പാമ്പുമേയ്ക്കാട്ട്

   കേരളത്തില്‍ പ്രധാന നാഗരാജ കേന്ദ്രത്തില്‍ ഒന്നാണിത്. തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് വടമയില്‍ നാഗരാജാവും, നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ. നാഗരാജാവ് വാസുകി എന്നാണു സങ്കല്‍പം. ഇല്ലത്തിന്റെ കിഴക്കനിയിലാണ് പ്രതിഷ്ഠ. ദര്‍ശനം പടിഞ്ഞാറോട്ടാണ്. രാവിലെ മാത്രമേ പൂജയുള്ളൂ. മേക്കാട് ഇല്ലത്തെ നംബൂതിരിയ്ക്കാണ് പൂജാദികര്‍മ്മങ്ങള്‍. ഇവര്‍ക്ക് വിഷചികിത്സയുടെ സിദ്ധിയുണ്ട്. സര്‍പ്പദോഷങ്ങള്‍ക്കുള്ള പ്രതിവിധികള്‍ ഇവിടെ ചെയ്തുകൊടുക്കുന്നു. എവിടെ സര്‍പ്പപ്രതിഷ്ഠ നടത്തിയാലും ആവാഹിച്ചുകൊണ്ടുപോകാനുള്ള അധികാരം പാമ്പുമേക്കാട്ട്‌ മനയ്ക്കാര്‍ക്കാണ് ഉള്ളത്. നാഗര്‍കോവില്‍ ഉള്‍പ്പെടെ നിരവിധി നാഗാരാധന ക്ഷേത്രങ്ങളുടെ തന്ത്രം ഇവര്‍ക്കാണ്. സര്‍പ്പപ്പാട്ട് കഴിക്കുക, പാലും പഴവും നേദിക്കുക, നൂറും പാലും നേദിക്കുക ഇവിടെ പ്രധാനമാണ്. പ്രസാദം കൊടി വിളക്കിലെ എണ്ണയാണ്. കെടാതെ സൂക്ഷിക്കുന്ന കിഴക്കനിയിലെ രണ്ടു വിളക്കുകളില്‍ പിടിക്കുന്ന കരിയും (മഷിയും) അതിലെ എണ്ണയും ഔഷധമായി ഉപയോഗിക്കുന്നു. വൃശ്ചികം ഒന്നിന് ഇവിടുത്തെ നൂറും പാലും കൊടുക്കല്‍ പ്രസിദ്ധമാണ്. സര്‍പ്പകോപം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധി തേടി ധാരാളം പേര്‍ ഇവിടെയെത്തുന്നു. ദാരിദ്ര ദുഃഖത്തിന് അറുതി വരുത്താന്‍ മേക്കാട് നമ്പൂതിരി പന്ത്രണ്ട് കൊല്ലം തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള്‍ ക്ഷേത്രകുളത്തില്‍ വാസുകി പ്രത്യക്ഷപ്പെട്ടു. ഇല്ലത്ത് സാന്നിദ്ധ്യം ഉണ്ടാകണമെന്ന് വരം വാങ്ങിയപ്പോള്‍ നമ്പൂതിരിയുടെ കുടപ്പുറത്ത് മനയില്‍ വന്നു എന്നാണു ഐതിഹ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്  www.pambummekkattumana.com ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.