എട്ടു ഞായറാഴ്ച ദിവസം ഇടവിടാതെ ഇടതുഭാഗത്തുകൂടി വായു സഞ്ചരിക്കയാണെങ്കിൽ

വായുർഭാനുദിനാഷ്ടകേ യദി ചരേദ്വാമേ ഗുരോഃ പഞ്ചതാ
വ്യാധിർവാ സുമഹാംസ്തഥൈവ ഹിമഗോർവാരാഷ്ടകേ ദക്ഷിണേ
പുത്രാപൽ ക്ഷിതിജസ്യ ബന്ധനമരേർവാമേ വിദോ ദക്ഷിണേ
മൃത്യുഃ സ്വസ്യ നിരന്തരം സുരഗുരോർമൃത്യുർഗുരോഃ സംഭവേൽ.

സാരം :- 

എട്ടു ഞായറാഴ്ച ദിവസം ഇടവിടാതെ ഇടതുഭാഗത്തുകൂടി വായു സഞ്ചരിക്കയാണെങ്കിൽ അച്ഛൻ അമ്മാവൻ മുതലായ ഗുരുജനങ്ങൾക്കു മരണമോ വല്ല മഹാരോഗങ്ങളോ ഉണ്ടാകും.

എട്ടു തിങ്കളാഴ്ച ഇടവിടാതെ വലത്തുഭാഗംകൂടി വായു സഞ്ചരിക്കയാണെങ്കിൽ പുത്രനു രോഗദുരിതം മുതലായ ആപത്തു വരുമെന്നറിയണം.

എട്ടു ചൊവ്വാഴ്ച മുടങ്ങാതെ ഇടതുഭാഗത്തുകൂടി വായുസഞ്ചാരമുണ്ടായാൽ ശതുക്കൾ നിമിത്തം ജയിലിൽ ഇരിപ്പാനിടവരുമെന്നറിയണം.

എട്ടു ബുധനാഴ്ച ഇടവിടാതെ  വായു വലതുഭാഗമായി സഞ്ചരിച്ചാൽ തനിക്കു മരണം ഭവിക്കും.

എട്ടു വ്യാഴാഴ്ച വായു വലതുഭാഗംകൂടി മുടങ്ങാതെ സഞ്ചരിച്ചാൽ തന്റെ  ആചാര്യന് മരണം സംഭവിക്കും.


ശുക്രസ്യാവനിഹേതുർധനക്ഷയോ ദക്ഷിണേ ശനേർവാമേ
യദി ചരതി മാതരിശ്വാ ഭാര്യാനാശോ നിവാസനാശോ വാ.

സാരം :- 

എട്ടു വെള്ളിയാഴ്ച ഇടവിടാതെ വായുവിന്റെ ഗതി വലതുഭാഗം കൂടിയാണെങ്കിൽ ഭൂമി നിമിത്തം ദ്രവ്യനാശം സംഭവിക്കും.

എട്ടു ശനിയാഴ്ച ഇടതുവശമായി വായു സഞ്ചരിക്കയാണെങ്കിൽ ഭാര്യാനാശം സംഭവിക്കും. അല്ലെങ്കിൽ വാസഭവനത്തിനു നാശം സംഭവിക്കും.

മേൽപ്പറഞ്ഞ രണ്ടു ശ്ലോകംകൊണ്ട് പറയപ്പെട്ടതു തന്നേമാത്രം (ജ്യോതിഷക്കാരനെ) സംബന്ധിക്കുന്നതാണ്. അല്ലാതെ എട്ടുദിവസത്തെ തൽക്കാല ശ്വാസപരീക്ഷണം ചെയ്ത് പൃച്ഛകന്റെ ഗുണദോഷഫലം പറയുക എന്നുള്ളത് സംഭവ്യമല്ലല്ലോ.

ആഴ്ച ക്രമം അനുസരിച്ചു വായു വിപരീതഗതിയായി വന്നാലുള്ള ഫലഭേദങ്ങൾ

ശ്വാസസ്യ പ്രതികൂലതാ യദി ദിനേ ഭാനോർവപുർവേദനാ
ശീതാംശോഃ കലഹഃ കുജസ്യ മരണം ദൂരപ്രയാണം വിദഃ
രാജ്യാപദ്ധിഷണസ്യ ശുക്രദിവസേന കാര്യസ്യ കസ്യാപി നോ
സിദ്ധിർമന്ദദിനേ *സ്വവീര്യകൃഷിനാശേളാവിവാദാദയഃ.

