ഇഷ്ടഫലദാതാവായ ബുധന്റെ ദാശാകാലത്ത് പുത്രന്‍, ബന്ധുക്കള്‍, പ്രഭുക്കള്‍, ദീക്ഷിതന്മാര്‍, രാജാവ്, വ്യാപാരികള്‍, ചൂതാട്ടം ഇവരില്‍നിന്നും ധനലാഭം, വിശേഷവാഹനം, ഭൂമി, സ്വര്‍ണ്ണം, മുത്ത് മുതലായവയുടെ ലാഭവും, യശസ്സ്, പ്രശംസ, ഭൂതകര്‍മ്മം, അമിതമായ സുഖാനുഭവം, സൗഭാഗ്യം, ബുദ്ധിവികാസം, പ്രസിദ്ധി, ധര്‍മ്മകാര്യസിദ്ധി, ഹാസ്യരസികത, ശത്രുക്ഷയം, വിദ്യാലാഭം, ഗണിതചിത്രശില്പരചനാകൌതുകം എന്നിവ ഫലമാകുന്നു.
അനിഷ്ടഫലദാതാവായ ബുധന്റെ ദശയില്‍ ത്രിദോഷകോപം, പരുഷവചനം, ബന്ധനം, സംഭ്രമം, മനോദുഖം, തളര്‍ച്ച, വിദ്യാഹീനത, രാജപ്രഭുവിരോധം, വായുക്ഷോഭം, ത്വക്ക് രോഗങ്ങള്‍, രക്തദൂഷിത രോഗങ്ങള്‍ എന്നിവ അനുഭവിക്കും.