ഭൂമിക്കുള്ള ശുഭാശുഭലക്ഷണങ്ങള്‍ എന്തെല്ലാം?

  ഭൂമി കുഴിക്കുമ്പോള്‍ ലഭിക്കുന്ന വസ്തുക്കളെ അടിസ്ഥാനപ്പെടുത്തിയും ഭൂമിയുടെ ഗുണദോഷങ്ങള്‍ വിധിക്കാറുണ്ട്.

  ഭൂമിക്ക് അശുഭലക്ഷണങ്ങളുള്ളതോടൊപ്പം ചില ശുഭലക്ഷണങ്ങളുണ്ട്‌. ഖനനം ചെയ്യുമ്പോള്‍ ആമയുടെ തോട്, ശംഖ്, മുത്തുചിപ്പിയുടെ തോട്, പശുവിന്റെ കൊമ്പ് എന്നിവ ലഭിക്കുന്നത് ശുഭലക്ഷണങ്ങളും കല്ല്‌, ഇഷ്ടികക്കഷ്ണം എന്നിവ കാണുന്നത് ഐശ്വര്യദായകവുമാണ്. ചെമ്പുതകിട് കുഴിക്കുമ്പോള്‍ ലഭിക്കുന്നത് സമ്പദ്സമൃദ്ധി കീര്‍ത്തി എന്നിവയ്ക്കും നാണയങ്ങള്‍ കുഴിക്കുമ്പോള്‍ ലഭിക്കുന്നത് പ്രസാദാത്മക അനുഭവങ്ങള്‍ക്കും കാരണമാകും. 

  എന്നാല്‍ കുഴിക്കുമ്പോള്‍ പാമ്പ്, ചിതല്‍പ്പുറ്റ്, മുട്ട എന്നിവ കാണുന്ന ഭൂമിയില്‍ താമസിക്കുന്നതുമൂലം പല ദുര്യോഗങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. കീറിയ തുണിക്കഷ്ണങ്ങള്‍ കണ്ടാല്‍ മാനസിക സംഘര്‍ഷമാകും ഫലം.

ശുക്രന്റെ ചാരഫലം


ശുക്രന്റെ ചാരഫലം

  ശുക്രന്‍ ജന്മത്തില്‍ നില്‍ക്കുമ്പോള്‍ മൃഷ്ടാന്നലാഭവും, ഭാര്യാസുഖവും, സൗരഭ്യദ്രവ്യങ്ങളെക്കൊണ്ടും ശയനസുഖംകൊണ്ടും വിശേഷവസ്ത്രാഭരണാദികളെക്കൊണ്ടുമുള്ള സുഖാനുഭവങ്ങളും ഫലം.

  ശുക്രന്‍ രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ ധനധാന്യസമൃദ്ധിയും, പുഷ്പങ്ങള്‍ രത്നങ്ങള്‍ മുതലായ അലങ്കാരങ്ങളോടും കൂടി രാജബഹുമാനം ലഭിച്ച് യഥേഷ്ടം സുഖമനുഭവിക്കുക ഫലം.

  ശുക്രന്‍ മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ ആജ്ഞാസിദ്ധിയും ദ്രവ്യലാഭവും, സ്ഥാനാന്തരത്തില്‍ നിന്ന് ബഹുമാനലബ്ധിയും, വസ്ത്രലാഭവും, ശത്രുനാശവും ഫലം.

  ശുക്രന്‍ നാലാമെടത്ത് നില്‍ക്കുമ്പോള്‍ ബന്ധുജനസഹവാസവും, അധികാരശക്തികളുണ്ടാകുകയും ഫലം.

  ശുക്രന്‍ അഞ്ചാമെടത്ത് നില്‍കുമ്പോള്‍ ധനലാഭവും പുത്രലാഭവും, ബന്ധുസൌഖ്യവും, ഗുരുജനസന്തോഷവും ഫലം.

  ശുക്രന്‍ ആറാമെടത്ത് നില്‍ക്കുമ്പോള്‍ ശത്രുക്കളില്‍ നിന്ന് ഉപദ്രവവും രോഗാരിഷ്ടതകളും ഫലം.

  ശുക്രന്‍ ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ സ്ത്രീകള്‍ നിമിത്തമായുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുക ഫലം.

  ശുക്രന്‍ എട്ടാമെടത്ത് നില്‍ക്കുമ്പോള്‍ ഗൃഹത്തിലേക്ക് വേണ്ടുന്ന ഉപകരണങ്ങളും, സ്ത്രീകളും, രത്നങ്ങളും നിമിത്തമുള്ള സുഖാനുഭവവും ഫലം.

  ശുക്രന്‍ ഒന്‍പതാമെടത്ത് നില്‍ക്കുമ്പോള്‍ ധനലാഭവും, ധര്‍മ്മകാര്യസിദ്ധിയും, സ്ത്രീസുഖവും, സൌഖ്യവും ഫലം.

  ശുക്രന്‍ പത്താമെടത്ത് നില്‍ക്കുമ്പോള്‍ കലഹവും, അപമാനവും ഫലം.

  ശുക്രന്‍ പതിനൊന്നാമെടത്ത് നില്‍ക്കുമ്പോള്‍ മൃഷ്ടാന്നലാഭവും, സുഗന്ധദ്രവ്യസമൃദ്ധിയും, ബന്ധുലാഭവും ഫലം.

  ശുക്രന്‍ പന്ത്രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ വിവിധ ദ്രവ്യലാഭവും വസ്ത്രാദിസമൃദ്ധിയും ഫലം.

ശനിയുടെ ചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗണപതിക്ക്‌ വയ്ക്കുക എന്നുപറഞ്ഞാല്‍ എന്താണ്?

  ഏത് കാര്യങ്ങള്‍ തുടങ്ങിയാലും ഗണപതിയ്ക്ക് വയ്ക്കുന്ന പതിവുണ്ട്. ആദ്യം ഗണപതിയെ പൂജിച്ചതിന് ശേഷമേ ഏത് കാര്യവും തുടങ്ങാവു എന്നതാണ് ഈ പൂജയ്ക്കടിസ്ഥാനം. ഗണപതിപൂജ നടത്താത്തത് കാരണം ബ്രഹ്മാവിന്റെ യാഗം മുടങ്ങിയ കഥയുണ്ട്. നാളികേരം, അട, അവല്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, പഴം, കരിമ്പ്‌ മുതലായവ ഒരു തൂശനിലയില്‍ വച്ചതിനുശേഷം നിറനാഴി നിറയെ നെല്ലോ അരിയോ ഇട്ട് വിളക്കിന്റെ മുന്നില്‍ വയ്ക്കുന്നു. ചന്ദനം, ഭസ്മം മുതായവ ഉണ്ടായിരിക്കണം. ചന്ദനത്തിരി കത്തിച്ചുവയ്ക്കണം. ഗണപതിയെ മനസ്സില്‍ ധ്യാനിച്ച്‌ പൂവ് അര്‍പ്പിച്ച് കര്‍പ്പൂരം കത്തിക്കുന്നു.

ഭൂമിയുടെ ജാതി നിര്‍ണ്ണയിക്കുന്നത് എങ്ങനെ?

  തുല്യമായ വീതിയും നീളവും ഉള്ളതും കുശപ്പുല്ലുള്ളതുമായ ഭൂമി വിപ്ര (ബ്രാഹ്മണ) വിഭാഗത്തില്‍പ്പെടുന്നു. മണ്ണിന് വെളുത്ത നിറവുമായിരിക്കും. 

  ആറ്റുദര്‍ഭ, വീതിയില്‍ എട്ടിലൊന്നു കൂടി നീളം, ചുവപ്പ് നിറം, രക്തത്തിന്റെ ഗന്ധം, ചവര്‍പ്പുരസം എന്നിവയുള്ള ഭൂമി ക്ഷത്രീയജാതിയില്‍പ്പെട്ടതാണ്. 

  കറുക, വീതിയില്‍ ആറിലൊരുഭാഗം കൂടുതല്‍ നീളം, ചോറിന്റെ മണം, കയ്പുരസം, മഞ്ഞനിറം എന്നിവയോടുകൂടിയ ഭൂമി വൈശ്യ ജാതിയാണ്. 

   അമപ്പുല്ലും, വീതിയില്‍ നാലിലൊന്ന് കൂടുതല്‍ നീളവും കറുപ്പ് നിറവും മദ്യത്തിന്റെ ഗന്ധവും എരിവുരസവുമുള്ള ഭൂമി ശൂദ്രജാതിയില്‍പ്പെട്ടതാണ്.

  ആത്മീയമായ അഭ്യുന്നതിക്ക് നല്ലതാണ് വിപ്രജാതിയില്‍പ്പെട്ട ഭൂമിയില്‍ വസിക്കുന്നത്. ക്ഷേത്രീയജാതിയില്‍പ്പെട്ട ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് അധികാരം, ഗാംഭീര്യം എന്നിവ ഉണ്ടാകും. വൈശ്യജാതിയില്‍പ്പെട്ട ഭൂമിയില്‍ വസിച്ചാല്‍ ഭൂമിയുടെ വിസ്താര വര്‍ദ്ധനവ്‌, അഭിവൃദ്ധി എന്നിവ ഉണ്ടാകും. ശൂദ്ര ജാതിയില്‍പ്പെട്ട സ്ഥലത്ത് താമസിക്കുന്നത് കലഹം, അടികലശല്‍ എന്നിവയ്ക്ക് കാരണമാകാമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. 

  ആകൃതി, ഖനനം ചെയ്യുമ്പോള്‍ ലഭിക്കുന്ന വസ്തുക്കള്‍ എന്നിവയെ അടിസ്ഥാനമാക്കി ചില ഭൂമികളെ അധമഭൂമികളാക്കി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. 

   വൃത്താകൃതി, അര്‍ദ്ധചന്ദ്രാകൃതി, ശൂലാകൃതി, മുറത്തിന്റെ ആകൃതി എന്നിവയുള്ളതും മൂന്ന്, അഞ്ച്, ആറ് എന്നീ കോണുകളോടുകൂടിയതും, ആന, ആമ, മത്സ്യം എന്നിവയുടെ മുതുകുപോലെയുള്ളതും പശുവിന്റെ മുഖംപോലെയുള്ളതുമായ ഭൂമി അധമഭൂമിയാണ്.

  ആദ്യമായി കുഴിച്ചുനോക്കുമ്പോള്‍ ചാരം, കരിക്കട്ട, ഉമി, അസ്ഥി, തലമുടി, ചിതല്‍പ്പുറ്റ് എന്നീ വസ്തുക്കള്‍ കാണുന്നതും നടുഭാഗം കുഴിഞ്ഞിരിക്കുന്നതും ഉള്ളില്‍ പോത്തുള്ളതും ദുര്‍ഗന്ധമുള്ളതും കോണുതിരിയുന്നതുമായ ഭൂമിയും നിന്ദ്യമാണ്. അധമഭൂമികളെ സംസ്കരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്നുണ്ട്‌.

വ്യാഴത്തിന്റെ ചാരഫലം


വ്യാഴത്തിന്റെ ചാരഫലം

 വ്യാഴം ജന്മത്തില്‍ നില്‍ക്കുമ്പോള്‍ ദ്രവ്യനാശവും സ്ഥാനഭ്രംശവും, കലഹവും ബുദ്ധിമാന്ദ്യവും ഫലം.

  വ്യാഴം രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ ദ്രവ്യലാഭവും ശത്രുനാശവും, സ്ത്രീസുഖവും ഫലം.

  വ്യാഴം മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ സ്ഥാനഭ്രംശവും, കാര്യവിനാശവും ഫലം.

  വ്യാഴം നാലാമെടത്ത് നില്‍ക്കുമ്പോള്‍ ബന്ധുദുഃഖങ്ങളും ഒരേടത്തും സുഖമില്ലായ്മയും ഫലം.

  വ്യാഴം അഞ്ചാമെടത്ത് നില്‍ക്കുമ്പോള്‍ നാല്‍ക്കാലി ലാഭവും, പുത്രലാഭവും, ധനലാഭവും, സ്ത്രീലാഭവും, വസ്ത്രലാഭവും, ഗൃഹലാഭവും ഫലം.

 വ്യാഴം ആറാമെടത്ത് നില്‍ക്കുമ്പോള്‍ എല്ലാ സുഖസാധനങ്ങളും ഉണ്ടായാലും അനുഭവിക്കാനിടമില്ലായ്മയാണ് ഫലം.

  വ്യാഴം ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിക്കുകയും, വാക് സാമര്‍ത്ഥ്യം പ്രകടിപ്പിക്കുകയും, കാര്യസിദ്ധിയും, ദ്രവ്യലാഭവും, കളത്രസുഖവും ഫലം.

  വ്യാഴം എട്ടാമെടത്ത് നില്‍ക്കുമ്പോള്‍ കഠിനദുഃഖങ്ങളും, വ്യാധികളും, ബന്ധനവും, എപ്പോഴും മാര്‍ഗ്ഗസഞ്ചാരവും ഫലം.

  വ്യാഴം ഒന്‍പതാമെടത്ത് നില്‍ക്കുമ്പോള്‍ ധനലാഭവും, ഭാര്യാസുഖവും, പുത്രസൗഖ്യവും, കാര്യങ്ങള്‍ സാധിക്കുകയും ആജ്ഞാസിദ്ധിയും, സാമര്‍ത്ഥ്യം  ഫലം.

  വ്യാഴം പത്താമെടത്ത് നില്‍ക്കുമ്പോള്‍ സ്ഥാനഭ്രംശവും, ദ്രവ്യനാശവും, കര്‍മ്മവൈകല്യവും ഫലം.

  വ്യാഴം പതിനൊന്നാമെടത്ത് നില്‍ക്കുമ്പോള്‍ ഇഷ്ടകാര്യലാഭവും, സ്ഥാനാന്തരപ്രാപ്തിയും ഫലം.

  വ്യാഴം പന്ത്രണ്ടാമെടത്ത്  നില്‍ക്കുമ്പോള്‍ വഴിനടക്കല്‍ കൊണ്ടുള്ള വൈഷമ്യങ്ങളും, കഠിനമായ ദുഃഖങ്ങളും ഉണ്ടാവുകയും ഫലം.

ശുക്രന്റെ ചാരഫലം എന്ന പോസ്റ്റ്‌  തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ബുധന്റെ ചാരഫലം


ബുധന്റെ ചാരഫലം

  ബുധന്‍ ജന്മത്തില്‍ നില്‍ക്കുമ്പോള്‍ തന്റെ ബന്ധുക്കളോടുള്ള കലഹവും, വക്കിലുള്ള ദോഷം നിമിത്തം രാജാവിന്റെ ദ്രവ്യത്തെ അപഹരിക്കുകയും സഞ്ചാരവും ഫലം.

  ബുധന്‍ രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ ധനസമൃദ്ധിയും വാക്കിനു ശോഭയും ഫലം.

  ബുധന്‍ മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ രാജഭയവും ശത്രുഭയവും ഫലം.

  ബുധന്‍ നാലാമെടത്ത് നില്‍ക്കുമ്പോള്‍ ധനലാഭവും ബന്ധുക്കള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയും ഫലം.

  ബുധന്‍ അഞ്ചാമെടത്ത് നില്‍ക്കുമ്പോള്‍ ഭാര്യയോടും പുത്രന്മാരോടും കലഹം ഫലം.

