ചിങ്ങം കന്നി തുലാം വൃശ്ചികം രാശികളിൽ നിൽകുന്ന ചന്ദ്രനെ സൂര്യൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു

ജ്യോതിർജ്ഞാഢ്യനരേന്ദ്രനാപിതനൃപ-
ക്ഷ്മേശാ ബുധാദ്യൈർഹരൌ
തദ്വദ്ഭൂപചമൂപനൈപുണയുതാഃ
ഷഷ്ഠേƒശുഭൈസ്ത്യാശ്രയാഃ
ജൂകേ ഭൂപസുവർണ്ണകാരവാണിജ-
ശ്ശേഷേക്ഷിതേ നൈകൃതിഃ
കീടേ യുഗ്മപിതാ നതശ്ച രജകോ
വ്യംഗോƒധനോഭൂപതിഃ

സാരം :- 

ജനനസമയത്ത് ചിങ്ങം രാശിയിൽ നിൽക്കുന്ന ചന്ദ്രനു ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ജ്യോതിശ്ശാസ്ത്രത്തിൽ സമർത്ഥനും, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ധനികനും, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ രാജാവും, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ക്ഷൌരപ്രവൃത്തിയിൽ സമർത്ഥനും, സൂര്യന്റേയോ ചൊവ്വയുടേയോ ദൃഷ്ടിയാണുള്ളതെങ്കിൽ രാജാവുമായിരിയ്ക്കുന്നതാണ്.

ജനനസമയത്ത് കന്നി രാശിയിൽ നിൽക്കുന്ന ചന്ദ്രനെ ബുധൻ നോക്കിയാൽ രാജാവും, വ്യാഴം നോക്കിയാൽ സൈന്യനായകനും, ശുക്രൻ നോക്കിയാൽ സകല വിഷയങ്ങളിലും അതിസമർത്ഥനും, ശനിയോ സൂര്യനോ ചൊവ്വയോ നോക്കിയാൽ ഏതെങ്കിലും ഒരു വിധത്തിൽ സ്ത്രീകളെ ആശ്രയിച്ചു ഉപജീവിയ്ക്കേണ്ടിവരുന്നവനുമായിരിയ്ക്കും.

ജനനസമയത്തു തുലാം രാശിയിൽ നിൽക്കുന്ന ചന്ദ്രന് ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ രാജത്വം, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ സ്വർണ്ണംകൊണ്ടു കച്ചവടവും ആഭരണനിർമ്മാണം മുതലായ പ്രവൃത്തികളും ചെയ്യുക, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ കച്ചവടക്കാരനാവുക, ശനിയുടേയോ സൂര്യന്റേയോ ചൊവ്വയുടേയോ ദൃഷ്ടിയാണുള്ളതെങ്കിൽ ശഠനാവുക എന്നിതുകളെല്ലാം അനുഭവപ്പെടുന്നതാണ്.

ജനനസമയത്തു വൃശ്ചികം രാശിയിൽ നിൽക്കുന്ന ചന്ദ്രനെ ബുധൻ നോക്കുന്നതായാൽ ദത്ത് മുതലായ കാരണങ്ങളാൽ രണ്ടു പിതാവോടുകൂടിയവനും, വ്യാഴം നോക്കുന്നതായാൽ രാജാവും, ശുക്രൻ നോക്കുന്നതായാൽ വെളുത്തേടനെപ്പോലെ വസ്ത്രം അലക്കുന്നതിൽ സമർത്ഥനും, ശനി നോക്കുന്നതായാൽ അംഗവൈകല്യമുള്ളവനും, സൂര്യൻ നോക്കുന്നതായാൽ ദരിദ്രനും, ചൊവ്വ നോക്കുന്നതായാൽ രാജാവുമായിത്തീരുന്നതാണ്.

"യുഗ്മപിതാവ്" എന്നതിനു "യുഗ്മത്തിന്റെ - ഇരട്ടപെറ്റ കുട്ടികളുടെ - അച്ഛൻ" എന്നും ചിലർ വ്യാഖ്യാനിച്ചു കാണുന്നുണ്ട്. 

വൃശ്ചികം രാശിയിൽ നിൽക്കുന്ന ചന്ദ്രന് ബുധദൃഷ്ടിയുണ്ടായാൽ ഇരട്ടപെറ്റ കുട്ടികൾ ഉണ്ടാവുമെന്നർത്ഥം. 

"നൃപഃ" എന്നതിനുപകരം "നത" എന്നും ചിലർ പഠിച്ചുകാണുന്നു. അതിന്റെ ഭാവം "താഴ്മയുള്ളവൻ" എന്നാകുന്നു.

മനുഷ്യശരീരം ബ്രഹ്മാണ്ഡത്തിന്റെ ഒരു കൊച്ചു പകർപ്പ്

മേടം ഇടവം മിഥുനം കർക്കടകം രാശികളിൽ നിൽക്കുന്ന ചന്ദ്രനെ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി സൂര്യൻ എന്നീ ഗ്രഹങ്ങൾ നോക്കിയാലത്തെ ഫലം പറയുന്നു

ചന്ദ്രേ ഭൂപബുധൌ നൃപഗുണ-
സ്തേനോƒധനശ്ചാജഗേ
നിസ്വസ്തേനനൃമാന്യഭൂപധനിനഃ
പ്രേഷ്യഃ കുജാദ്യൈർഗ്ഗവി
നൃസ്ഥേƒയോവ്യവഹാരിപാർത്ഥിവബുധാർ
ഭീതന്തുവായാധനാ-
സ്സ്വർക്ഷേയോധകവിജ്ഞഭൂമിപതയോ
യോജീവ ദൃഗ്രോഗിണൌ.

സാരം :-

ജനനസമയത്ത് മേടം രാശിയിൽ നിൽക്കുന്ന ചന്ദ്രനെ ചൊവ്വ നോക്കിയാൽ, അയാൾ രാജാവും, ബുധൻ നോക്കിയാൽ വിദ്വാനും, വ്യാഴം നോക്കിയാൽ രാജാവും, ശുക്രൻ നോക്കിയാൽ രാജോചിതങ്ങളായ ശൌര്യപരാക്രമാദി ഗുണങ്ങളുള്ളവനും, ശനി നോക്കിയാൽ മോഷ്ടിയ്ക്കുന്നവനും, സൂര്യൻ നോക്കിയാൽ ദരിദ്രനുമാവുന്നതാണ്.

ജനനസമയത്ത് ഇടവം രാശിയിൽ നിൽക്കുന്ന ചന്ദ്രനു ചൊവ്വയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ദാരിദ്ര്യവും, ബുധന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ തസ്കരത്വവും, വ്യാഴത്തിന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ സകലമനുഷ്യരാലും ബഹുമാനിയ്ക്കത്തക്ക യോഗ്യതയും, ശുക്രന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ രാജത്വവും, ശനിയുടെ ദൃഷ്ടിയാണുള്ളതെങ്കിൽ ധാരാളം ധനവും, സൂര്യന്റെ ദൃഷ്ടിയാണുള്ളതെങ്കിൽ ഭൃത്യനുമായിരിയ്ക്കും.

ജനനസമയത്ത് മിഥുനം രാശിയിൽ നിൽക്കുന്ന ചന്ദ്രനെ ചൊവ്വ നോക്കിയാൽ ഇരുമ്പുകൊണ്ടു കച്ചവടം, കൈത്തൊഴിൽ മുതലായ പ്രവൃത്തി ചെയ്കയും, ബധൻ നോക്കിയാൽ രാജാവും, വ്യാഴം നോക്കിയാൽ വിദ്വാനും, ശുക്രൻ നോക്കിയാൽ നിർഭയനുമായിത്തീരുകയും, ശനി നോക്കിയാൽ പട്ടുവസ്ത്രാദികളെ ഉണ്ടാക്കുന്നവനും, സൂര്യൻ നോക്കിയാൽ ദരിദ്രനുമായി ഭവിയ്ക്കുകയും ചെയ്യും.

ജനനസമയത്ത് കർക്കടകം രാശിയിൽ നിൽക്കുന്ന ചന്ദ്രന് ചൊവ്വയുടെ ദൃഷ്ടിയുണ്ടായാൽ സൈന്യത്തിൽ ചേർന്നു യുദ്ധം ചെയ്യുന്നവനും, ബുധന്റെ ദൃഷ്ടിയുണ്ടായാൽ കാവ്യാദികളുടെ കർത്താവും, വ്യാഴത്തിന്റെ ദൃഷ്ടിയുണ്ടായാൽ വിദ്വാനും, ശുക്രന്റെ ദൃഷ്ടിയുണ്ടായാൽ വിദ്വാനും, രാജാവും, ശനിയുടെ ദൃഷ്ടിയുണ്ടായാൽ ഇരുമ്പുകൊണ്ട് കച്ചവടം, കൈത്തൊഴിൽ ഇങ്ങനെയുള്ള വ്യാപാരം ചെയ്യുന്നവനും, സൂര്യദൃഷ്ടിയുണ്ടായാൽ കണ്ണിൽ രോഗമുള്ളവനുമാകുന്നതാണ്.

ദേഹഭാഗങ്ങളായ അഗ്നിസൂര്യസോമഖണ്ഡങ്ങൾ

ഉച്ചത്തിൽനിന്നു നീചാംശകം ചെയ്ത ബുധന്റെ ദശാകാലം

ഉച്ചരാശിഗതസ്സൗമ്യോ നീചഭാഗയുതോ യദി
രാജ്യം സുഖം യശഃ കർമ്മ തദ്ദശായാം വിനശ്യതി.


സാരം :-

ഉച്ചത്തിൽനിന്നു നീചാംശകം ചെയ്ത ബുധന്റെ ദശാകാലം രാജ്യവും സുഖവും യശസ്സും കർമ്മവും (തൊഴിലും) നാശത്തെ പ്രാപിക്കുന്നതായിരിക്കും. 

യോഗശാസ്ത്രവും മന്ത്രവും

നീചാംശകം ചെയ്തു നിൽക്കുന്ന ബുധന്റെ ദശാകാലം

ദായേ നീചാംശഗജ്ഞസ്യ നീചവൃത്ത്യാനുജീവനം
പ്രേഷ്യത്വമടനം ദുഃഖം പ്രാപ്നോതി സ്വസുഹൃദ്വ്യഥാം.

സാരം :-

നീചാംശകം ചെയ്തു നിൽക്കുന്ന ബുധന്റെ ദശാകാലം നീചവൃത്തിയും അതുകൊണ്ടുള്ള ഉപജീവനവും അന്യന്മാരുടെ ദാസപ്രവൃത്തി ചെയ്കയും വൃഥാസഞ്ചാരവും ദുഃഖവും ബന്ധുക്കൾക്കു ദുരിതവും സംഭവിക്കും.

മന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനം

ഉച്ചാംശകം ചെയ്ത ബുധന്റെ ദശാകാലം

ഉച്ചാംശയുക്തസ്യ സുധാംശുസൂനോർ-
ദായേ സുതസ്ത്രീസുഖഭൂഷണാർത്ഥാൻ
മനോവിലാസം മദനോപഭോഗം
തീർത്ഥാഭിഷേകോദ്യമധൈര്യയോഗം.

സാരം :-

ഉച്ചാംശകം ചെയ്ത ബുധന്റെ ദശാകാലം പുത്രകളത്രങ്ങളും സുഖവും അലങ്കാരസാധനങ്ങളും മനസ്സന്തോഷവും കാമോപഭോഗവും പുണ്യതീർത്ഥസ്നാനവും ഉത്സാഹവും ധൈര്യവും മറ്റു ഗുണാനുഭവമുണ്ടാകും.

പരമപദപ്രാപ്തി

രാശിശീലാദികൾ ചന്ദ്രന്നു പറഞ്ഞതുതന്നെയാണ് ലഗ്നത്തിന്നെന്നും മറ്റും പറയുന്നു

ശിശിരകരസമാഗമേക്ഷണാനാം
സദൃശഫലം പ്രവദന്തി ലഗ്നജാതം
ഫലമധികമിദം യദത്ര ഭാവാ
ഭവനഭനാഥഗുണൈർവ്വിചിന്തനീയാഃ

സാരം :-

 ഈ അദ്ധ്യായത്തിലെ 1 മുതൽ 12 ശ്ലോകങ്ങളെക്കൊണ്ടു പറഞ്ഞതായ ചന്ദ്രന്റെ രാശിസ്ഥിതിഫലം തന്നേയാണ് മേഷാദി രാശികൾക്കുള്ള ലഗ്നഫലവുമെന്നറിക. ചന്ദ്രൻ മേടം രാശിയിൽ നിന്നാലും മേടം രാശി ലഗ്നമായാലും ഫലം ഒന്നുതന്നെയാണെന്ന് പറയണം. മേഷാദി ഓരോ രാശികളിലും ചന്ദ്രൻ നിൽക്കുമ്പോൾ ആ ചന്ദ്രനു മറ്റു ആറു ഗ്രഹങ്ങളുടേയും ദൃഷ്ടിയുണ്ടായാലത്തെ ഫലമാണ് അടുത്ത അദ്ധ്യായം കൊണ്ടു പറയുന്നത്. മേഷാദി ലഗ്നങ്ങളെ കുജാദിഗ്രഹങ്ങൾ നോക്കുന്നതായാലുണ്ടാകുന്ന ഫലവും അതുതന്നെയാകുന്നു. മേടം രാശിയിൽ നിൽക്കുന്ന ചന്ദ്രനും, മേടലഗ്നത്തിനും കുജാദികളുടെ ദൃഷ്ടിയുണ്ടായാലത്തെ ഫലം ഒന്നുതന്നെയാണെന്നു പറയണം.

ലഗ്നത്തിന്റെ രാശിശീലം ചന്ദ്രനു പറഞ്ഞതുപോലെയാണെന്നു പൂർവ്വാർദ്ധംകൊണ്ടു പറഞ്ഞുവെങ്കിലും ഈ ലഗ്നാദിഭാവങ്ങളെക്കൊണ്ടുള്ള ഫലവിചാരത്തിങ്കൽ കുറച്ചു വിശേഷവും കൂടിയുണ്ട്. അതിനേയാണ് ഇനി പറയുന്നത്. ലഗ്നാദി ഓരോ ഭാവങ്ങളെക്കൊണ്ടുമുള്ള ഫല - ലഗ്നംകൊണ്ടു ദേഹം ദേഹാരോഗ്യം യശസ്സ് ഇത്യാദികളേയാണല്ലോ ചിന്തിക്കേണ്ടത് - ചിന്ത ചെയ്യുമ്പോൾ അവയോടു അതാതു രാശിക്കും രാശ്യധിപനും കാരകത്വമുള്ള ഫലങ്ങളെ കൂട്ടി ഘടിപ്പിച്ചു അതാതു രാശിയുടേയും രാശ്യധിപന്റേയും ബലാബലങ്ങളെ വിചാരിച്ചും വേണം ഫലം പറയുവാൻ. ഇതാണ് മേൽപറഞ്ഞ വിശേഷത്തിന്റെ സ്വഭാവമെന്നും അറിയണം. ഈ അർത്ഥത്തിന്റെ ഒരു ചുരുക്കം ഈ അദ്ധ്യായത്തിലെ പതിമൂന്നാം ശ്ലോകംകൊണ്ടു പറഞ്ഞതുമാണ്.

ആദിശക്തിയുടെ പരിണാമമാണ് പ്രപഞ്ചം

ശനി ധനു മീനം മകരം കുംഭം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

സ്വന്തഃ പ്രത്യയിതോ നരേന്ദ്രഭവനേ
സൽപുത്രജായാധനോ
ജീവക്ഷേത്രഗതേƒർക്കജേ പുരബല-
ഗ്രാമാഗ്രനേതാഥവാ
അന്യസ്ത്രീധനസംഭൃതഃ പുരബല-
ഗ്രാമാഗ്രണീർമ്മന്ദദൃക്
സ്വക്ഷേത്രേ മലിനസ്ഥിരാർത്ഥവിഭവോ
ഭോക്താ ച ജാതഃ പുമാൻ.

സാരം :-

ജനനസമയത്ത് ശനി ധനു രാശിയിലോ മീനം രാശിയിലോ നിന്നാൽ അപമൃത്യുവല്ലാതെ ശോഭനമായ വിധത്തിൽ മരിയ്ക്കുവാൻ ഇടവരികയും, രാജഗൃഹത്തിൽ കൂടി വിശ്വാസത്തിനു പാത്രീഭവിയ്ക്കയും, സൌന്ദര്യ സൌശീല്യാദി സകലഗുണങ്ങളും തികഞ്ഞ ഭാര്യ, പാണ്ഡിത്യം മുതലായ അനേക ഗുണങ്ങളുള്ള പുത്രന്മാർ, ന്യായാർജ്ജിതമായ വളരെ ധനം എന്നിതുകളുണ്ടാവുകയും ചെയ്യുന്നതിനു പുറമേ, പുരം ഗ്രാമം നഗരം സൈന്യം ഇത്യാദികളുടെ പ്രധാനാദ്ധ്യക്ഷനായിത്തീരാവുന്നതാകുന്നു. ഇവിടെ അന്തശ്ശബ്ദത്തിനു "വാർദ്ധക്യാവസ്ഥ" എന്നും ചിലർ വ്യാഖ്യാനിച്ചു കാണ്മാനുണ്ട്. വാർദ്ധക്യത്തിൽകൂടി സുഖിയായിരിക്കുമെന്നു പറയണം. അതിനു "അന്തഃകരണ" മെന്നു മറ്റു ചിലരും അർത്ഥം പറഞ്ഞിരിക്കുന്നു. അന്തഃകരണത്തിനു രാഗദ്വേഷാദികളായ ദുർഗ്ഗുണങ്ങളില്ലാത്തവനും പരമജ്ഞാനിയുമായിരിക്കുമെന്നുമാണ് ഇവരുടെ അഭിപ്രായം. ഈ രണ്ടു അഭിപ്രായങ്ങൾക്കും അനുപപത്തി തോന്നുന്നതുമില്ല.

