ഇഷ്ടഫലദാതാവായ കുജന്റെ (ചൊവ്വയുടെ) ദാശാകാലത്ത് രാജാവ്, അഗ്നി, കര്‍മ്മം, കളവ്, ശത്രുമര്‍ദ്ദനം, ദുഷ്ടജന്തുക്കള്‍, വിഷകര്‍മ്മം, ആയുധബന്ധനം ഇവയില്‍നിന്നും ക്രൂരത, കപടപ്രയോഗം, ഭൂമിവ്യാപാരം, ആട്, കംബളം, ചെമ്പ്, സ്വര്‍ണ്ണം, വശ്യം, വിദ്വേഷണം, ചൂത്, ഔഷധം, കടുരസങ്ങള്‍ എന്നിവയില്‍നിന്നും ധനധാന്യലാഭം. സാഹസീക പ്രവൃത്തികളില്‍ താല്‍പര്യം എന്നിവ ഫലം.
അനിഷ്ടഫലദാതാവായ കുജന്റെ (ചൊവ്വയുടെ) ദാശാകാലത്ത് ബന്ധുക്കള്‍, ഭാര്യ, സന്താനങ്ങള്‍, സഹോദരന്മാര്‍ ഇവര്‍ തമ്മില്‍ വിരോധം, തൃഷ്ണാ, മോഹാലസ്യം, രക്തദുരിതരോഗം. ഒടിവ്, ചതവ്, വ്രണം, പരസ്ത്രീരതി, ഗുരുജനം, പണ്ഡിതന്മാര്‍ ഇവരുടെ വിരോധം, അധര്‍മ്മകൃത്യം, പിത്തജന്യമായ രോഗങ്ങള്‍ ഇവ ലഭിക്കും.