ശുദ്ധപിണ്ഡാനയനം / രാശിഗുണയോഗം / ഗ്രഹഗുണകരയോഗം


  അഷ്ടവര്‍ഗ്ഗത്തിലെ ത്രികോണശോധനയും ഏകാധിപത്യശോധനയും കഴിഞ്ഞ് ശേഷമുള്ള അക്ഷങ്ങളെ (സംഖ്യകളെ) യാണ് ശുദ്ധപിണ്ഡമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇടവം, ചിങ്ങം, രാശികളിലെ അക്ഷങ്ങളെ 10  കൊണ്ടും, മിഥുനം, വൃശ്ചികം രാശികളിലെ അക്ഷങ്ങളെ 8 കൊണ്ടും, തുലാം, മേടം രാശികളിലെ അക്ഷങ്ങളെ 7 കൊണ്ടും, കന്നി, മകരം രാശികളിലെ അക്ഷങ്ങളെ 5 കൊണ്ടും, കര്‍ക്കിടകത്തിലെ അക്ഷങ്ങളെ 4 കൊണ്ടും, ധനുവിലെ അക്ഷത്തെ 9 കൊണ്ടും, കുംഭത്തിലെ അക്ഷത്തെ 11 കൊണ്ടും, മീനത്തിലെ അക്ഷത്തെ 12 കൊണ്ടും പെരുക്കണം. ഇപ്രകാരം പെരുക്കി കിട്ടിയതിനെ ഒന്നിച്ചു ചേര്‍ത്താല്‍ അതിന് "രാശിഗുണയോഗം" എന്ന് പറയുന്നു. ഇതിനുശേഷം രാശിഗുണസംഖ്യകള്‍കൊണ്ട് പെരുക്കുന്നതിനുമുന്‍പുള്ള സംഖ്യകളെക്കൊണ്ട് --- ഏകാധിപത്യശോധന കഴിഞ്ഞ് രാശികളില്‍ ശേഷിച്ച സംഖ്യകളെക്കൊണ്ട് ---- രാശിഗുണകാരയോഗമുണ്ടാക്കണം. 

   ആദിത്യനും, ചന്ദ്രനും, ബുധനും, ശനിയും, നില്‍ക്കുന്ന രാശികളിലെ സംഖ്യകളെ 5 കൊണ്ടും, ചൊവ്വ നില്‍ക്കുന്ന രാശികളിലെ സംഖ്യയെ 8 കൊണ്ടും, വ്യാഴം നില്‍ക്കുന്ന രാശിയിലെ സംഖ്യകളെ 10 കൊണ്ടും, ശുക്രന്‍ നില്‍ക്കുന്ന രാശിയിലെ സംഖ്യകളെ 7 കൊണ്ടും പെരുക്കണം. ഒന്നിലധികം ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്നാല്‍ ആ രാശിയിലെ ഒരേ സംഖ്യയെ ഓരോ ഗ്രഹങ്ങള്‍ക്കും പറഞ്ഞ ഗുണകാരസംഖ്യകൊണ്ട് വെവ്വേറെ പെരുക്കണം. ഇവയെല്ലാംകൂടി ഒന്നിച്ചു കൂട്ടിയാല്‍ അതിന് 'ഗ്രഹഗുണകരയോഗ' മെന്നു പറയുന്നു. രാശിഗുണകാരയോഗവും, ഗ്രഹഗുണകാരയോഗവും, രണ്ടുകൂടി കൂട്ടിയാല്‍ അത് ശുദ്ധപിണ്ഡമായി. ഇവകളെക്കൊണ്ട് പ്രത്യേക ഫലം ജാതകകര്‍ത്താവിന് ഉപദേശിക്കേണ്ടവയായിട്ടുണ്ട്. അതിനാല്‍ ഇവ ജാതകത്തില്‍ പ്രത്യേകം പരിഗണനയര്‍ഹിക്കുന്നു.

കാലചക്രദശാസംവത്സരം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക  

തവള കരഞ്ഞാല്‍ മഴ പെയ്യുമോ?

  തവള കരഞ്ഞാല്‍ മഴ പെയ്യുമെന്നൊരു ശ്രുതി പരക്കെയുണ്ട്. എന്നാല്‍ അത്തരത്തില്‍ ശാസ്ത്രീയമായ ഒരു അടിത്തറ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

  മഴ പെയ്തതിനുശേഷമാണ് തവളകള്‍ കരയുന്നത്. അതായത് മഴക്കാലം ആരംഭിക്കുന്നതിനു ശേഷമാണ് അവ 'പേക്രോം' വിളി ആരംഭിക്കുന്നത്. മിക്ക ജാതിയില്‍പ്പെട്ട തവളകളും മുട്ടയിടുന്നത് വെള്ളത്തിലാണ്. അതുകൊണ്ട് ഇവയുടെ പ്രജനനകാലത്തിന് മഴയുമായി ബന്ധമുണ്ട്. മഴക്കാലം ആരംഭിക്കുമ്പോള്‍ ആണ്‍തവളകള്‍ അവയുടെ ഇണകളെ ആകര്‍ഷിക്കാനാണ് ഇങ്ങനെ കരയുന്നത്. യഥാര്‍ത്ഥത്തില്‍ കരയുന്നതല്ല. ശ്വാസകോശങ്ങളില്‍ നിന്ന് ശക്തിയായി പുറത്തേയ്ക്കും അകത്തേയ്ക്കും വരുന്ന വായു ശബ്ദതന്തുക്കളില്‍ തട്ടുന്നതുകൊണ്ടാണ് ഇങ്ങനെ കരയുന്നതായി തോന്നുന്നത്. എന്നാല്‍ തവളയുടെ വായുടെ അടിത്തട്ടിലുള്ള വായുസഞ്ചികള്‍ ബലൂണ്‍ പോലെ വീര്‍ത്ത് അത് ഒരു ശബ്ദവര്‍ദ്ധിനിപോലെ പ്രവര്‍ത്തിക്കുന്നത് കാരണം ഒച്ച വളരെയധികം കൂടുകയും ചെയ്യുന്നു.

  പലതരം തവളകളുടെയും ശബ്ദത്തില്‍ വ്യത്യാസം ഉണ്ടെങ്കിലും സ്വന്തം ഇണകളെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ തവളകള്‍ക്കും ഉണ്ടെന്നത് ശ്രദ്ധേയമാണ്.

അഷ്ടവര്‍ഗ്ഗങ്ങളുടെ ഏകാധിപത്യശോധന


അഷ്ടവര്‍ഗ്ഗങ്ങളുടെ ഏകാധിപത്യശോധന

  അഷ്ടവര്‍ഗ്ഗങ്ങളുടെ ത്രികോണശോധന കഴിഞ്ഞാല്‍ ഏകാധിപത്യശോധന നടത്തണം. ഏകാധിപത്യശോധനം കര്‍ക്കിടകം, ചിങ്ങം രാശികള്‍ക്കില്ല. രവിചന്ദ്രന്മാര്‍ ഏകാധിപത്യ ഗ്രഹങ്ങളായതുകൊണ്ടാണവയെ ഒഴിച്ചുനിര്‍ത്തിയിരിക്കുന്നത്. മേടം, വൃശ്ചികം ----- ഇടവം, തുലാം ------ മിഥുനം, കന്നി ---- ധനു, മീനം ---- മകരം, കുംഭം ഇങ്ങനെ 5 വര്‍ഗ്ഗങ്ങള്‍ക്കാണ് ഏകാധിപത്യശോധനം വിധിച്ചിരിക്കുന്നത്. ത്രികോണശോധനം കഴിഞ്ഞ് ഇവയില്‍ അക്ഷങ്ങളുണ്ടെങ്കില്‍ മാത്രമേ ഏകാധിപത്യശോധനം ആവശ്യമുള്ളു. ഈ അഞ്ചു വര്‍ഗ്ഗങ്ങളില്‍ ഓരോ വര്‍ഗ്ഗത്തിലും പെട്ട ഈരണ്ടു രാശികളില്‍ അക്ഷങ്ങള്‍ (സംഖ്യകള്‍) സമമാണെങ്കില്‍  രണ്ടിലെയും മുഴുവന്‍ അക്ഷങ്ങളും കളയണം. ഒന്നില്‍ അക്ഷം കുറവും മറ്റേതില്‍ അക്ഷം കൂടുതലുമാണെങ്കില്‍ ആ രാശിയിലെ അക്ഷം മുഴുവനും അത്ര അക്ഷം മറ്റേ രാശിയില്‍നിന്നും കളയണം (കുറയ്ക്കണം).

ഉദാഹരണം :-

   മേടത്തില്‍ ഒന്നും വൃശ്ചികത്തില്‍ മൂന്നുമാണെങ്കില്‍ മേടത്തില്‍ നിന്ന്  1 ഉം വൃശ്ചികത്തില്‍ 1 ഉം കളഞ്ഞ് (കുറച്ച്) മേടത്തില്‍ "0" ഉം വൃശ്ചികത്തില്‍ "2" ഉം ആക്കണം.

   ഗ്രഹം നില്‍ക്കുന്ന രാശിയില്‍ നിന്ന് രാശിയില്‍ നിന്ന് ഏകാധിപത്യശോധനം നടത്തരുത്.

ശുദ്ധപിണ്ഡാനയനം / രാശിഗുണയോഗം / ഗ്രഹഗുണകരയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

10_Purana Ithihasa Santhesangal Nithyajeevithathil Part - 10 (Malayalam)


മരം മുറിയ്ക്കുന്നത് ഗര്‍ഭിണികള്‍ കാണാമോ?

  കേരളത്തില്‍ ഏറെ പ്രചാരം നേടിയ ഒരു ചൊല്ലാണ് മരം മുറിയ്ക്കുന്ന ഗര്‍ഭിണികളെ കാണിക്കരുതെന്നത്. മരം മുറിയ്ക്കുന്നത് ഗര്‍ഭിണികള്‍ കണ്ടാല്‍, ശവദാഹത്തിനു വിറകുവെട്ടുകയാണോ എന്ന ചിന്ത അവരില്‍ ഉണര്‍ന്നേക്കുമെന്നാണ് പണ്ടുകാലത്ത് വിശ്വസിച്ചുവന്നിരുന്നത്.

  ഗര്‍ഭിണികള്‍ സദാ ഉന്മേഷചിത്തരായിരിക്കണമെന്നുണ്ടെങ്കിലും മരം മുറിയ്ക്കുന്നത് കണ്ടാല്‍ എന്ത് എന്ന ചോദ്യത്തിന് അടുത്ത കാലം വരെ ശരിയായ ഉത്തരം ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

  മുറിച്ചുകൊണ്ടിരിക്കുന്ന മരം സ്ഥാനം തെറ്റി വീണാല്‍ ഗര്‍ഭിണിക്ക്‌ ഓടിമാറാന്‍ കഴിയില്ല എന്നൊക്കെയുള്ള വിശദീകരണങ്ങളാണ് സമീപകാലം വരെ കേട്ടിരുന്നത്. എന്നാല്‍, ശബ്ദങ്ങള്‍ മനുഷ്യരിലുണ്ടാക്കുന്ന സ്വാധീനങ്ങളെ പറ്റിയുള്ള പഠനങ്ങളാണ് മരം മുറിയ്ക്കുന്നത്തിന്‍റെ സാമീപ്യത്തില്‍ നിന്നും ഗര്‍ഭിണികള്‍ മാറി നില്‍ക്കണമെന്നത്തിന്‍റെ ശാസ്ത്രീയ സത്യം വെളിച്ചത്തു കൊണ്ടുവന്നത്.

  കഠിനമായ ശബ്ദങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്‍റെ ഹൃദയാരോഗ്യത്തേയും തലച്ചോറിനേയും പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തികഴിഞ്ഞു.

അഷ്ടവര്‍ഗ്ഗങ്ങളുടെ ത്രികോണശോധന


ഓരോ ഗ്രഹത്തിന്റെ അഷ്ടവര്‍ഗ്ഗവും സമുദായാഷ്ടവര്‍ഗ്ഗവും പ്രത്യേകം പ്രത്യേകം ത്രികോണശോധന നടത്തി ഫലപ്രവചനം ചെയ്യേണ്ടതുണ്ട്. അതിനായി ത്രികോണശോധനയെ താഴെ പറയുന്നു.

    മേടം, ചിങ്ങം, ധനു,---- ഇടവം കന്നി, മകരം,----- മിഥുനം, തുലാം, കുംഭം, ----കര്‍ക്കിടകം, വൃശ്ചികം, മീനം, --- ഇങ്ങനെ 4 ആണ് ത്രികോണരാശികള്‍. ഇവയില്‍ ഓരോ ത്രികോണത്തിലും വരുന്ന 3 രാശികളില്‍ ഏതിലാണോ കുറഞ്ഞ സംഖ്യ (അക്ഷം) ഉള്ളത് ആ സംഖ്യ ആ രാശിയില്‍നിന്നും അത്ര മറ്റു രണ്ടു രാശിയില്‍നിന്നും കളയണം (കുറയ്ക്കണം). ത്രികോണരാശികളില്‍ ഒന്നില്‍ ഒരു സംഖ്യയുമില്ലെങ്കില്‍ മറ്റു രണ്ടു രാശികളിലെയും അക്ഷങ്ങള്‍ മുഴുവന്‍ കളഞ്ഞു കളഞ്ഞു ശൂന്യമാക്കണം. മൂന്നു രാശികളിലേയും സംഖ്യ തുല്യമാണെങ്കില്‍ മൂന്നു രാശികളിലെയും സംഖ്യകള്‍ മുഴുവനും കളഞ്ഞു ശൂന്യമാക്കണം.

    ഉദാഹരണത്തിന് സൂര്യാഷ്ടവര്‍ഗ്ഗത്തില്‍ മേടം, ചിങ്ങം, ധനു എന്ന് ത്രികോണത്തില്‍ മേടം 6, ചിങ്ങം 5, ധനു 3 ഇങ്ങനെയാണ് അക്ഷം നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും കുറഞ്ഞ സംഖ്യ ധനുവിലാകയാല്‍ ആ സംഖ്യ ധനുവില്‍ നിന്നും, മേടത്തില്‍ നിന്നും, ചിങ്ങത്തില്‍ നിന്നും കളഞ്ഞ് (കുറച്ച്) യഥാക്രമം, ധനുവില്‍ 0, മേടത്തില്‍ നിന്നും 3, ചിങ്ങത്തില്‍ 2, എന്നാക്കണം. ഇങ്ങനെ മറ്റെല്ലാം കണ്ടുകൊള്‍ക. ഈ ത്രികോണശോധന നടത്തേണ്ട ക്രമങ്ങള്‍ വേറെയുമുണ്ട്. അവയെല്ലാം നിരൂപണപൂര്‍വ്വം ഉപപാദിക്കാന്‍ തുനിയുന്നില്ല. ഗുരൂപദേശത്തില്‍ സമഞ്ജസമായവ സ്വീകരിച്ച് അതു മാത്രമിവിടെ ഉപപാദിച്ചിരിക്കുകയാണ്. ഏറ്റവും ഋജുവായ പക്ഷം ഇതുതന്നെയെന്നു സര്‍വ്വസമ്മതവുമാണ്.

 
  അഷ്ടവര്‍ഗ്ഗങ്ങളുടെ ഏകാധിപത്യശോധന എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഉത്സവത്തിന്‍റെ ആവശ്യകതയെന്ത്?

  വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവം എന്നൊരു ചടങ്ങ് നിലവിലുണ്ട്. എന്നാല്‍ കലാപരിപാടികള്‍ മത്സരിച്ച് നടത്താനും ക്ഷേത്രക്കമ്മിറ്റിയുടെ പദവിയും പണവും മറ്റുള്ളവരുടെ മുമ്പില്‍ കാണിക്കാനുള്ള ഒരേര്‍പ്പാടാണ് ഉത്സവമെന്നാണ് ഭക്തര്‍ പോലും ധരിച്ചുവച്ചിരിക്കുന്നത്. ക്ഷേത്ര ചൈതന്യ വര്‍ദ്ധനയ്ക്കുള്ള ആവശ്യം കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉത്സവം. ഉത്സവമെന്ന വാക്കിനര്‍ത്ഥം തന്നെ മേല്‍പ്പോട്ടുള്ള പ്രവാഹമെന്നാണ്. അതായത് വര്‍ഷത്തിലൊരിക്കല്‍ ക്ഷേത്രചൈതന്യം വര്‍ദ്ധിപ്പിക്കണമെന്ന് സാരം. എന്നാല്‍, പൊതുവായി ഒരു ചോദ്യം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. നിത്യവും പൂജാകര്‍മ്മങ്ങള്‍ നടക്കുന്ന, ശരിയായ പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ള ഒരു ക്ഷേത്രത്തില്‍ ക്ഷേത്രചൈതന്യത്തിന് കുറവ് സംഭവിച്ചാലല്ലേ വര്‍ദ്ധിപ്പിക്കേണ്ടതുള്ളു എന്നാണ് ചോദ്യം. പക്ഷേ, ഭക്തര്‍ അറിയാതെ ചെയ്തുപോകുന്ന തെറ്റുകള്‍ കാരണവും പൂജാരിയുടെ അശ്രദ്ധകൊണ്ടും ചൈതന്യത്തിന് ക്ഷതം സംഭവിക്കാമെന്നാണുത്തരം. ഈ കുറവ് പരിഹരിക്കാനാണ് ഉത്സവമെന്ന ചടങ്ങ് നടത്തണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്. എന്നാല്‍, കേരളത്തിലാകട്ടെ ഉത്സവം നടത്താനായി വിധിക്കപ്പെട്ടിട്ടുള്ളത് കുംഭം, മീനം മാസങ്ങളും മേടമാസത്തിലെ പത്താം തിയ്യതി വരെയുമാണ്. ആ കാലയളവില്‍ അതിശക്തമായ ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് രാത്രികാലങ്ങളില്‍ ഉത്സവത്തിനിടയിലെ കലാപരിപാടികളായ തെയ്യം, തിറ, കഥകളി, കൂടിയാട്ടം ഇവ ആസ്വദിക്കാനായി തുറന്ന സ്ഥലങ്ങളില്‍ എത്തുന്നവരെ ചൂടുകൊണ്ടുള്ള രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. കൊയ്ത്ത് കഴിഞ്ഞ, ക്ഷേത്രത്തോടു ചേര്‍ന്ന വയലുകളിലാണ് കലാപരിപാടികള്‍ നടത്തിയിരുന്നതെന്നതും ശ്രദ്ധേയം.

കല്‍പ്പൂരം കത്തിക്കുന്നത് ഗുണം ചെയ്യുമോ?

  സാധാരണ പൂജകള്‍ക്ക് കല്‍പ്പൂരം കത്തിച്ച് ഉഴിയുന്നതും സാമ്പ്രാണിത്തിരി കത്തിച്ചുഴിയുന്നതുമൊക്കെ പതിവാണ്. എന്നാല്‍ ഇതൊക്കെ അന്ധവിശ്വാസത്തിന്‍റെ ഭാഗമായുള്ള ചടങ്ങുകളാണെന്നാണ് നിരീശ്വരവാദികള്‍ പറയുന്നത്. വിശ്വാസികള്‍ തന്നെ, ഇതിനെ പൂജയുടെ ഭാഗമായി ഈശ്വരപ്രീതിക്കായി നടത്തുന്നതെന്നാണ് വിശ്വസിച്ചുപോരുന്നത്. എന്നാല്‍ കല്‍പ്പൂരം, സാമ്പ്രാണി മുതലായ വസ്തുക്കള്‍ കത്തിക്കുമ്പോള്‍ അതിന്‍റെ പുക എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ അനുകൂല ഊര്‍ജ്ജം പ്രസരിക്കുന്നു. മാത്രമല്ല, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിഷാണുക്കളെ നശിപ്പികാനും കല്‍പ്പൂരത്തിന്‍റെ പുകയ്ക്ക്‌ കഴിയുമത്രേ! ഇതിലൂടെ ലഭ്യമാകുന്നതും ഈശ്വരചൈതന്യം തന്നെയാണ്. ഇതിന്‍റെ ശാസ്ത്രീയത വളരെ പണ്ടേതന്നെ മനസ്സിലാക്കിയിരുന്ന ആചാര്യന്മാര്‍ ആയിരിക്കാം ഇതിനൊക്കെ പ്രേരിപ്പിച്ചതും.

ദശാഫലവും അഷ്ടവര്‍ഗ്ഗവും


ദശാഫലവും അഷ്ടവര്‍ഗ്ഗവും

  ആദിത്യന്‍ മുതല്‍ക്കുള്ള ഗ്രഹങ്ങളുടെ നക്ഷത്രദശാസംവത്സരസംഖ്യയെ 12 ആയി ഭാഗിച്ചാല്‍ ഓരോ ഭാഗത്തിലും വരുന്ന കൊല്ലം, മാസം, ദിവസം എത്രയുണ്ടോ അത്രയും കഴിവോളം അഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന്‍ മുതല്‍ക്കുള്ള ഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശിയില്‍ 4 ല്‍ അധികം (അക്ഷം) സംഖ്യയുണ്ടെങ്കില്‍ ശുഭഫലവും 4 ല്‍ കുറവ് സംഖ്യയുണ്ടെങ്കില്‍ അശുഭഫലവും അനുഭവിക്കുന്നതാണ്. 4 ആണെങ്കില്‍ ശുഭാശുഭം സമമായിരിക്കും. ഇങ്ങനെ മറ്റ് എല്ലാ രാശികളിലെയും അക്ഷസംഖ്യാനുസാരം ഫലം അനുഭവിക്കും.

   ഉദാഹരണമായി ചന്ദ്രാഷ്ടവര്‍ഗ്ഗത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ 5 അക്ഷമുള്ളതുകൊണ്ട് (ചന്ദ്രദശാസംവത്സരമായ 10 നെ 12 ആയി ഭാഗിച്ചാല്‍ ഒരു ഭാഗത്തില്‍ 10 മാസം) ചന്ദ്രദശ തുടങ്ങി. 10 മാസം ധനവൃദ്ധി, ദേഹപുഷ്ടി, മാതൃസുഖം ഇവ അനുഭവിക്കും. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ 2 ല്‍ 3 അക്ഷമുള്ളതുകൊണ്ട് രണ്ടാമത്തെ 10 മാസം ധനധാന്യനാശം, വാക് ദോഷം, ഭരണപരമായ കുടുംബവിഷമം, ധനക്ഷയം എന്നിവ അനുഭവിക്കും. ഇപ്രകാരം ഓരോ ഭാവത്തിലെയും അക്ഷങ്ങള്‍ക്കനുസൃതമായി അതാതുഗ്രഹത്തിന്റെ അഷ്ടവര്‍ഗ്ഗത്തില്‍ ആ ഗ്രഹം നില്‍ക്കുന്ന രാശിലഗ്നമായി കണക്കാക്കി ആ ഗ്രഹത്തിന്റെ ദശാകാലം 12 ആയി ഭാഗിച്ച് ദശാഫലങ്ങള്‍ പറഞ്ഞുകൊള്ളണം.


അഷ്ടവര്‍ഗ്ഗങ്ങളുടെ ത്രികോണശോധന എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

09_Purana Ithihasa Santhesangal Nithyajeevithathil Part - 9 (Malayalam)


കടുക് ഉഴിഞ്ഞാല്‍ കണ്ണേറ് ഫലിക്കാതിരിക്കുമോ?

  ഏതെങ്കിലും തരത്തില്‍ ഉന്നതിയിലേക്ക് നീങ്ങുന്നവരെ മറ്റുള്ളവരുടെ കണ്ണ് ബാധിക്കുമെന്നൊരു വിശ്വാസമുണ്ട്‌. ഇതിനെ കണ്‍ദോഷമെന്നാണ് പറയപ്പെടുന്നത്. യാത്രകളും മറ്റും കഴിഞ്ഞുവരുന്നവര്‍, ആള്‍കൂട്ടത്തിനിടയില്‍പ്പെട്ടിട്ട് വരുന്നവര്‍, ബന്ധുക്കളടങ്ങുന്ന ചടങ്ങുകളില്‍ സംബന്ധിച്ച് മടങ്ങി വരുന്നവര്‍ തുടങ്ങിയവരെയാണ് കണ്‍ദോഷം ബാധിക്കുന്നതത്രേ!. ഇത്തരക്കാര്‍ സ്വഭവനത്തില്‍ മടങ്ങിയെത്തിയാല്‍ ഉല്‍സാഹക്കുറവ് കാണിക്കുന്നുണ്ട്. ഇതോടെ അവരെ ആരുടെയോ കണ്ണ് ബാധിച്ചിരിക്കുന്നതായി പറയും. ഉടനെ തന്നെ കുറച്ച് കടുകെടുത്ത് തലയില്‍ നിന്നും കാലിലേയ്ക്ക് മൂന്നുപ്രാവശ്യം ഉഴിഞ്ഞ് കത്തുന്ന അടുപ്പില്‍ ഇടുകയായിരിക്കും. ഇങ്ങനെ ഉഴിയാന്‍ നേരം, ഉഴിയുന്ന ആളോ ഉഴിയപ്പെടുന്ന ആളോ സംസാരിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്. ഇത്തരത്തില്‍ അടുപ്പില്‍ ഇടുന്ന കടുക് ശബ്ദത്തോടുകൂടി തീയില്‍ പൊട്ടുകയും അതിന്‍റെ ഗന്ധം അന്തരീക്ഷത്തില്‍ അനുഭവപ്പെടുകയും ചെയ്യും. അപ്പോള്‍, കണ്ണേറ് ദോഷം സംഭവിച്ചത് പൊട്ടി ഗന്ധത്തോടെ ഇല്ലാതായിയെന്നു പറയും. എന്നാല്‍ ഇതും ഒരു മാനസിക ചികിത്സ തന്നെയാണ്. ഇതോടെ തന്നില്‍ക്കൂടിയ കണ്ണേറ് ഒഴിഞ്ഞുപോയിയെന്ന്, കണ്ണേറ് ഏറ്റെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയും വിശ്വസിക്കുന്നു. തുടര്‍ന്ന് അയാള്‍ ഉല്‍സാഹപൂര്‍വ്വം ദിനചര്യകളിലേയ്ക്ക് കടക്കുകയാണ് പതിവ്. സാധാരണ കടുക് തീയില്‍ വീണാല്‍ പൊട്ടുമെന്നും ഗന്ധം വമിക്കുമെന്നും മനസ്സിലാക്കാതെയാണ് ചിലര്‍ ഇതില്‍ അന്ധമായി വിശ്വസിക്കുന്നത്.

കൊതിക്കോതുന്നത് അന്ധവിശ്വാസമല്ലേ?

  കൊതിക്കോതുക എന്നൊരു വിശ്വാസവും ചടങ്ങും നിലനിലക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ പുത്തന്‍ തലമുറയില്‍ കുറച്ചുപേരെങ്കിലും ചിരിക്കാതിരിക്കില്ല. ദഹനക്കുറവ് അനുഭവപ്പെടുക, വയറ് പെരുകിയിരിക്കുക, മലബന്ധം അനുഭവപ്പെടുക, ഭക്ഷണം വേണ്ടാതിരിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ ഉടന്‍തന്നെ വീട്ടുകാര്‍ പറയാറുണ്ട്‌, കൊതിക്ക് ഓത്തണമെന്ന്. ഇതിനുവേണ്ടി ചില സ്ഥലങ്ങളില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ചവര്‍ തന്നെയുണ്ട്‌. ഇതില്‍ കൂടുതലും മുത്തശ്ശിമാരായിരിക്കും. കാന്താരിമുളക്, ഉപ്പ്, പുളി എന്നിവ മൂന്നും ചേര്‍ത്തുവച്ച് ചില മന്ത്രങ്ങള്‍ ചൊല്ലിയ ശേഷം അത് രോഗിക്ക് കൊടുക്കാനാണ് കൊതിക്കോതുന്നവര്‍ പറയാറ്. അത്ഭുതം തന്നെ ആയിരിക്കും ഇതിന്‍റെ ഫലം. ഇതു നല്‍കിക്കഴിയുമ്പോള്‍ മണിക്കൂറുകള്‍ക്കകം തന്നെ രോഗിയുടെ മലം പുറത്തുപോവുകയും ദഹനക്കേട് മാറുകയും ചെയ്യും. അതോടെ മന്ദതയില്‍ നിന്നും തിരിച്ചെത്തുന്ന രോഗി കൊതിക്കോതിയ മന്ത്രരഹസ്യത്തെ വാഴ്ത്തിപ്പാടും. ഉപ്പും കാന്താരിമുളകും പുളിയും ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേട് മാറിക്കിട്ടുമെന്ന ശാസ്ത്രരഹസ്യം പഴമക്കാര്‍ അറിയാതെ പോയതിനാലാണ് മന്ത്രത്തിനും അതിലൂടെയുള്ള വിശ്വാസത്തിനും ബലമുണ്ടായത്.

അഷ്ടവര്‍ഗ്ഗത്തിലെ മറ്റ് ഫലങ്ങള്‍


അഷ്ടവര്‍ഗ്ഗത്തിലെ മറ്റ് ഫലങ്ങള്‍
  അഷ്ടവര്‍ഗ്ഗത്തിലെ ലഗ്നം മുതല്‍ ശനി നില്‍ക്കുന്ന രാശി വരെ, ശനി നില്‍ക്കുന്ന രാശി മുതല്‍ ലഗ്നംവരെ, ചൊവ്വ നില്‍ക്കുന്ന രാശിമുതല്‍ ലഗ്നം വരെ, ലഗ്നം മുതല്‍ ചൊവ്വ നില്‍ക്കുന്ന രാശിവരെ ഇങ്ങനെ 4 ഖണ്ഡങ്ങളിലെ അക്ഷങ്ങള്‍ വെവ്വേറെ കൂട്ടി ഓരോന്നിനെയും 7 ല്‍ പെരുക്കി 7 ല്‍ ഹരിച്ചുകിട്ടുന്ന ഹരണഫലസംഖ്യകളോളം വയസ്സുകഴിയുമ്പോള്‍ വലിയ അശുഭങ്ങള്‍ അനുഭവിക്കാന്‍ ഇടവരും.

  ജാതകത്തില്‍ രാഹു അനിഷ്ടസ്ഥാനത്തുനിന്നാലോ രാശിയില്‍ അഷ്ടവര്‍ഗ്ഗപ്രകാരം എത്ര അക്ഷങ്ങളുണ്ടോ അത്രാമാത്തെ വയസ്സില്‍ പാമ്പ് കടിക്കുകയോ, വിഷം തീണ്ടുകയോ ചെയ്യും. ചൊവ്വ നില്‍ക്കുന്ന രാശിയിലെ അക്ഷങ്ങളോളം വയസ്സ് ചെല്ലുമ്പോള്‍ ആയുദ്ധം കൊണ്ട് വ്രണപ്പെടും. ശനി നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ രോഗദുഃഖങ്ങളും വ്യാഴം നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ പുത്രലാഭം, ദ്രവ്യലാഭം അനുഭവിക്കും. ശുക്രന്‍ നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ വിവാഹവും സ്ത്രീസുഖവുമനുഭവിക്കും. ബുധന്‍ നില്‍ക്കുന്ന രാശിയിലെ അക്ഷസംഖ്യാവയസ്സില്‍ വിദ്യാഭ്യാസം, ബുദ്ധിഗുണം, വിദ്യാപ്രശംസ ഇവ ലഭിക്കും. മേല്‍പറഞ്ഞ ഫലങ്ങളനുഭവിക്കാന്‍ ജാതകത്തില്‍ ഗ്രഹയോഗാദികളെക്കൊണ്ട് ലക്ഷണമുണ്ടെങ്കില്‍ മാത്രം പറയപ്പെടേണ്ട ഫലങ്ങളാണ്. ലക്ഷണമില്ലെങ്കില്‍ ഫലപ്രവചനമരുതെന്നു വിധിതന്നെയുണ്ട്‌.

