത്തിനു മുമ്പേ വൈദ്യപരിശോധന നി൪ബന്ധമാക്കണമെന്ന അഭിപ്രായവും ഉയ൪ന്നു വന്നിട്ടുണ്ട്.

പക്ഷെ ഒരു വ്യക്തിയുടെ ശരിയായ ജാതകത്തില്‍ മുകളില്‍ പറഞ്ഞ എല്ലാ ദോഷങ്ങളും സ്പഷ്ടമായി ഒരു നല്ല ജ്യോതിഷിക്ക് കണ്ണാടിയില്‍ എന്നപോലെ കാണാനും രക്ഷാക൪ത്താക്കളെ ബോധ്യപ്പെടുത്താനും സാധിക്കും. രഹസ്യപ്പോലീസിലെ അന്വേഷണോദ്യോഗസ്ഥന്മാ൪ക്ക് സാധിക്കാത്ത കാര്യമാണ് ഇവിടെ ജാതകം വെളിപ്പെടുത്തുന്നത്. നമുക്ക് ലഭിച്ച ഈ ഒരു വഴികാട്ടിവിദ്യയെ പുച്ഛിച്ചു തള്ളുന്നത് സ്വയം കണ്ണുകുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണ്. കയ്യിലിരിക്കുന്ന ദീപം ഉപയോഗിക്കാതെ ഇരുട്ടില്‍ തപ്പിതടഞ്ഞ് ഉരുണ്ടുവീഴുന്ന മ൪ക്കടമുഷ്ടിയാണ് ഇന്ന് പലരും കാണിക്കുന്നത് എന്നത് ഒരു ദുഃഖസത്യമാണ്.

പൊരുത്തശോധന പലപ്പോഴും ശരിയാകാതെ വരുന്നുണ്ട്. അതിനുകാരണം സ്ത്രീപുരുഷ ജാതകത്തെപ്പറ്റി വിശദമായും വ്യക്തമായും വിശകലനം ചെയ്യാന്‍ ജ്യോതിഷി തയ്യാറാകുന്നില്ല എന്നതാണ് അഥവാ അതിന് കഴിവില്ലാത്ത ജ്യോതിഷി ജാതകം പരിശോധന നടത്തുന്നു എന്നതാണ്. ഇന്നത്തെ ജാതകപ്പൊരുത്തശോധന വെറും നക്ഷത്രപ്പൊരുത്തശോധനയും പാപസാമ്യചിന്തയുമായി ചുരുങ്ങിയിരിക്കുകയാണ്. പൊരുത്തശോധനയുടെ ഉദ്ദേശത്തില്‍ നിന്നും അത് വളരെ അകന്ന് പോയിരിക്കുന്നു. ജാതകത്തില്‍ നിന്ന് സ്ത്രീയുടെയും പുരുഷന്‍റെയും സത്സ്വഭാവത്തെപ്പറ്റിയും ദുശ്ശീലങ്ങളെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും ഭാവി അനുഭവങ്ങളെപ്പറ്റിയും വിശേഷിച്ച് ആയുസ്സ്, സന്താനം എന്നിവയെപ്പറ്റിയും മനസ്സിലാക്കാന്‍ കഴിയുമെങ്കിലും അതിനു ശ്രമിച്ചുകാണാറില്ല. ഈ വക കാര്യങ്ങള്‍ കൂടി നോക്കിയാലേ പൊരുത്തശോധന പൂ൪ണ്ണം ആകുകയുള്ളൂ.

വെറ്റില വാടിയിരുന്നാലുള്ള ഫലം

ശുഷ്ക്കേ താംബൂലപത്രേ ഭവതി കില നൃണാം പൂ൪വ്വപുണ്യസ്യ ദോഷോ
വഹ്നീ൪ഭീതിശ്ച ഭൂമിസുതകൃത രുധിരാദ്യാമയഃ പ്രേതഭൂതാഃ
നാഗാരണ്യ വിനാശനം നനു തഥാ ഛേദശ്ച ഭൂമിരുഹാം
കൂപാനാം ച വിനാശനാം ച ഭവനേ വാച്യം ഫലം പ്രേപ്സൂതി

സാരം :-

വെറ്റില വാടിയതാണെങ്കില്‍ പൂ൪വ്വപുണ്യത്തിന്‍റെ കുറവിനേയും അഗ്നിഭയത്തേയും, ചൊവ്വയ്ക്ക്‌ കാരകത്വമുള്ള രക്തം, രോഗം തുടങ്ങിയവയാല്‍ പ്രേരിതമായ ദോഷങ്ങളെയും, സ൪പ്പം, വനം എന്നിവയുടെ നാശത്തേയും (അഥവാ സ൪പ്പക്കാവുകളുടെ നാശത്തേയും), മരങ്ങള്‍ മുറിക്കുന്നതിനേയും പറയാം. കിണറുകള്‍  നികത്തിയതുകൊണ്ടുള്ള ദോഷമുണ്ടെന്നും പറയാവുന്നതാണ്. 'പൂ൪വ്വപുണ്യസ്യദോഷോ' എന്ന് പറഞ്ഞിരിക്കയാല്‍ പൂ൪വ്വപുണ്യക്ഷതി പറയാമെങ്കിലും ഏതു ഭാവത്തിനെ സൂചിപ്പിക്കുന്ന വെറ്റിലയാണോ വാടിയിരിക്കുന്നത് ആ ഭാവത്തോട് ബന്ധപ്പെട്ട പൂ൪വ്വപുണ്യദോഷമാണ് പറയേണ്ടത്. 'വഹ്നേ൪ ഭീതിശ്ച ഭൂമിസുതകൃതരുധിരാദ്യാമയഃ പ്രേതഭൂഃ' എന്ന് പറഞ്ഞിരിക്കയാല്‍ യാതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ വാടിയിരിക്കുന്നത് ആ ഭാവത്തെ അപേക്ഷിച്ച് കുജന്‍റെ സ്ഥിതിയുമായി ബന്ധപ്പെടുത്തി ആ ഭാവം കൊണ്ട് ചിന്തിക്കാവുന്നവയുടെ നാശത്തെ പറയാം എന്ന് സ്പഷ്ടമാകുന്നു. 'കൂപാനാം ച വിനാശനം ച ഭവനേ' എന്ന് പറഞ്ഞിരിക്കയാല്‍ നാലാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റില ശുഷ്കമായിരുന്നാലാണ് (ഭവനം = നാലാം  ഭാവം) ശേഷം ഫലങ്ങളും കിണറിന്‍റെ നാശവും പ്രത്യേകിച്ചും പറയേണ്ടതെന്നുണ്ട്.

താംബൂല ലക്ഷണത്തിലെ ഭാവചിന്താവിധി

പ്രഷ്ടാവ് നല്‍കിയ വെറ്റിലകളില്‍ യാതൊരു ഭാവസംബന്ധിയായ വെറ്റിലയ്ക്കാണോ വാട്ടമോ, കീറലോ, ദ്വാരമോ, മറ്റു കേടുകളോ ഉള്ളത്, ആ ഭാവത്തിന് വ്യാധി, നാശം തുടങ്ങിയ അനിഷ്ടഫലങ്ങള്‍ പറഞ്ഞുകൊള്ളണം. അപ്രകാരം യാതൊരു ഭാവസംബന്ധിയായ വെറ്റിലയാണോ കേടുകളൊന്നും കൂടാതെ നന്നായിരിക്കുന്നത് ആ ഭാവത്തിന് ഐശ്വര്യാഭിവൃദ്ധി മുതലായ ഇഷ്ടഫലങ്ങള്‍ പറഞ്ഞുകൊള്ളണം.

മ്ലാനി൪ക്ഷത്യാദ്യുപേതം തദയുതമപി യദ്
ഭാവസംബന്ധി പത്രം

തസ്യ വ്യാധ്യാദ്യനിഷ്ടം ഭവതി ശുഭമപി
പ്രാപ്തിസംവ൪ദ്ധനാദ്യം.

എന്ന് പറഞ്ഞത് ഓ൪മ്മിക്കുക. സമാന അ൪ത്ഥത്തിലുള്ള മലയാള പദ്യം താഴെ പറയുന്നു.

വാടിയോ, കീറിയോ, സുഷിരം വീണതോ, പുഴുതിന്നതോ
ഏതുഭാവത്തിനെന്നാകില്‍  ആ ഭാവത്തിനു ഹാനിയും
കേടുകൂടാതെ താംബൂലഭാവങ്ങള്‍ കണ്ടു പുഷ്ടിയും
വിചാരിച്ചു യഥാന്യായം പറഞ്ഞീടുക തല്‍ഫലം. 

ഭാവനാശകമായ വെറ്റിലയുടെ ലക്ഷണങ്ങള്‍

കൃഷ്ണാഭം കൃമിദൂഷണേന സഹിതം
മ്ലാനിക്ഷതിഭ്യാം യുതം

വാമോച്ഛ്രയമതീവദീ൪ഘമഥവാ-
ഹ്രസ്വം തഥാ ദു൪ബലം

സൂക്ഷ്മാഭിശ്ച സിരാഭിരന്വിതതനുഃ
പക്ഷേƒസിതേ സ്യാദ്ദളം
തശ്ഛീഘ്രം ബഹുശോകരോഗഭയദം
മൃത്യുപ്രദം പൃച്ഛതാം

സാരം :-

ഇടതുഭാഗം ഉയ൪ന്നിരിക്കുന്ന വെറ്റില കറുത്തപക്ഷത്തില്‍ തളിരിട്ടതാണ്. കറുത്തപക്ഷത്തില്‍ തളിരിട്ടതും കറുത്തനിറത്തോടുകൂടിയതും ഇടതുഭാഗം ഉയ൪ന്നിരിക്കുന്നതും കൃമിദൂഷണത്തോടുകൂടിയതും വാടിയതും മുറിവുള്ളതും വളരെ ദീ൪ഘമായതും അഥവാ വളരെ ചെറിയതും ദൗ൪ബല്യമുള്ളതും, ചെറിയ നാഡീഞരമ്പുകളോടു കൂടിയതുമായ വെറ്റില പൃച്ഛകന്മാ൪ക്ക് വളരെ വ്യസനത്തേയും രോഗഭയത്തേയും മരണഭയത്തേയും ഭാവനാശത്തേയും ചെയ്യുന്നതാണ്. 

ഭാവപുഷ്ടികരമായ വെറ്റിലയുടെ ലക്ഷണങ്ങള്‍

താംബൂലം യദി ശുക്ലപക്ഷജനിതം
ദക്ഷോന്നതം സംഭവേത്

ശുക്ലാംഭം ക്ഷതി ദീ൪ഘഹ്രസ്വരഹിതം
 നോ ദൂഷിതം ജന്തുഭിഃ

സ്ഥൂലാഭിശ്ച സിരാഭിരാത്തബലയുക്
തച്ഛോഭനം പൃച്ഛതാം

ദീ൪ഘായുഷ്യകരം സുഖാ൪ത്ഥജയദം
ഭാവസ്യ പുഷ്ടിപ്രദം.

സാരം :-

വലതുഭാഗം ഉയ൪ന്നിരിക്കുന്ന വെറ്റില വെളുത്തപക്ഷത്തില്‍ തളിരിട്ടതാണ്. അപ്രകാരം വെളുത്തപക്ഷത്തില്‍ തളിരിട്ടതും വെളുത്ത് ശോഭയോടുകൂടിയതും, കേടില്ലാത്തതും വളരെ ദീ൪ഘമല്ലാത്തതും ഹ്രസ്വമല്ലാത്തതും, ജന്തുക്കള്‍ ദോഷപ്പെടുത്താത്തതും, തടിച്ച സിരകളുള്ളതുമായ വെറ്റില പൃച്ഛകന് ദീ൪ഘായുസ്സിനേയും സുഖത്തേയും ധനത്തേയും തദ്ഭാവപുഷ്ടിയേയും പ്രദാനം ചെയ്യുന്നു. 

ലക്ഷണ ചിന്തയ്ക്കായി വെറ്റില എടുക്കേണ്ട ക്രമം

പ്രഷ്ടാവ് നല്‍കിയ വെറ്റിലകളെക്കൊണ്ട് അയാളുടെ സകലഫലങ്ങളും പറയാവുന്നതാണ്. താംബൂലപ്രശ്നം ഉച്ചയ്ക്ക് മുമ്പാണെങ്കില്‍ ഫലചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍, എണ്ണിഎടുക്കേണ്ടത് മുകളില്‍ നിന്ന് താഴേക്കും ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ താഴെ നിന്ന് മുകളിലേയ്ക്കുമാണ്.

താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാ-
സ്തസ്യ വക്തവ്യമേവം

പ്രാരഭ്യോപ൪യ്യധസ്താദ് ഗണനമിഹ വപുഃ-
പൂ൪വ്വമഹ്നോ൪ദ്ധയോഃ സ്യാല്‍

എന്ന പദ്യം ഓ൪മ്മിക്കുക, ഇവിടെ ഉപരി (മുകളില്‍) എന്നതുകൊണ്ട്‌ വെറ്റിലക്കെട്ടില്‍ വെറ്റില മല൪ന്നിരിക്കുന്ന ഭാഗവും (അകവശം കാണാവുന്ന ഭാഗവും) അധസ്താദ് (താഴെ മുതല്‍) എന്നതുകൊണ്ട്‌ വെറ്റില കമഴ്ന്നിരിക്കുന്ന ഭാഗവും (ബാഹ്യഭാഗം മാത്രം കാണാനാവുന്ന ഭാഗവും) ആണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും സ്പഷ്ടമായി അറിഞ്ഞിരിക്കേണ്ടതാണ്.

വെറ്റില കെട്ടഴിച്ചു മല൪ത്തിക വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. അങ്ങിനെ മല൪ത്തി വയ്ക്കപ്പെട്ട വെറ്റില വെയിലേറ്റ് വാടിപോകാന്‍സാദ്ധ്യതയുള്ളതിനാലാണ് ഇപ്രകാരം ഒരു നിയമം പറയപ്പെട്ടിരിക്കുന്നതെന്ന് തോന്നുന്നു. വെയിലേറ്റ് വാടാത്ത നല്ല വെറ്റില നോക്കിവേണം താംബൂലപ്രശ്നം പറയാന്‍ എന്ന് സാരം. പൃച്ഛകന്‍റെതല്ലാത്ത കാരണങ്ങളാല്‍ വാടിപോയ വെറ്റിലയെടുത്ത് വച്ച് ദോഷഫലങ്ങള്‍ മാത്രം പറഞ്ഞ് പൃച്ഛകന് മനോദുഃഖം വ൪ദ്ധിപ്പിക്കുന്നത് ഒട്ടും നന്നല്ലല്ലോ. താംബൂല ദാനം രാവിലെ തന്നെ നി൪വ്വഹിക്കപ്പെടുകയും പൃച്ഛകന്‍റെതല്ലാത്ത ഏതെങ്കിലും കാരണത്താല്‍ താംബൂല ലക്ഷണങ്ങള്‍ ഫലപ്രവചനം ഉച്ഛയ്ക്കുശേഷമാവുകയും ചെയ്‌താല്‍, വെറ്റില വെയിലേറ്റ് വാടിപ്പോയി എന്ന ഒറ്റക്കാരണത്താല്‍  ദുരിതഫലങ്ങള്‍ മാത്രം പറയുന്നത് പ്രഷ്ടാവിനോട് കാണിക്കുന്ന ദ്രോഹമായിരിക്കും. കൂടാതെ അത് സത്യഫലബോധനത്തിന് സഹായിക്കുകയില്ല. ആകയാലാവാം ഇപ്രകാരം ഒരു നിയമം നല്‍കപ്പെട്ടിരിക്കുന്നത്. രാത്രിയിലാണ് പൃച്ഛ എങ്കില്‍ വെറ്റില എണ്ണിയെടുക്കേണ്ട ക്രമത്തെപ്പറ്റി ആചാര്യന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നത് ഈ ആശയത്തിന് ഉപോല്‍ബലകമാണ്. 

മേല്‍പറഞ്ഞ പദ്യങ്ങളില്‍ ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കേണ്ട ക്രമം പറയപ്പെട്ടിട്ടുണ്ടെങ്കിലും ഓരോ വെറ്റിലയുടെയും ഉള്‍ഭാഗം നോക്കിയാണോ ഭാവചിന്ത നടത്തേണ്ടത് എന്ന് സ്പഷ്ടമാക്കിയിട്ടില്ല പ്രമുഖ ഗ്രന്ഥങ്ങളിലൊന്നും ഈ വിഷയം ച൪ച്ച ചെയ്തിട്ടില്ല എന്നത്, ഏറ്റവും സ്വാഭാവികമായ രീതിയാണ് അക്കാര്യത്തില്‍ അവ൪ പിന്തുട൪ന്നിരുന്നത് എന്ന് സൂചിപ്പിക്കുന്നു. രാവിലെയാണെങ്കിലും ഉച്ചയ്ക്കുശേഷമാണെങ്കിലും ശരി, ഓരോ വെറ്റിലയും മല൪ത്തിവെച്ച് വെറ്റിലയുടെ അകവശം നോക്കി ഫലചിന്ത ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ മാ൪ഗ്ഗം. താംബൂലാഗ്രം കിഴക്ക് ദിക്കിലേയ്ക്ക്‌ തിരിഞ്ഞിരിക്കുന്ന വിധമാണ് വെറ്റില വെയ്ക്കേണ്ടത്. 

താംബൂലലഗ്നത്തിന്‍റെ / താംബൂല ഗ്രഹത്തിന്‍റെ ഫലങ്ങള്‍

ദുഃഖായ ഭാനുരുദിതഃ സുഖകൃച്ഛശാങ്കഃ
പ്രഷ്ടുഃ കുജഃ കലഹകൃദ്ധനദൗ ജ്ഞജീവൗ
ശുക്രോƒഖിലാഭിമതകൃന്മരണായ മന്ദോ
ലഗ്നാദിഭാവവിഹഗൈശ്ച വദേല്‍ ഫലാനി ഇതി.

സാരം :- 

താംബൂലഗ്രഹം സൂര്യനാണെങ്കില്‍ പൃച്ഛകന് ദുഃഖവും, ചന്ദ്രനാണെങ്കില്‍ സുഖവും, കുജനാണെങ്കില്‍ കലഹവും, ബുധനോ വ്യാഴമോ ആണെങ്കില്‍ ധനലാഭവും, ശുക്രനാണെങ്കില്‍ സ൪വ്വാഭീഷ്ടസിദ്ധിയും, ശനിയാണെങ്കില്‍ മരണവും ഫലമാകുന്നു. 

താംബൂല ഗ്രഹം നില്‍ക്കുന്ന രാശിയാണല്ലോ താംബൂലലഗ്നം. താംബൂലലഗ്നം തുടങ്ങി ദ്വാദശഭാവങ്ങളുടെ ശുഭാശുഭഫലങ്ങളേയും സിദ്ധിയേയും ഇപ്രകാരം ലഭിക്കുന്ന ലഗ്നാദി പന്ത്രണ്ടു ഭാവങ്ങളെക്കൊണ്ടും അവിടെ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ഫലം പറയാവുന്നതാണ്. 

താംബൂല ലഗ്നം കണ്ടുപിടിക്കുന്നത് എങ്ങനെ?

താംബൂലസംഖ്യാം ദ്വിഗുണാം ശരഘ്നാം
സൈകാം ഹരേത്സപ്തഭിരത്ര ശിഷ്ടൈഃ
സൂര്യാദികാനാമുദയോƒത്ര കല്പ്യോ
ഗ്രഹോദയോ യത്ര സ ലഗ്നരാശിഃ

സാരം :-

താംബൂലസംഖ്യയെ ഇരട്ടിച്ച് അഞ്ചുകൊണ്ട് ഗുണിച്ച്‌ കിട്ടുന്ന സംഖ്യയില്‍ ഒന്നുകൂട്ടി ഏഴില്‍ ഹരിക്കുക; [താംബൂല സംഖ്യയെ പത്തില്‍  പെരുക്കി ഒന്ന് കൂട്ടിയാല്‍ മതി, {(താംബൂല സംഖ്യ x 10) +1 = ലഭിക്കുന്ന ഉത്തരത്തെ ഏഴില്‍ ഹരിക്കുക}ശേഷിച്ച സംഖ്യ ക്രമേണ സൂര്യാദി ഏഴ് ഗ്രഹങ്ങളാകുന്നു. ഇപ്രകാരം വരുന്ന ഗ്രഹം തല്‍ക്കാലത്തില്‍ (താംബൂലപ്രശ്നദിവസത്തെ ഗ്രഹനിലയില്‍) ഏത് രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിയെ താംബൂല ലഗ്നരാശിയെന്ന് (താംബൂല ലഗ്നം / താംബൂലാരൂഢം) പറയുന്നു. 

ഹരണശേഷം ശിഷ്ടസംഖ്യ ഒന്നെങ്കില്‍ സൂര്യനെന്നും, രണ്ടെങ്കില്‍ ചന്ദ്രനെന്നും, മൂന്നെങ്കില്‍ ചൊവ്വയെന്നും നാലെങ്കില്‍ ബുധനെനെന്നും, അഞ്ചു എങ്കില്‍ വ്യാഴം എന്നും ആറ് എങ്കില്‍ ശുക്രനെന്നും ഏഴ്‌ എങ്കില്‍ ശനിയെന്നും ചിന്തിക്കണം. ഇങ്ങനെ ഏഴുവരെയുള്ള സംഖ്യകൊണ്ട് ശനിവരെയുള്ള ഏഴ് ഗ്രഹങ്ങളൊന്നിന്‍റെ ഉദയത്തെ കല്‍പിക്കണം. ഇപ്രകാരം വരുന്ന ഗ്രഹം - താംബൂലഗ്രഹം - പ്രശ്നസമയത്ത് ഏത് രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിയെ ലഗ്നരാശി അഥവാ താംബൂല ലഗ്നം (താംബൂലാരൂഢം) എന്ന് പറയുന്നു.

പൃച്ഛകന്‍ ജ്യോതിഷിക്ക് നല്‍കിയ വെറ്റിലയുടെ എണ്ണത്തെ സംബന്ധിച്ച ഫലങ്ങള്‍

താംബൂലമേകം ദുഃഖായ
ദ്വിതീയം തു ധനക്ഷയം
തൃതീയം തു വിനാശായ
ചതുഃ പഞ്ച ശുഭാവഹം

സാരം :-

ഒരു വെറ്റില മാത്രമായാല്‍ ദുഃഖഫലത്തേയും രണ്ടു വെറ്റിലയാണെങ്കില്‍ ധനക്ഷയവും മൂന്നു വെറ്റിലയായാല്‍ വിനാശത്തേയും പറയണം. നാലോ അഞ്ചോ അതില്‍ കൂടുതലോ വെറ്റിലയുണ്ടെങ്കില്‍ ശുഭഫലപ്രദവുമാണ്.

ഈ ശ്ലോകത്തിന് മറ്റൊരു പ്രയോജനം കൂടിയുണ്ട്. ഇവിടെ 5 വരെയുള്ള വെറ്റിലകള്‍ക്കാണല്ലോ ഫലം പറഞ്ഞിട്ടുള്ളത്. അതിനാല്‍ ചില൪ ആകെ വെറ്റിലകളുടെ എണ്ണത്തെ 5 കൊണ്ട് ഹരിച്ച്‌ ശിഷ്ടം എത്ര വരുന്നുവോ അതിനനുസരണമായി ശിഷ്ടസംഖ്യ 1 എങ്കില്‍ ദുഃഖം, 2 എങ്കില്‍ ധനനാശം, 3 എങ്കില്‍ വിനാശം, 4 എങ്കില്‍ ശുഭം, 5 എങ്കില്‍ ശുഭം എന്നിങ്ങനെ ഫലം നി൪ണ്ണയിക്കുന്നു. ഈ രീതിയും സ്വീകാര്യം തന്നെ.

പാത്രത്രയം ശത്രുപക്ഷേ ദശപ൪ണാരിവൈശ്യയോഃ
വീരേഭ്യഃ ഷോഡശഃ ശിവേ ദിവ്യൗഘേ വസുപീഠയുക്
തദ൪ദ്ധം ചൈവ സിദ്ധൗഘേ മാനവൗഘേ തദ൪ദ്ധകം
ഭൃത്യേഭ്യഃ സപ്തപ൪ണാനി കന്യായൈ പഞ്ചവിംശതിഃ
ചന്ദ്രയുക്തം മഹീശാനി പൗത്രേഭ്യോ ദശപഞ്ച ച
സ്നുഷായൈ ത്രിംശതിഃ ശിവേ ദാസ്യൈ ചൈവ ചതു൪ദശ
അന്യേഭ്യഃ പരമേശാനി വിംശത് പ൪ണാണി ദാപയേത്

സാരം :- 

ശത്രുവിന് മൂന്നും, ശത്രുവായ വൈശ്യന് പത്തും, വീരന്മാ൪ക്ക് പതിനേഴും, ദിവ്യന്മാ൪ക്ക് മുപ്പത്തെട്ടും, സിദ്ധന്മാ൪ക്കും മനുഷ്യ൪ക്കും പത്തൊമ്പതും, ഭൃത്യന്മാ൪ക്ക് ഏഴും, കന്യകയ്ക്ക് ഇരുപത്തിയഞ്ചും, സാമന്ത രാജാക്കന്മാ൪ക്കും പൗത്രന്മാ൪ക്കും പതിനഞ്ചും, പുത്രവധുവിന് മുപ്പതും, ദാസിക്ക് പതിനാലും, മറ്റുള്ളവ൪ക്ക് ഇരുപതും വെറ്റിലയാണ് നല്‍കേണ്ടത് എന്നാണ് നിയമം. പൃച്ഛകന്‍ ഇതൊന്നും പാലിച്ചിരിക്കണമെന്നില്ല. എന്നാല്‍ ജ്യോതിഷിക്ക് ഈ അറിവും ഫലപ്രവചനത്തില്‍ യുക്തിപൂ൪വ്വം പ്രയോജനപ്പെടുത്താവുന്നതാണ്.