ജനനസമയത്ത് ശനി മകരം രാശിയിലോ  കുംഭം രാശിയിലോ നിന്നാൽ, അയാൾ പരസ്ത്രീകൾ, അന്യന്റെ ധനം ഇതുകളാൽ പുഷ്ടിസുഖാദ്യവസ്ഥകളെ പ്രാപിച്ചവനും, നേത്രേന്ദ്രിയത്തിനു ശക്തി കുറഞ്ഞവനും, ശൌചദന്തധാവന സ്നാനാദികളൊന്നും ശരിയായി ചെയ്യാത്ത മലിനനും, ഗൃഹവസ്ത്രശയ്യാപാത്രധനാദികൾ നശിക്കാതെ സ്ഥിരമായി നിലനിൽക്കുന്നവനും, സുഖാനുഭവങ്ങൾക്കു ധാരാളം ധനവ്യയം ചെയ്യുന്നവനും ആയിരിക്കുന്നതിനു പുറമേ, പുരനഗരഗ്രാമാദികളുടേയും സൈന്യത്തിന്റേയും പ്രധാന നായകനുമായിരിക്കുന്നതാണ്.

വൈദിക ചിന്തയുടെ താന്ത്രികമായ ആവിഷ്ക്കരണം

യോഗശാസ്ത്രപരമായ അടിസ്ഥാനം

ശനി ഇടവം തുലാം കർക്കടകം ചിങ്ങം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

വർജ്ജ്യസ്ത്രീഷ്ടോ നബഹുവിഭവോ
ഭൂരിഭാര്യോ വൃഷസ്ഥേ
ഖ്യാതഃ സ്വോച്ചേ ഗണപുരബല-
ഗ്രാമപൂജ്യോർത്ഥവാംശ്ച
കർക്കിണ്യസ്വോ വിരളദശനോ
മാതൃഹീനോƒസുതോജ്ഞഃ
സിംഹേനാര്യോ വിസുഖതനയോ
വിഷ്ടികൃൽ സൂര്യപുത്രേ.

സാരം :-

ജനനസമയത്ത് ശനി ഇടവം രാശിയിൽ നിന്നാൽ, ജാതി വയസ്സ് മുതലായവയെക്കൊണ്ടു അനർഹകളായ സ്ത്രീകൾക്കു വലിയ ഇഷ്ടനും, ഗൃഹപാത്രവസ്ത്രാദ്യുപകരണങ്ങൾ സ്വല്പം മാത്രമുള്ളവനും, വളരെ ഭാര്യമാരുള്ളവനുമായിരിയ്ക്കും.

ജനനസമയത്ത് ശനി തുലാം രാശിയിൽ നിന്നാൽ, ലോകപ്രസിദ്ധിയും, ജനനസംഘങ്ങൾ നഗരവാസികൾ ഗ്രാമീണന്മാർ സേനാപുരുഷന്മാർ ഇവരാലൊക്കയും പൂജിയ്ക്കപ്പെടുകയും, വളരെ ധനസമൃദ്ധിയുണ്ടാവുകയുമാണ് ഫലം.

ജനനസമയത്ത് ശനി കർക്കടകം രാശിയിൽ നിന്നാൽ ദാരിദ്ര്യം, പല്ലുകൾക്ക് അകൽച്ച, ബാല്യം മുതൽക്കേ അമ്മയെ വേർപിരിഞ്ഞു പോകേണ്ടിവരിക, സന്താനങ്ങളും ഒന്നിന്റേയും അറിവുമില്ലാതിരിയ്ക്കുക എന്നീ ഫലങ്ങളെല്ലാം അനുഭവപ്പെടുന്നതാണ്. 

ജനനസമയത്ത് ശനി  ചിങ്ങം രാശിയിൽ നിന്നാൽ, പൂജിയ്ക്കത്തക്ക യാതൊരു യോഗ്യതയും, സുഖം, സന്താനങ്ങൾ ഇതുകളുമില്ലാത്തവനും ഭാരം ചുമക്കുന്നവനുമായിരിയ്ക്കുന്നതാണ്.

ശുഭഗ്രഹദൃഷ്ടനായ ബുധന്റെ ദശാകാലം

സൗമ്യേക്ഷിതസ്യാപി ശശാങ്കസൂനോർ-
ദശാഗമേ പുത്രവിഭൂഷണാപ്തിഃ
വിദ്യായശഃകാന്തിനരേന്ദ്രപൂജാ-
വിദ്വൽപ്രശംസാഗജവാജിലാഭഃ

സാരം :-

ശുഭഗ്രഹദൃഷ്ടനായ ബുധന്റെ ദശാകാലം പുത്രന്മാരും ആഭരണങ്ങളും ലഭിക്കയും വിദ്യാഭ്യാസവും യശസ്സും കാന്തിയും രാജപൂജയും സിദ്ധിക്കുകയും വിദ്വാന്മാരുടെ പ്രശംസയും ഗജതുരഗാദികളുടെ ലാഭവും ഉണ്ടാവുകയും ചെയ്യും.

വൈദികമായ ഉറവിടം

ശുഭഗ്രഹസഹിതനായ ബുധന്റെ ദശാകാലം

സാമ്യയുക്തസ്യ സൗമസ്യ സൗമ്യതാം ച മഹൽസുഖം
പ്രാജ്യസാമ്രാജ്യസമ്പത്തിം രാജപ്രീതിം ച വിന്ദതി

സാരം :-

ശുഭഗ്രഹസഹിതനായ ബുധന്റെ ദശാകാലം സൌമ്യതയും മഹത്തായ സുഖവും സാമ്രാജ്യലാഭവും ഐശ്വര്യവും മഹാരാജപ്രസാദവും സിദ്ധിക്കും.

ഭാരതീയ ജീവിതത്തിന്റെ കേന്ദ്രബിന്ദു

പാപഗ്രഹദൃഷ്ടനായ ബുധന്റെ ദശാകാലം

പാപേക്ഷിതസ്യാപി ബുധസ്യ ദായേ
ധാന്യക്ഷയം ബന്ധുജനൈർവ്വിയോഗം
വിദേശയാനം സ്വപദച്യുതിശ്ച
പ്രേഷ്യപ്രവൃത്തിഃ കലഹാകുലത്വം.

സാരം :-

പാപഗ്രഹദൃഷ്ടനായ ബുധന്റെ ദശാകാലം ധനധാന്യങ്ങൾക്കു നാശവും ബന്ധുവിരോധവും സ്ഥാനനാശവും അന്യദേശഗമനവും പ്രേഷ്യാവൃദ്ധിയും കലഹംകൊണ്ടു വ്യാകുലതയും ഉണ്ടാകും.

ക്ഷേത്ര സങ്കൽപ്പത്തിന്റെ അടിസ്ഥാനം - തന്ത്രശാസ്ത്രം

ശനി മേടം വൃശ്ചികം മിഥുനം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

മൂർഖോƒടനഃ കപടവാൻ വിസുഹൃദ്യമേƒജേ
കീടേ തു ബന്ധവധഭാക് ചപലോƒഘൃണശ്ച
നിർഹ്രീസുഖാർത്ഥതനയഃ സ്ഖലിതശ്ച ലേഖ്യേ
രക്ഷാപതിർഭവതി മുഖ്യഭൃതശ്ച ബൌധേ.

സാരം :-

ജനനസമയത്തു ശനി മേടം രാശിയിൽ നിന്നാൽ, ഒന്നിന്റേയും അറിവില്ലാത്തവനും സഞ്ചാരശീലനും വ്യാജപ്രിയനും ബന്ധുക്കളില്ലാത്തവനുമായിരിക്കും.

ജനനസമയത്ത് ശനി വൃശ്ചികം രാശിയിൽ നിന്നാൽ, താഡനാദിപരദ്രോഹങ്ങളേയും ബന്ധനത്തെ കൂടിയും ഏല്ക്കേണ്ടി വരുന്നവനും ഒന്നിലും സ്ഥൈര്യം കാരുണ്യം ഇതുകളില്ലാത്തവനുമായിരിക്കും.

ജനനസമയത്ത് ശനി മിഥുനം രാശിയിലോ കന്നി രാശിയിലോ നിന്നാൽ, ലജ്ജ സുഖം ധനം പുത്രന്മാർ ഇതുകളൊന്നും തന്നെ ഇല്ലാത്തവനും ചിത്രമെഴുത്ത് മുതലായ ലേഖ്യകർമ്മങ്ങളിൽ അസമർത്ഥനും, അല്ലെങ്കിൽ എഴുത്തിൽ തെറ്റു പറ്റുന്നവനും, ജയിൽ തുടങ്ങിയ ബന്ധനസ്ഥാനങ്ങളുടെ മേലാധികാരിയും, ഉത്തമജനങ്ങളുടെ ഭൃത്യനുമായിരിയ്ക്കും.

ക്ഷേത്ര പുനരുദ്ധാരണ ശ്രമങ്ങളുടെ ശാസ്ത്രീയ മാർഗ്ഗം

ശുക്രൻ കർക്കടകം ചിങ്ങം ധനു മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ദ്വിഭാര്യോƒർത്ഥീ ഭീരുഃ പ്രബലമദശോകശ്ച ശശിഭേ
ഹരൌ യോഷാപ്താർത്ഥഃ പ്രവരയുവതിർമ്മന്ദതനയഃ
ഗണൈഃ പൂജ്യഃ സസ്വസ്തുരഗസഹിതേ ദാനവഗുരൌ
ഝഷേ വിദ്വാനാഢ്യേ നൃപജനിതപൂജോƒതിസുഭഗഃ

സാരം :-

ജനനസമയത്തു ശുക്രൻ കർക്കടകം രാശിയിൽ നിന്നാൽ, രണ്ടു ഭാര്യയും വലിയ അഹംഭാവവും അതിയായ വ്യസനവും പേടിയുള്ളവനാകുന്നതിനു പുറമേ അയാൾ യാചകനും കൂടിയായിരിയ്ക്കും.

ജനനസമയത്തു ശുക്രൻ ചിങ്ങം രാശിയിൽ നിന്നാൽ സ്ത്രീകളിൽ നിന്നോ സ്ത്രീകൾ നിമിത്തമായോ ധനം സമ്പാദിച്ചവനും, രാജകുലാദി ഉൽകൃഷ്ടവംശത്തിൽ ജനിച്ച ഭാര്യയുള്ളവനും, അല്പപുത്രനുമായിരിയ്ക്കുന്നതാണ്.

ജനനസമയത്ത് ശുക്രൻ ധനുരാശിയിൽ നിന്നാൽ, അനേകജനങ്ങളാലും സംഘങ്ങളാലും പൂജിയ്ക്കപ്പെടുക, വളരെ ധനസമൃദ്ധി എന്നിതുകളനുഭവിയ്ക്കും, "ഗുണൈഃ പൂജ്യഃ" എന്നും ഒരു പാഠം കാണുന്നുണ്ട്. അങ്ങിനെയായാൽ സൌശീല്യാദി ലോകോത്തരഗുണങ്ങളാൽ പൂജിയ്ക്കപ്പെടുന്നവൻ എന്ന അർത്ഥത്തേയും ഗ്രഹിയ്ക്കുക.

ജനനസമയത്ത് ശുക്രൻ മീനം രാശിയിൽ നിന്നാൽ, സകല വിദ്യകളിലും നൈപുണ്യമുണ്ടാവുകയും, ധനവാനാകയും, രാജാക്കന്മാർ കൂടി ബഹുമാനിച്ചു പൂജിക്കയും, സകല ജനങ്ങള്ക്കും ഇഷ്ടനാവുകയും ചെയുക.

ക്ഷേത്രവും ദേശീയ ജീവിതവും

പാപഗ്രഹസഹിതനായ ബുധന്റെ ദശാകാലം

വിദഃ പാപാന്വിതസ്യാപി ദായേ പാപം പദഭ്രമം
ക്ഷേത്രാർത്ഥദാരതനയകൃഷിഗോകാര്യനാശനം.

സാരം :-

പാപഗ്രഹസഹിതനായ ബുധന്റെ ദശാകാലം കൃഷിഭൂമികൾക്കും ധനത്തിനും ഭാര്യയ്ക്കും പുത്രനും കൃഷികർമ്മങ്ങൾക്കും നാശവും പാപവർദ്ധനവും പദഭ്രംശവും സംഭവിക്കും.

ക്ഷേത്ര സങ്കൽപ്പത്തിനൊരു മുഖവുര

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ദായേ വ്യയസ്ഥസ്യ ശശാങ്കജസ്യ
മൃത്യോർഭയം സംഭവതി പ്രമാദം
ദ്വേഷം നൃപസ്യാത്മജയോഷിതോർവ്വാ
വൈകല്യമംഗേഷു പദഭ്രമം ച.

സാരം :-

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം മരണഭയവും ബുദ്ധിഭ്രമവും രാജകോപവും കളത്രപുത്രവിരോധവും അംഗവൈകല്യവും സ്ഥാനഭ്രംശവും അന്യദേശഗമനവും സംഭവിക്കും.

തർപ്പണം - ശ്രാദ്ധം

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ഉപാന്ത്യരാശിസ്ഥിതസൌമ്യദായേ
ത്വനേകധാ വിത്തമുപൈതി സൌഖ്യം
ദാനേന വാ ഭൂപതി മാനനാദ്വാ
കൃഷേശ്ച വാണിജ്യവിചാരതോ വാ.

സാരം :-

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ദാനസ്വീകാരംകൊണ്ടോ രാജപ്രസാദംകൊണ്ടോ കൃഷിവ്യവസായാദികൾകൊണ്ടോ കച്ചവടംകൊണ്ടോ പലപ്രകാരത്തിൽ അർത്ഥലാഭവും സുഖവും അനുഭവിക്കും.

അന്ത്യേഷ്ടിസംസ്കാരം

ശുക്രൻ മിഥുനം കന്നി മകരം കുംഭം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

നൃപകൃത്യകരോƒർത്ഥവാൻ കലാവി-
ന്മിഥുനേ ഷഷ്ഠഗതേതിനീചകർമ്മാ
രവിജർക്ഷഗതേƒമരാരിപൂജ്യേ
സുഭഗഃ സ്ത്രീവിജിതോ രതഃ കനാര്യാം.

സാരം :-

ജനനസമയത്ത് ശുക്രൻ മിഥുനം രാശിയിൽ നിന്നാൽ, രാജോചിതങ്ങളായ മഹൽകാര്യങ്ങളെ അനുഷ്ഠിയ്ക്കുന്നവനും, നല്ല ധനികനും, കൊട്ട് പട്ട് മുതലായ കലാവിദ്യകളിൽ നിപുണനുമായിരിയ്ക്കും. 


ജനനസമയത്ത് ശുക്രൻ കന്നി രാശിയിൽ നിന്നാൽ അതിദാരിദ്ര്യവും അനുചിതപ്രവൃത്തികളെമാത്രം അനുഷ്ഠിക്കുകയും ചെയ്യും. "ഷഷ്ഠഗതേƒതിനീചകർമ്മാ" എന്നൊരു പാഠാന്തരം കൂടി കാണുന്നുണ്ട്. എന്നാൽ ദാരിദ്ര്യഫലമുണ്ടാവില്ലെന്നു മാത്രമേ ഭേദമുള്ളു. 

ജനനസമയത്തു ശുക്രൻ മകരം രാശിയിലോ കുംഭം രാശിയിലോ നിന്നാൽ, സകലജനപ്രിയനും, സ്ത്രീജിതനും നിന്ദിതസ്ത്രീകളിൽ ആസക്തനും ആയിരിയ്ക്കുന്നതാണ്.

സന്ന്യാസ സംസ്കാരം

ശുക്രൻ മേടം വൃശ്ചികം ഇടവം തുലാം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

പരയുവതിരതസ്തദർത്ഥവാദൈർ-
ഹൃതവിഭവഃ കുലപാംസനഃ കുജർക്ഷേ
സുബലമതിധനോ നരേന്ദ്രപൂജ്യഃ
സ്വജനവിഭുഃ പ്രഥിതോഭയസ്സിതേ സ്വേ.

