ഇഷ്ടസ്ഥാനത്ത് ബലവാനായി നില്‍ക്കുന്ന രാഹുവിന്റെ ദാശാകാലത്ത് രാജ്യപ്രാപ്തി, കര്‍മ്മഗുണം, സുഹൃത്ജനസഹായം, ധനധാന്യവര്‍ദ്ധന, ദേശാടനസൗഭാഗ്യം, ധര്‍മ്മകര്‍മ്മനിരത, സുഹൃജ്ജനഗുണം, കുടുംബസുഖം, പുത്രപ്രാപ്തി എന്നിവ ഫലം.
അനിഷ്ടസ്ഥനായ രാഹുവിന്റെ ദശയില്‍ രാജപ്രഭുക്കന്മാര്‍, കള്ളന്മാര്‍, വിഷം, ആയുധം ഇവനിമിത്തം ഭയം. പുത്രദുഃഖം, ചിത്തഭ്രമം, ശിരോരോഗം, രക്തദൂഷ്യം, അപമാനം, അപവാദം, സ്ഥാനഭ്രംശം, വാഗ്ദോഷം, പ്രവൃത്തിനാശം, രോഗശോകാദികള്‍, ശരീരത്തിന് ശസ്ത്രക്രീയ എന്നിവ ഫലം. മീനം, കന്നി. വൃശ്ചികം ഈ രാശികളില്‍ ഇഷ്ടസ്ഥാനത്ത് നില്‍ക്കുന്ന രാഹുദശയില്‍ വലിയ സൗഖ്യവും, ദേശാധിപത്യവും ധനവാഹനപ്രപ്തിയും മറ്റും വിശേഷമായി അനുഭവിക്കും. ദശാവസാനം അവയെല്ലാം നശിക്കുകയും ചെയ്യും.