  ബുധന്‍ ആറാമെടത്ത് നില്‍ക്കുമ്പോള്‍ കാര്യജയവും, സൗഭാഗ്യവും, സ്ഥാനത്തിനു ഉന്നതിയും ഫലം.

  ബുധന്‍ ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ കലഹം ഫലം.

  ബുധന്‍ എട്ടാമെടത്ത് നില്‍ക്കുമ്പോള്‍ കാര്യജയവും, പുത്രസൗഖ്യവും, വജ്രലാഭാവും, ധനപുഷ്ടിയും, മനഃസന്തോഷവും നൈപുണ്യവും ഫലം.

  ബുധന്‍ ഒന്‍പതാമെടത്ത് നില്‍ക്കുമ്പോള്‍ വാതരോഗം ഫലം.

  ബുധന്‍ പത്താമെടത്ത് നില്‍ക്കുമ്പോള്‍ ശത്രുനാശവും, ധനലാഭവും, കളത്രസുഖവും ഫലം.

  ബുധന്‍ പതിനൊന്നാമെടത്ത് നില്‍ക്കുമ്പോള്‍ വാക്ക് മാധുര്യവും, ബഹുധനലാഭവും, സൗഖ്യവും, കാര്യജയവും,  മനഃസന്തോഷവും, ഭാര്യാപുത്രസുഖവും, ബന്ധുക്കളുടെ സഹായവും ഫലം.

  ബുധന്‍ പന്ത്രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ ശത്രുക്കളെ കൊണ്ടും രോഗങ്ങളെകൊണ്ടുമുള്ള പീഡകള്‍ ഫലം.

വ്യാഴത്തിന്റെ ചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ആവണപ്പലകയില്‍ പൂജയ്ക്കിരിക്കേണ്ടതിന്റെ ആവശ്യമെന്ത്?

  ധ്യാനത്തിനും പൂജയ്ക്കുമൊക്കെ സാധകന്‍ ഇരിക്കേണ്ടത് ആവണപ്പലകയിലായിരിക്കണമെന്ന് കേരളത്തില്‍ ഒരു വിധിയുണ്ട്. ഭൂമിയെ സ്പര്‍ശിക്കാതെ ഇരുന്ന് ജപിച്ചാല്‍ എര്‍ത്തിങ്ങ്‌ ഒഴിവാക്കാമെന്നതുകൊണ്ടാണ്‌ പലകയില്‍ തന്നെ ഇരിക്കാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മന്ത്രശാസ്ത്രപ്രതിപാദിതമായ കൂര്‍മ്മാകൃതിയിലുള്ള (ആമയുടെ ആകൃതിയിലുള്ള) ആവണപ്പലകയില്‍ ഇരിക്കണമെന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. പഴയ കാലത്തെ ആവണപ്പലകകള്‍ പരിശോധിച്ചാല്‍ കൂര്‍മ്മത്തിന്റെ കാലുകളും ആകൃതിയുമൊക്കെ ഇതില്‍ ദൃശ്യമാകും. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ഇരിപ്പിനെ കൂര്‍മ്മാസനം എന്ന് വിളിച്ചിരുന്നതും. ക്ഷേത്രശില്പഘടനയുടെ വിവരണം പരിശോധിച്ചാല്‍ ഇതിന്റെ ആവശ്യകത ബോദ്ധ്യപ്പെടും. ഷഡാധാര പ്രതിഷ്ഠയില്‍ ദേവന്റെ താഴെയായി സങ്കല്‍പ്പിക്കുന്ന ഹൃദയപത്മത്തില്‍ കൂര്‍മ്മത്തെയാണ് പ്രതിപാദിച്ചിട്ടുള്ളത്. മന്ത്രസാധന ചെയ്യുന്നതാകട്ടെ പ്രാണശക്തിയിലാണ്. ഇത് മനസ്സിലാക്കിയാല്‍ ഭൂമീദേവിയെ സ്പര്‍ശിക്കാതെയിരിക്കുന്നതിന്റെ പ്രതീകമായാണ് കൂര്‍മ്മാസനത്തിലിരിക്കണമെന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞതെന്ന് ബോധ്യമാകും. ശാസ്ത്രീയമായി പരിശോധിച്ചാല്‍ ആവണപ്പലക വളരെയധികം ഗുണം ചെയ്യുമെന്ന് കാണാം. ആവണക്കിന്റെ എണ്ണ ചേരുവയായി വരുന്ന കാളശകാദി എണ്ണ കൃമികോഷ്ഠത്തിന് ഉത്തമമാണെന്ന് ആയുര്‍വ്വേദം സമ്മതിക്കുന്നു. മാത്രമല്ല, ആവണക്കിന്‍ വേര് ചേരുവയായി വരുന്ന ധൂമം ആസ്ത്മയ്ക്ക് ഉത്തമ ഔഷധമാണെന്നും വിധിയുണ്ട്.

ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ആചാര്യന്മാര്‍ അവലംബിക്കാറുള്ള രീതികള്‍ എന്തെല്ലാം?

  തെരഞ്ഞെടുക്കുന്ന സ്ഥലം മനുഷ്യര്‍ക്കും പശുക്കള്‍ക്കും പൊതുവേ താമസത്തിനുതകുന്ന സ്ഥലമായിരിക്കണം. അതായത് ശുദ്ധജലവും ശുദ്ധവായുവും ആവശ്യത്തിന് ലഭിക്കുന്ന സ്ഥലമായിരിക്കണമെന്നര്‍ത്ഥം. സമനിരപ്പായതോ കിഴക്കോട്ട് അല്പം ചരിവുള്ളതോ ആയ സ്ഥലം സ്വീകാര്യമാണ്. ഫലങ്ങളും പുഷ്പങ്ങളുമുള്ള വൃക്ഷങ്ങള്‍ പറമ്പിലുണ്ടെങ്കില്‍ അത് ശുഭകരമാണ്. മിനുസമുള്ളതും ചവിട്ടിയാല്‍ ഗംഭീരശബ്ദവും വലതുവക്കില്‍ നീരോഴുക്കുള്ളതുമായ ഭൂമി ഉത്തമമാണ്. 

  വിത്തിട്ടാല്‍ മൂന്നുരാത്രിക്കകം മുളയ്ക്കുന്ന ഭൂമി ഉത്തമവും, നാല് രാത്രിക്കകം മുളയ്ക്കുന്നത് മദ്ധ്യമവും അതിനുശേഷം മുളയ്ക്കുന്നത് അധമവുമാണെന്നാണ് ശാസ്ത്രമതം. അതുപോലെ മറ്റൊരു പരീക്ഷണം കൂടിയുണ്ട്. ഒരു കോല്‍ സമചതുരത്തില്‍ ഒരു കുഴികുഴിച്ച് മണ്ണെടുക്കുക. ആ മണ്ണ് കൊണ്ട് കുഴി നികത്തിയാല്‍ മണ്ണ് മിച്ചം വരുന്നെങ്കില്‍ അത് ഉത്തമവും സമമായി വന്നാല്‍ മാദ്ധ്യമവും, തികയാതെ വന്നാല്‍ അധമവുമായ ഭൂമിയാണ്‌. വിപരീത ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭൂമി ഉപേക്ഷിക്കണം. ശുഭലക്ഷണങ്ങളും അശുഭലക്ഷണങ്ങളും കൂടികലര്‍ന്ന് കണ്ടാല്‍ നിവൃത്തിയില്ലെങ്കില്‍ സ്വീകരിക്കാം. 

  ഇനി മറ്റൊരു പരിശോധനാരീതി വിവരിക്കാം. കൈപ്പത്തിയുടെ നീളത്തിലും വീതിയിലും ആഴത്തിലുള്ള ഒരു കുഴി കുഴിക്കുക. സൂര്യാസ്തമയ സമയത്ത് ആ കുഴിയില്‍ വെള്ളം നിറയ്ക്കുക. അടുത്ത ദിവസം സൂര്യോദയസമയത്തും കുഴിയില്‍ വെള്ളം കിടക്കുന്നുവെങ്കില്‍ അത് ശുഭകരമായ ഭൂമിയാണെന്ന് കരുതാം. അതുമല്ലെങ്കില്‍ ഗൃഹം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയില്‍ ഒരു മുഴം മണ്ണ് താഴ്ത്തി കുഴിയെടുക്കുക. ധാന്യം നിറച്ച ഒരു മണ്‍കുടം ആ കുഴിയില്‍ ഇറക്കിവച്ച് മറ്റൊരു മണ്‍പാത്രം കൊണ്ടടച്ച് അതില്‍ നെയ്യോഴിച്ച ശേഷം നാല് ദിശകളിലും വെളുപ്പ്‌, ചുവപ്പ്, മഞ്ഞ, കറുപ്പ്, എന്നീ നിറങ്ങളുള്ള തിരികള്‍ കത്തിക്കുക. അല്പസമയത്തിന് ശേഷം ഏതു തിരിയാണോ കൂടുതല്‍ പ്രകാശിക്കുന്നത് ആ ന്യായമനുസരിച്ച്‌ ഏത് ഗുണമുള്ള ഭൂമിയാണതെന്ന് മനസ്സിലാക്കാം. എല്ലാ തിരികളും ഒരുപോലെ പ്രകാശിക്കുന്നു ഉണ്ടെങ്കില്‍ സര്‍വ്വഗുണങ്ങളും തികഞ്ഞ ഭൂമിയാണ്‌ അതെന്ന് മനസ്സിലാക്കാം.

കുജന്റെ ചാരഫലം


കുജന്റെ ചാരഫലം

  ചൊവ്വ (കുജന്‍) ജന്മത്തില്‍ നില്‍ക്കുമ്പോള്‍ ദേഹങ്ങള്‍ക്കും കാര്യങ്ങള്‍ക്കും ഭംഗം ഭവിക്കുക ഫലം

  ചൊവ്വ രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ രാജകോപവും, ചോരഭയവും, അഗ്നിബാധയും, ശത്രുക്കള്‍ നിമിത്തമുള്ള ദുഃഖവും, മനോവിചാരംകൊണ്ടും വ്യാധികളെ കൊണ്ടും ദുരിതങ്ങളും ഫലം.

  ചൊവ്വ മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ ധാതുദ്രവ്യപ്രാപ്തിയും, ദൈവാധീനവും, ശത്രുക്കള്‍ക്ക് നാശവും ഫലം.

 ചൊവ്വ നാലാമെടത്ത് നില്‍ക്കുമ്പോള്‍ ദുര്‍ജ്ജനസംസര്‍ഗ്ഗവും, ഉദരരോഗവും, ജ്വരവും, രക്തസ്രാവവും, ഫലം.

  ചൊവ്വ അഞ്ചാമെടത്ത് നില്‍ക്കുമ്പോള്‍ ശത്രുഭയവും, പുത്രരോഗവും, രോഗഭയവും ഫലം.

  ചൊവ്വ ആറാമെടത്ത് നില്‍ക്കുമ്പോള്‍ താമ്രലാഭവും, സ്വര്‍ണ്ണലാഭവും, കലഹഭയവും, ശത്രുക്കളോട് വേര്‍പാടും ഫലം.

  ചൊവ്വ ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ ഭാര്യാകലഹവും, കണ്ണിലും ഉദരത്തിലും ഉള്ള വ്യാധികളും ഫലം.

  ചൊവ്വ ഏട്ടാമെടത്ത് നില്‍ക്കുമ്പോള്‍ വ്രണാദികളെ കൊണ്ടുള്ള ഉപദ്രവവും, രക്തസംബന്ധമായ രോഗവും മാനഭംഗവും, മനോവിഘാതവും ഫലം.

  ചൊവ്വ ഒന്‍പതാമെടത്ത് നില്‍ക്കുമ്പോള്‍ ദ്രവ്യനാശവും, വ്യാധികളും, കാര്യാദികള്‍ക്കു പരാജയവും ഫലം.

  ചൊവ്വ പത്താമെടത്ത് നില്‍ക്കുമ്പോള്‍ പലവിധത്തിലുള്ള ദ്രവ്യലാഭം ഫലം.

  ചൊവ്വ പതിനൊന്നാമെടത്ത് നില്‍ക്കുമ്പോള്‍ ജനങ്ങളില്‍ അധികാരലാഭവും ധനലാഭവും സുഖവും ഫലം.

  ചൊവ്വ പന്ത്രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ പല പ്രകാരത്തിലുള്ള അനര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും, ദുര്‍വ്യയവും, ചിത്തം കൊണ്ടും രക്തംകൊണ്ടുമുള്ള വ്യാധികളും നേത്രരോഗവും ഫലം.

ബുധന്റെ ചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ആഭിചാരം എന്നാലെന്ത്?

  ശത്രുദോഷം വരുത്തുന്ന മാന്ത്രികക്രിയയാണ് ആഭിചാരം. ഏതെങ്കിലും തന്റെ ശത്രുവിനെ കൊല്ലാനോ അപകടത്തില്‍പ്പെടുത്താനോ, ദോഷങ്ങള്‍ വരുത്താനോ ചില മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മം. ഏതെങ്കിലും ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ ചിത്രവും വരച്ച് ഇത്ര ദിവസം എന്ന കണക്കില്‍ പൂജ ചെയ്ത് എടുക്കുന്നു. തകിട് ചുരുട്ടി ഒരു കുഴലിലോ മറ്റേതെങ്കിലും പ്രത്യേകതരം സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രുവരുന്ന വഴിയില്‍ സ്ഥാപിച്ച് അയാളറിയാതെ മറികടത്തുകയോ ചവിട്ടുകയോ ചെയ്യിക്കുന്നു. അങ്ങനെ കൃത്യമായി മന്ത്രം ഉരുചെയ്ത് സ്ഥാപിച്ചാല്‍ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്ന് വിശ്വസിക്കുന്നു.

  തകിട് കൂടാതെ പൂച്ച, തവള, ഓന്ത്, പല്ലി, കോഴി, എന്നിവയെ കൊന്ന് തലയറുത്തും ചൊറിച്ചിലുള്ള ചേനയിലും ആഭിചാരം ചെയ്യുന്നതായി പറയുന്നു.

ശില്പികളെ എത്രയായി തിരിച്ചിരിക്കുന്നു. ആരെല്ലാം?

  വാസ്തുവിദ്യാവിദഗ്ദ്ധനെയാണ് ' ശില്പി ' എന്ന് വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സ്ഥപതി (മൂത്താശാരി), സൂത്രഗ്രാഹി, തക്ഷകന്‍, വര്‍ദ്ധകി എന്നിങ്ങനെ ശില്പിയെ നാലായി തിരിക്കുന്നു.

  സ്ഥാപനകര്‍മ്മം ചെയ്യുന്നവനാണ് സ്ഥപതി. വാസ്തുബലി മുതലായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതും സ്ഥപതിയാണ്.

  "സര്‍വ്വശാസ്ത്രങ്ങളിലും നിപുണനും, ഗൃഹനിര്‍മ്മാണോചിതങ്ങളായ പ്രവൃത്തികളില്‍ സമര്‍ത്ഥനും, നല്ല ഓര്‍മ്മശക്തിയുള്ളവനും മനഃശുദ്ധി, കര്‍മ്മനിഷ്ഠ എന്നിവയുള്ളവനും, മദമത്സരാദിദോഷങ്ങളില്ലാത്തവനും സത്യസന്ധനുമായിരിക്കണം സ്ഥപതി. സ്ഥാനം കാണുക, ഉത്തരം തുടങ്ങിയവ വയ്ക്കുക, വാസ്തു ബലി നടത്തുക, എന്നിവയെല്ലാം സ്ഥപതിയുടെ ധര്‍മ്മമാണ് ".

