നാലാം ഭാവത്തിൽ, അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ

സസുഖവിഭവബന്ധുഃ കീർത്തിമാൻ വാഹനാഢ്യഃ
പരയുവതിരതോƒംബുന്യസ്പൃഹോ ദാനശൌണ്ഡഃ
സുതസുഖസുഹൃദാഢ്യോ ബുദ്ധി മന്ത്രക്രിയാവാൻ
മൃദുമതിരമലത്മാസൂനുഗേ സാനുകമ്പഃ 

സാരം :-

നാലാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ സുഖവും സമ്പത്തും ഗൃഹോപകരണങ്ങളും ബന്ധുക്കളും യശസ്സും വാഹനങ്ങളും ഉള്ളവനായും പരസ്ത്രീസക്തനായും ഒന്നിലും അധികമായ ആഗ്രഹമില്ലാത്തവനായും വളരെ ദാനം ചെയ്യുന്നവനായും ഭവിക്കും.

അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നിൽക്കുമ്പോൾ ജനിക്കുന്നവൻ പുത്രന്മാരും സുഖവും ബന്ധുക്കളും ഉള്ളവനായും ബുദ്ധിമാനായും മന്ത്രക്രിയകളിൽ (മന്ത്രങ്ങളിലും രാജ്യകാര്യാലോചനകളിലും) തല്പരനായും ബുദ്ധിക്കു തീക്ഷ്ണതയില്ലാത്തവനായും നിർമ്മലാത്മാവായും എല്ലാവരിലും ദയയുള്ളവനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.