'വാസ്തുപൂജ' എന്നാലെന്ത് ?
വാസ്തുപുരുഷനെ പ്രീതിപ്പെടുത്താനും തദ്വാരാ ഗുണം ലഭിക്കാനും വേണ്ടി ചെയ്യുന്ന 'വാസ്തുശാന്തിപൂജ' യാണ് വാസ്തുപൂജ. ശിലാസ്ഥാപനം. കട്ടളവയ്പ്, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലാണ് ഇത് നടത്താറുള്ളത്. ആശാരിമാരാണ് വാസ്തുപൂജ ചെയ്യുക.
'വാസ്തുബലി' നടത്തുന്നത് എപ്പോഴാണ് ?
പുതുഗ്രഹത്തില്‍ കുടിതാമസമാക്കുന്നതിന്റെ തലേരാത്രി നടത്തുന്ന പുണ്യകര്‍മ്മമാണ് വാസ്തുബലി. മൂത്ത ആശാരിയാണ് വാസ്തുബലി നടത്തുക. പൂജാവിധികളോടുകൂടിയ വാസ്തുബലി ചെയ്യുന്നതിന്റെ ഫലമായി സ്ഥലദോഷങ്ങള്‍ മാറി ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നതാണ് വിശ്വാസം.
പഞ്ചശിരസ്സ് സ്ഥാപിക്കുന്നതെന്തിന് ?
ഗൃഹദോഷങ്ങളെ അകറ്റി ഗൃഹത്തില്‍ ഐശ്വര്യവും സന്തോഷവും കളിയാടാനാണ് പഞ്ചശിരസ്സ് സ്ഥാപിക്കുന്നത്.
ആന, സിഹം, ആമ, പന്നി, കാള ഇവകളുടെ ശിരസ്സിന്റെ ചെറിയ രൂപങ്ങള്‍ സ്വര്‍ണ്ണം അഥവാ തങ്കം അല്ലെങ്കില്‍ പഞ്ചലോഹങ്ങള്‍ (സ്വര്‍ണ്ണമാണെങ്കില്‍ ഒന്നേകാല്‍ പണയിട മതിയാകും) കൊണ്ട് നിര്‍മ്മിച്ച് ഒരു ചെറിയ ചെമ്പ്പെട്ടിക്കുള്ളിലാക്കി വിധിപ്രകാരം പൂജാകര്‍മ്മങ്ങള്‍ ചെയ്തതിനുശേഷം ഗൃഹദോഷം കണ്ടെത്തിയ സ്ഥാനത്ത് സ്ഥാപിക്കുക.
ചെമ്പ്പെട്ടിക്കുള്ളില്‍ ആനയുടെ ശിരസ്സ് നടുവിലും മറ്റു നാലെണ്ണങ്ങളില്‍ കാളയും സിംഹവും ഒരു ഭാഗത്തും ആമയും പന്നിയും മറുഭാഗത്തുമായി കിഴക്കോട്ടുമുഖമാക്കി വെയ്ക്കുന്നു.
പഞ്ചശിരസ്സുകളെ അടക്കം ചെയ്ത ചെമ്പ്പേടകം ഗൃഹദോഷസ്ഥാനത്ത് ഒരു ചാണ്‍ താഴ്ത്തിയാണ് സ്ഥാപിക്കേണ്ടത്.
കുറ്റുപൂജ അഥവാ കുറ്റുശ അല്ലെങ്കില്‍ കുറ്റീശ എന്ന ചടങ്ങ്.
പുതു ഗൃഹത്തില്‍ പണികളെല്ലാം തീര്‍ത്ത ശില്പി ഗൃഹത്തെ വീട്ടുടമയെ ഏല്‍പ്പിക്കുന്ന ചടങ്ങാണിത്. പുതിയ വീട്ടില്‍ കയറി താമസമാക്കുന്നതിന്റെ തലേരാത്രിയാണ് ഈ ചടങ്ങ് നടത്തുക.
അന്ന് വീട്ടുടമ തന്റെ പണിക്കാരെയെല്ലാവരെയും വിളിച്ചുവരുത്തി അവര്‍ക്ക് മൃഷ്ടാനഭോജനം, പാരിതോഷികങ്ങള്‍ മുതലായവ നല്‍കി അവരെ സന്തോഷിപ്പിച്ച് മടക്കിയയയ്ക്കുന്ന ഒരു ചടങ്ങ്. അതോടനുബന്ധിച്ച് പുതിയവീട്ടില്‍ സത്കര്‍മ്മങ്ങളും പൂജകളും മറ്റും നടത്തുന്നതാണ് .