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നഭാവത്തിന് 25. രണ്ടാംഭാവത്തിന് 22. മൂന്നാം ഭാവത്തിന് 29. നാലാം ഭാവത്തിന് 24. അഞ്ചാം ഭാവത്തിന് 25. ആറാം ഭാവത്തിന് 34. ഏഴാം ഭാവത്തിന് 19. എട്ടാം ഭാവത്തിന് 24. ഒന്‍പതാം ഭാവത്തിന് 29. പത്താം ഭാവത്തിന് 36. പതിനൊന്നാം ഭാവത്തിന് 54. പന്ത്രണ്ടാം ഭാവത്തിന് 16 എന്നിങ്ങനെ ഓരോ ഭാവത്തിനും ഉണ്ടായിരിക്കേണ്ട മിനിമം സംഖ്യകളുണ്ട്. ഈ മിനിമം സംഖ്യയില്‍ നിന്ന് സംഖ്യകള്‍ ഏറിവന്നാല്‍ ആ ഭാവം സമ്പുഷ്ടമായിരിക്കും.

  അഷ്ടവര്‍ഗ്ഗംകൊണ്ട് ജാതകത്തിലെ ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളെ കൊണ്ടും ചിന്തിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണോ അവയാണിവിടെ പറഞ്ഞിരിക്കുന്നത്. നാലാം ഭാവത്തില്‍ പാപഗ്രഹങ്ങളുടെ യോഗ്ദൃഷ്ടികള്‍ ഇല്ലാതെ 24 ല്‍ അധികം അക്ഷം (സംഖ്യകള്‍) ഉണ്ടായിരിക്കുകയും, രണ്ടാം ഭാവത്തില്‍ 22 ല്‍ അധികം അക്ഷം ഉണ്ടായിരിക്കുകയും ചെയ്‌താല്‍ തന്റെ കാരണവന്മാര്‍ സമ്പാദിച്ച ധനം അഷ്ടവര്‍ഗ്ഗകര്‍ത്താവിന് (ജാതകകാരന്) ലഭിക്കും.

  പത്താം ഭാവത്തില്‍ പാപദൃഷ്ടികള്‍ ഇല്ലാതെ 36 ല്‍ അധികം അക്ഷമുണ്ടായാല്‍ സ്വന്തം സമ്പാദിച്ചു  സസുഖം ജീവിക്കും.

  പതിനൊന്നാമത്തെ ഭാവത്തില്‍ പാപയോഗദൃഷ്ടികളില്ലാതെ 54 ല്‍ അധികം അക്ഷം ഉണ്ടായാല്‍ പ്രയത്നം കൂടാതെ ധനസമ്പാദ്യംഉണ്ടാകും

   ലഗ്നത്തില്‍ പാപദൃഷ്ടികള്‍ ഇല്ലാതെ 25 ല്‍ അധികം സമുദായ അഷ്ടവര്‍ഗ്ഗ അക്ഷം ഉണ്ടാകുകയോ, ഒന്‍പതാമിടത്ത് പാപയോഗദൃഷ്ടികള്‍ ഇല്ലാതെ 29 ല്‍ അധികം സമുദായഅഷ്ടവര്‍ഗ്ഗ അക്ഷം ഉണ്ടാകുകയോ ചെയ്‌താല്‍ നിധി കിട്ടുമെന്ന് പറയണം. ലഗ്നത്തില്‍ എത്ര അക്ഷം ഉണ്ടോ അത്രാമാത്തെ വയസ്സില്‍ നിന്ന് മേലെ മാത്രമേ ഈ പറഞ്ഞ ശുഭഫലങ്ങള്‍ അനുഭവിക്കുകയുള്ളൂ.

   പതിനൊന്നാം ഭാവത്തില്‍ പന്ത്രണ്ടാം ഭാവത്തെക്കാള്‍ അക്ഷം അധികമായാല്‍ ധനവാനാകും. പതിനൊന്നാം ഭാവത്തില്‍ ഉള്ളതിനെക്കാള്‍ അക്ഷം പന്ത്രണ്ടാം ഭാവത്തില്‍ കൂടുതലായാല്‍ ദാരിദ്രനാകും. പത്താം ഭാവത്തില്‍ ഉള്ളതിനെക്കാള്‍ പതിനൊന്നാം ഭാവത്തില്‍ അക്ഷം അധികമായാല്‍ പ്രവൃത്തിയില്‍ അദ്ധ്വാനത്തിനൊത്ത ലാഭമുണ്ടാകും.

ദശാഫലവും അഷ്ടവര്‍ഗ്ഗവും എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

08_Purana Ithihasa Santhesangal Nithyajeevithathil Part - 8 (Malayalam)


അരത്തമുഴിയുന്നതിനു പിന്നിലെ രഹസ്യമെന്ത്?

  ശാസ്ത്രവും ആധുനികതയും പുരോഗമനവാദവുമൊക്കെ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും ചില വിശ്വാസങ്ങള്‍ ഇന്നും തള്ളികളയാന്‍ പലരും തയ്യാറല്ല. അതില്‍ ഒന്നാണ് "അരത്തമുഴിയുന്ന" ചടങ്ങ്. ദൂരയാത്ര കഴിഞ്ഞെത്തുന്ന കുടുംബാംഗങ്ങള്‍, വരന്റെ വീട്ടിലേയ്ക്ക് വിവാഹം കഴിഞ്ഞെത്തുന്നവള്‍, പ്രസവിച്ചു കിടക്കുന്ന അമ്മ തുടങ്ങിയരെയൊക്കെയാണ് സാധാരണ അരത്തമുഴിഞ്ഞു കണ്ടുവരുന്നത്. പച്ചവെള്ളമെടുത്ത് അതില്‍ മഞ്ഞള്‍ അരച്ചുചേര്‍ത്ത് അല്പം ചുണ്ണാമ്പും ചേര്‍ക്കുന്നു. മഞ്ഞളും ചുണ്ണാമ്പും ചേരുന്നതോടെ വെള്ളത്തിന് ചുവന്ന നിറമായി മാറും. ഇതൊരു പാത്രത്തില്‍ എടുത്ത് അതിനിരുവശത്തും രണ്ടു ദീപനാളങ്ങള്‍ ഉയര്‍ത്തി വ്യക്തിയുടെ ശരീരത്തിനുചുറ്റും മൂന്നുപ്രാവശ്യം ഉഴിയും. ഇതിനെയാണ് "അരത്തം ഉഴിയുക" എന്ന് പറയുന്നത്.മഞ്ഞളിനും ചുണ്ണാമ്പിനും കൃമികീടങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന കാര്യം നേരത്തെ തെളിയിക്കപ്പെട്ടതുമാണ്. പ്രസ്തുത വ്യക്തിയില്‍ വന്നുചേര്‍ന്നിരിക്കുന്ന വിഷാണുക്കളെ നശിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളത്. എന്നാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ഈ വിശ്വാസത്തിനു കഴിയാത്തത്തിനാല്‍ ഇതും അന്ധവിശ്വാസങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

അന്തര്‍ഭാഗം - ബഹിര്‍ഭാഗം

    അഷ്ടവര്‍ഗ്ഗത്തില്‍ 1,4,5,7,9,10 ഈ ഭാവങ്ങളിലെ അക്ഷങ്ങളൊന്നിച്ചു കൂട്ടിയാല്‍ വരുന്ന സംഖ്യക്ക് "അന്തര്‍ഭാഗം" എന്ന് പറയുന്നു.

  അഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നാല്‍ 2, 3, 6, 8, 11, 12 ഈ ഭാവങ്ങളിലെ സംഖ്യകള്‍ ഒന്നിച്ചു കൂട്ടിയാല്‍ ആ സംഖ്യക്ക് "ബഹിര്‍ഭാഗം" എന്ന് പറയുന്നു. 

   ഇതില്‍ അന്തര്‍ഭാഗത്തില്‍ അധികം സംഖ്യ വന്നാല്‍ മനസ്സന്തോഷം, വിദ്യാഭിവൃദ്ധി, സത്കര്‍മ്മതത്പരത, ദാനനിഷ്ഠ, വിജ്ഞാനം എന്നീ നല്ല ഫലങ്ങളനുഭവിക്കും. ബഹിര്‍ഭാഗത്തിലാണ് സംഖ്യാധിക്യമെങ്കില്‍ ഡംഭ്, മനോദുഃഖം ഇവ അനുഭവിക്കും. രണ്ടും തുല്യമായാല്‍ രണ്ടു ഫലവും സമമായിരിക്കും.

അഷ്ടവര്‍ഗ്ഗത്തിലെ മറ്റ് ഫലങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കാലനെ കണ്ടിട്ടാണോ പട്ടി കുരയ്ക്കുന്നത്?

  എപ്പോഴെങ്കിലും നായ് മോങ്ങുന്നത് കണ്ടാല്‍ ഉടന്‍ മുതിര്‍ന്നവര്‍ അടക്കം പറയുമായിരുന്നു; കാലനെ കണ്ടിട്ടാണ് നായ് മോങ്ങുന്നതെന്ന്. അത് അവര്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മരണദൂതുമായി കാലന്‍ വരുന്നത് സാധാരണ മനുഷ്യരുടെ കണ്ണില്‍ കാണില്ലെന്നും മറിച്ച് നായ്ക്ക് അത് കാണാന്‍ കഴിയുമെന്നുമാണ് വിശ്വസിക്കപ്പെട്ടിരുന്നത്. ഇത് പൂര്‍ണ്ണമായും സമ്മതിക്കാനാകില്ലെങ്കിലും മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത എന്തെങ്കിലും ദൃശ്യമാകുമ്പോഴാണ് നായ്ക്കള്‍ മോങ്ങുന്നതെന്ന് ആധുനിക കണ്ടുപിടുത്തങ്ങള്‍ പറയുന്നു. എന്നാല്‍, മനുഷ്യന്‍റെ കണ്ണില്‍ കാണാന്‍ കഴിയാത്തതിന് കാലന്‍ എന്നാണ് നമ്മുടെ പഴമക്കാര്‍ സങ്കല്‍പ്പിച്ചിരുന്നത്. അതുകൊണ്ടാണ് അവര്‍ പട്ടി മോങ്ങലിനെ കാലനുമായി ബന്ധപ്പെടുത്തിയത്. മനുഷ്യന് കാണാന്‍ കഴിയാത്ത ചില ശബ്ദതരംഗങ്ങള്‍ കടന്നുപോകുമ്പോള്‍ ഇത് മനസ്സിലാക്കുന്ന നായ് മോങ്ങുകയായിരുന്നു പതിവ്.

നെഞ്ചില്‍ കൈ കെട്ടിയുറങ്ങാമോ?

  മുതിര്‍ന്നവരുടെയിടയില്‍പ്പോലും നെഞ്ചില്‍ കൈകെട്ടിയുറങ്ങുന്ന ഒരു ശീലമുണ്ട്. മലര്‍ന്നുകിടന്നിട്ട് ഇരുകൈകളും കോര്‍ത്ത്‌ നെഞ്ചിന്‍റെ പുറത്തുവയ്ക്കുന്നതാണ് പലപ്പോഴും കാണാന്‍ കഴിയുക. ഒരിക്കലും, ഇങ്ങനെ കൈകെട്ടി കിടന്നുറങ്ങരുതെന്ന് ശാസനയുണ്ട്. എന്നാല്‍ പലര്‍ക്കും ഉറക്കത്തിന്‍റെ സുഖം ലഭിക്കണമെങ്കില്‍ ഇങ്ങനെ കൈകെട്ടി കിടക്കണം. എന്നാല്‍ ഇതുകാരണം എന്തോ ദൈവദോഷം സംഭവിക്കുമായിരുന്നു എന്നാണു പലരും വിശ്വസിച്ചുപോരുന്നിരുന്നത്. പക്ഷേ, ഇതു ആരോഗ്യപരമായി അത്ര ഗുണമല്ലെന്നാണ് കണ്ടെത്തല്‍. സ്വാഭാവികമായി ഹൃദയചലനത്തിനെ ഈ കൈകെട്ടല്‍ ബാധിക്കും. ഹൃദയത്തിന്‍റെ പുറത്ത് അമിതമായ സമ്മര്‍ദ്ദമേല്‍പ്പിക്കാനെ ഈ കൈകെട്ടല്‍ ഉപകരിക്കൂ. ഇതുകാരണം ശ്വാസോച്ച്വാസത്തിന് തടസ്സം നേരിടാനുള്ള സാധ്യതയും തള്ളികളയുന്നില്ല. ഇത്തരത്തില്‍ നെഞ്ചില്‍ കൈകെട്ടി ഉറങ്ങുന്നവരില്‍ പലര്‍ക്കും ഹൃദയാഘാതം വന്നിട്ടുള്ളതായി വെളിപ്പെടുത്തലുണ്ട്.

വയഃത്രിഭാഗം

   ബന്ധുകം - സേവകം - പോഷകം - ഘാതകം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

വയഃത്രിഭാഗം
  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ മീനം, മേടം, ഇടവം, മിഥുനം എന്നീ രാശികളിലെ അക്ഷങ്ങളൊന്നിച്ചു കൂട്ടിയാല്‍ ജനനം മുതല്‍ യൌവനം വരെയുള്ള കാലഘട്ടത്തിലെ സംഖ്യും, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം എന്നീ രാശികളിലെ അക്ഷങ്ങളൊന്നിച്ചു കൂട്ടിയാല്‍ അത് യൌവനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലഘട്ടത്തിലെ സംഖ്യയും, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളിലെ അക്ഷങ്ങളൊന്നിച്ചു കൂട്ടിയാല്‍ അത് വാര്‍ദ്ധക്യം മുതല്‍ മരണം വരെയുള്ള കാലം സംഖ്യയുമാകുന്നു. ഇതിന് "വയഃത്രിഭാഗം" എന്ന് പറയുന്നു.

  ഇതില്‍ ഒന്നാമത്തെ ഭാഗത്തിലധികാക്ഷമുണ്ടായാല്‍ ജനനം മുതല്‍ യൌവനം വരെയുള്ള കാലം സുഖലോലുപമായിരിക്കും. മധ്യകാലത്തില്‍ അധികാക്ഷമുണ്ടായാല്‍ യൌവനം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലമാകും സുഖഭൂയിഷ്ഠമാകുക. അന്ത്യഭാഗത്തിലധികാക്ഷമുണ്ടായാല്‍ വാര്‍ദ്ധക്യകാലം മുതല്‍ മരണം വരെയുള്ള കാലമാകും സുഖഭൂയിഷ്ഠമായിത്തീരുക. 

  വയത്രിഭാഗത്തില്‍ കാണുന്ന സംഖ്യകളുടെ ഏറ്റക്കുറവുകളനുസരിച്ചുള്ള കാലയളവുകളില്‍ സുഖദുഃഖാനുഭവങ്ങളുണ്ടാകുന്നതാണ്. അക്ഷാധിക്യം കുറഞ്ഞ വയഃത്രിഭാഗത്തില്‍ വ്യാധികളും ദുഃഖങ്ങളുമുണ്ടാകും.

അന്തര്‍ഭാഗം - ബഹിര്‍ഭാഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

07_Purana Ithihasa Santhesangal Nithyajeevithathil Part - 7 (Malayalam)ഉറങ്ങുമ്പോള്‍ നീണ്ടു നിവര്‍ന്നു കിടക്കേണ്ടതുണ്ടോ?

   രാത്രിയില്‍ ഉറങ്ങുന്നവരെ പരിശോധിച്ചാല്‍ രസാവഹമാണ്. പല രീതിയിലായിരിക്കും പലരുടെയും കിടപ്പ്, ചരിഞ്ഞ് കിടക്കുന്നവര്‍, മലര്‍ന്നു കിടക്കുന്നവര്‍, കമിഴ്ന്ന് കിടക്കുന്നവര്‍ ഇങ്ങനെ പല രീതിയിലാണ് ഉറക്കം. ചിലരാകട്ടെ ചുരുണ്ടും കൈകാലുകള്‍ മടക്കിവച്ചുമൊക്കെ കിടക്കാറുണ്ട്. എന്നാല്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നത് ദൈവാധീനത്തിന്‍റെ ഭാഗമെന്നാണ് പഴമക്കാര്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല, അങ്ങനെ കിടന്നുറങ്ങാന്‍ പുത്തന്‍ തലമുറയെ അവര്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക ശരീരശാസ്ത്ര രഹസ്യം പരിശോധിച്ചാല്‍ അതും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. രക്ത ചംക്രമണത്തിന് തടസ്സം വരാതിരിക്കണമെങ്കില്‍ ഉറങ്ങുമ്പോള്‍ നീണ്ടുനിവര്‍ന്നു കിടക്കണമെന്ന് ശാസ്ത്രം പറയുന്നു. 