എപ്പോഴാണോ ധര്‍മ്മത്തിന് നാശം സംഭവിക്കുന്നത്


എപ്പോഴാണോ ധര്‍മ്മത്തിന് നാശം സംഭവിക്കുന്നത് അപ്പോഴെല്ലാം ഞാന്‍ അവതരിക്കുമെന്ന് ഭഗവാന്‍ പറയുന്നു. അധര്‍മ്മം ഉണ്ടാകുന്നത് ഏതെങ്കിലും ഭൂപ്രദേശത്തല്ല, ഓരോരുത്തരുടേയും മനസ്സിലാണ്. ഭഗവാന്‍ അവതാരമെടുക്കുന്നതും വേറെങ്ങുമല്ല. ധര്‍മ്മച്യുതി വ്യക്തിയുടെ അന്തരംഗത്തിലാണ്. അവിടെയാണ് ഭഗവാന്‍ ബോധരൂപത്തില്‍ ജന്മമെടുക്കുന്നതും. അല്ലാതെ ബാഹ്യമായ സ്ഥലങ്ങളിലല്ല.
ഭഗവാന് ഭൂമിയില്‍ യാതൊരു താത്പര്യങ്ങളുമില്ല. തെറ്റു ചെയ്യാനൊരുങ്ങുമ്പോള്‍, ചിന്തിക്കുമ്പോള്‍ അരുതെന്ന് ഉള്ളിലിരുന്നു പറയുന്ന ബോധമാണ് ഭഗവാന്‍.

ധര്‍മ്മബോധമാണ് കള്ളംപറയുമ്പോള്‍ മാനസികസംഘര്‍ഷം ഉണ്ടാക്കുന്നത്. സജ്ജനങ്ങളുടെ രക്ഷയ്ക്കായി, ദുഷ്ചെയ്തികളുടെ നാശത്തിനായി ധര്‍മ്മം സ്ഥാപിക്കാന്‍ നിരന്തരം താന്‍ സംഭവിച്ചുകൊണ്ടിരിക്കുമെന്ന് ഭഗവാന്‍ പറയുന്നു.



നാമെല്ലാവരും സജ്ജനങ്ങളാണ്. കര്‍മ്മത്തില്‍ മാത്രമാണ് തെറ്റും ശരിയും. ഭഗവാന്‍ പറയുന്നത് ദുഷ്ടരെന്നല്ല, ദുഷ്കര്‍മ്മങ്ങളെന്നാണ്. നിരന്തരം ബോധമുദിക്കുമ്പോള്‍ ന‍ാം ദുഷ്കര്‍മ്മങ്ങളില്‍നിന്ന് അകലുന്നു. ഇതാണ് ഭഗവാന്‍റെ ജന്മവും കര്‍മ്മവും. ദിവ്യങ്ങളായ ഈ ജന്മകര്‍മ്മങ്ങളെ താത്വികമായി അറിഞ്ഞവന് പിന്നെ ജന്മങ്ങളില്ല. ബോധവാനായാല്‍ ശരീരമല്ല ഞാന്‍ എന്നറിയും. അതറിഞ്ഞാല്‍ പിന്നെ ജനിമൃതികളില്ല. സുദര്‍ശനം (നല്ല കാഴ്ചപ്പാട്) കൊണ്ട് ഭഗവാന്‍ ആസുരികഭാവങ്ങളെ ഇല്ലായ്മചെയ്യുന്നു.

"കര്‍മ്മത്തേയും ജ്ഞാനത്തേയും സംബന്ധിച്ച രഹസ്യം ഞാന്‍ സൂര്യനും സൂര്യന്‍ മനുവിനും മനു ഇക്ഷ്വാകുവിനും ഉപദേശിച്ചതാണ്. പിന്നീടത് നഷ്ടപ്പെട്ടുപോയി. ഇപ്പോള്‍ വീണ്ടും വെളിപ്പെടുത്തുന്നു" എന്ന് ഭഗവാന്‍ പറയുന്നു. ഇവിടെ ഭഗവാന്‍ ബോധമാണ്. ബോധം ബുദ്ധിക്ക് (സൂര്യന്) ഉപദേശിച്ചു. ബുദ്ധി സ്വപുത്രനായ മനസ്സിലേക്ക് (മനു) പകര്‍ന്നു. മനസ്സ് ഇന്ദ്രിയങ്ങളിലേക്കും. കാര്യങ്ങള്‍ നടപ്പിലാക്കുന്നവര്‍ ഇന്ദ്രിയങ്ങളാണ്. അതിനാല്‍ രാജാവിനോടുപമിക്കുന്നു. ഇന്ദ്രിയങ്ങളില്‍നിന്നാണ് ഈ അറിവ് നഷ്ടപ്പെട്ടുപോയത്. നഷ്ടപ്പെട്ട യോഗ (ജ്ഞാന) രഹസ്യത്തിന്‍റെ പ്രതീകമാണ് ധൃതരാഷ്ട്രര്‍. ധര്‍മാധര്‍മ്മ സംഘര്‍ഷം മനസ്സിലാണ്. ധര്‍മ്മക്ഷേത്രമാണ് ശരീരം. എന്‍റെത് എന്നതാണ് യുദ്ധത്തിനു നിദാനം. എന്‍റെ കര്‍മ്മത്തില്‍ നിസ്വാര്‍ത്ഥമായി ഞാന്‍ എന്തൊക്കെ ചെയ്തു എന്നാണ് ആലോചിക്കേണ്ടത്. അറിയുന്ന ധര്‍മ്മമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും അറിയുന്ന അധര്‍മ്മത്തില്‍നിന്ന് മാറുന്നവരുമാണ് പാണ്ഡവര്‍. ധര്‍മ്മമറിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്തവരും അധര്‍മ്മം അറിഞ്ഞിട്ടും അതില്‍നിന്ന് മാറാത്തവരുമാണ് കൗരവര്‍. ഈ സംഘര്‍ഷത്തില്‍ ബോധസ്വരൂപനായ ഭഗവാന്‍റെ സാമീപ്യമുള്ള, മനസ്സില്‍ ബോധം ജനിച്ചിട്ടുള്ളവര്‍ പരമമായ സത്യത്തെ അറിഞ്ഞ് മോക്ഷം പ്രാപിക്കുന്നു.

താംബൂല ലക്ഷണം

താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാ-
സ്തസ്യ വക്തവ്യമേവം

പ്രാരഭ്യോപ൪യ്യധസ്താദ് ഗണനമിഹ വപുഃ-
പൂ൪വ്വമഹ്നോ൪ദ്ധയോഃ സ്യാല്‍

മ്ലാനി൪ക്ഷത്യാദ്യുപേതം തദയുതമപി യദ്
ഭാവസംബന്ധി പത്രം

തസ്യ വ്യാധ്യാദ്യനിഷ്ടം ഭവതി ശുഭമപി
പ്രാപ്തിസംവ൪ദ്ധനാദ്യം.

സാരം :-

പൃച്ഛകന്‍ ജ്യോതിഷിക്ക് കൊടുത്തിട്ടുള്ള താംബൂലങ്ങളെക്കൊണ്ടും ദ്വാദശഭാവങ്ങളുടെ (12 ഭാവങ്ങളുടെ) എല്ലാ ശുഭാശുഭഫലങ്ങളേയും പറയാം. താംബൂലംകൊണ്ട് ചിന്തിക്കേണ്ട രീതിയെയാണ്‌ ഇവിടെ പറയുന്നത്. "പൃച്ഛ" മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) മുമ്പെയായാല്‍ പൃച്ഛകന്‍തന്ന വെറ്റില അങ്ങിനെ തന്നെ എടുത്ത് മുകളിലത്തെ വെറ്റില ഒന്നാം ഭാവമായും താഴെയുള്ളത് രണ്ടാം ഭാവമായും ക്രമേണ പന്ത്രണ്ടു വെറ്റിലകളെക്കൊണ്ടും പന്ത്രണ്ട് ഭാവങ്ങളായി കല്പിച്ചുകൊള്ളേണ്ടതാകുന്നു. പൃച്ഛ മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) ശേഷമാണെങ്കില്‍ താഴത്തെ വെറ്റില ലഗ്നഭാവമായും (ഒന്നാം ഭാവമായും) അതിന് മുകളിലത്തെ വെറ്റില രണ്ടാം ഭാവമായും, ഇപ്രകാരം മേല്പോട്ട് പന്ത്രണ്ട് വെറ്റിലകളെക്കൊണ്ട് പന്ത്രണ്ട് ഭാവങ്ങളേയും കല്പിച്ച് ഫലം പറയേണ്ടതാകുന്നു.

പൃച്ഛ രാത്രിയുടെ പൂ൪വ്വാ൪ദ്ധത്തിലാണെങ്കില്‍ ചുവട്ടില്‍ നിന്ന് തുടങ്ങി മേല്പോട്ടും പൃച്ഛ രാത്രിയുടെ ഉത്തരാ൪ദ്ധത്തിലാണെങ്കില്‍ മുകളില്‍ നിന്ന് കീഴ്പ്പോട്ടും എണ്ണി ക്രമേണ ലഗ്നാദി ഭാവങ്ങളെ ചിന്തിക്കാം എന്ന് ആപ്തോപദേശം. വെറ്റിലയ്ക്ക് വാട്ടമോ മുറിവോ ചതവോ ദ്വാരമോ പുഴുക്കടിയോ ഉണ്ടെങ്കില്‍ ആ ഭാവത്തിന് വ്യാധി നാശം മുതലായ അനിഷ്ടഫലങ്ങളേയും, നല്ല വെറ്റിലയാണെങ്കില്‍ ശുഭത്തേയും ഐശ്വര്യവ൪ദ്ധനയേയും പറയണം.

"താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാസ്തസ്യ വക്തവ്യമേവം"

(പ്രഷ്ടാവ് നല്‍കിയ വെറ്റിലകലെക്കൊണ്ട് അയാളുടെ എല്ലാ ഫലങ്ങളും പറയാവുന്നതാണ്) എന്നിങ്ങനെ. "അഖിലം വക്തവ്യം" എന്ന് പറഞ്ഞിരിക്കുന്നതില്‍

അ - സൂര്യന്‍ (അഷ്ടവ൪ഗ്ഗം) - പിംഗല (ദക്ഷിണ നാഡി)

ഖി - കുജന്‍ (കവ൪ഗ്ഗം) - അഗ്നി (സുഷുമ്നാ നാഡി)

ലം - ചന്ദ്രന്‍ (യവ൪ഗ്ഗം) - അഗ്നി (വാമ നാഡി)

എന്നിങ്ങനെ ശ്വാസത്തോടുകൂടി സൂചിപ്പിച്ചതില്‍ നിന്ന് ദൈവജ്ഞന്‍ താംബൂലപ്രശ്നം ചെയ്യുമ്പോള്‍ ശ്വാസപരിശോധന ചെയ്യണം എന്നു കൂടി ആചാര്യന്‍ സൂചിപ്പിച്ചിരിക്കുന്നു.

ശ്രീ കൃഷ്ണ ഭഗവാനും ഓടക്കുഴലും തമ്മിലുളള ബന്ധം ?


ഓരോ ശ്രീ കൃഷ്ണ ഭക്തനും, അഥവാ ഭക്തയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. ഇക്കാര്യം അറിയില്ലെങ്കില്‍ ഒരു യഥാര്‍ത്ഥ ശ്രീ കൃഷ്ണ ഭക്തന്‍ എന്ന് സ്വയം പറയുവാന്‍ നിങ്ങള്‍ ഒട്ടും യോഗ്യനല്ല എന്ന് തീര്‍ത്തും പറയാം.


ഗോപാലനായ ഭഗവാന്‍ തന്‍റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്‍റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്‍റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഭഗവാന്‍റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട്‌ തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു; കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു; അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു; ഇണ ചേരുന്നു; ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്‍റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്‌; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്. മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്‍റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും.

ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്‍റെ ഇഷ്ടത്തിന്; ഈ നാദത്തിന്‍റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക. എന്ത് സംഭവിക്കും? ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം. അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം. ഏതായാലും അപകടം ഉറപ്പ്.

ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്. "നവദ്വാരേ പുരേ ദേഹി" അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു. ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്‍റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്‍റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്‍റെ അഥവാ ഈശ്വരന്‍റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട്‌ വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍...,. അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്‍റെ അതിര്‍ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്‍റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.

ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍? പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം ? ഭഗവാന്‍റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക. കേവലം നാല്‍ക്കാലികളായ ഭഗവാന്‍റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ? ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക. പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ''ഓടക്കുഴല്‍"'' എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക. അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല; സര്‍വ്വനാശം സംഭവിക്കുകയും ചെയ്തേക്കാം. ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂ൪ണ്ണമാണ്. അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ. അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്. മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്; അതുമായി ഈശ്വരന് യാതൊരു ബന്ധവുമില്ല എന്ന് അറിയുക.

മുകളില്‍ ചുരുക്കി വിവരിച്ച കാര്യങ്ങള്‍ താഴെപ്പറയുന്ന ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളുമായി താരതമ്യം ചെയ്ത്, മനനം ചെയ്ത് മനസ്സില്‍ ഉറപ്പിക്കുക.

ശ്രീമദ് ഭഗവദ് ഗീത 9 - 27&28 :

 ഹേ കുന്തീപുത്രാ, നീ എന്ത് ചെയ്യുന്നുവോ; എന്ത് ഭക്ഷിക്കുന്നുവോ; എന്ത് ഹോമിക്കുന്നുവോ; എന്ത് കൊടുക്കുന്നുവോ; എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ; അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി; ശ്രദ്ധയോട് കൂടി ചെയ്യുക. ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും.

താംബൂലലക്ഷണവും താംബൂലപ്രശ്നവും

ജ്യോതിഷിക്ക് ചോദ്യക൪ത്താവ് വിനീതമായി സമ൪പ്പിക്കുന്ന വെറ്റിലകളുടെ എണ്ണത്തെ തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ച് അതുകൊണ്ടുള്ള ഫലചിന്തയാണ് താംബൂലപ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നത്. മറിച്ച് ദ്വാദശ ഭാവസൂചകമായ വെറ്റിലകളിലെ മ്ലാനി, കീറല്‍, ദ്വാരം, പുഴുക്കടി തുടങ്ങിയ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടാനുള്ള ശ്രമമാണ് താംബൂല ലക്ഷണം. 

താംബൂല ലക്ഷണത്തില്‍ നിന്ന് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടി, ആ അറിവിനെ തല്‍ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി ഫലം സൂക്ഷ്മപ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമേ താംബൂലപ്രശ്നം സ്വാ൪ത്ഥമായിത്തീരുകയുള്ളു. താംബൂല ലക്ഷണവും തല്‍ക്കാല ഗ്രഹസ്ഥിതിയും ഒരേ ചരടില്‍  കൊരുത്ത മുത്തുകളെന്നപോലെ പരസ്പര ബന്ധത്തോടുകൂടിയതാക്കുമ്പോള്‍ താംബൂലപ്രശ്നം സമഗ്രതയാ൪ന്ന ഒരു ഫലചിന്താരീതിയായിമാറുന്നു. 

രഥത്തിന്‍റെ രഹസ്യം

പാണ്ഡവരും കൌരവരും തമ്മിലുണ്ടായ മഹാഭാരതയുദ്ധത്തില്‍ പാണ്ഡവ൪ വിജയികളായി. ശ്രീകൃഷ്ണനായിരുന്നു പാണ്ഡവരുടെ വിജയശില്‍പ്പി. അട൪ക്കളത്തില്‍ നിന്നും യാത്രയാകുംമുമ്പ് ശ്രീകൃഷ്ണന്‍ അ൪ജ്ജുനനെ അടുത്തുവിളിച്ച് പറഞ്ഞു. "പാ൪ത്ഥാ, യുദ്ധത്തില്‍ ജയിച്ചവ൪ ഒരു രാത്രി തോറ്റവരുടെ താവളത്തില്‍ കഴിയണമെന്നുണ്ട്. അതുകൊണ്ട് നമുക്ക് കൌരവരുടെ താവളത്തിലേക്ക് പോവാം". അ൪ജ്ജുന്‍ അത് സമ്മതിച്ചു. താമസിയാതെ ശ്രീകൃഷ്ണന്‍റെ നേതൃത്വത്തില്‍ പാണ്ഡവ൪ കൌരവരുടെ താവളത്തിലേക്ക് യാത്രയായി. അ൪ജ്ജുനന്‍റെ രഥത്തിലായിരുന്നു യാത്ര.


കൌരവരുടെ താവളത്തിലെത്താറായപ്പോള്‍ ശ്രീകൃഷ്ണന്‍ പാണ്ഡവരെയെല്ലാം അടുത്തുവിളിച്ചു. പിന്നീട് അ൪ജ്ജുനനോട് ഗാണ്ഡീവവും മറ്റു ആയുധങ്ങളുമെടുത്ത് രഥത്തില്‍ നിന്ന് താഴെയിറങ്ങാന്‍ ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു.

താവളത്തിലെത്താന്‍ കുറച്ചു ദൂരം കൂടിയുണ്ട്. പിന്നെ എന്തിനാണാവോ ശ്രീകൃഷ്ണന്‍ തന്നോട് രഥത്തില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെടുന്നത്?. അ൪ജ്ജുനന് സംശയമായി.

അ൪ജ്ജുന്‍ മനസ്സില്ലാമനസ്സോടെ രഥത്തില്‍ നിന്നിറങ്ങി. മറ്റുള്ളവരും താഴെയിറങ്ങി.
തൊട്ടുപിന്നാലെ അതുവരെ രഥം തെളിച്ചിരുന്ന ശ്രീകൃഷ്ണനും, ചമ്മട്ടിയും കടിഞ്ഞാണുമായി രഥത്തില്‍ നിന്നും താഴെയിറങ്ങി.

പെട്ടന്ന് ഒരത്ഭുതം കണ്ട് പാണ്ഡവ൪ വിസ്മയിച്ചുപോയി. രഥത്തിന്‍റെ കൊടിയിലുണ്ടായിരുന്ന ഹനുമാന്‍ അതാ ആകാശത്തേക്കുയരുന്നു. അടുത്ത നിമിഷത്തില്‍ രഥം കത്തിക്കരിഞ്ഞ് ഒരുപിടി ചാരമായി മാറി.

ആ കാഴ്ചകണ്ട്‌ അ൪ജ്ജുനന്‍റെ കണ്ണുനിറഞ്ഞു. ഖാണ്ഡവദാഹത്തിനും മഹാഭാരത
യുദ്ധത്തിനും തന്നെ സഹായിച്ച രഥവും കുതിരകളുമല്ലേ കത്തിക്കരിഞ്ഞു
പോയത്........

"കൃഷ്ണാ എന്താണിത്....?. അഗ്നിദേവന്‍ എനിക്ക് സമ്മാനിച്ച തേരാണിത്. ദിവ്യമായ ആ തേര്......". അ൪ജ്ജുന്‍റെ കണ്ഠമിടറി.

ശ്രീകൃഷ്ണന്‍ അ൪ജ്ജുന്‍റെ അടുത്തുചെന്നിട്ട് ഇപ്രകാരം പറഞ്ഞു. "അ൪ജ്ജുനാ, രഥം അതിന്‍റെ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കഴിഞ്ഞു. യുദ്ധത്തിനിടയില്‍ എത്രയോ ദിവ്യാസ്ത്രങ്ങളെയാണ് നിന്‍റെ രഥം തടഞ്ഞു നി൪ത്തിയത്. ബ്രഹ്മാസ്ത്രത്തിനുപോലും അതിനെ തക൪ക്കാന്‍ കഴിഞ്ഞോ?".

"അതെ അ൪ജ്ജുനാ, ഓരോ സൃഷ്ടിക്കും ഓരോ ലക്ഷ്യമുണ്ട്. എന്‍റെയും നിന്‍റെയുമെല്ലാം കാര്യം അതുപോലെയാണ്. ലക്‌ഷ്യം നിറവേറിക്കഴിഞ്ഞാല്‍ ലോകത്ത് അവയെ ആവശ്യമില്ല. അതുകൊണ്ട് നഷ്ടപ്പെട്ട രഥത്തെയോ൪ത്ത് നീ വിഷമിക്കണ്ട". ശ്രീകൃഷ്ണന്‍ അ൪ജ്ജുനെ ആശ്വസിപ്പിച്ചു.

ശ്രീകൃഷ്ണന്‍റെ വാക്കുകള്‍ അ൪ജ്ജുനന് ആശ്വാസമായി. മാത്രമല്ല, ജീവിതത്തിലെ വലിയൊരു പാഠം അ൪ജ്ജുന്‍ പഠിക്കുകയും ചെയ്തു.
കടപ്പട്ട് :- വേണു വാര്യത്ത് 

വെറ്റിലയുടെ വലിപ്പവും നിറവും

വെറ്റിലയ്ക്ക് വീതിയുടെ മൂന്നിരട്ടി നീളം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും ശുഭപ്രദം.

അംഗുലദ്വയസംയുക്തം
ഹ്രസ്വം ദീ൪ഘം ഷഡംഗുലം
ദീ൪ഘഹ്രസ്വവിഹീനാശ്ച
പത്രം ഭാവസ്യ പുഷ്ടിദം

സാരം :- 

രണ്ടംഗുലം വീതിയും ആറംഗുലം നീളമുള്ള ഏറെ നീളം കൂടിയതോ ഏറെ വീതിയുള്ളതോ അല്ലാത്ത, വെറ്റില ഭാവപുഷ്ടിയെ പ്രദാനം ചെയ്യും.

എങ്കില്‍ കൂടി വ്യത്യസ്ത ദേശങ്ങളില്‍ വളരുന്നവയും വെവ്വേറെ ഇനങ്ങളിലുള്ളവയുമായ വെറ്റിലകള്‍ക്ക് വലിപ്പ വ്യതാസവും ആകൃതി വ്യത്യാസവും ഉണ്ടാകാം. എന്നതിനാല്‍ മേല്‍പ്പറഞ്ഞ നിയമത്തിന് അമിത പ്രാധാന്യം കല്പിക്കേണ്ടതില്ല, മറിച്ച് ദേശകാലങ്ങള്‍ക്കൊത്തതായിരിക്കണം വെറ്റില എന്ന് മനസ്സിലാക്കിയാല്‍ മതി. ഏതൊരു ദേശത്തുവെച്ചാണോ താംബൂലപ്രശ്നം നടക്കുന്നത് ആ ദേശത്ത് പ്രചാരത്തിലിരിക്കുന്ന വെറ്റിലയ്ക്ക് സമാനമായ വലിപ്പമുള്ളതും സമ്പൂ൪ണ്ണതയും രൂപസൗഭാഗവും പ്രകാശിപ്പിക്കുന്നതുമായിരിക്കണം താംബൂല പ്രശ്നത്തിനായി ലഭിക്കുന്ന വെറ്റില. മറിച്ചാണ് എങ്കില്‍ അതിനനുസരണമായ ദോഷഫലങ്ങള്‍ പറഞ്ഞുകൊള്ളുക.

ഇതുപോലെ തന്നെ വെറ്റിലയുടെ നിറവും സാമാന്യഫലത്തെ മാത്രം സൂചിപ്പിക്കുന്നതാണ്. ഏതു ഭാവത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നതിനനുസരിച്ചാണ് വെറ്റിലയുടെ നിറത്തെ ഫലവുമായി എങ്ങനെ യോജിപ്പിക്കേണ്ടത് എന്ന് നിശ്ചയിക്കേണ്ടത്. 

പൂ൪വ്വാപരൗ തൗ സിതനീലസംജ്ഞൗ
പൂ൪വ്വശ്ച ദൈവശ്ച പരത്ര പിത്രാ

സാരം :- 

വെളുത്തപക്ഷത്തിലോ കറുത്തപക്ഷത്തിലോ തളിരിട്ടത് എന്നതിനെ അടിസ്ഥാനമാക്കി വെറ്റിലയുടെ നിറം വെളുത്തതോ ഇരുണ്ടതോ ആകാം. വെളുപ്പുകല൪ന്ന വെറ്റില ദൈവീകപ്രാധാന്യത്തെയും, ഇരുണ്ട നിറമുള്ള വെറ്റില പിതൃപ്രാധാന്യത്തെയും സൂചിപ്പിക്കുന്നു എന്ന് പറയാവുന്നതാണ്. 

കൃഷ്ണം പ൪ണ്ണം തിക്തമുഷ്ണം കഷായം ധത്തേദാഹം വക്ത്രജാഡ്യം മലം ച
ശുഭ്രം പ൪ണ്ണം ശ്ലേഷ്മ വാതായനഘ്നം പഥ്യം രുച്യം ദീപനം പാചനം ച.

സാരം :- 

ഇരുണ്ട വെറ്റില തിക്തം ഉഷ്ണം കയ്പ് ദാഹം വായ്‌ വരള്‍ച്ച അഴുക്ക് എന്നിവയെ സൂചിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. വെളുത്ത വെറ്റില കഫനാശകവും, സ്വീകാര്യവും, മധുര രസമുള്ളതും, ദഹനശേഷി വ൪ദ്ധിപ്പിക്കുന്നതും ആണ്. രോഗപ്രശ്നത്തില്‍ ആറാം വെറ്റിലയോട് ബന്ധപ്പെടുത്തി ഇക്കാര്യം പ്രത്യേകം പരിഗണിക്കാവുന്നതാണ്‌.

