വീടിന്റെ പരിസരത്തെ വൃക്ഷങ്ങളുടെ സ്ഥാനം

വീടിന്റെ ഏതെല്ലാം ദിക്കുകളില്‍ ഏതെല്ലാം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണം
  വാസ്തുവിദ്യാവിധിപ്രകാരം നിര്‍മ്മിച്ച ലക്ഷണമൊത്ത ഗൃഹത്തിന്റെ കിഴക്ക് ദിക്കില്‍ ഇലഞ്ഞിമരവും പേരാലും വളര്‍ത്തുന്നത് ഉത്തമമാണ് 

  തെക്ക് ദിക്കില്‍ അത്തിമരവും പുളിമരവും ഉത്തമമാണ്

  പടിഞ്ഞാറ് ദിക്കില്‍ ആരായാലും എഴിലംപാലയുമാണ് നല്ലത്.

  വീടിന്റെ വടക്കുദിക്കില്‍ നാഗമരവും ഇത്തിമരവും മാവും ശ്രയസ്ക്കരവുമാണ്.

  മേല്‍പ്പറഞ്ഞതുപോലെ അതതു ദിക്കുകളില്‍ അതതു മരങ്ങള്‍ നട്ടുവളര്‍ത്തുന്നത് ഐശ്വര്യവും ശ്രേയസ്സും മാത്രമല്ല പ്രസിദ്ധരായിത്തീരാവുന്ന സത്സന്താനങ്ങളെയും ലഭ്യമാക്കുന്നതാണ്. 

മരങ്ങള്‍ ദോഷം വരുത്തുന്ന സ്ഥാനങ്ങള്‍ 
   ശാസ്ത്രവിധിക്ക് വിപരീതമായി വീടിന് കിഴക്കുദിക്കില്‍ അരയാല്‍ നട്ടുവളര്‍ത്തിയാല്‍ അത് ഗൃഹത്തിന് അഗ്നിഭയത്തെ ഉണ്ടാക്കുന്നതാണ്.

  വീടിനു തെക്കുഭാഗത്ത്‌ ഇത്തിമരം നിന്നാല്‍ ആ വീട്ടില്‍ പാര്‍ക്കുന്നവര്‍ക്ക് ചിത്തഭ്രമം ഉണ്ടാകുന്നതാണ്.

   ഗൃഹത്തിന് പടിഞ്ഞാറുഭാഗത്ത് പേരാല് നിന്നാല്‍ അത് ശത്രുക്കളില്‍ നിന്നും ആയുധഭയത്തെ ഉണ്ടാക്കുന്നതാണ്. വീടിന് വടക്കുഭാഗത്ത് അത്തിമരം നിന്നാല്‍, വീട്ടിലുള്ളവര്‍ക്ക് ഉദരവ്യാധി ഒഴിയില്ലെന്ന് പറയാം.

ശുഭദായകമായ വൃക്ഷങ്ങളേതൊക്കെയാണ് ?
  കുമിഴ്, കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, വേങ്ങ, അശോകം, ചെമ്പകം ഈ വൃക്ഷങ്ങള്‍ ഗൃഹത്തിന്റെ ഏത് ദിക്കിലോ, ഏത് സ്ഥാനത്തോ നില്‍ക്കുന്നത് ആ ഗൃഹത്തിനും ഗൃഹവാസികള്‍ക്കും ഐശ്വര്യത്തെയും ശ്രേയസ്സിനെയും പ്രദാനം ചെയ്യുന്നതാണ്.

അശുഭഫലദായക വൃക്ഷങ്ങള്‍ ഏവ ?
  കാഞ്ഞിരം, ചേര്, വയ്യങ്കത, നറുവരി, താന്നി, ഊകമരം, കറിവേപ്പ്, കള്ളിപ്പാല, കറുമുസ്, സ്വര്‍ണ്ണക്ഷീരി എന്നീ വൃക്ഷങ്ങള്‍ ഗൃഹത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടാകാനേ പാടില്ല. അവ ഐശ്വര്യക്ഷയം, ആപത്ത് മുതലായവയെ വരുത്തിവെയ്ക്കുന്നതാണ്.

വീട് നില്‍ക്കുന്ന പറമ്പില്‍ പാടില്ലാത്ത ചെടികള്‍ 
  ഗൃഹം നില്‍ക്കുന്ന പറമ്പില്‍ കള്ളിമുള്‍ച്ചെടികള്‍, ആകൃതിയൊപ്പിച്ചു വെട്ടിനിര്‍ത്താവുന്ന കുറ്റിച്ചെടികള്‍ (ബുഷ്പ്ലാന്റുകള്‍) ഇവ നില്‍ക്കുന്നത് ശുഭകരമല്ല.

