കിണറിന്റെ സ്ഥാനം

   ഗൃഹത്തിന്റെ കുംഭം, മീനം, മേടം, ഇടവം രാശികളിലാണ് സാധാരണയായി കിണറിന് സ്ഥാനം കാണുക. ഇവയില്‍ കുംഭം രാശിയാണ് അത്യുത്തമം. പിന്നെ ഏറ്റവും നന്ന് മീനമാണ്. മറ്റ് രണ്ടു രാശികളും എടുക്കാവുന്നതാണ്.

കിണറും കുളവും കുഴിക്കുമ്പോള്‍ ശ്രദ്ധിക്കുക.
  ഒരു പറമ്പിന്റെ ഒത്ത മധ്യഭാഗത്ത് കിണറോ കുളമോ കുഴിക്കുന്നത് ധനനാശത്തേയും ഐശ്വര്യക്ഷയത്തെയും വരുത്തുന്നതാണ്.

  ഈശകോണില്‍ കിണര്‍ കുഴിച്ചാല്‍ അഭിവൃദ്ധിയും കിഴക്ക് ഭാഗത്ത് കുഴിച്ചാല്‍ ഐശ്വര്യവും. എന്നാല്‍ അഗ്നികോണില്‍ കിണര്‍ കുഴിച്ചാല്‍ പുത്രനാശവും തെക്കുദിക്കില്‍ കുഴിച്ചാല്‍ സ്ത്രീനാശവും, പടിഞ്ഞാറുദിക്കില്‍ കിണര്‍ കുഴിച്ചാല്‍ സമ്പദ്സമൃദ്ധിയും വായുകോണില്‍ കിണര്‍ കുഴിച്ചാല്‍ ശത്രുവര്‍ധനയും, വടക്ക് ദിക്കില്‍ കിണര്‍ കുഴിച്ചാല്‍ സുഖാനുഭവങ്ങളും ഉണ്ടാകുന്നതാണ്.

  കിണര്‍, കുളം മുതലായവ മീനം രാശിയില്‍ ശുഭമായിരിക്കും. ധനുരാശിയില്‍ ധാന്യവര്‍ദ്ധനവുണ്ടാകും. മേടം, കുംഭം രാശികളില്‍ ധനലാഭത്തെ ഉണ്ടാക്കും. ആപപദത്തിലും ആപവത്സപദത്തിലും ഇന്ദ്രപദത്തിലും (വാസ്തുപുരുഷന്റെ ചിത്രം കാണുക ) ശുഭപ്രദമായിരിക്കും. എന്നാല്‍ മാരുതപദത്തില്‍ കിണര്‍ കുഴിച്ചാല്‍ സ്ത്രീനാശമായിരിക്കും ഫലം.

   കാഞ്ഞിരം, ചേറു മുതലായ വൃക്ഷങ്ങളുടെ വടക്കോട്ടുപോയ വേരുകള്‍ കുളത്തിലോ കിണറ്റിലോ കടന്നാല്‍ അവ രോഗബീജങ്ങളെ വിതയ്ക്കുന്നതാണ്. പുളിമരം, ഞാവല്‍മരം, ഇവയുടെ ഇലകള്‍, പട്ടിളിന്റെ ഇലകള്‍ ഇവ കിണറ്റില്‍ വീഴാതെ മരം മാറ്റി നടാന്‍ ശ്രദ്ധിക്കണം.


വാട്ടര്‍ടാങ്കിന്റെ (ജലസംഭരണി) സ്ഥാനം
  ഗൃഹത്തിന് മുകള്‍ഭാഗത്താണെങ്കിലും മുറ്റത്താണെങ്കിലും ജലം സംഭരിച്ചുവെയ്ക്കാനുള്ള സ്ഥാനം മീനം രാശിയും കന്നിരാശിയുമത്രെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.