സൗരരാശ്യാദിവിഭജനം
ജ്യോതിശ്ചക്രത്തില്‍ ചിങ്ങം മുതല്‍ മകരംവരെ ഉള്ള ആറു രാശിക്ക് സൗരരാശികളെന്നും അവയ്ക്ക് സൂര്യന്‍ നാഥനും, കര്‍ക്കടകം മുതല്‍ പ്രതിലോമമായി കുംഭംവരെയുള്ള ആറു രാശിക്ക് ചന്ദ്രന്‍ നാഥനാകയാല്‍ അവയ്ക്ക് ചന്ദ്രരാശികളെന്നും പേര്‍ പറയുന്നു. ഇതിനുള്ള കാരണം ജ്യോതിശ്ചക്രത്തിന്റെ ഉടമസ്ഥാവകാശികള്‍ സൂര്യനും ചന്ദ്രനുമായതുകൊണ്ട് മാത്രമാണ്. എന്നാല്‍ ഭരണസൗകര്യാര്‍ത്ഥം ആദിത്യചന്ദ്രന്മാര്‍ തങ്ങള്‍ക്കധികാരമുള്ള (ഉടമസ്ഥാവകാശമുള്ള) ബാക്കി രാശികളെ കുജാദി മറ്റു ഗ്രഹങ്ങള്‍ക്കായി വീതിച്ചു കൊടുത്തു. അതായത്, സൂര്യന്‍ തന്റെ സ്വക്ഷേത്രമായ ചിങ്ങത്തിന്റെ രണ്ടാംസ്ഥാനമായ കന്നിരാശിയെ ബുധനും, മൂന്നാംസ്ഥാനമായ തുലാത്തിനെ ശുക്രനും, അഞ്ചാംസ്ഥാനമായ ധനുസ്സിനെ വ്യാഴത്തിനും, ആറാംസ്ഥാനമായ മകരത്തെ ശനിക്കും; ഇപ്രകാരംതന്നെ, ചന്ദ്രനും പ്രതിലോമത്വേന തന്റെ സ്വക്ഷേത്രമായ കര്‍ക്കടകത്തിന്റെ രണ്ടാം സ്ഥാനമായ മിഥുനത്തെ ബുധനും, മൂന്നാംസ്ഥാനമായ ഇടവത്തെ ശുക്രനും, നാലാംസ്ഥാനമായ മേടത്തെ കുജനും, അഞ്ചാംസ്ഥാനമായ മീനത്തെ വ്യാഴത്തിനും, ആറാംസ്ഥാനമായ കുംഭത്തെ ശനിക്കും വീതിച്ചുകൊടുത്തു. ഇതുകൊണ്ടാണ് ആദിത്യചന്ദ്രന്മാര്‍ക്ക് ഓരോ രാശി മാത്രവും ബാക്കിഗ്രഹങ്ങള്‍ക്ക് ഈരണ്ടു രാശികള്‍ വീതവും ഉടമസ്ഥാവകാശം സിദ്ധിക്കാന്‍ ഇടയായത്. ആദിത്യന്‍ ആഗ്നേയനും ചന്ദ്രന്‍ സൗമ്യനും ആയതിനാല്‍ ആദിത്യന്റെ ആധിപത്യത്തിലുള്ള ചിങ്ങംമുതല്‍ മകരം വരെയുള്ള ആറുരാശികളും ആഗ്നേയരാശികളെന്നും, ചന്ദ്രന്റെ ആധിപത്യത്തിലുള്ള കര്‍ക്കടകം മുതല്‍ പ്രതിലോമമായി കുംഭം വരെയുള്ള ആറുരാശികളെ സൗമ്യരാശികളെന്നും പേര്‍ പറയുന്നു.
ഉച്ചക്ഷേത്രം, മൂലക്ഷേത്രം, നീചക്ഷേത്രം മുതലായവ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചക്ഷേത്രം, മൂലക്ഷേത്രം, നീചക്ഷേത്രം മുതലായവ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.