സാരം :-

ജനനസമയത്ത് ശുക്രൻ മേടം രാശിയിലോ വൃശ്ചികം രാശിയിലോ നിന്നാൽ, പരസ്ത്രീസക്തനും, അവർക്കു കൊടുത്തിട്ടോ അവർ നിമിത്തമുണ്ടാകുന്ന വ്യവഹാരാദി ആപത്തുക്കളേക്കൊണ്ടോ സകല ധനവും നശിച്ചവനും, തന്റെ ദുഷ്പ്രവൃത്തി മൂലം സ്വവംശത്തിനു കൂടി അനേകം കളങ്കങ്ങളെ ഉണ്ടാക്കിത്തീർക്കുന്നവനുമായിരിയ്ക്കും.

ജനനസമയത്ത് ശുക്രൻ ഇടവം രാശിയിലോ തുലാം രാശിയിലോ നിന്നാൽ, ശോഭനമായ ബുദ്ധി, ന്യായാർജ്ജിതമായ ധനം, ദുഷ്ടശിക്ഷയ്ക്കും മറ്റും ഉപയോഗിക്കുന്ന ന്യായമായ ബലം എന്നിതുകളും, രാജാക്കന്മാരിൽ നിന്നു സൽക്കാരവും, സ്വജനങ്ങളിൽ വെച്ച് പ്രാധാന്യവും, ലോകപ്രസിദ്ധിയും ഭയമില്ലായ്മയും ഉണ്ടാകുന്നതാണ്.

വാനപ്രസ്ഥാശ്രമം

പത്താം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ബുധസ്യ ദായേ ഗഗനസ്ഥിതസ്യ
സൽക്കർമ്മസിദ്ധിം നൃപതുല്യസൌഖ്യം
കീർത്തിം പ്രതിഷ്ഠാം ലഭതേ ജയം ച
സ്വകീയനാമാങ്കിതഗദ്യപദ്യം.

ആരാധനം ദേവമഹീസുരാണാം
സാമ്രാജ്യലാഭം ജനനായകത്വം
സ്ത്രീപുത്രമിത്രാത്മസുഖം സുവിദ്യാം
യജ്ഞാദിദീക്ഷാകൃഷികർമ്മലാഭം.

സാരം :-

പത്താം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം എല്ലാകാര്യങ്ങളും യഥേഷ്ടം സാധിക്കുകയും രാജതുല്യമായ സുഖം അനുഭവിക്കുകയും യശസ്സ്, സുഖസ്ഥിതി, ജയം, കവിതാ നിർമ്മാണം, ദേവബ്രാഹ്മണപൂജ, സാമ്രാജ്യലാഭം, ജനാധിപത്യം, ബന്ധുക്കൾക്കും ഭാര്യാപുത്രാദികൾക്കും സുഖം, വിദ്യാഗുണം, യാഗദീക്ഷ, കൃഷികാര്യങ്ങൾ, അഭിവൃദ്ധി എന്നിവ ലഭിക്കുകയും ചെയ്യും

ഗൃഹാശ്രമസംസ്കാരം

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ഭാഗ്യസ്ഥിതസ്യേന്ദുഭുവോ ദശായാം
ഭാഗ്യം ശ്രിയം ദാരസുതാത്മസൌഖ്യം
തീർത്ഥാഭിഷേകം ജപഹോമദാന-
യജ്ഞാദികർമ്മാണി ലഭേന്മനുഷഃ

സാരം :-

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം തനിക്കും ഭാര്യാപുത്രാദികൾക്കും സുഖവും ഭാഗ്യൈശ്വര്യപുഷ്ടിയും പുണ്യതീർത്ഥസ്നാനവും ജപം, ഹോമം, ദാനം, യാഗം മുതലായ സൽകർമ്മങ്ങളിൽ താല്പര്യവും ശ്രേയസ്സും ലഭിക്കുന്നതാണ്.

വിവാഹസംസ്കാരം

ഏഴാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

കളത്രസംസ്ഥസ്യ ബുധസ്യ ദായേ
കളത്രപുത്രാർത്ഥസുഖം സമേതി
നാമദ്വയം ഭൂപതിപൂജനം ച
വിദ്യാംബരാലംകൃതിലേപനാനി.

സാരം :-

ഏഴാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ഭാര്യാപുത്രന്മാരിൽനിന്നു ധനസുഖങ്ങളും യശസ്സും പുതിയ പേരും രാജപൂജയും വിദ്യാഗുണവും വിശേഷവസ്ത്രാഭരണങ്ങളും ചന്ദനാദിലേപനദ്രവ്യങ്ങളും ലഭിക്കും.

സമാവർത്തനസംസ്കാരം

വ്യാഴം കർക്കടകം ചിങ്ങം ധനു മീനം മകരം കുംഭം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ചാന്ദ്രേ രത്നസുതസ്വദാരവിഭവ-
പ്രജ്ഞാസുഖൈരന്വിതഃ
സിംഹേ സ്യാദ്ബലനായകസ്സുരഗുരൌ
പ്രോക്തം ച യച്ചന്ദ്രഭേ
സ്വർക്ഷേ മാണ്ഡലികോ നരേന്ദ്രസചിവ-
സ്സേനാപതിർവ്വാ ധനീ
കുംഭേ കർക്കടയുൽ ഫലാനി മകരേ
നീചോല്പവിത്തോƒസുഖീ.

സാരം :-

ജനനസമയത്ത് വ്യാഴം കർക്കടകം രാശിയിൽ നിന്നാൽ, വൈഡൂര്യം വൈരം പത്മരാഗം തുടങ്ങിയുള്ള അനേകം രത്നങ്ങളും, പുത്രന്മാർ ധനം ഭാര്യമാർ ഗൃഹം ശയനാസനവസനാദിസുഖാനുഭവസാധനങ്ങൾ എന്നിതുകളും, അസാമാന്യമായ ബുദ്ധിസാമർത്ഥ്യവും പലവിധത്തിലുള്ള സുഖാനുഭവങ്ങളുമുള്ളവനായിരിയ്ക്കും.

ജനനസമയത്ത് വ്യാഴം ചിങ്ങം രാശിയിൽ നിന്നാൽ ആ - കർക്കടകം രാശിയിൽ വ്യാഴം നിന്നാലത്തെ - ഫലങ്ങളും, അതിനുപുറമേ സൈന്യാധിപത്യവും അയാൾക്കു ലഭിയ്ക്കും.

ജനനസമയത്ത് വ്യാഴം ധനു രാശിയിലോ മീനം രാശിയിലോ നിന്നാൽ കുറച്ചു രാജ്യത്തിന്റെ അധിപതിയായ ഇടപ്രഭുവോ രാജമന്ത്രിയോ സൈന്യനായകനോ അഥവാ വലിയ ധനവാനെങ്കിലുമോ ആവുന്നതായിരിയ്ക്കും.

ജനനസമയത്ത് വ്യാഴം കുംഭം രാശിയിൽ നിന്നാൽ, അതു കർക്കടകത്തിൽ വ്യാഴം നിന്നാലത്തെ ഫലം മുഴുവനും അനുഭവിയ്ക്കും.

ജനനസമയത്ത് വ്യാഴം മകരം രാശിയിൽ നിന്നാൽ, അധമബുദ്ധിയോടും അധമപ്രവൃത്തിയോടും കൂടിയവനും, ആഹാരാദി നിത്യവൃത്തിയ്ക്കു മാത്രം ധനമുള്ളവനും, അല്പംമാത്രം സുഖവും അധികഭാഗം ദുഃഖവുമായി കഴിച്ചുകൂട്ടുന്നവനുമായിരിയ്ക്കും.

വിദ്യാരംഭസംസ്കാരം

വ്യാഴം മേടം വൃശ്ചികം ഇടവം തുലാം മിഥുനം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

സേനാനീർബ്ബഹുവിത്തദാരതനയോ
ദാതാ സുഭൃത്യഃ ക്ഷമീ
തേജോദാരഗുണാന്വിതസ്സുരഗുരൌ
ജാതഃ പുമാൻ കൌജഭേ
കല്യാംഗസ്സസുഖാർത്ഥമിത്രതനയ-
സ്ത്യാഗീ പ്രിയഃ ശൌക്രഭേ
ബൌധേ ഭൂരിപരിച്ഛദാത്മജസുഹൃൽ-
സാചിവ്യയുക്തസ്സുഖീ.

സാരം :-

ജനനസമയത്തു വ്യാഴം മേടം രാശിയിലോ വൃശ്ചികം രാശിയിലോ നിന്നാൽ, സൈന്യാധിപനും, വലിയ ധനവാനും, വളരെ ഭാര്യാസന്താനങ്ങളോടുകൂടിയവനും, ദാനശീലനും, നല്ല ഭൃത്യന്മാരുള്ളവനും, എന്തൊരനിഷ്ട സംഭവത്തേയും സഹിയ്ക്കത്തക്ക ക്ഷമാഗുണമുള്ളവനും, പ്രഭാവം മുതലായ അധൃഷ്യഗുണങ്ങളോടും സൌമ്യത്വം ദയ തുടങ്ങിയ അഭിഗമ്യഗുണങ്ങളോടും കൂടിയവനും, അല്ലെങ്കിൽ തേജസ്സ് നല്ല ഭാര്യന്മാർ നല്ല വിദ്യ ധാരാളം ധനം നല്ല ആരോഗ്യം മുതലായ ഗുണങ്ങളോടുകൂടിയവനും, ലോകപ്രസിദ്ധനുമായിത്തീരുന്നതാണ്.

ജനനസമയത്തു വ്യാഴം ഇടവം രാശിയിലോ തുലാം രാശിയിലോ നിന്നാൽ, എന്നും രോഗപീഡയില്ലാത്തവനും, ഉൽകൃഷ്ടമായ സുഖവും വളരെ ധനവും നല്ല ബന്ധുക്കളും ധാരാളം സൽപുത്രന്മാരുള്ളവനും, ദാനശീലനും സകലജനങ്ങൾക്കും പ്രീതികരനുമായിരിയ്ക്കുന്നതാണ്.

ജനനസമയത്തു വ്യാഴം മിഥുനം രാശിയിലോ കന്നി രാശിയിലോ ആണ് നിൽക്കുന്നതെങ്കിൽ, അയാൾക്കു ഗൃഹം വസ്ത്രം കട്ടിൽ തുടങ്ങിയ പലവിധത്തിലുള്ള സുഖസാധനങ്ങൾ, വളരെ പുത്രന്മാർ, അനേകം ബന്ധുക്കൾ ഇതുകളെല്ലാം ലഭിച്ച് സുഖം അനുഭവിപ്പാൻ സാധിയ്ക്കുന്നതിനു പുറമേ, രാജമന്ത്രിയായിത്തീരുവാനും കൂടി സംഗതി വരുന്നതാകുന്നു.

ഉപനയന സംസ്കാരം

ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിൽക്കുന്ന ബുധന്റെ ദശാകാലം

ഷഷ്ഠാഷ്ടമന്ത്യസ്ഥിതസൌമ്യദായേ
കുഷ്ഠാദ്യനിഷ്ടം ബഹുരോഗമേതി
നൃപാഗ്നിചോരാരിഭയം കൃശത്വം
ബന്ധുക്ഷയം വിഗ്രഹമർത്ഥനാശം.

സാരം :-

ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിൽക്കുന്ന ബുധന്റെ ദശാകാലം കുഷ്ഠം മുതലായ ത്വഗ്രോഗങ്ങളെക്കൊണ്ടും സന്നിപാതം, പാണ്ഡു, ഉന്മാദം മുതലായ മറ്റുപദ്രവങ്ങളെക്കൊണ്ടും അനിഷ്ടവും രാജാവിൽനിന്നും അഗ്നിയിൽനിന്നും കള്ളന്മാരിൽനിന്നും ശത്രുക്കളിൽനിന്നും ഭയവും കലഹവും വിവാദവും ദേഹത്തിനു ചടവും അർത്ഥനാശവും മറ്റ് അനിഷ്ടങ്ങളും സംഭവിക്കും.

ചൂഡാകർമ്മ സംസ്കാരം (മുടി മുറിക്കൽ)

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

പഞ്ചമസ്ഥശശിഭ്രദശാഗമേ
ക്രൂരബുദ്ധിരതികഷ്ടതാ ഭവേൽ
ഹീനവൃത്തിരവനീശസേവയാ
കൃഛ്റലബ്ധധനമേതി ജീവനം.

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ക്രൂരബുദ്ധിയും പലവിധത്തിലുള്ള കഷ്ടതകളും രാജസേവകൊണ്ടോ അനുചിതകർമ്മങ്ങൾകൊണ്ടോ വളരെ പ്രയാസപ്പെട്ടു ലഭിക്കുന്ന ധനവും അതുകൊണ്ടുള്ള ഉപജീവനവും ഫലമാകുന്നു.

അന്നപ്രാശന സംസ്കാരം (ചോറൂണ്‍)

നാലാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

സുഖഗതവിധുസുതദായേ
ഗൃഹധനധാന്യാർത്ഥബന്ധുനാശം ച
ഉദ്യോഗഭംഗമടനം 
ലഭതേ കിഞ്ചിൽ സുഖം സുഹൃൽപ്രപ്തിം.

സാരം :-

നാലാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ഗൃഹത്തിനും ധനധാന്യങ്ങൾക്കും ബന്ധുക്കൾക്കും നാശവും കാര്യാദികളിൽ ദോഷവും ഉദ്യോഗത്തിനു ഹാനിയും സ്ഥാനഭ്രംശവും സഞ്ചാരവും അല്പമായ സുഖവും സുഹൃദ്യോഗവും സംഭവിക്കും.

നിഷ്ക്രമണ സംസ്കാരം

ബുധൻ മകരം കുംഭം ധനു മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

പരകർമ്മകൃദസ്വശില്പബുദ്ധി-
സ്ത്വ്രൃണവാൻ വിഷ്ടികരോ ബുധേƒർക്കജക്ഷേ
നൃപസമ്മതപണ്ഡിതാപ്തവാക്യോ
നവമേƒന്ത്യേ ജിതസേവകോന്ത്യശില്പഃ

സാരം :-

ജനനസമയത്ത് മകരം രാശിയിലോ കുംഭം രാശിയിലോ ബുധൻ നിൽക്കുമ്പോൾ ജനിച്ചവനു എന്നും അന്യാധീനത്തിൽ പെട്ടു ഭൃത്യവൃത്തിയെടുക്കേണ്ടിവരികയും, ദാരിദ്ര്യവും, കടവും, ആശാരി, കരുവാൻ മുതലായവരുടെ ശില്പപ്പണികളിൽ താല്പര്യവുമുണ്ടായിരിയ്ക്കുകയും, ചുമടു മുതലായ ഭാരങ്ങളെ വഹിയ്ക്കേണ്ടിവരികയും ചെയ്യുന്നതാണ്. "അസ്വശില്പബുദ്ധിഃ" എന്ന ദിക്കിൽ അസ്വഃ - അശില്പബുദ്ധിഃ - എന്നു പദച്ഛേദം ചെയ്ത് "ധനവും ശില്പപ്രവൃത്തികളിൽ ബുദ്ധിസാമർത്ഥ്യവുമില്ലാത്തവൻ എന്നും, "വിഷ്ടികൃത്" എന്നും, എന്നതിനു "അനിഷ്ടപ്രവൃത്തികളുടെ കർത്തൃത്വം വഹിയ്ക്കുന്നവൻ" എന്നും ചിലർ അർത്ഥം പറഞ്ഞുകാണുന്നുണ്ട്.

ജനനസമയത്ത് ബുധൻ ധനു രാശിയിൽ നിന്നാൽ, രാജാക്കന്മാർക്ക് സമ്മതനും, വിദ്വാനും, യഥാർത്ഥം മാത്രം സംസാരിയ്ക്കുന്നവനും ആയിരിക്കും.

ജനനസമയത്ത് ബുധൻ മീനം രാശിയിൽ നിന്നാൽ, പരസേവനത്തിൽ അതിനിപുണനും, ചെരിപ്പു കുത്തുക പായ നെയ്യുക തുടങ്ങിയുള്ള അധമശില്പപ്രവൃത്തിയെടുക്കുന്നവനുമായിരിയ്ക്കും.

നാമകരണസംസ്കാരം

ബുധൻ ചിങ്ങം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

സ്ത്രീദ്വേഷ്യോ വിധനസുഖാത്മജോƒടനോƒജ്ഞഃ
സ്ത്രീലോലസ്സുപരിഭവോƒർക്കരാശിഗേ ജ്ഞേ
ത്യാഗീ ജ്ഞഃ പ്രചുരഗുണസ്സുഖീ ക്ഷമാവാൻ
യുക്തിജ്ഞോ വിഗതഭയശ്ച ഷഷ്ഠരാശൌ.