  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നയാളാണ് സൂത്രഗ്രാഹി, സ്ഥപതിയുടെ നിര്‍ദ്ദേശാനുസരണമാണ്‌ സൂത്രഗ്രാഹി പ്രവര്‍ത്തിക്കുന്നത്. സൂത്രഗ്രാഹി (ചരടുപിടിക്കുന്നവന്‍) എന്ന പദത്തിനര്‍ത്ഥം ' സൂത്രം ഗ്രഹിക്കുന്നവന്‍ ' എന്നാണ്. ഇദ്ദേഹം സ്ഥപതിക്ക് തുല്യമായ ഗുണവിശേഷമുള്ളവനോ, സ്ഥപതിയുടെ പുത്രനോ, ഉത്തമ ശിഷ്യനോ ആകാം. കെട്ടിടത്തിന്റെ ചരിവും മറ്റും പരിശോധിക്കുക, കെട്ടിട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. എന്നതെല്ലാം സൂത്രഗ്രാഹിയുടെ ജോലിയാണ്.

  കല്ല്‌, മരം എന്നിവയെ വേണ്ട പോലെ ഉപയോഗക്ഷമമാക്കുന്നയാളാണ് തക്ഷകന്‍. 

  കല്ല്‌, മരം മുതലായവയെ പണിചെയ്ത് അന്യോന്യം കൂട്ടിയിണക്കുന്നത് വര്‍ദ്ധകിയുടെ കര്‍ത്തവ്യമാണ്. ഇഷ്ടികയും സിമന്റും ഉപയോഗിച്ച് ഭിത്തികെട്ടുന്ന കല്ലാശാരിയും വര്‍ദ്ധകിയുമാണ്. മേല്‍പ്പറഞ്ഞ നാലുകൂട്ടരേയും യഥായോഗ്യം സന്തോഷിപ്പിക്കണമെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.

ചന്ദ്രചാരഫലം


  ചന്ദ്രന്‍ ലഗ്നത്തില്‍ നില്‍ക്കുമ്പോള്‍ മൃഷ്ടാന്നലാഭവും, ശയനസൌഖ്യവും, വസ്ത്രലാഭവും, ധനലാഭവും ഫലം.

  ചന്ദ്രന്‍ രണ്ടാമെടത്ത് നില്‍ക്കുമ്പോള്‍ സകലകര്‍മ്മങ്ങള്‍ക്കും വിഘ്നവും, മാനക്ഷയവും, ദ്രവ്യനാശവും ഫലം.

  ചന്ദ്രന്‍ മൂന്നാമെടത്ത് നില്‍ക്കുമ്പോള്‍ കാര്യലാഭവും, സൌഖ്യവും, വസ്ത്രലാഭവും, ധനലാഭവും ഫലം.

  ചന്ദ്രന്‍ നാലാമെടത്ത് നില്‍ക്കുമ്പോള്‍ ഭയം ഫലം.

  ചന്ദ്രന്‍ അഞ്ചാമെടത്ത് നില്‍ക്കുമ്പോള്‍ വ്യാധികളും, പലപ്രകാരത്തിലുള്ള ദുഃഖങ്ങളും, മാര്‍ഗ്ഗസഞ്ചാരത്തില്‍ വിഘ്നങ്ങളും ഫലം.

  ചന്ദ്രന്‍ ആറാമെടത്ത് നില്‍ക്കുമ്പോള്‍ ദ്രവ്യലാഭവും, സൌഖ്യവും, ശത്രുനാശവും ഫലം.

  ചന്ദ്രന്‍ ഏഴാമെടത്ത് നില്‍ക്കുമ്പോള്‍ മൃഷ്ടാന്നലാഭവും സമ്മാനലാഭവും, ദ്രവ്യലാഭവും, സുഖശയനലാഭവും ഫലം.

  ചന്ദ്രന്‍ എട്ടാമെടത്ത് നിന്നാല്‍ അഗ്നി, ശത്രു ഇവകളില്‍ നിന്നുള്ള ഭയവും കാര്യാദികള്‍ക്കു വിഘ്നവും ഫലം.

  ചന്ദ്രന്‍ ഒന്‍പതാമെടത്ത് നിന്നാല്‍ ഉദരരോഗവും, ബന്ധനവും, ഭയവും ഫലം.

  ചന്ദ്രന്‍ പത്താമെടത്ത് നിന്നാല്‍ രാജ്യസംബന്ധമായ പ്രവര്‍ത്തി ലഭിക്കുക ഫലം.

  ചന്ദ്രന്‍ പതിനൊന്നാമെടത്ത് നിന്നാല്‍ ബന്ധുസമാഗമവും ദ്രവ്യവൃദ്ധിയും ഫലം.

  ചന്ദ്രന്‍ പന്ത്രണ്ടാമെടത്ത് നിന്നാല്‍ കാര്യദോഷവും ധനനാശവും ഫലം.

കുജന്റെ ചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

പാടത്തുപൂജ എന്നാലെന്ത്?

   ഒരു കൊയ്ത്തുപൂജയാണ് പാടത്തുപൂജ. പാടത്തുപൂജയ്ക്ക് ഉദയന്‍ പൂജയെന്നും പേരുണ്ട്. മീനം, മേടം മാസങ്ങളില്‍ നടത്തുന്ന അടിയാളന്മാരുടെ കാര്‍ഷികോത്സവമാണിത്. രണ്ടാംവിള കൊയ്തുതീര്‍ത്ത പാടത്ത് പന്തലിട്ട് അവിടെ വച്ച് കള്ളപ്പം (കള്ള് ചേര്‍ത്ത അപ്പം) ഉണ്ടാക്കി സൂര്യദേവന് നിവേദിക്കുന്നു. ദക്ഷിണ കേരളത്തില്‍ പുലയര്‍ക്കിടയിലെ ഒരു പ്രധാന ആരാധനയായിരുന്നു ഇത്.

വാസ്തുവില്‍ പഞ്ചഭൂതങ്ങള്‍ക്കുള്ള സ്ഥാനമെന്ത്?

  പഞ്ചഭൂതങ്ങള്‍ അല്ലെങ്കില്‍ അഞ്ച് മൂലധാതുക്കളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തുശാസ്ത്രം.ഈ പഞ്ചഭൂതങ്ങള്‍ 1. ഭൂമി, 2. ജലം, 3. അഗ്നി, 4. വായു, 5. ആകാശം. 

  പ്രപഞ്ചം പഞ്ചഭൂതങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് അടിസ്ഥാന ഘടകങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഈ അഞ്ച് ഘടകങ്ങളെയും വീടിന്റെ നിര്‍മ്മിതിയില്‍ യഥാവിധി ക്രമീകരിക്കുന്നതിനും ഉള്‍കൊള്ളിക്കുന്നതിനും വാസ്തുശാസ്ത്രം സഹായിക്കുന്നു.

ഭൂമി:-
  ഭൂമി കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട്‌ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ തമ്മില്‍ ആകര്‍ഷണശക്തിമൂലം ചേര്‍ന്ന് ഭൂമി ഇന്നത്തെ ആകൃതിയില്‍ ഉണ്ടായി എന്നുകരുതപ്പെടുന്നു. ഇതിനെത്തുടര്‍ന്ന് ഭൂഗോളം അതിന്റെ അച്ചുതണ്ടിനെ ആധാരമാക്കി തിരിയുവാനാരംഭിച്ചു. കാലക്രമത്തില്‍ അത് പല ഭാഗങ്ങളായി പിളരുവാന്‍ ആരംഭിച്ചു. അതിന്റെ ഭാഗം അതേ പോലെ നിലകൊണ്ടപ്പോള്‍ ഭാഗം ദീര്‍ഘവൃത്താകൃതിയിലുള്ള പാതയില്‍ അതിനെ ചുറ്റിത്തിരിയുവാന്‍ ആരംഭിച്ചു. അതേപോലെ നിലകൊണ്ട ഭാഗം സൂര്യനായും ചുറ്റിത്തിരിയുന്ന ഭാഗം ഒന്‍പതുഗ്രഹങ്ങളായും വിഘടിച്ച് രൂപം പ്രാപിച്ചു. ഇവയില്‍ ഒന്ന് ഭൂമിയാണ്‌.

ജലം :-
  ജലം അന്തരീക്ഷത്തിലെ കാര്‍മേഘം ഘനീഭവിച്ച് ജലകണികകള്‍ മഴയായി ഭൂമിയില്‍ പതിക്കുന്നു. ജീവന്റെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിലൊന്നാണ് ജലം.

അഗ്നി :-
  അഗ്നി ആറ്റങ്ങള്‍ തമ്മിലുള്ള ആകര്‍ഷണം മൂലം ഭൂമി ഗോളാകൃതി പ്രാപിച്ചു. ആറ്റങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുമ്പോള്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്നു. സൂര്യനില്‍ താപം ഉല്‍പാദിക്കപ്പെടുന്നത് താപ ആറ്റോമിക പ്രവര്‍ത്തനം വഴിയാണ്. സൂര്യപ്രകാശത്തില്‍ നിന്നാണ് ഭൂമിക്ക് ആവശ്യമായ താപം ലഭിക്കുന്നത്.

വായു :-
  ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമാണ് വായു. ഭൂമിയെ ചുറ്റി സ്ഥിതിചെയ്യുന്ന അന്തരീക്ഷത്തിന്റെ പ്രധാന ഭാഗമാണ് വായു.

ആകാശം :-
  ആകാശം അന്തമില്ലാതെ പരന്നു കിടക്കുന്നു. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രപഞ്ചം മുഴുവന്‍ ഒരു സ്ഫോടകവസ്തു നിറഞ്ഞിരുന്നു എന്നും ഒരു സ്ഫോടനത്തിന്റെ ഫലമായി ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നു എന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യന്റെ ചിന്തയ്ക്കും ഭാവനയ്ക്കും ഉപരിയായാണ് ആകാശത്തിന്റെ നിലനില്‍പ്പ്‌.

സ്ത്രീയാണ് വീടിന്റെ വിളക്ക് എന്ന് പറയുന്നത് എന്തുകൊണ്ട്?

  ഒരു സ്ത്രീയുടെ പ്രവൃത്തി അനുസരിച്ചാണ് ഒരു വീടിന്റെ നിലനില്പ്. ഗൃഹത്തിന്റെ ഐശ്വര്യവും ദോഷവും അവളുടെ കൈകളിലാണ്. ഗൃഹത്തിലെ പൊതുനടത്തിപ്പ് അടുക്കും ചിട്ടയുമായിട്ടുള്ള നടപടിക്രമങ്ങള്‍, ധനവിനയോഗം, ഗൃഹം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ചുമതല, ഭര്‍ത്താവ്, കുട്ടികള്‍, മറ്റുള്ളവര്‍ തുടങ്ങി ഒരു വീടിന്റെ ഐശ്വര്യം നിലനിറുത്തേണ്ടത് സ്ത്രീയുടെ കടമയാണ്. സ്വഭാവശുദ്ധിയും ഈശ്വരവിചാരവുമുള്ള സ്ത്രീയ്ക്കേ അതിന് കഴിയുകയുള്ളൂ. അങ്ങനെ ഐക്യത്തോടുകൂടി ഒത്തൊരുമിച്ച് ഗൃഹത്തിനെ പ്രകാശമാനമാക്കാനുള്ള കഴിവും സ്ത്രീയ്ക്ക് ഉണ്ട് എന്നതിനാലാണ് അവളെ വീടിന്റെ വിളക്ക് എന്ന് പറയുന്നത്.

എന്താണ് ' വാസ്തു ' എന്ന പദത്തിന്റെ അര്‍ത്ഥം?

  ' വസ് ' എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ' വാസ്തു ' എന്ന പദം ഉണ്ടായത്. വസ് എന്നതിന് താമസിക്കുക, വസിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട്. ഭവന നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമി എന്നാണ് വാസ്തുവിന്റെ അര്‍ത്ഥം. 

  മര്‍ത്ത്യരും അമര്‍ത്ത്യരുമായ മറ്റു ജീവികളും കുടികൊള്ളുന്നതാണ് വാസ്തു. ഇതില്‍ പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷലതാദികള്‍ തുടങ്ങിയവ മര്‍ത്ത്യഗണത്തിലും ദേവതകള്‍, ഉപദൈവങ്ങള്‍, ആത്മാക്കള്‍ തുടങ്ങിയവ അമര്‍ത്യഗണത്തിലും പെടുന്നു. ഇവയുടെയെല്ലാം വാസസ്ഥാനങ്ങള്‍ വാസ്തുവാണ്.

  വാസ്തുവിന് വസ്തു അല്ലെങ്കില്‍ വസ്തുക്കള്‍ എന്നും അര്‍ത്ഥമുണ്ട്. വാസ്തുവിന്റെ വൈദികനിയമങ്ങള്‍ക്കനുസൃതമായി ഗൃഹോപകരണങ്ങളും മുറികളും മറ്റും ക്രമീകരിക്കുന്ന കലയാണ്‌ വാസ്തു ശാസ്ത്രം.

  മഹാവിഷ്ണുവിന്റെ ദിവ്യ രൂപമാണ് വാസ്തുപുരുഷന്‍. ഭൂമിയുടെ ഉപരിതല ഭാഗമാണ് വാസ്തുപുരുഷന്റെ ശാരീരമെന്നു പറയുന്നത്. അതുകൊണ്ട് ഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്നതും ഇനി നിര്‍മ്മിക്കാനുള്ളതുമായ എല്ലാ കെട്ടിടങ്ങളും (വീടുകളും) വാസ്തുപുരുഷന്റെ അനുമതിയോടെ നിര്‍മ്മിക്കണം. ഏത് കെട്ടിടമായാലും (കുടിലായാലും കൊട്ടാരമായാലും), കടയാണെങ്കില്‍ കൂടി നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പായി ഭൂമി പൂജ നടത്തിയിരിക്കണം. വാസ്തുപുരുഷന്‍ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനു സഹായിക്കും. നിര്‍മ്മാണഘട്ടം മുതല്‍ അത് പൂര്‍ത്തിയാകുന്നത് വരെയും പിന്നീട് കെട്ടിടം ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ല അനുഭവങ്ങള്‍ കിട്ടുന്നതിനും വേണ്ടിയും വാസ്തു ഭഗവാന്റെ അനുഗ്രഹങ്ങള്‍ ഉണ്ടാകുന്നതിനും വേണ്ടിയുള്ളതാണ് ഭൂമിപൂജ.

  വാസ്തുശാസ്ത്രത്തിന്റെ നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവര്‍ക്ക് എല്ലാ ഭൗതീക നേട്ടങ്ങളും ആത്മീയ ബോധജ്ഞാനവും ലഭിക്കും. നഗരങ്ങള്‍, വീടുകള്‍, കോളനികള്‍ തുടങ്ങി രാജ്യങ്ങള്‍ വരെ നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ പൗരാണിക ശാസ്ത്രം വിശദീകരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും വികസനം അതിന്റെ വാസ്തുബലത്തെ ആശ്രയിച്ചിരിക്കും.

