ഉദയാല്‍പൂര്‍വ്വം കണ്ടുപിടിക്കുന്നത് എങ്ങിനെ?
സൂര്യസ്ഫുടത്തിലെ രാശിസംഖ്യ കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി നാഴികയാക്കി അതില്‍ സൂര്യസ്ഫുടത്തിലുള്ള നാഴിക ചേര്‍ത്ത് സൂര്യന്‍ നില്‍ക്കുന്ന രാശി ഹാരകസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഫലം ഉദയാല്‍ പൂര്‍വ്വനാഴികയും, ശിഷ്ടസംഖ്യയെ 60 ല്‍ പെരുക്കി അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഫലം ഉദയാല്‍പൂര്‍വ്വനാഴികയിലെ വിനാഴികയുമാണ്.
ഉദാഹരണം :-
1152 വൃശ്ചികം ആറാം തിയ്യതി ഉദയത്തിനുമുന്‍പ് 10 നാഴിക 20 വിനാഴിക പുലരുവാനുള്ള സമയത്തിനു സൂക്ഷ്മപ്പെടുത്തിയ സൂര്യസ്ഫുടം 7-5-10 (7 രാശി - 5 തിയ്യതി - 10 നാഴിക) എന്ന് കരുതുക. ഇതില്‍നിന്നു രാശിസംഖ്യയായ 7 കളഞ്ഞാല്‍ 5 തിയ്യതിയും 10 നാഴികയും ശേഷിക്കും. തിയ്യതി സംഖ്യയ 5 നെ 60 ല്‍ പെരുക്കിയാല്‍ (ഗുണിച്ചാല്‍) 5 x 60 = 300 നാഴിക കിട്ടും. (5 തിയ്യതി = 5 ദിവസം, ഒരു ദിവസം = 60 നാഴിക, 5 ദിവസത്തെ നാഴികയാക്കുവാന്‍ 5 x 60 = 300 നാഴിക.) ഇതില്‍ 10 നാഴികയും കൂട്ടിയാല്‍ 300 + 10 = 310 നാഴികയായി. ഇതിനെ അന്നേരം സൂര്യന്‍ നില്‍ക്കുന്ന വൃശ്ചികം രാശിയുടെ ഹാരകസംഖ്യയായ 329 കൊണ്ട് ഹരിക്കണം. 310 ഹരിക്കണം 329 ഹരണഫലം = "0". ശിഷ്ടത്തെ 310 നെ 60 ല്‍ പെരുക്കിയാല്‍ 310 x 60 = 18600 കിട്ടും. ഈ സംഖ്യയെ 18600 നെ 329 കൊണ്ട് ഹരിച്ചാല്‍ (18600/329) = ഫലം "56". അതിനാല്‍ തത്സമയത്തേക്കുള്ള ഉദയാല്‍പൂര്‍വ്വനാഴിക "0". വിനാഴിക "56" ആകുന്നു.
ഉദയാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉദയാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.