ദിനരാത്രിവിഭജനം
ഉദയം മുതല്‍ 15 നാഴിക പുലരുംവരെയുള്ള സമയം ഉദയാല്‍പരനാഴികയെന്നും, അതിനുശേഷം അസ്തമനം വരെയുള്ള നാഴികയെ അസ്തമനാല്‍ പൂര്‍വ്വനാഴികയെന്നും പറഞ്ഞുവരുന്നു. ഉദയരാശിയുടെ ഏഴാമത്തെ രാശി (ഗ്രഹനിലയില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ ഏഴാമത്തെ രാശി) കൊണ്ട് അസ്തമനാനന്തരസമയം തുടങ്ങുന്നു. അസ്തമനം മുതല്‍ 15 നാഴിക രാത്രിചെല്ലുംവരെയുള്ള സമയത്തിന് അസ്തമനാല്‍പരരാശിയെന്നും, അതിനുശേഷം ഉദയംവരെയുള്ള നാഴികകള്‍ക്ക് ഉദയാല്‍പൂര്‍വ്വനാഴികയെന്നും പറഞ്ഞുവരുന്നു. ഇങ്ങനെ ദിനരാത്രികള്‍ 4 ആയി വിഭജിച്ചിരിക്കുന്നു. ഈ വിഭജനാടിസ്ഥാനത്തിലാണ് ലഗ്നഗണിതം നടക്കുന്നത്.
60 വിനാഴിക = 1 നാഴിക = 24 മിനുട്ട്
2 1/2 വിനാഴിക (രണ്ടര വിനാഴിക) .......... = 1 മിനുട്ട്
........... 2 നാഴിക 30 വിനാഴിക = 1 മണിക്കൂര്‍
1 ദിവസം = 60 നാഴിക = 24 മണിക്കൂര്‍
30 ദിവസം = 1 രാശി = 1800 നാഴിക = 729 മണിക്കൂര്‍
365 1/4 ദിവസം = 12 രാശി = 21900 നാഴിക = 8760 മണിക്കൂര്‍