ചൊവ്വ ഒരു രാശിയില്‍നിന്നു അടുത്ത രാശിയില്‍ കടക്കുന്നതിനകമായി കാലചക്രം ശരാശരി നാല്‍പ്പത്തിയഞ്ചുപ്രാവിശ്യവും, ബുധനും ശുക്രനും ഒരു രാശിയില്‍നിന്നു അടുത്ത രാശിയില്‍ ചെല്ലുന്നതിനകമായി ശരാശരി മുപ്പതുപ്രാവിശ്യവും, വ്യാഴം മേല്‍പ്രകാരം കടക്കുന്നതിനകമായി ശരാശരി മുന്നൂറ്റിഅറുപത്തിയഞ്ചു പ്രാവിശ്യവും ശനി മേല്‍പ്രകാരം കടക്കുന്നതിനകമായി തൊള്ളായിരത്തിപ്പന്ത്രണ്ടര പ്രാവശ്യവും, രാഹുകേതുക്കള്‍ അപ്രകാരം കടക്കുന്നതിനകമായി ശരാശരി അഞ്ഞൂറ്റിനാല്‍പത്തേഴര പ്രാവശ്യവും ചുറ്റുന്നു. ഈ ക്രമമനുസരിച്ച് സൂര്യന്‍ തുടങ്ങി കേതുപര്‍യ്യന്തമുള്ള ഒന്‍പതു ഗ്രഹങ്ങള്‍ക്കും ഓരോ രാശികള്‍ കടക്കുന്നതിനു ക്രമേണ സൂര്യന് 30 ദിവസവും ചന്ദ്രന് 25 ദിവസവും ചൊവ്വയ്ക്ക് 45 ദിവസവും ബുധനും ശുക്രനും ഓരോ മാസം വീതവും, വ്യാഴത്തിന് ഒരു സംവത്സരവും, ശനിക്കു രണ്ടര വര്‍ഷവും രാഹുകേതുക്കള്‍ക്ക് ഒന്നര വര്‍ഷം വീതവും വേണ്ടിവരുന്നു.
സൂര്യാദിഗ്രഹങ്ങള്‍ കിഴക്കോട്ട് ഭ്രമണം ചെയ്യുമ്പോള്‍ പടിഞ്ഞാറോട്ട് പോകുന്നതായി നമുക്ക് തോന്നുന്നത് അതിവേഗത്തില്‍കൂടി കാലചക്രഗതിക്ക് വിപരീതമായി അവകള്‍ കറങ്ങികൊണ്ടിരിക്കുന്നതുകൊണ്ടാണ്. തിഥി, കരണം, നിത്യയോഗം തുടങ്ങിയുള്ളവ ആദിത്യ ചന്ദ്രന്മാരുടെ പരസ്പരമുള്ള അകല്‍ച്ചയേയും അടുപ്പത്തേയും കുറിക്കുന്നതുകളാണ്.
