സര്‍പ്പം തുള്ളല്‍ / പാമ്പിന്‍കളം

   ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന പല ദൌര്‍ഭാഗ്യങ്ങള്‍ക്കും രോഗങ്ങള്‍ക്കും സര്‍പ്പദേവതയുടെ കോപമാണെന്ന് കരുതി അതിനു പ്രതിവിധിയായി നടത്തുന്ന അനുഷ്ഠാനമാണ് സര്‍പ്പം തുള്ളല്‍. സര്‍പ്പപ്പാട്ട്, പാമ്പിന്‍കളം, നാഗപ്പാട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സര്‍പ്പകോപത്തിനു പ്രതിവിധിയായും, ഐശ്വര്യം കൈവരുത്തുവാനുമായി സര്‍പ്പക്കാവുകളില്‍വെച്ച് നാഗക്കളവും പാട്ടും നടത്തുന്നു. ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ പലതറവാടുകളിലും സര്‍പ്പം തുള്ളല്‍ വഴിപാടായി നടത്താറുണ്ട്‌. കന്നി, തുലാം, കുംഭം, മേടം തുടങ്ങിയ മാസങ്ങളിലാണ് സര്‍പ്പം തുള്ളല്‍ നടത്തുന്നത്. സര്‍പ്പം തുള്ളലിന് കാര്‍മ്മികത്വം വഹിക്കുന്നത് പരമ്പരാഗതമായി പുള്ളുവര്‍ സമുദായങ്ങളാണ്. 
   നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. എഴുടിവസത്തിനു മുമ്പ് കളത്തിനുവേണ്ട സാധന സാമഗ്രികളുടെ ചാര്‍ത്ത് കുറിക്കുന്നു. വീട്ടുമുറ്റത്തോ സര്‍പ്പക്കാവിലോ ഇട്ട പന്തലില്‍ പാലക്കൊമ്പ്, കുലവാഴ, എന്നിവകൊണ്ട് അലങ്കരിക്കും. ത്രിസന്ധ്യകഴിഞ്ഞാല്‍ പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനുശേഷമാണ് കളമെഴുത്ത് തുടങ്ങുന്നത്. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി എന്നിവയാണ് കളമെഴുതാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ചശേഷം നിലത്ത് തട്ടിതട്ടിയാണ് കളം വരക്കുന്നത്. പ്രഭാതത്തില്‍ തുടങ്ങുന്ന കളമെഴുത്ത് ഉച്ചയാകുന്നതോടെ പൂര്‍ത്തിയാകും. ഏഴരവെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണ് പ്രമാണം. രാഹുകാലത്ത്  ചടങ്ങുകള്‍ ആരംഭിക്കാറില്ല. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ട് നാഗങ്ങളെയാണ് ചെറുതായ കളത്തില്‍ ചിത്രീകരിക്കുന്നത്. നാഗഫണം കിഴക്ക് വരുന്ന രീതിയിലാണ് വരയ്ക്കുന്നത്.

    സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന സ്ത്രീ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇവരെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും ഉണ്ടാകും. 'കാപ്പും, കന്യാവും' എന്നാണ് ഇവരെ വിളിക്കുന്നത്. സാധാരണയായി പന്ത്രണ്ട് വയസ്സിനു താഴെയുള്ള ബാലികാബാലന്മാരെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. ഒമ്പത് ദിവസത്തെ വ്രതം എടുത്തു വേണം കര്‍മ്മത്തിനു തയ്യാറാവാന്‍. കൈയ്യില്‍ മഞ്ഞള്‍ കഷ്ണം ചേര്‍ത്ത ചരട് കെട്ടുന്നതോടെ കാപ്പും, കന്യാവും കര്‍മ്മികളാകുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിന് മുമ്പില്‍ നാഗങ്ങള്‍ക്ക്‌ നൂറും പാലും നല്‍കുന്നു. പുള്ളുവന്‍പ്പാട്ട് ആരംഭിക്കുമ്പോള്‍ കവുങ്ങില്‍ പൂക്കില കൈയ്യില്‍ തിരുകി കാപ്പും കന്യാവും കളത്തില്‍ ഇരിക്കും. കളമെഴുതി ആവാഹിച്ചു സര്‍പ്പങ്ങള്‍ പ്രവേശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കുല കുലുക്കി പുള്ളുവന്‍ പാട്ടിനൊത്ത് തുള്ളും. തറവാട്ടിലെ കന്യകമാരും ഇതില്‍ പങ്കുചേരും. പാട്ടിന്റെ ദ്രുതാവസ്ഥയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു. ഇതോടുകൂടി കളമെഴുത്ത്  പാട്ടും അവസാനിക്കുന്നു. പാട്ടിനൊത്ത് കളം മായ്ക്കാതിരുന്നാല്‍ പൂജ ഫലിച്ചിട്ടില്ലെന്നാണ് വിശ്വാസം. അപ്പോള്‍ വീണ്ടും ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.