സ്വാമി വിവേകാനന്ദന്‍റെ ആവിര്‍‍ഭാവം ഭാരതീയ സംസ്കാരത്തിന്‍റെയും ഹിന്ദുമതത്തിന്‍റെയും ചരിത്രത്തില്‍

വേദാന്ത തത്ത്വശാസ്ത്രത്തിന്‍റെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദന്‍ . രാമകൃഷ്ണ പരമഹംസന്‍റെ ഏറ്റവും പ്രധാനിയായ ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന്‍ എന്നിവയുടെ സ്ഥാപകനുമാണ് സ്വാമി വിവേകാനന്ദന്‍. സന്യാസിയാകുന്നതിനു മുന്‍‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു സ്വാമിവിവേകാനന്ദന്‍റെ പേര്‍. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദ സ്വാമികളുടെ പ്രബോധനങ്ങള്‍ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ സ്വാമി വിവേകാനന്ദന് സാധിച്ചു.


സ്വാമി വിവേകാനന്ദന്‍റെ ആവിര്‍‍ഭാവം ഭാരതീയ സംസ്കാരത്തിന്‍റെയും ഹിന്ദുമതത്തിന്‍റെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന്‍റെ തുടക്കമായിരുന്നു. മതദാര്‍‍ശനികനെന്ന നിലയില്‍ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളില്‍നിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന്‍. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും ഭാഷയില്‍ പുതിയ നിര്‍‍വചനവും വ്യാഖ്യാനവും നല്‍കി ആയുസ്സ് നീട്ടിക്കൊടുത്ത ദാര്‍‍ശനികന്‍. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്‍റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.

വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന്‍റെ തുടക്കം:-

അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ,


നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ ഹൃദ്യവും സൗഹൃദപരവുമായ സ്വീകരണം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ എന്‍റെ ഹൃദയത്തില്‍ നിറയ്ക്കുന്നത്‌. ലോകത്തിലെ ഏറ്റവും പുരാതനമായ സന്യാസി സമൂഹത്തിന്‍റെ പേരില്‍, ഞാന്‍ നന്ദി പറയുന്നു. എല്ലാ മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. വിവിധ വിഭാഗങ്ങളിലും ശ്രേണിയിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. ഓറിയന്‍റ് പ്രദേശത്തു നിന്നും വന്ന പ്രതിനിധികളെ കുറിച്ച്‌, വിദൂരസ്ഥ നാടുകളില്‍ നിന്നും വന്നെത്തിയ ഇവരാണ്‌ വിവിധ രാജ്യങ്ങളില്‍ സഹിഷ്ണുതയുടെ സന്ദേശമെത്തിച്ചവര്‍ എന്ന്‌, വിശേഷിപ്പിച്ച, ഈ വേദിയിലെ ചില പ്രസംഗകരെയും എന്‍റെ നന്ദി അറിയിക്കട്ടെ.

ലോകത്തെ സഹിഷ്ണുതയും ആഗോള ദര്‍ശനവും പഠിപ്പിച്ച ഒരു മതത്തിലാണ്‌ ഞാനുള്‍പ്പെടുന്നത്‌ എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞങ്ങള്‍ പ്രപഞ്ചത്തിലെ എന്തിനെയും സ്വീകരിക്കുക മാത്രമല്ല എല്ലാ മതങ്ങളും സത്യമാണെന്ന്‌ അംഗീകരിക്കുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ രാജ്യത്തു നിന്നുമുള്ള എല്ലാ മത അഭയാര്‍ത്ഥികള്‍ക്കും മര്‍ദ്ദിതര്‍ക്കും അഭയം നല്‍കിയ രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌. റോമന്‍ പടയോട്ടത്തില്‍ സ്വന്തം പുണ്യക്ഷേത്രം നശിച്ചപ്പോള്‍ അവരെല്ലാം പാലായാനം ചെയത് തെക്കേ ഇന്ത്യയിലെത്തിയ ഇസ്രയേലി അഭയാര്‍ത്ഥികളെ ഞങ്ങള്‍ മാറോടണച്ചു എന്നു പറയാനെനിക്ക്‌ അഭിമാനമുണ്ട്‌. തകര്‍ന്ന സൗരാഷ്ട്രീയ രാജ്യത്തിലെ ആളുകളെ സ്വീകരിക്കുകയും ചെയ്ത രാജ്യത്തു നിന്നാണ്‌ വരുന്നതെന്നതില്‍ എന്നും അഭിമാനം കൊള്ളുന്നു.

താംബൂലദാനലക്ഷണം

വെറ്റിലപ്രശ്നമൊട്ടൊക്കെ പഠിച്ചതിനി ചൊല്ലിടാം
പ്രഷ്ടാവോ ദൂതനോ നേരെ വന്നു വന്ദിച്ചു സാദരം
പണവും ഫലവും പൊന്നുമൊപ്പം വയ്ക്കിലുത്തമം
താംബൂലാഗ്രം മുന്നിലാക്കി മല൪ത്തി തന്നെ വയ്ക്കിലും
പ്രാഗുത്തരാഗ്രം വച്ചാലും ഫലമേറ്റവുമുത്തമം
പണമോ ഫലമോ താംബൂലത്തില്‍ വയ്ക്കിലശോഭനം
കമുഴ്ത്തിയും തെക്കുപടിഞ്ഞാറഗ്രമാക്കിയുമങ്ങനെ
തിരിച്ചുവയ്ക്കിലത്യന്തം കഷ്ടാനിഷ്ടങ്ങളാം ഫലം
വെറ്റിലക്കെട്ടഴിച്ചിട്ടു വയ്ക്കിലുത്തമമെത്രയും
അഴിച്ചിടാതതേ മട്ടില്‍ വച്ചാലധമമാം ഫലം
അംഗഹീനന്‍ വച്ചതെങ്കിലങ്ങനേകമന൪ത്ഥമാം
വരുമ്പോള്‍ പഴുതേ പോകിലതുമേറ്റമശോഭനം.

സാരം :-

വെറ്റിലയോടൊപ്പം പണമോ ഫലമോ സ്വ൪ണ്ണമോ ദൈവജ്ഞന് ദാനം ചെയ്യുന്നത് ഉത്തമമാണ്. എന്നാല്‍ അവ താംബൂലത്തിന്‍റെ പുറത്ത് വയ്ക്കുന്നത് അശുഭഫലസൂചകമാണ്. 

ലക്ഷ്മീനിവാസസ്ഥാനമായ വെറ്റിലയുടെ അഗ്രഭാഗം മുന്നിലാക്കി വെറ്റില മല൪ത്തി വയ്ക്കുന്നതും, വെറ്റിലയുടെ അഗ്രഭാഗം കിഴക്കുദിക്കിലേയ്ക്കോ വടക്കുദിക്കിലേയ്ക്കോ തിരിഞ്ഞിരിക്കുന്ന വിധം വയ്ക്കുന്നതും ശുഭഫലസൂചകമാണ്. ഇതിനു വിപരീതമായ വെറ്റില കമഴ്ത്തിവയ്ക്കുന്നതും, തെക്കോട്ടോ പടിഞ്ഞാറോട്ടോ  തിരിഞ്ഞിരിക്കുന്നതും അത്യധികമായ കഷ്ടഫലങ്ങളെ സൂചിപ്പിക്കുന്നതാണ്. 

വെറ്റിലകെട്ട് അഴിച്ചു വയ്ക്കുന്നത് ഉത്തമമാണ്. കെട്ടഴിക്കാതെ വയ്ക്കുന്നത് അധമവും. വെറ്റില ദാനം ചെയ്യുന്നയാള്‍ അംഗവൈകല്യമുള്ളവനായിരിക്കുന്നതും വെറ്റില കേടായിപ്പോവുകയോ, ദൈവജ്ഞന് സമ൪പ്പിക്കാന്‍ പോകുമ്പോള്‍ തറയില്‍ വീണുപോവുകയോ ചെയ്യുന്നതും  ഏറെ അശുഭമായ ഫലത്തെ സൂചിപ്പിക്കുന്നതാണെന്ന് അറിഞ്ഞുകൊള്ളണം.

അഗ്രദാനം തു ശത്രുഭ്യോ വക്രദാനം സുമിത്രകേ
തിര്യഗ്ദാനം സേവകാദൗ യഥായോഗേന യോജയേത്
ഇതി സംക്ഷേപത പ്രോക്തം സിദ്ധയോഗ ശ്രുണു പ്രിയേ

സാരം :-

(ശിവന്‍ പാ൪വ്വതിയോട് പറയുകയാണ്) അല്ലയോ പ്രിയേ, ശത്രുക്കള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം നേരേനീട്ടിയും, മിത്രങ്ങള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം താഴ്ത്തിയും, സേവകന്മാ൪ക്ക് അഗ്രഭാഗം മുകളിലേയ്ക്ക് ഉയ൪ത്തിപ്പിടിച്ചും വേണം താംബൂലദാനം ചെയ്യേണ്ടത്. കാര്യസാദ്ധ്യം സൂചിപ്പിക്കുന്ന ഈ സിദ്ധയോഗം ഞാന്‍ നിന്നോട് വളരെ ചുരുക്കിയാണ് പറഞ്ഞത്. (യുക്ത്യനുസാരം താംബൂലദാനത്തിന്‍റെ മറ്റു ലക്ഷണങ്ങള്‍ കൂടി ഗ്രഹിച്ചു കൊള്ളുക.) 

എന്താണ് ശ്രീമദ് ഭഗവദ് ഗീത ?


അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ ശരീരം (മനസ്സ്). അ൪ജ്ജുനന്‍  ബുദ്ധിയും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവിന്‍റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില്‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടവും ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു ".  വിശ്വസിക്കണം എന്നോ, വിശ്വാസി ആകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമ൪ശിച്ച് " മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്.

ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്‍റെ പരമമായ ലക്ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്കുന്ന സന്ദേശം.

താംബൂലത്തില്‍ അധിവസിക്കുന്ന ദേവതകള്‍

താംബൂലാഗ്രേ നിവസതി രമാ മദ്ധ്യതോ വാഗധീശാ
പൃഷ്ഠേ ജ്യേഷ്ഠാ ഹിമഗിരിസുതാ വാമഭാഗേƒന്യതോ ഭൂഃ
അന്ത൪വിഷ്ണു൪ബ്ബഹിരുഡുപതിഃ ശങ്കരാജൌ ച കോണേ
ശക്രാദിത്യാവുപരി  മദനഃ സ൪വ്വതോ നാഗവല്യാഃ

സാരം :-

താംബൂലാഗ്രത്തില്‍ ലക്ഷ്മിദേവിയും, മദ്ധ്യഭാഗത്ത് സരസ്വതിയും, കടയ്ക്കല്‍  ജ്യേഷ്ഠാഭഗവതിയും, വലതുഭാഗത്ത് പാ൪വ്വതിയും, ഇടതു ഭാഗത്ത് ഭൂമി ദേവിയും, ഉള്ളില്‍ വിഷ്ണുവും, പുറത്ത് ചന്ദ്രനും, കോണുകളില്‍ ശിവനും ബ്രഹ്മാവും, ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു. 

താംബൂലപ്രശ്നം എന്തിന്?

ജ്യോതിഷാലയത്തില്‍ വച്ച് ജ്യോതിഷി നടത്തുന്ന പ്രശ്ന ചിന്തയെക്കാള്‍ കുറേകൂടി വിപുലവും സൂക്ഷ്മവുമായ ക്ഷേത്രസംബന്ധമായോ ഗൃഹസംബന്ധമായോ ഉള്ള ഗുണദോഷങ്ങള്‍ അറിയുന്നതിനുവേണ്ടിയാണ് താംബൂലപ്രശ്നം(വെറ്റില പ്രശ്നം). സാധാരണ പ്രശ്നങ്ങളെക്കാള്‍ കുറച്ചുകൂടി വിപുലമാണ് താംബൂലപ്രശ്ന പദ്ധതി. എങ്കില്‍ കൂടി അഷ്ടമംഗലപ്രശ്നത്തിന്‍റെ വൈപുല്യം ഇതിനില്ല. ഏകദേശം ഒരു ദിവസം നീണ്ടുനില്‍ക്കുന്ന  താംബൂല പ്രശ്നം കൊണ്ടും മതിയായില്ലായെങ്കില്‍ (ക്ഷേത്രത്തിലായാലും ഗൃഹത്തിലായാലും) രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ അഷ്ടമംഗലപ്രശ്ന ചിന്ത നി൪ദ്ദേശിക്കാവുന്നതാണ്. 

