ഗ്രഹങ്ങളുടെ ശത്രുമിത്രസമാവസ്ഥ
ആദിത്യന് - ബുധന്‍ സമനും, ശനിയും, ശുക്രനും, ശത്രുക്കളും, ഗുരുവും ചന്ദ്രനും ചൊവ്വയും ബന്ധുക്കളുമാകുന്നു.
ചന്ദ്രന് - ആദിത്യനും ബുധനും ബന്ധുക്കളും, ചൊവ്വയും വ്യാഴവും ശുക്രനും ശനിയും സമന്മാരും ആകുന്നു. ചന്ദ്രന് ശത്രുക്കളില്ല.
ചൊവ്വയ്ക്ക് - ശനിയും ശുക്രനും സമന്മാരും, ബുധന്‍ ശത്രുവും, വ്യാഴവും സൂര്യനും ചന്ദ്രനും ബന്ധുക്കളുമാകുന്നു.
ബുധന് - ചന്ദ്രന്‍ ശത്രുവും, ആദിത്യനും ശുക്രനും ബന്ധുക്കളും, ചൊവ്വയും വ്യാഴവും ശനിയും സമന്മാരും ആകുന്നു.
ബുധന് - ചന്ദ്രന്‍ ശത്രുവും, ആദിത്യനും ശുക്രനും ബന്ധുക്കളും, ചൊവ്വയും വ്യാഴവും ശനിയും സമന്മാരും ആകുന്നു.
വ്യാഴത്തിന് - ശുക്രനും ബുധനും ശത്രുക്കളും, ശനി സമനും, സൂര്യനും ചന്ദ്രനും ചൊവ്വയും ബന്ധുക്കളുമാകുന്നു.
ശുക്രന് - ബുധനും ശനിയും മിത്രങ്ങളും, കുജനും വ്യാഴവും സമന്മാരും, സൂര്യനും ചന്ദ്രനും ശത്രുക്കളുമാകുന്നു.
ശനിക്ക് - ശുക്രനും ബുധനും ബന്ധുക്കളും വ്യാഴം സമനും, മറ്റു ഗ്രഹങ്ങള്‍ ശത്രുക്കളുമാകുന്നു.
ഇതുകൂടാതെ സ്ഥാനഭേദംകൊണ്ടും ഗ്രഹങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ബന്ധുക്കളും ശത്രുക്കളായി തീരുന്നതാണ്. എങ്ങനെയെന്നാല്‍ ഏതു ഗ്രഹത്തിനും അത് നില്‍ക്കുന്ന രാശിയില്‍നിന്നു 2-3-4-10-11-12 ഈ ഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ അതുകളില്‍നിന്നു പോകുന്നതുവരെ ബന്ധുക്കളും മറ്റുഭാവങ്ങളില്‍ നില്‍ക്കുന്നവ ശത്രുക്കളുമാകുന്നു. ഉദാഹരണം :- ആദിത്യന്റെ ശത്രുക്കളായ ശനിയോ ശുക്രനോ ആദിത്യന്‍ നില്‍ക്കുന്ന രാശിയുടെ 2-3-4 ഇത്യാദി മേല്‍പറയപ്പെട്ട ഭാവങ്ങളില്‍ നില്‍ക്കുകയാണെങ്കില്‍ ബന്ധുക്കളായിത്തീരുന്നു. ഈ ഗ്രഹങ്ങള്‍തന്നെ ആദിത്യന്‍ നില്‍ക്കുന്ന രാശിയിലോ അതിന്റെ 5-6-7-8-9 ഈ ഭാവങ്ങളിലോ നില്‍ക്കുന്നതായാല്‍ അവര്‍ തമ്മില്‍ അതിശത്രുക്കളായും, ഇപ്രകാരം രണ്ടുവിധത്തിലും ബന്ധുവായാല്‍ അതിബന്ധുവായും, ഒന്നുകൊണ്ടു ശത്രുവും മറ്റേതുകൊണ്ട് ബന്ധുവും ആയാല്‍ സമനായും കണക്കാക്കേണ്ടതാണ്.
ഗ്രഹങ്ങളുടെ ബലങ്ങള്‍
ഗ്രഹങ്ങള്‍ ഉച്ചരാശിയില്‍ നില്‍ക്കുമ്പോള്‍ പൂര്‍ണ്ണ ബലവും, മൂലത്രികോണക്ഷേത്രത്തില്‍ നില്‍കുമ്പോള്‍ മുക്കാല്‍ ബലവും, സ്വക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ പകുതിബലവും അതിബന്ധുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ കാലേഅരയ്ക്കാല്‍ബലവും, ബന്ധുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ കാല്‍ബലവും, സമക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ അരയ്ക്കാല്‍ ബലവും ശത്രുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ മഹാണിബലവും, അതിശത്രുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ അരമഹാണിബലവും നീച്ചക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ശൂന്യബലവുമാകുന്നു.
രാഹുകേതുകള്‍ / ഗുളികന്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
രാഹുകേതുകള്‍ / ഗുളികന്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.