അസ്തമനാല്‍പൂര്‍വ്വം കണ്ടുപിടിക്കുന്നത് എങ്ങിനെ?
സൂര്യസ്ഫുടത്തില്‍ നിന്ന് രാശി സംഖ്യ കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി അതില്‍ സൂര്യസ്ഫുടത്തിലെ നാഴിക ചേര്‍ത്ത് ആ മാസത്തിലെ അസ്തമനരാശി ഹാരകം കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലമാണ് അസ്തമനാല്‍ പൂര്‍വ്വ നാഴിക. ശിഷ്ടത്തെ 60 ല്‍ പെരുക്കി അതേ ഹാരകംകൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലം വിനാഴികയുമാണ്.
(സൂര്യ സ്ഫുടരാശിയുടെ ഏഴാമത്തെ രാശിയാണ് അസ്തമനരാശി, (സൂര്യന്‍ രാവിലെ ഉദിക്കുന്ന രാശിയുടെ ഏഴാമത്തെ രാശിയായിരിക്കും അസ്തമനരാശി)). ഉദാഹരണം :- വൃശ്ചികം രാശിയിലാണ് രാവിലെ സൂര്യന്‍ ഉദിച്ചതെങ്കില്‍ അസ്തമനരാശി (സൂര്യന്‍ വൈകുന്നേരം അസ്തമിക്കുന്ന രാശി) ഇടവം രാശി ആയിരിക്കും.
ഉദാഹരിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ട് കാണിക്കുന്നില്ല. ഉദയാല്‍പൂര്‍വ്വം കണ്ടുപിടിക്കുന്നത് പോലെതന്നെയാണ് അസ്തമനാല്‍പൂര്‍വ്വം കണ്ടുപിടിക്കേണ്ടത്. ഇവിടെ ഹാരകസംഖ്യ അസ്തമനരാശിയുടെ ഹാരകസംഖ്യയാവണമെന്നു മാത്രം.
അസ്തമനാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ?
ഉദയാല്‍പരം ഗണിച്ച അതേ ക്രിയതന്നെയാണ് അസ്തമനാല്‍പരം ഗണിക്കുന്നതിനും ഉപയോഗിക്കേണ്ടത്. ഒരു വ്യത്യാസം മാത്രമേ അതില്‍നിന്നും അസ്തമനാല്‍പരത്തിനുള്ളു. ഹരിക്കാനുപയോഗിക്കുന്ന ഹാരകസംഖ്യ അസ്തമനരാശി ഹാരകസംഖ്യയാവണം. ബാക്കി ക്രിയകളെല്ലാം ഉദയാല്‍പരം കണ്ടുപിടിക്കുന്നത്പോലെ തന്നെയാണ്.