വിഗ്രഹാരാധനയുടെ യുക്തി - സ്വാമി വിവേകാന്ദന്‍

ഭാരത പര്യടന വേളയില്‍ രാജപുതാനയിലെത്തിയ സ്വാമിജി ആള്‍ വാറിലെ രാജകുമാരന്‍ ആയ മംഗള്‍ സിങ്ങുമായി വിഗ്രഹാരാധനയെ കുറിച്ച് ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. വിഗ്രഹാരാധനയില്‍ തനിക്കു തരിമ്പും വിശ്വാസമില്ലെന്ന് രാജകുമാരന്‍ പറഞ്ഞു. കല്ലോ മരമോ ലോഹമോ കൊണ്ടുണ്ടാക്കിയ പ്രതിമയെ പൂജിക്കുന്നത് അന്ധവിശ്വാസമല്ലേ എന്നായി അദ്ദേഹം.


സ്വാമി രാജകുമാരനോട് സ്വന്തം ഛായാചിത്രം (Photo) നല്‍കുവാന്‍ ആവശ്യപ്പെട്ടു, ആ ഛായാചിത്രം കയ്യില്‍ വാങ്ങിയ സ്വാമിജി അത് നീട്ടി പിടിച്ചിട്ടു അതിലൊന്ന് കാര്‍ക്കിച്ചു തുപ്പാന്‍ അടുത്തിരുന്ന ദിവാനോട് ആവശ്യപെട്ടു, ദിവാന്‍ പരിഭ്രമിച്ചു പിന്മാറി "എന്താണ് സ്വാമിജി പറയുന്നത്, ഇത് മഹാരാജാവിന്‍റെ ഛായാചിത്രമല്ലേ ഇതില്‍ ഞാന്‍ തുപ്പുകയോ ?" ഈ പ്രതികരണം ആസ്വദിച്ചു കേട്ട സ്വാമിജി രാജകുമാരന്‍റെ നേരെ തിരിഞ്ഞു, നോക്കൂ തിരുമനസേ, ഇത് താങ്കളല്ല താങ്കളുടെ വെറും ഛായാചിത്രം മാത്രമാണ് എന്നിട്ടും ഇതില്‍ താങ്കളുടെ സാന്നിധ്യം താങ്കളുടെ ദിവാന്‍ തിരിച്ചറിയുന്നു.

ഇതുപോലെ തന്നെയാണ് വിഗ്രഹാരാധനയും, ഭക്തന്മാര്‍ പൂജിക്കുന്നത് കേവലം പ്രതിമയെ ആകാം പക്ഷെ ഭഗവാന്‍റെ തെളിമയാര്‍ന്ന രൂപം ഭക്തര്‍ അതില്‍ ദര്‍ശിക്കുന്നു അങ്ങനെ അവന്‍റെ ചിന്തയും മനസ്സും ഈശ്വരോന്മുഖമായി തീരുന്നു, അവര്‍ ആരാധിക്കുന്നത് യഥാര്‍ത്ഥ ഈശ്വരനെയാണ് കല്ലിനെയോ, മരത്തിനേയോ അല്ല....

ലോകമംഗളത്തിനു വേണ്ടി നിത്യപ്രകാശമായി സ്വാമി വിവേകാനന്ദന്‍. ആഴിയുടെ ആഴമുള്ള അറിവുള്ള സ്വാമിയുടെ പാദമുദ്രകളെ നമ്മുക്ക് പിന്തുടരാം. ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യം നേടും വരെ പ്രയത്നിക്കുക...........

ശ്രീ മഹാവിഷ്‌ണുവിന്‍റെ ആഭരണങ്ങളും ആയുധങ്ങളും


അലങ്കാരപ്രിയനായ ശ്രീമഹാവിഷ്‌ണു കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ്‌ കൗസ്‌തുഭം. പണ്ട്‌ പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം.

ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. വിഷ്‌ണുവിന്‍റെ നെഞ്ചിലുള്ള ഒരടയാളമാണ്‌ ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്‍റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്‌. പ്രകൃതിയെ മുഴുവനും സ്വീകരിച്ച്‌ വിഷ്‌ണു ശ്രീവത്സത്തിന്‍റെ രൂപത്തില്‍ വിളങ്ങുന്നു. 

മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ്‌ വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് "വനമാല" എന്നും പേരുണ്ട്‌. പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്‍റെ ശംഖ്‌. ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌. ഈ ശംഖിന്‍റെ സ്‌പര്‍ശനശക്‌തികൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്‍റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു.

മഹാവിഷ്‌ണുവിന്‍റെ വില്ലിന്‍റെ പേര്‌ ശാര്‍ങ്‌ഗമെന്നാണ്‌. വൈഷ്‌ണവചാപം എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്‍റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു.

മനസ്സിന്‍റെ സാത്വികാഹങ്കാരത്തിന്‍റെ രൂപമാണ്‌ വിഷ്‌ണുവിന്‍റെ തൃക്കൈയില്‍ തിരിയുന്ന സുദര്‍ശനചക്രം. ഇതിന്‌ വജ്രനാദം എന്നും പേരുണ്ട്‌. ശത്രുസംഹാരത്തിനായി വിഷ്‌ണു ഈ ആയുധം ഉപയോഗിക്കുന്നു. എന്നാല്‍ , തന്‍റെ ഭക്‌തോത്തമനായ അംബരീഷനുവേണ്ടി, ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കുവാനായി ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്‌. പണ്ട്‌ സൂര്യനെ കടഞ്ഞു കിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ച്‌ വിഷ്‌ണുവിനു നല്‍കിയതാണ്‌ സുദര്‍ശനചക്രം. മദ്ധ്യത്തില്‍ സുഷിരത്തോടും, നാലുവശത്തും ആരത്തോടും കൂടിയതാകുന്നു. പുറകുവശം കത്തിപോലെ മൂര്‍ച്ച കൂടിയതുമാണ്‌. ചൂണ്ടാണി വിരലിലിട്ട്‌ കറക്കി എറിഞ്ഞാണ്‌ മഹാവിഷ്‌ണു സുദര്‍ശനചക്രം പ്രയോഗിക്കുന്നത്‌. സുദര്‍ശനചക്രം ദുഷ്‌ടന്മാര്‍ക്ക്‌ ഭയാനകവും, ശിഷ്‌ടന്മാര്‍ക്ക്‌ 'സു' ദര്‍ശനവുമാണ്‌. (മംഗളദര്‍ശനമാണ്‌) കര്‍മ്മേന്ദ്രിയങ്ങളും ജ്‌ഞാനേന്ദ്രിയങ്ങളും വിഷ്‌ണുവിന്‌ അസ്‌ത്രങ്ങളാകുന്നു.

മഹാവിഷ്‌ണുവിന്‍റെ വാളാണ്‌ നന്ദകം. വിദ്യാമയമായ ജ്‌ഞാനത്തോടുകൂടിയ നന്ദകം എന്ന വാളിനെ അവിദ്യയാകുന്ന ഉറയില്‍ ധരിക്കുന്നവനാകുന്നു മഹാവിഷ്‌ണു. 

സുഗ്രീവന്‍ , മേഘപുഷ്‌പന്‍ , വലാഹലന്‍ , ശൈബ്യന്‍ എന്നീ നാലുകുതിരകളെ പൂട്ടിയ തേരിലാണ്‌ വിഷ്‌ണുവിന്‍റെ സഞ്ചാരം. ദാരുകനാണ്‌ വിഷ്‌ണുവിന്‍റെ സാരഥി.

കശ്യപപുത്രനായ ഗരുഡന്‍ , വിഷ്‌ണു സ്‌മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തിന്‍റെ മുന്നിലെത്തി വാഹനമായിത്തീരുന്നു. 

വിഷ്‌ണുവിന്‍റെ നാല്‌ തൃക്കൈകളിലും ശംഖ്‌, ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു. മഹത്തത്വത്തെ വിഷ്‌ണു കൗമോദകിയെന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു.

വിദ്യയും അവിദ്യയും സത്തും, അസത്തും ഭഗവാന്‍ വിഷ്‌ണുവില്‍ത്തന്നെ സ്‌ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍വച്ച്‌ പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലു പാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്‌ണുതന്നെയാകുന്നു. കാലവും, കാലത്തെ ഹനിക്കുന്നവനും; കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും അയനങ്ങളായും തരംതിരിക്കുന്നവനും ഭഗവാന്‍ വിഷ്‌ണുതന്നെ.

നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്‌ത്രവും, സര്‍വ്വശാസ്‌ത്രങ്ങളും ശബ്‌ദ ബ്രഹ്‌മസ്വരൂപിയായ ഭഗവാന്‍ വിഷ്‌ണുവിന്‍റെ ശരീരമാകുന്നു. പഞ്ചഭൂതങ്ങളും പഞ്ചതന്മാത്രകളും, മനസ്സും, ഇന്ദ്രിയങ്ങളും എല്ലാം തന്നെ വിഷ്‌ണുവാകുന്നു.

ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്‌ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടുംകൂടി ആദിശേഷന്‍റെ മുകളില്‍ ശയിക്കുന്നു.

രത്നധാരണം ലളിതമായ അനുഷ്ഠാന രീതി

വൈദിക വിധിപ്രകാരം രത്നം ധരിക്കുവാന്‍ ഇക്കാലത്ത് എല്ലാവ൪ക്കും കഴിഞ്ഞെന്നുവരില്ല. ജീവിത ത്തിരക്കുമൂലം, വിധിപ്രകാരം അനുഷ്ഠാനങ്ങള്‍ നടത്തി രത്നങ്ങള്‍ നല്‍കാന്‍ കഴിയുന്നവ൪ വിരളമായതുകൊണ്ട് താഴെപ്പറയുന്ന ലളിതമായ രീതി രത്ന ധാരണത്തിന് അവലംബിക്കാവുന്നതാണ്.

1. ഗ്രഹങ്ങള്‍ക്ക് കല്‍പിച്ചിട്ടുള്ള ദിക്കിലേയ്ക്ക്‌ അഭിമുഖമായി നിന്ന് രത്നം ധരിക്കുക.

ദിക്കുകള്‍

സൂര്യന്‍          - കിഴക്ക്                     -      (മാണിക്യം)

ചന്ദ്രന്‍            - വടക്കുപടിഞ്ഞാറ്     -       (മുത്ത്)

ചൊവ്വാ         - തെക്ക്                       -        (പവിഴം)

ബുധന്‍           - വടക്ക്                      -         (മരതകം)

വ്യാഴം          - വടക്കുകിഴക്ക്‌           -        (മഞ്ഞ പുഷ്യരാഗം)

ശുക്രന്‍           - തെക്കുകിഴക്ക്‌           -         (വജ്രം)

ശനി               - പടിഞ്ഞാറ്               -         (ഇന്ദ്രനീലം)

രാഹു            - തെക്കുപടിഞ്ഞാറ്     -         (ഗോമേദകം)

കേതു            - വടക്കുപടിഞ്ഞാറ്    -         (വൈഡൂര്യം)


2. എല്ലാ രത്നങ്ങളും വടക്കോട്ടോ, കിഴക്കോട്ടോ തിരിഞ്ഞ് നിന്ന് ധരിക്കുന്നത് ഉത്തമമാണ്.

3. വിളക്ക് കത്തിച്ച് വച്ച് അതിനു മുമ്പില്‍ നിന്ന് ഇഷ്ടദേവതയെ പ്രാ൪ത്ഥിച്ച് രത്നം ധരിക്കുക.

4. രത്നം രത്നത്തിന്‍റെ നിറമുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കുക.

5. രത്നത്തിന്‍റെ നിറമുള്ള വസ്ത്രം ധരിക്കുന്നതും, അതേ നിറമുള്ള വസ്ത്രം ദാനം ചെയ്യുന്നതും ഉത്തമം.

6. ഗ്രഹങ്ങളെ കൊണ്ട് ചിന്തിക്കപ്പെടുന്ന ദേവതയെ പ്രാ൪ത്ഥിച്ചു കൊണ്ട് രത്നം ധരിക്കുക.

ഗ്രഹങ്ങള്‍        - രത്നം                            -       ദേവതകള്‍

സൂര്യന്‍           -   മാണിക്യം                     -         ശിവന്‍

ചന്ദ്രന്‍             -    മുത്ത്                           -          ദു൪ഗ്ഗ

ചൊവ്വാ          -    പവിഴം                       -           ഭദ്രകാളി

ബുധന്‍            -    മരതകം                       -           അവതാരവിഷ്ണു

വ്യാഴം           -    മഞ്ഞ പുഷ്യരാഗം        -           മഹാവിഷ്ണു

ശുക്രന്‍           -   വജ്രം                            -           മഹാലക്ഷ്മി

ശനി               -   ഇന്ദ്രനീലം                     -           ശാസ്താവ്

രാഹു            -   ഗോമേദകം                   -           സ൪പ്പങ്ങള്‍

കേതു             -  വൈഡൂര്യം                   -           ഗണപതി

7. അഹിന്ദുക്കള്‍ അവരവരുടെ ദൈവത്തെ / ദേവനെ സ്മരിച്ചുകൊണ്ട് രത്നം ധരിക്കുക. 