സാരം :-

ജനനസമയത്ത് ബുധൻ ചിങ്ങം രാശിയിൽ നിൽക്കുമ്പോൾ ജനിച്ചാൽ താഴെ പറയുന്ന ഫലങ്ങളെല്ലാം അനുഭവപ്പെടുന്നതാണ്. സ്ത്രീകൾക്ക് ഒട്ടും ഇഷ്ടനാവുകയില്ല. എങ്കിലും സ്ത്രീകളിൽ അതികാമിയായിരിയ്ക്കും. ദരിദ്രനും, സുഖസന്താനങ്ങളില്ലാത്തവനും സദാ സഞ്ചാരശീലനും, ഒന്നിന്റേയും അറിവില്ലാത്തവനും, സ്വല്പകാരണംകൊണ്ടു ഏറ്റവും പരഭവിയ്ക്കുന്നവനുമായിരിയ്ക്കും.

ജനനസമയത്തു ബുധൻ കന്നി രാശിയിൽ നിന്നാൽ, ദാനശീലനും, വിദ്വാനും, ഏറ്റവും ഗുണവാനും, സുഖിയും, ഏതുദുഃഖവും സഹിയ്ക്കത്തക്ക ക്ഷമാവാനും, നല്ല യുക്തിയുള്ളവനും ഭയരഹിതനുമായിരിയ്ക്കുന്നതാണ്.

ജാതകർമ്മസംസ്കാരം

മൂന്നാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ഭ്രാതൃഗതസൌമ്യദായേ
ഭ്രാതൃസുഖം ജാള്യമപ്യനിഷ്ടാനി
ഗുല്മമരോചകമാർത്തിം
നരപതിപൂജാമുപൈതി ചാലസ്യം.

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ജളത്വവും അനിഷ്ടസംഭവങ്ങളും ഗുല്മാദിരോഗോപദ്രവും അരുചിയും അനേക ദുഃഖങ്ങളും അലസതയും രാജപൂജയും സഹോദരന്മാർക്ക് സുഖവും സംഭവിക്കും.

സീമന്തോന്നയനം

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

വിത്തഗശശിജദാശായാം
വിദ്യാവിജയം യശോ ധനം ലഭതേ
നരനാഥദത്തഭാഗ്യം
രാജഗൃഹേ ചാധികാരിതാം വാപി

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം വിദ്യാഭ്യാസഗുണവും ജയവും യശസ്സും ധനവും ലഭിക്കും. രാജഗൃഹത്തിങ്കൽ അധികാരമോ രാജസമ്മാനമോ രാജാവിങ്കൽനിന്നു മറ്റു സമ്പത്തുകളോ സിദ്ധിക്കുന്നതുമാണ്.

പുംസവന സംസ്കാരം

ലഗ്നത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ലഗ്നം ഗതസ്യേന്ദുസുതസ്യ ദായേ
ഭൂപാലസമ്മാനകൃഷിക്രിയാർത്ഥാൻ
തീർത്ഥാഭിഷേകം ജഗതി പ്രസിദ്ധിം
ഭേരീരവാപൂരിതയാനമാർഗ്ഗം.

സാരം :-

ലഗ്നത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം രാജസമ്മാനവും കൃഷിപ്രവൃത്തികൊണ്ട് അർത്ഥലാഭവും പുണ്യതീർത്ഥസ്നാനവും ലോക പ്രസിദ്ധിയും പെരുമ്പറ മുതലായ വാദ്യഘോഷങ്ങളോടുകൂടിയുള്ള സഞ്ചാരവും ഫലമാകുന്നു.

ഗർഭാധാന സംസ്കാരം

ബുധൻ മിഥുനം കർക്കടകം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

വികത്ഥനശ്ശാസ്ത്രകലാവിദഗ്ദ്ധഃ
പ്രിയംവദസ്സൌഖ്യരതസ്തൃതീയേ
ജലാർജ്ജിതസ്വസ്സ്വജനസ്യ ശത്രുഃ
ശശാങ്കജേ ശീതകരർക്ഷയുക്തേ.

സാരം :-

ജനനസമയത്ത് ബുധൻ മിഥുനം രാശിയിൽ നിന്നാൽ, തന്നെത്താൻ വാഴ്ത്തിപ്പറയുക, ശിക്ഷാവ്യാകരണാദ്യംഗശാസ്ത്രങ്ങളിലും ഗീതവാദ്യനൃത്താദികലാവിദ്യകളിലും അതിസാമർത്ഥ്യം, എപ്പോഴും എല്ലാവരോടും സന്തോഷകരമായ നല്ല വാക്കു സംസാരിയ്ക്കുക, സുഖസാധനങ്ങളിലും സുഖാനുഭാവത്തിങ്കലും താല്പര്യം എന്നിവ ഫലമാകുന്നു.

ജനനസമയത്ത് ബുധൻ കർക്കടകം രാശിയിൽ നിൽക്കുമ്പോൾ ജനിച്ചാൽ വെള്ളം തോണി കപ്പൽ മുതലായ ജലവാഹനങ്ങൾ ഇവ നിമിത്തമായി സമ്പാദ്യമുണ്ടാവുകയും, സ്വജനങ്ങൾക്കു ശത്രുവായിത്തീരുകയും ചെയ്യുന്നതാണ്.

സംസ്കാരപദ്ധതിക്കൊരു മുഖവുര

ബുധൻ മേടം ഇടവം തുലാം വൃശ്ചികം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ദ്യൂതാന്നപാനരതനാസ്തികചോരനിസ്സ്വഃ
കുസ്ത്രീകകൂടകൃദസത്യരതഃ കുജർക്ഷേ
ആചാര്യഭൂരിസുതദാരധനാർജ്ജനേഷ്ട-
ശ്ശൌക്രേ വദാന്യഗുരുഭക്തിയുതശ്ച സൌമ്യേ.

സാരം :-

ജനനസമയത്ത് ബുധൻ മേടം രാശിയിലോ വൃശ്ചികം രാശിയിലോ നിന്നാൽ, ചൂതുകളിയും ഭക്ഷണപാനാദികളുമല്ലാതെ മറ്റൊരു പ്രവൃത്തിയും ചെയ്യാത്തവനും, കാണാവുന്നതും പ്രത്യക്ഷത്തിൽ അനുഭവപ്പെടാവുന്നതുമല്ലാതെ ഈശ്വരനോ പരലോകാദികളോ സുകൃതദുഷ്കൃതങ്ങളോ ഒന്നുമില്ലെന്നു ദൃഢമായി വിശ്വസിയ്ക്കുന്നവനും, അന്യനെ വഞ്ചിച്ച് പരദ്രവ്യത്തെ അപഹരിയ്ക്കുന്നവനും, ദരിദ്രനും പലവിധത്തിലും നിന്ദിയ്ക്കപ്പെട്ടവളായ ഭാര്യയോടുകൂടിയവനും, അനേകം മായകളേയും ദുഷ്കൃത്യങ്ങളേയും അനുഷ്ഠിച്ച് അവയൊക്കെ മറച്ചുവെച്ച് ധാർമ്മികനെന്നു നടിയ്ക്കുന്നവനും, വ്യാജമേ പറയൂ എന്നു നിശ്ചയമുള്ളവനുമായിരിയ്ക്കും.

ജനനസമയത്ത് ബുധൻ ഇടവം രാശിയിലോ തുലാം രാശിയിലോ നിന്നാൽ, വിദ്യോപദേഷ്ടാവായ ആചാര്യനിലും ഗുരുഭൂതന്മാരായ അച്ഛൻ അമ്മ മുതലായവരിലും ഭക്തിയുള്ളവനും എപ്പോഴും ധനാർജ്ജനത്തിൽ താല്പര്യമുള്ളവനും, അനേകം ഭാര്യാസന്താനങ്ങളുള്ളവനും ദാന ശീലനുമായിത്തീരുന്നതാണ്.

ഷോഡശ സംസ്കാരകർമ്മങ്ങൾ - പ്രാരംഭം

ഷോഡശ സംസ്കാരകർമ്മങ്ങൾ


 1. ഷോഡശ സംസ്കാരകർമ്മങ്ങൾ - പ്രാരംഭം 
 2. സംസ്കാരപദ്ധതിക്കൊരു മുഖവുര 
 3. ഗർഭാധാന സംസ്കാരം 
 4. പുംസവന സംസ്കാരം 
 5. സീമന്തോന്നയനം 
 6. ജാതകർമ്മസംസ്കാരം 
 7. നാമകരണസംസ്കാരം 
 8. നിഷ്ക്രമണ സംസ്കാരം 
 9. അന്നപ്രാശന സംസ്കാരം (ചോറൂണ്‍) 
 10. ചൂഡാകർമ്മ സംസ്കാരം (മുടി മുറിക്കൽ) 
 11. ഉപനയന സംസ്കാരം 
 12. വിദ്യാരംഭസംസ്കാരം 
 13. സമാവർത്തനസംസ്കാരം 
 14. വിവാഹസംസ്കാരം 
 15. ഗൃഹാശ്രമസംസ്കാരം 
 16. വാനപ്രസ്ഥാശ്രമം 
 17. സന്ന്യാസ സംസ്കാരം 
 18. അന്ത്യേഷ്ടിസംസ്കാരം 
 19. തർപ്പണം  - ശ്രാദ്ധം 

കേന്ദ്രരാശികളിൽ നിൽക്കുന ബുധന്റെ ദശാകാലം

കേന്ദ്രോപഗസ്യ ശശിനസ്തനയസ്യ ദായേ
ഭൂപാലമിത്രധനധാന്യകളത്രപുത്രാൻ
യജ്ഞാദികർമ്മലഭതേ വിശദം യശശ്ച
മൃദ്വന്നപാനശയനാംബരഭൂഷണാനി.

സാരം :-

കേന്ദ്രരാശികളിൽ നിൽക്കുന ബുധന്റെ ദശാകാലം രാജാക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ധനധാന്യലാഭവും വിവാഹസിദ്ധിയും സന്താനലബ്ധിയും യാഗാദിപുണ്യകർമ്മാനുഷ്ഠാനവും നല്ല കീർത്തിയും സുഖമായ അന്നപാനസാധനങ്ങളും ശയനസാമഗ്രികളും ഉത്തമവസ്ത്രാഭരണങ്ങളും ലഭിക്കുകയും ഫലമാകുന്നു.

ശിവലിംഗം

മിഥുനം രാശിയിലോ കന്നി രാശിയിൽ ഇരുപതു തീയതി കഴിഞ്ഞോ നിൽക്കുന്ന ബുധന്റെ ദശാകാലം

സ്വക്ഷേത്രഗസ്യേന്ദുസുതസ്യ ദായേ
സുക്ഷേത്രസമ്പദ്ധനധാന്യപുഷ്ടിം
വാണിജ്യവൃത്തിം ലഭതേ സുതസ്ത്രീ-
മൃദ്വന്നപാനാംബരഭൂഷണാനി.

സാരം :-

മിഥുനം രാശിയിലോ കന്നി രാശിയിൽ ഇരുപതു തീയതി കഴിഞ്ഞോ നിൽക്കുന്ന ബുധന്റെ ദശാകാലം കൃഷിഭൂമിയും ധനധാന്യങ്ങളും വർദ്ധിക്കയും കച്ചവടം (ക്രയവിക്രയങ്ങൾ) കൊണ്ട് ഉപജീവനവും ലാഭവും പുത്രകളത്രപ്രാപ്തിയും അന്നപാനഗുണവും വിശേഷവസ്ത്രാഭരണലാഭവും സംഭവിക്കും.

ശിവശക്ത്യൈക്യം

മൂലത്രികോണത്തിൽ (കന്നിരാശിയിൽ 15 തീയതിക്കുമേൽ 20 തീയതിക്കകം) നിൽക്കുന്ന ബുധന്റെ ദശാകാലം

മൂലത്രികോണസ്ഥിതസൗമ്യദായേ
രാജ്യശ്രിയം സൗഖ്യമതീവ കീർത്തിം
പുരാണപുണ്യശ്രവണാദി ശുദ്ധിം
പ്രാപ്നോതി വിദ്യാം വിജയം ച മർത്യഃ

സാരം :-

മൂലത്രികോണത്തിൽ (കന്നിരാശിയിൽ 15 തീയതിക്കുമേൽ 20 തീയതിക്കകം) നിൽക്കുന്ന ബുധന്റെ ദശാകാലം രാജ്യശ്രീയും വലിയ സുഖവും യശസ്സും പുരാണധർമ്മങ്ങളെ കേൾക്കുക, ഗംഗാദി പുണ്യതീർത്ഥങ്ങളിൽ സ്നാനം, പുണ്യക്ഷേത്രദർശനം മുതലായ സൽക്കർമ്മങ്ങളെക്കൊണ്ടുള്ള ശുദ്ധിയും വിദ്യാഗുണവും കാര്യാദികളിൽ ജയവും ഫലമാകുന്നു.

ശിവരാത്രിവ്രതം

ബുധന്റെ അവരോഹിണിയായ ദശാകാലം

ശശാങ്കസൂനോരവരോഹിണീ യാ
ദശാ മഹൽകഷ്ടനിഷ്ടയോഗം
വിജ്ഞാനഹാനിം പരദാരസംഗം
നൃപാഗ്നിചോരൈർഭയമത്ര ഭംഗം.

സാരം :-

ബുധന്റെ അവരോഹിണിയായ ദശാകാലം വലിയ കഷ്ടാനിഷ്ടങ്ങളും വിദ്യാവിജ്ഞാനങ്ങൾക്കു നാശവും പരസ്ത്രീസംഗവും കാര്യാദികളിൽ പരാജയവും രാജാവിൽനിന്നും അഗ്നിയിൽനിന്നും കള്ളന്മാരിൽ നിന്നും ഭയവും സംഭവിക്കും.

ശിവമഹിമ

ചൊവ്വ ചിങ്ങം ധനു മീനം കുംഭം മകരം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

നിസ്സ്വഃ ക്ലേശസഹോƒഭയോ വനചര-
സ്സിംഹേƒല്പദാരാത്മജോ
ജൈവേ നൈകരിപുർന്നരേന്ദ്രസചിവഃ
ഖ്യാതോഭയോƒല്പാത്മജഃ
ദുഃഖാർത്തോ വിധനോടനോനൃതരതി-
സ്തീക്ഷ്ണശ്ച കുംഭസ്ഥിതേ
ഭൌമേ ഭൂരി ധനാത്മജോ മൃഗഗതേ
ഭൂപോƒഥ വാ തത്സമഃ

സാരം :-

ജനനസമയത്ത് ചൊവ്വ ചിങ്ങം രാശിയിൽ നിന്നാൽ, ദരിദ്രനും ഏതു ദുഃഖത്തേയും സഹിയ്ക്കുന്നവനും പേടിയില്ലാത്തവനും അധികവും കാടുകളിൽ സഞ്ചരിയ്ക്കുന്നവനും ഭാര്യാസന്താനങ്ങൾ കുറഞ്ഞവനുമായിരിയ്ക്കും.

ജനനസമയത്തു ചൊവ്വ ധനു രാശിയിലോ മീനം രാശിയിലോ നിന്നാൽ അനേകം ശത്രുക്കളുള്ളവനും രാജമന്ത്രിയും പ്രസിദ്ധനും ഭയരഹിതനും അല്പസന്തതിയുള്ളവനുമായിരിയ്ക്കുന്നതാണ്.

ജനനസമയത്ത് ചൊവ്വ കുംഭം രാശിയിൽ നിന്നാൽ അതിവ്യസനത്താൽ ദുഃഖിക്കുന്നവനും ദരിദ്രനും സദാ സഞ്ചാരശീലനും അസത്യമേ പറയൂ എന്നു നിർബ്ബന്ധമുള്ളവനും അതിക്രൂരനുമായിരിക്കും.

ജനനസമയത്ത് ചൊവ്വ മകരം രാശിയിൽ നിൽക്കുന്നതു അത്യുച്ചം കഴിയുന്നതിനു മുമ്പാണെങ്കിൽ, രാജാവോ രാജതുല്യനോ ആവുമെന്നും അത്യുച്ചാനന്തരമാണെങ്കിൽ വലിയ ധനികനും വളരെ സന്താനങ്ങളുള്ളവനുമാകുമെന്നും അറിയുകയും വേണം.

ചിത്തവൃത്തി നിരോധം

ചൊവ്വ മിഥുനം കന്നി കർക്കടകം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ബൌധേ സഹസ്തനയവാൻ വിസുഹൃൽ കൃതജ്ഞോ
ഗാന്ധർവ്വയുദ്ധകുശലഃ കൃപണോƒഭയോƒർത്ഥീ
ചാന്ദ്രേƒർത്ഥവാൻ സലിലയാനസമാർജ്ജിതസ്വഃ
പ്രാജ്ഞശ്ച ഭൂമിതനയേ വികലഃ ഖലശ്ച.

സാരം :-

ജനനസമയത്തു ചൊവ്വ മിഥുനം രാശിയിലോ കന്നി രാശിയിലോ നിന്നാൽ, നല്ല ബലവും ധാരാളം സന്താനങ്ങളുണ്ടായിരിയ്ക്കുക, ഒരു ബന്ധുക്കളുമില്ലാതെ ഇരിക്കുക, ഉപകാരസ്മരണയുള്ളവനും സംഗീതവിദ്യയിൽ സമർത്ഥനും യുദ്ധനൈപുണ്യമുള്ളവനുമാവുക, ഒന്നും ആർക്കും ദാനം ചെയ്യാത്തവനാവുക ഭയരഹിതനും യാചകനുമായിരിക്കുക ഈ ഫലങ്ങളൊക്കെയാണ് അനുഭവിക്കുക.