  വാസ്തുനിയമങ്ങള്‍ എവിടെയൊക്കെ ലംഘിച്ചിട്ടുണ്ടോ അവിടെയെല്ലാം ദോഷഫലങ്ങള്‍ ഉണ്ടാകും. ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുന്നതിന് മുമ്പ് ഒരു വാസ്തുശാസ്ത്രിയുടേയോ  വാസ്തുവിദഗ്ദ്ധന്റേയോ ഉപദേശം നേടുകയാണെങ്കില്‍ ആ വീട്ടിലൂടെ എല്ലാ വിജയങ്ങളും നേടും എന്നത് ഉറപ്പായ വസ്തുതയാണ്.

സൂര്യന്റെ സൂക്ഷ്മചാരഫലം


സൂര്യന്റെ സൂക്ഷ്മചാരഫലം

   ജന്മത്തില്‍ (ജാതകാല്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയേയാണ് ജന്മം എന്ന് പറയുന്നത്) സൂര്യന്‍ നില്‍ക്കുന്ന സമയം ദേഹപീഡയും, വിഭവനാശവും, മാര്‍ഗ്ഗസഞ്ചാരവും, രോഗവും ഫലം.

   രണ്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ദ്രവ്യനാശവും, നേത്രരോഗവും, അന്യന്മാരില്‍നിന്നു ചതിപറ്റുകയും ഫലം.

  മൂന്നാമെടത്ത് സൂര്യന്‍ നില്‍ക്കുന്ന കാലം സ്ഥാനാന്തരപ്രാപ്തിയും, ശത്രുനാശവും, ധനവൃദ്ധിയും, ആരോഗ്യവും ഫലം.

  നാലാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ സുഖങ്ങള്‍ക്ക് വിഘ്നവും രോഗങ്ങളുണ്ടാവുകയും ഫലം.

  അഞ്ചാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ശത്രുക്കളില്‍ നിന്ന് ദുഃഖമനുഭവിക്കുകയും, രോഗങ്ങളുണ്ടാവുകയും ഫലം.

  ആറാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ രോഗങ്ങളും, ദുഃഖങ്ങളും, ശത്രുക്കളും നശിക്കുകയും ധനലാഭവും ഫലം.

  ഏഴാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ദീനതയും, ഉദരവ്യാധിയും, വഴിനടക്കലും ഫലം.

  എട്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ രാജാവിങ്കല്‍ നിന്ന് ഭയവും സ്ത്രീകള്‍ക്ക് തന്നില്‍ വൈമുഖ്യമുണ്ടാകുകയും, രോഗമുണ്ടാകുകയും ഫലം.

  ഒന്‍പതാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ ആപത്തും, ദീനതയും, മഹാവ്യാധിയും, ചാരിത്രഭംഗവും ഫലം.

  പത്താമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ എല്ലായിടത്തും വിജയവും, കര്‍മ്മങ്ങള്‍ സാധിക്കുകയും ഫലം.

  പതിനൊന്നാമെടത്ത് സൂര്യ നില്‍ക്കുമ്പോള്‍ സ്ഥാനാന്തരപ്രാപ്തിയും, ഐശ്വര്യവും, വ്യാധിനാശവും, ശുഭകര്‍മ്മങ്ങള്‍ ഫലിക്കുകയും ഫലം.

  പന്ത്രണ്ടാമെടത്ത് സൂര്യന്‍ നില്‍ക്കുമ്പോള്‍ സല്ക്കര്‍മ്മങ്ങളൊന്നും ഫലിക്കാതിരിക്കുക ഫലം.

ചന്ദ്രചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

നീര്‍ക്കോലി ആത്താഴം മുടക്കുമോ?

    ഈ ചൊല്ലിന് അര്‍ത്ഥം രണ്ട് ഉണ്ട്. നീര്‍ക്കോലി വിഷമില്ലാത്തതും വെള്ളത്തില്‍ ജീവിക്കുന്നതുമായ ഒരിനം പാമ്പാണ്. ഇത് സാധാരണ ആരെയും കടിക്കുന്ന പതിവില്ല. യാദൃശ്ചികമായോ അബദ്ധത്തിലോ അങ്ങനെ സംഭവിച്ചാല്‍ ഒരു രാത്രി അത്താഴ പട്ടിണി കിടക്കണമെന്നാണ് വൈദ്യവിധി. മറ്റുള്ള പാമ്പ് കടിച്ചാലും ആഹാരം വര്‍ജ്ജിക്കാറുണ്ട്. അങ്ങനെയെങ്കില്‍ വിഷമില്ലാത്ത നീര്‍ക്കോലി കടിച്ചാല്‍പ്പോലും ആത്താഴം മുടക്കാന്‍ കഴിയുമെന്നര്‍ത്ഥം. അതായത്, നിസ്സാരന്മാരായവര്‍ക്കുപോലും നമ്മുടെ സ്വൈരമായ ജീവിതത്തില്‍ ചെറിയ തടസ്സങ്ങളെങ്കിലും  ഉണ്ടാക്കാന്‍ കഴിയുമെന്ന് മറ്റൊരര്‍ത്ഥം.

ഒന്നാം തീയ്യതി കയറല്‍ എന്നാല്‍ എന്താണ്?

  ഇതൊരു വിശ്വാസം മാത്രം, ഇന്നും അധികം പേരും ഇത് ആചരിക്കുന്നു. മലയാളമാസം ഒന്നാം തിയ്യതി (പുതുവര്‍ഷപ്രാധാന്യം) രാവിലെ വീട്ടില്‍ ആദ്യം വരുന്ന ആളിനെ ആശ്രയിച്ചിരിക്കും ആ മാസത്തെ അനുഭവവും ഫലവുമെന്ന് വിശ്വസിക്കുന്നു. ചിലയാളുകള്‍ രാവിലെ വീട്ടില്‍ എത്തി "ഇരിക്കാന്‍" പ്രത്യേകമായി ചിലയാളുകളെ ക്ഷണിക്കാറുണ്ട്‌. ഇതിന് 'ഒന്നാം തീയതി കയറുക' യെന്ന് പറയുന്നു.

സൂര്യന്റേയും, കുജന്റെയും സാമാന്യ ചാരഫലം.


സൂര്യന്റേയും, കുജന്റെയും സാമാന്യ ചാരഫലം.

   സൂര്യനും കുജനും, ചന്ദ്രന്‍ നില്‍കുന്ന രാശിയില്‍നിന്നും 3 - 6 - 11 എന്നീ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ സ്ഥാനമാനങ്ങളും, ധനലാഭവും, ശത്രുനാശം മുതലായവയും, 2 ല്‍ നില്‍ക്കുമ്പോള്‍ ധനനാശവും, 4 - 5 എന്നീ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ രോഗം കൊണ്ടും ശത്രുക്കളെകൊണ്ടും വ്യസനവും ഉണ്ടാകുന്നതാണ്. കുജന്‍ 10 ല്‍ നില്‍ക്കുമ്പോള്‍ കര്‍മ്മഭംഗവും, സൂര്യന്‍ 10 ല്‍ നില്‍ക്കുമ്പോള്‍ കര്‍മ്മസിദ്ധിയും ഉണ്ടാകുന്നതുമാകുന്നു.

സൂര്യന്റെ സൂക്ഷ്മചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ആരാണ് കുട്ടിച്ചാത്തന്‍?

   ഒരു ആരാധനാമൂര്‍ത്തി. പഞ്ചമൂര്‍ത്തികളായ ഭൈരവന്‍, പൊട്ടന്‍, ഗുളികന്‍, വടക്കിനി ഭഗവതി എന്നിവരില്‍ ഒരാള്‍. മഹാവികൃതി കാണിക്കുന്ന മൂര്‍ത്തിയാണ് കുട്ടിച്ചാത്തനെന്നാണ് കേരളീയ സങ്കല്‍പ്പം. കേരളത്തിന്റെ പ്രാകൃതവര്‍ഗ്ഗക്കാരുടെ ഒരു ആരാധനാമൂര്‍ത്തിയായ കുട്ടിച്ചാത്തന് കിങ്കുട്ടി, തീക്കുട്ടി, പട്ടിക്കുട്ടി എന്നിങ്ങനെ പല രൂപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കുട്ടിച്ചാത്തന് ധാരാളം ശക്തിയുള്ളതായി വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാളം പേര്‍ കുട്ടിച്ചാത്തനെ ആരാധിക്കുന്നുണ്ട്.

ഗ്രഹങ്ങളുടെ കാലത്തേയും മധുരാധിരസങ്ങളും


ഗ്രഹങ്ങളുടെ കാലത്തേയും മധുരാധിരസങ്ങളും

അയനക്ഷണവാസരര്‍ത്തവോ
മാസോƒര്‍ദ്ധം ച സമാ ച ഭാസ്ക്കരാദ് ;
കടുകലവണതിക്തമിശ്രിതാ
മധുരാമ്ലൌ ച കഷായ ഇത്യപി.

     കാലം വിചാരിക്കുമ്പോള്‍, സൂര്യന് ആറ് മാസവും, ചന്ദ്രന് രണ്ടു നാഴികയും, കുജന് ഒരു ദിവസവും, ബുധന് രണ്ടു മാസവും, വ്യാഴത്തിന് ഒരു മാസവും, ശുക്രന് പതിനഞ്ച് ദിവസവും, ശനിയ്ക്ക് ഒരു കൊല്ലവുമാകുന്നു.

    സൂര്യന് എരിവ് (കടുരസം), ചന്ദ്രന് ഉപ്പ്, കുജന് കയ്യുപ്പ്, ബുധന് നാനാരസം, വ്യാഴത്തിന് മധുരം, ശുക്രന് പുളി, ശനിക്കു ചവര്‍പ്പ് എന്നീ രസങ്ങളേയും അറിയേണ്ടതാണ്.

  സൂര്യന്റേയും, കുജന്റെയും സാമാന്യ ചാരഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

കുടിക്കും മുമ്പ് ഏറ്റണം. എന്തിന്?

   വെള്ളം കുടിക്കുന്നതിന് മുമ്പ് തുള്ളിയെങ്കിലും ഏറ്റിക്കളയണമെന്നൊരു വിശ്വാസം ഉണ്ട്. അതായത് നമുക്ക് ചുറ്റുമുള്ള ഭൂതഗണങ്ങള്‍ക്കായി അങ്ങനെ ചെയ്യണമെന്നതാണ് സങ്കല്‍പ്പം. കുടിക്കാന്‍ ജലം എടുക്കുന്നതിന് മുമ്പ് അതില്‍ നിന്നും രണ്ടുതുള്ളി ഏറ്റിക്കളയുക പതിവുമാണ്. ഇത് നല്ലതാണെന്ന് ആര്‍ക്കും സമ്മതിക്കേണ്ടിവരും. കാരണം ഗ്ലാസ്സിലായാലും കിണ്ടിയിലായാലും കുടിക്കാന്‍ വെള്ളമെടുക്കുമ്പോള്‍ പൊടി കിടക്കാനുള്ള സാധ്യതയുണ്ട് അത് ഏറെക്കുറെ പൊങ്ങിത്തന്നെ കിടക്കുകയും ചെയ്യും. രണ്ടുതുള്ളി ഏറ്റികഴിഞ്ഞാല്‍ പൊങ്ങിക്കിടക്കുന്ന പൊടിമാറി കുടിക്കാന്‍ ശുദ്ധജലം കിട്ടും.

സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍


സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍

ദേവാംബ്വഗ്നിവിഹാരകോശശയന-
ക്ഷിത്യുല്ക്കരാഃ സ്യുഃ ക്രമാ,-
ദ്വസ്ത്രം സ്ഥൂലമഭുക്തമഗ്നികഹതം
മദ്ധ്യം ദൃഡം പാടിതം
താമ്രം സ്യാന്മണിഹേമശുക്തിരജതാ-
ന്യര്‍ക്കാത് തു മുക്തായസീ
ദ്രേക്കാണൈഃ ശിശിരാദയഃ ശശുരുച-
ജ്ഞഗ്വാദിഷൂദ്യത്സു വാ.

സ്ഥാനങ്ങള്‍ :-
   സൂര്യന് ദേവാലയവും, ചന്ദ്രന് ജലപ്രദേശവും, കുജന് അഗ്നിപ്രദേശവും, ബുധന് ക്രീഡാ സ്ഥാനവും, വ്യാഴത്തിന് നിധി ഇരിയ്ക്കുന്ന സ്ഥലവും, ശുക്രന് ശയനഗൃഹവും, ശനിയ്ക്ക് മലിനപ്രദേശവും (അടിച്ചുവാരിയ മലിനസാധനങ്ങള്‍ നിക്ഷേപിയ്ക്കുന്ന ' കുപ്പു ' മുതലായ പ്രദേശങ്ങള്‍) ആകുന്നു.

വസ്ത്രങ്ങള്‍ :-
  സൂര്യന് കട്ടിയുള്ള വസ്ത്രവും, ചന്ദ്രന് കോടിയും, കുജന് കത്തിയതും, ബുധന് നനഞ്ഞതും, വ്യാഴത്തിന് ഇടത്തരവും (കോടിയല്ലാത്തതും അധികം പഴക്കം ചെല്ലാത്തത്തും), ശുക്രന് ഉറപ്പുള്ളതും, ശനിയ്ക്ക് കീറിയതുമാകുന്നു.

ലോഹങ്ങള്‍ :-
   സൂര്യന് ചെമ്പും, ചന്ദ്രന് രത്നവും, കുജന് സ്വര്‍ണ്ണവും, ബുധന് മുത്തുച്ചിപ്പിയും, വ്യാഴത്തിന് വെള്ളിയും, ശുക്രന് മുത്തും, ശനിയ്ക്ക് ഇരുമ്പുമാകുന്നു.

ഋതുക്കള്‍ :-
   ശനിയ്ക്ക് ശിശിരര്‍ത്തുവും, ശുക്രന് വസന്തവും, ചൊവ്വയ്ക്ക്‌ ഗ്രീഷ്മവും, ചന്ദ്രന് വര്‍ഷവും, ബുധന് ശരത്തും, വ്യാഴത്തിന് ഹേമന്തര്‍ത്തുവും, സൂര്യന് ഗ്രീഷ്മവുമാകുന്നു.

    ലഗ്നത്തില്‍ ഗ്രഹമുണ്ടെങ്കില്‍ അതിനെകൊണ്ടും, ഗ്രഹമില്ലാതെ വരുന്ന ഘട്ടത്തില്‍, ഋതുവിനെ ചിന്തിക്കേണ്ടത് ലഗ്ന ദ്രേക്കാണാധിപനെക്കൊണ്ടുമാകുന്നു.

ഗ്രഹങ്ങളുടെ കാലത്തേയും മധുരാധിരസങ്ങളും എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

അത്തിയുണ്ടെങ്കില്‍ അടിയില്‍ വെള്ളം കാണുമോ?

    അത്തിമരം ഉള്ള സ്ഥലമാണെങ്കില്‍ അതിനടിയില്‍ വെള്ളം കാണുമെന്ന് കൂപശാസ്ത്രത്തില്‍ പറയുന്നുണ്ട്. സാധാരണ കിണറ് കുഴിക്കാനും ഉറവകള്‍ കണ്ടെത്താനും സ്ഥാനം നിര്‍ണ്ണയിക്കുന്നത് അത്തിമരത്തിനടുത്താണ്. അത്തിമരം ദൈവീകമായ ഒരനുഭവമായതിനാല്‍ അത് നീരുറവയ്ക്ക് മേലെയാണ് വളരുന്നതെന്നാണ് വിശ്വസിച്ചുപോരുന്നത്. എന്നാല്‍ നീരുറവയ്ക്കുമേല്‍ അത്തിക്ക് നന്നായി വളരാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അത്തിമരത്തിനടുത്ത് കിണറു കുഴിക്കുമ്പോള്‍ അധികം താഴാതെ തന്നെ ജല സാമീപ്യം ദൃശ്യമാകുന്നത്.

