പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ഭൂമിയെ (പറമ്പുകളെ) ആറായി തിരിച്ചിരിക്കുന്നു.
(1). യുദ്ധഭൂമി (2). ശാപഭൂമി (3). പിശാചുഭൂമി (4). ദാനഭൂമി (5). വഞ്ചകഭൂമി (6). പുണ്യഭൂമി
(1). യുദ്ധഭൂമി :- അക്രമം, അടിപിടി, വഴക്ക്, കേസ്സ് മുതലായവ സംഭവിച്ച ഭൂമി. അര്‍ഹതപ്പെട്ടവരെ വീട്ടില്‍ നിന്നിറക്കി വിട്ടിട്ട് അവരുടെ കണ്ണുനീര്‍ വീണ ഭൂമി. അത് യുദ്ധഭൂമി.
(2). ശാപഭൂമി :- കാരണവന്മാരെ ശുശ്രുഷിക്കാതെ അവരെ ദ്രോഹിക്കുകയും അവരുടെ ശാപം ഏറ്റിട്ടുള്ളത് ഏത് ഭൂമിയില്‍ വെച്ചാണോ അത് ശാപഭൂമി.
(3). പിശാചുഭൂമി :- ഏത് ഭൂമിയില്‍ വെച്ചാണോ നീച്ചകര്‍മ്മങ്ങള്‍, ദുഷ്കര്‍മ്മങ്ങള്‍ മുതലായവ ചെയ്തിട്ടുള്ളത് അത് പിശാചുഭൂമി.
(4). ദാനഭൂമി :- ദാനം കൊടുത്തതോ, ദാനം ലഭിച്ചതോ ആയ ഭൂമിയാണ് ദാനഭൂമി.
(5). വഞ്ചകഭൂമി :- അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കാതെ അവരെ വഞ്ചിച്ച് കച്ചവടം ചെയ്ത ഭൂമിയെ വഞ്ചകഭൂമി എന്നു പറയുന്നു.
(6). പുണ്യഭൂമി :- സത്ക്കര്‍മ്മങ്ങളും പുണ്യകര്‍മ്മങ്ങളും ചെയ്തിട്ടുള്ള ഭൂമി ഏതാണോ അതിനെ പുണ്യഭൂമി എന്നു വിളിക്കും.
ഭൂമിയില്‍ കുഴിയെടുക്കുന്നതിന്റെ ലക്ഷണങ്ങളും ഫലങ്ങളും
വീടുപണിയുന്നതിന്റെ ആവശ്യങ്ങള്‍ക്കായി പറമ്പ് കുഴിച്ചശേഷം കുഴിച്ചെടുത്ത മണ്ണ് ആ കുഴി മുടാനായി തികയാതെ വന്നാല്‍ ഫലം അധമമായിരിക്കും. അത് ദോഷഫലങ്ങളെ ഉളവാക്കും. മണ്ണ് കൃത്യമായി തികഞ്ഞാല്‍ ഫലം മധ്യമമായിരിക്കും. ഗുണമോ ദോഷമോ ഉണ്ടാകില്ല.
കുഴി മൂടിയതിനുശേഷം മണ്ണ് അധികം വന്നാല്‍ അത് ഉത്തമഫലത്തെ പ്രദാനം ചെയ്യുന്നതാണ്.