ലഗ്നം എത്രതരത്തിലുണ്ട് അവ ഏവ?
1. ആധാനലഗ്നം
2. ശിരോദര്‍ശനലഗ്നം
3. ഭൂസ്പര്‍ശ ലഗ്നം.
1. ആധാനലഗ്നം
നവഗ്രഹ ജ്യോതിസ്സുകളുടെ സഞ്ചാരകേന്ദ്രമായ ജ്യോതിശ്ചക്രവും, ജീവലോകവും തമ്മില്ലുള്ള ആകര്‍ഷണബന്ധം അഭേദ്യമാണ്. ജീവോത്പത്തിക്കും പ്രത്യക്ഷത്തില്‍ കാരണകര്‍ത്താക്കളായ സ്ത്രീപുരുഷന്മാരുടെ കാമനിവര്‍ത്തിദമായ പ്രക്രിയാവിശേഷം ഗര്‍ഭോത്പാദനത്തിന് വഴിയൊരുക്കുമ്പോഴും, അണ്ഡവും, ബീജവും ചേര്‍ന്ന് ഭ്രൂണമാകുമ്പോഴും, ഭ്രൂണം ഗര്‍ഭാശയത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും,പൂര്‍ണ്ണവളര്‍ച്ചയ്ക്കുശേഷം ഗര്‍ഭാശയത്തില്‍നിന്നു ജീവലോകത്തേയ്ക്കു കുതിക്കുമ്പോഴും, ഈ ആകര്‍ഷണബന്ധം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ അണ്ഡസംയോജനം ജീവോത്പത്തിക്ക് കാരണമാകുന്ന സമയം ഉദിച്ച രാശിയെ "അധാനലഗ്നമെന്നു" പറയുന്നു.
2. ശിരോദര്‍ശനലഗ്നം
ഗര്‍ഭാശയത്തില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ശിശു ജീവലോകത്ത് പ്രവേശിക്കാന്‍ ജനനിയുടെ യോനിനാളത്തിലൂടെ ശിരസ്സ് വെളിക്കു കാട്ടുന്ന നിമിഷം ഉദിച്ച രാശിയെ "ശിരോദര്‍ശനലഗ്നമെന്നു" പറയുന്നു.
3. ഭൂസ്പര്‍ശ ലഗ്നം.
ജ്യോതിസ്സുകളും ജ്യോതിശ്ചക്രവും ഭൂമിയും ഗര്‍ഭസ്ഥശിശുവും തമ്മിലുള്ള സുദൃഡബന്ധം പൂര്‍ണ്ണമാകുന്നത് ഗര്‍ഭസ്ഥശിശു ഭൂസ്പര്‍ശം (ഭൂമി സ്പര്‍ശനം) ചെയ്യുന്ന നിമിഷത്തിലാണ്. ഈ നിമിഷത്തിലുദിച്ചു നില്‍ക്കുന്ന രാശിയെ "ഭൂസ്പര്‍ശലഗ്നം" എന്നുപറയുന്നു.
"ഭൂസ്പര്‍ശ" ലഗ്നംകൊണ്ടാണ് ജാതകനിര്മ്മാണവും ഫലപ്രവചനവും നടത്തുന്നത്.
ഓജം, യുഗ്മം, ചരം, സ്ഥിരം, ഉഭയം, വിഷമം (ക്രൂരം), സൗമ്യം രാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഓജം, യുഗ്മം, ചരം, സ്ഥിരം, ഉഭയം, വിഷമം (ക്രൂരം), സൗമ്യം രാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.