സ്ഥാനഭേദം കൊണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ബന്ധുക്കളും ശത്രുക്കളുമായിതീരാറുണ്ട്


സ്ഥാനഭേദം കൊണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ബന്ധുക്കളും ശത്രുക്കളുമായിതീരാറുണ്ട്

മേഷൂരണാംബുസഹജായധനവ്യയേഷു
യോ യസ്യ തിഷ്ഠതി സ തസ്യ സുഹൃത് തദാനീം;
അന്യേഷു വൈര്‍യ്യുഭയഥാരിസുഹൃത്വയോഗാദ്
ജ്ഞേയോ ഗ്രഹോƒതിസുഹൃദത്യസുഹൃത് സമശ്ച.

  ഏതു ഗ്രഹത്തിനും അത് നില്‍ക്കുന്ന രാശിയില്‍ നിന്ന് 2, 3, 4 ഈ ഭാവങ്ങളിലും, 10, 11, 12 ഈ ഭാവങ്ങളിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍ അതുകളില്‍നിന്ന് പോകുന്നത് വരെ ബന്ധുക്കളാകുന്നു; മറ്റു ഭാവങ്ങളില്‍ നില്ക്കുന്നവ ശത്രുക്കളുമാകുന്നു.

   ഗ്രഹങ്ങള്‍ തമ്മിലുള്ള ശത്രുമിത്ര അവസ്ഥകള്‍ എന്ന പോസ്റ്റില്‍ പറഞ്ഞ ശത്രുമിത്രാവസ്ഥയും മേല്‍പ്പറഞ്ഞ ശ്ലോകവുമായി യോജിപ്പിച്ച് പറയേണ്ടതാകുന്നു. ഇങ്ങനെ രണ്ടു വിധത്തിലും - ശത്രുവായാല്‍ അതിശത്രുവും; രണ്ടു വിധത്തിലും ബന്ധുവായാല്‍ അതിബന്ധുവും; ഒന്നുകൊണ്ട് ശത്രുവും, മറ്റേതുകൊണ്ട്‌ ബന്ധുവുമായാല്‍ സമനുമാണ്.

സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

സ്ഫടികമാലയുടെ ഗുണം എന്താണ്?

  സൗന്ദര്യത്തെ എടുത്തുകാണിക്കാനാണ് ആഭരണം ധരിക്കുന്നത്, എന്നാല്‍ ശരീരത്തില്‍ പതിനാലു സ്ഥാനങ്ങളില്‍ അണിയുന്ന ആഭരണങ്ങള്‍ കാരണം ആറ് പ്രധാന ഗുണങ്ങളുണ്ടത്രെ.

  സൗന്ദര്യം, ദേവപ്രീതി, ആത്മീയദര്‍ശനം, ആരോഗ്യരക്ഷ, സ്ഥാനസൂചന, ദോഷനിവാരണം, എന്നിവയാണ് ആഭരണം ധരിക്കുന്നതിന് പിന്നിലെ ഉദ്ദേശങ്ങള്‍.

  പതിനാല് ലോകങ്ങളുടെ പ്രതീകമായി ശിരസ്സിലും, നെറ്റിയിലും, കാതിലും, മൂക്കിലും, ചുണ്ടിലും, കഴുത്തിലും, തോളിലും, ഭുജത്തിലും, കണംകൈയിലും, മാറിലും, അരക്കെട്ടിലും, പാദങ്ങളിലും, കാല്‍വിരലിലും, കൈവിരലിലും ആഭരണങ്ങള്‍ ധരിക്കാറുണ്ട്.

  സ്വര്‍ണ്ണവും വെള്ളിയുമൊക്കെ ധരിക്കുമ്പോള്‍ പാലിക്കുന്ന വിശ്വാസങ്ങള്‍ പോലെ തന്നെ സ്ഫടികമാല ധരിക്കുന്നതിന്റെ പിന്നിലും ചില സങ്കല്പ്പങ്ങളുണ്ട്. ഈ മാല ധരിക്കാനുള്ള ഉത്തമ നക്ഷത്രം കാര്‍ത്തികയാണത്രെ. ഒരു ദിവസം പശുവിന്‍ചാണകത്തില്‍ മുക്കിവയ്ക്കുന്ന സ്ഫടികമാല വെള്ളം, പാല്‍ എന്നിവ കൊണ്ട് കഴുകി ഗുരുവിന്റെ സഹായത്തോടെയാണ് ധരിക്കേണ്ടത് എന്നാണ് വിശ്വാസം.

  ഏതുകാലത്തും ഉഷ്ണം തടയാനുള്ള ശക്തി ഈ മാലയ്ക്കുണ്ട്. ഗ്രഹങ്ങള്‍ മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനം ഇതു നിയന്ത്രിക്കുമത്രെ. രാത്രികാലങ്ങളില്‍ ഇത് വെള്ളത്തിലിട്ടശേഷം പിറ്റേന്ന് ആ വെള്ളം കുടിച്ചാല്‍ പൌരുഷം വര്‍ദ്ധിക്കും. പൌര്‍ണ്ണമി ദിവസം സ്ഫടികമാല ധരിച്ചാല്‍ ശാരീരികശക്തി കൂടുമെന്നും ദമ്പതിമാര്‍ ഈ മാല ധരിച്ച് ഉറങ്ങാന്‍ പാടില്ലെന്നുമാണ് പണ്ഡിതന്മാരുടെ അഭിപ്രായം.

പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും കഴിച്ചാലെന്തു ഗുണം?

  പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും സേവിച്ചിരുന്ന ഒരു ജനത ആയിരുന്നു ഭാരതീയര്‍ ഒരു കാലത്ത്. ആധുനിക ഭക്ഷണരീതികളും ഫാസ്റ്റ്ഫുഡു ആഹാരങ്ങളുമൊക്കെ പുത്തന്‍ തലമുറ ശീലമാക്കിയപ്പോള്‍ കഞ്ഞിയും നെയ്യും ഇലക്കറിയും പയര്‍വര്‍ഗ്ഗങ്ങളുമൊക്കെ പഴഞ്ചന്‍ സാധനങ്ങളായി മാറുകയായിരുന്നു.

  പ്രഭാതഭക്ഷണത്തിനായി കഞ്ഞിയും നെയ്യും ശീലമാക്കിയിരുന്നവര്‍ അതിനോടൊപ്പം പയര്‍ - സസ്യയിലകളും ശീലമാക്കിയിരുന്നു.

  സാത്വികഭക്ഷണമായതുകൊണ്ടാണ് ഇത്തരത്തിലുള്ള ആഹാരം ശീലിപ്പിച്ചതെന്നായിരുന്നു സങ്കല്പം. എന്നാല്‍ കഞ്ഞിയിലൂടെ ലഭിച്ചിരുന്ന സുലഭമായ വെള്ളം നമ്മുടെ രക്തത്തില്‍ കെട്ടിക്കിടക്കുന്ന വിഷാംശത്തെയും മാലിന്യങ്ങളെയും പൂര്‍ണ്ണമായും പുറത്താക്കാന്‍ സഹായിക്കുമെന്നതാണ് വസ്തുത. മാത്രമല്ല, കഞ്ഞിയില്‍ നിന്നും ലഭ്യമാകുന്ന വിറ്റാമിനുകളും ആരോഗ്യസംരക്ഷണത്തിനു ഗുണം തന്നെ. നെയ്യില്‍ നിന്നും ഫോസ്ഫറസും കൊഴുപ്പും ലഭിക്കുമ്പോള്‍ പയറില്‍ നിന്നും മാംസ്യവും ഇലക്കറികളില്‍ നിന്നും വിറ്റാമിനുകളും കിട്ടും. കഞ്ഞിയിലെ ചോറില്‍ നിന്നും ലഭിക്കുന്ന അന്നജവും ശരീരത്തിനാവശ്യം.

ഗ്രഹങ്ങള്‍ തമ്മിലുള്ള ശത്രുമിത്ര അവസ്ഥകള്‍


ഗ്രഹങ്ങള്‍ തമ്മിലുള്ള ശത്രുമിത്ര അവസ്ഥകള്‍

ശത്രൂ മന്ദസിെതൗ, സമഃ ശശിസുതോ,
മിത്രാണി ശേഷാ രവേ;
സ്തീഷ്ണാംശൂര്‍ഹിമരശ്മിജശ്ച സുഹൃെദൗ
ശേഷാഃ സമാഃ ശീതഗോഃ;
േജ്ഞാƒരിഃ, സിതാര്‍ക്കീ സമൗ
മിത്രേ സൂര്യസിെതൗ ബുധസ്യ, ഹിമഗുഃ
ശത്രുഃ സമാശ്ചാപരേ.

   സൂര്യന് ശുക്രനും, ശനിയും ശത്രുക്കളും, ബുധന്‍ സമനും, മറ്റു ഗ്രഹങ്ങള്‍ ബന്ധുക്കളുമാകുന്നു. ചന്ദ്രന് സൂര്യബുധന്മാര്‍ ബന്ധുക്കളും, ബാക്കി സമന്മാരുമാണ്. കുജന് വ്യാഴവും, ചന്ദ്രനും ആദിത്യനും ബന്ധുക്കളും; ബുധന്‍ ശത്രുവും, ശുക്രനും ശനിയും സമന്മാരുമാകുന്നു. ബുധന് ബന്ധുക്കള്‍ ആദിത്യശുക്രന്മാരും ശത്രു ചന്ദ്രനും ബാക്കി സമന്മാരുമാണ്.

സൂരേഃ സൌമ്യസിതാവരീ, രവിസുതോ
മദ്ധ്യഃ, പരേ ത്വന്യഥാ;
സൌമ്യാര്‍ക്കീ സുഹൃെദൗ, സമൗ ' കുജഗുരു '
ശുക്രസ്യ ശേഷാവരീ;
ശുക്രജ്ഞൗ സുഹൃെദൗ, സമഃ സുരഗുരുഃ,
സൌരസ്യ ചാന്യേƒരയോ;
യേ പ്രോക്താഃ സുഹൃദസ്ത്രികോണഭവനാത്
തേƒമീ മയാ കീര്‍ത്തിതാഃ

   വ്യാഴത്തിന് ബുധനും, ശുക്രനും ശത്രുക്കളാണ്; ശനി മദ്ധ്യമനും, മറ്റു ഗ്രഹങ്ങള്‍ ബന്ധുക്കളുമാകുന്നു. ശുക്രന്, ബുധനും ശനിയും മിത്രങ്ങളും; കുജനും, വ്യാഴവും സമന്മാരും; സൂര്യചന്ദ്രന്മാര്‍ ശത്രുക്കളുമാകുന്നു. ശനിയ്ക്ക് ശുക്രനും, ബുധനും ബന്ധുക്കളും; വ്യാഴം സമനും, മറ്റു ഗ്രഹങ്ങള്‍ ശത്രുക്കളുമാകുന്നു. 'ഹോര' യില്‍ മൂലത്രികോണത്തെ ആശ്രയിച്ച് പറഞ്ഞിരിക്കുന്ന സുഹൃത്തുക്കളെത്തന്നെയാണ് ഞാന്‍ ഇവിടേയും പറഞ്ഞിരിക്കുന്നത്.

സ്ഥാനഭേദം കൊണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ബന്ധുക്കളും ശത്രുക്കളുമായിതീരാറുണ്ട് എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ഷേത്രധ്വജത്തേക്കാള്‍ ഉയരത്തില്‍ കെട്ടിടം പണിതാല്‍ തീ പിടിക്കുമോ?

  അമ്പലത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തേക്കാള്‍ ഉയരത്തില്‍ തൊട്ടടുത്ത് കെട്ടിടം പണിതാല്‍ അതിന് തീ പിടിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്‌. അമ്പലത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തേക്കാള്‍ ഉയരത്തില്‍, തൊട്ടടുത്ത് കെട്ടിടങ്ങള്‍ പണിതാല്‍ അവയ്ക്ക് തീ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആധുനിക ശാസ്ത്രം സമ്മതിച്ച കാര്യമാണ്.

  ക്ഷേത്രമുറ്റത്ത് കൊടിമരം അഥവാ ധ്വജം സ്ഥിരമായി സ്ഥാപിക്കുന്നത് തന്ത്രവിധിയും വാസ്തുശാസ്ത്രവുമനുസരിച്ചാണ്. കൊടിമരത്തിന്റെ ഏറ്റവും താഴെ കാണുന്ന നിധികുംഭം, പത്മം, കൂര്‍മ്മം എന്നീ ഭാഗങ്ങള്‍ സാധാരണ ചെമ്പിലാണ് നിര്‍മ്മിക്കുന്നത്. അതിന് മുകളിലായിട്ടാണ് പീഠം കാണപ്പെടുന്നത്. ക്ഷേത്രത്തെ മനുഷ്യശരീരമായി സങ്കല്‍പ്പിക്കുന്നതിനാല്‍ ക്ഷേത്രധ്വജത്തെ ക്ഷേത്രശരീരത്തിന്റെ നട്ടെല്ലായിട്ടാണ് കണക്കാക്കുന്നത്.

  കൊടിമരത്തിന്റെ അടിവശം ചെമ്പില്‍ നിര്‍മ്മിക്കുക മാത്രമല്ല താഴെ മുതല്‍ മുകളറ്റം വരെ ചെമ്പില്‍ പൊതിഞ്ഞിരിക്കുകയും ചെയ്യും. ഇതൊക്കെ തന്ത്രവിധിപ്രകാരമാണ് ചെയ്യുന്നത്.

  എന്നാല്‍ ക്ഷേത്രധ്വജത്തെക്കാള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ തീപിടിക്കുമെന്ന കണ്ടെത്തലിനെ ആധുനികശാസ്ത്രം പിന്തുണയ്ക്കുന്നതിനു വ്യക്തമായ കാരണമുണ്ട്.

  ഒരു ക്ഷേത്രമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കൊടിമരം ആ നാട്ടിലെ ഏറ്റവും നല്ല മിന്നല്‍ രക്ഷാചാലകമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എത്രമാത്രം ശക്തിയില്‍ ഇടിയും മിന്നലും ഉണ്ടായാലും കൊടിമരം, ഭൂമികരണം (എര്‍ത്തിങ്ങ്‌) വഴി ആ നാട്ടിലെ കെട്ടിടങ്ങളെ സംരക്ഷിക്കും. എന്നാല്‍ കൊടിമരത്തേക്കാള്‍ പൊക്കം കൂടിയ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ മിന്നല്‍ ആദ്യം ബാധിക്കുന്നത് ആ കെട്ടിടങ്ങളെയായിരിക്കുമെന്നതില്‍ സംശയമില്ല.

  ഇക്കാരണം കൊണ്ടാണ് ക്ഷേത്രധ്വജത്തേക്കാള്‍ പൊക്കം കൂടിയ മന്ദിരങ്ങള്‍ പണിതാല്‍ അതിന് തീപിടിക്കുമെന്നു പഴമക്കാര്‍ നമ്മെ വിശ്വസിപ്പിച്ചിരുന്നത്.

