ഗൃഹം നില്‍ക്കുന്ന സ്ഥാനത്ത് മണ്ണിനടിയില്‍ അസ്ഥികള്‍, കരിക്കട്ടകള്‍ മുതലായവ കിടപ്പുണ്ടെങ്കില്‍ അത് ഐശ്വര്യക്ഷയവും അനര്‍ഥങ്ങളും ഉണ്ടാക്കുന്നതാണ്.
മണ്ണിനടിയില്‍ മനുഷ്യാസ്ഥി കിടപ്പുണ്ടെങ്കില്‍ പ്രസ്തുത ഗൃഹത്തില്‍ പാര്‍ക്കുന്നവര്‍ക്ക് സദാ മൃത്യുഭയം ഉണ്ടാകും. തന്നെയുമല്ല ആ വീട്ടില്‍ അകാലമൃത്യു തന്നെ ഭവിക്കാം.
മണ്ണിനടിയില്‍ കിടക്കുന്നത് നായയുടെ അസ്ഥിയാണെങ്കില്‍ അത് രാജഭയത്തെ ഉണ്ടാക്കും. പോലീസുകാര്‍ വീട്ടില്‍ നിന്നും മാറില്ലെന്ന് സാരം.
വീട് നില്‍ക്കുന്ന മണ്ണിനടിയില്‍ വാനരെന്റെ അസ്ഥിക്കഷ്ണം കിടപ്പുണ്ടെങ്കില്‍ ഗൃഹനാഥന് അകാലമരണം സംഭവിക്കുമെന്ന് പറയണം.
വീട് നില്‍ക്കുന്നതിനടിയില്‍ കുതിരയുടെ അസ്ഥി കിടക്കുന്നുണ്ടെങ്കില്‍ ധനനാശവും മരണഭയവുമായിരിക്കും ഫലം.
വീടിനടിയില്‍ ശിശുവിന്റെ അസ്ഥി ഉണ്ടെങ്കില്‍ ആ വീട്ടില്‍ നിന്നും ധനം അപഹരിക്കപ്പെടും. കൂടാതെ ഗൃഹവാസികള്‍ക്ക് ആ വീടും ചിലപ്പോള്‍ നാടുപോലും ഉപേക്ഷിച്ചു പോകേണ്ടിവരും.
ഗൃഹം നില്‍ക്കുന്ന ഭാഗത്ത് മണ്ണിനടിയില്‍ പുരുഷന്റെ അസ്ഥികഷ്ണം കിടപ്പുണ്ടെങ്കില്‍ ഗുര്‍ഹാവാസികള്‍ക്ക് സദാ ദുസ്വപ്നദര്‍ശനം ഉണ്ടായികൊണ്ടിരിക്കും.
വീടിനടിയില്‍ കാക്കയുടെ അസ്ഥികളാണ് കിടക്കുന്നതെങ്കില്‍ ആ വീട്ടില്‍ നിന്നും ദാരിദ്രം ഒഴിയുകയില്ല.
ഗൃഹത്തിനടിയില്‍ മരക്കഷണങ്ങള്‍, കരിക്കട്ടകള്‍ മുതലായവ കിടക്കുന്നുണ്ടെങ്കില്‍ ആ വീട്ടില്‍ നാല്‍ക്കാലിനാശവും ആയുധത്താല്‍ മരണവും സംഭവിക്കുന്നതാണ്.
ഭസ്മം, ചാരം, ഉമി മുതലായ വസ്തുക്കള്‍ വീടിന്റെ അടിഭാഗത്ത് കിടപ്പുണ്ടെങ്കില്‍ അഗ്നിഭയം, ദുര്‍ജനശല്യം, ഗൃഹവാസികള്‍ക്ക് രക്തദൂഷ്യം, ഗര്‍ഭഹാനി, ബാധാദോഷം ഇവ സംഭവിക്കുന്നതാണത്രേ.