ലക്ഷണമൊത്ത ഒരു വീട്ടില്‍ ഈശകോണില്‍ (വടക്കുകിഴക്ക് ദിക്കില്‍ ) പൂജാമുറി ഉത്തമമാണ്. സാധാരണയായി അറപ്പുരയിലോ അറപ്പുരയോട് ചേര്‍ന്നോ വീടിന് മധ്യഭാഗത്തായിട്ടാണ് പൂജാമുറിക്ക് സ്ഥാനം കാണുക. എന്നാല്‍ പ്ലാനിന് അനുസൃതമായി ഇതിന് മാറ്റം വരുത്തുന്നതിന് വിരോധമില്ല.
ഏതായാലും ഇരുനില/ബഹുനില കെട്ടിടങ്ങളില്‍ കോവണിപ്പടിക്കു താഴെ ഈശ്വരനെ കുടിയിരുത്തുന്ന രീതി ഒട്ടും തന്നെ ശരിയല്ലെന്നു മാത്രമല്ല അത് ലക്ഷണക്കേട് തന്നെയാണ്. അത് ദോഷ ഫലങ്ങളെ ഉണ്ടാക്കുകതന്നെ ചെയ്യും.
വീടിന്റെ നടക്കട്ടളയ്ക്ക് സ്ഥാനം
കിഴക്കോട്ടു ദശനമായ വീടിന്റെ നടക്കട്ടള കിഴക്കോട്ട് തന്നെ ആയിരിക്കണം. മറ്റേതു ദിക്കിലേക്ക് വയ്ക്കുന്നത് ശുഭകരമായിരിക്കില്ല.
ഗൃഹദര്‍ശനം എങ്ങോട്ടേക്ക്?
സാധാരണയായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്ക് ദര്‍ശനമായി വീടുകള്‍ തീര്‍ക്കാറുണ്ട്. എന്നാല്‍ കിഴക്ക് - തെക്ക് , തെക്ക് - പടിഞ്ഞാറ്, പടിഞ്ഞാറ് - വടക്ക്, വടക്ക് - കിഴക്ക് ഈ കോണ്‍ദിക്കുകളിലേക്ക് ഗൃഹദര്‍ശനം ശുഭമായിരിക്കില്ല.
വീടിന് അറപ്പുര അനിവാര്യമോ?
നാലുകെട്ടില്‍ പടിഞ്ഞാറ്റിനിയുടെ മധ്യത്തിലാണ് അറപ്പുരയുടെ സ്ഥാനം. അറപ്പുരയുടെ താഴെയായി നിലവറ ഉണ്ടായിരിക്കും. പഴയ ഗൃഹത്തില്‍ നിധി സൂക്ഷിച്ചിരുന്നത് നിലവറയിലാണ്.
നെല്ല് ശേഖരിച്ചു വെയ്ക്കാനാണ് സാധാരണയായി അറപ്പുര ഉപയോഗിക്കുന്നത്. എന്നാല്‍ ഇക്കാലത്ത് നെല്‍കൃഷിയും കുറഞ്ഞു. അറപ്പുരയുടെ പ്രാധാന്യം പോയി.