ഗ്രഹങ്ങളുടെ ദൃഷ്ടികള്‍


ഗ്രഹങ്ങളുടെ ദൃഷ്ടികള്‍ 

സൌരിസ് തൃതീയ ദശമൌ
ഗുരുസ്ത്രികോണം, കുജസ്തു ചതുരശ്രം,
പശ്യതി സമഗ്ര, മിതരേ
ചരണവിവൃദ്ധ്യാƒഥ, സപ്തമം സര്‍വ്വേ.

  ശനിയ്ക്ക് അത് നില്‍ക്കുന്ന രാശിയില്‍ നിന്ന് 3, 10 ഈ ഭാവങ്ങളിലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്.

  വ്യാഴത്തിന് 5, 9 ഭാവങ്ങളിലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്.

  കുജന് 4, 8 എന്നീ ഭാവങ്ങളിലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്.

   മറ്റു ഗ്രഹങ്ങള്‍ക്ക്‌ അതാതു നില്‍ക്കുന്ന രാശിയില്‍ നിന്ന് ക്രമേണ 3, 10 ഈ ഭാവങ്ങളിലേക്ക് കാലും, 5, 9 ഭാവങ്ങളിലേക്ക് അരയും, 4, 8 ഭാവങ്ങളിലേക്ക് മുക്കാലും ദൃഷ്ടിയുമാകുന്നു.

  ഏഴാം ഭാവത്തിലേക്കു എല്ലാ ഗ്രഹങ്ങള്‍ക്കും പൂര്‍ണ്ണ ദൃഷ്ടിയുമുണ്ട്.

  ഗ്രഹങ്ങള്‍ തമ്മിലുള്ള ശത്രുമിത്ര അവസ്ഥകള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ആകമാനം കൊടുക്കരുത് അന്തിക്ക് ക്ലേശിക്കും. ശരിയോ?

 മനുഷ്യജീവിതത്തെകുറിക്കുന്ന ഒരു വിശ്വാസമാണ് ഇത്. പരിശോധിച്ചാല്‍ സത്യവും തന്നെയാണ്. പകല്‍ കൈയിലുള്ളത് മുഴുവന്‍ കളിച്ചുതീര്‍ത്താല്‍ രാത്രിയാകുമ്പോള്‍ വിഷമിക്കുക തന്നെ ചെയ്യും. കൈയിലുള്ളത് മുഴുവന്‍ ദാനം ചെയ്ത് ജീവിതത്തെ തുലച്ചാലും ജീവിതാന്ത്യത്തില്‍ കഷ്ടപ്പെടുമെന്നത്തും തീര്‍ച്ച. ഇത്തരത്തില്‍ വിഷമിച്ചവരുടെ നീണ്ടനിരയായിരിക്കാം പൂര്‍വ്വികരെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

ഗ്രഹങ്ങളുടെ നിറങ്ങള്‍ (വര്‍ണ്ണങ്ങള്‍)


ഗ്രഹങ്ങളുടെ നിറങ്ങള്‍ (വര്‍ണ്ണങ്ങള്‍)

രക്തശ്യാമോ ഭാസ്കരോ, ഗൌര ഇന്ദുര്‍-
നാത്യുച്ചാംഗോ രക്തഗൌരശ്ച വക്രഃ
ദൂര്‍വ്വാശ്യാമോ ജ്ഞോ, ഗുരുര്‍ഗ്ഗൌരഗാത്രഃ,
ശ്യാമഃ ശുക്രോ, ഭാസ്കരിഃ കൃഷ്ണദേഹഃ

    ബലവാനായ സൂര്യന്റെ ദേഹനിറം ചുവപ്പും, ബാലഹീനന്റെ നിറം കറുപ്പും, ചന്ദ്രന്റെ നിറം ചുവപ്പ് കലര്‍ന്ന വെളുപ്പും, ചൊവ്വയുടെ ശരീരം അധികം ഉയരമില്ലാത്തതും ബലവാനാണെങ്കില്‍ നിറം ചുവപ്പും, ബലഹീനനെങ്കില്‍ വെളുപ്പും, ബുധന്റെ കറുകപോലെ പച്ചയും, വ്യാഴത്തിന്റെ നിറം മഞ്ഞയും, ശുക്രന്റെ നിറം സ്നിഗ്ദ്ധതയുള്ള കറുപ്പും, ശനിയുടെ ദേഹനിറം സ്നിഗ്ദ്ധതയില്ലാത്ത (ശുദ്ധ) കറുപ്പ് നിറവുമാകുന്നു.

ഗ്രഹങ്ങളുടെ ദൃഷ്ടികള്‍  എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ആരോ പറയുന്നുണ്ട്; തുമ്മിയത് കണ്ടോ?

  സംസാരിച്ചിരിക്കുന്നതിനിടയില്‍, നാമൊന്നു തുമ്മിയാല്‍ ഉടന്‍ മുത്തശ്ശി പറയും: ' ആരോ പറയുന്നുണ്ട്. തുമ്മിയത് കണ്ടോ? '

   നമുക്കും തോന്നും മുത്തശ്ശി പറയുന്നത് ശരിയായിരിക്കുമെന്ന്. കാരണം അങ്ങനെ പറയാന്‍ ഒത്തിരിപ്പേര്‍ ഉണ്ടുതാനും.

   എന്നാല്‍ ശാസ്ത്രീയമായി ഇതിന് യാതൊരടിസ്ഥാനവുമില്ല.

  മൂക്കിന്റെയും ശ്വാസനാളത്തിന്റെയും ഉള്‍ഭിത്തികള്‍ ശ്ലേഷ്മസ്തരം എന്ന മൃദുവായ ചര്‍മ്മം കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. ഇതില്‍ പൊടി പറ്റുമ്പോള്‍ അലോസരത്തിനുകാരണമാകും. ഈ അലോസരമാണ് തുമ്മലിന് കാരണമാകുന്നത്.

ഗ്രഹങ്ങളുടെ ബ്രാഹ്മാണാദി വകഭേദങ്ങള്‍


ഗ്രഹങ്ങളുടെ ബ്രാഹ്മാണാദി വകഭേദങ്ങള്‍

ജീവസിെതൗ വിപ്രാണാം
ക്ഷത്രസ്യാരോഷ്ണഗൂ, വിശാം ചന്ദ്രഃ;
ശൂദ്രാധിപഃ ശശിസുതഃ,
ശനൈശ്ചരഃ സങ്കരഭവാനാം.

   വ്യാഴവും ശുക്രനും ബ്രാഹ്മണരുടേയും, സൂര്യനും, കുജനും ക്ഷത്രീയരുടേയും, ചന്ദ്രന്‍ വൈശ്യന്മാരുടേയും, ബുധന്‍ ശൂദ്രന്മാരുടേയും, ശനി സങ്കര (അനുലോമപ്രതിലോമ) ജാതികളുടേയും അധിപന്മാരാകുന്നു.

ഗ്രഹങ്ങളുടെ നിറങ്ങള്‍ (വര്‍ണ്ണങ്ങള്‍) എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നോക്കുകുത്തി ഉണ്ടെങ്കില്‍ കരിങ്കണ്ണ് ഫലിക്കില്ലേ?

  കൃഷിത്തോട്ടങ്ങളിലും പുതിയ കെട്ടിടം പണിയുന്നിടത്തുമൊക്കെ കോലം വരച്ചു വയ്ക്കുകയോ വികൃതരൂപങ്ങള്‍ ഉണ്ടാക്കി വയ്ക്കുകയോ ചെയ്‌താല്‍ കണ്ണേറു തട്ടാതിരിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.

  നോക്കുകുത്തികള്‍ സ്ഥാപിച്ചിരുന്നാല്‍ ആളുകളുടെ നോട്ടം അതില്‍ മാത്രമായിരിക്കും. തോട്ടത്തിലെ ഫലവര്‍ഗ്ഗങ്ങളും കെട്ടിടം പണിക്കുള്ള സാധനങ്ങളും അപരിചിതരുടെ ശ്രദ്ധയില്‍പ്പെടാതെ പോകും. അതുകൊണ്ട് മോഷണം കുറയുമെന്ന് പറയാമെങ്കിലും നോക്കുകുത്തികള്‍ കര്‍ഷകരുടെയും വീട്ടുടമസ്ഥരുടേയും രക്ഷകന്‍ തന്നെയാണ്.

  കൃഷിയിടങ്ങളില്‍ നിന്നും വന്യമൃഗങ്ങളുടെയും, വീടുപണി നടക്കുന്ന സ്ഥലത്ത് നിന്നും കള്ളന്മാരുടെയും ആക്രമണം തടയുകയായിരുന്നു നോക്കുകുത്തികളുടെ ജോലി, രാത്രി, ഇവ ജീവനുള്ള മനുഷ്യനാണെന്ന് കരുതി ശത്രുക്കള്‍ സ്ഥലം വിട്ട നിരവധി ഉദാഹരണങ്ങളുണ്ട്. ഫലത്തില്‍, നോക്കുകുത്തികള്‍ രാത്രിയില്‍ ഒരു പാറാവുകാരന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. നോക്കുകുത്തിയുണ്ടെങ്കില്‍ കാര്‍ഷിക വിളകള്‍ക്ക് വന്യജീവികളുടെ കണ്ണേല്‍ക്കേണ്ടിവരുന്നില്ല.

   ഇതാണ് കാലാന്തരത്തില്‍ നോക്കുകുത്തിയുണ്ടെങ്കില്‍ കരിങ്കണ്ണ് ഫലിക്കില്ലെന്ന പ്രയോഗത്തിന് നിമിത്തമായത്.

ഗ്രഹങ്ങളുടെ മറ്റു ചില ആധിപത്യങ്ങള്‍


ക്ലീബപതീ ബുധസൌരൗ
ചന്ദ്രസിതൗ യോഷിതാം, നൃണാം ശേഷാഃ
ഋഗഥര്‍വ്വസാമയജ്ജുഷാ-
മധിപാ ഗുരുസൌമ്യഭൌമസിതാഃ.

   ബുധനും ശനിയും നപുംസകങ്ങളുടേയും, ചന്ദ്രനും ശുക്രനും സ്ത്രീകളുടേയും, മറ്റു ഗ്രഹങ്ങള്‍ പുരുഷന്മാരുടേയും അധിപന്മാരാകുന്നു. ഋഗ്വേദത്തിന്റെ അധിപന്‍ വ്യാഴവും, അഥര്‍വ്വണത്തിന്റെ ബുധനും, സാമത്തിന്റെ ചൊവ്വയും, യജ്ജുര്‍വേദത്തിന്റെ അധിപന്‍ ശുക്രനുമാകുന്നു.

ഗ്രഹങ്ങളുടെ ബ്രാഹ്മാണാദി വകഭേദങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വേശ്യാസ്ത്രീ ശുഭശകുനമാകുമോ?

   വേശ്യാസ്ത്രീയെ ശുഭശകുനമായാണ് കണക്കാക്കുന്നത്. അതിനാല്‍ യാത്രയുടെ തുടക്കത്തില്‍ അവള്‍ വരുന്നതും പ്രഭാതത്തില്‍ കണി കാണുന്നതും ശുഭം തന്നെ. ഇതിന് പക്ഷേ ഒരു അടിസ്ഥാനപ്രമാണമുണ്ട്. അതായത് വേശ്യയെന്നത് സാമ്പത്തികത്തിനുവേണ്ടി വ്യഭിചരിക്കുന്നവള്‍ എന്നല്ല അര്‍ത്ഥം. സാമ്പത്തികേച്ഛ കൂടാതെ പരപുരുഷനുമായി സംഭോഗത്തില്‍ ഏര്‍പ്പെടുന്നവളെയാണ് വേശ്യയെന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. അങ്ങനെയുള്ളവളുടെ കാര്യമാണ് മേലുദ്ധരിച്ചത്. ബോധപൂര്‍വ്വം തന്നെ അവരെ ദിനാദ്യം വാഹനത്തില്‍ കയറ്റുന്നതും യാത്രയുടെ തുടക്കത്തില്‍ വരുത്തിക്കുന്നതുമൊക്കെ ചിലരെങ്കിലും ഇന്നും ചെയ്തുവരുന്നുണ്ട്. മനസ്സില്‍ സാമ്പത്തിക ലാഭേച്ഛ എന്ന കളങ്കമില്ലാതെ തന്റെ ശരീരം പരപുരുഷന് നല്‍കുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു ദിവ്യപരിവേഷം വേശ്യക്ക് ലഭ്യമായത്.

കാരകഗ്രഹങ്ങളുടെ ബലാബലം


കാരകഗ്രഹങ്ങളുടെ ബലാബലം

ആത്മാദയോ, ഗഗനഗൈര്‍ബ്ബലിഭിര്‍, ബ്ബലവത്തരാഃ;
ദുര്‍ബ്ബലൈദുര്‍ബ്ബലാ ജ്ഞേയാ, വിപരീതം ശനേഃ സ്മൃതം.

  സൂര്യന്‍ മുതലായ കാരകഗ്രഹങ്ങള്‍ക്ക് ബലമുണ്ടെങ്കില്‍, അവയുടെ കാര്യങ്ങളായ പൌരുഷം (ആത്മാവ്) മുതലായ ഫലങ്ങളും ബലവത്തുക്കളായിരിയ്ക്കും. കാരകന്മാര്‍ ബലഹീനന്മാരാണെങ്കില്‍ അവയുടെ കാര്യങ്ങള്‍ക്ക് ദൌര്‍ബ്ബല്യമുണ്ടാകും. എന്നാല്‍ ശനിയ്ക്കുമാത്രം നേരെ വിപരീതമാണ്; മരണത്തിന്റെ കാരകനായ ശനി ബലവാനാണെങ്കില്‍ ദീര്‍ഘായുസ്സും ബലഹീനനാണെങ്കില്‍ അല്പായുസ്സുമാണുണ്ടാവുക എന്നര്‍ത്ഥം.

ഗ്രഹങ്ങളുടെ മറ്റു ചില ആധിപത്യങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

പൂച്ച കുറുകെ ചാടിയാല്‍ ദോഷമോ?

   പൂച്ചയോട് ആര്‍ക്കും അത്രയ്ക്ക് വിരോധമില്ല; സ്നേഹവും വാത്സല്യവും അല്പം കൂടുതലുമാണ്. എന്നാല്‍ അതിന്റെ ശകുനത്തിന് അമിതപ്രാധാന്യമാണ് കല്‍പിച്ചുകാണുന്നത്. പൂച്ച കുറുകെ ചാടിയാല്‍ ആ വഴി പോകണ്ട എന്നൊരു വിശ്വാസവും ഇന്നും ചിലരെങ്കിലും പാലിക്കുന്നുണ്ടുതാനും. പൂച്ച വലതുവശത്തുനിന്ന് ഇടത്തേക്ക് പോകുന്നതിനെ ശുഭശകുനമെന്നും ഇടത്തുനിന്ന് വലത്തേക്ക് പോകുന്നതിനെ ദുശകുനമെന്നുമാണ് വിളിക്കുന്നത്. ഇതിന് ഒരു അടിത്തറയുണ്ടെന്നതാണ് വാസ്തവം. ആറാം ഇന്ദ്രിയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ ഒരു പ്രധാനപ്പെട്ട ജീവിയാണ് പൂച്ചയെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

    പൂച്ച ഓടിവരുന്ന ഭാഗത്തേയ്ക്ക് പോകരുതെന്നായിരിക്കാം ആദ്യകാലത്ത് പറഞ്ഞു വന്നിരുന്നത്. കാരണം ശത്രുഭയത്താലാണ് പൂച്ച ഓടി വരുന്നത്. എന്നാല്‍ ക്രമേണ വലതു വശത്ത് നിന്ന് ഇടത്ത് വശത്തേക്കായാല്‍ നല്ല ശകുനമെന്നും മറിച്ചായാല്‍ മോശമെന്നുമൊരു സങ്കല്‍പം ഉണ്ടായത്.