സൂര്യന്‍ തേജോമയനും ചന്ദ്രന്‍ ജലമയനുമാണ്, ജലമയനായ ചന്ദ്രനില്‍ സൂര്യപ്രകാശം തട്ടുന്നതുകൊണ്ടാണ് മൃദുവായ പ്രാകാശം ചന്ദ്രനില്‍ കാണുന്നത്. എന്നാല്‍ ചന്ദ്രബിംബം സൂര്യബിംബത്തോട് അടുത്തടുത്ത് ഓരോ രാശിയിലെത്തുമ്പോള്‍ ചന്ദ്രബിംബം സൂര്യബിംബത്തിനു താഴെയായിപ്പോവുകയും ചന്ദ്രന്റെ പ്രകാശം നമുക്ക് ലഭിക്കുന്നതിന് ഇടയാകാതായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെവരുന്ന ദിവസത്തിനെയാണ് അമാവാസി അല്ലെങ്കില്‍ കറുത്തവാവ് എന്നു പറയാറുള്ളത്. ആദിത്യനില്‍നിന്നും ചന്ദ്രന്‍ അകലുംതോറും ചന്ദ്രന്റെ പ്രകാശം ക്രമേണ വര്‍ദ്ധിച്ചുവര്‍ദ്ധിച്ചു നമുക്ക് ദൃശ്യമാകുകയും ചെയ്യുന്നു. ഇങ്ങനെ പതിനഞ്ചുദിവസം കൊണ്ട് ദിവസമൊന്നിനു പതിനഞ്ചില്‍ ഒരുഭാഗം വീതം ക്രമേണ വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് ചന്ദ്രന്റെ പ്രകാശം പൂര്‍ണ്ണമാകുകയും, അങ്ങനെ പൂര്‍ണ്ണമായി പ്രകാശിക്കുന്ന ദിവത്തിനു പൌര്‍ണ്ണമി അല്ലെങ്കില്‍ വെളുത്തവാവ് എന്നും, വീണ്ടും അതേപ്രകാരംതന്നെ പൌര്‍ണ്ണമി മുതല്‍ ക്രമേണ പതിനഞ്ചില്‍ ഒരുഭാഗം വീതം കുറഞ്ഞുകുറഞ്ഞു ചന്ദ്രപ്രകാശം തീരെ ഇല്ലാതാവുകയും ചെയ്യുന്നു. ഇതിനെ കറുത്തവാവ് എന്നുപറയുന്നു.
കറുത്തവാവ് കഴിഞ്ഞു ക്രമേണ ചന്ദ്രന്റെ പ്രകാശം കണ്ടുതുടങ്ങുന്ന കാലത്തിന് വെളുത്തപക്ഷമെന്നും, വെളുത്തവാവ് കഴിഞ്ഞു ക്രമേണ പ്രകാശം കുറഞ്ഞുവരുന്ന കാലത്തിന് കറുത്തപക്ഷമെന്നും പറയ്യുന്നു. സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ എഴാംരാശിയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് വെളുത്തവാവുണ്ടാകുന്നത്. കറുത്തവാവ് കഴിയുന്ന അടുത്ത ദിവസത്തില്‍ ചന്ദ്രപ്രകാശം കണ്ടുതുടങ്ങുന്ന ദിവസം മുതല്‍ വെളുത്തവാവുവരെയുള്ള പതിനഞ്ചുദിവസങ്ങളും ശുക്ലപതിപദം അല്ലെങ്കില്‍ ശുക്ലപക്ഷപ്രഥമ, ദ്വിതീയ, തൃതീയ ഇത്യാദി പേരുകളാലും; സിംഹം, പുലി, പന്നി, കഴുത, കരി, സുരഭി, വിഷ്ടി, പുള്ള്, നാല്‍ക്കാലി, സര്‍പ്പം, പുഴു ഇത്യാദി പതിനൊന്നു കാരണങ്ങളാലും; വിഷ്കംഭം, പ്രീതി, ആയുഷ്മാന്‍, സൗഭാഗ്യം, ശോഭനം, അതിഗണ്ഡം, സുകര്‍മ്മം, ധൃതി, ശൂലം, ഗണ്ഡ, വൃദ്ധി, ധ്രുവം, വ്യാഘാത്ത, ഹര്‍ഷണം, വജ്ജ്ര, സിദ്ധി, വ്യതീപാത, വരീയാന്‍, പരിഘ, ശിവ, സിദ്ധ, സാദ്ധ്യ, ശുഭ, ശുഭ്ര, ബ്രാഹ്മ, മഹേന്ദ്രം, വൈധൃതി ഇത്യാദി ഇരുപത്തിയേഴു നിത്യയോഗങ്ങളാലും അറിയപ്പെടുന്നു.
ജ്യോതിശ്ചക്രം അഥവാ രാശികള്‍ / രാശ്യാധിപന്മാര്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ജ്യോതിശ്ചക്രം അഥവാ രാശികള്‍ / രാശ്യാധിപന്മാര്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.