ബന്ധുകം - സേവകം - പോഷകം - ഘാതകം


ബന്ധുകം - സേവകം - പോഷകം - ഘാതകം

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നഭാവം, അഞ്ചാംഭാവം, ഒന്‍പതാംഭാവം ഈ മൂന്ന് ഭാവങ്ങളിലെ അക്ഷങ്ങളെ ഒന്നിച്ചു കൂട്ടിയ സംഖ്യയ്ക്ക് "ബന്ധുകം" എന്ന് പറയുന്നു.

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ രണ്ടാം ഭാവം, ആറാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളിലെ അക്ഷങ്ങളെ ഒന്നിച്ചു കൂട്ടിയ സംഖ്യയ്ക്ക് "സേവകം" എന്ന് പറയുന്നു.

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ മൂന്നാം ഭാവം, ഏഴാം ഭാവം, പതിനൊന്നാം ഭാവം  എന്നീ മൂന്ന് ഭാവങ്ങളിലെ അക്ഷങ്ങള്‍ ഒന്നിച്ചു കൂട്ടിയ സംഖ്യയ്ക്ക് "പോഷകം" എന്ന് പറയുന്നു.

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ നാലാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ മൂന്ന് ഭാവങ്ങളിലെ അക്ഷങ്ങളെ ഒന്നിച്ചു കൂട്ടിയ സംഖ്യയ്ക്ക് "ഘാതകം" എന്ന് പറയുന്നു.

  മേല്പറഞ്ഞപ്രകാരം ക്രിയ ചെയ്തെടുത്ത സംഖ്യകളില്‍ സേവകത്തെക്കാള്‍ ബന്ധുകസംഖ്യ  അധികമായാല്‍ ബന്ധുസൗഖ്യവും, സേവകസംഖ്യ അധികമായാല്‍ രാജസേവയും ഫലമാകുന്നു. പോഷകഘാതകങ്ങളില്‍ പോഷകസംഖ്യ അധികമായാല്‍ ധനസമൃദ്ധിയും, ഘാതക സംഖ്യ അധികമായാല്‍ ദാരിദ്രവും ഫലമാകുന്നു.

വയഃത്രിഭാഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

06_Purana Ithihasa Santhesangal Nithyajeevithathil PART - 6 (Malayalam)


മോഷ്ടിച്ച് കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകുമോ?

  അടുക്കളയില്‍ നിന്നോ കലവറയില്‍ നിന്നോ എക്കിളോടുകൂടി പുറത്തുവരുന്ന കുട്ടികളെ നോക്കി മുതിര്‍ന്നവര്‍ പറയും, എന്തോ മോഷ്ടിച്ച് കഴിച്ചു, അതുകൊണ്ടാണ് എക്കിള്‍ ഉണ്ടായതെന്ന്.

  മുതിര്‍ന്നവര്‍ നടത്തിയ കണ്ടുപിടുത്തം ശരിതന്നെ. മോഷ്ടിച്ച് കഴിച്ചാല്‍ എക്കിള്‍ ഉണ്ടാവും. സ്വന്തം വീട്ടില്‍ നിന്നും മോഷ്ടിച്ചെടുക്കുന്ന ആഹാരസാധനങ്ങള്‍ കുട്ടികള്‍ ധൃതിപിടിച്ചാണല്ലോ കഴിക്കുന്നത്. ധൃതിപിടിച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് എക്കിള്‍ ഉണ്ടാകുന്നതെന്ന് ശാസ്ത്രം പറയുന്നു. അപ്പോള്‍ മോഷ്ടിച്ചുകഴിച്ചതുകൊണ്ടല്ലെങ്കിലും മോഷ്ടിച്ചെടുത്ത ആഹാരപദാര്‍ത്ഥം ധൃതിയില്‍ കഴിച്ചതുകൊണ്ടാണ്‌ എക്കിള്‍ ഉണ്ടായത്.

  ഇതുകൂടാതെ ചുക്കുകാപ്പി കുടിക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ദഹനക്കുറവുണ്ടാകുമ്പോഴുമൊക്കെ എക്കിള്‍ അനുഭവപ്പെടാറുണ്ട്.

  മനുഷ്യശരീരത്തിനകത്തുള്ള ഡയഫ്രത്തിലോ അതിലേക്കുള്ള നാഡിയിലോ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുമ്പോഴാണ് എക്കിള്‍ ഉണ്ടാവുന്നത്. അസ്വസ്ഥത ഉണ്ടാകുമ്പോള്‍ ഡയഫ്രം പെട്ടെന്ന് ചുരുങ്ങും. ഈ ചുരുങ്ങല്‍ തടയുന്നതിനുവേണ്ടി ചെറുനാക്ക് അടയുന്നതാണ് എക്കിളായി അനുഭവപ്പെടുന്നത്.

  ഇതൊരു രോഗലക്ഷണമല്ലെങ്കിലും മെനൈഞ്ചറ്റിസ്, ന്യുമോണിയ, യുറേമിയ എന്നീ രോഗങ്ങള്‍ പിടിപ്പെട്ടവരില്‍ തുടര്‍ച്ചയായി എക്കിള്‍ കണ്ടുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിത്തായം - തീര്‍ത്ഥ


വിത്തായം - തീര്‍ത്ഥ

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നത്തിലും, ലഗ്നാല്‍ രണ്ടാമിടത്തും, നാലാമിടത്തും, ഒന്‍പതാമിടത്തും, പത്താമിടത്തും ഉള്ള അക്ഷങ്ങളെ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യയ്ക്ക് "വിത്തായം" എന്ന് പറയുന്നു. ഈ സംഖ്യ വിത്തായം എന്ന അക്ഷരസംഖ്യയായ 164 ല്‍ കൂടുതല്‍ ഉണ്ടായാല്‍ സമുദായാഷ്ടവര്‍ഗ്ഗകര്‍ത്താവ് ശ്രീമാനായി (ധനപുഷ്ടിയുള്ളവന്‍) തീരും. 164 ല്‍ കുറഞ്ഞാല്‍ വരവില്‍ അധികം ചെലവ് ചെയ്യുന്നവനാകും. 164 വന്നാല്‍ വരവും ചെലവും തുല്യമായിരിക്കും. 

  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ലഗ്നത്തില്‍ നിന്ന് ആറാമിടത്തും, എട്ടാമിടത്തും, പന്ത്രണ്ടാമിടത്തും ഉള്ള അക്ഷങ്ങളെ ഒരുമിച്ചു കൂട്ടിയാലുണ്ടാകുന്ന സംഖ്യയ്ക്ക് " തീര്‍ത്ഥ " മെന്നു പേരാകുന്നു. തീര്‍ത്ഥമെന്ന അക്ഷരസംഖ്യയായ 76 ല്‍ കുറഞ്ഞുവന്നാല്‍ വരവിനേക്കാള്‍ ചെലവുകുറഞ്ഞവനാകും. 76 ല്‍ അധികമായാല്‍ ചെലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും. 76 ആയി വന്നാല്‍ വരവുചെലവു തുല്യമാകും.

  ബന്ധുകം - സേവകം - പോഷകം - ഘാതകം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

എന്തുകൊണ്ട് കുട്ടികള്‍ നിഴല്‍ നോക്കി കളിക്കരുത്?

   കുട്ടികള്‍ നിഴല്‍ നോക്കി കളിക്കുന്നത് കണ്ടാല്‍ ശാസിക്കാന്‍ ഇന്നും മുതിര്‍ന്നവര്‍ തയ്യാറാകും. നിഴലിനൊപ്പം നടക്കുക, നിഴലിനോട്‌ ഗോഷ്ടി കാണിക്കുക, അതില്‍ നിന്നും തിരികെ ഉണ്ടാകുന്ന പ്രതിബിംബത്തെ വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുക ഇതൊക്കെ കുട്ടികളുടെ കുസൃതിയില്‍പ്പെടുന്നു.

  കുട്ടി നിഴലിനെ കണ്ട് ഭയപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോഴെങ്കിലും ഇതിനെ ബോധമനസ്സിലല്ലെങ്കില്‍ ഉപബോധമനസ്സില്‍ ഭൂതമായോ പ്രേതമായോ തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആധുനിക മനശാസ്ത്രം പറയുന്നു.

സമുദായാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?


  സമുദായാഷ്ടവര്‍ഗ്ഗത്തില്‍ 30 ല്‍ അധികം അക്ഷമുള്ള രാശി ശുഭഫലവും, 25 മുതല്‍ 30 അക്ഷമുള്ള രാശി സമഫലവും, 25 ന് താഴെയുള്ള രാശി അശുഭഫലവുമുളവാക്കും.

  അഭീഷ്ടകര്‍മ്മാനുഷ്ഠാനം, ദൂരയാത്ര മുതലായ ഉത്തമങ്ങളായ ഏതു പ്രവര്‍ത്തനത്തിനും ശ്രേഷ്ഠരാശികളും രാശിസമയവും ഉത്കൃഷ്ടമാണ്. ഈ ഉത്തമ രാശികളില്‍ ജനിച്ച സ്ത്രീകളോടും പുരുഷന്മാരോടും സഹകരിച്ചാല്‍ ശ്രേഷ്ഠതയും സമ്പത്തും സന്തോഷവുമുളവാക്കും.

 വിത്തായം - തീര്‍ത്ഥ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

05_Purana Ithihasa Santhesangal Nithyajeevithathil Part - 5 (Malayalam)


എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കാമോ?

  ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ താമസിയാതെ കഴുകുമെങ്കിലും അത്താഴം കഴിഞ്ഞാല്‍ പലരും പാത്രങ്ങളും ചട്ടികളും  കഴുകില്ലെന്നതാണ് പതിവ്. വേണമെങ്കില്‍ അതില്‍ കുറച്ചു വെള്ളമൊഴിച്ചിടും. ചിലരാകട്ടെ വലിയൊരു പാത്രത്തില്‍ വെള്ളം നിറച്ച് എച്ചിലായ പാത്രങ്ങള്‍ അതില്‍ വാരിയിടും.

  ഇതൊക്കെ നിഷിദ്ധമാണെന്ന് പഴമക്കാര്‍ പറയുന്നത്. അതില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കരുതെന്ന് അവര്‍ വിലക്കിയിരുന്നതും.

  എന്നാല്‍ ആരോഗ്യപരമായ പരിശോധിച്ചാല്‍ എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കുന്നത് കൊണ്ട് ദോഷം തന്നെയാണ്. പാത്രങ്ങളില്‍ പറ്റിയിരിക്കുന്ന എച്ചില്‍ ഭക്ഷിക്കുന്നതിനായി എത്തുന്ന ഈച്ചകളും കൊതുകുകളുമൊക്കെ രോഗാണുവാഹകരാണെന്നതാണ് സത്യം. അവരില്‍ നിന്നും രോഗാണുക്കള്‍ കിടന്നുറങ്ങുന്നവരില്‍ പ്രവേശിക്കാന്‍ എളുപ്പവുമാണ്.

  അതുകൊണ്ടാണ് എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കരുതെന്ന് പഴമക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

സമുദായാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?


സമുദായാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
   സമുദായാഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന്‍ മുതല്‍ ലഗ്നമടക്കം 8 ഗ്രഹങ്ങള്‍ക്കും നില്‍ക്കുന്ന രാശിമുതല്‍ 12 രാശിയിലും അക്ഷങ്ങള്‍ വരും. ഓരോ ഗ്രഹത്തിനും ഓരോ രാശിയിലും വരുന്ന അക്ഷങ്ങള്‍ വ്യത്യസ്തങ്ങളാണ്. സൂര്യാദിഗ്രഹങ്ങളുടെ അഷ്ടവര്‍ഗ്ഗനിര്‍മ്മാണത്തില്‍ ഗ്രഹം നില്‍ക്കുന്ന രാശി മുതല്‍ ഇന്നയിന്ന സ്ഥാനങ്ങളില്‍ അഥവാ രാശികളില്‍ ഓരോ അക്ഷം എഴുതണമെന്നാണ് നിയമമെങ്കില്‍ സമുദായാഷ്ടവര്‍ഗ്ഗത്തില്‍ ഓരോ രാശിയിലും വരുന്ന സംഖ്യകള്‍ ഭിന്നങ്ങളാണ്. ഇതനുസരിച്ച് ഓരോ ഗ്രഹവും നില്‍ക്കുന്ന രാശിമുതല്‍ ഓരോ രാശിയിലും വരുന്ന സംഖ്യകള്‍ സൂര്യാദിയായി താഴെ പറയുന്നു.

സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 3,3,3,3,2,3,4,5,3,5,7,2

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 2,3,5,2,2,5,2,2,2,3,7,1

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 4,5,3,5,2,3,4,4,4,6,7,2

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 3,1,5,2,6,6,1,2,5,3,7,3

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 2,2,1,2,3,4,2,,4,2,4,7,3

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 2,3,3,3,4,4,2,3,4,3,6,3

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് :- 3,2,4,4,4,3,3,4,4,4,6,1

ലഗ്നരാശിയില്‍ നിന്ന് :- 5,3,5,5,2,6,1,2,2,6,7,1

ഇവിടെ കാണിച്ചപ്രകാരം സമുദായാഷ്ടവര്‍ഗ്ഗം ഉദാഹരണമായി താഴെ കാണിക്കുന്നു.

04_Purana Ithihasa Santhesangal Nithyajeevithathil PART - 4 (Malayalam)


അത്താഴം ഉണ്ടാല്‍ അരക്കാതം നടക്കണോ?

  അത്താഴമുണ്ട് കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് ഒരു ചൊല്ലുണ്ട്. ഇത് ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അരവയര്‍ മാത്രം അത്താഴം കഴിച്ചാല്‍പ്പോലും അല്പം നടന്നിട്ടേ കിടക്കാവു. അങ്ങനെ ചെയ്യാതെ ഉടന്‍ കിടക്കയിലേയ്ക്കാണ് വീഴുന്നതെങ്കില്‍ ആഹാരം ദാഹിക്കാതിരിക്കാനും സ്ഥിരമായി അങ്ങനെയായാല്‍ അത് വഴി മറ്റു രോഗങ്ങള്‍ വന്നുപെടാനും സാധ്യതയുണ്ട്. ഇത് നേരത്തെ തന്നെ പഴമക്കാര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് പറയുന്നത്.

അഷ്ടവര്‍ഗ്ഗത്തിലെ ദിക് നിര്‍ണ്ണയ വ്യവസ്ഥ


അഷ്ടവര്‍ഗ്ഗത്തിലെ ദിക്  നിര്‍ണ്ണയ വ്യവസ്ഥ

  അഷ്ടവര്‍ഗ്ഗത്തില്‍ ദിക് നിര്‍ണ്ണയം നടത്തേണ്ടത് താഴെ വിവരിക്കും പ്രകാരമാണ്. മേടം, ചിങ്ങം, ധനു, ഈ മൂന്നു രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ പൂര്‍വ്വദിക് (കിഴക്ക്) സംഖ്യയും, ഇടവം, കന്നി, മകരം ഈ മൂന്നു രാശികളിലെ സംഖ്യകള്‍, ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യകള്‍ ദക്ഷിണ ദിക് (തെക്ക്) സംഖ്യയും, മിഥുനം, തുലാം, കുംഭം ഈ മൂന്നു രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ പശ്ചിമദിക് (പടിഞ്ഞാറ്) സംഖ്യയും; കര്‍ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികളിലെ സംഖ്യകള്‍ ഒന്നിച്ചു ചേര്‍ത്താലുണ്ടാകുന്ന സംഖ്യ ഉത്തരദിക് (വടക്ക്‌) സംഖ്യയും ആകുന്നു. ഈ വിധം ദിക് നിര്‍ണ്ണയം ചെയ്തു കിട്ടുന്ന സംഖ്യകളില്‍ ഏതു ദിക്കിലെ സംഖ്യയാണോ അധികമുള്ളത് ആ ദിക്ക് ഏറ്റവും ശുഭമാണെന്നറിയണം. അതിനു നേരെ താഴെ വരുന്ന സംഖ്യയുള്ള ദിക്ക് സമഫലമാകുന്നു. പിന്നീടുള്ള സംഖ്യാദിക്കുകള്‍ അശുഭഫലം ചെയ്യും.