ജനനസമയത്തു ചൊവ്വ കർക്കടകം രാശിയിൽ നിന്നാൽ, വലിയ ധനികനും തോണി കപ്പൽ മുതലായ ജലവാഹനങ്ങളുടെ വ്യാപാരത്തിൽ സമ്പാദ്യവും വിദ്വത്വവും ഉള്ളവനും, അംഗവൈകല്യത്തോടുകൂടിയവനും, ദുഷ്ടനുമായിരിക്കുന്നതാണ്.

വാമനാവതാരം

ബുധന്റെ ആരോഹിണിയായ ദശാകാലം

ആരോഹിണീ സൗമ്യദശം പ്രപന്നാ
യജ്ഞോത്സവം ഗോവൃഷവാജിലാഭം
മൃദ്വന്നഭൂഷാംബരയാനവിദ്യാ-
വിഖ്യാതിവാണിജ്യമഹീധനാപ്തിം.

സാരം :-

ബുധന്റെ ആരോഹിണിയായ ദശാകാലം യജ്ഞോത്സവവും പശുവൃഷഭങ്ങളുടേയും അശ്വാദിവാഹനങ്ങളുടേയും ലാഭവും സുഖഭോജനവും വസ്ത്രാഭരണങ്ങളും വിദ്യയും പ്രസിദ്ധിയും കച്ചവടവും ഭൂസ്വത്തും ലഭിക്കുകയും ഫലമാകുന്നു.

അവതാരങ്ങളിലൂടെ

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ശശാങ്കസൂനോരതിശത്രുഗസ്യ
ദശാഗമേ വ്യാപദമേതി ദുഃഖം
ഉദ്യോഗഭംഗം സ്വജനൈർവ്വിരോധം
യജ്ഞാദിസൽക്കർമ്മസുഖാർത്ഥനാശം.

സാരം :-

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം അനേകവിധത്തിലുള്ള ആപത്തുകളും ദുഃഖവും അലസതയും ഉദ്യോഗഹാനിയും സ്വജനവിരോധവും, യാഗം, ദേവപൂജ മുതലായ സൽക്കർമ്മങ്ങൾക്കും സുഖത്തിനും ധനത്തിനും ഹാനിയും സംഭവിക്കും.

ആചാര്യനാരാണ്?

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ദായേ ബുധസ്യാരിഗൃഹോപഗസ്യ
പ്രാപ്നോതി ഭീതിം നൃപതേശ്ച ശത്രോഃ
വിജ്ഞാനഹാനിം കുലഹീനസേവാം
കുഭോജനം ദാരസുതാർത്ഥനാശം.

സാരം :-

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ശത്രുക്കളിൽനിന്നും രാജാക്കന്മാരിൽനിന്നും ഭയവും വിദ്യാജ്ഞാനത്തിനു ഹാനിയും സംഭവിക്കുകയും നീചജനങ്ങളെ ആശ്രയിക്കയും കുത്സിതഭോജനത്തിനു സംഗതിയാവുകയും ധനത്തിനും കളത്രപുത്രാദികൾക്കും ഹാനിയും ഫലമാകുന്നു.

ജ്യേഷ്ഠസഹോദരൻ

ചൊവ്വ മേടം വൃശ്ചികം ഇടവം ധനു രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

നരപതിസൽകൃതാടനചമൂപവണിക്സധനാൻ
ക്ഷതതനുചോരഭൂരിവിഷയാംശ്ച കുജസ്സ്വഗൃഹേ
യുവതിജിതാൻ സുഹൃത്സു വിഷമാൻ പരദാരരതാൻ
കുഹകസുവേഷഭീരുപരുഷാൻ സിതഭേ ജനയേൽ.

സാരം :-

ജനനസമയത്ത് ചൊവ്വ മേടം വൃശ്ചികം എന്നീ രാശികളിൽ (ചൊവ്വയുടെ സ്വക്ഷേത്രത്തിൽ) നിന്നാൽ, രാജാക്കന്മാരാൽ ബഹുമാനിക്കപ്പെടുക, സദാ സഞ്ചാരശീലനാവുക, സൈന്യാധിപത്യം ലഭിയ്ക്കുക, കച്ചവടക്കാരനും വലിയ ധനികനുമാവുക, നിജമായോ ആഗന്തുകമായോ ദേഹത്തിൽ വ്രണമുണ്ടാവുകയും അല്ലെങ്കിൽ സ്വല്പകാരണങ്ങളെക്കൊണ്ടു ദേഹം മുറിപ്പെടുകയും ചെയ്ക, മോഷ്ടിക്കുന്നവനാവുക, ഇന്ദ്രിയസുഖങ്ങളിൽ അത്യാസക്തനായിരിയ്ക്കുക, ഈ ഫലങ്ങളൊക്കെ അനുഭവിയ്ക്കുന്നതാകുന്നു.

ബലവാന്മാരായ ഗ്രഹങ്ങൾ ഇഷ്ടഫലത്തിനു പുഷ്ടിയും അനിഷ്ടഫലത്തിനു ഹാനിയും ചെയ്യുമെന്ന സാമാന്യവിധിയെ ഈ രാശിശീലാദിവിഷയങ്ങളിലും ചിന്തിക്കേണ്ടതാണ്. എങ്ങിനെയെന്നാൽ ഇവിടെ ചൊവ്വ (കുജൻ ) ദിക്കാലചേഷ്ടാദികളെക്കൊണ്ടു പൂർണ്ണബലവാനാണെങ്കിൽ ഇവിടെ പറഞ്ഞ വ്യാപാരം മുതലായ ശുഭഫലങ്ങൾക്കു പുഷ്ടിയും അശുഭഫലങ്ങൾക്കു ഹാനിയും ഉണ്ടാവും. ചൊവ്വ ബലഹീനനാണെങ്കിൽ വ്രണം മുതലായ അശോഭനഫലങ്ങൾക്കു വൈകല്യവുമാണുണ്ടാവുക എന്നർത്ഥം. ഈ സാമാന്യ നിയമത്തെ ഇങ്ങിനെയുള്ള വിഷയങ്ങളിലും വിചാരിക്കേണമെന്നു സൂചിപ്പിക്കുവാനാണ് ഒരു രാശിയിൽ നിൽക്കുന്ന ഗ്രഹത്തിനുതന്നെ ശുഭാശുഭഫലങ്ങളെ ഇടകലർത്തിപ്പറഞ്ഞിരിക്കുന്നത്.

ജനനസമയത്ത് ചൊവ്വ ഇടവം തുലാം രാശികളിൽ (ശുക്രക്ഷേത്രത്തിൽ) നിന്നാൽ, സ്ത്രീകൾക്ക് അധീനനാവുക; സ്വാധീനത്തിൽ ബന്ധുക്കൾ ധാരാളമുണ്ടെങ്കിലും താൻ ബന്ധുക്കൾക്കു അധീനനാവാതിരിക്കുക, പരസ്ത്രീകളിൽ താല്പര്യമുള്ളവനാവുക, ഇന്ദ്രജാലാദി പലതരം വിദ്യകളിലും കളവ് മുതലായവയിലും സാമർത്ഥ്യമുണ്ടാവുക, നല്ല വസ്ത്രങ്ങളിലും ആഭരണങ്ങളിലും പ്രതിപത്തി അല്ലെങ്കിൽ വസ്ത്രാഭരണാദികളെക്കൊണ്ടു നല്ലപോലെ അലങ്കരിച്ചിരിക്കുക, വലിയ ഭയശീലം, ദയ, സ്നേഹം മുതലായ സൌമ്യഗുണങ്ങളുടെ അഭാവവും വലിയ പാരുഷ്യവുമുണ്ടാവുക എന്നിവ ഫലങ്ങളാകുന്നു.

ഭാര്യാ ഭർത്തൃധർമ്മം

സൂര്യൻ കുംഭം മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു / സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിന്നാലത്തെ ഫലം പറയുന്നു

നീചോ ഘടേ തനയഭാഗ്യപരിച്യുതോƒസ്വ-
സ്തോയോത്ഥപണ്യവിഭവോ വനിതാദൃതോƒന്ത്യേ
നക്ഷത്രമാനവതനുപ്രതിമേ വിഭാഗേ
ലക്ഷ്മാദിശേത്തുഹിനരശ്മിദിനേശയുക്തേ.

സാരം :-

ജനനസമയത്തു സൂര്യൻ കുംഭം രാശിയിൽ നിന്നാൽ, തന്റെ കുലത്തിനും അവസ്ഥയ്ക്കും യോജിയ്ക്കാത്ത അധമപ്രവൃത്തി ചെയ്യുക, പുത്രസമ്പത്തും ഇതരന്മാർക്കു തന്നെ ഇഷ്ടവും ഇല്ലാതിരിയ്ക്കുക, വലിയ ദരിദ്രനാവുക ഇതെല്ലാമാണ് അനുഭവിയ്ക്കുക.

ജനനസമയത്തു സൂര്യൻ മീനം രാശിയിൽ നിന്നാൽ വെള്ളത്തിൽ നിന്നുണ്ടാവുന്നതോ, അഥവാ വെള്ളം കാരണമായി ഉണ്ടാവുന്നതോ ആയ സകലസാധനങ്ങളുടേയും സമ്പത്തുള്ളവനും, അവയെ കച്ചവടം ചെയ്യുന്നവനും, സ്ത്രീകൾക്കു വളരെ ഇഷ്ടമുള്ളവനുമായിരിയ്ക്കും.

ഇനി സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിന്നാലത്തെ ഫലമാണ് പറയുന്നത്. ഇവർ - സൂര്യചന്ദ്രന്മാർ - ഒരേ രാശിയിൽ ഒരേ നവാംശകത്തിൽ നിന്നാൽ ഒരുമിച്ചു നിൽക്കുന്ന ആ രാശി ഒന്നാമദ്ധ്യായത്തിലെ നാലാം ശ്ലോകത്തിൽ പറഞ്ഞപ്രകാരം നോക്കുമ്പോൾ ശരീരത്തിന്റെ ഏതു ഭാഗത്താണോ വരുന്നത് ആ അവയവത്തിന്മേൽ മറുക് കാക്കപ്പുള്ളി മുതലായ എന്തെങ്കിലും ഒരു അടയാളമുണ്ടെന്നു പറയണം. 

മിഥുനം രാശിയിലാണ് സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിൽക്കുന്നതെങ്കിൽ മാറിടത്തിൽ അടയാളത്തെപ്പറയണമെന്നു താല്പര്യം.

പ്രകൃതശ്ലോകത്തിൽ ഉത്തരാർദ്ധത്തിനു മറ്റൊരർത്ഥവും കൂടി ചിലർ പറഞ്ഞുകാണുന്നുണ്ട്. മുഖവും ഇടത്തെച്ചെവിയും ജനിച്ച നക്ഷത്രത്തിന്റെ അവയവമാകുന്നു. പിന്നെ ഒരു  നക്ഷത്രം കൊണ്ട് ഇടത്തെക്കണ്ണ്‍, പിന്നെ മൂന്ന് കൊണ്ട് ശിരസ്സ്, പിന്നെയും ക്രമത്താലെ ഒന്ന് കൊണ്ട് വലത്തെക്കണ്ണ്‍, ഒന്ന് കൊണ്ട് വലത്തെ ചെവി, പിന്നെ നാലു കൊണ്ട് വലത്തെക്കയ്യ്, പിന്നെ മൂന്നു കൊണ്ട് വലത്തെ കാല്, പിന്നെ അഞ്ചു കൊണ്ടു ഹൃദയം, പിന്നെ ഒന്നു കൊണ്ടു കഴുത്ത്, പിന്നെ നാലു കൊണ്ടു ഇടത്തെകയ്യ്, ഒടുവിൽ മൂന്നു നക്ഷത്രംകൊണ്ട് ഇടത്തെക്കാല് - ഇങ്ങിനെ ജന്മനക്ഷത്രം തുടങ്ങി 27 നക്ഷത്രങ്ങളെ മനുഷ്യശരീരാവയവങ്ങളാക്കി കല്പിക്കുകയാണ് ഇവരുടെ അഭിപ്രായം. ഇങ്ങിനെ നോക്കുമ്പോൾ ഏതു അവയവനക്ഷത്രത്തിന്മേലാണോ സൂര്യചന്ദ്രന്മാർ ഒരുമിച്ചു നിൽക്കുന്നത്, അവിടെയാണ് അടയാളത്തെ പറയേണ്ടത്. - 'ശശി, ചന്ദ്രാ, നല, ഹിമകര, ശശി, യുഗ, ഗുണ, ഭൂത ചന്ദ്ര, വേദ, ഗുണാഃ മുഖ, വാമനേത്ര, മസ്തക, ദക്ഷിണദൃക്കർണ്ണ, ഹസ്ത, പാദേഷു, ഹൃൽ, ഗള, വാമകരാംഘ്രിഷു" എന്നും മറ്റും മേൽപ്പറഞ്ഞ നക്ഷത്രാവയവകൽപനയെ സംബന്ധിച്ചു പരാശരഹോരയിൽ പറഞ്ഞുകാണുന്നുണ്ട്.

ഗുരുർ വിഷ്ണു, ഗുരുർ ദേവോ മഹേശ്വര

സമക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

സമർക്ഷഗസ്യാപി ശശാങ്കസൂനോർ-
ദശാസുഖം ധാന്യധനാംബരാണി
കരോതി രാജ്യച്യുതിമത്ര വിഘ്നം
വിജ്ഞാനഹാനിം പിടകാദിരോഗം.

സാരം :-

സമക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം സുഖവും ധനധാന്യങ്ങളും വിശേഷവസ്ത്രങ്ങളും ലഭിക്കുമെങ്കിലും രാജ്യഭ്രംശവും കാര്യവിഘ്നവും മൂഢതയും പിടകാദിരോഗങ്ങളും സംഭവിക്കുകയും ചെയ്യും.

ഗുരുവിനെപ്പറ്റിയുള്ള ഭാരതീയദർശനം

ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

മിത്രക്ഷേത്രദശായാം
ശശാങ്കസൂനോർദ്ധനായതിസ്സൗഖ്യം
നിജനാമാങ്കിതകവിതാ-
പ്രശസ്തിരപരാഭിധാനസമ്പ്രാപ്തിഃ

സാരം :-

ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം സ്വന്തം പേരിൽ ഗദ്യമയമായും പദ്യമയമായും ഉള്ള കവിതകളും അതുനിമിത്തം പ്രശസ്തിയും അന്യമായ ബഹുമാനസംജ്ഞയും (വിരുതു) ധനവും സുഖവും ലഭിക്കുകയും ഫലമാകുന്നു.

ഗുരു ശബ്ദത്തിനുള്ള നാനാർത്ഥങ്ങൾ

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

അധിമിത്രർക്ഷഗസോമജ-
ദശാഗമേ സമുപയാതി ചൗന്നത്യം
ഭൂമിപമൈത്ര്യാ സൌഖ്യം
ധനസുതദാരാംശ്ച ബന്ധുസമ്മാനം.

സാരം :-

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം അഭ്യുന്നതിയും രാജപ്രസാദംകൊണ്ടു സുഖവും ധനലാഭവും വിവാഹവും പുത്രഗുണവും ബന്ധുസൽക്കാരവും ലഭിക്കും.

ശ്രീ ശബരീശ തത്ത്വം

സൂര്യൻ തുലാം വൃശ്ചികം ധനു മകരം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ജാതസ്തൌലിനി ശൌണ്ഡികോƒധ്വനിരതോ
ഹൈരണ്യകോ നീചകൃൽ
ക്രൂരസ്സാഹസികോ വിഷാർജ്ജിതധന-
ശ്ശസ്ത്രാന്തഗോƒളിസ്ഥിതേ
സത്പൂജ്യോ ധനവാൻ ധനുർദ്ധരഗതേ
തീക്ഷ്‌ണോ ഭിഷക്കാരുകോ
നീചോƒജ്ഞഃ കുവണിങ് മൃഗേല്പധനവാൻ
ലുബ്ധോന്യഭാഗ്യേ രതഃ

സാരം :-

തുലാം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിച്ചാൽ, മദ്യം കറുപ്പ്  കഞ്ചാവ് വെറ്റില പുകയില മുതലായ മദകരദ്രവ്യങ്ങളെ ഉണ്ടാക്കുക വിൽക്കുക മുതലായ പ്രവൃത്തികൊണ്ടോ ആനക്കാരനായിട്ടോ ഉപജീവനം കഴിക്കുന്നവനും, എപ്പോഴും വഴി നടക്കുന്നതിൽ താല്പര്യക്കാരനും, ഏതു നീചപ്രവൃത്തിയും ചെയ്യുന്നവനും, അതിലും വിശേഷിച്ച് സ്വർണ്ണലാഭത്തിനുവേണ്ടി എന്തും പ്രവർത്തിയ്ക്കുന്നവനുമായിരിയ്ക്കും.