ഗ്രഹങ്ങളുടെ കാരകത്വം


കാലാത്മാ ദിനകൃന്മനസ്തുഹിനഗുഃ
സത്വം കുജോ ജ്ഞ്ഞോ വചോ,
ജീവോ ജ്ഞാനസുഖേ സിതശ്ച മദനോ,
ദുഃഖം ദിനേശാത്മജഃ;
രാജാെനൗ രവിശീതഗു, ക്ഷിതിസുതോ
നേതാ, കുമാരോ ബുധഃ
സുരിര്‍ദ്ദാനവപൂജിതശ്ച സചിവൌ,
പ്രേഷ്യഃ സഹസ്രാംശുജഃ.

  സൂര്യന്‍ "കാലം" ആകുന്ന പുരുഷന്റെ ആത്മാവിന്റേയും, ചന്ദ്രന്‍ മനസ്സിന്റേയും, കുജന്‍ നിര്‍വ്വികാരതയുടേയും (സത്വത്തിന്റെയും), ബുധന്‍ വാക്കിന്റെയും, വ്യാഴം അമുഷ്മികമായ ജ്ഞാനസുഖങ്ങളുടേയും, ശുക്രന്‍ കാമവികാരത്തിന്റെയും ഐഹികമായ ജ്ഞാനസുഖങ്ങളുടേയും, ശനി ദുഃഖത്തിന്റേയും കാരകന്മാരാകുന്നു.

  സൂര്യന്‍ രാജത്വത്തിന്റേയും, ചന്ദ്രന്‍ രാജ്ഞീത്വത്തിന്റേയും, ചൊവ്വ നേതൃത്വത്തിന്റേയും (സൈന്യാധിപത്യം മുതലായവയുടേയും), ബുധന്‍ യുവരാജാത്വത്തിന്റേയും, വ്യാഴവും ശുക്രനും മന്ത്രത്വത്തിന്റെയും കാരകന്മാരാകുന്നു.

  എന്തിനെയെങ്കിലും ഉണ്ടാക്കുന്നത് ഏതോ അതാണ്‌ അതിന്റെ "കാരകന്‍". ബുധന്റെ ഇഷ്ടാനിഷ്ടസ്ഥിതിയും, ബലാബലവും അനുസരിച്ചാണ് വാക്കിന്റെ ഗുണദോഷങ്ങളെ ചിന്തിക്കേണ്ടത്. വാക്കിന്റെ കാരകന്‍ ബുധനാകുന്നു. ഇതുപോലെ മറ്റുഗ്രഹങ്ങളുടെ കാരകത്വവും കണ്ടുകൊള്ളണം.

  സന്തോഷത്തിലും സന്താപത്തിലും വികാരഭേദം ഉണ്ടാവാത്ത മനോഭാവത്തേയാണ് "സത്വം" എന്ന് പറയുന്നത്.

  "അവികാരകരം സത്വം വ്യസനാഭ്യുദയാഗമേ" എന്ന പ്രമാണവുമുണ്ട്.

  സത്വത്തിന്റെ കാരകന്‍ ചൊവ്വയാകുന്നു.

  വ്യാഴം കര്‍മ്മസചിവനും, ശുക്രന്‍ നര്‍മ്മസചിവനുമാകുന്നു.******************************************************************


താതശ്ചാത്മപ്രഭാവോ ദ്യുമണി, രഥ മനോ-
മാതരൗ ശീതരശ്മിര്‍,
ഭ്രാതാ സത്വം ച ഭൌമഃ, ക്ഷിതിരപി; വചനം
ജ്ഞാനമിേന്ദാസ്തനൂജഃ;
ധീചിത് പുത്രാംഗസൌഖ്യം സുരഗുരു രബലാ-
ഭോഗയാനാനി ശുക്രോ,
മൃത്യുര്‍വ്വ്യാധിശ്ച ദുഃഖം ശനിരിതി ഗദിതോ
ദാസഭൃത്യാദികോ വാ.


പിതാവിന്റേയും പൌരുഷത്തിന്റെയും കാരകന്‍ സൂര്യന്‍.

മനസ്സിന്റേയും മാതാവിന്റെയും കാരകന്‍ ചന്ദ്രന്‍.

സഹോദരന്റെയും നിര്‍വ്വികാരതയുടേയും (സത്വം) കാരകന്‍ കുജന്‍ (ചൊവ്വ)

ഭൂമിയുടേയും വാക്കിന്റേയും ജ്ഞാനത്തിന്റേയും കാരകന്‍ ബുധന്‍.

  ബുദ്ധിയുടേയും ചൈതന്യത്തിന്റേയും പുത്രന്റേയും ശരീരസുഖത്തിന്റേയും കാരകന്‍ വ്യാഴം.

  സ്ത്രീകളുടേയും ഉല്‍കൃഷ്ടസുഖത്തിന്റേയും വാഹനങ്ങളുടേയും യാത്രയുടേയും കാരകന്‍ ശുക്രന്‍.

   മരണത്തിന്റേയും, രോഗത്തിന്റേയും, ദുഃഖത്തിന്റേയും, ദാസന്മാര്‍, ഭൃത്യന്മാര്‍ മുതലായവരുടേയും കാരകന്‍ ശനിയുമാകുന്നു.

കാരകഗ്രഹങ്ങളുടെ ബലാബലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

പ്രകാശഗ്രഹം, തമോഗ്രഹം, നക്ഷത്രഗ്രഹം, ശുഭഗ്രഹം, പാപഗ്രഹം


പ്രകാശഗ്രഹം, തമോഗ്രഹം, നക്ഷത്രഗ്രഹം, ശുഭഗ്രഹം, പാപഗ്രഹം

പ്രകാശകൌ ദ്വൌ പ്രഥമൌ ഗ്രഹാണാം,
താരാഗ്രഹാഃ പഞ്ച പരേ, തതോ ദ്വൌ
തമോഗ്രഹൌ; തേഷു ശുഭാശ്ച മദ്ധ്യേ
ത്രയോ, ബലീന്ദുശ്ച, പരേ തു പാപാഃ.

   ഗ്രഹങ്ങളില്‍ ആദ്യത്തെ രണ്ടും (സൂര്യനും ചന്ദ്രനും) പ്രകാശഗ്രഹങ്ങളും (ലോകത്തെ പ്രകാശിപ്പിക്കുന്നവയും), പിന്നെ കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി ഈ അഞ്ചും നക്ഷത്ര ഗ്രഹങ്ങളും, രാഹു, കേതു എന്നീ ഒടുവിലത്തെ രണ്ടും തമോഗ്രഹങ്ങളും (കാണുവാന്‍ സാധിയ്ക്കാത്തവയെന്നര്‍ത്ഥം) ആകുന്നു.

   ബുധന്‍, ഗുരു, ശുക്രന്‍, ബലവാനായ ചന്ദ്രന്‍ എന്നിവ ശുഭന്മാരും, ബാക്കി എല്ലാ ഗ്രഹങ്ങളും പാപന്മാരും ആകുന്നു.

   പാപഗ്രഹത്തോട് കൂടി നില്‍ക്കുന്ന ബുധനെ പാപനായി കണക്കാക്കണം.

ഗ്രഹങ്ങളുടെ കാരകത്വം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

തലയ്ക്ക് പിറകില്‍ കൈ കെട്ടാമോ?

    തലയ്ക്ക് പിറകില്‍ ഇരുകൈകളും കോര്‍ത്ത് കെട്ടുന്നവരെ ദുഃശകുനത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. മാത്രമല്ല, ചില സ്ഥലങ്ങളില്‍ ഇതിനെ മാതാപിതാക്കള്‍ക്ക് ദോഷം ഭവിക്കാനുള്ള കാരണമായും കരുതുന്നുണ്ട്. ഇതൊന്നുമല്ലെങ്കിലും തലയ്ക്ക് പിറകില്‍ കൈ കെട്ടുന്നതിനെ വൈദ്യശാസ്ത്രം അംഗീകരിക്കുന്നില്ല. സ്ഥിരമായി ചെയ്‌താല്‍ അത് തലയിലെ മര്‍മ്മ സ്ഥാനങ്ങള്‍ക്ക് ഹാനി വരുത്തുമെന്നാണ് കണ്ടുപിടുത്തം. മാത്രമല്ല ശരീരത്തിലെ മറ്റു ചില മര്‍മ്മസ്ഥാനങ്ങളിലും സ്ഥിരമായും അമിതമായും കൂടുതല്‍ മര്‍ദ്ദമേറ്റാല്‍ അത് ഹാനികരം തന്നെ.

ഭാവങ്ങളുടെ ബലാബലങ്ങള്‍


ഭാവങ്ങളുടെ ബലാബലങ്ങള്‍

യോ യോ ഭാവഃ സ്വാമിദൃഷ്ടോ യുതോ വാ
സൗമൈമ്യര്‍വ്വാ, സ്യാത് തസ്യ തസ്യാഭിവൃദ്ധിഃ;
പാപൈരേവം തസ്യ ഭാവസ്യ ഹാനിര്‍-
നിര്‍ദ്ദേഷ്ടവ്യാ, ലഗ്നതശ്ചന്ദ്രതോ വാ.

    ശുഭന്മാര്‍, അധിപന്മാര്‍ ഇതിലേതിന്റെയെങ്കിലും ദൃഷ്ടിയോ യോഗമോ ഉണ്ടാകുന്നു എങ്കില്‍ അതാത് ഭാവങ്ങള്‍ക്ക് അഭിവൃദ്ധികരവും, പാപന്മാരുടെ എങ്കില്‍ നാശകരവുമാണ്. ലഗ്നത്തില്‍ നിന്നും, ചന്ദ്രനില്‍ നിന്നും ഇപ്രകാരം ഭാവങ്ങളേയും തല്‍ഫലങ്ങളേയും കണ്ടുകൊള്ളേണ്ടതുമാകുന്നു.

ഭാവങ്ങളുടെ അധിപന്മാര്‍ പാപന്മാരോ ശുഭന്മാരോ ആയാലും ഭാവങ്ങള്‍ക്ക് അഭിവൃദ്ധികരമാണ്.

പ്രകാശഗ്രഹം, തമോഗ്രഹം, നക്ഷത്രഗ്രഹം, ശുഭഗ്രഹം, പാപഗ്രഹം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

സ്ത്രീ പുരുഷന്റെ ഇടതുവശം ഇരിക്കണമോ?

    സ്ത്രീ എപ്പോഴും പുരുഷന്റെ ഇടതുവശം ഇരിക്കണമെന്നാണ് ആചാരസംഹിത വെളിപ്പെടുത്തുന്നത്. വിവാഹപന്തല്‍ പരിശോധിച്ചാലും പുരുഷന്റെ ഇടതുവശത്താണ് സ്ത്രീക്ക് ഇരിപ്പിടം അനുവദിച്ചിട്ടുള്ളത്. ഇതിനു  കാരണമായി പറയുന്നത് സ്ത്രീയുടെ വലതുവശമായി പ്രവര്‍ത്തിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീയാകട്ടെ പുരുഷന്റെ ഇടതുവശമെന്നുമാണ്. ഈ സങ്കല്‍പ്പത്തിന് ശക്തി പകരുന്നതാണ് ഹൈന്ദവ ധര്‍മ്മത്തിലെ, വലതുവശം പുരുഷനും ഇടതുഭാഗം സ്ത്രീയും ചേരുന്ന അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം. ഇതൊക്കെ വെറും അന്ധവിശ്വാസമായി നിലനില്‍ക്കുമ്പോള്‍ ആധുനിക ശാസ്ത്രം ഇതിനെ പിന്തുണയ്ക്കുന്നു. ഓരോ ശരീരത്തിലെയും വലതുഭാഗം പുരുഷാത്മകവും ഇടതുഭാഗം സ്ത്രൈണവുമാണെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ അഭിപ്രായം.

ശാപം ഫലിക്കുമോ?

  ഈ ചോദ്യം ആരോടെങ്കിലും ചോദിച്ചാല്‍ വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉയരുക. പുരാണത്തിലും ചരിത്രത്തിലുമൊക്കെ ശാപഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന നിരവധി പേരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ആധുനിക കാലത്തും ശാപം പേറുന്ന ചിലരെപ്പറ്റി ആളുകള്‍ പറയാറുണ്ട്‌. ഒരു വ്യക്തി തെറ്റുചെയ്താല്‍ അയാളുടെ മുഖത്തു നോക്കി ആരെങ്കിലും ശാപവചനങ്ങള്‍ പറയുമ്പോള്‍, പ്രസ്തുത വ്യക്തി മനസ്സിന് ഉറപ്പില്ലാത്തവനാണെങ്കില്‍ ആ ശാപവാക്കുകള്‍ അയാളുടെ മനസ്സില്‍ ആഘാതമേല്‍പ്പിക്കുമെന്ന് മനശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ക്രമേണ മനസ്സില്‍ കിടന്ന്, തെറ്റ് ചെയ്ത കുറ്റബോധം വളര്‍ന്ന് നേരിയ തോതിലുള്ള മാനസിക വിഭ്രാന്തിയിലേക്കും അതുവഴി ശാരീരികാസ്വാസ്ഥ്യങ്ങളിലേക്കും കൊണ്ടെത്തിക്കാനുമുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

യാത്ര പോകുന്നവരെ പിറകില്‍ നിന്ന് വിളിക്കാമോ?

  എവിടേയ്ക്കെങ്കിലും മുതിര്‍ന്നവര്‍ യാത്രയ്ക്കായി പുറപ്പെടുമ്പോള്‍ പുറകില്‍ നിന്ന് വിളിക്കുന്നത് കുട്ടികളുടെ പതിവാണ്. അങ്ങനെയുള്ള കുഞ്ഞുങ്ങളെ ശാസിക്കുന്നതും ശിക്ഷിക്കുന്നതും ചില ഭവനങ്ങളിലെങ്കിലും കാണാം.

   ഇതിന് പിന്നില്‍ പ്രത്യക്ഷമായി ശാസ്ത്രീയമായ രഹസ്യം ഒന്നും തന്നെ ഒളിഞ്ഞിരിക്കുന്നില്ലെങ്കിലും ധാര്‍മ്മികയായും മനഃശാസ്ത്രപരമായും പരിശോധിച്ചാല്‍ ഇത് വിലക്കപ്പെടേണ്ടത് തന്നെയാണ്. വളരെ പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ വിഷയങ്ങള്‍ക്കായിരിക്കും സാധാരണ മുതിര്‍ന്നവര്‍ പുറത്തുപോകുന്നത്. ഇത്തരത്തില്‍ യാത്രയ്ക്കായി പുറപ്പെടുന്നവരെ പുറകില്‍ നിന്ന് വിളിക്കുന്നത് സ്വാഭാവികമായും അവര്‍ക്ക് സംഘര്‍ഷത്തിനിടയാക്കുമെന്നത് മനഃശാസ്ത്ര നിഗമനം.