  അഷ്ടവര്‍ഗ്ഗത്തില്‍ അക്ഷാധിക്യമുള്ള രാശിയും രാശിദിക്കും ശുഭമെന്നു മേല്‍ പറഞ്ഞിടത്ത് രാശിദിക്കുകള്‍ കണക്കാക്കുന്നത് മറ്റൊരു വിധത്തിലാണ്. മേടം, ഇടവം, രാശിദിക്ക് കിഴക്കാക്കുന്നു. മിഥുനം കിഴക്കും തെക്കും ദിക്കാകുന്നു. കര്‍ക്കിടകം, ചിങ്ങം തെക്ക്ദിക്ക്, കന്നി തെക്ക്പടിഞ്ഞാറു ദിക്ക്. തുലാം വൃശ്ചികം പടിഞ്ഞാറ് ദിക്ക്, ധനു വടക്കുപടിഞ്ഞാറ് ദിക്ക്. മകരം, കുംഭം, വടക്ക്ദിക്ക്. മീനം വടക്കു കിഴക്ക്ദിക്ക്. ഇങ്ങനെ രണ്ടുതരത്തിലാണ് അഷ്ടവര്‍ഗ്ഗാദികളില്‍ ദിക്ക് നിര്‍ണ്ണയം നടത്തിയിരിക്കുന്നത്.

സമുദായാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

03_Purana Ithihasa Santhesangal Nithyajeevithathil Part - 3 (Malayalam)


ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടുപണി ആകാമോ?

ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീടുപണി നടത്തരുതെന്നാണ് പ്രമാണം.

  വീട് പണിക്കിടെ പണിസാധനങ്ങള്‍ കൊണ്ടോ മറ്റോ ഗര്‍ഭിണിയ്ക്ക് പരുക്ക് പറ്റാം എന്നതുകൊണ്ടാണോ ഇങ്ങനെയൊരു പ്രമാണമുള്ളതെന്ന് ചോദിക്കുന്നവരുണ്ടാകാം.

  മേല്‍പറഞ്ഞത്‌ പോലും ചോദിക്കാതെ, ഭാര്യ ഗര്‍ഭിണിയാണെന്ന് കരുതി വീടുപണി പാടില്ലെന്നത് വെറും അന്ധവിശ്വാസമാണെന്നു പറയുന്നവരുണ്ട്.

  ഗൃഹനിര്‍മ്മാണമെന്നത് ഒരുവന്‍റെ മുഴുവന്‍ ശ്രദ്ധയും ശേഷിയും ആവശ്യമുള്ള അധ്വാനമാണെന്ന് ബോധ്യമുള്ള പരിചിതര്‍ക്ക് ഇതിന്‍റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

  ഗൃഹനിര്‍മ്മാണ സമയത്ത് കുടുംബനാഥന്‍ വീട്ടില്‍ ചെലുത്തേണ്ട അതേ കരുതല്‍ ഗര്‍ഭിണിയായ ഭാര്യയുടെ കാര്യത്തിലും ആവശ്യമാണ്. തുല്യശ്രദ്ധ ആവശ്യമുള്ള രണ്ടുകാര്യങ്ങള്‍ ഒരേ സമയം വന്നാല്‍ രണ്ടിലും ശ്രദ്ധിക്കാന്‍ കഴിയാതെ പോകുമെന്നതാണ് വാസ്തവം.

  ഭാരിച്ച ചെലവ് രണ്ടുകാര്യത്തിലും പ്രതീക്ഷിക്കേണ്ടതിനാല്‍ സാമ്പത്തിക ഭദ്രത സംബന്ധിച്ചും ഈ പ്രമാണം അന്വര്‍ത്ഥമാണ്.

ആഹാരം കഴിച്ചയുടന്‍ കുളിക്കരുത്, എന്തുകൊണ്ട്?

ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ പിന്നീട് ആഹാരം കഴിക്കാന്‍ കിട്ടില്ലെന്നാണ് വിശ്വാസം.

  നീന്തല്‍ക്കുളി സര്‍വ്വസാധാരണമായിരുന്ന പണ്ടത്തെക്കാലത്ത്, നീന്തലെന്ന ഏറെ കായികാധ്വാനം ആവശ്യമുള്ള കുളി, ആഹാരത്തിനു ശേഷമാകുന്നത്  ആഹാരം കഴിഞ്ഞയുടനെ കഠിനജോലി ചെയ്യുന്നതിന് തുല്യമായതുകൊണ്ടാണ് ഇങ്ങനെ പാടില്ലെന്ന് പറയുന്നതെന്നായിരുന്നു വിശ്വാസം.

  ഭക്ഷണപ്രിയരായ നമ്പൂതിരിമാരുടെയിടയില്‍ ആഹാരം കഴിച്ചയുടന്‍ കുളിക്കാന്‍ പാടില്ലെന്നതിനെപ്പറ്റി രസകരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു. മൂക്കുമുട്ടെ ആഹാരം കഴിച്ചിരുന്നാലും കുളിക്കിടെ കുറച്ചുവെള്ളം അകത്തുപോകുമല്ലോ! ഇതു വയര്‍ വീണ്ടും വീര്‍ക്കാന്‍ ഇടയാകുമെന്നതിനാല്‍ വയറിന്‍റെ വലുപ്പം ചെറുതാക്കാന്‍ മാത്രമാണ് കുളിയെ മുന്‍നിര്‍ത്തി ഈ വിലക്കുണ്ടായിരുന്നതെന്നാണ് സാരസന്മാര്‍ പറഞ്ഞുവരുന്നത്.

  ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ വീണ്ടും ആഹാരം കിട്ടില്ലെന്ന് പറയാന്‍ മാത്രം ഇതില്‍ കാര്യമുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും അസ്ഥാനത്തല്ല.

  ദഹനപ്രക്രിയ വേഗത്തില്‍ നടക്കുന്നതിന് ചൂട് ആവശ്യമാണ്‌. ആഹാരം കഴിഞ്ഞുടന്‍ കുളിച്ചാല്‍ എളുപ്പത്തില്‍ ദാഹിക്കുന്നതിനുവേണ്ട ചൂട് ശരീരത്തില്‍ ലഭ്യമാകാതെ വരും. ദഹനം താമസിച്ചാല്‍ അടുത്ത ആഹാരത്തിനു താമസം നേരിടും.

  ഇക്കാരണം കൊണ്ടാണ് ഊണ് കഴിഞ്ഞുടന്‍ കുളിക്കരുതെന്നും കുളിച്ചാല്‍ പിന്നെ ആഹാരം കിട്ടില്ലെന്നും പറഞ്ഞുവന്നിരുന്നത്.

ഭക്ഷണം ഇലകളില്‍ കഴിക്കണമോ?

  ഡിസ്പോസിബിള്‍ പാത്രങ്ങളുടെ നിര്‍മ്മാണവും ഇലകളുടെ ദൗര്‍ലഭ്യവും അനുഭവപ്പെട്ടതോടെ മലയാളിക്കുപോലും ഇലയില്‍ ഭക്ഷണം കഴിക്കുകയെന്നത് ഒരു ഓര്‍മ്മയായി മാറിയെന്നതാണ് സത്യം. എല്ലാ ദിവസവും ഉച്ചയൂണ് കേരളീയര്‍ ഇലയില്‍ കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാര്‍ഷികമേഖലയും കാര്‍ഷികവൃത്തിയും ആരാധനയായി കണ്ടിരുന്ന ആ തലമുറ കാലയവനികക്കുള്ളില്‍ മറഞ്ഞതോടെ നാം പാശ്ചാത്യസംസ്ക്കാരത്തിന്‍റെ അടിമകളാകാന്‍ തുടങ്ങി. വാഴയില തുടങ്ങിയ ദോഷരഹിതവും പരിശുദ്ധിയുള്ളതുമായ ഇലകളിലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇവയ്ക്കൊക്കെ തന്നെ നേരിയ തോതിലും ഔഷധഗുണം ലഭ്യമാക്കാന്‍ കഴിവുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഇലയില്‍ ഭക്ഷണം കഴിക്കുന്നതോടെ ശുചിത്വം പാലിക്കാന്‍ കഴിയുന്നു എന്ന് മാത്രമല്ല പാത്രങ്ങള്‍ പോലെ ഒരാളുപയോഗിച്ചശേഷം മറ്റൊരാള്‍ക്ക് ഉപയോഗിക്കേണ്ടിയും വരുന്നില്ല.

ഇരുന്നുവേണമോ ഭക്ഷണം കഴിക്കാന്‍?

     വൈദേശിക ഭക്ഷണസംസ്ക്കാരം ഉള്‍കൊണ്ട മലയാളി പോലും ഇന്ന് നടന്നും നിന്നുമൊക്കെയാണ് ആഹാരം കഴിക്കുന്നതും കുട്ടികളെ കഴിപ്പിക്കുന്നതും. എന്നാല്‍ ചാണകം മെഴുകിയ തറയില്‍ പനയോല തടുക്കില്‍ ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ തൂശ്ശനിലയില്‍ ഭക്ഷണം കഴിക്കാനാണ് ആദ്യമേ ശീലിച്ചത്. കൂടാതെ പലകയിട്ട് അതില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാനും മലയാളിക്കേറെ താല്‍പ്പര്യമായിരുന്നെന്നു.അതിന് പിന്നില്‍ ശാരീരികഗുണകരമായ ചില നാട്ടറിവുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ സുഖഭോഗങ്ങളുടെ നടുക്കടലില്‍ അലഞ്ഞ് ദൈവം നല്‍കിയ ജീവിതമാണ് തങ്ങള്‍ തുലയ്ക്കുന്നതെന്ന് ആധുനിക കാലത്തിനറിയില്ല.

   നാം ഭക്ഷണം കഴിക്കുന്ന സമയത്ത് ശരീരത്തിലെ സന്ധികള്‍ക്ക് കാര്യമായ ചലനം അനുഭവപ്പെടുന്നുവെന്ന് ആധുനികള്‍ വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നു. ഈ ചലനം സന്ധികള്‍ക്ക് അധികഭാരമുണ്ടാക്കും. ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഈ അധികഭാരത്തെ കുറയ്ക്കാന്‍ കഴിയും. മാത്രമല്ല നിന്ന് ഭക്ഷണം കഴിച്ചാല്‍ അമിതഭക്ഷണം കഴിക്കാനുള്ള സാഹചര്യവും ഉണ്ടാവുകയാണ്. അമിതഭക്ഷണം ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും ശാസ്ത്രം പറയുന്നു. മുഴുവയര്‍ കഴിക്കാതെ ശീലിക്കുന്നവര്‍ക്ക് സ്വാഭാവിക അസുഖങ്ങളും കുറഞ്ഞിരിക്കുമെന്ന് ആരോഗ്യസംഘടനകളുടെ പ്രതിവാര കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

മന്ദാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?


മന്ദാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

    ശനിയുടെ അഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം അക്ഷങ്ങളുള്ള രാശികളില്‍ ശനി നില്‍ക്കുന്ന സമയം ദാസജന സ്വീകാരത്തിനും, കര്‍ഷകവൃത്തിക്കും ഉത്തമമാണ്. അക്ഷാധിക്യമുള്ള ദിക്കില്‍ ചണ്ഡാലന്മാരെയും ദാസന്മാരെയും താമസിപ്പിക്കുന്നത് ഉത്തമമാണ്. ഈ ദിക്കില്‍ കുപ്പക്കുഴി, വിസര്‍ജ്ജസ്ഥലം ഇവ നിര്‍മ്മിക്കുന്നതും ഉത്തമമാകുന്നു. 4 അക്ഷമുള്ള രാശികള്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ സമഫലം ചെയ്യും. മറ്റുളളവ ഏറ്റവും അശുഭഫലങ്ങളുമുളവാക്കും.

  അഷ്ടവര്‍ഗ്ഗത്തിലെ ദിക്  നിര്‍ണ്ണയ വ്യവസ്ഥ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

02_Purana Ithihasa Santhesangal Nithyajeevithathil (Malayalam) - Part - 2രാത്രി ഉറങ്ങുന്ന നായും പകല്‍ ഉറങ്ങുന്ന പെണ്ണും ഒരുപോലെ ആണോ?

  സ്വധര്‍മ്മം മറന്ന് ഉറങ്ങുന്ന രണ്ടു ജീവികളുടെ കര്‍ത്തവ്യത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു. രാത്രികാലത്ത് വീടിന് കാവല്‍ കിടക്കേണ്ടത് നായയാണ്‌. അതുപോലെ സാധാരണ  ഗൃഹനാഥന്‍ വീട്ടില്‍ ഇല്ലാതിരുന്ന പകല്‍സമയത്ത് കര്‍ത്തവ്യത്തില്‍ മുഴുകേണ്ടത് സ്ത്രീയാണ്. ഈ സമയത്ത് ഉറങ്ങിയാല്‍ കൃത്യത്തിന് വിലോപം സംഭവിക്കും. എന്നാല്‍ കൃത്യവിലോപമല്ല ആരോഗ്യശാസ്ത്രമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. പകലുറങ്ങിയാല്‍ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

മന്ദാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? (ശനിയുടെ അഷ്ടവര്‍ഗ്ഗം)


മന്ദാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങത്തില്‍ നില്‍ക്കുന്ന സൂര്യന് ചിങ്ങം, കന്നി, വൃശ്ചികം, കുംഭം, മീനം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,6,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് കന്നി, ധനു, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില്‍ നില്‍ക്കുന്ന കുജന് മിഥുനം, ചിങ്ങം, കന്നി, മകരം, കുംഭം, മീനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,8,9,10,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കന്നിയില്‍ നില്‍ക്കുന്ന ബുധന് കുംഭം മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 5,6,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ധനുവില്‍ നില്‍ക്കുന്ന വ്യാഴത്തിന് മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് മീനം, ചിങ്ങം, കന്നി, എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭത്തില്‍ നില്‍ക്കുന്ന ശനിയ്ക്ക് മേടം, മിഥുനം, കര്‍ക്കിടകം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നത്തില്‍ നിന്ന് 1,3,4,6,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുനലഗ്നത്തിന് മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, മീനം, മേടം, രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഇപ്രകാരം ശനിയുടെ അഷ്ടവര്‍ഗ്ഗം താഴെ ചേര്‍ത്തിരിക്കുന്നു.

ഉദാഹരണം :-

01_Purana Ithihasa Santhesangal Nithyajeevithathil (Malayalam) :- Part - 1


കുട്ടികളെ കണ്ണാടി കാണിക്കാമോ?

  കുട്ടികളെ മുഖകണ്ണാടി കാണിക്കരുതെന്ന് മുതിര്‍ന്നവര്‍ ശാസിക്കാറുണ്ട്.

  കണ്ണാടിയിലൂടെ സ്വന്തം പ്രതിച്ഛായ കാണുന്ന കുട്ടി, കാര്യങ്ങളൊക്കെ തിരിച്ചറിയാന്‍ പ്രാപ്തിയായവനാണെങ്കില്‍ അന്ധാളിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട, ഒരു കൂട്ടുകാരനെ കിട്ടി എന്ന് പറഞ്ഞ്, അല്ലെങ്കില്‍ ചിന്തിച്ച് തന്‍റെ സ്വന്തം പ്രതിച്ഛായ നോക്കി അദ്ഭുതം കൂറുന്ന കുട്ടികളും ഇല്ലാതില്ല.

  കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ സ്വന്തം രൂപത്തില്‍ താല്‍പ്പര്യവും പൂണ്ട് അതില്‍ മാത്രം അഭിരമിക്കുകയും എന്നതുകൊണ്ടാണ് കുഞ്ഞുങ്ങളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നതെന്നാണ് കരുതപ്പെടുന്നത്. സുന്ദരനായ കുഞ്ഞ് മുത്തിര്‍ന്നു കഴിഞ്ഞാലും സ്വന്തം സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടി കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുമെന്നും അത് ഒഴിവാക്കാന്‍ ചെറുതിലേ മുതല്‍ തന്നെ നിയന്ത്രണമേര്‍പ്പെടുത്തണമെന്നു പറയുന്നതാണെന്ന് ചില മാതാപിതാക്കള്‍ ധരിച്ചുവരുന്നുണ്ട്. വൈരൂപ്യമുള്ള കുഞ്ഞുങ്ങള്‍ കണ്ണാടി കാണുന്നതിലൂടെ അവരുടെ മനോവിഷമത്തിന് ഹേതുവാകുമെന്നും കരുതപ്പെട്ടിരുന്നു.

