ഒരു ശിശു ജനിച്ച കൊല്ലം, മാസം, തിയ്യതി, നക്ഷത്രം, തിഥി, കരണം, നിത്യയോഗം, ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല, ഇവയും, ജനനസമയലഗ്നവും - തത്സമയം ഉദിച്ച രാശി - സൂര്യാദിനവഗ്രഹങ്ങളും, ഗുളികനും, പഞ്ചധൂമാദികളും, ഉദിച്ചുനില്‍ക്കുന്ന രാശികളും, ആ രാശികളില്‍ കടന്നുപോന്ന തിയ്യതികളും, നാഴികകളും, നക്ഷത്രദശയും മറ്റും വ്യക്തമായി അറിയേണ്ടതുണ്ട്. അതറിഞ്ഞു ഫലപ്രവചനം നടത്താന്‍ ജനനസമയത്തെ അടിസ്ഥാനമാക്കി ജ്യോതിശാസ്ത്രതത്ത്വമനുസരിച്ചു ചെയ്യുന്ന ക്രിയക്കാണ് 'ഗണിതം' എന്ന് സാമാന്യമായി പറയുന്നത്. ഇത് കൃത്യമായി നിര്‍വഹിക്കുന്നതിനനുസരിച്ചിരിക്കും ജനയിതാവിന്റെ ജന്മഫല പ്രവചനം. സൃഷ്ടികര്‍ത്താവ് ലലാടദേശത്തു കുറിച്ചിട്ട കുറിമാനമാണ് 'ജാതകം'. ദൈവജ്ഞന്‍ (ജ്യോതിഷം അറിയുന്ന വ്യക്തി) ജ്യോതിശാസ്ത്രതത്ത്വങ്ങളുപയോഗിച്ച് അത് കണ്ടെത്തുന്നു. ജന്മസൗഖ്യം, കുലമഹിമയുടെ ഉച്ചനീചാവസ്ഥ, സ്ഥാനമാന അവസ്ഥാ ഭേദങ്ങള്‍, പൂര്‍വ്വജന്മാര്‍ജിത ഫലങ്ങളും, ഐഹികജീവിതാനുഭവങ്ങളും കണ്ണാടിയിലെന്നപോലെ ഗ്രഹഗണിതംകൊണ്ട് സൂക്ഷ്മപ്പെടുത്തി ജാതകത്തില്‍ കാണാന്‍ കഴിയുന്നു. ആ കാഴ്ച സൂക്ഷ്മമാകണമെങ്കില്‍ ഗണിതം സൂക്ഷ്മമാകണം.
പഴമയില്‍ നിന്ന് പുതുമയിലേക്ക് ഗ്രഹഗണിതവിദ്യ പ്രവേശിച്ചതോടെ പഞ്ചാംഗങ്ങളുടെ ഉള്ളടക്കത്തില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. അത് ജാതകഗണിതത്തെ സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാംഗത്തില്‍ ഓരോ മാസത്തിലെയും നിത്യസ്ഫുടങ്ങള്‍ ഉദയത്തിനൊത്തു ചേര്‍ത്തിരിക്കുന്നതുകൊണ്ട് ഗ്രഹഗണിതമെന്ന അത്യധ്വാനം ഒരു സാധാരണക്കാരനായ ജ്യോതിഷികനു കൂടാതെ കഴിക്കാമെന്നു വന്നു. ഇതിനെ ജനന സമയത്തിനൊത്തു സംസ്കരിച്ചെടുക്കുന്ന ക്രിയക്കാണിവിടെ ഗ്രഹസ്ഫുടക്രിയ എന്ന് പറയുന്നത്.
കലിദിനം കണ്ടുപിടിക്കാന്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
കലിദിനം കണ്ടുപിടിക്കാന്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.