അന്തിഉഴിയല്‍

    വീട്ടില്‍ കുഞ്ഞു പിറന്നാല്‍ വീട്ടമ്മ കുഞ്ഞിനെ ബാധോപദ്രവങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു അനുഷ്ഠാനമാണ് അന്തിഉഴിയല്‍. പുല കഴിഞ്ഞ് പിറ്റേന്നാള്‍ മുതല്‍ അന്തി ഉഴിയല്‍ ആരംഭിക്കുന്നു.

  രണ്ടു കുഞ്ഞികിണ്ണങ്ങളും ഒരു കിണ്ടിയില്‍ വെള്ളവും ഇലഞ്ഞിമരത്തിന്റെ അഞ്ചു ഇലകളും ഒരുക്കണം. പ്രാദേശികമായി ഇലകള്‍ക്ക് മാറ്റമുണ്ട്. ചിലര്‍ പ്ലാവിലയും മറ്റ് ചിലര്‍ അരയാല്‍ ഇലകളും ഉപയോഗിക്കുന്നു. ഒരു കുഞ്ഞികിണ്ണത്തില്‍ ചുവന്ന ഗുരുതിയും, മറ്റൊരു കിണ്ണത്തില്‍ കറുത്ത ഗുരുതിയും ഉണ്ടാക്കുന്നു. മഞ്ഞളും ചുണ്ണാമ്പും കൂട്ടികലര്‍ത്തി തിരുമ്മി വെള്ളമൊഴിച്ചാല്‍ ചുവന്ന ഗുരുതിയും ഉമിക്കരി പൊടിച്ചുകലക്കി കറുത്ത ഗുരുതിയും ഉണ്ടാക്കാവുന്നതാണ്. ഇലകളില്‍ എണ്ണയില്‍ നനച്ച തിരികത്തിച്ചുവച്ച് കുട്ടിയെ മുകളില്‍ നിന്ന് കീഴ്പോട്ട് മൂന്നുപ്രാവിശ്യം ഉഴിയുക. ഉഴിഞ്ഞു കഴിഞ്ഞാല്‍ ഇലയും തിരിയും ചുവന്ന ഗുരുതിപാത്രത്തില്‍ വെക്കുക. മൂന്ന് ഇലകള്‍ ഉഴിഞ്ഞുവെച്ച ശേഷം മറ്റൊരു ഇല എടുത്ത് മേല്‍പ്രകാരം ഉഴിഞ്ഞ് കറുത്ത ഗുരുതിയിലും കിണ്ടിയിലെ വെള്ളത്തിലും (മുരലില്‍) വെക്കുക. പഞ്ചഭൂതങ്ങളെ സങ്കല്‍പ്പിച്ച് പഞ്ചാക്ഷരം ജപിച്ചാണ് ഉഴിയേണ്ടത്. അഞ്ച് ഇലകളും ഉഴിഞ്ഞുകഴിഞ്ഞാല്‍ കിണ്ണങ്ങളിലും കിണ്ടിയുടെ മുരലിലും തിരി തെളിയിച്ച് മൂന്നുപ്രാവിശ്യം കുട്ടിയെ ഉഴിയണം. അതിനുശേഷം ഗുരുതിയും വെള്ളവും പുറത്ത് കൊണ്ടുപോയി കളയാം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.