കിണറു കുഴിക്കുവാനുള്ള മുഹൂര്‍ത്തം ഗൃഹാരംഭമുഹൂര്‍ത്തം തന്നെയാണ്. ഗൃഹാരംഭത്തിന്നു പറഞ്ഞ നിഷിദ്ധങ്ങളായ ചരരാശികളും കാര്‍ത്തിക നക്ഷത്രത്തില്‍ ആദിത്യന്‍ നില്‍ക്കുന്ന കാലവും മിഥുനം, കന്നി, ധനു, മീനം, കര്‍ക്കിടകം മാസങ്ങളും ശുഭമാണ്. ഇതുകൊണ്ട് സൌരമാസങ്ങള്‍ കിണറുകുഴിക്കാന്‍ സാമാന്യേനശുഭമെന്നുവരുന്നു. ഗൃഹാരംഭത്തിന്നു വിധിച്ച 18 നാളുകളില്‍ - ചോതി, വിശാഖം, മൂലം അശ്വതി നാളുകള്‍ ഒഴിവാക്കി ശിഷ്ടം വരുന്ന 13 നാളുകളും പൂരാടവും കിണറുകുഴിക്കാന്‍ ശുഭങ്ങളാണ്. ധനു രാശി സമയം സ്വീകാര്യമല്ല. ശുക്രദൃഷ്ടി - മുഹൂര്‍ത്ത ലഗ്നത്തിന്റെ ഏഴില്‍ ശുക്രന്‍ നില്‍ക്കുന്നത് ശുഭമാണ്. മുഹൂര്‍ത്തലഗ്നം തുലാം, വൃശ്ചികം, ഇടവം, കുംഭം, മകരം, മീനം, കര്‍ക്കിടകം എന്നീ ജലരാശികളിലൊന്നായി വരുന്നത് ഉത്തമം. ഈ മുഹൂര്‍ത്തലഗ്നത്തിന്നു വേലിയേറ്റം ഉണ്ടായിരിക്കണം. നിത്യ ദോഷങ്ങളും ഷള്‍ദോഷങ്ങളും കര്‍ത്തൃദോഷങ്ങളും ജന്മാഷ്ടമിരാശിയും അവിടെ നില്‍ക്കുന്ന ചന്ദ്രനും മൂന്ന്, അഞ്ച്, ഏഴ് നക്ഷത്രങ്ങളും ജന്മനക്ഷത്രങ്ങളും വര്‍ജിക്കണം.
മരം മുറിക്കല്‍ :- ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, ഭരണി, തിരുവോണം, ചതയം എന്നിവ ഒഴികെ മറ്റുനക്ഷത്ര ദിവസം ഗൃഹ നിര്‍മ്മാണത്തിന്നു മരം മുറിക്കാന്‍ ഉത്തമം. ഗുളിക വിഷ്ടിഗണ്ഡാന്തങ്ങള്‍ വര്‍ജിക്കണം.