ആഭരണങ്ങള്‍ ധരിക്കുന്നതിന്റെ പൊരുള്‍

    ആഭരണങ്ങള്‍ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതിന് ഉപകരിക്കുന്നതാണ്. സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ് 'ആഭ'. ആഭ വര്‍ദ്ധിപ്പിച്ചു കാണിക്കുന്നതിനാണ് ആഭരണങ്ങള്‍ ധരിക്കാറുള്ളത്.

     ആഭരണങ്ങള്‍ ധരിക്കുന്നതിന് പതിനാലു സവിശേഷ സ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ പതിനാലു സ്ഥാനങ്ങളെ പതിനാലു ലോകങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. ശിരസ്സ്‌, കഴുത്ത്, നെറ്റി, കാത്, മൂക്ക്, തോള്, അധരം, അരക്കെട്ട്, കണങ്കാല്, കണങ്കയ്യ്, മാറ്, കൈവിരല്‍, കാല്‍വിരല്‍, പാദം എന്നിവയാണവ. പണ്ടുകാലങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ചിരുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിമാത്രമായിരുന്നില്ല. അതോടൊപ്പം പാപനിവാരണം, ആരോഗ്യരക്ഷ, ദേവപ്രീതി, സ്ഥാനസൂചിക, അത്മീയദര്‍ശനം എന്നിങ്ങനെ പല സദുദ്ദേശങ്ങളും ആഭരണങ്ങള്‍ ധരിക്കുന്നതില്‍ അടങ്ങിയിരിക്കുന്നു. ഈ പതിനാല് സ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ശിരസ്സും പാദങ്ങളുമാണല്ലോ. പതിനാല് സ്ഥാനങ്ങള്‍ പതിനാല് ലോകങ്ങളെ സൂചിപ്പിക്കുന്നുവെങ്കില്‍, ശിരസ്സ്‌ സത്യലോകത്തെയും പാദം പാതാളലോകത്തെയും പ്രതിനിധീകരിക്കുന്നു. ശിരസ്സ്‌ സത്യലോകമാണ്. അതിന്റെ അര്‍ത്ഥത്തിലാണ് ചില മതക്കാര്‍ കൂര്‍ത്ത മകുടമുള്ള കിരീടം ധരിക്കുന്നത്. പാതാളം എന്നത് സൃഷ്ടാവിന്റെ പാദമായിട്ടാണ് കണക്കാക്കപെടുന്നത്. പാതാളമേഖല സര്‍പ്പലോകമായതിനാല്‍ സര്‍പ്പാകൃതിയിലുള്ള വെള്ളി ആഭരണങ്ങളെ കാല്‍പ്പാദങ്ങളിലും കാല്‍ വിരലുകളിലും ധരിക്കാവു. പാദങ്ങളില്‍ സ്വര്‍ണ്ണാഭരണം ധരിക്കുവാന്‍ പാടില്ല.

   സ്വര്‍ണ്ണത്തിന് 'ഹിരണ്യം' എന്നുകൂടി പേരുണ്ട്. ഹിന്ദു സങ്കല്പമനുസരിച്ച് ആദ്യത്തെ സൃഷ്ടി ഒരു സ്വര്‍ണ്ണ മുട്ടയായിരുന്നത്രേ. അതില്‍നിന്ന് സ്വര്‍ണ്ണവര്‍ണ്ണമുള്ള ഹിരണ്യ ഗര്‍ഭനെന്ന പുരുഷന്‍ സംജാതനായി. ആയതിനാലാണ് ശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിന് ഇത്രയധികം പ്രസക്തി ഉണ്ടായിരിക്കുന്നത്. ഈ പ്രപഞ്ചം സൃഷ്ടിച്ച ആദിപുരുഷന്‍ സ്വര്‍ണ്ണരൂപനായിരുന്നതിനാല്‍ പുരുഷന്റെ ബീജത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശം കലര്‍ന്നിരിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ചിട്ടുള്ള സത്യമാണ്. മനുഷ്യന്റെ ബുദ്ധിക്ക് ഉത്തേജനം നല്‍കാനും സ്വര്‍ണ്ണത്തിനു  സവിശേഷമായ കഴിവുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്കും ശിശുകള്‍ക്കും മറ്റും മരുന്നുകളോടൊപ്പം സ്വര്‍ണ്ണവും ഉരച്ച് കഴിക്കുവാന്‍ കൊടുക്കാറുള്ളത്. ശാസ്ത്രവിധി അനുസരിച്ച് വിവാഹവേളയില്‍ വധൂവരന്മാര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ആ നിയമം ഇന്നും പരിപാലിക്കപ്പെട്ടു പോരുന്നു. സ്വര്‍ണ്ണത്തിന്റെ സാന്നിദ്ധ്യം ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു. സൂര്യന്‍, അഗ്നി, നക്ഷത്രങ്ങള്‍ എന്നിവയുടെ പ്രകാശം സ്വര്‍ണ്ണവര്‍ണ്ണമാണ്‌. സര്‍വ്വാരാധ്യവും ഔഷധ സമ്പുഷ്ടവുമായ തുളസിയില്‍ സ്വര്‍ണ്ണത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നും ഉണ്ടാക്കപ്പെടുന്ന 'തങ്കഭസ്മം' ഒരു മഹാ ഔഷധമാണ്.

    ഇപ്രകാരം സൃഷ്ടിയും പ്രപഞ്ചവും തമ്മില്‍ ആത്മബന്ധം ഉള്ളതിനാലാണ് നമ്മുടെ ദേവന്മാരും ദേവിമാരും സര്‍വ്വാഭരണ വിഭൂഷിതരായി കാണപ്പെടുന്നത്. അല്ലാതെ, ചില വിമര്‍ശകര്‍ പറയുന്നതുപോലെ ദേവന്മാരെ സര്‍വ്വാഭരണ വിഭൂഷിതരായി അലങ്കരിക്കുന്നത് കാഴ്ചക്കാരെ ആകര്‍ഷിക്കുവാനോ ധാരാളം ആഭരണങ്ങള്‍ ഉണ്ടെന്നു കാണിക്കുവാനോ അല്ല. വ്യക്തമായ അടിസ്ഥാനങ്ങളും ആചാരങ്ങളുമുള്ള ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ഹൈന്ദവമതം. വിവാഹ വേളയില്‍ ഉമാമഹേശ്വരന്മാര്‍ സര്‍വ്വാലങ്കാര വിഭൂഷിതരായിരുന്നുവെന്നു മിക്ക പുരാണങ്ങളിലും വര്‍ണ്ണിക്കപ്പെട്ട് കാണുന്നുണ്ട്. സദാ ചുടലഭസ്മത്തെയും നാഗങ്ങളെയും ധരിച്ചുകൊണ്ടിരുന്ന ശ്രീമഹേശ്വരന്‍ തന്റെ വിവാഹവേളയില്‍ സര്‍വ്വാലങ്കാര വിഭൂഷിതനായിരുന്നുവെന്നു പറയപ്പെടുന്നത് തന്നെ ആഭരണങ്ങളുടെ മാഹാത്മ്യത്തിനു മാറ്റ് കൂട്ടുന്നതാണല്ലോ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.