നവരത്ന മോതിരം

 

ഒരു ജാതകത്തില്‍ പല ദു൪ബ്ബല ഗ്രഹങ്ങള്‍ ഉണ്ട് എങ്കില്‍ അവയ്ക്ക് ശക്തി പകരുവാന്‍ നവരത്ന മോതിര ധാരണം ഉത്തമമാണ്. ജനനസമയം അറിയാത്തവ൪ക്ക്, പ്രത്യേകിച്ച് മറ്റൊന്നും ചിന്തിക്കാതെ തന്നെ ധരിക്കാവുന്നവയാണ് നവരത്ന മോതിരങ്ങള്‍.

ഇത് സ്വ൪ണ്ണത്തിലോ അല്ലെങ്കില്‍ മധ്യമമായി വെള്ളിയിലോ ധരിക്കാവുന്നവയാണ്. നവരത്ന മോതിരങ്ങളില്‍ രത്നങ്ങള്‍ ഘടിപ്പിക്കുന്നത് താഴെ കാണിച്ചിരിക്കുന്ന വിധത്തിലാണ്. നവരത്ന മോതിരങ്ങള്‍ നവഗ്രഹങ്ങളുടെ പത്മം ഇട്ട് പൂജചെയ്ത് ധരിക്കുക. 

രത്ന ധാരണ വിധി

എല്ലാ രത്നങ്ങള്‍ക്കും ഗുണഫലത്തോടൊപ്പം തന്നെ ദോഷഫലങ്ങളും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദോഷഫലങ്ങള്‍ പരിഹരിക്കാനായി ചില പ്രത്യേക അനുഷ്ഠാനങ്ങളോടെ രത്നങ്ങള്‍ ധരിക്കുന്നു. മന്ത്രജപം, യന്ത്രപൂജ, ഹോമങ്ങള്‍, ദാനങ്ങള്‍ മുതലായവ നടത്തി നല്ല മുഹൂ൪ത്തത്തില്‍ വേണം രത്നങ്ങള്‍ ധരിക്കുവാന്‍.

ആദ്യമായി ധരിക്കാനുദ്ദേശിക്കുന്ന ഗ്രഹത്തിന്‍റെ യന്ത്രം ഒരു ലോഹത്തകിടില്‍ വരച്ച് പീഠത്തില്‍ വയ്ക്കുക. അതിനു ശേഷം അതാതു ഗ്രഹത്തിന്‍റെ ധ്യാനത്തിനു ശേഷം മൂല മന്ത്രം ഏറ്റവും കുറഞ്ഞത് 108 തവണ ജപിക്കുക. ഇങ്ങനെ യന്ത്രത്തിന് ശക്തി പക൪ന്നതിനുശേഷം രത്നം കെട്ടിയ മോതിരം യന്ത്രത്തിന് മുമ്പില്‍ വച്ച് വീണ്ടും ധ്യാനവും മൂല മന്ത്രവും ആവ൪ത്തിക്കുക. പീഠത്തില്‍ വിരിക്കുന്ന പട്ട് തുണി, രത്നത്തിന്‍റെ അതേ നിറത്തിലുള്ളതായിരിക്കണം. അതേ നിറമുള്ള പട്ടില്‍ പൊതിഞ്ഞു വേണം രത്നമോതിരം പീഠത്തില്‍ വയ്ക്കുന്നതും സൂക്ഷിക്കുന്നതും. മന്ത്രജപം കൊണ്ട് ശക്തി പക൪ന്ന യന്ത്രം രത്ന ധാരണത്തിനു ശേഷം (രത്നം വിരലില്‍ ധരിച്ച് വ൪ഷങ്ങള്‍ കഴിഞ്ഞതിനുശേഷം )  നദിയില്‍ ഒഴുക്കുകയോ പൂജാമുറിയില്‍ സൂക്ഷിക്കുകയോ ചെയ്യാം. അതിനു മുമ്പ് നമസ്ക്കാരമന്ത്രം ജപിച്ച് അതാതു രത്നത്തിന് പറഞ്ഞിട്ടുള്ള വിരലില്‍ ആവശ്യമെങ്കില്‍ പുതിയ രത്നമോതിരം അണിയണം. ഷോഡശോപചാര പൂജ നടത്തി രത്നമോതിരം ധരിക്കുന്നത് ഉത്തമമായിരിക്കും. ദാനധ൪മ്മങ്ങള്‍ നടത്തുന്നതും നല്ലതാണ്.


രത്ന ധാരണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ടവ

1). അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം രത്നം വാങ്ങുക.

2). രത്നം ധരിക്കുവാന്‍ ഉപദേശിക്കുന്ന ജ്യോതിഷനോട് അതിന്‍റെ ഗുണദോഷങ്ങള്‍ വ്യക്തമായി ചോദിച്ച് അറിയുക.

3). കഴിയുന്നത്ര വിധി പ്രകാരം (വൈദിക വിധി) രത്ന ധാരണം നടത്തുക.

4). രത്ന ധാരണം നടത്തിയവ൪ മദ്യപാനം, പുകവലി തുടങ്ങിയ അസന്‍മാ൪ഗ്ഗിക പ്രവ൪ത്തനങ്ങള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ ഇത് കൂടുതല്‍ ദോഷഫലം ചെയ്തേക്കാം.

5). ദോഷഫലങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം രത്നങ്ങള്‍ ധരിക്കുക.

6). ലഗ്നാധിപന്‍റെ രത്നം പൊതുവേയുള്ള പുരോഗതിക്കും, അഞ്ചാം ഭാവാധിപന്‍റെ രത്നം അഭീഷ്ടസിദ്ധിക്കും ഒമ്പതാം ഭാവാധിപന്‍റെ രത്നം ഭാഗ്യസിദ്ധിക്കും ഉപകരിക്കുമെന്നറിയുക.

7). നിശ്ചിത കാലാവധിക്ക് ശേഷം രത്നം മാറിധരിക്കുക.

8). കേടുപാടുകള്‍ (Flaw) ഇല്ലാത്തവയാണ് ധരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.

9). രാവിലേയും വൈകുന്നേരവും രത്നത്തില്‍ സ്പ൪ശിച്ച് പ്രാ൪ത്ഥിക്കുക.


പ്രത്യേകം ശ്രദ്ധിക്കുക

1. രത്നങ്ങളുടെ ഫലങ്ങള്‍ പല രീതിയിലാണ് അനുഭവപ്പെടുന്നത്. ചില൪ക്ക് ഗുണഫലങ്ങളും ദോഷഫലങ്ങളും നേരിട്ട് അനുഭവപ്പെട്ടില്ല എന്നുവരാം. എന്നാല്‍ ധരിക്കുന്ന ആള്‍ അറിയാതെ തന്നെ അയാളെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതാണ്.

2. രത്നങ്ങള്‍ രോഗപ്രതിരോദ ശക്തിക്കുള്ള മരുന്നുപോലെ ഫലവത്താണ്. നിങ്ങള്‍ക്ക് ഉണ്ടാവാന്‍ സാദ്ധ്യതയുള്ള കഠിനമായരോഗങ്ങളെ തടഞ്ഞു നി൪ത്തുന്നു.

3. രത്നങ്ങള്‍ സ്വാധീനിക്കുന്ന മറ്റൊരു രീതി എന്നത് ധരിക്കുന്ന ആളെ കൃത്യമായ വഴികാട്ടി, ഡോക്ട൪, സുഹൃത്തുക്കള്‍ ഇവരുടെ അടുത്ത് എത്തിക്കുകയാണ്, അവ൪ പിന്നീട് ധരിക്കുന്ന ആളെ ശുഭ കാര്യങ്ങളിലേക്ക് നയിക്കുന്നു.

4. ഇന്ദ്രനീലം പോലുള്ള രത്നങ്ങള്‍ വളരെ പെട്ടെന്ന് ഫലം ചെയ്യുന്നവയാണ്. ഗുണഫലമാണെങ്കില്‍ 24 മണിക്കൂറിനകവും, ദോഷഫലമാണെങ്കില്‍ 6 മണിക്കൂറിനകവും ചെയ്യുവാന്‍ യഥാ൪ത്ഥ ഇന്ദ്രനീലത്തിന് കഴിവുണ്ട്.

5. ജീവകാരകത്വമുള്ള ഭാവങ്ങളുമായി ബന്ധപ്പെട്ട രത്നങ്ങള്‍ വളരെ ശ്രദ്ധാപൂ൪വ്വം മാത്രം ജ്യോതിഷി നി൪ദ്ദേശിക്കുക. പാപഗ്രഹങ്ങളുടെ രത്നങ്ങള്‍ ആണെങ്കില്‍ ധരിക്കുന്ന ആളിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് ദോഷം വരുത്തിയേക്കാം.



6. ലഗ്നം സംഭവിച്ചിരിക്കുന്ന ദ്രേക്കാണാധിപന്‍റെ രത്നം ധരിക്കുന്നത് ഏറ്റവും ഉത്തമമാണ്.

7. ചിങ്ങം രാശിക്കാ൪ നവരത്ന മോതിരം ധരിക്കുമ്പോള്‍ മാണിക്യം അല്‍പം വലിപ്പമുള്ളത് തെരഞ്ഞെടുത്ത് ധരിക്കുക.

8. രത്നങ്ങള്‍ നിറം മങ്ങിയതായി തോന്നിയാല്‍ അവ അഴിച്ചു വെയ്ക്കുക. ഇതു വരാന്‍പോകുന്ന ഏതോ ആപത്തിന്‍റെ ലക്ഷണമാണ്.

9. രത്നങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പൊട്ടിയാല്‍ അവ അഴിച്ചുവെയ്ക്കുക. പിന്നീടവ ധരിക്കാതിരിക്കുക.

10. രത്ന ധാരണം നടത്തുമ്പോള്‍ ദശാകാലം പ്രത്യേകം ശ്രദ്ധിക്കുക.

11. ചരരാശി ലഗ്നമായുള്ളവ൪ നടന്നുകൊണ്ട് രത്നം വിരലില്‍ ധരിക്കുക.

12. ലൈംഗീക ബന്ധത്തില്‍ പരാജയം ഉണ്ടാകാതെ ഇരിക്കുവാന്‍ ധരിക്കുന്ന രത്നം - ഗോമേദകം.

13. പ്രേമ ബന്ധത്തില്‍ വിജയം വരിക്കാന്‍ ധരിക്കുന്ന രത്നം - വജ്രം.

14. നിഗൂഡമായ ശക്തികള്‍ ഉണ്ടാകുവാന്‍ ധരിക്കുന്ന രത്നം - ഗോമേദകം.

15. സ്ത്രൈണത്വം  വ൪ദ്ധിപ്പിക്കുവാന്‍ ധരിക്കുന്ന രത്നം - മുത്ത്

16. പുരുഷത്വം വ൪ദ്ധിപ്പിക്കാന്‍ ധരിക്കുന്ന രത്നം - മാണിക്യം, പവിഴം.



17. ശുക്രന്‍റെ രത്നമായ വജ്രം വിരലില്‍ സ്പ൪ശിക്കാത്ത രീതിയില്‍ സ്വ൪ണ്ണത്തില്‍ ഘടിപ്പിച്ച് ധരിക്കാവുന്നതാണ്.

18. ബുധന്‍റെ രത്നമായ മരതകം മധുവിധുകാലത്ത് ധരിക്കരുത്

19. 22 മത്തെ ദ്രേക്കാണാധിപന്‍റെ രത്നം ഒരിക്കലും ധരിക്കരുത്.

20. അനുഷ്ഠാന വിധികളില്ലാതെ രത്നം ആദ്യമായി ധരിക്കുമ്പോള്‍, നെറ്റിയില്‍ തിലകം തൊടുകയും, പുഷ്പം ധരിക്കുകയും ചെയ്യാം. സൂര്യനും ചൊവ്വയ്ക്കും ചുവന്ന പുഷ്പവും, ചന്ദ്രനും ശുക്രനും വെളുത്ത പുഷ്പവും, ബുധന് ഇലകളോടുകൂടിയ പുഷ്പവും, വ്യാഴത്തിന് മഞ്ഞ നിറമുള്ള പുഷ്പവും, ശനിക്ക്‌ നീലനിറത്തിലുള്ളവയും, രാഹുകേതുക്കള്‍ക്ക് കറുപ്പുനിറം, ചാരനിറം തുടങ്ങിയ വ൪ണ്ണങ്ങളിലുള്ള പുഷ്പങ്ങളും ഉപയോഗിക്കുക.

ധരിക്കേണ്ട തിലകം

സൂര്യന്‍ - ശനി - രാഹു          -   ഭസ്മം

ചന്ദ്രന്‍ - ചൊവ്വ - കേതു         -    കുങ്കുമം

ബുധന്‍ - വ്യാഴം - ശുക്രാന്‍    - ചന്ദനം


21. രത്നങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് രണ്ടു നാഴിക നേരം (ഏകദേശം ഒരു മണികൂ൪) പച്ചയായ പശുവിന്‍ പാലിനുള്ളില്‍ സൂക്ഷിച്ചുവെയ്ക്കുക.

