ഒരു യോനി ദിക്കിൽ നിന്നു ഒരു അവയവ യോനിയിൽ സ്പർശിച്ചാൽ ഉള്ള ഫലം

പ്രാഗാദിദിക്ഷു മൂർധാദിഷ്വംഗേഷ്വഷ്ടസു ച സ്ഥിതാഃ
ധ്വജാദ്യാസ്തൽസ്ഥിതിസ്പർശഫലമപ്യഥ കഥ്യതേ.

സാരം :-

കിഴക്കു മുതലായ 8 ദിക്കുകളിലും മൂർദ്ധ്വാവു മുതലായ 8 അവയങ്ങളിലും ധ്വജം, ധൂമം മുതലായ 8 യോനികൾ സ്ഥിതിചെയ്യുന്നുണ്ട്. ഒരു യോനി ദിക്കിൽ നിന്നു ഒരു അവയവ യോനിയിൽ സ്പർശിച്ചാൽ ഉള്ള ഫലം ക്രമേണ പറയുവാൻ പോകുന്നു.

*********************


ധ്വജോ ധൂമശ്ച സിംഹശ്ച സാരമേയോ വൃഷഃ ഖരഃ
ദന്തീ കാകഃ ക്രമാദേതേ ദിശാസ്വൈന്ദ്ര്യാദിഷു സ്ഥിതാഃ.

സാരം :-

ധ്വജം, ധൂമം മുതലായ യോനികൾ ക്രമേണ കിഴക്കു അഗ്നികൊണ്, തെക്കു നിര്യതികോണ്, പടിഞ്ഞാറു വായുകോണ്, വടക്കു ഈശകോണ് ഈ ദിക്കുകളിൽ സ്ഥിതിചെയ്യുന്നു. ഇതുകൊണ്ടു നാലു ദിക്കുകളിൽ ധ്വജം സിംഹം വൃക്ഷം ഗജം ഇങ്ങനെയുള്ള ശുഭയോനികളും അഗ്നിദിക്കുകളിൽ മുതലായ 4 കോണുകളിൽ ക്രമേണ ധൂമം സാരമേയം (ശ്വാവ്) ഖരം (കഴുത) കാകൻ ഈ 4 അനിഷ്ടയോനികളുമാണ് സ്ഥിതിചെയ്യുന്നതെന്നു ഗ്രാഹ്യമാകുന്നു.

പൂരം നക്ഷത്രവും പ്ലാശും (ചമത)



" കാട്ടിലെ തീവെട്ടം" (Flame of  the Forest) എന്നാണ് പ്ലാശ് അഥവാ ചമത അറിയപ്പെടുന്നത്. വളരെ പ്രകാശമാനമായ പൂക്കൾ അഗ്നി ജ്വാലയെ ഓർമിപ്പിക്കുന്നു. പലാശപുഷ്പം എന്നും രക്തപുഷ്പമെന്നുമൊക്കെ ഈ പൂക്കൾ അറിയപ്പെടുന്നു.

"പ്രിയവാഗ്‌ ദാതാ നിപുണോ
ബഹുവ്യയാർത്തോ വിധേയഭൃത്യശ്ച
തേജസ്വീ നൃപതിഹിതോ
രണഭീരുർ ജായതേ ച ഫല്ഗുന്ന്യാം"

പൂരം നക്ഷത്രത്തിൽ ജനിക്കുന്നവൻ ഇഷ്ടപ്പെടുന്ന സംസാരശൈലിയുള്ളവനും ഔദാര്യവും സാമർഥ്യവും ഉള്ളവനും ഏറ്റവും വ്യയാധിക്യത്താൽ പീഡിതനായും ഭൃത്യസ്വാധീനമുള്ളവനായും തേജസ്വിയായും രാജാവിന് ഇഷ്ടമുള്ളവനായും യുദ്ധത്തിൽ ഭയമുള്ളവനായും ഭവിക്കും.