പതിനൊന്നാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം


പതിനൊന്നാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം

സര്‍വ്വാവാപ്തിര്‍ദുഃഖഹാനിര്‍ഭവാഖ്യാ-
ദ്രിഃഫാദ്രിഃഫം സ്വക്ഷയം ഭ്രംശമേവ
അന്യച്ചോക്തം യത് ഫലം ദേഹഭാജാം 
സര്‍വ്വം ചിന്ത്യം തച്ച ഭാവൈരമീഭിഃ


പതിനൊന്നാം ഭാവം കൊണ്ട് സകലവിധമായ സമ്പാദ്യത്തേയും, ദുഃഖനാശത്തേയും ചിന്തിക്കണം.

പന്ത്രണ്ടാം ഭാവം കൊണ്ട് പാപത്തേയും, ധനനാശത്തേയും ആണ് വിചാരിക്കേണ്ടത്.

സകല (ശുഭാശുഭ) ഫലങ്ങളേയും ഈ പന്ത്രണ്ടു ഭാവങ്ങളേകൊണ്ടുതന്നെ വിചാരിക്കേണ്ടതാകുന്നു.

ഭാവങ്ങളുടെ ബലാബലങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

തലമുടിയും നഖവും പുരയിടത്തിലിടരുത്. എന്തുകൊണ്ട്?

  വേര്‍പ്പെടുത്തിയ തലമുടിയും മുറിച്ച നഖവും പുരയിടത്തിലിടരുതെന്നു പറയും. ചില സ്ഥലങ്ങളില്‍, ഇവ മുറ്റത്തിടരുതെന്നാണ് പറയുന്നത്.

  മനുഷ്യന്റെ അംശങ്ങളായ ഇവ രണ്ടും തോന്നുന്നിടത്തൊക്കെ വലിച്ചെറിയരുതെന്നാണ് പ്രമാണം. അങ്ങനെ ചെയ്‌താല്‍ അത് ദോഷകരമാണത്രേ!

  തലമുടിയും നഖവും മുറ്റത്തോ പുരയിടത്തിലോ തോന്നുമ്പോലെ  വലിച്ചെറിഞ്ഞാല്‍ അത് ദോഷകരം തന്നെയാണ്. വളര്‍ന്നുകിടക്കുന്ന പുല്ലുകള്‍ക്കോ കുറ്റിച്ചെടികല്‍ക്കോ ഇടയില്‍ ഇവ വീണുകിടന്നാല്‍ അത്ര പെട്ടന്നൊന്നും കാണുകയില്ല. അങ്ങനെ സംഭവിക്കുന്നതുകാരണം ഇവിടങ്ങളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ അറിയാതെ അവയുടെ വായില്‍ മുടിയും നഖവുമൊക്കെ എത്തിച്ചേരും. തുടര്‍ന്ന് അവയുടെ വയറ്റിലുമാകും ഇവയൊക്കെ.

  പക്ഷേ, ഇതില്‍ പ്രത്യക്ഷത്തില്‍ വിഷാംശം കാണപ്പെടുന്നില്ലെങ്കിലും കന്നുകാലികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഉദരരോഗങ്ങള്‍ ക്ഷണിച്ചുവരുത്താന്‍ ഇവ കാരണമാകും. അങ്ങനെ രോഗബാധിതരായ ആടുമാടുകളുടെ പാല്‍ കുടിക്കുന്നത് കാരണം മനുഷ്യനും ഇതു ദോഷമായി ഭവിക്കും.

ഏഴാം ഭാവം, എട്ടാം ഭാവം, ഒമ്പതാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം


ഏഴാം ഭാവം, എട്ടാം ഭാവം, ഒമ്പതാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം

മദനഗമനജയാലോകനാന്യസ്തഭാത് സ്യുര്‍-
മരണഹരണദാ സക്ലേശവിഘ്നാനി രന്ധ്രാദ്;
ഗുരുജനപരപുണ്യാനൌഷധം ഭാഗ്യസിദ്ധിം
നവമഭവതഃ ഖാന്മാനകര്‍മ്മാസ്പദാദ്യം.

  ഏഴാം ഭാവം കൊണ്ട് കാമവികാരം, ദേശാന്തരഗമനം, ഭാര്യ, ശകുനം, (ദര്‍ശനം മുതലായവ) ഇതുക്കളേയും ചിന്തിക്കണം.

   എട്ടാം ഭാവം കൊണ്ട് മരണം, സര്‍വ്വസ്വപാഹരണം, ദാസന്മാര്‍ (അടിയാര് മുതലായവര്‍), ദുഃഖം, കാര്യവിഘ്നം ഇതുക്കളേയും ചിന്തിക്കണം.

   ഒമ്പതാം ഭാവം കൊണ്ട് അച്ഛന്‍, ഉപദേഷ്ടാവ് മുതലായ ഗുരുജനങ്ങള്‍, വരുവാന്‍ പോകുന്ന ജന്മത്തിലെ സുകൃതങ്ങള്‍, ഔഷധം, ഭാഗ്യസിദ്ധി ഇതുക്കളേയും ചിന്തിക്കണം.

ശനിയാഴ്ച പുത്രഭാര്യയെ വീട്ടിലേയ്ക്കയക്കരുതോ?

   ഏറെ വൈചിത്ര്യമെന്ന് തോന്നാവുന്ന ഒരു സങ്കല്‍പ്പമാണ് ശനിയാഴ്ച നാളില്‍ മക്കളുടെ ഭാര്യമാരെ അവരുടെ വീട്ടിലേക്ക് അയയ്ക്കരുതെന്നത്. ശനിദോഷ നിവാരണത്തിനായി വ്രതാനുഷ്ടാനങ്ങള്‍ക്കും പൂജാകര്‍മ്മങ്ങള്‍ക്കുമായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള ദിവസമാണ് ശനിയാഴ്ച.

  ജീവിതപ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറികിട്ടുവാനായി മാറ്റിവച്ചിരിക്കുന്ന ദിവസവുമാണ് ശനിയാഴ്ച. ഈ ദിവസം പുത്രനും ഭാര്യയും ഭാര്യാഗൃഹത്തിലേക്ക്‌ പോയാല്‍ സ്വഗൃഹത്തിലെത്തിയ സന്തോഷത്തില്‍ പലപ്പോഴും പെണ്‍കുട്ടികളില്‍ വ്രതഭംഗം വരാനാണ് സാധ്യത. ഇത് പൂര്‍ണ്ണമായും മനസ്സിലാക്കിയതുകൊണ്ടാണ് സ്വാഭാവികമായി ഇങ്ങനെ ഒരു വിശ്വാസം അടിച്ചേല്‍പ്പിച്ചതെന്ന് വേണം കരുതാന്‍.

നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം


നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം

ബന്ധുസ്ഥാനാന്മാതുലം ഭാഗിനേയം
തോയം വേശ്മാജാവികാദ്യം സുഖം ച;
ബുദ്ധിം പുത്രം പൂര്‍വ്വപുണ്യം ത്വമാത്യം
പുത്രാദ് വ്യാധിം ശാത്രവാദ് ദ്വിഡ് വ്രണാദീന്‍.

  മാതുലന്‍, മരുമകള്‍, വെള്ളം, ഗൃഹം, ആട്, കോലാട് മുതലായവ, സുഖം, ഇതുകള്‍ നാലാം ഭാവം കൊണ്ട് ചിന്തിക്കണം.

  ബുദ്ധി, പുത്രന്‍, പൂര്‍വ്വാര്‍ജ്ജിതസുകൃതം, മന്ത്രി ഇവ അഞ്ചാം ഭാവം കൊണ്ട് ചിന്തിക്കണം.

കര്‍ക്കിടകത്തില്‍ കല്യാണം ആകാമോ?

   പൊതുവേ കര്‍ക്കിടകത്തില്‍ കല്യാണം നടത്താറില്ല. എത്ര സമയമില്ലെങ്കിലും കര്‍ക്കിടകമാസത്തില്‍ കല്യാണം നടത്തുന്നതിനോട് മുന്‍തലമുറയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു.

  മലയാളമാസങ്ങളില്‍ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ കര്‍ക്കിടകമാസത്തെ കള്ളക്കര്‍ക്കിടകമെന്നാണ് പണ്ട് വിശേഷിപ്പിച്ചിരുന്നത്. ഈ പ്രയോഗത്തില്‍ നിന്നുതന്നെ എന്തോ ഒന്ന് ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ബോദ്ധ്യമാകും.

  കര്‍ക്കിടകത്തിനുശേഷം വരുന്ന മാസം നറുനിലാവിന്റെ കുളിര്‍മ്മ പോലെ ചിങ്ങമാണെന്നതും അതിനാല്‍ പ്രസ്തുത മാസത്തിലാകാം കല്യാണമെന്നതുമാണ് സങ്കല്‍പ്പം. കല്യാണമെന്നല്ല പല പ്രധാനപ്പെട്ട ചടങ്ങുകളും കര്‍ക്കിടകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

  കര്‍ക്കിടകകഞ്ഞി എന്നൊരു വിശ്വാസവും പഴമക്കാര്‍ ആചരിച്ചിരുന്നു. ചില ഔഷധങ്ങള്‍ ചേര്‍ത്ത കൂട്ടാണ് കര്‍ക്കിടകക്കഞ്ഞി. എങ്കിലും ഔഷധങ്ങളുടെ പേരിലല്ലാതെ മാസത്തിന്റെ പേരിലാണ് ഇതെന്നും അറിയപ്പെടുന്നു.

  വിവാഹം എന്നാല്‍ മാനസീകമായും ശാരീരികമായും ഏറെ ബദ്ധപ്പാടുള്ള ഒന്നാണ്. അതിനാല്‍ ഇതിന് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌. കര്‍ക്കിടകമാസത്തില്‍ പൊതുവേ പ്രകൃതി പ്രതികൂലമായതിനാല്‍ ആരോഗ്യവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ആരോഗ്യപരമായി ഈ മാസം അത്ര നല്ലതല്ലാത്തതുകൊണ്ടാണ് കര്‍ക്കിടകത്തില്‍ കല്യാണം പാടില്ലെന്ന് ആചാര്യന്മാര്‍ വിധിയെഴുതിയത്.

ഒന്നാം ഭാവം, രണ്ടാംഭാവം, മൂന്നാം ഭാവം, നാലാം ഭാവം എന്നീ ഭാവങ്ങളുടെ ഭാവ ചിന്തനം


ഒന്നാം ഭാവം, രണ്ടാംഭാവം, മൂന്നാം ഭാവം, നാലാം ഭാവം എന്നീ ഭാവങ്ങളുടെ ഭാവ ചിന്തനം

ലഗ്നാത് ചിന്ത്യാ മൂര്‍ത്തികീര്‍ത്തി സ്ഥിതിശ്ച,
വിത്തം നേത്രം വാക് കുടുംബം ച വിത്താത്
ധൈര്യം വീര്യം ഭ്രാതരം വിക്രമേണ
വിദ്യാത് ക്ഷേത്രം വാഹനം ബാന്ധവാംശ്ച.

    ശരീരം, യശസ്സ്, അവസ്ഥ (സ്ഥിതി) ഇവ ലഗ്നം - ഒന്നാം ഭാവം - ജനനസമയത്ത് ഉദിയ്ക്കുന്ന രാശി - കൊണ്ട് ചിന്തിക്കണം.

  ധനം, കണ്ണ്, വാക്ക് (സംസാരം), കുടുംബം (ഭരണീയജനങ്ങള്‍) ഇവ രണ്ടാംഭാവം കൊണ്ട് ചിന്തിക്കണം.

  ധൈര്യം, വീര്യം, പരാക്രമം, സഹോദരന്‍ ഇവ മൂന്നാം ഭാവം കൊണ്ട് ചിന്തിക്കണം.

  വിദ്യ, ക്ഷേത്രം (വീട്, കൃഷിസ്ഥലം), വാഹനം, ബന്ധുക്കള്‍ ഇവ നാലാം ഭാവം കൊണ്ടും ചിന്തിക്കണം.

നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

സ്വസ്തി

    ഈശ്വരന്റെ ആഗ്രഹവും തന്റെ ആഗ്രഹവും ഒന്നായിരിക്കട്ടെ എന്നതിന്റെ പ്രതീകമായാണ് സ്വസ്തി ഉപയോഗിച്ചുവരുന്നത്. ഇത് നന്മയെയാണ് സൂചിപ്പിക്കുന്നത്. ഒരു അക്ഷത്തില്‍ കറങ്ങികൊണ്ടിരിക്കുന്ന ലോകചക്രമായും ഇതിനെ കരുതിവരുന്നുണ്ട്. സൂര്യന്റെയും വിഷ്ണുവിന്റെയും ചിഹ്നമായും ഉപയോഗിച്ചുവരുന്ന സ്വസ്തി മംഗളകരമായതിനെയും സൂചിപ്പിക്കുന്നുണ്ട്. ഭാരതത്തില്‍ മാത്രമല്ല ചില വൈദേശിക രാഷ്ട്രങ്ങളില്‍പ്പോലും ഇത് പല രൂപത്തിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സ്വസ്തിക ചിഹ്നം വരച്ചുവച്ചാല്‍ ഭയത്തില്‍ നിന്നും ഭൂതപ്രേതാദികളില്‍ നിന്നും രക്ഷ നേടാനാകുമെന്നൊരു വിശ്വാസവും നിലവിലുണ്ട്.

ഗ്രഹങ്ങളുടെ ഏഴു വര്‍ഗ്ഗങ്ങള്‍


ഗ്രഹങ്ങളുടെ ഏഴു വര്‍ഗ്ഗങ്ങള്‍

ക്ഷേത്രം ച ഹോരാ ദ്രേക്കാണോ
നവാംശോ ദ്വാദശാംശകഃ
ത്രിംശാംശകശ്ച സപ്താംശോ
ഗ്രഹാണാം സപ്ത വര്‍ഗ്ഗകാഃ

1. ക്ഷേത്രം - രാശി, 2. ഹോര, 3. ദ്രേക്കാണം, 4. നവാംശകം, 5. ദ്വാദശാംശകം, 6. ത്രിംശാംശകം, 7. സപ്താംശകം 

മേല്‍പ്പറഞ്ഞ ഏഴും ഗ്രഹങ്ങളുടെ " വര്‍ഗ്ഗങ്ങള്‍ " ആകുന്നു.

സപ്താംശകം

  ഒരു രാശിയെ ഏഴാക്കി ഭാഗിച്ച ഒരു അംശത്തെയാണ്‌  " സപ്താംശകം " എന്ന് പറയുന്നത്. മേടം, മിഥുനം, ഇങ്ങനെ ഒറ്റപ്പെട്ട രാശികളില്‍ ആദ്യത്തെ സപ്താംശകം അതാതു രാശി മുതല്‍ക്കാകുന്നു തുടങ്ങുക. ഇടവം, കര്‍ക്കിടകം, ഇങ്ങനെ ഇരട്ടപ്പെട്ട രാശികളില്‍ അതാതിന്റെ ഏഴാം രാശി മുതല്‍ക്കുമാകുന്നു. മേടത്തില്‍ മേടം മുതല്‍ തുലാംകൂടി അവസാനിക്കും. ഇടവത്തില്‍ അതിന്റെ ഏഴാം രാശിയായ വൃശ്ചികം തുടങ്ങി ഇടവം കൂടി അവസാനിക്കുകയും ചെയ്യുമെന്നര്‍ത്ഥം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.