അശ്വതിയും ഭരണിയും കാര്‍ത്തിക കാലും (കാര്‍ത്തികനക്ഷത്രം തുടങ്ങി അതിന്റെ കാല്‍ഭാഗമായ പതിനഞ്ചുനാഴിക വരെ) മേടക്കൂറെന്നും, കാര്‍ത്തിക മുക്കാലും (കാര്‍ത്തിക നക്ഷത്രം തുടങ്ങി പതിനഞ്ചുനാഴിക കഴിഞ്ഞതിന്റെ ശേഷമുള്ള മുക്കാല്‍ഭാഗമായ നാല്‍പത്തിയഞ്ച് നാഴികയും) രോഹിണിയും, മകീരത്തരയും (മകയിരം നക്ഷത്രം തുടങ്ങി അതിന്റെ അര അല്ലെങ്കില്‍ പകുതി ഭാഗമായ മുപ്പതു നാഴികവരെയും) ഇടവക്കൂറെന്നും, മകീരത്തരയും തിരുവാതിരയും പുണര്‍തത്തില്‍ മുക്കാലും മിഥുനക്കൂറെന്നും, പുണര്‍തത്തില്‍ കാലും പൂയവും ആയില്യവും കര്‍ക്കടകക്കൂറെന്നും, മകവും പൂരവും ഉത്രത്തില്‍ കാലും ചിങ്ങക്കൂറെന്നും. ഉത്രത്തില്‍ മുക്കാലും അത്തവും ചിത്തിര അരയും കന്നിക്കൂറെന്നും, ചിത്തിര അരയും ചോതിയും വിശാഖത്തില്‍ മുക്കാലും തുലാക്കൂറെന്നും വിശാഖത്തില്‍ കാലും അനിഴവും തൃക്കേട്ടയും വൃശ്ചികക്കൂറെന്നും, മൂലവും പൂരാടവും ഉത്രാടത്തില്‍ കാലും ധനുക്കൂറെന്നും, ഉത്രാടത്തില്‍ മുക്കാലും തിരുവോണവും അവിട്ടത്തിലരയും മകരക്കൂറെന്നും, അവിട്ടത്തിലരയും ചതയവും പുരോരുട്ടാതി മുക്കാലും കുംഭക്കൂറെന്നും, പൂരോരുട്ടാതി കാലും ഉത്ത്രട്ടാതിയും രേവതിയും മീനക്കൂറെന്നും പറഞ്ഞുവരുന്നത്. ഇപ്രകാരം കൂറെകളെ നിശ്ചയിക്കുന്നത് ചന്ദ്രന്‍ നില്‍ക്കുന്ന രാശി എതാണെന്നറിയുന്നതിനുവേണ്ടി മാത്രമാണ്. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെയാണ് കുറെന്നും ചന്ദ്രലഗ്നമെന്നും മറ്റും പറഞ്ഞുവരുന്നത്.
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഗ്രഹമായതിനാല്‍ ചന്ദ്രന്‍ ഒരു രാശി കടക്കുന്ന സമയം കൊണ്ട് ജ്യോതിശ്ചക്രം രണ്ടേകാല്‍ പ്രാവിശ്യം ചുറ്റുന്നു. ഇതനുസരിച്ച് ചന്ദ്രന് ഒരു രാശി കടക്കുന്നതിന് രണ്ടേകാല്‍ ദിവസം മതിയാകും. ചന്ദ്രന്‍ ജ്യോതിശ്ചക്രത്തില്‍ സാധാരണയായി നക്ഷത്രങ്ങളെ ആശ്രയിച്ചാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. അതായത്, മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് രാശികളിലായിട്ടാണ് ആശ്വതിമുതല്‍ രേവതിവരെയുള്ള ഇരുപത്തേഴു നക്ഷത്രങ്ങളും അടങ്ങിയിരിക്കുന്നത്. ഈ കണക്കനുസരിച്ച് ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രം വീതമാണ് അടങ്ങിയിരിക്കുന്നത്. ഈ കണക്കനുസരിച്ച് ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രം വീതമാണ് അടങ്ങിയിരിക്കുന്നതെന്നും അറുപതുനാഴികവീതമുള്ള നക്ഷത്രങ്ങളില്‍ രണ്ടേകാല്‍ നക്ഷത്രം അല്ലെങ്കില്‍ ഒരു നക്ഷത്രത്തിന്റെ കാല്‍ഭാഗമായ പതിനഞ്ചുനാഴികവീതമുള്ള നാലു കാലുകള്‍ അടങ്ങിയ ഒന്‍പതു നക്ഷത്രക്കാല്‍ സമയമാണ് ചന്ദ്രന് ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് കടക്കുന്നതിനു വേണ്ടിവരുന്നതെന്നും സിദ്ധിക്കുന്നു. ഇപ്രകാരം ഇരുപത്തേഴുദിവസം കൊണ്ട് നൂറ്റിയെട്ട് നക്ഷത്രപാദങ്ങലടങ്ങിയ കാലചക്രത്തെ ചന്ദ്രന്‍ ഒരുപ്രാവിശ്യം ചുറ്റുന്നു. ഇതിനെയാണ് ഒരു ചാന്ദ്രമാസമെന്നു പറയുന്നത്.
ഇങ്ങനെ ചുറ്റികൊണ്ടിരിക്കുന്ന ചന്ദ്രന്‍ മേടം രാശിയുടെ ഉദയം മുതല്‍ ഒന്‍പതു നക്ഷത്രപാദങ്ങളടങ്ങിയ മേല്‍പ്പടി രാശിയുടെ നാലുപാദംവരെ സഞ്ചരിക്കുന്ന സമയത്തിനു ആശ്വതിയെന്നും, എട്ടുഭാഗംവരെ സഞ്ചരിക്കുന്ന സമയത്തിനു ഭരണിയെന്നും, മേടം രാശിയുടെ ഒടുവിലത്തെ പാദമായ ഒന്‍പതാമത്തെ പാദം മുതല്‍ ഇടവം രാശിയുടെ മൂന്നാമത്തെ പാദം വരെ സഞ്ചരിക്കുന്ന സമയത്തിന് കാര്‍ത്തികയെന്നും, ക്രമേണ പറഞ്ഞുവരുന്നു. അതായത്, കാലചക്രത്തില്‍കൂടി ചുറ്റികറങ്ങികൊണ്ട് നില്‍ക്കുന്ന ചന്ദ്രന്‍ അതില്‍ സ്ഥിരമായി നില്‍ക്കുന്ന അശ്വതി തുടങ്ങിയുള്ള ഇരുപത്തേഴു നക്ഷത്രങ്ങളില്‍ ഏതിന്റെ നേരെ വരുന്നുവോ ആ ദിവസം ആ നക്ഷത്രത്തിന്റെ പേരുകൊണ്ടും ഏതുരാശിയുടെ നേര്‍ക്കുവരെ വരുന്നുവോ ആ കൂറ് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ പേരുകൊണ്ടും അറിയപ്പെടുന്നു.
ഗ്രഹങ്ങളുടെ ചാരകാലം (സഞ്ചാരകാലം) എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ചാരകാലം (സഞ്ചാരകാലം) എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.