തുളസിത്തറയുടെ സ്ഥാനം
വീടിന്റെ ചുറ്റളവിന് അനുപാതികമായി കണക്കിലായിരിക്കും തുളസിത്തറ പണിയുക. തുളസിത്തറയും വീടുമായുള്ള അകലം വീടിന്റെ ചുറ്റളവിന്റെ കണക്കുമായി ബന്ധപ്പെട്ടിരിക്കും.
കാര്‍പോര്‍ച്ചിന് സ്ഥാനങ്ങള്‍
കിഴക്കോട്ടു ദര്‍ശനമായ വീടിന് വടക്കു -കിഴക്കു ഭാഗം നീട്ടിയെടുത്ത് കാര്‍ഷെഡഡ് പണിയുന്നത് നന്നല്ല. തെക്കു - കിഴക്ക് ഭാഗം അതിനുത്തമം ഐശ്വര്യകരവുമായിരിക്കും.
പടിഞ്ഞാറ് ദര്‍ശനമായ വീടിന് ഗൃഹദൈര്‍ഘ്യത്തിന്റെ മധ്യഭാഗത്ത് കാര്‍പോര്‍ച്ച് പണിയുന്നതാണ് ഉത്തമം. വടക്കോട്ട് ദര്‍ശനമായ വീടിന് വടക്കുപടിഞ്ഞാറ് ഭാഗത്ത് കാര്‍പോര്‍ച്ച് വളരെ നന്നാണ്. ആ വീട്ടില്‍ വടക്കുകിഴക്ക് ഭാഗത്ത് കാര്‍പോര്‍ച്ച് പണിതാല്‍, ധനനാശം, കര്‍മ്മനാശം, കുടുംബനാശം ഇവ ഫലം.
പക്ഷികൂട്, നായ്ക്കൂട് ഇവയ്ക്ക് സ്ഥാനങ്ങള്‍
നായ്ക്കൂട് എപ്പോഴും ഗൃഹത്തില്‍ നിന്നും അകലെയായി വേണം പണിയേണ്ടത്. പക്ഷികൂട് ഒരിക്കലും ഗൃഹത്തില്‍ ഉത്തമമല്ല. പക്ഷികളെ കൂട്ടിലാക്കി വളര്‍ത്തുന്നത് ശാപമാണ്.
സ്ത്രീ വീടിന് വിളക്ക്
വീടിന്റെ മുന്‍വശത്തുള്ള നടകട്ടളയും വാതില്‍പ്പാളികളും നിര്‍മ്മിക്കേണ്ടത് ഒരേ മരത്തിന്റെ തന്നെ തടി ഉപയോഗിച്ചാണ്. അവ പലജാതി മരങ്ങള്‍കൊണ്ട് തീര്‍ത്താല്‍ ആ വീട്ടില്‍ പാര്‍ക്കുന്ന സ്ത്രീജനങ്ങള്‍ക്കാണ് കുഴപ്പം.അവര്‍ക്ക് നടപടിദോഷം ഉണ്ടാകുമെന്നും അവര്‍ ദുസ്വഭാവികളായിത്തീരുമെന്നും അനുഭവങ്ങള്‍ തെളിയിക്കുന്നു.
ഉരല്‍പ്പുരയുടെ സ്ഥാനം
പ്രധാനഗൃഹത്തില്‍ നിന്നും വിട്ടിട്ട് വായുകോണില്‍ (വടക്കുപടിഞ്ഞാറ് മൂലയില്‍) ഉരല്‍പ്പുര (ഉരപ്പുര) പണിയുന്നതാണ് ഉത്തമം