ഗ്രഹങ്ങളുടെ ചാരകാലം (സഞ്ചാരകാലം) എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്... ഇവിടെ ക്ലിക്ക് ചെയ്യുക.
ജ്യോതിശ്ചക്രം അഥവാ രാശികള്‍
ജ്യോതിശ്ചക്രം വൃത്താകൃതിയിലാണെങ്കിലും സാധാരണ ജ്യോതിശാസ്ത്രജ്ഞന്മാര്‍ സൌകര്യത്തിനുവേണ്ടി ചതുരശ്രാകൃതിയിലുള്ള പന്ത്രണ്ടു ഖണ്ഡങ്ങളിലായിട്ടാണ് രാശികളെ രേഖപ്പെടുത്തുന്നത്. അതായത്, കാല്‍ ഇഞ്ചോ കൂടുതലോ അകലത്തില്‍ സമദീര്‍ഘത്തിലായി കുറുകേയും, നെടുകേയും അയ്യഞ്ചു വരകള്‍ വരയ്ക്കുമ്പോള്‍ പതിനാറു ഖണ്ഡങ്ങള്‍ ലഭിക്കുന്നു. അതില്‍ മദ്ധ്യത്തുള്ള നാലുഖണ്ഡങ്ങള്‍ ഉപേക്ഷിച്ചാല്‍ ബാക്കി ചുറ്റിലുമായി പന്ത്രണ്ടു ഖണ്ഡങ്ങള്‍ ശേഷിക്കുന്നു. ഇങ്ങനെ ശേഷിക്കുന്ന ഖണ്ഡങ്ങളില്‍ ഇടതുഭാഗത്ത് മുകളിലുള്ള രണ്ടാമത്തെ ഖണ്ഡം തുടങ്ങി മേടംരാശി എന്നും അതിനടുത്തുവലതുഭാഗത്തുള്ളതിനെ ഇടവം രാശിയെന്നും, അതിനടുത്തതിനെ മിഥുനമെന്നും ഇങ്ങനെ ക്രമേണ ഓരോ ഖണ്ഡങ്ങളിലായി മീനംവരെ ബാക്കി രാശികളേയും രേഖപ്പെടുത്തുന്നു.

രാശ്യാധിപന്മാര്‍
ആദിത്യന്‍ മുതല്‍ ശനിവരെയുള്ള ഏഴു ഗ്രഹങ്ങള്‍ മേടം, ഇടവം മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളുടേയും ഉടമസ്ഥത വഹിക്കുന്നു. അതായത്, സൂര്യന് ചിങ്ങം രാശിയും, ചന്ദ്രന് കര്‍ക്കടകം രാശിയും, കുജന് (ചൊവ്വയ്ക്ക്) മേടം വൃശ്ചികം ഈ രാശികളും, ബുധന് മിഥുനം കന്നി ഈ രാശികളും, ഗുരുവിന് (വ്യാഴത്തിന്) ധനു മീനം ഈ രാശികളും, ശുക്രന് ഇടവം തുലാം ഈ രാശികളും, ശനിക്കു മകരം കുംഭം ഈ രാശികളും സ്വക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ ഉടമസ്ഥാവകാശമുള്ള രാശികാളാകുന്നു.
സൗരരാശ്യാദിവിഭജനം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.