ഓജം, യുഗ്മം, ചരം, സ്ഥിരം, ഉഭയം, വിഷമം (ക്രൂരം), സൗമ്യം രാശികള്‍
രാശിചക്രം എല്ലായ്പ്പോഴും ആദ്യമായി തുടങ്ങുന്നത് മേടം രാശി മുതല്‍ക്കാണ്. ഇതനുസരിച്ച് മേടം രാശിയെ ഓജരാശി എന്നും. ഇടവത്തിനെ യുഗ്മരാശിയെന്നും, മിഥുനത്തിനെ വീണ്ടും ഓജരാശിയെന്നും, കര്‍ക്കിടകത്തിനെ യുഗ്മരാശി എന്നും ക്രമേണ ഈരണ്ടു രാശികള്‍ ഓജം, യുഗ്മം എന്നുള്ള കണക്കിന് മീനം രാശിവരെയും കണക്കാക്കപ്പെട്ടിരിക്കുന്നു.
അതുപോലെ തന്നെ മേടം മുതല്‍ ഈ രണ്ടു രാശികളെ പുരുഷന്‍ സ്ത്രീ, പുരുഷന്‍ സ്ത്രീ എന്നും, അതുപോലെ തന്നെ മേടം മുതല്‍ ഈ രണ്ടു രാശികളെ വിഷമരാശികളെന്നും (ക്രൂരരാശികള്‍), സമരാശികളെന്നും (സൗമ്യരാശികള്‍) ക്രമേണ മീനംവരെ പറഞ്ഞുവരുന്നു.
ഇതുപോലെ തന്നെ മേടം രാശി തുടങ്ങി മുമ്മൂന്നു രാശികളെ ചരം, സ്ഥിരം, ഉഭയം എന്നും, ക്രമേണ അതായത് മേടം ചരരാശിയെന്നും, ഇടവം സ്ഥിര രാശിയെന്നും, മിഥുനം ഉഭയരാശിയെന്നും; കര്‍ക്കിടകം വീണ്ടും ചരരാശിയെന്നും, ചിങ്ങം സ്ഥിരരാശിയെന്നും, കന്നി ഉഭയരാശിയെന്നും ഈ കണക്കിന് മീനം രാശിവരെ പറഞ്ഞുവരുന്നു.
1. ഓജ രാശികള്‍ , യുഗ്മ രാശികള്‍
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവ 'ഓജ' രാശികള്‍.
ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവ 'യുഗ്മ' രാശികള്‍.
--------------------------------------------------------------------------------
2. പുരുഷ രാശികള്‍, സ്ത്രീ രാശികള്‍
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവ 'പുരുഷ' രാശികള്‍.
ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവ 'സ്ത്രീ' രാശികള്‍.
---------------------------------------------------------------------------------
3. ചര രാശികള്‍, സ്ഥിര രാശികള്‍, ഉഭയ രാശികള്‍
മേടം, കര്‍ക്കിടകം, തുലാം, മകരം എന്നിവ 'ചര' രാശികള്‍.
ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ 'സ്ഥിര' രാശികള്‍
മിഥുനം, കന്നി, ധനു, മീനം എന്നിവ 'ഉഭയ' രാശികള്‍

4. വിഷമ (ക്രൂര) രാശികള്‍, സൗമ്യ (സമ) രാശികള്‍.
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നിവ 'വിഷമ (ക്രൂര)' രാശികള്‍.
ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നിവ 'സൗമ്യ (സമ)' രാശികള്‍.