വീടിന്റെ സ്ഥാനനിര്‍ണ്ണയം / ലക്ഷണങ്ങള്‍

             ഒരു പറമ്പില്‍ വീടിനുള്ള സ്ഥാനനിര്‍ണ്ണയത്തെപ്പറ്റി  പറയാം. ഉദാഹരണമായി ഇരുപത് സെന്റ്‌ പുരയിടത്തില്‍ കിഴക്കോട്ട് ദര്‍ശനമാകുന്ന വീടിന് തെക്കും വടക്കും സമമാക്കി തെക്കോട്ട്‌ ഗമനം വെച്ച്  തെക്കുപടിഞ്ഞാറ് കുറ്റിയില്‍ സ്ഥാനനിര്‍ണ്ണയം ചെയ്യാം. വടക്കോട്ട്‌ ദര്‍ശനമാകുന്ന വീടിന് കിഴക്കുപടിഞ്ഞാറ്  ദിക്കുകളിലെ ഗൃഹദൈര്‍ഘ്യം കഴിച്ച് ബാക്കി ഇരുഭാഗങ്ങളും സമമാക്കി കിഴക്കോട്ട് ഗമനം കണ്ട് അതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കുറ്റിയടിച്ച്  പറമ്പിന്റെ കിടപ്പനുസരിച്ച് സ്ഥാനനിര്‍ണ്ണയം ചെയ്യാം.

 ഗൃഹത്തിന് സ്ഥാനനിര്‍ണ്ണയം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

   വീടിന് സ്ഥാനം നിര്‍ണ്ണയിക്കുമ്പോള്‍ ചരടുപോട്ടിയാല്‍ മൃത്യു വൈകാതെ സംഭവിക്കുമെന്ന് പറയണം.

   സ്ഥാനത്ത് ഉറപ്പിക്കാനുള്ള സ്ഥാനകുറ്റിയുടെ ചുവടുഭാഗം കിഴക്കുദിക്കിലെക്കോ, ഈശകോണിലേക്കോ, വടക്കുദിക്കിലെക്കോ, വായുകോണിലേക്കോ ആയി കണ്ടാല്‍ മഹാരോഗമുണ്ടാകുമെന്ന് പറയണം.

വീട് പണിയുന്ന വ്യക്തിയെ സ്ഥാനനിര്‍ണ്ണയസമയത്തോ അതിനു മുന്‍പോ ദുഖിതനായി കണ്ടാല്‍ മരണഫലത്തെ പറയണം.

      സ്ഥാനകുറ്റി ഏത് രാശിയെ ലക്ഷ്യമാക്കിയാണോ കിടക്കുന്നത് അത് ലഗ്നമായികണ്ട് ആ ഭൂമിയുടെ പുരാതനസ്ഥിതികളും തല്ക്കാലനിലകളും വരാനിരിക്കുന്ന കാര്യങ്ങളും പറയാം. സ്ഥാനകുറ്റിയുടെ ചുവടുഭാഗം വിപരീതമായാല്‍ രോഗവും, വായു - അഗ്നികോണുകളിലേക്കായാല്‍ മരണവും, വടക്ക് അഗ്രവും തെക്ക് ചുവടുമായാല്‍ വീടുപണി പൂര്‍ത്തിയാകാന്‍ കാലദൈര്‍ഘ്യവും കിഴക്ക് അഗ്രവും പടിഞ്ഞാറ് ചുവടുമായാല്‍ താമസം കൂടാതെ വീടുപണി പൂര്‍ത്തിയാകുമെന്നും പറയാം. കന്നിരാശിയിലേക്ക് ചുവടുഭാഗവും ഈശകോണിലേക്ക് അഗ്രവുമായാല്‍ സുഖവുമായിരിക്കും ഫലം.

    കുറ്റി ഉണക്കമരമായാല്‍ അശുഭവും പാലുള്ളതായാല്‍ ശുഭവും പുന്നമരമായാല്‍ ഏറെ ഉത്തമവുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.