വൃശ്ചികം രാശിയിൽ സൂര്യൻ നിൽക്കുമ്പോൾ ജനിച്ചാൽ, തീരെ നിർദ്ദയനും, ഇഷ്ടാനിഷ്ടങ്ങളെ വിചാരിക്കാതെ എന്തും പ്രവർത്തിയ്ക്കുന്നവനും, വിഷദ്രവ്യങ്ങളെ ഉണ്ടാക്കുക അവയെ കച്ചവടം ചെയ്യുക വിഷവൈദ്യനാവുക ഇത്യാദികളിൽ ധനം സമ്പാദിക്കുന്നവനും, സകല ശാസ്ത്രങ്ങളുടേയും മറുകര കണ്ടവനുമായിരിയ്ക്കുന്നതാണ്.

ധനു രാശിയിൽ സൂര്യൻ നിൽക്കുമ്പോഴാണ് ജനിച്ചതെങ്കിൽ, അയാൾക്കു സജ്ജനങ്ങളിൽ നിന്ന് ബഹുമാനം, വളരെ ധനസമ്പത്ത്, ഗുണദോഷവിചാരം ചെയ്യാതെ പെട്ടെന്നു എന്തും പ്രവർത്തിയ്ക്കുന്ന സ്വഭാവം. വൈദ്യശാസ്ത്രത്തിലും ചികിത്സയിലും വൈദഗ്ദ്ധ്യം, ചിത്രമെഴുത്ത് കൊത്തുപണി തുടങ്ങിയ ശില്പികർമ്മങ്ങളിൽ നൈപുണ്യം എന്നീ ഗുണങ്ങളെല്ലാമുണ്ടാവുന്നതാണ്.

സൂര്യൻ മകരം രാശിയിൽ നിൽക്കുമ്പോഴാണ് ജനിച്ചതെങ്കിൽ, നികൃഷ്ടനും അറിവില്ലാത്തവനും ഉപ്പ് മദ്യം കറുപ്പ് കഞ്ചാവ് മുതലായ നിന്ദിതസാധനങ്ങളെ വ്യാപരിയ്ക്കയും അതിനു - കച്ചവടത്തിനു - വേണ്ടി വ്യാജം പറയുകയും ചെയ്യുന്നവനും, കഷ്ടിച്ചു ദിവസവൃത്തി കഴിക്കുവാൻ മാത്രം ധനമുള്ളവനും, ന്യായരഹിതമായിട്ടുപോലും പരദ്രവ്യത്തെ കരസ്ഥമാക്കുവാൻ ശ്രമിയ്ക്കുന്നവനും, അല്ലെങ്കിൽ പിശുക്കനും, അന്യന്റെ സുഖസാധനങ്ങളെക്കൊണ്ടു സുഖിയ്ക്കുവാൻ ആഗ്രഹിക്കുന്നവനുമായിരിയ്ക്കുന്നതാണ്.

രാമായണ വിഹാരം

സൂര്യൻ മിഥുനം കർക്കിടകം ചിങ്ങം കന്നി രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

വിദ്യാജൌതിഷവിത്തവാൻ മിഥുനഗേ
ഭാനൌ കുളീരസ്ഥിതേ
തീക്ഷ്ണോƒസ്വഃ പരകാര്യകൃച്ഛ്റമവധ-
ക്ലേശൈശ്ച സംയുജ്യതേ
സിംഹസ്ഥേ വനശൈലഗോകുലരതിർ-
വ്വീര്യാന്വിതോ ജ്ഞഃ പുമാൻ
കന്യാസ്ഥേ ലിപിലേഖ്യകാവ്യഗണിത-
ജ്ഞാനാന്വിതഃ സ്ത്രീവപുഃ

സാരം :-

സൂര്യൻ മിഥുനം രാശിയിൽ നിൽക്കുമ്പോൾ ജനിച്ചവൻ ശിക്ഷാവ്യാകരണാദി വേദാംഗങ്ങളിലും വിശേഷിച്ചു ജ്യോതിശ്ശാസ്ത്രത്തിലും പണ്ഡിതനും ധനവാനുമായിരിയ്ക്കും.

ജനനസമയത്തു സൂര്യൻ കർക്കിടകം രാശിയിൽ നിന്നാൽ, ഗുണദോഷവിചാരം ചെയ്യാതെ ഏതുകാര്യവും പൊടുന്നനവെ പ്രവർത്തിയ്ക്കുന്നവനും, ദരിദ്രനും സ്വപ്രവൃത്തികളെ ഉപേക്ഷിച്ച് പരകർമ്മങ്ങളിൽ സദാ ആസക്തനും (അന്യന്മാരുടെ ആജ്ഞകളെ അനുസരിപ്പാനേ കൊള്ളുകയുള്ളൂവെന്നു സാരം) ദേഹം തളരുന്ന പ്രവർത്തികളേയും വധതാഡനാദിദുഷ്കർമ്മങ്ങളേയും ചെയ്യേണ്ടിവരുന്നവനും, രോഗധനനാശാദി കാരണങ്ങളാൽ  എല്ലായ്പോഴും വ്യസനം അനുഭവിയ്ക്കുന്നവനും ആയിരിയ്ക്കുന്നതാണ്.

സൂര്യൻ ചിങ്ങം രാശിയിൽ നിന്നാൽ കാട്ടുപ്രദേശങ്ങളിലും പർവ്വതങ്ങളിലും പശുക്കൂട്ടങ്ങളിലും വലിയ താല്പര്യം, നല്ല ഉത്സാഹശീലം സകല വിഷയങ്ങളിലും അറിവ് എന്നീ ഫലങ്ങളാണുണ്ടാവുക.

പല ഭാഷകളിലുള്ള അക്ഷരങ്ങളെ എഴുതുക, കവിതകൾ ഉണ്ടാക്കുക, ചിത്രം എഴുതുക, ഇത്യാദികളിൽ സാമർത്ഥ്യവും ലീലാവതി മുതലായ ലൌകിക ഗണിതങ്ങളിലും ഗ്രഹസ്ഫുടഗ്രഹണാദിഗണിതങ്ങളിലും പാണ്ഡിത്യവുമുണ്ടായിരിയ്ക്കുക, ദേഹത്തിനു സ്ത്രീകളുടെ ശരീരം പോലെ മാർദ്ദവാദിഗുണങ്ങളുണ്ടായിരിയ്ക്കുക, ഇതൊക്കെ കന്നി രാശിയിൽ സൂര്യൻ നിന്നാലുണ്ടാകുന്ന ഫലങ്ങളാകുന്നു.

‘ഓം പ്രജ്ഞാനഘനരൂപിണ്യൈ നമ:’

നീചത്തിൽ നിൽക്കുന്ന ഗ്രഹത്തോടുകൂടി നിൽക്കുന്ന ബുധന്റെ ദശാകാലം

നീചഖേചരസംയുക്തസൗമ്യദായേƒതികഷ്ടതാം
പദഭ്രമം ബന്ധുനാശം കർമ്മഭംഗം മനോരുജം.

സാരം :-

നീചത്തിൽ നിൽക്കുന്ന ഗ്രഹത്തോടുകൂടി നിൽക്കുന്ന ബുധന്റെ ദശാകാലം വലിയ കഷ്ടതയും സ്ഥാനഭ്രംശവും ബന്ധുക്കൾക്ക് നാശവും പ്രവൃത്തികൾക്ക് മുടക്കവും ആധിയും രോഗങ്ങളും മറ്റും കഷ്ടാനുഭവം ഫലമാകുന്നു.

ശിവസങ്കൽപം

നീചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

നീചസ്ഥചന്ദ്രാത്മജദായകാലേ
ജ്ഞാനേന ഹീനം സ്വജനൈർവ്വിയുക്തം
പദച്യുതിം ചോരഭയം രുജാർത്തിം
വിദേശവാസം വനവാസുദുഃഖം.

സാരം :-

നീചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം അറിവില്ലായ്കയും ബന്ധുക്കളുടെ രോഗവിയോഗങ്ങളും സ്ഥാനഭ്രംശവും കള്ളന്മാരിൽ നിന്ന് ഉപദ്രവവും രോഗാരിഷ്ടയും അന്യദേശവാസവും വനവാസം നിമിത്തം ക്ലേശവും സംഭവിക്കും.

നാം മരുഭൂവിലേയ്ക്കോ?

ഉച്ചഗ്രഹത്തോടുകൂടി നിൽക്കുന്ന ബുധന്റെ ദശാകാലം

ഉച്ചഖേചരസംയുക്തബുധദായേ സുഖം ധനം
ഭാഗ്യോത്തരം സുവിദ്യാം ച വണിജ്യം ഗോകൃഷിക്രിയാം.

സാരം :-

ഉച്ചഗ്രഹത്തോടുകൂടി നിൽക്കുന്ന ബുധന്റെ ദശാകാലം സുഖവും ധനവും ഉത്തരോത്തരം ഭാഗ്യവും ലഭിക്കുകയും ശ്രേഷ്ഠമായ വിദ്യാഭ്യാസവും ക്രയവിക്രയങ്ങളും (കച്ചവടവും) പശ്വാദിലാഭവും കൃഷിയും ഫലമാകുന്നു.

ഗുരു കഥ പറയുന്നു; "ഒരു കുടുക്ക നെയ്യ്"

സൂര്യൻ മേടം ഇടവം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

പ്രഥിതശ്ചതുരോടനോല്പവിത്തഃ
ക്രിയഗേ ത്വായുധഭൃദ്വിതുംഗഭാഗേ
ഗവി വസ്ത്രസുഗന്ധപണ്യജീവീ
വനിതാദ്വിൾ കുശലശ്ച ഗേയവാദ്യേ.

സാരം :-

ജനനസമയത്തു സൂര്യൻ മേടം രാശിയിൽ തന്റെ പരമോച്ചത്തിലല്ലാതെ മറ്റെവിടേയെങ്കിലും നിന്നാൽ, ലോകപ്രസിദ്ധനും ഏതു കാര്യത്തിനും സമർത്ഥനും എപ്പോഴും ലോകസഞ്ചാരിയും ഉപജീവനത്തിനു അത്യാവശ്യം മാത്രം സ്വത്തുള്ളവനും വില്ല് അമ്പ് തോക്ക് മുതലായ  ആയുധവിദ്യകളിൽ സമർത്ഥനുമായിരിക്കും. സൂര്യൻ തന്റെ പരമോച്ചത്തിൽ നിന്നാലത്തെ ഫലം രാജയോഗ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.

സൂര്യൻ ഇടവം രാശിയിൽ നിൽക്കുമ്പോൾ ജനിച്ചവൻ, വസ്ത്രങ്ങളേയും കൽപ്പൂരം കസ്തൂരി മുതലായ സുഗന്ധദ്രവ്യങ്ങളേയും കച്ചവടം ചെയ്തു ദിവസവൃത്തി കഴിയ്ക്കുന്നവനും, സ്ത്രീകളെ ദ്വേഷിയ്ക്കുന്നവനും, സകല പ്രവൃത്തികളിലും സമർത്ഥനും, വിശേഷിച്ച് പലവിധഗാനവിദ്യയിലും പല പ്രകാരത്തിലുള്ള വാദ്യവിദേഷങ്ങളിലും അതിസമർത്ഥനും ആയിരിയ്ക്കുന്നതാണ്.

അറിയുക അതു നീ തന്നെ

മേൽപറഞ്ഞ ഫലങ്ങളെ പൂർണ്ണമായി അനുഭവിയ്ക്കേണ്ടതിനുള്ള ലക്ഷങ്ങളേയും, മറ്റു ഗ്രഹങ്ങളുടെ രാശിസ്ഥിതിഫലങ്ങളെ പറയേണ്ട രീതിയേയുമാണ് ഇനി പറയുന്നത്

ബലവതി രാശൌ തദധിപതൌ ച
സ്വബലയുതഃ സ്യാദ്യദി തുഹിനാംശുഃ
കഥിതഫലാനാമവികലദാതാ
ശശിവദതോƒന്യേപ്യനുപരിചിന്ത്യാഃ   

സാരം :-

ചന്ദ്രൻ നിൽക്കുന രാശിക്കും തദധിപനും ആ ചന്ദ്രനും പൂർണ്ണബലമുണ്ടായിരുന്നാൽ മേൽപറഞ്ഞ ഫലങ്ങളെല്ലാം പരിപൂർണ്ണമായി അനുഭവപ്പെടുന്നതാണ്. ഇതിൽ ഏതിനെങ്കിലും ബലക്ഷയമുണ്ടെങ്കിൽ അതിന്റെ ഫലത്തിനു വൈകല്യമുണ്ടാവുമെന്നും, തീരെ ബലമില്ലെങ്കിൽ അതിന്റെ ഫലം ഒട്ടും അനുഭവിക്കുകയില്ലെന്നും അറിയുക. ഈ രീതിയനുസരിച്ചുതന്നെ മുകളിൽ പറയുവാൻ പോകുന്ന മറ്റു ഗ്രഹങ്ങളുടെ ഫലാനുഭവത്തെ തീർച്ചപ്പെടുത്തുകയും വേണം.

ഗൃഹസ്ഥാശ്രമം വേദങ്ങളിൽ

ഉച്ചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

ഉച്ചസ്ഥിതസ്യാപി ശശാങ്കസൂനോർ-
ദശാമഹത്വം കുരുതേƒതിസൗഖ്യം
ദേഹസ്യ സൗഖ്യം ധനധാന്യവിദ്യാ-
ഗോവാജിമത്തേഭകകലാപടുത്വം.

സാരം :-

ഉച്ചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ഉന്നതിയും മഹത്തായ സുഖവും ആരോഗ്യവും ധനധാന്യവർദ്ധനവും വിദ്യാഭിവൃദ്ധിയും പശുക്കളുടേയും കുതിരയുടേയും ആനയുടേയും ലാഭവും കലാവിദ്യകളിൽ സാമർത്ഥ്യവും ലഭിക്കും. ഇവിടെ ഉച്ചശബ്ദംകൊണ്ടു സാമാന്യമായി കന്നി രാശിയെ മുഴുവൻ ഗ്രഹിക്കാമെന്നും അഭിപ്രായമുണ്ട്.

സത്യരഥനും കുടുംബവും കർമ്മഫലത്തിന്റെ ബലിയാടുകൾ

അത്യുച്ചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം

അത്യുച്ചഗസ്യേന്ദുസുതസ്യ ദായേ
വിത്താന്ന്വിതഃ ഖ്യാതിമുപൈതി സൗഖ്യം
വിദ്യായശോബന്ധുനരേന്ദ്രപൂജാ-
ഭൂപുത്രദാരോത്സവവാഗ്വിലാസം.

സാരം :-

അത്യുച്ചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം ധനപുഷ്ടിയും പ്രസിദ്ധിയും സുഖവും വിദ്യയും യശസ്സും ബന്ധുസംഗമവും രാജസമ്മാനവും ഭൂമിലാഭവും പുത്രലാഭവും വിവാഹവും ഉത്സാഹവും നിത്യസൌഖ്യവും വാഗ്വിലാസവും മറ്റും ഗുണാനുഭവമുണ്ടാകും.

അനുഷ്ഠാനം കൊണ്ട് ആർജ്ജിച്ച ഐശ്വര്യം

ബുധന്റെ ദശാകാലം

ബൗദ്ധ്യാം ദൗത്യസുഹൃദ്ഗുരുദ്വിജധനം
വിദ്വൽപ്രശംസാ യശോ-
യുക്തിദ്രവ്യസുവർണ്ണവേസരമഹീ-
സൗഭാഗ്യഭാഗ്യാപ്തയഃ
ഹാസ്യോപാസനകൌശലം മതിചയോ
ധർമ്മക്രിയാസിദ്ധയഃ
പാരുഷ്യശ്രമബന്ധമാനസരുജാ
പീഡാ ച ധാതുത്രയാൽ.

സാരം :-

ബുധന്റെ ദശാകാലം ദൂതപ്രവൃത്തികൊണ്ടും ബ്രാഹ്മണരിൽനിന്നും ഗുരുക്കന്മാരിൽ നിന്നും ബന്ധുക്കളിൽനിന്നും ധനലാഭവും, വിദ്വാന്മാരുടെ അനുമോദനവും പ്രശംസയും കീർത്തിയും, ഓട്, പിച്ചള, സ്വർണ്ണം, കുതിര, ഗോവർകഴുത, ഭൂസ്വത്തുക്കൾ ഇവയുടെ ലാഭവും ഐശ്വര്യവും സുഖവും ഭാഗ്യവും സിദ്ധിക്കുകയും നേരമ്പോക്കുകളും ഫലിതങ്ങളും പറയുകയും  അന്യന്മാരുടെ സേവയ്ക്ക് അധീനപ്പെടുകയും ബുദ്ധിവർദ്ധനവും വിദ്യാഗുണവും ധർമ്മകാര്യങ്ങളിൽ പ്രവൃത്തിയും ഉത്സാഹസിദ്ധിയും മറ്റു ഗുണങ്ങളും പരുഷമായ വാക്കും അത്യദ്ധ്വാനവും ബന്ധനവും (ജയിൽവാസവും) മനോദുഃഖവും ഉന്മാദം മുതലായ മാനസികരോഗങ്ങളും ത്രിദോഷകോപത്താൽ ദേഹപീഡയും മറ്റും ദോഷങ്ങളും സംഭവിക്കും. ഈ ഫലങ്ങളോടുകൂടി മേൽ പ്രത്യേകം വിവരിക്കുന്ന ദശാഫലങ്ങളെയും യോജിപ്പിച്ചു പറഞ്ഞുകൊൾകയും വേണം. 