22. രണ്ടു രത്നങ്ങള്‍ ഒരുമിച്ച് ധരിക്കുമ്പോള്‍ ഉണ്ടാവുന്ന ഫലങ്ങള്‍ രത്നങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള ഗ്രഹങ്ങളുടെ ദശാപഹാരഫലങ്ങള്‍ക്ക് തുല്യമായിരിക്കും.

23. രാഹുവിന്‍റെ രത്നവും കേതുവിന്‍റെ രത്നവും രാഹുകാലത്ത് ധരിക്കുന്നത് നന്നായിരിക്കും.

24. മാരകസ്ഥാനാധിപന്മാരുടെ രത്നം ധരിക്കേണ്ടി വന്നാല്‍ ലഗ്നാധിപന്‍റെ രത്നം കൂടി അതോടൊപ്പം ധരിക്കുക.

25. പുരുഷന്മാ൪ വലതുകൈയ്യിലും സ്ത്രീകള്‍ ഇടതു കൈയിലുമാണ് സാധാരണയായി രത്നം ധരിക്കേണ്ടത്.

26. ജാതകത്തില്‍ ഗ്രഹം നില്‍ക്കുന്ന രാശ്യാധിപനേയും കൂടി ചിന്തിച്ചുവേണം രത്നം തെരഞ്ഞെടുക്കുവാന്‍.

27. പരസ്പരം നൈസ൪ഗ്ഗിക ശത്രുക്കളായിട്ടുള്ള ഗ്രഹങ്ങളുടെ രത്നം ഒരിക്കലും ഒരുമിച്ച് ധരിക്കരുത്.

28. രത്നങ്ങള്‍ എപ്പോഴും ചന്ദ്രന് നല്ല പക്ഷബലമുള്ളപ്പോള്‍ ധരിക്കുക.

29. ധരിക്കുന്ന ആളിന്‍റെ പ്രായം കൂടി കണക്കിലെടുത്ത് രത്നം തെരഞ്ഞെടുക്കുക. അതിന് ഭാരം നി൪ണ്ണയിക്കുകയും ചെയ്യുക.

30. ലോകത്തിലെ ഏറ്റവും കഠിനമായ വസ്തു എന്നറിയപ്പെടുന്ന വജ്രം ഒരു ചുറ്റികകൊണ്ട് അടിച്ചാല്‍ ആയിരം കഷണങ്ങളായി ചിതറുമെന്ന് അറിയുക.

31. എല്ലാ രത്നങ്ങളും ഭാരം ഏറിയാല്‍ ദോഷഫലം ചെയ്യുമെന്നു പറയുന്നു. ഉദാഹരണത്തിന് വളരെ ചൂടുനല്‍കുന്ന രത്നമായ വൈഡൂര്യം 3 കാരറ്റില്‍ കൂടുതല്‍ വേനല്‍ക്കാലത്ത് സ്ഥിരമായി വിരലില്‍ ധരിച്ചാല്‍ മൂക്കില്‍ കൂടി രക്തം വരാന്‍ സാദ്ധ്യതയുണ്ട്.


പരസ്പര ശത്രുത്വം ഉള്ള ഗ്രഹങ്ങളുടെ രത്നങ്ങള്‍


പരസ്പര ശത്രുത്വം ഉള്ള ഗ്രഹങ്ങളുടെ രത്നങ്ങള്‍ ഒരുമിച്ചു ധരിച്ചാല്‍ പല ക്ലേശാനുഭവങ്ങളും ഉണ്ടാകും.

ഉദാഹരണത്തിന്  രവിയുടെ രത്നമായ മാണിക്യവും ശുക്രന്‍റെ രത്നമായ വജ്രവും ഒരുമിച്ചു ധരിച്ചാല്‍ പലതരം രോഗങ്ങള്‍ അനുഭവപ്പെടുമെന്ന് പറയുന്നു.

ചന്ദ്രന്‍റെ രത്നമായ മൂത്തും കേതുവിന്‍റെ രത്നമായ വൈഡൂര്യവും ഒരുമിച്ചു ധരിച്ചാല്‍ പലതരം അപകടങ്ങള്‍ ഉണ്ടാകുമെന്നും പറയുന്നു. അതുകൊണ്ട് ഒന്നിലധികം രത്നങ്ങള്‍ ധരിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രഹങ്ങളുടെ ശത്രു മിത്രത്വം കൂടി കണക്കിലെടുക്കുക.

സൂര്യന്‍
മിത്ര ഗ്രഹങ്ങള്‍   -  ചന്ദ്രന്‍, ചൊവ്വ, വ്യാഴം
ശത്രു ഗ്രഹങ്ങള്‍   - ശുക്രന്‍, ശനി
സമ ഗ്രഹങ്ങള്‍    - ബുധന്‍

ചന്ദ്രന്‍ 

മിത്ര ഗ്രഹങ്ങള്‍   -  സൂര്യന്‍,  ബുധന്‍
ശത്രു ഗ്രഹങ്ങള്‍   - ആരുമില്ല
സമ ഗ്രഹങ്ങള്‍    - ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി

ചൊവ്വ

മിത്ര ഗ്രഹങ്ങള്‍    -  സൂര്യന്‍, ചന്ദ്രന്‍, വ്യാഴം
ശത്രു ഗ്രഹങ്ങള്‍    - ബുധന്‍
സമ ഗ്രഹങ്ങള്‍      -  ശനി, ശുക്രന്‍

ബുധന്‍

മിത്ര ഗ്രഹങ്ങള്‍    -  സൂര്യന്‍, ശുക്രന്‍
ശത്രു ഗ്രഹങ്ങള്‍    - ചന്ദ്രന്‍
സമ ഗ്രഹങ്ങള്‍      - ചൊവ്വ, വ്യാഴം, ശനി

വ്യാഴം

മിത്ര ഗ്രഹങ്ങള്‍    -  സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ
ശത്രു ഗ്രഹങ്ങള്‍    - ബുധന്‍, ശുക്രന്‍
സമ ഗ്രഹങ്ങള്‍      - ശനി

ശുക്രന്‍

മിത്ര ഗ്രഹങ്ങള്‍    -  ബുധന്‍, ശനി
ശത്രു ഗ്രഹങ്ങള്‍    - സൂര്യന്‍, ചന്ദ്രന്‍
സമ ഗ്രഹങ്ങള്‍     - ചൊവ്വ, വ്യാഴം

ശനി

മിത്ര ഗ്രഹങ്ങള്‍    -  ബുധന്‍, ശുക്രന്‍
ശത്രു ഗ്രഹങ്ങള്‍   - സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ
സമ ഗ്രഹങ്ങള്‍    - വ്യാഴം

രാഹു കേതുക്കള്‍

മിത്ര ഗ്രഹങ്ങള്‍   -  ബുധന്‍, ശുക്രന്‍, ശനി
ശത്രു ഗ്രഹങ്ങള്‍   - സൂര്യന്‍, ചന്ദ്രന്‍, വ്യാഴം, ചൊവ്വ

മിത്ര ഗ്രഹങ്ങളുടെ രത്നങ്ങള്‍ മാത്രം ഒരുമിച്ച് ധരിക്കുക, ഒന്നിലധികം രത്നങ്ങള്‍ ഒരുമിച്ചു ധരിക്കുമ്പോള്‍ ജാതക പരിശോധന നടത്തിയതിനുശേഷം മാത്രം ധരിക്കുക.


രത്നധാരണം ലളിതമായ അനുഷ്ഠാന രീതി

വൈദിക വിധിപ്രകാരം രത്നം ധരിക്കുവാന്‍ ഇക്കാലത്ത് എല്ലാവ൪ക്കും കഴിഞ്ഞെന്നുവരില്ല. ജീവിത ത്തിരക്കുമൂലം, വിധിപ്രകാരം അനുഷ്ഠാനങ്ങള്‍ നടത്തി രത്നങ്ങള്‍ നല്‍കാന്‍ കഴിയുന്നവ൪ വിരളമായതുകൊണ്ട് താഴെപ്പറയുന്ന ലളിതമായ രീതി രത്ന ധാരണത്തിന് അവലംബിക്കാവുന്നതാണ്.

1. ഗ്രഹങ്ങള്‍ക്ക് കല്‍പിച്ചിട്ടുള്ള ദിക്കിലേയ്ക്ക്‌ അഭിമുഖമായി നിന്ന് രത്നം ധരിക്കുക.

ദിക്കുകള്‍

സൂര്യന്‍          - കിഴക്ക്                     -      (മാണിക്യം)

ചന്ദ്രന്‍            - വടക്കുപടിഞ്ഞാറ്     -       (മുത്ത്)

ചൊവ്വാ         - തെക്ക്                       -        (പവിഴം)

ബുധന്‍           - വടക്ക്                      -         (മരതകം)

വ്യാഴം          - വടക്കുകിഴക്ക്‌           -        (മഞ്ഞ പുഷ്യരാഗം)

ശുക്രന്‍           - തെക്കുകിഴക്ക്‌           -         (വജ്രം)

ശനി               - പടിഞ്ഞാറ്               -         (ഇന്ദ്രനീലം)

രാഹു            - തെക്കുപടിഞ്ഞാറ്     -         (ഗോമേദകം)

കേതു            - വടക്കുപടിഞ്ഞാറ്    -         (വൈഡൂര്യം)


2. എല്ലാ രത്നങ്ങളും വടക്കോട്ടോ, കിഴക്കോട്ടോ തിരിഞ്ഞ് നിന്ന് ധരിക്കുന്നത് ഉത്തമമാണ്.

3. വിളക്ക് കത്തിച്ച് വച്ച് അതിനു മുമ്പില്‍ നിന്ന് ഇഷ്ടദേവതയെ പ്രാ൪ത്ഥിച്ച് രത്നം ധരിക്കുക.

4. രത്നം രത്നത്തിന്‍റെ നിറമുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കുക.

5. രത്നത്തിന്‍റെ നിറമുള്ള വസ്ത്രം ധരിക്കുന്നതും, അതേ നിറമുള്ള വസ്ത്രം ദാനം ചെയ്യുന്നതും ഉത്തമം.

6. ഗ്രഹങ്ങളെ കൊണ്ട് ചിന്തിക്കപ്പെടുന്ന ദേവതയെ പ്രാ൪ത്ഥിച്ചു കൊണ്ട് രത്നം ധരിക്കുക.

ഗ്രഹങ്ങള്‍        - രത്നം                            -       ദേവതകള്‍

സൂര്യന്‍           -   മാണിക്യം                     -         ശിവന്‍

ചന്ദ്രന്‍             -    മുത്ത്                           -          ദു൪ഗ്ഗ 

ചൊവ്വാ          -    പവിഴം                       -           ഭദ്രകാളി

ബുധന്‍            -    മരതകം                       -           അവതാരവിഷ്ണു 

വ്യാഴം           -    മഞ്ഞ പുഷ്യരാഗം        -           മഹാവിഷ്ണു

ശുക്രന്‍           -   വജ്രം                            -           മഹാലക്ഷ്മി

ശനി               -   ഇന്ദ്രനീലം                     -           ശാസ്താവ് 

രാഹു            -   ഗോമേദകം                   -           സ൪പ്പങ്ങള്‍

കേതു             -  വൈഡൂര്യം                   -           ഗണപതി 

7. അഹിന്ദുക്കള്‍ അവരവരുടെ ദൈവത്തെ / ദേവനെ സ്മരിച്ചുകൊണ്ട് രത്നം ധരിക്കുക.



ദാനവസ്തുക്കള്‍

സൂര്യന്‍ - ഗോതമ്പ്, കാവി വസ്ത്രം, സ്വ൪ണ്ണം, രക്തചന്ദനം, മാണിക്യം.

ചന്ദ്രന്‍ - വെളുത്ത അരി, വെള്ള വസ്ത്രം, പാല്‍ നിറച്ചപാത്രം, വെള്ളി, ശംഖ്, മുത്ത്

ചൊവ്വ - ചുവന്ന വസ്ത്രം, ശ൪ക്കര, ചെമ്പ്, പവിഴം

ബുധന്‍ - ചെറുപയ൪, പച്ചനിറമുള്ള വസ്ത്രങ്ങള്‍, പഞ്ചസാര, മരതകം.

വ്യാഴം - മഞ്ഞള്‍, തുവര, മഞ്ഞപ്പട്ട്, നാരങ്ങ, മഞ്ഞപുഷ്യരാഗം.

ശുക്രന്‍ - നാനാവ൪ണ്ണത്തിലുള്ള വസ്ത്രങ്ങള്‍, വെള്ള ലോഹം, സുഗന്ധ ധാന്യങ്ങള്‍, വജ്രം.

ശനി - ഉഴുന്ന്, എള്ള്, ഇരുമ്പ്, അഞ്ജനം, ഇന്ദ്രനീലം.

രാഹു - എള്ള് എണ്ണ, കറുത്ത വസ്ത്രം, നീലക്കമ്പിളി, ആയുധങ്ങള്‍, ഗോമേദകം.

കേതു - ആയുധങ്ങള്‍, ആട്, വൈഡൂര്യം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.