സ്വഭാവത്തിൽ ഒരുതരം രാജസ സ്വഭാവമുള്ളവരായി പൂരംകാരെ പൊതുവായി പറയാം. എല്ലായിടത്തും തിളങ്ങിനിൽക്കുക എന്ന ഒരു സ്വഭാവം ഇവർക്കുണ്ട്. കാട്ടിലെ ചമത എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന മരമാണ്. പൂരം നക്ഷത്രക്കാരും പൊതുവായി മേൽ സ്വഭാവഗതിക്കാരാണ്. അവരെ അവഗണിക്കാനാവില്ല.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ "പ്രിയവാക് ദാതാ ദ തിമാ നടനോ നൃപസേവകോ ഭാഗ്യേ" എന്ന് പൂരം നക്ഷത്രത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.

ജ്വലിച്ച് നിൽക്കുന്ന വ്യക്തിത്വത്തിനുടമകളാണ് പൂരക്കാർ. വശ്യസൗന്ദര്യവും ഇവരുടെ അനുഗ്രഹമാണ്. നാനാദിശകളിലുള്ള സാമാന്യസ്വഭാവം കൊണ്ട് എല്ലാ കാര്യത്തിലും ഗണനീയമായാലും അർഹിക്കുന്ന വിജയം പലപ്പോഴും പ്രാപിച്ചുവെന്നും വരില്ല. സൗന്ദര്യവും സാമർഥ്യവും പൂരം നക്ഷത്രക്കാരുടെ ഗുണങ്ങളാണ്. പൗരുഷവും ആജ്ഞാശക്തിയും ഒപ്പം സ്ത്രൈണഗുണങ്ങളും ഈ നക്ഷത്രക്കാർക്കുണ്ട്. ചിങ്ങക്കൂറുകാരാണ് പൂരം നക്ഷത്രക്കാർ. നേതൃത്വഗുണം, ന്യായപക്ഷം, ശരീരസുഖം, അഭിമാനം ഇവയുണ്ടാകും. ഒരു പരിധിയിൽ കൂടുതൽ മറ്റുള്ളവരെ കീഴ്പ്പെട്ട് ജീവിക്കുന്ന സ്വഭാവമില്ല. അമിതമായ ആഡംബരഭ്രമം, വശ്യത ഇതെല്ലാം ഈ നക്ഷത്രക്കാരുടെ പൊതുവായ പ്രത്യേകതകളാണ്.

(ബ്യൂട്ടിയ മോനോസ്‌പേർമ (ലാം) ടോബ്, ബ്യൂട്ടിയ ഫ്രോൺഡോസ കൊയിനിഗ്, കുടുംബം :- ഫാബേസി.)

സംസ്കൃതം :- പലാശ, കിൻശൂക, പണ്ണം, രക്തപുഷ്പകം, ക്ഷാരശ്രേഷ്ഠം, ബ്രഹ്മവൃക്ഷ

ഹിന്ദി :- പലാസ്
ബംഗാളി :- പലാശ്
ഗുജറാത്തി :- ഖഖാരോ
തമിഴ് :- മുർക്കംപൂ, പലാശം.
കന്നഡ :- മുതങ്ങ്
തെലുങ്ക് :- പലഡുലു, പലാസമു.