സാരം :-

ഞായറാഴ്ച വായു വിപരീതഗതിയായി വന്നാൽ ശരീരത്തിനു വേദനയുണ്ടാകും.

തിങ്കളാഴ്ച വായു വിപരീതഗതിയായി വന്നാൽ കലഹവും, 

ചൊവ്വാഴ്ച വായു വിപരീതഗതിയായി വന്നാൽ മരണവും,

ബുധനാഴ്ച വായു വിപരീതഗതിയായി വന്നാൽ അന്യദേശസഞ്ചാരവും,

വ്യാഴാഴ്ച വായു വിപരീതഗതിയായി വന്നാൽ രാജ്യത്തിൽ ആപത്തും,

വെള്ളിയാഴ്ച വായു വിപരീതഗതിയായി വന്നാൽ സകല കാര്യങ്ങൾക്കും വിഘ്നവും,

ശനിയാഴ്ച വായു വിപരീതഗതിയായി വന്നാൽ കൃഷ് നഷ്ടം മുതലായ സ്വന്തകാര്യങ്ങൾക്കു നാശവും ഫലമാകുന്നു.

ശ്വാസഗതിയുടെ ഗുണദോഷഫലങ്ങൾ നിർണ്ണയിക്കേണ്ടത് ആഴ്ചകളേയും പൃഥ്വി മുതലായ ഭൂതവിശേഷങ്ങളേയും പക്ഷഭേദത്തേയും മറ്റും ആശ്രയിച്ചു വേണ്ടതാണ്. ഒരു വിധത്തിൽ ദോഷവും മറ്റൊരു വിധത്തിൽ ഗുണവുമായി കണ്ടാൽ ദോഷഗുണങ്ങൾ സാമാനമായും ഏതൊന്നിന് ആധിക്യമുണ്ടോ അവ അനുഭവയോഗ്യങ്ങളായും വിചാരിച്ചുകൊള്ളണം.

തൽക്കാല ശ്വാസംകൊണ്ടു പ്രഷ്ടാവിന്റെ നിയതഫലങ്ങളും പ്രാതഃ ശ്വാസംകൊണ്ട് ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) അന്നത്തെ ഫലങ്ങളുമാണ് ചിന്തിക്കേണ്ടത്

സർവേഷാമപി വാസരേഷു പവനേƒഭീഷ്ടേ വപുഃസ്വസ്ഥതാ
ലാഭോർത്ഥസ്യ ച മൃഷ്ടഭോജനമിതീഷ്ടാനാം ഭവോƒഥാന്യഥാ
ശ്വാസശ്ചേദഹിതോ ന മൃഷ്ടമശനം നാർത്ഥാഗമോ വിഗ്രഹഃ
സർവൈർന്നോ ശയനം സുഖേന ച സുഖം വിണ്മോക്ഷണാദിഷ്വപി.

സാരം :-

പാപവാരത്തിലും ശുഭവാരത്തിലും ശ്വാസഗതിക്കു ചില ഭേദങ്ങൾ വിധിച്ചിട്ടുണ്ടല്ലോ. അവരവരുടെ വാരങ്ങളിൽ അവരവർക്കു വിധിക്കപ്പെട്ട രീതിയിൽ ശ്വാസസഞ്ചാരമുണ്ടായാൽ ശരീരസുഖം ദ്രവ്യലാഭം ഭക്ഷണസുഖം മുതലായ ഇഷ്ടകാര്യങ്ങൾ സിദ്ധിക്കുന്നതാണ്. അനിഷ്ടങ്ങൾ അനുഭവിക്കുന്നതല്ല. ശ്വാസം വിപരീതമായി സഞ്ചരിച്ചാൽ അന്ന് ഭക്ഷണസൗഖ്യം, ശയനം മലവിസർജ്ജനം മുതലായവയ്ക്ക് ഒരിക്കലും സുഖമുണ്ടാകുന്നതല്ല എല്ലാവരോടും കലഹത്തിനിടവരികയും ചെയ്യും. തൽക്കാല ശ്വാസംകൊണ്ടു പ്രഷ്ടാവിന്റെ നിയതഫലങ്ങളും പ്രാതഃ ശ്വാസംകൊണ്ട് ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) അന്നത്തെ ഫലങ്ങളുമാണ് ചിന്തിക്കേണ്ടത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.