തടികളുടെ സ്വഭാവങ്ങള്‍ക്കനുസരിച്ച് വൃക്ഷങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു ?
തടിയുടെ പ്രകൃതങ്ങള്‍ക്കനുസരിച്ച് വൃക്ഷങ്ങളെ നാലായി തിരിച്ചിരിക്കുന്നു.

1 അന്തസ്സാരം :- ഉള്ളില്‍ കാതലും പുറമെ വെള്ളയുമായിട്ടുള്ള വൃക്ഷങ്ങളാണ് അന്തസ്സാര വൃക്ഷങ്ങള്‍. പ്ലാവ്, ഐനി, തേക്ക് മുതലായവ ഈ വര്‍ഗ്ഗത്തില്‍പ്പെടും.

2. നിസ്സാരം :- കാതല്‍ ഒട്ടുംതന്നെ ഇല്ലാത്ത വൃക്ഷങ്ങളാണ് നിസ്സാര വൃക്ഷങ്ങള്‍. മുരിങ്ങ, മുരിക്ക്‌ മുതലായ മരങ്ങള്‍ നിസ്സാരവൃക്ഷങ്ങള്‍ക്ക് ഉദാഹരണമാണ്.

3. ബഹിസ്സാരം :- ഭൂരിഭാഗം കാതലും അല്പം മാത്രം വെള്ളയുമുള്ള മരങ്ങളാണിവ. ഇരുമുള്ള്വൃക്ഷം ആണ് ഇതിനുദാഹരണം.

4. സര്‍വ്വസ്സാരം :- മുഴുവനും കാതല്‍ മാത്രമായ, വെള്ള അല്പംപോലുമില്ലാത്ത വൃക്ഷങ്ങളാണ് സര്‍വ്വസ്സാരം വര്‍ഗ്ഗത്തില്‍പ്പെടുന്നവ. ഇതിന് ഉത്തമ ഉദാഹരണമാണ് ഇരുള്‍മരം.

വര്‍ജിക്കപ്പെട്ട മരങ്ങള്‍ ഏവ ?
   തീപിടിച്ച മരങ്ങള്‍, ഇടിമിന്നലേറ്റ മരങ്ങള്‍, വെട്ടിയപ്പോള്‍ തെക്കോട്ട്‌ വീണ മരങ്ങള്‍ ഇവ ഗൃഹനിര്‍മ്മാണത്തിന് വര്‍ജിക്കപ്പെട്ടവയാണ്. ഇവ ഉപയോഗിച്ച് വീട് പണിതാല്‍ ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ദുരിതങ്ങള്‍ ഒഴിയുകയില്ലത്രെ.

തടികൊണ്ട് നിര്‍മ്മിച്ച വീടുകള്‍ക്കോ, കോണ്‍ക്രീറ്റ് ഭവനങ്ങള്‍ക്കോ കൂടുതല്‍ പഴക്കം ലഭിക്കുക?
    തടികള്‍കൊണ്ട് നിര്‍മ്മിച്ച ഭവനങ്ങള്‍ തന്നെയാണ് കോണ്‍ക്രീറ്റ് വീടുകളേക്കാള്‍ എന്തുകൊണ്ടും ഉത്തമം. വീടുകളുടെ പഴക്കത്തിന്റെ കാര്യത്തിലും തടി തന്നെയാണ് ഏറെ ഭേദം. നല്ലയിനം തടികൊണ്ട് നിര്‍മ്മിച്ച ഒരു കെട്ടിടത്തിന് അയ്യായിരം വര്‍ഷം വരെ പഴക്കം ലഭിക്കുന്നതാണ്. എന്നാല്‍ ഗുണമേന്മയേറിയ സിമന്റും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഒരു കോണ്‍ക്രീറ്റ് ഭവനത്തിന് പരമാവധി നൂറ്റിയിരുപത് വര്‍ഷങ്ങളുടെ ആയുസ്സേ ലഭിക്കാറുള്ളൂ. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ടും സുഖകരമായ ജീവിതത്തിനും തടികൊണ്ട് നിര്‍മ്മിച്ച വീടുകള്‍ത്തന്നെയാണ് നല്ലത്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.