പത്ത് പന്ത്രണ്ട് മീറ്ററിലധികം പൊക്കം വെക്കാത്ത ചെറിയ മരം. വടക്കുപടിഞ്ഞാറൻ മരുഭൂമിയിലൊഴികെ ഇന്ത്യയിൽ എല്ലായിടത്തും കണ്ടുവരുന്നു. ആയിരം മീറ്ററിൽ കൂടുതൽ ഉയരമുള്ള മലകളിൽ ഉണ്ടാവുകയില്ല. ഇതിന്റെ പ്രധാന തടി വളഞ്ഞുപുളഞ്ഞ് ശാഖോപശാഖകളോടു കൂടിയതാണ്. തൊലി വിള്ളലുകളോടുകൂടിയതും ചാരനിറത്തോട് കൂടിയതുമാണ്. ഇലകൾ ത്രിപതകങ്ങളാണ്. സാധാരണയായി ഇലയില്ലാത്ത ശിഖിരങ്ങളിൽ പൂക്കുല പ്രത്യക്ഷപ്പെടുന്നു. പുഷ്പങ്ങൾക്ക് ഓറഞ്ചോ ചുവപ്പോ നിറമാണ്. തണൽ ഇഷ്ടപ്പെടുന്ന പ്രകൃതമല്ലെങ്കിലും തണലിലും വളരും. വരൾച്ചയും തണുപ്പും സഹിക്കും. നന്നായി കോപിസ് ചെയ്യും. മൂലപ്രസാരകങ്ങളുണ്ടാകും. തരിശ്ഭൂമികൾക്കും ചതുപ്പ്നിലങ്ങൾക്കും പറ്റിയ ഇനമാണ്. പ്ലാശ് ലാക് പ്രാണികളെ വളർത്താൻ പറ്റിയ മരമാണ്.

തടി അത്ര നല്ലതല്ല. വെള്ളത്തിൽ കേടുകൂടാതെ കിടക്കുന്നതുകൊണ്ട് നെല്ലിപ്പലകയായി ഉപയോഗിക്കാം. വിറക് ബ്രാഹ്മണഹോമങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ഇല നല്ല കന്നുകാലിതീറ്റയാണ്. ആഹാരം വിളമ്പാനും സാധനങ്ങൾ പൊതിയാനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

പ്ലാശിന്റെ തൊലിയിൽ നിന്ന് കിട്ടുന്ന ചുവന്ന പശയാണ് ബ്യൂട്ടിയഗം അഥവാ ബംഗാൾ കൈനോ. ഇത് സ്വേദനം ചെയ്‌താൽ പൈറോകാറ്റച്ചിൻ കിട്ടും. ഇത് അതിസാരത്തിന് സ്തംഭനൗഷധമായി ഉപയോഗിച്ചിൻ കിട്ടും. ഇത് അതിസാരത്തിന് സ്തംഭനൗഷധമായി ഉപയോഗിക്കുന്നു. പ്ലാശിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉഷ്‌ണപ്പുണ്ണ് കഴുകാൻ നല്ലതാണ്.  തൊലിയുടെ നീര് നെയ്യൊഴിച്ച് കാച്ചി തേൻ ചേർത്ത് സേവിച്ചാൽ രക്തപിത്തം ശമിക്കും. കറയിൽ ക്ഷാരമുണ്ട്. യവം, ഉഴുന്ന്, എള്ള്, പ്ലാശ് ഇവയുടെ ക്ഷാരത്തിൽ വാഴക്കിഴങ്ങ്, കള്ളിക്കിഴങ്ങ് ഇവ പൊടിച്ച് ചേർത്ത്, തേച്ചാൽ സ്വർണ്ണത്തിനു വെള്ളിക്കും മാർദവം ഉണ്ടാകുമെന്ന് അർത്ഥശാസ്ത്രം. കായിലും തൊലിയിലും ഗാലിക്‌ അമ്ലം 5% വരെയുണ്ട്. വിത്തിൽ 18% എണ്ണയും 19% ജലലേയ ആൽബുമിനോയ്ഡും പലാസോനിൻ എന്ന തതത്ത്വവും, ചെറിയ തോതിൽ റെസിനും അടങ്ങിയിരിക്കുന്നു. പ്ലാശിന്റെ കുരു അരച്ചെടുത്ത കൽക്കം 6 ഗ്രാം ഒരു ഗ്ലാസ്സ് മോരിൽ കലക്കി 3 ദിവസം തുടർച്ചയായി രാവിലെയും വൈകിട്ടും കുടിച്ചാൽ ഉദരകൃമി നശിക്കും. വിത്തുപൊടിച്ച് നാരങ്ങാനീര് ചേർത്ത് ചൊറിച്ചിലുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനം കിട്ടും. വിത്തെണ്ണ തേച്ചാൽ ലിംഗവളർച്ചയും ഉദ്ധാരണവും കൂടുമെന്നും പറയുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.