  എന്നാല്‍ ഏറ്റവും കടുത്ത അന്ധവിശ്വാസം കുട്ടികളെ കണ്ണാടി കാട്ടുന്നതുമായി നിലനിന്നിരുന്നത്, കുട്ടികള്‍ കണ്ണാടി നോക്കിയാല്‍ അവര്‍ അതിലൂടെ കാണുന്നത് അവരുടെ പ്രതിരൂപമായിരിക്കില്ലെന്നും മറിച്ച് പ്രതങ്ങളുടെ രൂപമായിരിക്കുമെന്നതുമായിരുന്നു.

  കണ്ണാടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന പ്രേതങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക്‌ കാണാമെന്നും കണ്ണാടിയില്‍ നോക്കുന്ന കുഞ്ഞുങ്ങള്‍ കരയുന്നത് ഇതുകൊണ്ടാണെന്നും പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു.

  എന്നാല്‍, സൂര്യപ്രകാശം കുട്ടികളുടെ കണ്ണില്‍ തട്ടി റെറ്റിനയ്ക്ക് ആഘാതം ഏല്‍ക്കുമെന്നതുകൊണ്ടാണ് കുട്ടികളെ കണ്ണാടി കാണിക്കരുതെന്ന് പറയുന്നത്. അശ്രദ്ധമായി കണ്ണാടി ഉപയോഗിച്ചാല്‍ ഉച്ചസമയമാണെങ്കില്‍ കണ്ണാടിയിലൂടെ പ്രതിഫലിച്ചുവരുന്ന സൂര്യപ്രകാശം നേരിട്ട് സൂര്യനെ നോക്കുന്ന തീവ്രതയോടെ കുരുന്ന് നേത്രപടലങ്ങളില്‍ പ്രവേശിക്കും.

  കൈകാലിട്ടടിച്ച് കരയുന്ന കുട്ടിയുടെ കണ്ണാടിയില്‍ കാണുന്ന രൂപവും, അങ്ങനെ തന്നെ ആയിരിക്കുമെന്നതിനാലാണ്, അത് മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ച്‌ കുട്ടി പേടിക്കുമെന്ന് പറയുന്നത്.

ശുക്രാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

 ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ശുക്രാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?

   ശുക്രാഷ്ടവര്‍ഗ്ഗത്തില്‍ 4 ല്‍ അധികം സംഖ്യയുള്ള രാശികളില്‍ ശുക്രന്‍ നില്‍ക്കുന്ന കാലം കട്ടില്‍, കിടക്ക, തലയിണ മുതലായ ശയ്യോപകരണങ്ങള്‍ സമ്പാദിക്കുവാനും, സംഗീതോപകരണ സമ്പാദനത്തിനും, വിവാഹം നടത്തുന്നതിനും, കാമോപഭോഗതിനുതകുന്നവ പ്രവര്‍ത്തിക്കുന്നതിനും, വസ്ത്രാഭരണാദികള്‍ സമ്പാദിക്കുന്നതിനും വിഭൂതിപ്രദവും ഗുണകരവുമാകുന്നു. സംഖ്യാധിക്യമുള്ള രാശി ദിക്കുകളില്‍നിന്നും വിവാഹം നടത്തുന്നതും, സ്വഗൃഹത്തില്‍ ആ ദിക്കുകളിലുള്ള അറയില്‍ കിടക്കുന്നതും, ദിക്കുകളില്‍വച്ച് രാജമന്ത്രിയെ കാണുന്നതിനും ഉത്തമവും, ഉത്കൃഷ്ടവുമാകുന്നു. 4 സംഖ്യയുള്ള രാശിയും ദിക്കും മേല്‍ വിവരിച്ചവയ്ക്ക് സമഫലമാകുന്നു. 4 ല്‍ താഴെ ഉള്ളവ അശുഭഫലം ചെയ്യും. 

മന്ദാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? (ശനിയുടെ അഷ്ടവര്‍ഗ്ഗം) എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

രാഘവം മാധവം...... Video Songsഅകത്തെ അഴക്‌ മുഖത്ത് കാണുമോ?

  മലയാളത്തില്‍ ഒരു കാലത്ത് പഴഞ്ചൊല്ലായി ഉപയോഗിച്ചിരുന്ന ഒരു വിശ്വാസമാണിത്. എന്തൊക്കെ അകത്ത് ഒളിച്ചുവച്ചാലും അതായത് മനസ്സില്‍ ഒളിപ്പിച്ചുവച്ചാലും അത് പ്രകടമായി പുറത്ത് കാണാനാകും. അതുപോലെ ഉള്ളിലുള്ള സൗന്ദര്യം പുറത്തറിയാന്‍ ജ്യോതിഷിയെ തേടേണ്ട കാര്യവുമില്ല.

  പഴമക്കാര്‍ പഴഞ്ചൊല്ലായിട്ടാണ് ഇതുപയോഗിച്ചതെങ്കിലും മനഃശാസ്ത്രം ഇതിനെ അംഗീകരിക്കുന്നുണ്ട്. നാം ഉള്ളില്‍ എന്ത് ഒളിപ്പിച്ചാലും അത് ബാഹ്യപ്രകടനത്തിലൂടെ പുറത്ത് വരിക തന്നെ ചെയ്യും.

ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

ശുക്രാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 8,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-  ചിങ്ങത്തില്‍ നില്‍ക്കുന്ന സൂര്യന് മീനം, മിഥുനം, കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,5,8,9,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-  കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,4,6,9,11,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 
ഉദാഹരണം :-  മേടത്തില്‍ നില്‍ക്കുന്ന കുജന് മിഥുനം, കര്‍ക്കിടകം, കന്നി, ധനു, കുംഭം, മീനം രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,9,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-  കണ്ണിയില്‍ നില്‍ക്കുന്ന ബുധന് വൃശ്ചികം, മകരം, കുംഭം ഇടവം, കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 5,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-  ധനുവില്‍ നില്‍ക്കുന്ന വ്യാഴത്തിന് മേടം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,5,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-  തുലാത്തില്‍ നില്‍ക്കുന്ന ശുക്രന് തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം രാശികളില്‍ ഓരോ അക്ഷം എഴുതണം

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,4,5,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-  കുംഭത്തില്‍ നില്‍ക്കുന്ന ശനിയ്ക്ക് മേടം, ഇടവം, മിഥുനം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നരാശിയില്‍ നിന്ന് 1,2,3,4,5,8,9,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-  മിഥുന ലഗ്നത്തിന് മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, മകരം, കുംഭം, മേടം രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഇപ്പറഞ്ഞപ്രകാരം ശുക്രാഷ്ടവര്‍ഗ്ഗം താഴെ കാണിക്കുന്നു.

സ്ത്രീകള്‍ എന്തുകൊണ്ട് കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുരുത്?

  സ്ത്രീകള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റി മനു മഹര്‍ഷി മുതല്‍ വൈകുണ്ഠസ്വാമി വരെയുള്ളവര്‍ പ്രസ്താവിച്ചിട്ടുണ്ട്.

  സ്തീ, പൂര്‍വ്വികര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പരിപാലിക്കാന്‍ തയ്യാറായാല്‍ അത് കുടുംബത്തിനു മാത്രമല്ല ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ഗുണം ചെയ്യുമെന്നതാണ് വാസ്തവം.

  സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വയ്ക്കരുതെന്ന് പഴയ തലമുറ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിനെ അഹങ്കാരത്തിന്‍റെ ലക്ഷണമായിട്ടാണവര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആധുനികരായ പല സ്ത്രീകളും പുരുഷസമത്വം പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഹീനനടപടികളിലൂടെയാണ്. കാല്‍ താഴ്ത്തിയിട്ടിരിക്കുന്നതോ, പുരുഷനേയോ മുതിര്‍ന്നവരേയോ കണ്ടാല്‍ എഴുന്നേല്‍ക്കുന്നതോ ഒരു കുറവായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നതും.

  എന്നാല്‍ സ്ത്രീകള്‍ സ്ഥിരമായി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ദോഷകരമാണെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. അങ്ങനെ ചെയ്യുന്നത് വിവാഹിതരായാലും അവിവാഹിതരായാലും ദോഷം തന്നെ.

  കാലിന്മേല്‍ കാല്‍ കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ ദോഷം സംഭവിക്കുമെന്ന യാഥാര്‍ത്ഥ്യം പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ അത്തരത്തില്‍ ഉപദേശം തന്നിരുന്നതും.

പിറന്നാളുകാരന്‍ വിറകു കീറരുത്, എന്തുകൊണ്ട്?

  ജനനം മുതല്‍ മരണം വരെ ആചാരങ്ങള്‍ക്ക് ബഹുമാന്യത കൊടുത്തിരുന്ന പഴയ കാലത്ത് പിറന്നാള്‍ ദിവസം പിറന്നാളുകാരന്‍ ശ്രദ്ധിക്കേണ്ട ഒത്തിരി സംഗതികള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് അന്നേ ദിവസം പിറന്നാളുകാരന്‍ വിറകു കീറരുത് എന്നതാണ്. ഇതിനു ശാസ്ത്രീയമായ അടിത്തറ ഒന്നും പ്രത്യക്ഷത്തില്‍ കാണുന്നില്ലങ്കിലും സന്തോഷത്തിന്‍റെ ദിനമായ ജന്മവാര്‍ഷിക നാളില്‍ വിറക് കീറുക പോലെയുള്ള ജോലികള്‍ ചെയ്‌താല്‍ മുറിവേല്‍ക്കുന്നത് അത്ര നല്ല ലക്ഷണമായി കാണാനാകില്ല.

  ഇത് കൂടാതെ മറ്റു ചില കാര്യങ്ങളും പിറന്നാളുകാരന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഇല കീറരുത്, ദൂരയാത്ര അരുത് തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഇതൊക്കെ അപകടമുണ്ടാക്കാന്‍ കാരണമാകുമെന്നത് പഴമക്കാര്‍ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു.

നീണ്ട മുടിയുള്ള കുട്ടിക്ക് വളര്‍ച്ച കുറയുമോ?

  നീണ്ട തലമുടി സൗന്ദര്യത്തിന്‍റെ ലക്ഷണമായാണ് സ്ത്രീകള്‍ കരുതിപ്പോരുന്നത്. കേശ സംരക്ഷണത്തിനു വേണ്ടി കാശേറെ മുടക്കുന്ന ആധുനിക സ്ത്രീകളുമുണ്ട്.

  പഴയകാല ചരിത്ര - പുരാണ സ്ത്രീകളുടെ ചിത്രങ്ങള്‍ നോക്കിയാലും നീണ്ട തലമുടി ദൃശ്യമാകും. എന്നാല്‍ നീണ്ട തലമുടിയുള്ള പെണ്‍കുട്ടിക്ക് വളര്‍ച്ച കുറഞ്ഞിരിക്കുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ആണ്‍കുട്ടികളുടെ കാര്യത്തിലും ഈ ചൊല്ല് നിലവിലുണ്ട്. ശരീരത്തിന്‍റെ വളര്‍ച്ച കൂട്ടുന്നതിനുവേണ്ടി നീണ്ടു വളരുന്ന തലമുടി മുറിച്ചുകളയുന്ന ചില വിഭാഗങ്ങളും ഭാരതത്തിലുണ്ട്.

  മറ്റവയവങ്ങളുടെ വളര്‍ച്ച മുടിയില്‍ കേന്ദ്രീകരിക്കുന്നത്കൊണ്ടാണ് നീണ്ടമുടിയുള്ള ചില പെണ്‍കുട്ടികളുടെ വളര്‍ച്ച കുറഞ്ഞിരിക്കുന്നതെന്ന് ശാസ്ത്രവും പറഞ്ഞിരിക്കുന്നത്.

ഗ്രാമക്ഷേത്രം എന്താണ്?

ഗ്രാമ സംരക്ഷണത്തിനായി ദേവനെയോ ദേവതെയോ പ്രതിഷ്ഠിച്ചു ആരാധിക്കുന്ന ആലായത്തെയാണ് ഗ്രാമക്ഷേത്രം എന്ന് പറയുന്നത്. കാളി, ചാത്തന്‍, മാടന്‍, മറുത, പൊട്ടന്‍, മുനീശ്വരന്‍, ഗുളികന്‍ തുടങ്ങിയവരെയാണ് ഗ്രാമക്ഷേത്രങ്ങളില്‍ ആരാധിക്കുന്ന ദേവന്മാര്‍.

ശ്രീകോവില്‍ ഉണ്ടെങ്കിലും ഈ ക്ഷേത്രത്തിന് ചുറ്റമ്പലം കാണില്ല. ഏത് ക്ഷേത്രത്തിന്?

  പള്ളിയറ, അറക്കോള്‍, എന്നീ പേരുകളില്‍ക്കൂടി അറിയപ്പെടുന്ന ഇതൊരു ദേവീസങ്കല്പ ആരാധനാ കേന്ദ്രമാണ്. ശ്രീകോവില്‍ ഉണ്ടായിരിക്കുമെങ്കിലും ഈ ക്ഷേത്രത്തിന് ചുറ്റമ്പലം കാണാറില്ല. സാധാരണ കുടുംബക്കാരാല്‍ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം ക്ഷേത്രങ്ങളില്‍ ദേവീസങ്കല്‍പ്പമായിരിക്കുമെങ്കിലും പ്രതിഷ്ഠ ഉണ്ടാകാറില്ല. പകരം പട്ടു വിരിച്ച പീഠവും അതിന്മേല്‍ വാളും പരിചയും കാണാവുന്നതാണ്.

നാരങ്ങാവിളക്ക് കത്തിക്കുന്നത് കൊണ്ടുള്ള ഫലസിദ്ധിയെന്ത്?

  ചെറിയ നാരങ്ങ രണ്ടായി മുറിച്ച് അതിന്‍റെ നീരും കുരുവും എണ്ണയൊഴിച്ച് തിരിതെളിയ്ക്കുന്ന ഒന്നാണിത്. വിചാരിച്ച കാര്യം നടക്കുന്നതിനുവേണ്ടി ക്ഷേത്രങ്ങളില്‍ ഇതാചരിക്കുന്നു.

ജ്യോതിഷ പ്രവചനം Part - 2, Dr. N. Gopalakrishnan


ഗ്രഹണസമയം ഞാഞ്ഞൂല്‍ തലപൊക്കുമോ?

  ഗ്രഹണസമയത്ത് ഞാഞ്ഞൂലും തല പൊക്കുമെന്നൊരു സങ്കല്‍പമുണ്ട്. ഇത് മനുഷ്യന്‍റെ വര്‍ത്തമാനകാല ജീവിതവുമായി സാമ്യമുള്ളതാണ്. അതായത് പ്രബലനായ ഒരു വ്യക്തിക്ക് പ്രയാസം നേരിടുമ്പോള്‍ താന്‍ വലിയ ആളാണെന്ന് തലയെടുപ്പ് കാണിക്കുന്ന എളിയവനെ ഉദ്ദേശിച്ചാണ് ഈ പ്രയോഗം.

  ചന്ദ്രനെ രാഹു എന്ന സര്‍പ്പം വിഴുങ്ങുന്നതുകൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത് എന്നായിരുന്നു സങ്കല്‍പം. തത്സമയം കാണുന്ന ഞാഞ്ഞൂല്‍ ആകൃതിയിലുള്ള സാമ്യം നോക്കിയിട്ട് താനും രാഹുകുടുംബത്തില്‍പ്പെട്ടതാണെന്ന് വെറുതെ അഹങ്കരിക്കുന്ന പ്രകടനരീതിയാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.

ഗംഗയുണര്‍ന്നാല്‍ നേരം പുലരുമോ?

   ഗംഗയെന്ന് ഇവിടെ അര്‍ത്ഥമാക്കുന്നത് വെള്ളത്തിനെയാണ്. ഒരു ദിവസം ആദ്യമുണരുന്നത് ജലമാണെന്നതാണ് സങ്കല്‍പം. പ്രാതകാലത്ത് ആദ്യമുണരുന്നത് ജലമാണെന്ന് അത്മീയശാസ്ത്രം പറയുന്നു. അര്‍ദ്ധരാത്രി പന്ത്രണ്ട് മണി കഴിഞ്ഞാല്‍ ജലം ഉണരാന്‍ തുടങ്ങും. ഇതിനുശേഷം മാത്രമേ പക്ഷിലതാദികള്‍ പോലും ഉണരാറുള്ളു. വെള്ളം ഉണരുന്നതിന് മുമ്പ് ആവശ്യമില്ലാതെ ഉണര്‍ത്തരുതെന്നും പറയുന്നുണ്ട്.

