രാശിസ്വരൂപം

ജ്യോതിഷം സാമാന്യ നിരൂപണം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്‌. ഇതു കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

       ജ്യോതിശ്ചക്രത്തിന്റെ മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ പന്ത്രണ്ട് രാശികളില്‍ മേടം രാശി ആടിന്റെ ആകൃതിയിലും, ഇടവം കാളയുടെ ആകൃതിയിലും, മിഥുനം ഗദാധാരിയായ ഒരു പുരുഷനും വീണാധാരിണിയായ ഒരു സ്ത്രീയും ദാമ്പതിമാരായി നില്‍ക്കുന്നതുപോലെയുള്ള ആകൃതിയിലും, കര്‍ക്കടകം ഞണ്ടിന്റെ ആകൃതിയിലും, ചിങ്ങം സിഹത്തിന്റെയും ആകൃതിയിലും, കന്നി ഒരു കയ്യില്‍ തീയും മറുകയ്യില്‍ നെല്‍ക്കതിരും ധരിച്ച് ഒരു തോണിയില്‍ സഞ്ചരിക്കുന്ന സ്ത്രീയെപ്പോലുള്ള ആകൃതിയിലും, തുലാം ത്രാസും കൈയില്‍ ധരിച്ച് സാധനങ്ങള്‍ തൂക്കികൊടുത്തുകൊണ്ടിരിക്കുന്ന ഒരു പുരുഷന്റെ ആകൃതിയിലും, വൃശ്ചികം തേളിന്റെ ആകൃതിയിലും, ധനു അരക്ക് താഴെ കുതിരയുടെയും മുകളില്‍ പുരുഷന്റെ ആകൃതിയിലുമുള്ള ഒരു പുരുഷന്‍ വില്ലും അമ്പും ധരിച്ച് നില്‍ക്കുന്നതുപോലെയുള്ള ആകൃതിയിലും, മകരം മാനിന്റെ മുഖവും മുതലയുടെ ദേഹവും ചേര്‍ന്നതുപോലെയുള്ള ആകൃതിയിലും, കുംഭം ഒരു കുടവും ചുമലില്‍ വച്ചുകൊണ്ട് നില്‍ക്കുന്ന ഒരു പുരുഷന്റെ ആകൃതിയിലും, മീനം വാലും തലയും അന്യോന്യം ബന്ധിച്ച് വട്ടത്തില്‍ നില്‍ക്കുന്ന രണ്ടു മത്സ്യങ്ങളുടെ ആകൃതിയിലുമാണ് ദൃശ്യമാകുന്നത്.

   പടിഞ്ഞാറോട്ട് സദാ കറങ്ങികൊണ്ട് നില്‍ക്കുന്ന മേല്‍ വിവരിച്ച പന്ത്രണ്ട് രാശികളില്‍ ക്രമേണ പകല്‍ മുപ്പതു നാഴിക കൊണ്ട് ആറും, രാത്രി മുപ്പതുനാഴിക കൊണ്ട് ബാക്കി ആറും ദിവസേന ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി ആകാശത്തില്‍ അതിസൂക്ഷ്മദൃഷ്ട്യാനോക്കിയാല്‍ ഗ്രഹിക്കാവുന്നതാണ്. മേല്‍പ്പറഞ്ഞ കണക്കനുസരിച്ച് ഓരോരാശിയും ഉദിച്ചുവരുന്നതിനു ശരാശരി അഞ്ചുനാഴികവീതം സമയം വേണ്ടി വരുമെന്ന് ഊഹിക്കാം. എന്നാല്‍ ചില രാശികള്‍ക്ക് സമയവ്യത്യാസങ്ങളുണ്ട്, അവ സൂക്ഷ്മമായി ഈ വെബ്സൈറ്റ്ല്‍ പിന്നീട് വിവരിക്കുന്നതായിരിക്കും. രാശികളെ വ്യക്തമായി കാണുവാന്‍ മിക്കവാറും സാദ്ധ്യമല്ലെങ്കിലും അതുകളില്‍കൂടി സഞ്ചരിക്കുന്ന ഗ്രഹങ്ങളെകൊണ്ടും രാശികളില്‍ സ്ഥിരമായി നില്‍ക്കുന്ന അശ്വതി തുടങ്ങിയിട്ടുള്ള നക്ഷത്രങ്ങളെക്കൊണ്ടും അതാതു സമയം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന രാശികളെ സ്പഷ്ടമായി മനസ്സിലാക്കുവാന്‍ കഴിയും. എല്ലാ ഗ്രഹങ്ങളും ഈ രാശിചക്രത്തില്‍കൂടി കിഴക്കോട്ട് സദാ പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ സൂര്യന്‍ ഉപരിഭാഗത്തുകൂടി കിഴക്കോട്ട് സഞ്ചരിച്ച് ഒരു രാശിയെ കടക്കുന്നതിനകമായി രാശിചക്രം മുപ്പതുപ്രാവിശ്യം കറങ്ങുന്നു. ആ ക്രമമനുസരിച്ച്‌ സൂര്യന്‍ ഒരു രാശിയില്‍നിന്നു മറ്റൊരു രാശിയില്‍ കടക്കുന്നതിനുമുന്‍പായി മുപ്പതു ഉദയവും മുപ്പത് അസ്തമയവും ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാകുന്ന മുപ്പതുദിവസം ആദിത്യന്‍ ഏതുരാശിയില്‍ നില്‍ക്കുംബോഴാണോ ഉണ്ടാകുന്നത് ആ രാശിയുടെ പേരുകൊണ്ടാണ്‌ നാം ഇന്ന മാസം എന്ന് കണക്കാക്കി അറിയാറുള്ളത്. ഉദാഹരണമായി ആദിത്യന്‍ മേടം രാശിയില്‍ സഞ്ചരിക്കുന്ന കാലത്തിന് മേടമാസം എന്നും, ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കുന്ന സമയത്തിന് സൂര്യസംക്രമണമെന്നും പറയുന്നു.

  ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹമായതിനാല്‍ ചന്ദ്രന്‍ ഒരു രാശി കടക്കുന്ന സമയം കൊണ്ട് ജ്യോതിശ്ചക്രം രണ്ടേകാല്‍ പ്രാവിശ്യം ചുറ്റുന്നു. ഇതനുസരിച്ച് ചന്ദ്രന് ഒരു രാശി കടക്കുന്നതിനു രണ്ടേകാല്‍ ദിവസം മതിയാകും. ചന്ദ്രന്‍ ജ്യോതിശ്ചക്രത്തില്‍ നക്ഷത്രങ്ങളെ ആശ്രയിച്ചാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. അതായത്, മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ടു രാശികളിലായിട്ടാണ് അശ്വതി മുതല്‍ രേവതിവരെയുള്ള ഇരുപത്തേഴു നക്ഷത്രങ്ങളും അടങ്ങിയിരിക്കുന്നത്. ഈ കണക്കനുസരിച്ച് ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രം വീതമാണ് അടങ്ങിയിരിക്കുന്നതെന്നും അറുപതുനാഴികവീതമുള്ള നക്ഷത്രങ്ങളില്‍ രണ്ടേകാല്‍ നക്ഷത്രം അല്ലെങ്കില്‍ ഒരു നക്ഷത്രത്തിന്റെ കാല്‍ഭാഗമായ പതിനഞ്ചുനാഴികവീതമുള്ള നക്ഷത്രങ്ങളില്‍ രണ്ടേകാല്‍ അല്ലെങ്കില്‍ ഒരു നക്ഷത്രത്തിന്റെ കാല്‍ഭാഗമായ പതിനഞ്ചുനാഴികവീതമുള്ള നാല് കാലുകള്‍ അടങ്ങിയ ഒന്‍പതു നക്ഷത്രക്കാല്‍ സമയമാണ് ചന്ദ്രന് ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്നതിനു വേണ്ടിവരുന്നതെന്നും സിദ്ധിക്കുന്നു. ഇപ്രകാരം ഇരുപത്തേഴുദിവസംകൊണ്ട് നൂറ്റിയെട്ട് നക്ഷത്ര പാദങ്ങളടങ്ങിയ കാലചക്രത്തെ ചന്ദ്രന്‍ ഒരുപ്രാവശ്യം ചുറ്റുന്നു. ഇതിനെയാണ് ഒരു ചന്ദ്രമാസമെന്നു പറയ്യുന്നത്.

   ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന്‍ മേടം രാശിയുടെ ഉദയം മുതല്‍ ഒന്‍പതു നക്ഷത്ര പാദങ്ങളടങ്ങിയ മേല്‍പ്പടി രാശിയുടെ നാലാംപാദം വരെ സഞ്ചരിക്കുന്ന സമയത്തിനു ആശ്വതിയെന്നും, എട്ടുഭാഗംവരെ സഞ്ചരിക്കുന്ന സമയത്തിനു ഭരണിയെന്നും. മേടം രാശിയുടെ ഒടുവിലത്തെ പാദമായ ഒന്‍പതാമത്തെ പാദം മുതല്‍ ഇടവം രാശിയുടെ മൂന്നാമത്തെ പാദംവരെ സഞ്ചരിക്കുന്ന സമയത്തിന് കാര്‍ത്തികയെന്നും, ക്രമേണ പറഞ്ഞുവരുന്നു. അതായത്, കാലച്ചക്രത്തില്‍കൂടി ചുറ്റികറങ്ങികൊണ്ട് നില്‍ക്കുന്ന ചന്ദ്രന്‍ അതില്‍ സ്ഥിരമായി നില്‍ക്കുന്ന അശ്വതി തുടങ്ങിയുള്ള ഇരുപത്തേഴ് നക്ഷത്രങ്ങളില്‍ ഏതിന്റെ നേരെ വരുന്നുവോ ആ ദിവസം ആ നക്ഷത്രത്തിന്റെ പേരുകൊണ്ടും ഏതു രാശിയുടെ നേര്‍ക്കുവരെ വരുന്നുവോ ആ കൂറ് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ പേരുകൊണ്ടും അറിയപ്പെടുന്നു.

തുടര്‍ന്ന് വായിക്കുക കൂറുകളുടെ വിവരണം   ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.