ബുധന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം വിഷ്ണുപൂജയും സഹസ്രനാമജപാർച്ചനങ്ങളും വൈഷ്ണവമന്ത്രജപങ്ങളും ചെയ്കയും വേണം.

ബുധദശാഫലങ്ങൾ


 1. ബുധന്റെ ദശാകാലം 
 2. അത്യുച്ചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 3. ഉച്ചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 4. ഉച്ചഗ്രഹത്തോടുകൂടി നിൽക്കുന്ന ബുധന്റെ ദശാകാലം 
 5. നീചത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 6. നീചത്തിൽ നിൽക്കുന്ന ഗ്രഹത്തോടുകൂടി നിൽക്കുന്ന ബുധന്റെ ദശാകാലം 
 7. അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 8. ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 9. സമക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 10. ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 11. അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 12. ബുധന്റെ ആരോഹിണിയായ ദശാകാലം  
 13. ബുധന്റെ അവരോഹിണിയായ ദശാകാലം 
 14. മൂലത്രികോണത്തിൽ (കന്നിരാശിയിൽ 15 തീയതിക്കുമേൽ 20 തീയതിക്കകം) നിൽക്കുന്ന ബുധന്റെ ദശാകാലം 
 15. മിഥുനം രാശിയിലോ കന്നി രാശിയിൽ ഇരുപതു തീയതി കഴിഞ്ഞോ നിൽക്കുന്ന ബുധന്റെ ദശാകാലം 
 16. കേന്ദ്രരാശികളിൽ നിൽക്കുന ബുധന്റെ ദശാകാലം 
 17. ലഗ്നത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 18. രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 19. മൂന്നാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 20. നാലാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 21. അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 22. ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിൽക്കുന്ന ബുധന്റെ ദശാകാലം 
 23. ഏഴാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 24. ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 25. പത്താം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 26. പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 27. പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 28. പാപഗ്രഹസഹിതനായ ബുധന്റെ ദശാകാലം 
 29. പാപഗ്രഹദൃഷ്ടനായ ബുധന്റെ ദശാകാലം   
 30. ശുഭഗ്രഹസഹിതനായ ബുധന്റെ ദശാകാലം 
 31. ശുഭഗ്രഹദൃഷ്ടനായ ബുധന്റെ ദശാകാലം 
 32. ഉച്ചാംശകം ചെയ്ത ബുധന്റെ ദശാകാലം 
 33. നീചാംശകം ചെയ്തു നിൽക്കുന്ന ബുധന്റെ ദശാകാലം 
 34. ഉച്ചത്തിൽനിന്നു നീചാംശകം ചെയ്ത ബുധന്റെ ദശാകാലം 
 35. നീചത്തിൽ നിന്ന് ഉച്ചാംശകം ചെയ്ത ബുധന്റെ ദശാകാലം 
 36. വക്രബലയുക്തനായ ബുധന്റെ ദശാകാലം 
 37. പാടുള്ള (മൗഢ്യമുള്ള) ബുധന്റെ ദശാകാലം 
 38. ബുധദശയുടെ ആദ്യം - മദ്ധ്യം - അന്ത്യം 
 39. മേടം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 40. ഇടവം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 41. മിഥുനം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 42. കർക്കടകം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 43. ചിങ്ങം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 44. തുലാം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 45. വൃശ്ചികം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 46. ധനുരാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 47. മകരം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 48. കുംഭം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 49. മീനം രാശിയിൽ നിൽക്കുന്ന ബുധന്റെ ദശാകാലം 
 50. സൂര്യന്റെ / ചന്ദ്രന്റെ / ചൊവ്വയുടെ / വ്യാഴത്തിന്റെ / ശനിയുടെ / രാഹുകേതുക്കളുടെ യോഗദൃഷ്ടികളുള്ള ബുധന്റെ ദശാകാലം 

കേഴുന്നവന് പാലില്ല; അഭീഷ്ടസിദ്ധി ഉത്സാഹിയുടേത്

ചന്ദ്രൻ മീനം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

ജലചരധനഭോക്താ ദാരവാസോനുരക്ത-
സ്സമരുചിരശരീരസ്തുംഗനാസോ ബൃഹൽകഃ
അഭിഭവതി സപത്നാൻ സ്ത്രീജിതശ്ചാരുദൃഷ്ടിർ-
ദ്ദ്യുതിനിധിധനഭോഗീ പണ്ഡിതശ്ചാന്ത്യരാശൌ.

സാരം :-

ജനനകാലത്ത് ചന്ദ്രൻ മീനം രാശിയിൽ നിന്നാൽ ജലജന്തുക്കളിൽ നിന്നു ലഭിയ്ക്കുന്ന മുത്ത് പവിഴം ശംഖ് മുതലായവകളേയും, കപ്പൽ തോണി മുതലായവയിൽ കൊണ്ടുനടക്കുന്ന മറ്റു പദാർത്ഥങ്ങളേയും കച്ചവടം ചെയ്തുണ്ടാക്കിയ ധനം അനുഭവിയ്ക്കുന്നവനായിരിയ്ക്കുക, ഭാര്യമാരിലും നല്ല വസ്ത്രങ്ങളിലും വലിയ താല്പര്യമുണ്ടാവുക, അവയവങ്ങൾക്കു ഏറ്റക്കുറച്ചിൽ കൂടാതെ സമവിഭക്തവും മനോഹരവുമായ ദേഹത്തോടുകൂടിയവനും മൂക്കിനു അല്പം ഉയർച്ചയും തലയ്ക്കു സാധാരണയിൽ കുറച്ചധികം വലുപ്പമുള്ളവനും ആയിരിയ്ക്കുക, ശത്രുക്കളെ ജയിയ്ക്കുന്നവനും സ്ത്രീകൾക്ക് അധീനനുമാവുക, കണ്ണുകൾക്കു നല്ല ഭംഗിയുണ്ടാവുക. സ്വതേജസ്സുകൊണ്ടും നിധിലാഭംമൂലവും ധനം സമ്പാദിയ്ക്കുകയും അതു അനുഭവിയ്ക്കുകയും ചെയ്ക, വിദ്വാനായിരിയ്ക്കുക ഈ ഫലങ്ങളൊക്കെ അനുഭവിയ്ക്കുന്നതാകുന്നു.

ഈശ്വര ഭക്തി

ചന്ദ്രൻ കുംഭം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

കരഭഗളസ്സിരാളഖരരോമശദീർഘതനുഃ
പൃഥുചരണോരുപൃഷ്ഠജഘനാസ്യകടിർബ്ബധിരഃ
പരവനിതാർത്ഥപാപനിരതഃ ക്ഷയവൃദ്ധിയുതഃ
പ്രിയകുസുമാനുലേപനസുഹൃദ്ഘടജോƒദ്ധ്വസഹഃ

സാരം :-

ഒട്ടകത്തിന്റെ കഴുത്തുപോലെയുള്ള കഴുത്തോടും തടിച്ച ഞെരമ്പുകൾ പുറത്തുകണ്ടും, പരുപരുത്തും, അധികം രോമവും, വളരെ ദീർഘവുമുള്ള ശരീരത്തോടുകൂടി ഇരിക്കുക, കാലടികൾക്കും തുടകൾക്കും പുറത്തിനും അരയുടെ മുൻഭാഗത്തിനും മുഖത്തിനും അരക്കെട്ടിനും അസാധാരണ വലുപ്പവും കേൾവിക്കുറവുണ്ടായിരിക്കുക, പരസ്ത്രീകളിലും, പരദ്രവ്യത്തിലും പാപകർമ്മങ്ങളിലും വലിയ താല്പര്യമുള്ളവനാവുക, ധനം ഇടയ്ക്കിടക്കു ക്ഷയിച്ചും വർദ്ധിച്ചും വരിക നിമിത്തമായി ചിലപ്പോൾ ദാരിദ്രവും ചിലപ്പോൾ പ്രഭുത്വവും അനുഭവിയ്ക്കുക, സൌരഭ്യമുള്ള ചന്ദനാദികുറിക്കൂട്ടുകളിലും പുഷ്പങ്ങളിലും ബന്ധുക്കളിലും വലിയ താല്പര്യമുണ്ടാവുക, വഴി നടക്കുവാൻ പ്രയാസമില്ലാത്ത സ്വഭാവക്കാരനാവുക ഇതൊക്കെ ചന്ദ്രൻ കുംഭം രാശിയിൽ നിന്നാലത്തെ ഫലങ്ങളാകുന്നു.

ഭാരതത്തിന്റെ ത്യാഗസങ്കല്പം

ശനിദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

അമരാർച്ചനം ദ്വിജഗുണാഭിരുചിർ-
ഗൃഹപുത്രദാരവിഹൃതിസ്തു ഭവേൽ
ധനദാന്യവൃദ്ധിരധികാഹി നൃണാം
പ്രവിശത്യഥാർക്കിവയസീന്ദ്രഗുരൌ.

സാരം :-

ശനിദശയിലെ വ്യാഴത്തിന്റെ അപഹാരകാലം ദേവപൂജയിലും ബ്രാഹ്മണപൂജയിലും താല്പര്യവും ഗൃഹസുഖവും പുത്രഗുണവും കളത്രഭോഗവും കാര്യസിദ്ധിയും ധനധാന്യാഭിവൃദ്ധിയും സംഭവിക്കും. ഇതിനോടുകൂടി ശനിദശ കഴിയും. അപഹാരഫലം ശുഭമെങ്കിലും ദശാവസാനഫലം കഷ്ടമാകുന്നു.

വ്യാഴത്തിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സഹസ്രനാമജപവും സ്വർണ്ണദാനവും യഥാശക്തി ചെയ്കയും വേണം.

ആദ്ധ്യാത്മജീവിതം

ശനിദശയിലെ രാഹുവിന്റെ അപഹാരകാലം

അപമാർഗ്ഗയാനമസുഭിർവ്വിരഹം
ത്വഥവാ പ്രമേഹഗുരുഗുന്മഭയം
ജ്വരപീഡനം ക്ഷതമതീവ നൃണാം
ഫണിരാജി സൂര്യജദശാം വിശതി.

സാരം :-

ശനിദശയിലെ രാഹുവിന്റെ അപഹാരകാലം ദുർമ്മാർഗ്ഗസഞ്ചാരവും ദുർവൃത്തിയും മരണവും അല്ലെങ്കിൽ പ്രമേഹം, ഗുന്മം, ജ്വരം, ക്ഷതം, വ്രണം മുതലായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും ചോരന്മാരിൽ നിന്നും ശത്രുക്കളിൽ നിന്നും ധനനാശവും രാജകോപവും മറ്റും അനിഷ്ടാനുഭവം ഫലമാകുന്നു.

രാഹുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയജപവും ഛാഗദാനവും ചെയ്കയും വേണം.

കാളിദാസൻ ദർശിച്ച തപോവനം

ചന്ദ്രൻ മകരം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

നിത്യം ലാളയതി സ്വദാരതനയാ-
ന്ധർമ്മധ്വജോƒധഃകൃശ-
സ്സ്വക്ഷഃ ക്ഷാമകടിർഗൃഹീതവചന-
സ്സൌഭാഗ്യയുക്തോƒലസഃ
ശീതാലുമ്മനുജോടനശ്ച മകരേ
സത്വാധികഃ കാവ്യകൃ-
ല്ലുബ്ധോƒഗമ്യജരാംഗനാസു നിരത-
സ്സന്ത്യക്തലജ്ജോƒഘൃണഃ

സാരം :-

ജനനസമയത്തു ചന്ദ്രൻ മകരം രാശിയിൽ നിന്നാൽ എപ്പോഴും ഭാര്യാസന്താനങ്ങളുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നവനാവുക, ധർമ്മശാസ്ത്രവിരുദ്ധമായി പ്രവർത്തിയ്ക്കയും എന്നാൽ ധർമ്മിഷ്ഠനാണെന്നു തോന്നിക്കുവാൻ വേണ്ടി വ്യാജമായി ചിലതൊക്കെ കാണിക്കുന്നവനുമാവുക, അരക്കെട്ടു അവിടെനിന്ന് കിഴോട്ടുള്ള ശരീരഭാഗവും മാംസം കുറഞ്ഞു ചടച്ചിരിക്കുക, കണ്ണുകൾക്കു നല്ല ഭംഗിയുള്ളവനാവുക, സകല ശാസ്ത്രങ്ങളേയും വേണ്ടുവണ്ണം അറിയുന്നവനും (ഇതിനു ആത്മജ്ഞാനിയാവുക എന്നും ഒരു  അഭിപ്രായമുണ്ട്) സകല ജനങ്ങൾക്കും ഇഷ്ടനും ആവുക, എല്ലാ പ്രവൃത്തികളിലും അസമർത്ഥനും മടിയനും ആവുക, തണുപ്പു സഹിയ്ക്കുവാൻ കഴിയാത്ത ദേഹപ്രകൃതിയും, എപ്പോഴും സഞ്ചാരശീലവും ഉണ്ടായിരിയ്ക്കുക, വലിയ ബലവാനും (പ്രാണവായുവിനു അധികം ശക്തിയുണ്ടായിരിയ്ക്കുമെന്നും ഒരു അഭിപ്രായമുണ്ട്) കാവ്യപ്രബന്ധാദി ഗ്രന്ഥങ്ങളെ നിർമ്മിയ്ക്കുന്നവനും ആയിരിയ്ക്കുക, വേണ്ടതിന്നായാലും അല്ലെങ്കിലും ചെലവു ചെയ്യുന്നതിൽ വലിയ ലുബ്ധുണ്ടാവുക, ജാതി വയസ്സ് മുതലായവയെക്കൊണ്ടു തനിക്കു അർഹതയില്ലാത്ത വൃദ്ധസ്ത്രീകളിൽ വലിയ താല്പര്യമുള്ളവനും, ലജ്ജ, ദയ ഇതുകൾ ഇല്ലാത്തവനുമായിരിക്കുക. - ഈ ഫലങ്ങളൊക്കെയാണ് അനുഭവിയ്ക്കുക.

മതങ്ങളുടെ അന്തസ്സത്ത

ചന്ദ്രൻ ധനു രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

വ്യാദീർഘാസ്യശിരോധരഃ പിതൃധന-
സ്ത്യാഗീ കവിർവീര്യവാൻ
വക്താ സ്ഥൂലരദശ്രവോധരനസഃ
കർമ്മോദ്യതശ്ശില്പവിൽ
കുബ്ജാംസഃ കുനഖീ സുമാംസളഭുജഃ
പ്രാഗത്ഭ്യവാൻ ധർമ്മവിദ്
ബന്ധുദ്വിണ്ണ ബലാൽ സമേതി ച വശം
സാമൈകസാദ്ധ്യേƒശ്വജഃ

സാരം :-

മുഖത്തിനും കഴുത്തിനും അസാധാരണമായ നീളമുണ്ടായിരിക്കുക, പിതൃധനം ലഭിക്കുക, ദാനശീലനാവുക, കാവ്യനാടകാലങ്കാരാദി ഗ്രന്ഥങ്ങളെ നിർമ്മിയ്ക്കുക, പരാക്രമശാലിയാവുക, അസാധാരണമായ വാക്സാമർത്ഥ്യമുണ്ടാവുക, പല്ലുകൾ, ചെവികൾ, ചുണ്ടുകൾ, മൂക്ക് ഇതുകൾക്ക് അസാമാന്യമായ വലുപ്പമുണ്ടാവുകയും, സകല പ്രവൃത്തികളിലും ഉത്സാഹശീലനാവുകയും ചെയ്ക, കൊത്തുപണി, ചിത്രമെഴുത്ത്, മരപ്പണി മുതലായ ശില്പവിദ്യകളിൽ സാമർത്ഥ്യമുണ്ടാവുക, എല്ലുകളും മറ്റും മുഴച്ചുകാണാത്ത അസ്പഷ്ടങ്ങളായ ചുമലുകളോടുകൂടി ഇരിയ്ക്കുക, കരപാദാദികളിൽ കുഴിനഖമെന്ന രോഗമുണ്ടാവുക, കൈകൾ തടിച്ചിരിക്കുക, അസാധാരണമായ പ്രതിഭാശക്തിയുണ്ടാവുക, ധർമ്മാധർമ്മജ്ഞനും അതനുസരിച്ചു പ്രവർത്തിക്കുന്നവനുമാവുക, സ്വകുടുംബങ്ങളെ ദ്വേഷിക്കുക, ബലപ്രയോഗംകൊണ്ടോ ഉപദ്രവിച്ചിട്ടോ സ്വാധീനമാക്കാൻ കഴിയാത്തതും, നല്ല വാക്കുകൊണ്ടുമാത്രം സ്വാധീനമാക്കാൻ കഴിയുന്നതുമായ സ്വഭാവക്കാരനാവുക - ഇതെല്ലാം ചന്ദ്രൻ ധനു രാശിയിൽ നിന്നാലത്തെ ഫലങ്ങളാകുന്നു.