എന്താണ് നാളീകേരലക്ഷണം?

  ഗൃഹാരംഭം, ഗൃഹപ്രവേശനം എന്നീ ചടങ്ങുകളോട് അനുബന്ധിച്ച് മൂത്താശാരി വാസ്തുപൂജ ചെയ്യുന്ന പതിവുണ്ട്. അതിനുശേഷം അദ്ദേഹം തേങ്ങയുടച്ച് രണ്ട് കഷ്ണങ്ങളും ഇരുവശത്തുമായി വച്ച് വെള്ളം നിറച്ച് അതില്‍ പുഷ്പം ഇടുകയും രാശി നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. നാളികേരത്തിന്‍റെ രണ്ട് ഖണ്ഡങ്ങളും നിരപ്പായിരിക്കുകയോ മുറിച്ച സമയത്ത് കഷ്ണം അകത്ത്  വീഴുകയോ ചെയ്‌താല്‍ അത് മംഗളകരമാണ്. തേങ്ങ ഉടഞ്ഞു ചിതറിയാല്‍ ഹൃദ്രോഗവും തേങ്ങയുടെ കണ്ണുകള്‍ മുറിഞ്ഞുടഞ്ഞാല്‍ ദുഃഖവും ശിരോമദ്ധ്യത്തില്‍ ഉടഞ്ഞാല്‍ മൃത്യുവും അചാരികള്‍ക്ക് ക്ലേശവുമാണ് ഫലം. നാളികേര ഖണ്ഡത്തിന്‍റെ മേടം രാശി ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ ധനപുഷ്ടിയും ഇടവം ഉയര്‍ന്നിരിക്കുന്നുവെങ്കില്‍ സ്ത്രീനാശവും മിഥുനമെങ്കില്‍ സ്ത്രീകള്‍ മുഖാന്തരം കലഹവും, കര്‍ക്കിടകമെങ്കില്‍ തസ്കരഭയവും ചിങ്ങമെങ്കില്‍ സന്താനലാഭവും കന്നി ഉയര്‍ന്ന് മീനം താഴ്ന്ന് നില്‍ക്കുന്നുവെങ്കില്‍ ഐശ്വര്യവും വൃശ്ചികമെങ്കില്‍ അന്യദേശഗമനവും തുലാമെങ്കില്‍ സ്ത്രീനായകത്വവും ധനുവെങ്കില്‍ കോപവും മകരമെങ്കില്‍ അഭീഷ്ടസിദ്ധിയും കുംഭമെങ്കില്‍ അനര്‍ത്ഥവും മീനമെങ്കില്‍ മൃത്യുവും സംഭവിക്കാം. മേടം രാശിയുടെയും ഇടവം രാശിയുടെയും അന്തരം താഴ്ന്നിരുന്നാല്‍ നിശ്ചയമായും മൃത്യു സംഭവിക്കും.
  നാളികേര ഖണ്ഡങ്ങളിലിടുന്ന പുഷ്പം മേടം രാശിയില്‍ ചേര്‍ന്നാല്‍ ധനലാഭവും, ഇടവം രാശിയില്‍ ചേര്‍ന്നാല്‍ ധനനഷ്ടവും കലഹവും, മിഥുനം അഗ്നിഭയവും, കര്‍ക്കിടകം ക്രോധവും ധനനഷ്ടവും, ചിങ്ങം പുത്രലാഭവും,  കന്നി സ്ത്രീസന്താനലാഭവും, തുലാം കീര്‍ത്തിയും, വൃശ്ചികം നാഗപീഡയും ധനു അധികാരികളില്‍ നിന്നുള്ള അതൃപ്തിയും മകരം സുഖവും കുംഭം അനര്‍ത്ഥവും മീനം മൃത്യുവും ഉണ്ടാക്കും.

  മേല്‍പ്പറഞ്ഞ പൊതുവായ ഫലങ്ങള്‍ കാണുന്നുവെങ്കിലും അന്നത്തെ ഗ്രഹസ്ഥിതികള്‍ മനസ്സിലാക്കി വേണം ഗുണദോഷഫലങ്ങള്‍ നിരൂപിക്കേണ്ടത്.

ജ്യോതിഷ പ്രവചനം Part - 1, Dr. N. Gopalakrishnanവെള്ളമോതുന്നത് ശാസ്ത്രീയമോ?

  പ്രായോഗികമായോ ശാസ്ത്രീയമായോ ഒരു ഗുണവുമില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒത്തിരി വിശ്വാസങ്ങള്‍ നാം ഇപ്പോഴും വച്ച് പുലര്‍ത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളമോതല്‍. നാട്ടിന്‍പുറങ്ങളില്‍ പലയിടത്തും ഇന്നും ഇതു കാണുന്നുണ്ട്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍. ഒരു വ്യക്തിയില്‍ മറ്റാരുടെയെങ്കിലും കരിങ്കണ്ണ് ഏറ്റാല്‍ അയാള്‍ക്ക്‌ ഉണ്ടാകുന്ന അസ്വാസ്ഥങ്ങള്‍ മാറികിട്ടാനാണ് വെള്ളമോതുന്നത്. പച്ചവെള്ളത്തില്‍, തുളസിയിലയോ തെറ്റിപ്പൂവോ ഇട്ടശേഷം അതെടുത്ത് പ്രസ്തുത വ്യക്തിക്കഭിമുഖമായി ഇരുന്ന് ചില മന്ത്രങ്ങള്‍ ഉരുവിട്ടശേഷം തലയില്‍ ഇടുന്നതിനേയാണ് വെള്ളമോതുകയെന്നു പറയുന്നത്. തനിക്കേറ്റിരുന്ന കരിങ്കണ്ണ് ഈ വെള്ളമോതലിലൂടെ മാറിക്കിട്ടിയെന്ന് വ്യക്തി മനസ്സില്‍ തറപ്പിക്കുന്നതോടെ അയാളുടെ അസ്വാസ്ഥങ്ങള്‍ മാറിക്കിട്ടുന്നത് സ്വാഭാവികം. ഇത് ഒരുതരം മാനസിക ചികിത്സാസമ്പ്രദായമാണ്. എന്നാല്‍ ഇതിനാകട്ടെ ഭക്തിയുടെയും മന്ത്രത്തിന്‍റെയുമൊക്കെ പരിവേഷം നല്‍കിയിരുന്നു എന്നുമാത്രം. മാത്രമല്ല, തുളസിയിലയുടെയും തെറ്റിപ്പൂവിന്‍റെയുമൊക്കെ ഔഷധഗുണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. രക്തശുദ്ധി വരുത്തി ദുര്‍മേദസ്സ് കുറയ്ക്കാന്‍ തെറ്റിപ്പൂവ് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു. 

പണപ്പെട്ടിയും ഭണ്ഡാരവും സൂക്ഷിക്കേണ്ടത് എവിടെ?

  വീടിന്‍റെ പടിഞ്ഞാറ്, തെക്ക്, തെക്കുപടിഞ്ഞാറ് മുറികളിലാണ് പണപ്പെട്ടിയും ഭണ്ഡാരവുമൊക്കെ സൂക്ഷിക്കേണ്ടത്. കിഴക്കോട്ടോ വടക്കോട്ടോ വേണം അലമാരയുടെ ദര്‍ശനം. പണം അനാവശ്യമായി ചെലവാക്കില്ലെന്നും കൂടുതല്‍ പണം ഉണ്ടാകുമെന്നും ഇത് ഉറപ്പുവരുത്തും. 

  വടക്കുകിഴക്കോ, വടക്കുപടിഞ്ഞാറോ, തെക്കുകിഴക്കോ ഉള്ള മുറികളില്‍ പണപ്പെട്ടി വയ്ക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ ദുര്‍ച്ചെലവുകള്‍ നിയന്ത്രിക്കാനാകാതെ വരികയും പണം വീട്ടില്‍ നിന്ന് പടിയിറങ്ങുകയും ചെയ്യും.

  തെക്കുപടിഞ്ഞാറെ മൂലയില്‍ പണം സൂക്ഷിച്ചാല്‍ സ്വത്ത് ധാരാളം ഉണ്ടാകും. 

  വടക്കുപടിഞ്ഞാറെ മൂലയില്‍ പണം സൂക്ഷിച്ചാല്‍ ചെലവുകള്‍ നിയന്ത്രിക്കാനാവില്ല. പണം, പറന്നുപോകുന്നതുപോലെ നഷ്ടപ്പെടും. വടക്കുകിഴക്കേ മുറിയില്‍ പണം സൂക്ഷിച്ചാല്‍ ദാരിദ്രവും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകും.

ഭാരതസന്ദേശം ലോകനന്മയ്ക്ക് PART - 2 :-- Dr. N. Gopalakrishnan Video


ഇരുകവിളിലും മഞ്ഞള്‍ തൊടുന്നത് സ്ത്രീകള്‍ക്ക് ഐശ്വര്യമാണോ?

  ഇരുകവിളിലും മഞ്ഞള്‍ തൊട്ട് ഏതെങ്കിലും സ്ത്രീകള്‍ നടന്നുപോകുന്നത്‌ കണ്ടാല്‍ അവരെ കളിയാക്കാനോ പുച്ഛിക്കാനോ ആണ് സാധാരണ പുരുഷന്മാര്‍ ശ്രമിക്കുന്നത്. പുരുഷന്മാരെ കുറ്റം പറയേണ്ട. അത്തരത്തിലുള്ളവരെ പുച്ഛിക്കാന്‍ ചില സ്ത്രീകള്‍ താല്‍പ്പര്യവും കാണിക്കാറുണ്ടെന്നതാണ് വാസ്തവം.

  ദ്രാവിഡമഹിമയില്‍ ഏറെ വിശ്വസിക്കുന്ന തമിഴ്നാട്ടിലെ സ്ത്രീകള്‍ മുഖത്തും കവിളുകളിലും മഞ്ഞള്‍ അരച്ചുതേയ്ക്കുന്നത് ഒരു പതിവാണ്. തമിഴ് സാമീപ്യം കൊണ്ട് മലയാളി പെണ്‍കുട്ടികളും ഇങ്ങനെ ചെയ്യാറുണ്ട്.

  പൊതുവേ, ഇങ്ങനെ ചെയ്യുന്നതുകാരണം സൗന്ദര്യം വര്‍ദ്ധിക്കുമെന്നാണ് സങ്കല്‍പ്പം. സൗന്ദര്യവര്‍ദ്ധനയ്ക്ക് മലയാളിസ്ത്രീകള്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയതിനുശേഷം മുഖത്ത് മഞ്ഞള്‍ തേയ്ക്കുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടമായിട്ടുണ്ട്.

  എന്നാല്‍ സൗന്ദര്യവര്‍ദ്ധകവസ്തുവായി ഇതിനെ കരുതുന്നുവെങ്കിലും സത്യം അതല്ല. മഞ്ഞള്‍ മുഖത്തു തേയ്ക്കുന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ മറ്റൊരു ഗുണമാണ് കാണുന്നത്.

  ഇങ്ങനെ ചെയ്യുന്നത്കൊണ്ട് ലഭ്യമാകുന്ന ഗുണത്തെ നമ്മുടെ പൂര്‍വ്വികര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. നാം മുഖം എത്രയൊക്കെ ശുദ്ധമായി സൂക്ഷിച്ചിരുന്നാലും അഴുക്കും കൃമികീടങ്ങളും പറ്റാന്‍ സാധ്യത ഏറെയുണ്ട്. ഇതു ത്വക്ക് രോഗങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇതൊഴിവാക്കുകയും നമ്മുടെ മുഖത്തു പറ്റുന്ന രോഗാണുക്കളെ നശിപ്പിക്കുവാനുമുള്ള കഴിവ് മഞ്ഞളിനുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് രോഗാണുക്കളെ നശിപ്പിക്കാനായി സ്ത്രീകള്‍ മഞ്ഞള്‍ അരച്ചു മുഖത്ത് തേയ്ക്കുന്നത്.

  ഇതു പറയുമ്പോള്‍ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് നിറം ലഭ്യമാകാനാണെന്നാണ് പലരും കരുതുന്നത്. ഇതു തെറ്റാണ്. ഭക്ഷണ പദാര്‍ത്ഥത്തത്തില്‍ നിലനില്‍ക്കുന്നതോ പറ്റിക്കൂടുന്നതോ ആയ രോഗാണുക്കളെ നശിപ്പിച്ച് ശുദ്ധിപ്പെടുത്താനാണ് മഞ്ഞള്‍ അരച്ചു ചേര്‍ക്കുന്നത്. അല്ലാതെ നിറം കിട്ടാനോ ഭക്ഷണത്തിന് സൗന്ദര്യം കൂട്ടാനോ അല്ല.

  ഇത്തരത്തിലുള്ള മഞ്ഞളിന്റെ  പ്രാധാന്യത്തെ പഴയതലമുറ വിമര്‍ശിക്കാതെ കണ്ടിരുന്നു.

വാസ്തു നുറുങ്ങുകള്‍

1. സ്ഥലവും കെട്ടിടവും ഒരുപോലെ പ്രധാനമാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്‍റെ ചരിത്രവും യോഗ്യതയും പരിശോധിച്ചറിയണം.

2.കുന്നിന്‍ പ്രദേശമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലത്ത് പതിക്കുന്ന മഴവെള്ളം കിഴക്കോട്ടോ പടിഞ്ഞാട്ടോ ഒഴുകി പോകാന്‍ അനുവദിക്കുക

3. ജലസാമീപ്യങ്ങളുടെ തെക്കോ പടിഞ്ഞാറോ വശത്തുള്ള ഭൂമി ഉത്തമമാണ്.

4. ഗ്യാരേജ് അല്ലെങ്കില്‍ കാര്‍ പോര്‍ച്ചിന് കിഴക്കുഭാഗം ഉത്തമാണ്.

5. ലക്ഷണമൊത്ത ഭവനത്തിന്‍റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കും.

6. കുംഭം രാശിയിലെ കിണര്‍ ധാരാളം അഭിവൃദ്ധി ഉണ്ടാക്കും. മീനം, മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കാം. ഒരു കാരണവശാലും മദ്ധ്യഭാഗത്ത് കിണറ് കുഴിക്കരുത്.

7. വീടുപണിയുടെ ആവശ്യങ്ങള്‍ക്കായി പറമ്പ് കുഴിച്ച ശേഷം മണ്ണ് അധികം വന്നാല്‍ അത്യുത്തമം.

8. ഗൃഹാരംഭ ദിവസത്തെ അശ്വതി തുടങ്ങിയുള്ള നക്ഷത്രങ്ങള്‍ പ്രതിപദം തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍. മേടം തുടങ്ങിയുള്ള രാശി സംഖ്യ ഇവയെല്ലാം കൂട്ടി 9 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3,5,7,9 വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്ന് പറയുന്നു.

9. കിഴക്കുദിക്കില്‍ ധ്വജയോനി, തെക്ക് സിംഹയോനി പടിഞ്ഞാറ് വൃഷഭയോനി,  വടക്ക് ഗജയോനി ഇവ ചേര്‍ന്നാല്‍ ഉത്തമഗൃഹമായി.

10. വീടിന്‍റെ കോണിപ്പടികള്‍ ഇടത്തോട്ട് തിരിഞ്ഞ് പടികള്‍ കയറി വലത്തോട്ട് തിരിഞ്ഞ് പ്രവേശിക്കുന്നതായിരിക്കണം.

11. അടുക്കളയുടെ അളവ് തെറ്റാന്‍ പാടില്ല. ഒരു വീട്ടില്‍ രണ്ട് അടുക്കള പാടില്ല. വീട് വിട്ട്, അടുക്കള നിര്‍മ്മിക്കാന്‍ പാടില്ല.

12. മൂന്ന് ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നും നാല്ശാലകളുള്ളത് നാലുകെട്ടും, എട്ടുശാലകളുള്ളത് എട്ടുകെട്ടും എന്ന് പറയുന്നു. ഇവ കൂടാതെ പണ്ടുകാലങ്ങളില്‍ 12 കെട്ടും, 16 കെട്ടും പണി ചെയ്യിച്ചിരുന്നു.

