അടുക്കള / പാചകശാലയ്ക്കും ഭക്ഷണശാലയ്ക്കും പ്രത്യേക സ്ഥാനങ്ങള്‍

     ഒരു ഉത്തമഗൃഹത്തിലെ പാചകശാല അഥവാ അടുക്കള മീനം രാശിയിലോ, അഗ്നികോണിലോ, മേടത്തിലോ, ഇടവത്തിലോ, വായുകോണിലോ സ്ഥാപിക്കേണ്ടതാണ്.

     ഭക്ഷണശാല അഥവാ ഉണുമുറി മകരം രാശിയിലോ, അടുക്കളയ്ക്ക് പടിഞ്ഞാറ് ഭാഗത്തോ, മേടം രാശിയിലോ സ്ഥാപിക്കാവുന്നതാണ്.

   സുഖിപ്പാനുള്ള മുറി (ഭക്ഷണാനന്തരം സസുഖം ഇരിക്കാനോ കിടക്കാനോ ഉള്ളമുറി) കുംഭം രാശിയിലോ, മകരം രാശിയിലോ, വായുകോണിലോ ആവശ്യമെങ്കില്‍ ഇടവത്തിലോ, മേടത്തിലോ സ്ഥാപിക്കാവുന്നതാണ്.

അടുക്കളയുടെ കണക്ക് ഏറെ ശ്രദ്ധേയം
  അടുക്കളയുടെ കണക്ക് പിഴച്ചാല്‍, ആ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുദിനം വര്‍ദ്ധിച്ചുവരുന്നതാണ്. വീട്ടിലെ സ്ത്രീകള്‍ക്ക് രോഗാരിഷ്ടതകള്‍, മാനസികാസ്വാസ്ഥ്യം മുതലായവയാണ് മറ്റ് ഫലങ്ങള്‍.

ഒരു വീട്ടില്‍ രണ്ട് അടുക്കള ദോഷകരം
    ഒരു വീട്ടില്‍ രണ്ട് അടുക്കള ഉണ്ടെങ്കില്‍ ആ ഗൃഹവാസികളില്‍ ആര്‍ക്കെങ്കിലും രണ്ടാമതൊരു വിവാഹം കൂടി ഉണ്ടാകുമെന്നത് നിശ്ചയം.

ഉത്തമഗൃഹത്തിന്റെ അടുക്കളയ്ക്ക് ചേര്‍ന്ന അടുപ്പുകള്‍ 
    വിറകടുപ്പുകള്‍ തന്നെയാണ് ഇപ്പോഴും ഉത്തമം. ഗ്യാസ് അടുപ്പുകളല്ല. എന്നാല്‍ ഇക്കാലത്ത് അത് അത്രയ്ക്ക് പ്രായോഗികമല്ല എന്നതാണ് വസ്തുത.

   വിറകു കത്തിച്ച് പാകം ചെയ്തെടുത്ത ആഹാരത്തിനും ഗ്യാസ് കത്തിച്ചുണ്ടാക്കുന്ന ആഹാരത്തിനും തമ്മില്‍ രുചിഭേദമുണ്ട്. വിറകടുപ്പില്‍ പാകം ചെയ്തെടുത്ത ഭക്ഷണത്തിന് രുചി ഏറുമെന്ന് സാരം.

വീട് വിട്ടുനില്‍ക്കുന്ന അടുക്കളകള്‍
  ചിലയിടങ്ങളില്‍ പ്രധാനഗൃഹത്തില്‍ നിന്നും വിട്ടിട്ട് അടുക്കള കെട്ടിയിരിക്കുന്നത് കണ്ടിട്ടില്ലേ? അത്തരം വീടുകളിലെ സ്ത്രീകള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുമെന്നത് കണ്ടറിഞ്ഞ വസ്തുത തന്നെയാണ്.