പാണ്ഡവമാതാവ്

ശനിദശയിലെ ചൊവ്വയുടെ അപഹാരകാലം

സ്വപദച്യുതിസ്സ്വജനവിഗ്രഹരുഗ്
ജ്വരവഹ്നിശസ്ത്രവിഷഭീരഥവാ
അരിവൃദ്ധിരാന്ത്രജരുഗക്ഷിഭയം
രവിജായുരാവിശതി ഭൂമിസുതേ.

സാരം :-

ശനിദശയിലെ ചൊവ്വയുടെ അപഹാരകാലം ധനനഷ്ടം സ്ഥാനഭ്രംശം തനിക്കും സഹോദരാദിബന്ധുക്കൾക്കും രോഗദുഃഖാദ്യരിഷ്ടയും സ്വജനകലഹവും ജ്വരപീഡയും വിഷാഗ്നിശസ്ത്രങ്ങളിൽ നിന്നു ഭയവും മനോദുഃഖവും ശത്രുവർദ്ധനയും ആന്ത്രരോഗവും നേത്ര രോഗവും സംഭവിക്കും.

ചൊവ്വയ്ക്ക്‌ മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സുബ്രഹ്മണ്യമന്ത്രജപാർച്ചനകളും വൃഷഭദാനവും ദീപദാനവും ചെയ്കയും വേണം.

മാരുതി (ഹനുമാൻ)

ശനിദശയിലെ ചന്ദ്രന്റെ അപഹാരകാലം

വനിതാഹതിർമ്മരണമേവ നൃണാം
സുഹൃദാം വിപത്തിരപി രോഗഭയം
ജലവാതജം ഭയമതീവ ഭവേ-
ച്ഛശലാഞ്ഛനേ ശനിദശാം വിശതി.

സാരം :-

ശനിദശയിലെ ചന്ദ്രന്റെ അപഹാരകാലം തനിക്കോ ഭാര്യയ്ക്കോ മറ്റു ബന്ധുക്കൾക്കോ മാതാപിതാക്കന്മാർക്കോ മരണമോ മറ്റു വിപത്തുകളോ സംഭവിക്കുകയും കഠിനങ്ങളായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും കഫം, രക്തം, വാതം ഇവയിൽനിന്ന് ഉപദ്രവവും അല്ലെങ്കിൽ വെള്ളവും കാറ്റും നിമിത്തം ഭയവും സംഭവിക്കുകയും ചെയ്യും.

ചന്ദ്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ഗ്രഹശാന്തി, മൃത്യുഞ്ജയജപം, ദുർഗ്ഗാർച്ചനം ഇവ ചെയ്കയും വെളുത്തപശുവിനെ ദാനം ചെയ്കയും വേണം.

ഉപനിഷത്തുകൾ

ചന്ദ്രൻ വൃശ്ചികം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

പൃഥുലനയനവക്ഷാ വൃത്തജംഘോരുജാനുർ-
ജ്ജനകഗുരുവിയുക്തഃ ശൈശവേ വ്യാധിതശ്ച
നരപതികുലപൂജ്യഃ പിംഗലഃ ക്രൂരചേഷ്ടോ
ഝഷകുലിശഖഗാംകഃ ഛന്നപാപോƒളിജാതഃ

സാരം :-

ജനനസമയത്തു ചന്ദ്രൻ വൃശ്ചികം രാശിയിൽ നിന്നാൽ കണ്ണുകൾക്കും മുഖത്തിനും ധാരാളം വലുപ്പമുണ്ടാവുക; തുടകൾ, മുട്ടുകൾ, കണങ്കാലുകൾ എന്നീ ഭാഗങ്ങൾ വൃത്താകൃതിയിലിരിക്കുക; കുട്ടിക്കാലത്തു തന്നെ അമ്മ, അച്ഛൻ, ഗുരുനാഥൻ ഇവരെയൊക്കെ വേർപിരിയേണ്ടിവരികയും, കുട്ടിക്കാലത്ത് ദീനക്കാരനായിരിക്കുകയും (രോഗി) ചെയ്ക; സകല രാജാക്കന്മാരാലും പ്രഭുക്കന്മാരാലും പൂജിയ്ക്കത്തക്ക യോഗ്യനായിരിക്കുക; ദേഹം പിംഗളവർണ്ണമായിരിക്കുക; അടിക്കുക, കൊല്ലുക മുതലായ ഏതു ക്രൂരകർമ്മങ്ങളേയും പ്രവർത്തിയ്ക്കുക; ചന്ദ്രൻ നിൽക്കുന്നത് വൃശ്ചികം രാശിയുടെ പ്രഥമദ്രേക്കാണത്തിലാണെങ്കിൽ മത്സ്യത്തിന്റേയും, മദ്ധ്യദ്രേക്കാണത്തിലാണെങ്കിൽ വജ്രമെന്ന ആയുധത്തിന്റേയും, അന്ത്യദ്രേക്കാണത്തിലാണെങ്കിൽ പക്ഷിയുടേയും ആകൃതിയിലുള്ള രേഖ; ഉള്ളങ്കയ്യ്, കാലടി മുതലായ അവയവത്തിന്മേലുണ്ടായിരിക്കുക; പാപകരമായ പ്രവൃത്തി ചെയ്യുകയും എന്നിട്ട് അതിനെ മറച്ചുവെക്കുകയും ചെയ്ക - ഈ ഫലങ്ങളൊക്കെ അനുഭവപ്പെടുന്നതാകുന്നു.

മന്ഥര

ചന്ദ്രൻ തുലാം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

ദേവബ്രാഹ്മണസാധുപൂജനരതഃ
പ്രാജ്ഞഃ ശുചിഃ സ്ത്രീജിതഃ
പ്രാംശുഃ സൂന്നതനാസികഃ കൃശചല-
ദ്ഗാത്രോƒടനോർത്ഥാന്വിതഃ
ഹീനാംഗഃ ക്രയവിക്രയേഷു കുശലോ
ദേവദ്വിനാമാ സരുഗ്-
ബന്ധൂനാമുപകാരകൃദ്വിരുഷിത-
സ്ത്യക്തശ്ച തൈസ്സപ്തമേ,

സാരം :-

ദേവന്മാരേയും ബ്രാഹ്മണരേയും സജ്ജനങ്ങളേയും പൂജിച്ചു സല്ക്കരിയ്ക്കുവാൻ വളരെ താല്പര്യമുണ്ടാവുക, ഭൂതകാലത്തെ ഓർമ്മവെയ്ക്കുന്നതിലും, വർത്തമാനകാലത്ത് ഉചിതംപോലെ ആലോചിച്ചു പ്രവർത്തിയ്ക്കുന്നതിലും, ഭാവികാലസംഭവത്തെ ഊഹിച്ചു തീർച്ചപ്പെടുത്തുന്നതിലും അതിസാമർത്ഥ്യമുണ്ടാവുക, പരസ്ത്രീ പരധനം മുതലായവയിൽ ആഗ്രഹമില്ലായ്മ, സ്ത്രീജിതത്വം, അസാധാരണമായി ഉയർന്ന ദേഹം, ഭംഗിയിൽ ഉയർന്ന നാസിക എന്നിതുകളുമുണ്ടായിരിയ്ക്കുക, കുറച്ചു കാരണംകൊണ്ടു രോഗം പിടിക്കയും സ്വല്പചികിത്സകൊണ്ടു രോഗം മാറുകയും ചെയ്യുന്നവനാവുക, അല്ലെങ്കിൽ ശരീരം മെലിഞ്ഞും ദുർബ്ബലവുമായിരിയ്ക്കുക, പ്രായേണ സഞ്ചാരശീലനാവുക, ധനവാനും കയ്യ് കാല് മുതലായവയിൽ എന്തെങ്കിലും ഒരംഗമില്ലാത്തവനും ആവുക, കച്ചവടകാര്യത്തിൽ സമർത്ഥനായിരിയ്ക്കുക, ദേവാലയങ്ങളിലെ ജോലികൾ നിമിത്തം സ്വതവേ ഉള്ളതിനു പുറമേ പാട്ടാളി സമുദായം ഇത്യാദി വേറെ ഒരുപേർ കൂടിയുണ്ടാവുക, സ്വതവേ രോഗപ്രകൃതിയായിരിയ്ക്കുക, ബന്ധുക്കൾക്കു ഉപകാരം ചെയ്യുന്നവനാവുക, - എങ്കിലും ബന്ധുക്കൾതന്നെ നിന്ദിച്ചു സംസാരിക്കുകയും ഉപേക്ഷിയ്ക്കുകകൂടിയും ചെയ്യുക - ഇതെല്ലാം ചന്ദ്രൻ തുലാം രാശിയിൽ നിന്നാലത്തെ ഫലങ്ങളാകുന്നു.

മഥുരയും വൃന്ദാവനവും

ശനിദശയിലെ സൂര്യന്റെ അപഹാരകാലം

മരണം തു വാ രിപുഭയം സതതം
ഗുരുവർഗ്ഗരുഗ്ജഠരനേത്രരുജഃ
ധനധാന്യമിത്രവിഹതിശ്ച ഭവേ-
ദ്രവിജായൂരാവിശതി തീവ്രകരേ.

സാരം :-

ശനിദശയിലെ സൂര്യന്റെ അപഹാരകാലം കഠിനമായ ശത്രുഭയവും ഗുരുജനങ്ങൾക്ക്‌ രോഗാദ്യരിഷ്ടയും ബന്ധുനാശവും ധനധാന്യങ്ങൾക്ക് ക്ഷയവും വയറ്റിലും കണ്ണിലും വ്യാധികളും സംഭവിക്കുകയും മരണമോ തത്തുല്യമായ മറ്റു കഷ്ടാരിഷ്ടങ്ങളോ സംഭവിക്കുകയും ഫലമാകുന്നു.

സൂര്യന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സൂര്യനമസ്കാരവും അശ്വദാനവും മൃത്യുഞ്ജയജപവും ചെയ്യണം.

ഭൂമിയിലെ വൈകുണ്ഠം - ഗുരുവായൂർ

ശനിദശയിലെ ശുക്രന്റെ അപഹാരകാലം

സുഹൃദംഗനാതനയസൗഖ്യയുതിഃ
കൃഷിതോയയാനജനിതാർത്ഥചയഃ
ശുഭകീർത്തിരുത്ഭവതി ദേഹഭൃതാം
യമദായഹാരിണി ഭൃഗോസ്തനയേ.

സാരം :-

ശനിദശയിലെ ശുക്രന്റെ അപഹാരകാലം ഭാര്യയും ബന്ധുക്കളും പുത്രന്മാരും സുഖവും ലഭിക്കുകയും കൃഷികാര്യങ്ങൾക്ക് അഭിവൃദ്ധിയും ജലത്തിൽനിന്നും ജലമാർഗ്ഗസഞ്ചാരത്തിൽ നിന്നും അർത്ഥലാഭവും നല്ല കീർത്തിയും മറ്റു ഗുണാനുഭവവും അനുഭവിക്കും.

ശുക്രന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ദുർഗ്ഗാമന്ത്രജപവും വെളുത്ത പശുവിനെയും എരുമയെയും ദാനം ചെയ്കയും വേണം.

ആചാര്യാഹ്വാനം

ചന്ദ്രൻ കന്നി രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

വ്രീളാമന്ഥരചാരുവീക്ഷണഗതിഃ
സ്രസ്താംസബാഹുസ്സുഖീ
ശ്ലക്ഷ്ണസ്സത്യരതഃ കലാസു നിപുണ-
ശ്ശാസ്ത്രാർത്ഥവിദ്ധാർമ്മികഃ
മേധാവീ സുരതപ്രിയഃ പരഗൃഹൈർ-
വ്വിത്തൈശ്ച സംയുജ്ജ്യതേ
കന്യായാം പരദേശഗഃ പ്രിയവചാഃ
കന്യാപ്രജോƒല്പാത്മജഃ

സാരം :-

ജനനസമയത്തു കന്നി രാശിയിൽ ചന്ദ്രൻ നിന്നാൽ; അസാമാന്യമായ ലജ്ജയുള്ളവനും അതുനിമിത്തം മന്ദമായും ഭംഗിയായും ഗമിയ്ക്കുകയും അപ്രകാരം വീക്ഷിയ്ക്കുകയും ചെയ്യുന്നവനും, സൌന്ദര്യലക്ഷണമാകത്തക്കനിലയിൽ കുറഞ്ഞൊന്നു താണ ചുമലുകളോടുകൂടിയവനായും, വേണ്ടുംവണ്ണം സുഖം അനുഭവിയ്ക്കുന്നവനും, ശരീരത്തിനു മാർദ്ദവമുള്ളവനും, സത്യപ്രിയനും കൊട്ട് പാട്ട് ചിത്രമെഴുത്ത് മുതലായ കലാവാദ്യങ്ങളിൽ നിപുണനും, സകല ശാസ്ത്രങ്ങളുടേയും അർത്ഥം അറിയുന്നവനും, ധർമ്മിഷ്ഠനും, ബുദ്ധിയ്ക്കു നല്ല ധാരണാശക്തിയുള്ളവനും, സുരതത്തിങ്കൽ അതിതല്പരനും, അന്യന്റെ ഗൃഹവും ധനവും തന്റേതായി സിദ്ധിയ്ക്കുന്നവനും, ജനിച്ചുവളർന്ന ദിക്കുവിട്ടു അന്യദിക്കിൽ താമസിയ്ക്കേണ്ടിവരുന്നവനും, സന്തോഷം ജനിയ്ക്കത്തക്ക മനോഹരവാക്കുകൾ സംസാരിയ്ക്കുന്നവനും, സ്ത്രീ സന്താനം വർദ്ധിച്ചും പുരുഷസന്താനം നന്നേ കുറഞ്ഞുമിരിയ്ക്കുന്നവനുമാകുന്നതാണ്.

അസൂയ

ചന്ദ്രൻ ചിങ്ങം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

തീക്ഷ്‌ണസ്ഥൂലഹനുർവ്വിശാലവദനഃ
പിംഗേക്ഷണോല്പാത്മജഃ
സ്ത്രീദ്വേഷീ പ്രിയമാംസകാനനനഗഃ
കുപ്യത്യകാര്യേ ചിരം
ക്ഷുത്തൃഷ്ണോദരദന്തമാനസരുജാ
സംപീഡിതസ്ത്യാഗവാൻ
വിക്രാന്തസ്ഥിരധീസ്സുഗർവ്വിതമനാ
മാതുർവ്വിധേയോർക്കഭേ.

സാരം :-

ജനനസമയത്തു ചിങ്ങം രാശിയിൽ ചന്ദ്രൻ നിന്നാൽ ക്ഷമയില്ലാതെയോ ഗുണദോഷങ്ങളെ ചിന്തിയ്ക്കാതേയോ എന്തും പ്രവർത്തിയ്ക്കുക കവിൾത്തടത്തിന്നും ചെവിക്കുറ്റിക്കും മധ്യപ്രദേശമായ ഹനുവിനു (മുഖാവയവവിശേഷം) അസാധാരണമായ പുഷ്ടിയും മുഖത്തിനു പരപ്പുമുണ്ടാവുക, കണ്ണുകൾ ചെമ്പിച്ചിരിയ്ക്കുക, പുത്രന്മാർ കുറഞ്ഞിരിയ്ക്കുക, സ്ത്രീകളിൽ അപ്രീതി - ബ്രഹ്മചര്യം അനുഷ്ഠിയ്ക്കുന്നതിൽ അധികം താല്പര്യമുണ്ടായിരിയ്ക്കുക - മാംസം വനപ്രദേശം പർവ്വതം ഇവകളിൽ താല്പര്യമുണ്ടാവുക, അന്യായം പ്രവർത്തിക്കുന്നവരോട് ദീർഘകാലം വൈരമുണ്ടായിരിയ്ക്കുക, വിശപ്പും ദാഹവും സാധാരണയിൽ കവിഞ്ഞിരിയ്ക്കുക, മിക്കപ്പോഴും ഉദരത്തിനും ദന്തത്തിനും രോഗമുണ്ടാവുക, ഏതു കാലത്തും മനോവ്യഥയുണ്ടാവുക, ദാനശീലനും പരാക്രമിയുമാവുക, തീർച്ചപ്പെടുത്തിയ കാര്യങ്ങളിൽ അതിയായ സ്ഥിരതയും അതിയായ ഗർവ്വും ഉണ്ടാവുക, മാതാവിന്റെ ഇഷ്ടത്തെ നല്ലവണ്ണം അനുസരിയ്ക്കുക; ചന്ദ്രൻ ചിങ്ങം രാശിയിൽ നിന്നാലുണ്ടാകുന്നതായ ഫലങ്ങൾ ഇതെല്ലാമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.