ഉദയാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ?
സൂര്യസ്ഫുടത്തിലെ രാശിസംഖ്യ കളഞ്ഞ് തിയ്യതിയും നാഴികയും 30 - ല്‍ നിന്ന് കളഞ്ഞ് ശിഷ്ടം കിട്ടുന്നത് ആ മാസത്തില്‍ കഴിയുവാനുള്ള തിയ്യതിയും നാഴികയുമായിരിക്കും. ഇതിലെ തിയ്യതിയെ 60 ല്‍ പെരുക്കി നാഴിക കൂട്ടിച്ചേര്‍ത്തു കിട്ടുന്ന സംഖ്യയെ ആ മാസത്തെ രാശി ഹാരകസംഖ്യകൊണ്ട് ഹരിക്കണം. ആ ഫലം ഉദയാല്‍പരനാഴികയും, ശിഷ്ടത്തെ 60 ല്‍ പെരുക്കി അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്ന ഫലം വിനാഴികയുമായിരിക്കും.
(രാശി ഹാരകസംഖ്യ കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)
(രാശി ഹാരകസംഖ്യ കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)
ഉദാഹരണം :-
1152 വൃശ്ചികം ആറാം തിയ്യതി 12 നാഴിക 40 വിനാഴിക പുലര്‍ന്ന സമയത്തുള്ള സൂര്യസ്ഫുടം 7-5-32 എന്ന് കരുതുക. ഇതിലെ രാശി സംഖ്യയായ 7 കളഞ്ഞ് ശിഷ്ടത്തെ 30 ല്‍ നിന്ന് കളഞ്ഞാല്‍ അതായത്
30-00 (30 തിയ്യതി (ദിവസം) - 00 നാഴിക)
5-32 (5 തിയ്യതി (ദിവസം) - 32 നാഴിക)
30-00 -
5-32
24-28
(00 നാഴികയില്‍ നിന്ന് 32 നാഴിക കുറയ്ക്കുവാന്‍ സാധിക്കാത്തതുകൊണ്ട് 30 ദിവസത്തില്‍ നിന്ന് ഒരു ദിവസത്തെ നാഴികയാകി 00 നാഴികയോടുകൂടി കൂട്ടുന്നു (അതായത് ഒരു ദിവസം = 60 നാഴികയാണ്). 00 + 60 = 60 നാഴിക.അപ്പോള്‍ 29 - 60 ( 29 ദിവസം {തിയ്യതി}, 60 നാഴിക) (30-00 = 29-60) കിട്ടും ഇതില്‍ നിന്ന് 5 - 32 ( 5 ദിവസം {തിയ്യതി}, 32 നാഴിക)കുറയ്ക്കുമ്പോള്‍ 24-28 ( 24 ദിവസം {തിയ്യതി}, 28 നാഴിക) ലഭിക്കും.
24 ദിവസം {തിയ്യതി}, 28 നാഴിക വൃശ്ചികമാസത്തില്‍ കഴിയുവാനുള്ള തിയ്യതിയും നാഴികയുമായിരിക്കും.
മേല്‍പ്പറഞ്ഞ 24-28 ( 24 ദിവസം {തിയ്യതി}, 28 നാഴിക) ലെ തിയ്യതി സംഖ്യയായ 24 (24 ദിവസത്തിനെ) നെ 60 നാഴികകൊണ്ടു പെരുക്കിയാല്‍ 24 x 60 = 1440 നാഴിക കിട്ടുന്നു.(24 ദിവസത്തിനെ നാഴികയാക്കി മാറ്റുന്നു, 24 ദിവസം = 1440 നാഴിക). അതില്‍ 24-28 ( 24 ദിവസം {തിയ്യതി}, 28 നാഴിക) ലെ നാഴിക 28 ഉം ചേര്‍ത്താല്‍ 1440 + 28 = 1468 നാഴിക ആകും. ഇതിനെ വൃശ്ചികം രാശി ഹാരകമായ 329 കൊണ്ട് ഹരിക്കണം.
1468÷329 (1468/329)
ഹരണഫലം = 4 (4 നാഴിക), ശിഷ്ടം = 152 (152 നാഴിക)
152 നെ വീണ്ടും 60 ല്‍ പെരുക്കണം. (152 നാഴികയെ ഇവിടെ വിനാഴികയാക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി 152 നെ 60 വിനാഴികകൊണ്ട് പെരുക്കുകയാണ് ചെയ്യുന്നത്. (ഒരു നാഴിക = 60 വിനാഴിക)
152 നാഴിക x 60 വിനാഴിക = 9120 വിനാഴിക
9120 വിനാഴികയെ വീണ്ടും വൃശ്ചികം രാശി ഹാരകമായ 239 കൊണ്ട് ഹരിക്കണം.
9120÷329 (9120/329)
ഹരണഫലം = 27 (27 വിനാഴിക)
അപ്പോള്‍ 4 നാഴിക 27 വിനാഴികയാണ് ഉദയാല്പരനാഴികയെന്ന് സിദ്ധിക്കുന്നു.
അസ്തമനാല്‍പൂര്‍വ്വം / അസ്തമനാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
അസ്തമനാല്‍പൂര്‍വ്വം / അസ്തമനാല്‍പരം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.