ആസ്ഥാനത്ത് പണിതീര്‍ക്കപ്പെട്ട ശൌചാലയം (കക്കൂസ്) ആപത്ക്കരം
     ഒരു വീടിന്റെ മീനം രാശിയില്‍, അതായത് വടക്കു കിഴക്കേ കോണില്‍ കക്കൂസ് പണിതീര്‍ത്താല്‍, ആ വീട്ടില്‍ താമസിക്കുന്നവര്‍ക്കോ, അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ കാന്‍സര്‍പോലെയുള്ള മഹാരോഗങ്ങള്‍ പിടിപെടുമെന്നത് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ള വസ്തുതയാണ്. ആ വീട്ടുകാരെ മറ്റുള്ളവര്‍ വെറുക്കുന്ന അവസ്ഥയും ഉണ്ടാകും.

ഉറക്കറയുടെ സ്ഥാനം എവിടെ?
    ഉറക്കറ അഥവാ കിടപ്പുമുറിക്ക് പൊതുവേ പടിഞ്ഞാറ് ഭാഗത്താണ് സ്ഥാനം കാണുക. കിഴക്കോട്ട് ദര്‍ശനമായ ഗൃഹത്തിന് തെക്കുഭാഗത്തും കിടപ്പുമുറിയാകാം.

വീടിന്റെ വരാന്ത
    വീടിന്റെ ചുറ്റുവരാന്തയുടെ കണക്ക് ആ വീടിന്റെ ചുറ്റളവിന്റെ കണക്കിനുള്ളില്‍ത്തന്നെ പെടുന്നതാണ്. ഇക്കാലത്ത് ഗൃഹത്തിന്റെ നാലുഭാഗത്തും വരാന്ത പണിയുന്ന രീതിയില്ല. അത്യാവശത്തിന് മുന്‍വശത്തും പിന്‍വശത്തും മാത്രമേ വരാന്ത പണിയാറുള്ളൂ.

വീടിന്റെ ഭിത്തികളില്‍ നിര്‍മ്മിക്കുന്ന പെട്ടികളും മുഴപ്പുകളും
   മനുഷ്യശരീരത്തിന്റെ ഘടന തന്നെയാണ് ഗൃഹത്തിന്റെതും. ഗൃഹത്തിന്റെ ഭിത്തിയില്‍ മുഴകളോ, ബോക്സ്കളോ നിര്‍മ്മിച്ചാല്‍, അത് ആ വീട്ടില്‍ പാര്‍ക്കുന്നവര്‍ക്ക് ദോഷഫലങ്ങളെ ഉണ്ടാക്കുന്നതാണ്. ഗൃഹവാസികളുടെ ദേഹത്ത് മുഴകള്‍ ഉണ്ടാക്കുമെന്നതാണ് ദോഷഫലങ്ങളിലൊന്ന്. വീട്ടില്‍ ഷോവോള്‍ പണിതാല്‍ ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഞരമ്പുസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുമത്രെ.

ഇരുനില / ബഹുനിലവീടിന്റെ മുകളിലത്തെ നിലയിലേക്കുള്ള കോവണി എങ്ങിനെയായിരിക്കണം.
   താഴത്തെ നിലയില്‍നിന്നും മുകളിലത്തെ നിലയിലേക്ക് എത്താനുള്ള പടിക്കെട്ടുകള്‍ പ്രദക്ഷിണമായി പണിതീര്‍ക്കുന്നതാണ് ഏറെ ശുഭകരം. പ്രദക്ഷിണം എന്നാല്‍, കയറുമ്പോള്‍ ഇടത്തോട്ട് തിരിഞ്ഞ് പടിക്കെട്ടുകള്‍ കയറുകയും പിന്നീട് വലത്തോട്ട് തിരിഞ്ഞ് മുകളിലേക്കുള്ള നിലയിലേക്ക് പ്രവേശിക്കുകയും ചെയ്യുക എന്നര്‍ഥം. അപ്രദക്ഷിണമായി തീര്‍ത്തിട്ടുള്ള പടിക്കെട്ടുകള്‍ ഒരിക്കലും ശുഭഫലദായകമായിരിക്കില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.