13. മാറാല പിടിച്ച വീട് ഐശ്വര്യക്കേട്‌ ഉണ്ടാക്കുമെന്നും, പൂജാമുറി സദാ ശുദ്ധമായിരിക്കണമെന്നും, അടുക്കളയില്‍ കിടന്നുറങ്ങരുതെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.

വാതില്‍പ്പടിയില്‍ ഇരിക്കരുത്, എന്തുകൊണ്ട്?

  വാതില്‍പ്പടിയില്‍ ഇരിക്കുന്ന കുട്ടികളെ മുത്തശ്ശിമാര്‍ ശകാരിക്കുക പതിവാണ്. ചില നേരങ്ങളില്‍ അനുനയത്തില്‍ അവരെ ഉപദേശിക്കുകയും ചെയ്യും. വാതില്‍പ്പടിയില്‍ ഇരിക്കരുതെന്ന്.

  ആരെങ്കിലും എന്തെങ്കിലും സാധനസാമഗ്രഹികളുമായി പോകുമ്പോള്‍ കാല്‍തട്ടി വീഴാനുള്ള സാധ്യത കൂടുതലായതുകൊണ്ടാണ് വാതില്‍പ്പടിയില്‍ ഇരിക്കരുതെന്ന് പറയുന്നതെന്നാണ് ആദ്യകാലങ്ങളില്‍ കരുതിവന്നിരുന്നത്.

  എന്നാല്‍ വാതില്‍പ്പടിയിലോ കട്ടിളപ്പടിയിലോ ഇരിക്കരുതെന്ന് പറയുന്നതിന്‍റെ പിന്നിലെ ശാസ്ത്രീയത 'ഡൗസിംഗ് റോഡി' ന്‍റെ കണ്ടുപിടുത്തത്തോടെ നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുകയാണ്.

  വാതില്‍പ്പടിയുടെ നേര്‍ക്ക്‌ 'ഡൗസിംഗ് റോഡ്‌' പിടിച്ചാല്‍, വാതില്‍പ്പടിയില്‍ നിന്നും പ്രസരിക്കുന്നത് വിപരീത ഊര്‍ജ്ജമാണെന്ന് ബോദ്ധ്യമാകും. അതിനാല്‍ വാതില്‍പ്പടിയില്‍ ഇരുന്നാല്‍ നമ്മുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നത് വിപരീത ഊര്‍ജ്ജമായിരിക്കും.

 ഇതു നേരത്തെ മനസ്സിലാക്കിയിരുന്ന നമ്മുടെ ആചാര്യന്മാരാണ് വാതില്‍പ്പടിയില്‍ ഇരിക്കുന്നതിനെ ശക്തമായി വിലക്കിയിരുന്നത്. വാതില്‍പ്പടിക്ക് അപ്പുറമോ, ഇപ്പുറമോ നിന്ന് ഒന്നും കൊടുക്കരുതെന്നും വാങ്ങരുതെന്നും വിലക്കിയിരുന്നതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല.

 കട്ടിളപ്പടിയുടെ നാലുവശങ്ങളും സമചതുരാകൃതിയിലുള്ളത്‌ കൊണ്ടാണ് നെഗറ്റീവ് ഊര്‍ജ്ജം പ്രസരിക്കുന്നത്. ഇതുകൊണ്ടായിരിക്കണം വാസ്തുവിദ്യയ്ക്ക് പ്രാധാന്യം കല്പിക്കുന്ന ചൈനക്കാര്‍ തങ്ങളുടെ വീടുകളില്‍ സ്ഥാപിക്കുന്ന വാതിലുകളുടെയും ജന്നലുകളുടെയും കട്ടിളകളുടെ മൂലകള്‍ പ്രത്യേക ആകൃതിയില്‍ മുകളിലേയ്ക്ക് വളച്ചുവയ്ക്കുന്നത്. കേരളത്തലെ ക്ഷേത്രകവാടങ്ങളും മറ്റും ഇത്തരത്തിലാണ് പണിതിരിക്കുന്നതും.

വാസ്തുസംബന്ധമായ ചൊല്ലുകള്‍

1. അഗ്നിഭഗവാനെ അവഗണിക്കരുത് :-  നിങ്ങളുടെ ജീവിതത്തിനാവശ്യമായ അനുകൂല ഊര്‍ജ്ജങ്ങള്‍ അഗ്നിഭഗവാനെ അവഗണിക്കുക വഴി നഷ്ടപ്പെടുത്തരുത്.

2. ഒരു വീടിന്‍റെയോ വസ്തുവിന്‍റെയോ എല്ലാവശത്തും റോഡുകളുണ്ടെങ്കില്‍ ആ വീടോ വസ്തുവോ അതിലെ അന്തേവാസികള്‍ക്ക് കൂടുതല്‍ സൗഭാഗ്യങ്ങള്‍ നേടിത്തരും.

3. പെണ്‍കുട്ടികള്‍ വടക്കുപടിഞ്ഞാറെ മുറിയില്‍ കിടന്നുറങ്ങാന്‍ ഉപദേശിക്കുക. സമയത്ത് വിവാഹം നടക്കാന്‍ ഇത് സഹായിക്കും.

4. തെക്കുപടിഞ്ഞാറെ മുറിയില്‍ തെക്കോട്ട്‌ തലവച്ചു മാത്രം കിടക്കുക.

5. വീടിന്‍റെ ഹൃദയം മാത്രമാണ് വാസ്തുശാസ്ത്രമെങ്കില്‍ ജ്യോതിഷം ഒരു അധിക നേട്ടം തന്നെയാണ്.

6. ഒരി വീടിന്‍റെ പ്രധാനകവാടം മറ്റുവാതിലുകളേക്കാള്‍ വലുതായിരിക്കണം.

7. അതിഥികളേയും ബന്ധുക്കളേയും വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറിയില്‍ താമസിപ്പിക്കുക.

8. പഠിക്കുമ്പോഴും, പഠനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും കിഴക്കോട്ട് നോക്കി ഇരിക്കണം.

വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?


വ്യാഴാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
  വ്യാഴാഷ്ടവര്‍ഗ്ഗത്തില്‍ നാലില്‍ അധികം അക്ഷങ്ങളുള്ള രാശികളില്‍ വ്യാഴം നില്‍ക്കുന്ന കാലം മന്ത്രോപദേശം സ്വീകരിക്കാനും, മന്ത്രജപം ചെയ്യുവാനും, അഗ്ന്യാധാനം, യാഗം മുതലായവ നടത്താനും, ദേവപൂജ ചെയ്യുന്നതിനും, വേദം അഭ്യസിക്കുന്നതിനും , ബ്രാഹ്മണര്‍ക്ക് കാല് കഴുകിച്ചൂട്ട്‌ നടത്തുന്നതിനും, സന്താനലാഭപ്രവര്‍ത്തനങ്ങള്‍ക്കും, ദ്രവ്യസമ്പാദനത്തിനും, ദ്രവ്യ സ്വീകാര്യത്തിനും, ശുഭവും ഫലപ്രദവുമാണ്. അക്ഷാദിക്യമുള്ള രാശിസമയങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ അതേ സ്ഥാനങ്ങളില്‍ വെച്ച് ബ്രാഹ്മണര്‍ക്ക് ഊട്ട് കഴിക്കുന്നതും, മന്ത്രജപം, നമസ്കാരം എന്നിവ ചെയ്യുന്നതിനും, നിധിവയ്ക്കുന്നതിനും, ഗുരുക്കന്മാര്‍, മന്ത്രിമാര്‍ ഇവരെ കാണുന്നതിനും ഈ രാശിസമയങ്ങളില്‍ ഈ ദിക്കുകളിലൂടെ കാര്യസാധ്യത്തിനായി പുറപ്പെട്ടുപോകുന്നതിനും ഉത്തമമാണ്.

ശുക്രാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ഭാരതസന്ദേശം ലോകനന്മയ്ക്ക് PART - 1 :-- Dr. N. Gopalakrishnan Videoഅരി വേവിക്കാന്‍ കലത്തില്‍ ഇടുമ്പോള്‍ സംസാരിക്കാമോ?

  ഭക്ഷണം തയ്യാറാക്കാനായി അരി അരിച്ച് കലത്തില്‍ ഇടുമ്പോള്‍ സംസാരിക്കരുതെന്ന് ഒരു വിധിയുണ്ട്. മാത്രമല്ല, ഈ സമയത്ത് ഏതാനും അരിമണികള്‍ എടുത്ത് അഗ്നി ദേവനെ ധ്യാനിച്ച്‌ തീയിലിടാറുണ്ട്. അരി കലത്തില്‍ ഇടുമ്പോള്‍ ഐശ്വര്യദേവത എത്തുമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഈ സമയത്ത് സംസാരിച്ചാല്‍ അര്‍പ്പണം സ്വീകരിക്കാതെ ദേവത മടങ്ങുമത്രേ. അത് ഒഴിവാക്കാനാണ് ഈ സമയത്ത് സംസാരിക്കാത്തത്. എന്നാല്‍ കലത്തില്‍ അരി ഇടുമ്പോള്‍ മനസ്സില്‍ ഹരി ഹരി ഹരി എന്ന മന്ത്രം ചൊല്ലുന്നത് നല്ലതാണ്. കലത്തില്‍ അരി ഇടുന്ന സമയത്ത് സംസാരിച്ചാല്‍ ആ വ്യക്തിയുടെ വായിലടങ്ങിയിരിക്കുന്ന രോഗാണുക്കള്‍ അരിയില്‍ പ്രവേശിക്കുമെന്നത് കൊണ്ടാണ് ഇത് ഒഴിവാക്കാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചത്.

ഗൃഹനിര്‍മ്മിതിയില്‍ അസ്ഥിവാരം അടിത്തറ ഇവയുടെ കര്‍ത്തവ്യമെന്ത്?

  ഏതുതരം നിര്‍മ്മിതികളായാലും ഭൂമിയുമായി അതിനെ ബന്ധിപ്പിച്ച് നിര്‍ത്തേണ്ടതാവശ്യമാണ്. അസ്ഥിവാരവും അടിത്തറയും ആ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നത്. കെട്ടിടത്തിന്‍റെ വ്യാപ്തിയും ഉയരവും അനുസരിച്ച് ഇതിന് വ്യത്യാസമുണ്ട്. നിര്‍മ്മിതിയെ ഭൂമിയുമായി ഉറപ്പിച്ചു നിര്‍ത്തുന്നത് കൂടാതെ അതിന്‍റെ ഭാരം കെട്ടിടത്തിന് തകരാറ് വരാത്തവിധത്തില്‍ ഭൂമിയുമായി തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സാധാരണ കരിങ്കല്ലും, വെട്ടുകല്ലും, ഇഷ്ടികയുമാണ് അസ്ഥിവാരത്തിനും അടിത്തറയ്ക്കും ഉപയോഗിച്ചുവരുന്നത്. ഉറപ്പുള്ള ഭൂമിയിലും ഭൌമജലനിരപ്പ്‌ താഴ്ന്നതുമായ ഇടങ്ങളില്‍ വെട്ടുകല്ലോ ഇഷ്ടികയോ ഇതിനായി ഉപയോഗിക്കുന്നത് ലാഭകരമാണ്. ഈ രീതിയില്‍ നല്ല ഉറപ്പുള്ള അടിത്തറയില്‍ രണ്ടു നിലവരെ പണിയാമെന്ന് കാണുന്നു. ആവശ്യത്തിലധികം ആഴവും വീതിയും അസ്ഥിവാരത്തിന് വേണമെന്നില്ല. ഭാരം താങ്ങുന്ന പ്രധാന ചുമരുകള്‍ വരുന്നിടത്താണ് സാധാരണഗതിയില്‍ അസ്ഥിവാരത്തിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വീടിന്‍റെ ഉള്‍ഭാഗത്തുള്ള അപ്രധാന ഭാരം താങ്ങേണ്ടതില്ലാത്ത ഇടഭിത്തികള്‍ക്ക് ബലവത്തായ അടിത്തറ വേണമെന്നില്ല.

വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ?
വ്യാഴാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,7,8,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്‍ക്കുന്ന സൂര്യന് ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,5,7,9,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന ചന്ദ്രന് ചിങ്ങം, വൃശ്ചികം, മകരം, മീനം, ഇടവം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

കുജന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില്‍ നില്‍ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ബുധന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,4,5,6,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ബുധന്‍ കന്നിയില്‍ നിന്നാല്‍ കന്നി, തുലാം, ധനു, മകരം, കുംഭം, ഇടവം, മിഥുനം കര്‍ക്കിടകം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

വ്യാഴം നില്‍ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,7,8,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- വ്യാഴം ധനുവില്‍ നിന്നാല്‍ ധനു, മകരം, കുംഭം, മീനം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ശുക്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 2,5,6,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ശുക്രന്‍ തുലാത്തില്‍ നിന്നാല്‍ വൃശ്ചികം, കുംഭം, മീനം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം. 

ശനി നില്‍ക്കുന്ന രാശിയില്‍ നിന്ന് 3,5,6,12 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ശനി കുംഭത്തില്‍ നില്‍ക്കുകയാണെങ്കില്‍ മേടം, മിഥുനം, കര്‍ക്കിടകം, മകരം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ലഗ്നരാശിയില്‍ നിന്ന് 1,2,4,5,6,7,9,10,11 എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ലഗ്നം മിഥുനം ആണെങ്കില്‍ മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, വൃശ്ചികം, ധനു, കുംഭം, മീനം, മേടം എന്നീ രാശികളില്‍ ഓരോ അക്ഷം എഴുതണം.

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമോ?

  ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നൊരു ചൊല്ല് പണ്ടേ തന്നെ പതിഞ്ഞതാണ്.

  ഇതിനു പിന്നിലെ അര്‍ത്ഥം ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്ന് ശാസ്ത്രം അവകാശപ്പെടുന്നു.

  ശരീരകോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജലത്തെ വൃക്കകളിലേക്ക് പ്രവഹിക്കാന്‍ പ്രേരിപ്പിക്കുന്നത് ഉപ്പാണ്. നാം കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളില്‍ എല്ലാം തന്നെ ഉപ്പിന്‍റെ അംശം കൂടിയും കുറഞ്ഞും കാണുന്നുമുണ്ട്. വൃക്കകളില്‍ വച്ച് ശരീരത്തിനകത്തെ മലിന ദ്രാവകങ്ങളുടെ ശുദ്ധീകരണം നടക്കുന്നുവെന്ന കാര്യം പുത്തന്‍ തലമുറയ്ക്ക് സുപരിചിതമാണ്.

  ഉപ്പിന്‍റെ അംശം കൂടിയ ആഹാരം കഴിക്കുകയോ ഉപ്പ് മാത്രം തിന്നുകയോ ചെയ്യുമ്പോഴേക്കും ശരീരകോശങ്ങളില്‍ നിന്നും വൃക്കയിലേക്കുള്ള ജലപ്രവാഹം വന്‍തോതിലായിത്തീരുകയാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ ജലത്തിന്‍റെ കുറവ് അനുഭവപ്പെടും. ഇത് ശരീരകോശങ്ങള്‍ അറിയിക്കുമ്പോഴാണ് കൂടുതലായി ദാഹം തോന്നുന്നതും അത് ശമിപ്പിക്കുന്നതിനായി വെള്ളം അത്യാവശ്യമായി വരികയും ചെയ്യുന്നത്. ഈ സമയത്ത് വെള്ളം കുടിക്കേണ്ടി വരുന്നു.

  ഇതില്‍ നിന്നാണ് ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമെന്ന വിശ്വാസം ബലപ്പെട്ടത്.

ദിക്ക് പരിേച്ഛദം എന്നാലെന്ത്?

   വാസ്തുവിന്‍റെ കിടപ്പും ദിക്കും നിശ്ചയിക്കേണ്ടത് വാസ്തുവില്‍ പതിക്കുന്ന സൂര്യന്‍റെ നിഴല്‍ അനുസരിച്ചാണ്. ഇപ്രകാരം ദിക് നിര്‍ണ്ണയം നടത്തുന്നതിനെ ദിക് പരിേച്ഛദം എന്ന് പറയുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.