വില്പനാനന്തരം വസ്തു കൈമാറുന്ന നേരം വില്‍ക്കുന്ന വ്യക്തി വാങ്ങുന്ന വ്യക്തിക്ക് ആ പറമ്പില്‍ നില്‍ക്കുന്ന തെങ്ങില്‍ നിന്നും കരിക്ക് പറിച്ചുകൊടുക്കുന്ന സമ്പ്രദായം നിലവിലുണ്ട്. വസ്തു വാങ്ങുന്നയാള്‍ ആ കരിക്ക് അവിടെനിന്നുതന്നെ കുടിക്കണമെന്നതത്രെ നിയമം.
ചില പ്രദേശങ്ങളില്‍ വസ്തുഉടമ പറമ്പില്‍ നിന്നും ഒരു പിടി മണ്ണെടുത്ത് വസ്തു വാങ്ങുന്നയാളിന്റെ കൈയില്‍ കൊടുക്കുന്ന സമ്പ്രദായം നിലവിലുണ്ട്.
ഇവയെല്ലാം ഓരോതരം ആചാരങ്ങളാണ്. ഒരാള്‍ കൊടുത്ത വസ്തു മറ്റേയാള്‍ സസന്തോഷം കൈപ്പറ്റി അഥവാ സ്വീകരിച്ചു എന്നതിനുള്ള ഒരു സൂചന അത്രമാത്രം.