ശുഭഫലദാതാവായ ആദിത്യന്റെ ദാശാകാലത്തില്‍ കാനനം, ഔഷധം, യാത്ര എന്നിവയില്‍നിന്നും, പര്‍വ്വതം, ഖനി, ദന്തം, തുകല്‍, അഗ്നിബന്ധമായ പ്രവര്‍ത്തനം, അധ്വാനം എന്നിവ നിമിത്തമായും രാജകീയകര്‍മ്മം, യുദ്ധം എവകൊണ്ടും രാജാവില്‍നിന്നും ധനലാഭം അനുഭവിക്കും. ധൈര്യം, ഉത്സാഹശീലം, തീഷ്ണത, പ്രസിദ്ധി, പ്രതാപശക്തി, ശ്രേഷ്ഠത, രാജത്വം, പ്രഭുത്വം എന്നിവയും ഉണ്ടാകും.
അനിഷ്ടഫലദാന കര്‍ത്താവായ ആദിത്യന്റെ ദശയില്‍ ഭ്രുത്യന്മാരുടെ ഉപദ്രവം, കള്ളന്മാരുടെ ഉപദ്രവം, ധനനാശം, നയനരോഗം, ആയുധം, അഗ്നി, രാജാവ് ഇവയില്‍ നിന്നും ആപത്ത് ഭാര്യപുത്രബന്ധുജനാദ്യുപദ്രവം, പാപകര്‍മ്മാനുഷ്ഠാനം, വിശപ്പ്, ദാഹം, ശോകം, മനോദുഖം, പിത്തവികാരപ്രദമായ രോഗങ്ങള്‍ എന്നിവയും അനുഭവിക്കും (ഇവിടെ രാജാവ് എന്ന് ഉദ്ദേശിക്കുന്നത് സര്‍ക്കാര്‍, സര്‍ക്കാര്‍ അധികാരികള്‍ മറ്റു ഉദ്യോഗസ്ഥര്‍, രാഷ്ട്രിയക്കാര്‍ എന്നിവരെയാണ് ചിന്തിക്കേണ്ടത്).